ഏപ്രിൽ 16 - ഭൗതിക ശാസ്ത്രം

Top score (First 20)

# Name Score
1 Arjun 25
2 ALEN V 23
3 Harsha bs 23
4 Anagha 23
5 Athul krishna 23
6 VISHNU PRASAD KB 23
7 Hisham 22
8 Aswin raj m 22
9 Anjana Arjun 22
10 Arun KP 22
11 Shaija PP 22
12 Amarthya Gopal j s 21
13 Bhagya 21
14 Ashin 21
15 BINILA 20
16 Shailesh 19
17 Shyji 19
18 Deepa C R 19
19 Anupriya PN 18
20 രഞ്ജിത്ത് എം.പി 17

Answer keys

1. താഴെ കൊടുത്തവയിൽ തെറ്റായ പ്രസ്താവനയേത്

  • 1. ടോർച്ചിലെ റിഫ്ലെക്ടർ കോൺകേവ് മിറർ ആണ്.

  • 2. ഹെഡ് ലൈറ്റിലെ റിഫ്ലെക്ടർ കോൺകേവ് മിറർ ആണ്.

  • 3. വാഹനങ്ങളിലെ റിയർവ്യൂ മിറർ കോൺകേവ് മിറർ ആണ്. (Answer)

  • 4. ഷേവിങ്ങ് മിറർ ആയി ഉപയോഗിക്കുന്നത് കോൺകേവ് മിറർ ആണ്.

2. ധവള പ്രകാശത്തെ ഘടക വർണങ്ങളാക്കി വേർതിരിക്കാമെന്നും അവയെ വീണ്ടും സംയോജിപ്പിച്ച് ധവള പ്രകാശമാക്കി മാറ്റാമെന്നും കണ്ടെത്തിയത്?

  • 1. ക്രിസ്റ്റ്യൻ ഹൈജൻസ്

  • 2. ഐസക് ന്യൂട്ടൺ (Answer)

  • 3. ജയിംസ് ക്ലാർക്ക് മാക്സ് വെൽ

  • 4. ഹെൻട്രിച്ച് ഹെർട്സ്

3. അപവർത്തനത്തിന് ഉദാഹരണമല്ലാത്തത്?

  • 1. നക്ഷത്രങ്ങൾ മിന്നിത്തിളങ്ങുന്നത്

  • 2. വെള്ളത്തിലിട്ട നാണയം ഉയർന്നിരിക്കുന്നതായി തോന്നുന്നത്

  • 3. സൂര്യോദയത്തിന് തൊട്ടു മുൻപ് സൂര്യനെ കാണുന്നത്

  • 4. തീക്കൊള്ളി വട്ടത്തിൽ വേഗം ചുഴറ്റിയാൽ അഗ്നിവലയം കാണുന്നത് (Answer)

4. വ്യത്യസ്ത മാധ്യമങ്ങളിൽ പ്രകാശം സഞ്ചരിക്കുന്നത് വ്യത്യസ്ത വേഗതയിലായിരിക്കുമെന്ന് പരീക്ഷണത്തിലൂടെ തെളിയിച്ചത്

  • 1. ആൽബർട്ട് എ മൈക്കൽസൺ

  • 2. അഗസ്റ്റിൻ ഫ്രെണൽ

  • 3. ലിയോൺ ഫുക്കാൾട്ട് (Answer)

  • 4. മാർക്സ് പ്ലാങ്ക്

5. ഫോട്ടോ ഇലക്ട്രിക് പ്രഭാവത്തിന് തൃപ്തികരമായ വിശദീകരണം നല്കിയ ആൽബർട്ട് ഐൻസ്റ്റീന് ഭൗതിക ശാസ്ത്രത്തിനുള്ള നോബൽ സമ്മാനം ലഭിച്ചത്?

  • 1. 1918 ൽ

  • 2. 1921 ൽ (Answer)

  • 3. 1922 ൽ

  • 4. 1930ൽ

6. നീല ഗ്ലാസ് പേപ്പറിലൂടെ ചുവന്ന പൂവിനെ നോക്കിയാൽ ഏതു നിറത്തിലാണ് കാണുക?

  • 1. നീല നിറം

  • 2. ചുമപ്പ് നിറം

  • 3. പച്ച നിറം

  • 4. കറുപ്പ് നിറം (Answer)

7. വൈദ്യുതി കടത്തിവിടാത്ത വസ്തുവാണ്

  • 1. വെള്ളി

  • 2. സിലിക്കൺ

  • 3. ശുദ്ധജലം (Answer)

  • 4. ഉപ്പ് വെള്ളം

8. വൈദ്യുതിയുമായി ബന്ധപ്പെട്ട യൂണിറ്റുകളാണ് താഴെ തന്നിരിക്കുന്നത്. തെറ്റായ ജോഡിയേത്

  • 1. വൈദ്യുതപ്രവാഹം - ആമ്പിയർ

  • 2. വൈദ്യുത പവർ - വാട്ട്

  • 3. വൈദ്യുതപ്രതിരോധം - ഓം

  • 4. വൈദ്യുതചാർജ്ജ് - വോൾട്ട് (Answer)

9. 'പ്രതിഭാവിലാസം ജന്മസിദ്ധമല്ല', 'രണ്ടു ശതമാനം പ്രചോദനവും ബാക്കി കഠിനാദ്ധ്വാനവും' എന്നിങ്ങനെ അഭിപ്രായപ്പെട്ട ശാസ്ത്രജ്ഞൻ

  • 1. ആൽബർട്ട് ഐൻസ്റ്റീൻ

  • 2. സ്റ്റീഫൻ ഹോക്കിൻസ്

  • 3. എഡിസൺ (Answer)

  • 4. എ പി ജെ അബ്ദുൾകലാം

10. നൈട്രജൻ വാതകം നിറച്ച ബൾബിൻ്റെ നിറം

  • 1. വെള്ള

  • 2. ചുവപ്പ് (Answer)

  • 3. മഞ്ഞ

  • 4. പച്ച

11. നിക്രോമിലെ ഘടകലോഹമേത്

  • 1. വെങ്കലം

  • 2. ലെഡ്

  • 3. ഇരുമ്പ് (Answer)

  • 4. ടെങ്ങ്സ്റ്റൺ

12. കോഴിക്കോട് ജില്ലയിൽ ഉറുമി വൈദ്യുതപദ്ധതി പൂർത്തീകരിക്കാൻ സഹായം നൽകിയ രാജ്യം?

  • 1. ജപ്പാൻ

  • 2. കാനഡ

  • 3. യു എ ഇ

  • 4. ചൈന (Answer)

13. വർത്തുളചലനത്തിന് (Circular Motion) ഉദാഹരണം

  • 1. സൂര്യനെ പ്രദക്ഷിണം വെച്ചു കൊണ്ടുള്ള ഭൂമിയുടെ ചലനം

  • 2. കല്ലിൽ ചരട് കെട്ടി കറക്കുമ്പോഴുള്ള ചലനം (Answer)

  • 3. ക്ലോക്കിലെ പെൻഡുലത്തിൻ്റെ ചലനം

  • 4. ദൂരേക്ക് എറിയുന്ന കല്ലിൻ്റെ ചലനം

14. വ്യത്യസ്ത തന്മാത്രകൾ തമ്മിലുള്ള ആകർഷണ ബലമാണ്

  • 1. അഡ്ഹിഷൻ ബലം (Answer)

  • 2. കൊഹിഷൻ ബലം

  • 3. ഗുരുത്വാകർഷണ ബലം

  • 4. ന്യൂക്ലിയർ ബലം

15. മൂന്നാം വർഗ്ഗ ഉത്തോലകത്തിന് ഉദാഹരണമാണ്

  • 1. നാരങ്ങാ ഞെക്കി

  • 2. കത്രിക

  • 3. ബോട്ടിൽ ഓപ്പണർ

  • 4. ചവണ (Answer)

16. നിർത്തിയിട്ടിരിക്കുന്ന ബസ് പെട്ടെന്ന് മുന്നോട്ടെടുക്കുമ്പോൾ യാത്രക്കാർ പിന്നോട്ട് വീഴാൻ പോകുന്നതിന് കാരണമായ ബലം?

  • 1. ചലനജഢത്വം

  • 2. പ്രതലബലം

  • 3. കേശികത്വം

  • 4. നിശ്ചലജഢത്വം (Answer)

17. കാന്തത്തെ സ്വതന്ത്രമായി തൂക്കിയിട്ടാൽ അത്?

  • 1. വടക്ക് പടിഞ്ഞാറ് ദിശയിൽ നിൽക്കുന്നു

  • 2. തെക്ക് കിഴക്ക് ദിശയിൽ നിൽക്കുന്നു

  • 3. കിഴക്ക് പടിഞ്ഞാറ് ദിശയിൽ നിൽക്കുന്നു

  • 4. വടക്ക് തെക്ക് ദിശയിൽ നിൽക്കുന്നു (Answer)

18. താഴെ തന്നിരിക്കുന്ന ഇന്ത്യൻ ആണവവൈദ്യുത നിലയങ്ങളുമായി ബന്ധപ്പെട്ട പട്ടികയിലെ തെറ്റായ ജോഡി ഏത്?

  • 1. നറോറ - ഉത്തർപ്രദേശ്

  • 2. കൈഗ - കർണാടക

  • 3. കക്രപ്പാറ- മഹാരാഷ്ട്ര (Answer)

  • 4. കൂടംകുളം - തമിഴ്നാട്

19. മലയാളിയായ അമേരിക്കൻ ശാസ്ത്രജ്ഞൻ ഇ.സി.ജി സുദർശൻ്റെ കണ്ടുപിടുത്തം?

  • 1. ക്രസ്കോ ഗ്രാഫ്

  • 2. ബോസോൺ

  • 3. നക്ഷത്രങ്ങളുടെ അന്ത്യത്തെ സംബന്ധിച്ചുള്ളത്

  • 4. ടാക്കിയോണുകൾ (Answer)

20. ന്യൂട്രോണുകളുടെ എണ്ണം തുല്യമായി വരുന്ന ആറ്റങ്ങളാണ്

  • 1. ഐസോബാർ

  • 2. ഐസോടോൺ (Answer)

  • 3. ഐസോടോപ്പുകൾ

  • 4. ട്രാൻസ്മ്യൂട്ടേഷൻ

21. നദിയിൽ നിന്ന് കടലിലേക്ക് പ്രവേശിക്കുന്ന കപ്പൽ ഉയരുവാൻ കാരണം?

  • 1. സമുദ്രജലത്തിന് സാന്ദ്രത കുറവാണ്

  • 2. സമുദ്രജലത്തിന് സാന്ദ്രതയില്ല

  • 3. സമുദ്രജലത്തിന് സാന്ദ്രത കൂടുതലാണ് (Answer)

  • 4. ഇതൊന്നുമല്ല

22. പ്രകാശവർഷം എന്നത് എന്തിൻ്റെ യൂണിറ്റാണ്

  • 1. ബലം

  • 2. ഭാരം

  • 3. വേഗത

  • 4. ദൂരം (Answer)

23. 'തീർത്ഥാടനത്തിൻ്റെ വർഷങ്ങൾ' ആരുടെ ആത്മകഥയാണ്?

  • 1. ഹോമി ജെ ബാബാ

  • 2. സി. വി. രാമൻ

  • 3. രാജ രാമണ്ണെ (Answer)

  • 4. ജെ. സി. ബോസ്

24. ബോസ് - ഐൻസ്റ്റീൻ കണ്ടൻസേറ്റിനെക്കുറിച്ച് പ്രവചിച്ച ശാസ്ത്രജ്ഞരിൽ ഉൾപ്പെടാത്തത്?

  • 1. സത്യേന്ദ്രനാഥ ബോസ്

  • 2. ജെ സി ബോസ് (Answer)

  • 3. ആൽബർട്ട് ഐൻസ്റ്റീൻ

  • 4. ഇവരാരുമല്ല

25. 2019 ലെ ഭൗതികശാസ്ത്രത്തിനുള്ള നോബേൽ നേടിയവർ ജോൺ ബി. ഗുഡ്ഇനഫ്, സ്റ്റാൻലീ വിറ്റിങ്ഹാം, അകിറ യോഷിനോ എന്നിവരാണ്. ലിഥിയം അയോൺ ബാറ്ററി വികസിപ്പിച്ചതിനാണ് പുരസ്കാരം. ഇതിൽ അക്കിറ യോഷിനോ ഏത് രാജ്യത്തെ ശാസ്ത്രജ്ഞയാണ്?

