വിജ്ഞാനോത്സവം
No active quizzes
ഡെയ്‌ലി ക്വിസ്
രക്തദാന സേന
 
ജനകീയ വായനശാല & ലൈബ്രറി, മേപ്പയ്യൂർ

ഉൽപ്പതിഷ്ണുക്കളായ ഒരുകൂട്ടം യുവാക്കൾ ചേർന്നാണ് നമ്മുടെ പ്രദേശത്ത് വായനശാലാ പ്രസ്ഥാനത്തിന് തുടക്കമിട്ടത്. നാലുകാലോലപ്പുരയിൽ ഒറ്റ പത്രവുമായി ആരംഭിച്ച പ്രസ്ഥാനം പിന്നീട് തടത്തിക്കണ്ടിമുക്കിൽ സ്വന്തം കെട്ടിടം നിർമ്മിച്ചു. വായനശാലയ്ക്ക് ജനകീയ വായനശാല & ലൈബ്രറി എന്ന പേരു നൽകി. വായനശാലയുടെ പേര് കൂടി ചേർത്ത് നമ്മുടെ പ്രദേശത്തിൻ്റെ പേര് രൂപപ്പെട്ടു. അങ്ങനെ തടത്തിക്കണ്ടിമുക്ക് ജനകീയമുക്ക് ആയിമാറി.

ജനകീയ വായനശാല & ലൈബ്രറി, മേപ്പയ്യൂർ

1954 ൽ രൂപം കൊണ്ട ഈ മഹത്തായ പ്രസ്ഥാനം പ്രദേശത്തിൻ്റെ സാമൂഹ്യ-സാംസ്കാരിക-രാഷ്ട്രീയ മുന്നേറ്റത്തിൽ നിർണ്ണായകമായ പങ്കുവഹിച്ചിട്ടുണ്ട്. അമ്പലങ്ങളും മസ്ജിദുകളും സഹവസിക്കുന്ന ജനകീയമുക്കിൻ്റെ ജനാധിപത്യ-മതേതര ജീവിതത്തെ രൂപപ്പെടുത്തുന്നതിൽ ജനകീയ വായനശാല കേന്ദ്രബിന്ദുവായി പ്രവർത്തിച്ചു. വായനയും ചർച്ചകളും സംവാദങ്ങളുമൊക്കെയായി ഒരു നാട് വളർന്നു.

അക്ഷരങ്ങളിൽ നിന്ന് സഹകരണത്തിൻ്റേയും, പരസ്പര സഹായത്തിൻ്റേയും സാമൂഹ്യപാഠങ്ങൾ ഉൾക്കൊണ്ടു. പുസ്തകങ്ങളിലൂടെ ലോകത്തിൻ്റെ വിശാലതയിലേക്ക് ഹൃദയകവാടങ്ങളെ തുറന്നു വെച്ചു. നിരവധിയായ ദിനപത്രങ്ങൾ, വാരികകൾ, മാസികകൾ, ആനുകാലികങ്ങൾ തുടങ്ങിവ വായനയ്ക്കായി വായനശാലയിൽ ലഭ്യമാണ്. വിശ്വസാഹിത്യത്തിലെ സുപ്രധാനമായ നിരവധി പുസ്തകങ്ങൾ ഉൾപ്പെടെ പതിനായിരത്തിലേറെ പുസ്തകങ്ങളാണ് ലൈബ്രറിയിലുള്ളത്. 2004 ൽ വിപുലമായ പരിപാടികളോടെ സുവർണ്ണ ജൂബിലി ആഘോഷിച്ചു.

(പൂർണ്ണമല്ല............)