Top score (First 20)
# | Name | Score |
---|---|---|
1 | Shaija PP | 24 |
2 | haroon vv | 23 |
3 | Arundhathi Rajesh | 23 |
4 | ഷീജ ഗിരീഷ് | 22 |
5 | Sureshbabu KK | 22 |
6 | Neethu prasoon | 20 |
7 | Saina S Santhosh | 20 |
8 | Anuvind kk | 20 |
9 | Krishnendu.R | 19 |
10 | Unnikrishnan | 18 |
11 | remya Sayooj | 18 |
12 | Alaina Rajeesh | 15 |
13 | Pratheesh | 15 |
14 | Anjali | 15 |
15 | saranya nv | 14 |
16 | Gayathri | 13 |
17 | Bhaskaran. | 12 |
18 | രവിതMI | 11 |
19 | Vaiga S Aneesh | 11 |
20 | Jinil | 11 |
Answer keys
1. ഉമ്മാച്ചുവിലെ കഥാപാത്രമായി വരുന്നത് ആര്?
1. മായൻ (Answer)
2. കോരൻ
3. പളനി
4. ചുടലമുത്തു
2. വൈശാഖൻ എന്ന തൂലികാ നാമത്തിൽ അറിയപ്പെടുന്നത് ആര്?
1. പൊൻകുന്നം വർക്കി
2. എൻ.പി.ചെല്ലപ്പൻ നായർ
3. സി.വി.ശ്രീരാമൻ
4. എം.കെ.ഗോപിനാഥൻ നായർ (Answer)
3. തെരുവോരങ്ങളിൽ അർജൻ്റീനയുടെ ജഴ്സി ആദായ വിൽപ്പനയിൽ വിറ്റഴിക്കപ്പെടുന്ന കാഴ്ച്ചയിൽ നിന്നും ഉരുത്തിരിഞ്ഞ 'അർജൻ്റീനയുടെ ജഴ്സി' എന്ന ചെറുകഥ എഴുതിയതാര്?
1. എൻ.എസ്.മാധവൻ
2. കെ.ആർ.മീര
3. ബെന്യാമിൻ (Answer)
4. എം.മുകുന്ദൻ
4. 1995 ൽ നിവേദ്യം എന്ന കവിതാ സമാഹാരത്തിന് സരസ്വതി സമ്മാൻ ലഭിച്ച മലയാളി?
1. സുഗതകുമാരി
2. അയ്യപ്പപ്പണിക്കർ
3. ബാലാമണിയമ്മ (Answer)
4. ഒ.എൻ.വി കുറുപ്പ്
5. എം.ടി.വാസുദേവൻ നായരുടെ 'രണ്ടാമൂഴം' എന്ന നോവലിലെ കേന്ദ്രകഥാപാത്രം?
1. അർജ്ജുനൻ
2. യുധിഷ്ഠിരൻ
3. ശ്രീകൃഷ്ണൻ
4. ഭീമൻ (Answer)
6. കാവാലം നാരായണപ്പണിക്കർ രചിച്ച നാടകമേത്?
1. കാഞ്ചനസീത
2. പാട്ടബാക്കി
3. ദൈവത്താർ (Answer)
4. കൂട്ടുകൃഷി
7. എൻഡോസൾഫാൻ ദുരന്തപശ്ചാത്തലത്തിൽ എഴുതപ്പെട്ട മലയാള നോവൽ?
1. ആരാച്ചാർ
2. എൻമകജെ (Answer)
3. ആടുജീവിതം
4. തക്ഷൻകുന്ന് സ്വരൂപം
8. 'അപ്പുക്കിളി' എന്ന കഥാപാത്രം ഏതു കൃതിയിലേതാണ്?
1. നാലുകെട്ട്
2. ഖസാക്കിൻ്റെ ഇതിഹാസം (Answer)
3. ഒരു ദേശത്തിൻ്റെ കഥ
4. ഉമ്മാച്ചു
9. എസ്.കെ.പൊറ്റക്കാട് കഥാപാത്രമായി വരുന്ന നോവൽ?
1. ആരാച്ചാർ
2. ധർമ്മപുരാണം
3. കേരളസിംഹം
4. പ്രവാസം (Answer)
10. "അനുഭവങ്ങൾ പാളിച്ചകൾ " ആരുടെ കൃതിയാണ്?
1. തകഴി (Answer)
2. ചങ്ങമ്പുഴ
3. എം.ടി വാസുദേവൻ നായർ
4. വൈലോപ്പിള്ളി
11. എം.ടി.വാസുദേവൻ നായരും എൻ.പി.മുഹമ്മദും ചേർന്ന് എഴുതിയ നോവൽ?
1. അറബിപ്പൊന്ന് (Answer)
2. മിണ്ടാപ്പെണ്ണ്
3. അമാവാസി
4. നവഗ്രഹങ്ങളുടെ തടവറ
12. കേരള പാണിനി ആരുടെ തൂലികാ നാമമാണ്?
1. കേരളവർമ്മ വലിയ കോയി തമ്പുരാൻ
2. കുഞ്ഞിക്കുട്ടൻ തമ്പുരാൻ
3. സി.വി. രാമൻപിള്ള
4. എ.ആർ. രാജരാജവർമ്മ (Answer)
13. കേരള സാഹിത്യ അക്കാദമി അവാർഡ് ലഭിച്ച സച്ചിദാനന്ദന്റെ നാടകം?