  • 1. ബ്രിട്ടൻ

  • 2. അമേരിക്ക

  • 3. ചൈന

  • 4. ജപ്പാൻ (Answer)

Answer Solution

ഭൗതികശാസ്ത്രം

പ്രകാശം


1. ആകാശം നീലനിറത്തിൽ കാണപ്പെടുന്നതിനുകാരണം?
പ്രകാശത്തിന്റെ വിസരണം (Scattering)
2.സൂര്യപ്രകാശത്തിലെ താപവാഹികളായ കിരണങ്ങൾ?
ഇൻഫ്രാറെഡ് കിരണങ്ങൾ
3.എല്ലാ നിറങ്ങളെയും ആഗിരണം ചെയ്യുന്ന നിറം?
കറുപ്പ്
4.പ്രകാശം വൈദ്യുത കാന്തികതരംഗമാണെന്ന് കണ്ടുപിടിച്ചത്? 
ഹെൻറിച്ച് ഹെർട്സ്
5.പ്രകാശത്തിന് ഏറ്റവും വേഗമുള്ളത്?
ശൂന്യതയിൽ
6.ധവളപ്രകാശം അതിന്റെ  ഘടകവർണങ്ങളായി  വേർപിരിയുന്നത്?
പ്രകാശ പ്രകീർണനം (Dispersion) 
7.ഒരു അതാര്യവസ്തുവിനെ ചുറ്റി പ്രകാശം വളഞ്ഞു സഞ്ചരിക്കുന്ന പ്രതിഭാസം?
ഡിഫ്രാക്ഷൻ
8.മഴവില്ലിന് കാരണം?
പ്രകാശപ്രകീർണനം 
9.പ്രകാശത്തെ കടത്തിവിടാത്ത വസ്തുക്കൾ ?
അതാര്യവസ്തുക്കൾ 
10.പ്രകാശത്തെ കടത്തിവിടുന്ന വസ്തുക്കൾ?
സുതാര്യ വസ്തുക്കൾ 
11.ആകാശത്തിന്റെ നീലിമ ആഴക്കടലിന്റെ നിറം, ഉദയാസ്തമയങ്ങളിൽ സൂര്യൻ ചുവപ്പായി കാണപ്പെടുന്നത് എന്നിവയ്ക്ക് കാരണം?
വിസരണം
12.സൂര്യപ്രകാശത്തിൽ നിൽക്കുമ്പോൾ ചൂട് അനുഭവപ്പെടാൻ കാരണം?
ഇൻഫ്രാറെഡ് രശ്മികളാണ്
13.സി.ഡി.യിലെ വാർണരാജി,നിഴലുകളുടെ അരിക് ക്രമരഹിതമായ കാണുന്നത്  സൂര്യനുചുറ്റുമുള്ള വലയം ഇതെല്ലാം എന്തുമൂലമാണ്?
പ്രകാശത്തിന്റെ ഡിഫ്രാക്ഷൻ മൂലമാണ് 
14.പ്രകാശം ഏറ്റവും കൂടുതൽ വേഗത്തിൽ സഞ്ചരിക്കുന്നത് ശൂന്യതയിലാണെന്ന് കണ്ടെത്തിയതാര്?
ലിയോൺ ഫുക്കോർട്ട്
15.ആദ്യമായി പ്രകാശത്തിന്റെ വേഗം കണക്കാക്കിയ  ശാസ്ത്രജ്ഞൻ?
റോമർ
16.മരീചികയ്ക്ക് കാരണം?
പ്രകാശത്തിന്റെ അപവർത്തനമാണ്.
17.ശരീരത്തിൽ വൈറ്റമിൻ ഡി ഉത്പാദിപ്പിക്കാൻ സഹായിക്കുന്ന കിരണങ്ങൾ?
അൽട്രാവയലറ്റ് കിരണങ്ങൾ
18.ഒരു നിശ്ചിത ആവൃത്തിയിലുള്ള വൈദ്യുത കാന്തിക തരംഗങ്ങളാണ് പ്രകാശം. ഇവയ്ക്ക് സഞ്ചരിക്കാൻ മാധ്യമം ആവശ്യമില്ല. ഫോട്ടോണുകൾകൊണ്ട് നിർമിച്ചിരിക്കുന്നു.
19.പ്രകാശത്തെക്കുറിച്ചുള്ള പഠനം?
ഓപ്റ്റിക്സ് 
20.ദൃശ്യപ്രകാശത്തിലെ ഘടകവർണങ്ങൾ? 
VIBGYOR (വയലറ്റ്, ഇൻഡിഗൊ, നീല പച്ച, മഞ്ഞ, ഓറഞ്ച്, ചുവപ്പ്)
21.തരംഗദൈർഘ്യം കൂടിയ നിറം?
ചുവപ്പ് 
22.ആവൃത്തി കുറഞ്ഞ നിറം?
ചുവപ്പ് 
23.തരംഗദൈർഘ്യം കുറഞ്ഞ നിറം?
വയലറ്റ് 
24.ആവൃത്തികൂടിയ നിറം?
വയലറ്റ് 
25.പ്രാഥമിക വർണങ്ങൾ
പച്ച, നീല, ചുവപ്പ്, വയലറ്റ് 
26.ദ്വിതീയ വർണങ്ങൾ?
മജന്ത,മഞ്ഞ,സിയാൻ
27.നിയോൺ വിളക്കുകളിൽനിന്ന്  പുറത്തുവരുന്ന പ്രകാശത്തിന്റെ നിറം?
ഓറഞ്ച് 
28.പ്രകാശസാന്ദ്രത ഏറ്റവും കൂടുതലുള്ള പദാർഥം?
വജ്രം 
29.ഒരു ചുവന്ന പുഷ്പം നീല പ്രകാശത്തിൽ വെച്ചാൽ ഏതു നിറത്തിൽ കാണപ്പെടും?
കറുപ്പ്
30.മയിൽപ്പീലിയിൽ കാണുന്ന വ്യത്യസ്തവർണം ഉണ്ടാക്കുന്ന സൂക്ഷ്മകണികകൾ?
ബുൾബുൾസ്
31.സൂര്യപ്രകാശത്തിൽ ഏഴു നിറങ്ങളുണ്ടെന്നു കണ്ടെത്തിയ ശാസ്ത്രജ്ഞൻ?
ഐസക് ന്യൂട്ടൻ
32.പ്രകാശത്തിന്റെ തരംഗസിദ്ധാന്തം ആവിഷ്കരിച്ച ശാസ്ത്രജ്ഞൻ?
ക്രിസ്റ്റ്യൻ ഹൈഗൻസ്
33.പ്രകാശത്തിന്റെ സ്വഭാവത്തെക്കുറിച്ചുള്ള കണി കാസിദ്ധാന്തം ആവിഷ്കരിച്ചത്?
ഐസക് ന്യൂട്ടൻ
34.വ്യക്തമായ കാഴ്ചയ്ക്കുള്ള ഏറ്റവും കുറഞ്ഞ ദൂരം?
25 സെന്റിമീറ്റർ 
35.ലെൻസിനെൻറ് പവർ അളക്കാനുള്ള യൂണിറ്റ്?
ഡയോപ്റ്റർ
36.ചന്ദ്രനിലെ ആകാശത്തിന്റെ നിറം?
കറുപ്പ്
37.പ്രകാശത്തിന്റെ ശൂന്യതയിലൂടെയുള്ള  വേഗം?
3m/s
38.സൂര്യപ്രകാശം ഭൂമിയിലെത്താൻ ആവശ്യമായ സമയം?
500 സെക്കൻഡ് (8  മിനുട്ട്)
39.പ്രകാശതീവ്രതയുടെ യൂണിറ്റ്?
കാൻഡില
40.താപം ഒരു ഉർജമാണെന്ന് കണ്ടെത്തിയ ശാസ്ത്രജ്ഞൻ?
ജയിംസ്പ്രസ്കോട്ട് ജൂൾ
41.പ്രകാശവർഷം എന്തിനെ സൂചിപ്പിക്കുന്നു?
ദൂരം
42.ഒരു  പ്രകാശവർഷമെന്നത്?
9.46xkm 
43.രാത്രികാലങ്ങളിൽ സൈനികർ ഉപയോഗിക്കുന്ന കണ്ണടകളിൽ ഉപയോഗിക്കുന്ന രശ്മി?
ഇൻഫ്രാറെഡ് രശ്മി
44.മനുഷ്യശരീരത്തിൽ സൺബേണിന് കാരണമാകുന്ന  രശ്മികൾ?
അൾട്രാവയലറ്റ് രശ്മികൾ
45.പ്രകാശത്തിന്റെ ക്വാണ്ടം സിദ്ധാന്തം ആവിഷ്കരച്ചത്?
മാക്സ്പ്ലാങ്ക്
46.വിവിധ മാധ്യമങ്ങളിൽ പ്രകാശത്തിന്റെ പ്രവേഗം ആദ്യമായി നിർണയിച്ചത്?
ലിയോൺ ഫുക്കോൾട്ട് 
47.എക്സ്റേ കണ്ടുപിടിച്ചത്?
വില്ല്യം റോൺജൻ
48.ഫോട്ടോ ഇലക്ട്രിക്സ് പ്രഭാവത്തിന് തൃപ്തികരമായ വിശദീകരണം നൽകിയതിനാണ് 1921-ൽ  ഭൗതിക ശാസ്ത്ര നൊബേൽ സമ്മാനം ആൽബർട്ട് എെൻസ്റ്റീന് ലഭിച്ചത്.
49.ഓപ്റ്റിക്കൽ ഗ്ലാസായി ഉപയോഗിക്കുന്നത്?
ഫ്ലിൻറ് ഗ്ലാസ്സ്
50.സൂത്രക്കണ്ണാടി(ട്രിക്സ്മിറർ) ആയി ഉപയോഗിക്കുന്നത്?
സ്ഫെറിക്കൽ മിറർ
51.ഒരു വാഹനത്തിന്റെ റിയർവ്യൂദർപ്പണം?
കോൺവെക്സ് ദർപ്പണം
52.പ്രകാശത്തിന്റെ 1/15 വേഗത്തിൽ സഞ്ചരിക്കുന്ന കണങ്ങൾ?
ആൽഫാ കണങ്ങൾ
53.സോളാർസെല്ലിൽ പ്രകാശോർജത്തെ വൈദ്യുതോർജം ആക്കി മാറ്റുന്നു.
54.ആകാശത്തിന്റെ നീലനിറം, കടലിന്റെ നീലനിറം ഇവ വിശദീകരിച്ച ഭാരതീയ ശാസ്ത്രജ്ഞൻ?
സി.വി രാമൻ 
55.സാറ്റലൈറ്റുകൾ ഉപയോഗിച്ചുള്ള റിമോട്ട് സെൻസറിങ്ങിന് ഉപയോഗിക്കുന്നത് പ്രകാശത്തിലെ ഏത് വികിരണങ്ങളാണ്? 
ഇൻഫ്രാറെഡ്
56.വലിയ സേർച്ച് ലൈറ്റുകളിലും വാഹനങ്ങളുടെ  ഹെഡ്   ലൈറ്റുകളിലും ഉപയോഗിക്കുന്ന പ്രകാശത്തെ ഉയർന്ന തീക്ഷ്ണതയോടെ വിദൂരത്തേക്ക് എത്തിക്കുവാൻ സഹായിക്കുന്ന റിഫ്ലാക്ടറിന്റെ പേരെന്ത്?
പരാബോളിക് റിഫ്ലാക്ടർ
57.ലെൻസില്ലാത്ത കൃാമറയാണ്?
പിൻഹോൾ ക്യാമറ 
58.മറ്റ് വർണങ്ങൾ ഉപയോഗിച്ച് നിർമിക്കാൻ കഴിയാത്തവയാണ് പ്രാഥമിക വർണങ്ങൾ. പ്രാഥമിക വർണങ്ങൾ ചേർന്നുണ്ടാകുന്നതാണ് ദ്വീതിയ വർണം?
ചുവപ്പ്+പച്ച =മഞ്ഞ
പച്ച+നീല=സിയാൻ  
നീല+ചുവപ്പ്= മജന്ത 
59.ഏതെങ്കിലും ഒരു ദ്വീതിയ വർണത്തോട്  അതിൽപെടാത്ത ഒരു പ്രാഥമിക വർണം ചേർത്താണ് ധവളപ്രകാശം ലഭിക്കുക
മഞ്ഞ+നീല=വെള്ള
മജന്ത+പച്ച =വെള്ള
സിയാൻ+ചുവപ്പ്=വെള്ള
60.ദ്വീതിയ വർണങ്ങൾ ചേർന്നാൽ 
മഞ്ഞ+മജന്ത=ചുവപ്പ്
മഞ്ഞ+സിയാൻ=പച്ച
സിയാൻ+മജന്ത=നീല

ശ്രവണ സ്ഥിരത


ഏതൊരു ശബ്ദവും പുറപ്പെടുവിച്ചതിനു ശേഷം 1/10  സെക്കൻഡ് സമയത്തേക്കുകൂടി ചെവിയിൽ തങ്ങിനിൽക്കുന്നു. 
ഇതിനെയാണ് ശ്രവണസ്ഥിരത എന്നുപറയുന്നത്.

സോളാർ ദിനം 


ഒരു നട്ടുച്ച മുതൽ അടുത്ത നട്ടുച്ച വരെയുള്ള സമയമാണ് ഒരു ദിവസം അഥവാ ഒരു സോളാർ ദിനം.

ഒരു കിലോഗ്രാം


പ്ലാറിനം (90ഇറിഡിയം(10%) എന്നിവയുടെ ലോഹസങ്കരംകൊണ്ട് നിർമിച്ച് ഫ്രാൻസിലെ അന്താരാഷ്ട്ര അളവുതൂക്ക ബ്യൂറോയിൽ സൂക്ഷിച്ചിട്ടുള്ള ഒരു സിലിണ്ടറിന്റെ മാസാണ് ഒരു കിലോഗ്രാം.
ഇതുപോലൊന്ന് ന്യൂഡൽഹിയിലെ നാഷണൽ ഫിസിക്കൽ ലബോട്ടറിയിലും ഉണ്ട്.

ആർദ്രത 

അന്തരീക്ഷവായുവിലെ നീരാവിയുടെ അളവാണ്?
ans : ആർദ്രത (humidity)
അന്തരീക്ഷവായുവിൽ യഥാർത്ഥത്തിൽ ഉള്ള ജലബാഷ്പത്തിന്റെ അളവും അന്തരീക്ഷം പൂരിതമാകാനാവശ്യമായ ജലബാഷ്പത്തിന്റെ അളവും തമ്മിലുള്ള അനുപാതമാണ്?
ans : ആപേക്ഷിക ആർദ്രത
ആപേക്ഷിക ആർദ്രത അളക്കുന്ന ഉപകരണം?
ans : ഹൈഗ്രോമീറ്റർ 
ആപേക്ഷിക ആർദ്രത(humidity)യുടെ ഏറ്റവും കൂടിയ മൂല്യം?
ans : ഒന്ന്
അന്തരീക്ഷത്തിലെ താപം വർദ്ധിക്കുന്നതിനനുസരിച്ച് ആർദ്രത?
ans : കുറയുന്നു 

ചലനം


ചലനത്തെക്കുറിച്ചുള്ള പഠനം?
ans : ഡൈനാമിക്സ്
ബലം പ്രയോഗിക്കുന്ന ദിശയിലാണ് ചലനം സംഭവിക്കുന്നത് 
ഒരു വസ്തുവിന്റെ ചലനം മറ്റൊരു വസ്തുവുമായി താരതമ്യപ്പെടുത്തി മാത്രമേ പറയാൻ കഴിയുള്ളൂ കാരണം?
ans : ചലനം ആപേക്ഷികമാണ് 
ചുറ്റുപാടുകൾക്കനുസരിച്ച് ഒരു വസ്തുവിന്റെ സ്ഥാനത്തിന് മാറ്റമുണ്ടാകാത്ത അവസ്ഥ 
ans : നിശ്ചലാവസ്ഥ 
നിശ്ചലാവസ്ഥയിലുള്ള  വസ്തുക്കളെക്കുറിച്ചുള്ള പഠനം?
ans : സ്റ്റാറ്റിക്സ്  (Statics) 
പരസ്പരപ്രവർത്തനത്തിലേർപ്പെട്ട പ്രതലങ്ങളുടെ (Interacting surfaces) ആപേക്ഷിക ചലനത്തെക്കുറിച്ച് പഠിക്കുന്ന ശാസ്ത്രരേഖ?
ans : ട്രൈബോളജി (Tribology)
ചുറ്റുപാടുകളെ അപേക്ഷിച്ച് ഒരു വസ്തുവിനുണ്ടാകുന്ന സ്ഥാനമാറ്റം?
ans : ചലനം
തുല്യസമയത്തിൽ തുല്യദൂരം സഞ്ചരിക്കുന്ന ചലനം?
ans : സമചലനം 
തുല്യസമയംകൊണ്ട് വ്യത്യസ്ത ദൂരം സഞ്ചരിക്കുന്ന ചലനം?
ans : അമാസചലനം  
വൃത്തപാതയിൽക്കൂടിയുള്ള ചലനം?
ans : വാർത്തുള  ചലനം
ഒരു നിശ്ചിത സമയത്തിൽ ആവർത്തിച്ചു വരുന്ന ചലനം?
ans : ക്രമാവർത്തന ചലനം (Periodic motion) 
ക്രമാവർത്തനചലനത്തിന് ഉദാഹരണങ്ങൾ?
ans : ഭൂമിയുടെ ഭ്രമണം, ക്ലോക്കിന്റെ പെൻഡുലത്തിന്റെ ചലനം

ചലന സമവാക്യങ്ങൾ 


V=uat                       V=അന്ത്യപ്രവേഗം
S=ut1/2at2                       u=ആദ്യപ്രവേഗം
V2=u22as                  a=ത്വരണം
                                       s=സ്ഥാനാന്തരം 

 

ദോലനം(Oscillation)


ഒരു നിശ്ചിത ബിന്ദുവിനെ ആധാരമാക്കി ഒരു വസ്തുവിന്റെ മുന്നോട്ടും പിന്നോട്ടുമുള്ള ചലനം?
ans : ദോലനം 
ഉദാ: ക്ലോക്കിന്റെ പെൻഡുലത്തിന്റെ ചലനം

തരംഗചലനം (Wave motion)


മാധ്യമത്തിന്റെ ഒരു ഭാഗത്തുണ്ടാകുന്ന വിക്ഷോഭം മറ്റു  ഭാഗങ്ങളിലേയ്ക്ക് വ്യാപിക്കുന്ന രീതിയാണ്?
ans : തരംഗചലനം
രണ്ടു തരത്തിലുള്ള തരംഗങ്ങളാണ്?
അനുപ്രസ്ഥ തരംഗവും (transverse wave)
ഉദാ:പ്രകാശം 
അനുദൈർഘ്യ തരംഗവും(longitudinal wave)
ഉദാ:ശബ്ദം 
ഒരു ക്ലോക്കിന്റെ പെൻഡുലത്തിന്റെ നീളം ഇരട്ടിയാക്കിയാൽ?
ans : ക്ലോക്ക് സ്ലോ ആകും
പെൻഡുലം ക്ലോക്ക് കണ്ടുപിടിച്ചത്?
ans : ക്രിസ്റ്റ്യൻ ഹൈജൻസ്
ക്ലോക്ക് നിർമ്മാണ കല?
ans : ഹോറോളജി
സമയം അളക്കുന്ന ശാസ്ത്രം?
ans : ഹോറോളജി
നേർരേഖയിലൂടെയുള്ള വസ്തുക്കളുടെ ചലനം?
ans : നേർരേഖാ ചലനം
നേർരേഖാ ചലനത്തിന് ഒരുദാഹരണമാണ്?
ans : ഞെട്ടറ്റ് വീഴുന്ന മാമ്പഴം
വസ്തുക്കളുടെ വക്രരേഖയിലൂടെയുള്ള ചലനം?
ans : വക്രരേഖാ ചലനം
ദൂരേയ്ക്ക് എറിയുന്ന കല്ലിന്റെ പതനം ഏത് തരം ചലനമാണ്?
ans : വക്രരേഖാ ചലനം

ഭ്രമണവും പരിക്രമണവും (Rotation and Revolution)


കറങ്ങുന്ന വസ്തുവിന്റെ അക്ഷം വസ്തുവിനുള്ളിൽ തന്നെ വരുന്ന ചലനം?
ans : ഭ്രമണം (Rotation) 
കറങ്ങുന്ന വസ്തുവിന്റെ അക്ഷം വസ്തുവിനു പുറത്തു വരുന്ന ചലനം?
ans : പരിക്രമണം (Revolution) 
കറങ്ങിക്കൊണ്ടിരിക്കുന്ന ഒരു ഫാനിന്റെ ദളങ്ങളുടെ ചലനം?
ans : പരിക്രമണ ചലനം 
സൂര്യനെ പ്രദക്ഷിണം ചെയ്തുകൊണ്ടുള്ള ഭൂമിയുടെ വാർഷിക ചലനം?
ans : പരിക്രമണ ചലനം 
ന്യൂക്ലിയസിനെ പ്രദക്ഷിണം ചെയ്തുകൊണ്ടിരിക്കുന്ന ഒരു ഇലക്ട്രോ  ണിനുള്ള ചലനം? 
ans : പരിക്രമണ ചലനവും ഭ്രമണചലനവും

ജഡത്വം ((Inertia)


ജഡത്വനിയമം ആവിഷ്കരിച്ചത്?
ans : ഗലീലിയോ 
ഒരു വസ്തുവിന് സ്വയം അതിന്റെ നിശ്ചലാവസ്ഥയിലോ നേർരേഖാ പാതയിലൂടെയുള്ള സമാനചലനത്തിലോ തുടരാനുള്ള പ്രവണത?
ans : ജഡത്വം 
ചലന ജഡത്വത്തിന് ഉദാഹരണങ്ങൾ?
ans : സ്വിച്ച് ഓഫ് ചെയ്തശേഷവും ഫാൻ അൽപസമയത്തേക്ക് കറങ്ങുന്നത്,ലോംഗ്ജംപ്സ് ചാടുന്ന കായികതാരങ്ങൾ ചാടുന്നതിനു മുൻപ് അല്പദൂരം ഓടുന്നത് 
നിശ്ചല ജഡത്വത്തിന് ഉദാഹരണങ്ങൾ?
ans : അട്ടിയായി അടുക്കിയ കാരംസ് കോയിനുകളുടെ അട്ടി തെറ്റിക്കാതെ അടിയിലത്തെ കോയിൻ തെറിപ്പിക്കാൻ കഴിയുന്നത് 
ans : മാവിൻകൊമ്പ് പെട്ടെന്നു കുലുക്കുമ്പോൾ മാങ്ങ ഞെട്ടറ്റുവീഴുന്നത്
ans : നിർത്തിയിട്ടിരിക്കുന്ന ഒരു ബസ് പെട്ടെന്ന് മുന്നോട്ടെടുക്കുമ്പോൾ ബസ്സിലെ യാത്രക്കാർ പുറകോട്ട് ചായുന്നു.

ഗലീലിയോ ഗലീലി (1564-1642)


രാജ്യം :ഇറ്റലി 
1593 ൽ ആദ്യത്തെ തെർമോമീറ്റർ (തെർമോസ്കോപ്) കണ്ടുപിടിച്ചു. 
മെർക്കുറി തെർമോമീറ്റർ കണ്ടുപിടിച്ചത് ഫാരൻഹീറ്റ് 
അസ്ട്രോണമിക്കൽ ടെലസ്കോപ്പ് ആദ്യമായി നിർമ്മിച്ച ശാസ്ത്രജ്ഞൻ. 
ജഡത്വ നിയമങ്ങൾ ആവിഷ്കരിച്ച ശാസ്ത്രജ്ഞൻ
വ്യാഴത്തിന്റെ ഉപഗ്രഹങ്ങൾ കണ്ടെത്തിയ ശാസ്ത്രജ്ഞൻ
ഗലീലിയോ ആണ് ആദ്യമായി വസ്തുക്കളുടെ നിർബാധ പതനതത്വം അവതരിപ്പിച്ചത്.

പ്രൊജക്ടൈൽ


അന്തരീക്ഷത്തിലൂടെ ചരിച്ചു വിക്ഷേപിക്കുന്ന വസ്തുക്കൾ-പ്രൊജക്ടൈലുകൾ 
പ്രൊജക്ടൈലിന് ഉദാഹരണങ്ങൾ-ജാവ്ലിൻ ത്രോ, സിഡിക്സ് ത്രോ
പ്രൊജക്ടൈലിന്റെ പാത - പാരബോള
പ്രൊജക്ടൈലിന് ഏറ്റവും കൂടിയ റെയ്ഞ്ച് ലഭിക്കുന്ന കോണളവ് - 45 ഡിഗ്രി
മാസ് കൂടുതലുള്ള വസ്തതുക്കൾക്ക് ജഡത്വം?
ans : കൂടുതലാണ് 
ഒരു വസ്തു സഞ്ചരിച്ച പാതയുടെ നീളമാണ്?
ans : യൂണിറ്റ് സമയത്തിൽ ഒരു വസ്തു സഞ്ചരിച്ച ദൂരമാണ് അതിന്റെ വേഗത?
ans : വേഗത=ദൂരം/സമയം 
ഒരു പ്രത്യേക ദിശയിലേക്ക് വസ്തുവിനുണ്ടാകുന്ന സ്ഥാനമാറ്റമാണ്?
ans : സ്ഥാനാന്തരം (Displacement) 
യൂണിറ്റ് സമയത്തിൽ ഒരു വസ്തുവിന്റെ ഒരു പ്രത്യേക ദിശയിൽ ഉണ്ടാകുന്നു സ്ഥാനാന്തരമാണ്.
പ്രവേഗം(Velocity)
>പ്രവേഗം=സ്ഥാനാന്തരം/സമയം
ചലിക്കുന്ന ഒരു വസ്തുവിനുണ്ടാകുന്ന പ്രവേഗത്തിന്റെ നിരക്കാണ് ?
ans : ത്വരണം (Acceleration)
>ത്വരണം = പ്രവേഗം മാറ്റം /സമയം
>വേഗതയുടെ യൂണിറ്റ് =m/s
>പ്രവേഗത്തിന്റെ യൂണിറ്റ് =m/s
>ത്വരണത്തിന്റെ യൂണിറ്റ് =m/s
വാർത്തുള പാതയിൽ സഞ്ചരിക്കുന്ന ഒരു വസ്തു സമവേഗതയാണെങ്കിലും അതിന്റെ ദിശ എപ്പോഴും മാറികൊണ്ടിരിക്കുന്നതിനാൽ വൃത്തകേന്ദ്രത്തിലേയ്ക്ക് അനുഭവപ്പെടുന്ന ത്വരണം?
ans : അഭികേന്ദ്രത്വരണം (Centripetalacceleration)
ചലിച്ചുകൊണ്ടിരിക്കുന്ന ഒരു വസ്തു മറ്റൊരു വസ്തുവിൽ ഏൽപ്പിക്കുന്ന ആഘാതം?
ans : ആക്കം(momentum) 
പിണ്ഡം (mass), 'm' ഉം, പ്രവേഗം (velocity) 'v'ഉം ആയാൽ ആക്കം?
ans : ആക്കം = മാസ് X പ്രവേഗം 
P=mv
ആക്കത്തിന്റെ യൂണിറ്റ് =kg m/s
ജഡത്വത്തിനു കാരണം?
ans : ഒന്നാം ചലനനിയമം
ബലത്തിന് വ്യകതമായ നിർവ്വചനം നൽകുന്ന ചലനനിയമം?
ans : ഒന്നാം ചലനനിയമം

സർ ഐസക് ന്യൂട്ടൺ


>1642 ഡിസംബർ 25 ന് ഇംഗ്ലണ്ടിൽ ജനിച്ചു.
>1672-ൽ റോയൽ സൊസൈറ്റിയിൽ ഫെല്ലോ തിരഞ്ഞെടുക്കപ്പെട്ടു
>ചലനനിയമങ്ങൾ ആവിഷ്കരിച്ച ശാസ്ത്രജ്ഞൻ
>ഗുരുത്വാകർഷണ നിയമത്തിന്റെ ഉപജ്ഞാതാവ് 
>മുകളിലേയ്ക്ക് എറിയുന്ന കല്ല് താഴോട്ട് വീഴുന്നതിന്റെ കാരണം കണ്ടെത്തിയ ശാസ്ത്രജ്ഞൻ - ഐസക് ന്യൂട്ടൺ
>സൂര്യപ്രകാശത്തിന് ഏഴ് നിറങ്ങൾ ഉണ്ടെന്ന് കണ്ടെത്തിയ ശാസ്ത്രജ്ഞൻ.
>പ്രിൻസിപ്പിയ മാത്തമാറ്റിക്ക എന്ന പുസ്തകം രചിച്ചത് - ഐസക് ന്യൂട്ടൺ >കണികാ സിദ്ധാന്തത്തിന്റെ ഉപജ്ഞാതാവ് - ഐസക് ന്യൂട്ടൺ >ഘടകവർണ്ണങ്ങൾ കൂടി ചേർന്നാൽ സമന്വിത പ്രകാശം ലഭിക്കുമെന്ന് കണ്ടെത്തിയത്-ഐസക് ന്യൂട്ടൺ
>1727 മാർച്ച് 20ന് ന്യൂട്ടൺ അന്തരിച്ചു. 
>ഇംഗ്ലണ്ടിലെ വെസ്റ്റ് മിനിസ്റ്റർ ആബേയിൽ അന്ത്യവിശ്രമം. 
>'മനുഷ്യവംശത്തിലെ ഏറ്റവും ഉത്തമവും അമൂല്യവുമായ രത്നം', അദ്ദേഹത്തിന്റെ ശവക്കല്ലറയിലെ വാക്കുകളാണിവ.

ചലനനിയമങ്ങൾ (Laws of motion)


ഒന്നാം ചലനനിയമം

അസുന്തലിതമായ ബാഹ്യബലത്തിനു വിധേയമാകുന്നതുവരെ ഏതൊരു വസ്തുവും അതിന്റെ നിശ്ചലാവസ്ഥയിലോ നേർരേഖാ സമചലനത്തിലോ തുടരുന്നു.