1. പുലിജന്മം
2. സമതലം
3. അമരാവതി
4. ഗാന്ധി (Answer)
14. പാറപ്പുറത്ത് എന്ന തൂലികാനാമത്തിൽ അറിയപ്പെടുന്നത് ?
1. കെ ഇ മത്തായി (Answer)
2. വി വി അയ്യപ്പൻ
3. പി സി ഗോപാലൻ
4. ഐ സി ചാക്കോ
15. ജ്ഞാനപീഠം പുരസ്കാരം ലഭിക്കാത്ത സാഹിത്യകാരൻ ആര്?
1. തകഴി ശിവശങ്കരപ്പിള്ള
2. മലയാറ്റൂർ രാമകൃഷ്ണൻ (Answer)
3. എസ്.കെ.പൊറ്റക്കാട്
4. എം.ടി.വാസുദേവൻ നായർ
16. ഇ.എം.എസിനെ കേന്ദ്രമാക്കി എം.മുകുന്ദൻ രചിച്ച നോവൽ?
1. ഗുരുസാഗരം
2. ഒരു സങ്കീർത്തനം പോലെ
3. കേശവൻ്റെ വിലാപങ്ങൾ (Answer)
4. ഇനി ഞാനുറങ്ങട്ടെ
17. 'അരങ്ങു കാണാത്ത നടൻ' എന്ന കൃതി ഏത് സാഹിത്യ വിഭാഗത്തിൽ ഉൾപ്പെടുന്നു?
1. ചെറുകഥ
2. ആത്മകഥ (Answer)
3. നാടകം
4. നോവൽ
18. 'നിരണം കവികളിൽ' ഉൾപ്പെടാത്തത് ആര്?
1. ശങ്കരപ്പണിക്കർ
2. രാമപ്പണിക്കർ
3. ചെറുശ്ശേരി (Answer)
4. മാധവപ്പണിക്കർ
19. 'മലയാളത്തിൻ്റെ ശാകുന്തളം' എന്നറിയപ്പെടുന്ന കൃതി?
1. നളചരിതം ആട്ടക്കഥ (Answer)
2. കൃഷ്ണഗാഥ
3. ചന്ദ്രോത്സവം
4. ജ്ഞാനപ്പാന
20. വിക്ടർ ഹ്യൂഗോയുടെ ലാമിറാബലെയെ 'പാവങ്ങൾ' എന്ന പേരിൽ മലയാളത്തിൽ തർജ്ജമ ചെയ്തത്?
1. വള്ളത്തോൾ നാരായണമേനോൻ
2. വൈലോപ്പിള്ളി ശ്രീധര മേനോൻ
3. എ.ആർ. രാജരാജവർമ്മ
4. നാലപ്പാട്ട് നാരായണ മേനോൻ (Answer)
21. കുമാരനാശാനെ 'വിപ്ലവത്തിൻ്റെ ശുക്രനക്ഷത്രം' എന്ന് വിശേഷിപ്പിച്ചതാര്?
1. എം.പി.പോൾ
2. ജോസഫ് മുണ്ടശ്ശേരി (Answer)
3. എം. ലീലാവതി
4. എം.പി.അപ്പൻ
22. മരണസർട്ടിഫിക്കറ്റ്, ആൾക്കൂട്ടം, ജൈവമനുഷ്യൻ തുടങ്ങിയ കൃതികൾ രചിച്ചതാര്?
1. എം. മുകുന്ദൻ
2. കെ.ദാമോദരൻ
3. ബഷീർ
4. ആനന്ദ് (Answer)
23. താഴെ കൊടുത്തവയിൽ വയലാർ രാമവർമ്മയുടെ വരികൾ ഏത്?
1. "അന്യജീവനുതകിസ്വജീവിതം ധന്യമാക്കുമമലേവിവേകികൾ"
2. "കുഴിവെട്ടി മൂടുക വേദനകൾ കുതികൊൾക ശക്തിയിലേക്കു നമ്മൾ "
3. "നിങ്ങളോർക്കുക നിങ്ങളെങ്ങനെ നിങ്ങളായെന്ന് "
4. "ഈശ്വരനല്ല മാന്ത്രികനല്ല ഞാൻ പച്ചമണ്ണിൻ മനുഷ്യത്വമാണു ഞാൻ" (Answer)
24. 'സാഹിത്യപഞ്ചാനനൻ' എന്ന പേരിലറിയപ്പെടുന്ന സാഹിത്യവിമർശകൻ?
1. പി.കെ.നാരായണപിള്ള (Answer)
2. കേസരി ബാലകൃഷ്ണപ്പിള്ള
3. എം.പി.പോൾ
4. കുട്ടികൃഷ്ണമാരാർ
25. കേരള ഗാനമായി അംഗീകരിച്ച "ജയ ജയ കോമള കേരള ധരണീ ജയ ജയ മാമക പൂജിത ജനനീ" എന്ന ഗാനം രചിച്ചത്?
1. വൈലോപ്പിള്ളി
2. ബോധേശ്വരൻ (Answer)
3. സുഗതകുമാരി
4. അംശി നാരായണപ്പിള്ള