രണ്ടാം ചലനനിയമം

ഒരു വസ്തുവിനുണ്ടാകുന്ന ആക്ക വ്യത്യാസത്തിന്റെ നിരക്ക് അതിനനുഭവപ്പെടുന്ന അസന്തുലിത ബാഹ്യബലത്തിന് നേർ അനുപാതത്തിലും ആക്കവ്യത്യാസം അസന്തുലിത ബാഹ്യബലത്തിന്റെ ദിശയിലും ആയിരിക്കും.

മൂന്നാ ചലനനിയമം

ഏതൊരു പ്രവർത്തനത്തിനും സമവും വിപരീതവുമായ ഒരു പ്രതിപ്രവർത്തനം ഉണ്ടായിരിക്കും.

F=ma എന്ന നിർവ്വചനം ലഭിക്കുന്ന ചലനനിയമം?
ans : രണ്ടാം ചലനനിയമം
>F = ബലം (Force)
>m=പിണ്ഡം (mass) 
>a=ത്വരണം (acceleration)
പ്രവർത്തനം = പ്രതിപ്രവർത്തനം എന്നത്?
ans : മൂന്നാം ചലനനിയമം
റോക്കറ്റുകളുടെ പ്രവർത്തനത്തിനു കാരണമായ ചലനനിയമം?
ans : മൂന്നാം ചലനനിയമം

ബലം (Force)


വസ്തുക്കളിൽ പ്രയോഗിക്കുന്ന തള്ള് അല്ലെങ്കിൽ വലിയാണ്?
ans : ബലം
ബലത്തിന്റെ യൂണിറ്റ്?
ans : ന്യൂട്ടൺ
ബലത്തിന്റെ CGS യൂണിറ്റ്?
ans : ഡൈൻ (Dyne)
1 ന്യൂട്ടൺ = 105 ഡൈൻ (Dyne) 
ബലം പ്രയോഗിക്കപ്പെട്ട വസ്തുവിന് ബലം പ്രയോഗിക്കപ്പെട്ട ദിശയിൽ സ്ഥാനാന്തരം ഉണ്ടായാൽ പ്രവൃത്തി ചെയ്തതായി കണക്കാക്കപ്പെടുന്നു. 

ഘർഷണ ബലം (Frictional Force)


ഘർഷണം എന്നത് ഒര ബലമാണ്
ഒരു വസ്തു മറ്റൊരു വസ്തുവിൽ സ്പർശിച്ചുകൊണ്ട് ചലിക്കുമ്പോൾ അവയ്ക്കിടയിൽ സമാന്തരമായി ചലിക്കുമ്പോൾ  അവയ്ക്കിടയിൽ സമാന്തരമായി സംജാതമാകുന്ന ബലം?
ans : ഘർഷണം
വസ്തുവിന്റെ ഭാരം കൂടുന്നതിനനുസരിച്ച് ഘർഷണം ബലം കൂടും.
ഘർഷണബലം പ്രതലത്തിന്റെ സ്വഭാവമനുസരിച്ച് വ്യത്യാസപ്പെടുന്നു.
പ്രതലത്തിന്റെ മിനുസം കൂടുന്തോറും ഘർഷണബലം മിനുസം കുറയുന്തോറും ഘർഷണബലം കൂടുകയും ചെയ്യുന്നു.
ഘർഷണം കുറയ്ക്കാനുള്ള വിവിധ മാർഗ്ഗങ്ങൾ?
ans : മിനുസപ്പെടുത്തൽ, കൊഴുപ്പിടൽ, ബോൾ ബെയറിങ്ങുകൾ, ധാരാ രേഖിതമാക്കൽ 
യന്ത്രങ്ങളിൽ ബോൾ ബെയറിങ്ങുകൾ ഉപയോഗിക്കുന്നത്?
ans : ഘർഷണം കുറയ്ക്കാൻ 
ഘർഷണം കുറയ്ക്കാൻ വേണ്ടി ഉപയോഗിക്കുന്ന ഖരരൂപത്തിലുള്ള വസ്തുക്കൾ?
ans : സ്നേഹകങ്ങൾ (Lubricants) 
ഘർഷണം കുറയ്ക്കാനായി യന്ത്രങ്ങളിൽ ഖരരൂപത്തിൽ ഉപയോഗിക്കുന്ന ഒരു സ്നേഹികമാണ്?
ans : ഗ്രാഫൈറ്റ് 
പരുക്കൻ ഉപരിതലങ്ങളുടെ ഘർഷണം കുറയ്ക്കാൻ ഉപയോഗിക്കുന്ന രീതി?
ans : മിനുസപ്പെടുത്തൽ 
ക്ലോക്ക്, സൈക്കിൾ തുടങ്ങിയ ചെറിയ യന്ത്രങ്ങളിൽ കട്ടികുറഞ്ഞ എണ്ണകൾ ഉപയോഗിച്ച് ഘർഷണം കുറിയ്ക്കുന്ന രീതി?
ans : കൊഴുപ്പിടൽ 
യന്ത്രങ്ങളിൽ ഘർഷണം കുറയ്ക്കാൻ ബോൾബെയറിങ്ങുകൾ ഉപയോഗിക്കുവാൻ കാരണം?
ans : ഉരുളൽ ഘർഷണം നിരങ്ങൽ ഘർഷണത്തേക്കാൾ വളരെ കുറവാണ്.
പാരച്യുട്ട് ഉപയോഗിക്കാൻ സാധിക്കുന്നത്. തീപ്പെട്ടിക്കൊള്ളി ഉരച്ച് കത്തിക്കുന്നത് എന്നിവയെല്ലാം ഘർഷണത്തിന്റെ ഗുണം കൊണ്ടാണ്.
അനാവശ്യമായ തേയ്മാനം, ഇന്ധന പാഴ്ച്ചെലവ് തുടങ്ങിയവ ഘർഷണം കൊണ്ടുള്ള ദോഷങ്ങളാണ്.
മോട്ടോർ വാഹനങ്ങൾ,വിമാനങ്ങൾ തുടങ്ങിയവ രണ്ട് അഗ്രഭാഗങ്ങളിലേക്കും വണ്ണം കുറഞ്ഞ് കൂർത്തിരിക്കുന്നതിനു കാരണം?
ans : ഘർഷണം കുറയ്ക്കാൻ 
ഘർഷണം കുറയ്ക്കാനായി ചലനത്തിന് അനുകൂലമായ രീതിയിൽ വസ്തുക്കളുടെ ആകൃതി രൂപപ്പെടുത്തുന്ന രീതി?
ans : ധാരാരേഖിതമാക്കൽ
വാഹനങ്ങളുടെ ടയറുകളിൽ ചാലുകളും കട്ടകളും ഉണ്ടാകുന്നത്തിനു കാരണം?
ans : ഘർഷണം കൂട്ടുവാൻ
വാഹനങ്ങളുടെ ടയറും റോഡും തമ്മിലുള്ള ഘർഷണം കുറഞ്ഞാൽ തെന്നി അപകടം സംഭവിക്കാൻ സാധ്യതയുള്ളതുകൊണ്ടാണ് ടയറുകളിൽ ചാലുകളും കട്ടകളും ഉണ്ടാകുന്നത് 
അത്‌ലറ്റുകൾ ഉപയോഗിക്കുന്ന ഷൂവിൽ സ്പൈക്സ് ഘടിപ്പിച്ചിരിക്കുന്നത്?
ans : ഘർഷണം കൂട്ടുവാൻ

ലഘു യന്ത്രങ്ങൾ


മാനുഷിക പ്രയത്‌നം ലഘൂകാരിക്കാൻ ഉപയോഗിക്കുന്നവയാണ് ?
ans : ലഘു യന്ത്രങ്ങൾ
ലഘുയന്ത്രങ്ങൾക്ക് ഉദാഹരണങ്ങളാണ്?
ans : ഉത്തോലകങ്ങൾ(Lever) ചരിവുതലങ്ങൾ (Incillned plane)ആപ്പ്(Wedges) കപ്പി (Pulley)  സ്ക്രൂ(Screw) എന്നിവ

ഉത്തോലകങ്ങൾ (Levers)


ഉത്തോലകത്തിന്റെ ഉപജ്ഞതാവ്?
ans : ആർക്കിമിഡീസ് 
ധാരം(Fulcrum) എന്ന സ്ഥിര ബിന്ദുവിനെ ആധാരമാക്കി യഥേഷ്ടം തിരിയാൻ കഴിവുള്ള ഒരു ദൃഡദണ്ഡാണ്?
ans : ഉത്തോലകം
ഉത്തോലകത്തിൽ നാം പ്രയോഗിക്കുന്ന ബലമാണ്?
ans : യത്നം (Effort)
ഉത്തോലകം ഉപയോഗിച്ച് കീഴ്പ്പെടുത്തുന്ന ബലമാണ്?
ans : രോധം (Resistance)
യത്നത്തിനും രോധത്തിനുമിടയിൽ ധാരം വരുന്ന ഉത്തോലകങ്ങളാണ്?
ans : ഒന്നാം വർഗ്ഗ ഉത്തോലകം
ഒന്നാം വർഗ്ഗ ഉത്തോലകത്തിന് ഉദാഹരണങ്ങൾ?
ans : ത്രാസ്, കത്രിക, കപ്പി, പ്ലയേഴ്സ്, സീസോ, നെയിൽപുള്ളർ
ധാരത്തിനും യത്നത്തിനുമിടയിൽ രോധം വരുന്ന ഉത്തോലകങ്ങളാണ്? ans : രണ്ടാം വർഗ്ഗ ഉത്തോലകം
രണ്ടാം വർഗ്ഗ ഉത്തോലകത്തിന് ഉദാഹരണങ്ങൾ?
ans : നാരങ്ങാഞെക്കി,പാക്കുവെട്ടി, ബോട്ടിൽ ഓപ്പണർ,വീൽചെയർ 
രോധത്തിനും ധാരത്തിനുമിടയിൽ യത്നം വരുന്ന ഉത്തോലകങ്ങളാണ്?
ans : മൂന്നാം വർഗ്ഗ ഉത്തോലകം
മൂന്നാം വർഗ്ഗ ഉത്തോലകങ്ങൾക്ക് ഉദാഹരണങ്ങൾ?
ans : ചവണ, ചൂണ്ട, ഐസ്ക്ടോങ്സ്
യന്ത്രിക ലാഭം =രോധം/യത്‌നം
ഒന്നാം വർഗ്ഗ ഉത്തോലകത്തിന്റെ യാന്ത്രിക ലാഭം ഒന്നോ ഒന്നിൽ കൂടുതലോ ഒന്നിൽ കുറവോ ആയിരിക്കും
രണ്ടാം വർഗ്ഗ ഉത്തോലകത്തിന്റെ യാന്ത്രികലാഭം ഒന്നിൽ കൂടുതലായിരിക്കും.
മൂന്നാം വർഗ്ഗ ഉത്തോലകത്തിന്റെ യാന്ത്രിക ലാഭം ഒന്നിൽ കുറവായിരിക്കും.

ശ്യാനബലം (Viscocity)


ചലിച്ചുകൊണ്ടിരിക്കുന്നു ദ്രാവകപാളികൾക്കിടയിൽ അനുഭവപ്പെടുന്ന ഘർഷണബലമാണ്
ans : ശ്യാനബലം(വിസ്കോസിറ്റി)
വെള്ളത്തേക്കാൾ വിസ്കോസിറ്റി കൂടിയ ദ്രാവകങ്ങൾ?
ans : എണ്ണ,തേൻ,ഗ്ലിസറിൻ,ആവണക്കെണ്ണ 
വിസ്കോസിറ്റിയില്ലാത്ത ദ്രാവകങ്ങൾ?
ans : സൂപ്പർ ഫ്ളൂയിഡുകൾ
>ഉൗഷ്മാവ് കൂടുമ്പോൾ ദ്രവകങ്ങളുടെ വിസ്കോസിറ്റി കുറയുന്നു.

പ്രതലബലം(Surface Tension)


ഒരു ദ്രവകപാടയോ ദ്രാവകോപരിതലമോ അതിന്റെ വിസ്തീർണ്ണം പരമാവധി കുറയ്ക്കാൻ വേണ്ടി ഉളവാക്കുന്ന ബലം?
ans : പ്രതലബലം
സോപ്പു ചേർക്കുമ്പോൾ ജലത്തിന്റെ പ്രതലബലം?
ans : കുറയുന്നു 
സോപ്പുലായനി സാധാരണ വെള്ളത്തേക്കാൾ അഴുക്ക് എളുപ്പം നീക്കാൻ കാരണം?
ans : പ്രതലബലം കുറവായതിനാൽ 
ഷഡ്പദങ്ങൾക്ക് ജലോപരിതലത്തിൽ ഇരിക്കാനും നടക്കാനും കഴിയുന്നത് പ്രതലബലം മൂലമാണ്.
മഴത്തുള്ളികളുടെ ഗോളാകൃതിയ്ക്ക് കാരണം?
ans : പ്രതലബലം
മഴക്കോട്ടുകൾ, ടെന്റുകൾ എന്നിവ നിർമ്മിക്കാൻ ഉപയോഗിക്കുന്ന പദാർത്ഥങ്ങളുടെ ജലപ്രതിരോധ സ്വഭാവത്തിന് കാരണം?
ans : പ്രതലബലം
24.ചൂടുകൂടുമ്പോൾ പ്രതലബലം കുറയും.

കേശികത്വം(Capillarity)


സൂക്ഷ്മസുഷിരങ്ങളിലൂടെ ഭൂഗുരുത്വാകർഷണ ബലത്തെ മറി കടന്ന് ദ്രാവകങ്ങൾക്ക് ഉയരാനുള്ള കഴിവാണ്?
ans : കേശികത്വം
കേശികത്വത്തിന് ഉദാഹരണങ്ങൾ 
>വിളക്ക് തിരിയിൽ എണ്ണ മുകളിലേക്ക് കയറുന്നത്
>വേരുകൾ മണ്ണിൽ നിന്ന് ജലം വലിച്ചെടുക്കുന്നത് 
>ബ്ലാക്ക് ബോർഡ് മഷി ആഗിരണം ചെയ്യുന്നത്
ഒപ്പുകടലാസ് ജലം വലിച്ചെടുക്കുന്നത്
കേശിക താഴ്ച കാണിക്കുന്ന ദ്രാവകം?
ans : മെർക്കുറി 

അഭികേന്ദ്ര ബലം (Centripetal force)


പരിക്രമണം ചെയ്തുകൊണ്ടിരിക്കുന്ന ഒരു വസ്തുവിൻ അന്വാരത്വരണം ഉണ്ടാകുന്നതിന് കാരണം?
ans : അഭികേന്ദ്ര ബലം
അഭികേന്ദ്ര ബലത്തിന്റെ  ദിശ വൃത്ത കേന്ദ്രത്തിലേക്കാണ്
ഒരു കല്ല് ചരടിൽ കെട്ടി കറക്കുമ്പോൾ കല്ലിന് മേൽ കൈ പ്രയോഗിക്കുന്ന ബലം?
ans : അഭികേന്ദ്രബലം

അപകേന്ദ്രബലം (Centrifugal force)


അഭികേന്ദ്രബലം പ്രയോഗിക്കുന്ന വസ്തുവിൻ മേൽ പരിക്രമണം ചെയ്യുന്ന വസ്തു പ്രയോഗിക്കുന്ന ബലമാണ്?
ans : അപകേന്ദ്രബലം 
അപകേന്ദ്ര ബലത്തിന്റെ ദിശ കേന്ദ്രത്തിൽ നിന്ന് പുറത്തേക്കാണ് 
ഒരു കല്ല് ചരടിൽ കെട്ടി കറക്കുമ്പോൾ കല്ല്, കയ്യിൽ പ്രയോഗിക്കുന്ന ബലം?
ans : അപകേന്ദ്രബലം 
തൈര് കടയുമ്പോൾ നെയ്യ് ലഭിക്കുന്നതിനു കാരണം?
ans : അപകേന്ദ്രബലം
വാഷിങ് മെഷീനിന്റെ പ്രവർത്തന തത്വം?
ans : അപകേന്ദ്രബലം

പ്ലവക്ഷമബലം (Buoyant Force)


ഒരു ദ്രവത്തിൽ ഭാഗികമായോ പൂർണ്ണമായോ മുങ്ങിയിരിക്കുന്ന വസ്തുവിൽ ദ്രവം മുകളിലോട്ട് പ്രയോഗിക്കുന്ന ബലമാണ്? 
ans : പ്ലവക്ഷമ ബലം
കപ്പൽ ജലത്തിൽ പൊങ്ങിക്കിടക്കാൻ കാരണം?
ans : പ്ലവക്ഷമബലം
ഇരുമ്പ് വെള്ളത്തിൽ താണു പോകുന്നു. എന്നാൽ ഇരുമ്പ് കൊണ്ടു നിർമ്മിച്ച കപ്പൽ ജലത്തിൽ പൊങ്ങിക്കിടക്കുന്നതിന് കാരണം?
ans : കപ്പൽ നിർമ്മിക്കാനുപയോഗിച്ച ആകെ ഇരുമ്പിന്റെ  വ്യാപ്തത്തെക്കാൾ കൂടുതൽ വ്യാപ്തം വെള്ളത്തെ കപ്പലിന് ആദേശം ചെയ്യാൻ സാധിക്കു ന്നതിനാൽ.
അപകടകരമല്ലാത്ത വിധത്തിൽ കപ്പലിൽ ഭാരം കയറ്റുന്നതിന് സഹായകമായ സൂചിക രേഖകളാണ്?
ans : പ്ലിംസോൾ ലാനുകൾ (Plimsoll lines)

ഇലാസ്തികത

 

ഒരു വസ്തുവിൽ ബലം പ്രയോഗിക്കുമ്പോൾ അതിനെതിരായി ആ വസ്തുവിൽ ഉളവാകുന്ന ആന്തരികബലം?
ans : ഇലാസ്തികത
ഇലാസ്തികത പ്രകടിപ്പിക്കുന്ന വസ്തുക്കളാണ്?
ans : റബ്ബർ, ഗ്ലാസ്, സ്റ്റീൽ
സ്റ്റീലിന്റെ ഇലാസ്തികത റബ്ബറിനേക്കാൾ?
ans : കൂടുതലാണ്
ഗ്ലാസിന് സ്റ്റീലിനേക്കാൾ ഇലാസ്തികത കൂടുതലാണ്.

ആവേഗബലം


കുറഞ്ഞ സമയംകൊണ്ട് പ്രയോഗിക്കപ്പെടുന്ന വലിയ ബലം?
ans : ആവേഗബലം
>ആവേഗബലം = ബലം X സമയം
I=F×t
I = ആവേഗം (Impulse), F= ബലം (Force).
t= സമയം(time) 
ആണി ചുറ്റികകൊണ്ട് അടിച്ചു കയറ്റുമ്പോൾ പ്രയോഗിക്കുന്ന ബലം?
ans : ആവേഗബലം

ആർക്കിമിഡീസ് തത്വം


ഒരു വസ്തു പൂർണ്ണമായോ, ഭാഗികമായോ ഒരു ദ്രവത്തിൽ മുങ്ങിയിരിക്കുമ്പോൾ അതിന് അനുഭവപ്പെടുന്ന പ്ലവക്ഷമബലം
(Buyant Force),ആ വസ്തു  ആദേശം ചെയ്യുന്ന ദ്രാവകത്തിന്റെ ഭാരത്തിനു തുല്യമായിരിക്കും.
യുറേക്കാ യുറേക്കാ എന്ന് വിളിച്ചുകൊണ്ട് നഗ്നനായി  തെരുവിലൂടെ ഓടിയ ശാസ്ത്രജ്ഞൻ-ആർക്കിമിഡീസ് 

പ്ലവനതത്വം


ഒരു വസ്തു ദ്രാവകത്തിൽ പൊങ്ങിക്കിടക്കുമ്പോൾ വസ്തുവിന്റെ ഭാരം അത്  ആദേശം ചെയ്യുന്ന ദ്രവത്തിന്റെ  ഭാരത്തിന് തുല്യമായിരിക്കും

വൈദ്യുതി 


ഇലക്ട്രോണുകളുടെ പ്രവാഹമാണ്?
ans : വൈദ്യുതി
വൈദ്യുതിയുടെ പിതാവ്?
ans : മൈക്കൽ ഫാരഡെ
വൈദ്യുതി കാന്തിക പ്രേരണതത്വം കണ്ടെത്തിയത്?
ans : മൈക്കൽ ഫാരഡെ
വൈദ്യുത ചാർജ്ജുള്ള കണങ്ങളുടെ ഒഴുക്കാണ് ?
ans : ധാരാ വൈദ്യുതി 
ഒരേ ദിശയിൽ  പ്രവഹിക്കുന്ന  വൈദ്യുതിയാണ് ?
ans : നോർധാരാ വൈദ്യുതി
വൈദ്യുതി നന്നായി കടത്തി വിടുന്ന വസ്തുക്കൾ?
ans : ചാലകങ്ങൾ
വൈദ്യുതിയുടെ ഏറ്റവും നല്ല ചാലകം?
ans : വെള്ളി
വൈദ്യുതി ഭാഗികമായി കടത്തി വിടുന്ന വസ്തുക്കൾ?
ans : അർധചാലകങ്ങൾ
അർധചാലകങ്ങൾക്കുദാഹരണം?
ans : ജർമേനിയം, സിലിക്കൺ, കാർബൺ 
വൈദ്യുതി കടത്തി വിടാത്ത വസ്തുക്കൾ?
ans : കുചാലകങ്ങൾ 
കുചാലകങ്ങൾക്ക് ഉദാഹരണം?
ans : പേപ്പർ, ഗ്ലാസ്, ശുദ്ധജലം, ഉണങ്ങിയ തടി,റബ്ബർ 
'ഇലക്സ്ട്രിസ്റ്റി' എന്ന പദം ആദ്യമായി പ്രയോഗിച്ചത് ?
ans : തോമസ് ബ്രൗൺ 
ഒരു വസ്തുവിന് ലഭിക്കുന്ന വൈദ്യുത ചാർജ്ജ് മറ്റു ഭാഗങ്ങളിലേക്ക് പ്രവഹിപ്പിക്കാതെ അതേ വസ്തുവിൽ തന്നെ നിലനിൽക്കുകയാണെങ്കിൽ അത്തരം വൈദ്യുതിയാണ്?
ans : സ്ഥിര വൈദ്യുതി(static current)
ഒരു വസ്തുവിന്റെ  ഉപരിതലത്തിൽ നിന്നും ഇലക്ട്രോണുകൾ മറ്റൊരു വസ്തുവിലേക്ക് മാറ്റപ്പെടുമ്പോൾ ഇലക്ട്രോൺ നഷ്ടപ്പെട്ട വസ്തുവിന്റെ ചാർജ്ജ് പോസിറ്റീവും ഇലക്ട്രോൺ ലഭിച്ച വസ്തുവിന്റെ ചാർജ്ജ് നെഗറ്റീവുമായിരിക്കും.
സജാതീയ ചാർജ്ജുകൾ?
ans : വികർഷിക്കപ്പെടുന്നു
വിജാതീയ ചാർജുകൾ?
ans : ആകർഷിക്കപ്പെടുന്നു
ലോകത്തിലാദ്യമായി വൈദ്യുത ചാർജ് എന്ന പ്രതിഭാസം കണ്ടെത്തിയ് ഏത് വസ്തുവിലാണ്?
ans : ആംബർ
ഗ്ലാസ്സ് ദണ്ഡ് സിൽക്കുമായി ഉരസുമ്പോൾ ഗ്ലാസ്സിന്റെ ചാർജ്?
ans : പോസിറ്റീവ്
ഗ്ലാസ്സ് ദണ്ഡ് സിൽക്കുമായി ഉരസുമ്പോൾ സിൽക്കിന്റെ ചാർജ്?
ans : നെഗറ്റീവ്
നേരിയ വൈദ്യുതി പ്രവാഹത്തിന്റെ സാന്നിദ്ധ്യവും ദിശയും അറിയാൻ ഉപയോഗിക്കുന്ന ഉപകരണം?
ans : ഗാൽവനോമീറ്റർ
ഒരു പദാർത്ഥത്തിൽ കൂടിയുള്ള ഇലക്ട്രോണുകളുടെ പ്രവാഹത്തിനുണ്ടാകുന്ന തടസ്സത്തെ നിയന്ത്രിക്കുന്ന ഘടകമാണ്?
ans : പ്രതിരോധം
താപനില കുറയുന്തോറും വൈദ്യുത പ്രതിരോധം കുറയുന്നു.വൈദ്യുത  പ്രതിരോധം കുറയുമ്പോൾ ചാലകത കൂടുന്നു 

വൈദ്യുതോപകരണങ്ങളുടെ പവർ 


ഇലക്ട്രിക് ബൾബ്-60-100 വാട്ട് 
ഫ്രിഡ്ജ് - 150 വാട്ട് 
ടെലിവിഷൻ -200 വാട്ട്
ഇസ്തിരിപ്പെട്ടി -750-1000 വാട്ട്
ഇമേഴ്സൺ ഹീറ്റർ-3 കിലോ വാട്ട്
ഇലക്ട്രിക് കുക്കർ -8 കിലോ വാട്ട്
വൈദ്യുതിയുടെ ചാർജ്ജിന്റെ യൂണിറ്റ്?
ans : കൂളോം
വൈദ്യുതിയുടെ വ്യാവസായിക യൂണിറ്റ്?
ans : കിലോ വാട്ട് ഔവർ
വൈദ്യുതി പ്രവാഹം (current)=ചാർജ്/സമയം 
വൈദ്യുതി പ്രവാഹത്തിന്റെ  യൂണിറ്റ്?
ans : ആമ്പിയർ 
വൈദ്യുതിയുടെ പൊട്ടൻഷ്യൽ വ്യത്യാസത്തെയും  വൈദ്യുതിയെയും തമ്മിലുള്ള ബന്ധത്തെ സൂചിപ്പിക്കുന്ന വൈദ്യുത നിയമം?
ans : ഓം നിയമം(Ohm slaw)
ഇലക്ട്രിക് ഓസിലേഷൻ കണ്ടുപിടിച്ചത്?
ans : ഹെന്റിച്ച് ഹെട്സ്
വൈദ്യുത കാന്തിക തരംഗ സിദ്ധാന്തം ആവിഷ്കരിച്ച ശാസ്ത്രജ്ഞൻ?
ans : ജയിംസ് ക്ലാർക്ക് മാക്സ്വെൽ
വൈദ്യുത കാന്തിക  പ്രേരണതത്വം (electro magnetic induction) അടിസ്ഥാനമാക്കി പ്രവർത്തിക്കുന്ന ഉപകരണങ്ങൾ?
ans : ഇൻഡക്ഷൻ കോയിൽ, ഡൈനാമോ(ജനറേറ്റർ), ട്രാൻസ്ഫോർമർ, മൈക്രോഫോൺ
വൈദ്യുത പ്രവാഹമുള്ള ചാലകത്തിനു ചുറ്റും ഒരു കാന്തികമണ്ഡലം സംജാതമാക്കപ്പെടുന്നു എന്ന് കണ്ടുപിടിച്ചത്?
ans : ഈഴ്സ്റ്റഡ്
വൈദ്യുത കാന്തികത്വം (Electro Magnetism) കണ്ടു പിടിച്ചത്?
ans : ഹാൻസ് ക്രിസ്റ്റ്യൻ ഈഴ്സ്റ്റഡ്
വൈദ്യുതവിശ്ലേഷണ തത്വം ആവിഷ്കരിച്ചത്?
ans : മൈക്കിൾ ഫാരഡേ
വൈദ്യുത വിശ്ലേഷണത്തിന് ഉപയോഗിക്കുന്ന ലോഹങ്ങൾ?
ans : കോപ്പർ, നിക്കൽ, സിങ്ക്
വൈദ്യുതിയെ കടത്തിവിടുന്നതും, എന്നാൽ വൈദ്യുത വിശ്ലേഷണത്തിനു വിധേയമാകാത്തതുമായ പദാർത്ഥം?
ans : മെർക്കുറി
ഒരു ഇലക്ട്രോലൈറ്റിലൂടെ വൈദ്യുതി കടത്തി വിടുമ്പോൾ അയോണുകൾ വേർതിരിയുന്ന പ്രതിഭാസം? 
ans : വൈദ്യുത വിശ്ലേഷണം
വൈദ്യുതി കടത്തി വിടുന്നതിനോടൊപ്പം വിഘടനത്തിന് വിധേയമാകുന്ന പദാർത്ഥം?
ans : ഇലക്ട്രോലൈറ്റ്
വൈദ്യുതി കടത്തി വിട്ട് ഒരു ലോഹത്തിൽന്മേൽ മറ്റൊരു ലോഹം പൂശുന്ന പ്രക്രിയ?
ans : വൈദ്യുത ലേപനം
വൈദ്യുത വിശ്ലേഷണത്തിന് ഉപയോഗിക്കുന്ന പദാർത്ഥം?
ans : ഇലക്ട്രോലൈറ്റ്
ഡൈനാമോ കണ്ടുപിടിച്ചത്?
ans : മൈക്കിൾ ഫാരഡേ
രാസോർജ്ജം  വൈദ്യുതോർജ്ജമായും  വൈദ്യുതോർജ്ജം രാസോർജ്ജമായും മാറുന്ന സംവിധാനമാണ്?
ans : രാസസെൽ
രാസോർജ്ജത്തെ വൈദ്യുതോർജ്ജമാക്കി മാറ്റുന്ന ഉപകരണം?
ans : ഗാൽവനിക് സെൽ (വോൾട്ടായിക് സെൽ) 
വൈദ്യുതോർജ്ജം രാസോർജ്ജമാക്കി മാറ്റുന്ന ഉപകരണം?
ans : ഇലക്ട്രോളിറ്റിക് സെൽ
ഒരു നിശ്ചിത വോൾട്ടതയിൽ കൂടുതലുള്ള വൈദ്യുതി ലഭിക്കുന്നതിന് ഉപയോഗിക്കുന്ന സെൽ?
ans : ലെഡ് സ്റ്റോറേജ് സെൽ
വീടുകളിലെ വൈദ്യുതീകരണത്തിന് സമാന്തര രീതിയിലുള്ള വയറിങ് സംവിധാനമാണ് ഉപയോഗിക്കുന്നത് 
60 W ബൾബിന്റെ ഫിലമന്റ് 100 W ബൾബിന്റെ ഫിലമെന്റിനെക്കാൾ കനം കുറഞ്ഞതായിരിക്കും 
ഒരു 60 W ബൾബും 100 W ബൾബും സമാന്തരമായി കണക്ട് (Parallel) ചെയ്താൽ കൂടുതൽ പ്രകാശിക്കുന്നത് 100 W ബൾബായിരിക്കും
ഒരു 60 W ബൾബും 100 W ബൾബും ശ്രേണിയിൽ (series) കണക്ട് ചെയ്താൽ കൂടുതൽ പ്രകാശിക്കുന്നത് 60  W ബൾബായിരിക്കും
വാഹനങ്ങൾ, ഇൻവെർട്ടർ, യു.പി. എസ് എന്നിവയിൽ ഉപയോഗിക്കുന്ന സെൽ?
ans : ലെഡ് സ്റ്റോറേജ് സെൽ
ലെഡ് സ്റ്റോറേജ് സെൽ റീച്ചാർജ്ജ് ചെയ്ത് ഉപയോഗിക്കാൻ കഴിയുന്നവയാണ് 
ക്വാർട്ട്സ് വാച്ച്, ടോയ്സ്, കാൽക്കുലേറ്റർ, ടെലിവിഷൻ,റിമോർട്ട്,ക്യാമറ എന്നിവയിൽ ഉപയോഗിക്കുന്ന സെൽ?
ans : മെർക്കുറി സെൽ  (135 v)
ബട്ടൺസെൽ എന്നറിയപ്പെടുന്നത്?
ans : മെർക്കുറി സെൽ
ആദ്യമായി വൈദ്യുത രാസസെൽ നിർമ്മിച്ചത്?
ans : അലക്സാൻഡ്രോ വോൾട്ടാ
ഡ്രൈസെല്ലിന്റെ വോൾട്ടത?
ans : 1.5 വോൾട്ട്
ഡ്രൈസെല്ലിലെ നെഗറ്റീവ് ഇലക്ട്രോഡ് അറിയപ്പെടുന്നത്?
ans : കാഥോഡ് (ഉദാ: സിങ്ക്)
ഡ്രൈസെല്ലിലെ  പോസിറ്റീവ് ഇലക്ട്രോഡ് അറിയപ്പെടുന്നത്?
ans : ആനോഡ് (ഉദാ: കാർബൺ)
വോൾട്ടായിക് സെല്ലിന്റെ വോൾട്ടത?
ans : 1 വോൾട്ട്
ഇലക്ട്രിക് ബാറ്ററി കണ്ടുപിടിച്ചത്?
ans : അലക്സാൻഡ്രോ വോൾട്ടാ
വിപരീത ചാർജുള്ള മേഘങ്ങൾ തമ്മിലുണ്ടാകുന്ന വൈദ്യുത ഡിസ്ചാർജാണ്?
ans : മിന്നൽ
മിന്നൽ എന്നത് വൈദ്യുതിയുടെ പ്രവാഹമാണ് എന്ന് ആദ്യമായി കണ്ടെത്തിയത്?
ans : ബഞ്ചമിൻ ഫ്രാങ്ക്ളിൻ
മിന്നൽ രക്ഷാകവചം കണ്ടുപിടിച്ചത്?
ans : ബഞ്ചമിൻ ഫ്രാങ്ക്ളിൻ 
വാച്ചിലെ ക്വാർട്സ്  ക്രിസ്റ്റലിന്റെ പ്രവർത്തന തത്വം?
ans : മർദ്ദക വൈദ്യുതി (Piezo electricity)
പീസോ ഇലക്ട്രിസിറ്റി കണ്ടുപിടിച്ചത്?
ans : പിയറി ക്യുറി 
ജൈവ വൈദ്യുതി കണ്ടുപിടിച്ചത്?
ans : ലിയുഗി ഗാൽവാനി
ജലത്തിൽ നിന്നും ഉല്പാദിക്കുന്ന വൈദ്യുതി?
ans : ഹൈഡ്രോ പവർ 
ഹീറ്റിംഗ് കോയിൽ നിർമ്മിച്ചിരിക്കുന്നത്?
ans : നിക്രോം
ഇന്ത്യയിലെ വിതരണത്തിന് വേണ്ടി ഉപയോഗിക്കുന്ന വൈദ്യുതിയുടെ ആവൃത്തി?
ans : 50 ഹെർട്സ്
ഗാർഹിക ആവശ്യങ്ങൾക്കായുള്ള വൈദ്യുതിയുടെ അളവ്?
ans : 230 വോൾട്ട് 
വൈദ്യുതോർജ്ജം വ്യാവസായികമായി അളക്കാനുപയോഗിക്കുന്ന ഉപകരണം?
ans : വാട്ട് ഔവർ മീറ്റർ
പവർ സ്റ്റേഷനിൽ ഉത്പാദിപ്പിക്കുന്ന വൈദ്യുതിയുടെ വോൾട്ട്ജ് ? 
ans : 11 KV 
ഇലക്ട്രിക് ഫ്യൂസ്  വയറിലെ ഘടകങ്ങൾ?
ans : ടിൻ, ലെഡ്
ഇന്ത്യൻ ഗാർഹിക സർക്യൂട്ടുകളിലെ ന്യൂടൽ വയറും ലൈവ് വയറും തമ്മിലുള്ള പൊട്ടൻഷ്യൽ വ്യത്യാസം?
ans : 230 വോൾട്ട് 
ഒരു യൂണിറ്റ് പോസിറ്റീവ് ചാർജ്ജിനെ ഒരു ബിന്ദുവിൽ നിന്ന് മറ്റൊരു ബിന്ദുവിലേക്ക് നീക്കാൻ ആവശ്യമായ പ്രവൃത്തി?
ans : പൊട്ടൻഷ്യൽ വ്യത്യാസം
രണ്ടു ഫേസുകൾ തമ്മിലുള്ള പൊട്ടൻഷ്യൽ വ്യത്യാസം?
ans : 4000 വോൾട്ട്
ടോർച്ച സെല്ലിൽ നടക്കുന്ന പ്രവർത്തനം?
ans : വൈദ്യുത  രാസപ്രവർത്തനം
സാധാരണ ടോർച്ച് സെല്ലിന്റെ വോൾട്ടത? 
ans : 1.5 വോൾട്ട്
ചെറിയ അളവിൽ വൈദ്യുത ചാർജ് സംഭരിക്കാൻ കഴിവുള്ള സംവിധാനം?
ans : കപ്പാസിറ്റർ 
ഒരു കപ്പാസിറ്ററിൽ സംഭരിക്കാൻ കഴിയുന്ന ചാർജിന്റെ അളവാണ്?
ans : കപ്പാസിറ്റർ 
കപ്പാസിറ്റൻസിന്റെ യൂണിറ്റ്?
ans : ഫരാഡ്
ഫിലമെന്റ് ലാമ്പ് ( ഇലക്രടിക് ബൾബ്) നിർമ്മിച്ചത്?
ans : തോമസ് ആൽവ എഡിസൻ (1879)
ഇൻകാൻഡസന്റ് ലാമ്പ് എന്നറിയപ്പെടുന്നത്?
ans : ഫിലമെന്റ് ലാമ്പ്
ഫിലമെന്റ് നിർമ്മിക്കാനുപയോഗിക്കുന്നത്?
ans : sങ്സ്റ്റൺ
ടങ്സ്റ്റണിന്റെ ദ്രവണാങ്കം?
ans : 3410oC
ഫിലമെന്റ് ലാമ്പിൽ നിറയ്ക്കക്കാൻ ഉപയോഗിക്കുന്ന വാതകങ്ങൾ?
ans : ആർഗോൺ, നൈട്രജൻ
ഡിസ്കചാർജ്ജ് ലാമ്പുകൾക്കുദാഹരണം?
ans : സി.എഫ്.എൽ, ട്യൂബ്ലൈറ്റ്, സോഡിയം,വേപ്പർ ലാമ്പ്
CFL എന്നതിന്റെ പൂർണ്ണരൂപം?
ans : കോംപാക്ട് ഫ്ളൂറസന്റ് ലാമ്പ്
ഫിലമെന്റ് ലാമ്പിന്റെ ആയുസ്സ്? 
ans : 1000 മണിക്കൂർ
ഫ്ളൂറസെന്റ് ലാമ്പിന്റെ ആയുസ്സ്?
ans : 5000 മണിക്കൂർ
പരസ്യവിളക്കുകളായി ഉപയോഗിക്കുന്നത്?
ans : നിയോൺ ലാമ്പുകൾ
ഗാർഹിക സർക്യൂട്ടുകളിലെ ന്യൂടൽ വയറിന്റെ നിറം?
ans : കറുപ്പ്/നീല 
ഗാർഹിക സർക്യൂട്ടുകളിലെ പോസിറ്റീവ് വയറിന്റെ (ലൈവ് വയർ) നിറം?
ans : ചുമപ്പ്/തവിട്ടുനിറം 
ഗാർഹിക സർക്യൂട്ടുകളിലെ എർത്ത് വയറിന്റെ നിറം?
ans : പച്ച
ബൾബിന്റെ നിറം
             
വേപ്പർ ലാമ്പിൽ നിറയ്ക്കുന്ന വാതകം 

പച്ച                                                        ക്ലോറിൻ     
ചുവപ്പ്                                                 -നൈട്രജൻ
നീല                                                    -ഹൈഡ്രജൻ 
മഞ്ഞ                                                   -സോഡിയം 
ഓറഞ്ച്                                               -നിയോൺ 
വെള്ള                                                 -മെർക്കുറി 

ഷോർട്ട് സർക്യൂട്ട് 


മെയിൻസിലെ രണ്ട് വയറുകൾ തമ്മിൽ സ്പർശിക്കാനിട വന്നാൽ പ്രതിരോധം വളരെ കുറയുകയും സർക്യൂട്ടിൽ വളരെ ഉയർന്ന വൈദ്യുത പ്രവാഹം ഉണ്ടാകുകയും ചെയ്യുന്നു.ഇതാണ് ഷോർട്ട് സർക്യൂട്ട് (ലഘു പഥനം) ഇങ്ങനെയുണ്ടാകുന്ന അമിത  വൈദ്യുത പ്രവാഹത്താൽ താപനില ഉയർന്ന് വൈദ്യുതോപകരണങ്ങൾ കത്തിപോകാൻ സാധ്യയുണ്ടാകുന്നു.
സേഫ്റ്റി ഫ്യൂസ് (നിരപായ ഫ്യൂസ്) ഉപയോഗിക്കുക വഴി ഇത്തരം അപകടങ്ങളിൽ നിന്നും രക്ഷപ്പെടാൻ സാധിക്കും. ഷോർട്ട് സർക്യൂട്ട്,
ഇൻസുലേഷൻ തകരാറ് എന്നിവയുണ്ടാകുമ്പോൾ കണക്ഷൻ വിചേരദിക്കപ്പെടുന്ന രീതിയിൽ ഉള്ള സുരക്ഷാ സംവിധാനമാണ് സേഫ്റ്റി ഫ്യൂസ്.പോർസലൈൻ ബ്ലോക്കിൽ ഫ്യൂസ് വയർ സമാന്തരമായി കെട്ടിയാണ് സേഫ്റ്റി ഫ്യൂസ് നിർമ്മിക്കുന്നത്.ടിന്നും,ലെഡും ചേർന്ന ലോഹസങ്കരമാണ് ഫ്യൂസ് വയർ നിർമ്മിക്കാൻ ഉപയോഗിക്കുന്നത് 

എർത്തിങ് 


ഒരു വസ്തുവിന്റെ വെദ്യുതചാർജ്ജ് നിർവ്വീര്യമാക്കാനായി അതിനെ ഭൂമിയുമായി ബന്ധിപ്പിക്കുന്ന സംവിധാനമാണ്  എർത്തിങ് എന്നറിയപ്പെടുന്നത്. വൈദ്യുത തോപകരണങ്ങളിൽ നിന്നുള്ള വൈദ്യുതാഘാതം ഒഴിവാക്കാനും അവയുടെ സുരക്ഷയ്ക്കുമായാണ് അവയെ എർത്ത് ചെയ്യുന്നത്.

ഊർജ്ജ പരിവർത്തനം 


ഡൈനാമോ-യാന്തികോർജ്ജം വൈദ്യുതോർജ്ജമായി മാറുന്നു
ഇലക്ട്രിക് ഫാൻ -വൈദ്യുതോർജ്ജം യാന്ത്രികോർജ്ജമായി മാറുന്നു
സോളാർ സെൽ -സൗരോർജ്ജം വൈദ്യുതോർജ്ജമായി മാറുന്നു
ഇലക്ട്രിക് ബെൽ-വൈദ്യുതോർജ്ജം ശബ്ദോർജ്ജമായി മാറുന്നു
ഇലക്ട്രിക് ബൾബ് -വൈദ്യുതോർജ്ജം പ്രകാശോർജ്ജമായും താപോർജ്ജമായും മാറുന്നു
ബാറ്ററി -രാസോർജ്ജം വൈദ്യുതോർജ്ജമായി മാറുന്നു
ഇലക്ട്രിക് മോട്ടോർ -വൈദ്യുതോർജ്ജം യാന്ത്രികോർജ്ജമായി മാറുന്നു
ഗ്യാസ് സ്റ്റൗ-രാസോർജ്ജത്തെ താപോർജ്ജവും പ്രകാശോർജ്ജവുമാക്കി മാറ്റുന്നു.
മൈക്രോഫോൺ-ശബ്ദോർജ്ജത്തെ വൈദ്യുതോർജ്ജമാക്കി മാറുന്നു
ടെലിവിഷൻ -വൈദ്യുതോർജ്ജത്തെ ശബ്ദോർജ്ജവും പ്രകാശോർജ്ജവും താപോർജ്ജവുമാക്കി മാറുന്നു
ഹെയർ ഡ്രൈയർ -വൈദ്യുതോർജ്ജത്തെ ശബ്ദോർജ്ജവും താപോർജ്ജവും ഗതികോർജ്ജവുമാക്കി മാറുന്നു
മെഴുകുതിരി കത്തുമ്പോൾ  രസോർജ്ജം പ്രകാശോർജ്ജവും താപോർജ്ജവുമാക്കി മാറുന്നു

സി.വി. രാമൻ(ചന്ദ്രശേഖര വെങ്കിട്ട രാമൻ)


ജനനം :1888-ൽ തമിഴ്‌നാട്ടിലെ തിരുച്ചിറപ്പള്ളിയിൽ.
ഭൗതിക ശാസ്ത്ര നോബൽ സമ്മാനം ലഭിച്ച ആദ്യ ഏഷ്യാക്കാരൻ 
1928 ന് ഫെബ്രുവരി 28 ൽ രാമൻ പ്രഭാവം കണ്ടെത്തി.
1930 -രാമൻ പ്രഭാവത്തിന്റെ കണ്ടെത്തലിന്  ഭൗതിക ശാസ്ത്രത്തിൽ നോബൽ സമ്മാനം ലഭിച്ചു.
ആഴക്കടലിന്റെ നീലനിറത്തിന് വിശദീകരണം നൽകിയ ശാസ്ത്രജ്ഞൻ 
രാമൻ പ്രഭാവം വിസരണവുമായി (scattering of ight) ബന്ധപ്പെട്ടിരിക്കുന്നു.
ans : 1954 ൽ രാഷ്ട്രം ഭാരതരത്നം നൽകി ആദരിച്ചു
1970 നവംബർ 21-ന് സി.വി. രാമൻ അന്തരിച്ചു . 
1928 ൽ രാമൻ പ്രഭാവം കണ്ടെത്തിയതിന്റെ സ്മരണാർത്ഥം എല്ലാ വർഷവും ഫെബ്രുവരി 28  ശാസ്ത്രദിനമായി ആചരിക്കുന്നു.
രാമൻ പ്രഭാവത്തിന്റെ കണ്ടെത്തലിൽ സി.വി. രാമനെ സഹായിച്ച ഇന്ത്യക്കാരൻ?
ans : കെ.എസ്.കൃഷ്ണൻ

മെൻലോ പാർക്കിലെ മാന്ത്രികൻ


തോമസ് ആൽവാ എഡിസൺ 1847 ഫെബ്രുവരി 11 ന് അമേരിക്കയിലെ മിലാനിൽ ജനിച്ചു.
ഗ്രാമഫോൺ, ഇലക്സ്ടിക ബൾബ്, ചലിക്കുന്ന  സിനിമ ഫോണോഗ്രാഫ് എന്നിവയാണ് എഡിസന്റെ പ്രധാന കണ്ടുപിടിത്തങ്ങൾ 
എറ്റവും കൂടുതൽ കണ്ടുപിടിത്തങ്ങൾ നടത്തിയതും എറ്റവും കൂടുതൽ പേറ്റന്റുകൾ നേടിയ അമേരിക്കാരൻ എഡിസൺ ആണ്.1931 ഒക്ടോബർ 18 ന് എഡിസൺ അന്തരിച്ചു 
ജപ്പാനിലെ ഹിരോഷിമയിലും നാഗസാക്കിയിലും അണുബോബിന്റെ ദുരന്തഫലങ്ങൾ അനുഭവിച്ച് ജീവിക്കുന്നവർ അറിയപ്പെടുന്നത്?
ans : ഹിബാക്കുഷ്
അണുബോംബ് വികസിപ്പിച്ചെടുക്കുന്നതിനുള്ള അമേരിക്കയുടെ പദ്ധതി?
ans : മൻഹാട്ടൻ പ്രോജക്ട്
മൻഹാട്ടൻ പ്രോജക്ടിന്റെ തലവൻ?
ans : റോബർട്ട് ഒപ്പൻഹെയ്മർ
ഇന്ത്യ ആദ്യമായി അണുബോംബ് പരീക്ഷണം നടത്തിയത്?
ans : 1974 മെയ്  18 ന്,രാജസ്ഥാനിലെ പൊഖ്റാനിൽ 
ഇന്ത്യ ആദ്യത്തെ അണുവിസ്ഫോടനത്തിന് ഉപയോഗിച്ച മൂലകം?
ans : പ്ലൂട്ടോണിയം 
ആറ്റംബോംബിന്റെ പിതാവ്?
ans : റോബർട്ട് ഒപ്പൻഹെയ്മർ 
പാക് അണുബോംബിന്റെ പിതാവ്?
ans : അബ്ദുൾ കാദിർഖാൻ
അടുത്തിടെ ഹൈഡ്രജൻ ബോംബ് പരീക്ഷണം  നടത്തിയ രാജ്യം?
ans : ഉത്തരകൊറിയ

ട്രാൻസ്മ്യൂട്ടേഷൻ


ഒരു മൂലകത്തെ മറ്റൊരു മൂലകമാക്കി മാറ്റുന്ന പ്രക്രിയ?
ans : ടാൻസ്മ്യൂട്ടേഷൻ
1921-ൽ റുഥർഫോർഡും ജെയിംസ് ചാഡ്വിക്കും ചേർന്നാണ് ട്രാൻസ്മ്യൂട്ടേഷൻ കണ്ടുപിടിച്ചത്

അണുസംയോജനം (ന്യൂക്ലിയർ ഫ്യൂഷൻ)


നക്ഷത്രങ്ങളുടെ ചൂടിനും പ്രകാശത്തിനും കാരണമാകുന്ന പ്രവർത്തന തത്ത്വം?
ans : ന്യൂക്ലിയർ ഫ്യൂഷൻ
സൂര്യനിൽ ഊർജ്ജോത്പാദനം നടക്കുന്ന പ്രവർത്തനം?
ans : ന്യൂക്ലിയർ ഫ്യൂഷൻ 
സൂര്യനടക്കമുള്ള നക്ഷത്രങ്ങളുടെ ചൂടിനും പ്രകാശത്തിനും കാരണം ന്യൂക്ലിയർ ഫ്യൂഷനാണെന്നു കണ്ടെത്തിയ ശാസ്ത്രജ്ഞൻ?
ans : ഹാൻസ് ബേത്ത് 
ന്യൂക്ലിയർ ഫ്യൂഷൻ കണ്ടെത്തിയ വർഷം?
ans : 1939
>ഈ പ്രവർത്തന രത്വം കണ്ടെത്തിയതിനു 1967 ൽ ഹാൻസ് ബേത്തിന് നോബൽ സമ്മാനം ലഭിച്ചു.
ഭാരം കുറഞ്ഞ രണ്ടോ അതിലധികമോ ന്യൂക്ലിയസ്സുകൾ തമ്മിൽ സംയോജിച്ച് ഒരു ഭാരം കൂടിയ ന്യൂക്ലിയസ്സുണ്ടാകുന്ന പ്രവർത്തനമാണ്?
ans : ന്യൂക്ലിയർ ഫ്യൂഷൻ
ഹൈഡ്രജൻ ബോംബിന്റെ പ്രവർത്തന തത്വം?
ans : അണുസംയോജനം (ന്യൂക്ലിയർ ഫ്യൂഷൻ) 
ഫ്യൂഷൻ ബോംബ് എന്നറിയപ്പെടുന്നത്?
ans : ഹൈഡ്രജൻ ബോംബ് 
ഹൈഡ്രജൻ ബോംബിന്റെ പിതാവ്? 
ans : എഡ്വേർഡ് ടെല്ലർ 
മനുഷ്യൻ കണ്ടുപിടിച്ചതിൽ വച്ച് ഏറ്റവും ശക്തമായ സ്ഫോടന സംവിധാനം?
ans : ഹൈഡ്രജൻ ബോംബ് 
ഹൈഡ്രജൻ ബോംബിന്റെ നിർമ്മാണത്തിനുപയോഗിക്കുന്ന ഹൈഡ്രജന്റെ ഐസോടോപ്പുകൾ?
ans : ഡ്യൂട്ടീരിയം, ട്രിഷിയം 
>ഇവ രണ്ടും സംയോജിച്ചാണ് ന്യൂക്ലിയർ ഫ്യൂഷൻ സംഭവിക്കുന്നത്.
ലോകത്തിലെ ആദ്യത്തെ ഹൈഡ്രജൻ ബോംബ് പരീക്ഷണം നടന്ന വർഷം?
ans : 1952
ഫ്യൂഷൻ നടക്കാനാവശ്യമായ അത്യുന്നതമായ ഊഷ്മാവ് ഉത്പാദിപ്പിക്കുവാൻ സഹായിക്കുന്ന ഉത്തേജകമാണ്?
ans : അണുസ്ഫോടനം

ആണവ റിയാക്ടറുകൾ


ആദ്യമായി ന്യൂക്ലിയർ റിയാക്ഷൻ പരീക്ഷണം വിജയകരമായി നടത്തിയത്?
ans : ഏണസ്റ്റ് റുഥർഫോർഡ് 
>1919ൽ നൈട്രജനെ ഓക്സിജനാക്കി മാറ്റിക്കൊണ്ടായിരുന്നു ഇത്.
ലോകത്തിലെ ആദ്യത്തെ ന്യൂക്ലിയർ പരീക്ഷണത്തിന് നൽകിയിരുന്ന രഹസ്യനാമം?
ans : ത്രിമൂർത്തികൾ (Trinity) 
ആദ്യ കാലങ്ങളിലെ റിയാക്ടർ അറിയപ്പെട്ടിരുന്നത്?
ans : അറ്റോമിക് പെൽ 
ചെയിൻ റിയാക്ഷൻ നിയന്ത്രിച്ച് ആണവോർജ്ജ പ്രയോജനപ്പെടുത്തുന്ന സംവിധാനമാണ്?
ans : ന്യൂക്ലിയർ റിയാക്ടർ
ന്യൂക്ലിയർ റിയാക്ടറുകളിൽ സാധാരണ ഇന്ധനമായി ഉപയോഗിക്കുന്ന പദാർത്ഥങ്ങൾ?
ans : യുറേനിയം, പ്ലൂട്ടോണിയം
ഇന്ത്യയുടെ ഏക ഉപഗ്രഹ വിക്ഷേപണ കേന്ദ്രം?
ans : സതീഷ് ധവാൻ സ്പോസ് സെന്റർ(ശ്രീഹരിക്കോട്ട) 
ഇന്ത്യയുടെ റോക്കറ്റ് വിക്ഷേപണ കേന്ദ്രം?
ans : തുമ്പ (തിരുവനന്തപുരം)
ഇന്ത്യയുടെ മിസൈൽ വിക്ഷേപണ കേന്ദ്രം?
ans : വീലർ ദ്വീപ്(ചാന്തിപൂർ -ഒഡീഷ)
ന്യൂക്ലിയർ റിയാക്ടറിൽ ഇന്ധനം നിറച്ചിരിക്കുന്ന ഭാഗം?
ans : റിയാക്ടർ കോർ 
ന്യൂക്ലിയർ റിയാക്ടറുകളിൽ ന്യൂട്രോൺ സ്രോതസ്സായി പ്രവർത്തിക്കുന്നത്?
ans :  ബോറോൺ,കാഡ്മിയം 
ആണവറിയാക്ടറുകളിൽ മോഡറേറ്ററായി ഉപയോഗിക്കുന്ന പദാർത്ഥങ്ങൾ?
ans : ഗ്രാഫൈറ്റ്,ഘനജലം
>പദാർത്ഥങ്ങൾക്ക് അണുവിഘടനം നടത്തുന്ന ന്യൂട്രോണുകളെ ആകർഷിച്ച് നിർവീര്യമാക്കാനുള്ള കഴിവുണ്ട്.
ആണവ റിയാക്ടറുകളിൽ ശീതികാരികളായി ഉപയോഗിക്കുന്നത്?
ans : കാർബൺ ഡൈ ഓക്സൈഡും ജലവും
ഘന ഹൈഡ്രജൻ എന്നറിയപ്പെടുന്നത്?
ans : ഡ്യൂട്ടീരിയം
ഡ്യൂട്ടീരിയം കണ്ടുപിടിച്ച ശാസ്ത്രജ്ഞൻ ?
ans : ഹരോൾഡ് യൂറേ
ന്യൂക്ലിയർ റിയാക്ടറിൽ നിന്നുള്ള റേഡിയേഷൻ തടയാനായി കവചം നിർമ്മിച്ചിരിക്കുന്ന പദാർത്ഥം?
ans : കറുത്തീയം (Lead)
നാഷണൽ തെർമൽ പവർ കോപ്പറേഷന്റെ കേരളത്തിലെ താപനിലയം?
ans : കായംകുളം (1998)
ഊർജ്ജം ഉത്പാദിപ്പിക്കുന്നതോടൊപ്പം ന്യൂക്ലിയർ ഇന്ധനവും കൂടി ഉത്പാദിപ്പിക്കുന്ന റിയാക്ടറുകൾ?
ans : ഫാസ്റ്റ് ബീഡർ റിയാക്ടറുകൾ 
>ഫാസ്റ്റ് ബ്രീഡർ റിയാക്ടറുകൾ ഉപയോഗിച്ച ഏഴാമത്തെ രാജ്യമാണ് ഇന്ത്യ 
ഇന്ത്യയിലെ ആദ്യത്തെ ഫാസ്റ്റ് ബ്രീഡർ ന്യൂട്രോൺ റിയാക്ടർ?
ans : കാമിനി (കൽപ്പാക്കത്തിൽ സ്ഥിതിചെയ്യുന്നു)
കൽപ്പാക്കം ഫാസ്റ്റ് ബ്രീഡർ റിയാക്ടറിൽ ഉപയോഗിക്കുന്ന ഇന്ധനങ്ങൾ?
ans : യുറേനിയം കാർബൈഡും പ്ലൂട്ടോണിയവും
>യുറേനിയം കാർബൈഡ് ഇന്ധനമായി ഉപയോഗി ക്കുന്ന ആദ്യത്തെ രാജ്യമാണ് ഇന്ത്യ 
ഭാഭാ ആറ്റമിക് റിസർച്ച് സെന്ററിന്റെ (BARC) ആസ്ഥാനം?
ans : ട്രോംബെ(1957 ലാണ് സ്ഥാപിതമായത്)
ഇന്ത്യൻ അറ്റോമിക് എനർജി കമ്മീഷൻ നിലവിൽ വന്ന വർഷം?
ans : 1948
ആണവോർജ്ജ വകുപ്പ് നിലവിൽ വന്നത്?
ans : 1954 
അറ്റോമിക് എനർജി കമ്മീഷന്റെ ആദ്യചെയർമാൻ?
ans : ഡോ.എച്ച്.ജെ. ഭാഭ
ബാർക് (BARC) നു കീഴിലുള്ള അറ്റോമിക് റിസർച്ച്  റിയാക്ടറുകൾ?
ans : അപ്സര , സൈറസ്, ധ്രുവ, കാമിനി, പൂർണിമ,സെർലീന 
ഇന്റർനാഷണൽ അറ്റോമിക്സ് എനർജി ഏജൻസി സ്ഥാപിതമായത്(IAEA)?
ans : 1957  ജൂലായ് 29 
IAEA യുടെ ആസ്ഥാനം?
ans : വിയന്ന (ഓസ്ട്രിയ) 
ചെർണോബിൽ ആണവനിലയ സ്ഥിതിചെയ്യുന്നത്?
ans : ഉക്രെയിൻ 
ഫുക്കുഷിമ ആണവനിലയം സ്ഥിതിചെയ്യുന്നത്?
ans : ജപ്പാൻ
ഇന്ത്യയിലെ ആദ്യ അണുറിയാക്ടർ?
ans : അപ്സര(1956ൽ)
>മഹാരാഷ്ട്രയിലെ ട്രോംബെയിൽ സ്ഥിതിചെയ്യുന്നു
ഇന്ത്യയിലെ ആദ്യ അണുശക്തിനിലയം?
ans : താരാപ്പൂർ (മഹാരാഷ്ട്ര) - 1969 
താരാപൂർ അണുനിലയം സ്ഥിതിചെയ്യുന്നത്?
ans : മഹാരാഷ്ട്ര
കോട്ട അണുനിലയം സ്ഥിതിചെയ്യുന്നത്?
ans : രാജസ്ഥാൻ 
നറോറ അണുനിലയം സ്ഥിതിചെയ്യുന്നത്?
ans : ഉത്തർ പ്രദേശ്
കൽപ്പാക്കം, കൂടംകുളം എന്നീ അണുനിലയങ്ങൾ സ്ഥിതിചെയ്യുന്നത്?
ans : തമിഴ്നാട് 
കൂടംകുളം അണുനിലയത്തിന്റെ നിർമ്മാണത്തിന് സഹായം നൽകിയ രാജ്യം?
ans : റഷ്യ 
ആണവ വൈദ്യുത നിലയങ്ങൾ കൈകാര്യം ചെയ്യുന്നത്?
ans : ന്യൂക്ലിയർ പവർ കോർപറേഷൻ ഓഫ് ഇന്ത്യ ലിമിറ്റഡാണ് (NPCIL) (ആസ്ഥാനം -മുംബൈ)
ഫുക്കുഷിമ ആണവ ദുരന്തം ഉണ്ടായത്?
ans : 2011
ഇന്ത്യ രണ്ടാമത്തെ അണുപരീക്ഷണം നടത്തിയത്? 
ans : 1998 മെയ് 11,13 തീയതികളിൽ 
2-ാം അണുപരീക്ഷണത്തിന്റെ രഹസ്യനാമം?
ans : ഓപ്പറേഷൻ ശക്തി/ബുദ്ധൻ വീണ്ടും ചിരിക്കുന്നു 

ഇലക്ട്രോണിക്സ്


ഇലക്ട്രോണുകളുടെ സ്വഭാവം ഉപയോഗം എന്നിവയെക്കുറിച്ചുള്ള പഠനം?
ans : ഇലക്ട്രോണിക്സ്
വാക്വം ട്യൂബിന്റെ ഏറ്റവും  ചെറിയ രൂപം?
ans : ഡയോഡ്
വാക്വം ഡയോഡ് നിർമ്മിച്ചത്?
ans : ജെ.എ ഫ്ളെമിങ്
വാക്വം ട്യൂബിലെ ഫിലമെന്റിനെ ചൂടാക്കുമ്പോൾ അതിൽ നിന്നും ഇലക്ട്രോണുകൾ ഉത്ഭവിക്കുന്ന പ്രകിയ?
ans : തെർമയോണിക്സ് എമിഷൻ
കാഥോഡിൽ നിന്നും ആനോഡിലേക്കുള്ള ഇലക്സ്ട്രോണുകളുടെ പ്രവാഹത്തെ നിയന്ത്രിക്കുന്നത്?
ans : ഗ്രിഡ്  (Grid) 
കാഥോഡ്,ആനോഡ്, ഗ്രിഡ് എന്നിവ അടങ്ങിയ വാക്വം ട്യൂബ്?
ans : ട്രയോഡ് (Triode)
ട്രയോഡ് നിർമ്മിച്ച ശാസ്ത്രജ്ഞൻ?
ans : ലീ.ഡി. ഫോറസ്റ്റ്
അനുയോജ്യമായ പദാർത്ഥങ്ങൾ ചേർത്ത് അർദ്ധചാലകങ്ങളെ ചാലകങ്ങളാക്കി മാറ്റുന്ന പ്രകിയ?
ans : ഡ്രോപ്പിങ്  (Doping) 
ഒരു അർദ്ധചാലകത്തിന്റെ വൈദ്യുത ചാലകത വർദ്ധിപ്പിക്കാൻ ചേർക്കുന്ന വസ്തുക്കൾ?
ans : ഡ്രോപൻ്റസ്(Dopants)
ഇലക്ട്രോണുകളുടെ സഹായത്താൽ വൈദ്യുത പവാഹം സാധ്യമാക്കുന്ന അർദ്ധ ചാലകങ്ങൾ?
ans : N ടൈപ്പ് അർധ ചാലകങ്ങൾ
N ടൈപ്പ് അർധചാലകമുണ്ടാക്കുമ്പോൾ ഡ്രോപ്പിങ്ങിനായി ഉപയോഗിക്കുന്ന മൂലകങ്ങൾ?
ans : ആർസെനിക്, ആന്റിമണി, ജർമ്മേനിയം
ഹോളുകളുടെ സഹായത്താൽ വൈദ്യുത പ്രവാഹം സാധ്യമാക്കുന്ന അർധ ചാലകങ്ങൾ?
ans : Р ടൈപ്പ് അർധചാലകങ്ങൾ
P ടൈപ്പ് അർധചാലകമുണ്ടാക്കുമ്പോൾ ഡോപ്പിങ്ങിനായി ഉപയോഗിക്കുന്ന മൂലകങ്ങൾ?
ans : ബോറോൺ, ഗാലിയം, അലുമിനീയം
വൈദ്യുത കാന്തിക തരംഗങ്ങൾ ഉപയോഗിച്ച് വിദൂര വർത്തവിനിമയം സാധ്യമാകുന്ന സംവിധാനം?
ans : ടെലി കമ്മ്യൂണിക്കേഷൻ 
ആദ്യ ടെലി കമ്മ്യൂണിക്കേഷൻ ഉപകരണം?
ans : ടെലിഗ്രാഫ് 
ആദ്യത്തെ Commercial electric telegraph  കണ്ടുപിടിച്ചത്?
ans : ചാൾസ് വീറ്റ്സറ്റോൺ , വില്യം ഫോത്തോർഗിൽ കുക്ക് (William Fotheorgill Cookee)

Transistor & IC


ഇലക്ട്രോണിക്സിന്റെ രണ്ടാം തലമുറ കണ്ടുപ്പിടിത്തം?
ans : ട്രാൻസിസ്റ്റർ
1947 -ൽ അമേരിക്കയിലെ ബെൽ ലബോറട്ടറിയിലാണ് ട്രാൻസിസ്റ്റർ കണ്ടുപിടിച്ചത്.
ഇലക്ട്രോണിക്സിന്റെ അത്ഭുതശിശു?
ans : ട്രാൻസിസ്റ്റർ
ട്രാൻസിസ്റ്റർ കണ്ടുപിടിച്ച ശാസ്ത്രജ്ഞർ?
ans : ജോൺ ബർദ്ദീൻ, W.H ബ്രാറ്റെയിൻ, വില്യം ഷോക്ലി
ട്രാൻസിസ്റ്റർ നിർമ്മിക്കുവാൻ ഉപയോഗിക്കുന്ന മൂലകങ്ങൾ?
ans : ജർമേനിയം, സിലിക്കൺ
ICചിപ്പ് നിർമ്മാണത്തിന് ഉപയോഗിക്കുന്ന മൂലക ങ്ങൾ?
ans : സിലിക്കൺ, ജർമേനിയം
I C എന്നാൽ ?
ans : ഇന്റഗ്രേറ്റഡ് സർക്യൂട്ട്  (Integrated ciruit) 
ജെർമേനിയംകൊണ്ടുള്ള ICചിപ്പ് കണ്ടുപിടിച്ചത്?
ans : ജാക്ക് കിൽബി
സിലിക്കൺ കൊണ്ടുള്ള ICചിപ്പ് കണ്ടുപിടിച്ചത്?
ans : റോബർട്ട് നോയ്സി 
ലോകത്തിൽ ഏറ്റവും കൂടുതൽ IC ചിപ്പ് നിർമ്മിക്കുന്ന കമ്പനി?
ans : ഇന്റൽ (അമേരിക്കൻ) 
ഒരേ വിഷയത്തിൽ രണ്ടുതവണ നൊബേൽ ലഭിക്കുന്ന ആദ്യ വ്യക്തി?
ans : ജോൺ ബർദ്ദീൻ (ഭൗതിക ശാസ്ത്രം)
ഡയോഡിനെ റെക്ടിഫയർ ആയി ഉപയോഗിക്കാറുണ്ട്. 
ഒരു സർക്യൂട്ടിലെ പ്രതിരോധത്തിൽ ക്രമമായി മാറ്റം വരുത്താനുള്ള ഉപകരണം?
ans : റിയോസ്റ്റാറ്റ് 
ദ്രാവക ക്രിസ്റ്റലുകൾ ഉപയോഗിച്ചുള്ള ഡിസ്പ്ലേ ടെക്നോളജി?
ans : LCD (ലിക്വിഡ് ക്രിസ്റ്റൽ ഡിസ്പ്ലേ)
കാൽക്കുലേറ്ററുകളിലും, മൊബൈൽ ഫോണുകളിലും അക്കങ്ങളും അക്ഷരങ്ങളും തെളിയിക്കാൻ ഉപയോഗിക്കുന്ന സംവിധാനം?
ans : എൽ.സി.ഡി.
പി.ഡി.പി എന്നത്?
ans : പ്ലാസ്മ ഡിസ്പ്ലേ പാനൽ
ലോജിക് ഗേറ്റുകൾ ഉപയോഗിച്ചു പ്രവർത്തിക്കുന്ന വൈദ്യുത സർക്യൂട്ടുകൾ?
ans : ഡിജിറ്റൽ സർക്യൂട്ട്
'0' അല്ലെങ്കിൽ '1'എന്ന വോൾട്ടേജ് നില കാണിക്കുന്ന സർക്യൂട്ട്?
ans : ഡിജിറ്റൽ സർക്യൂട്ട്
ഒരു ഡിജിറ്റൽ സർക്യൂട്ടിലെ ഉയർന്ന വോൾട്ടേജ് നിലയെ സൂചിപ്പിക്കുവാൻ ഉപയോഗിക്കുന്നത്?
ans : ’1’ (ON State)
ഒരു സർക്യൂട്ടിലെ താഴ്ന്ന വോൾട്ടേജ് നിലയെ സൂചിപ്പിക്കുവാൻ ഉപയോഗിക്കുന്നത്?
ans : '0' (OFF State)
വിവിധതരം ലോജിക് ഗേറ്റുകൾ?
ans : AND, OR, NOT, NAND, NOR, XOR, XNOR
യൂണിവേഴ്‌സൽ ലോജിക് ഗേറ്റുകൾ എന്നറിയപ്പെടുന്നത്?
ans : NAND,NOR
എല്ലാ ഇൻപുട്ടുകളും ഹൈ ആവുമ്പോൾ മാത്രം ഹൈ ആവുന്ന ലോജിക് ഗേറ്റ്?
ans : ആന്റ് ഗേറ്റ്

പ്രധാന കണ്ടുപിടിത്തങ്ങൾ 


ടെലിഫോൺ - അലക്‌സാണ്ടർ ഗ്രഹാംബെൽ
ടെലഗ്രാഫ് - സാമുവൽ മേഴ്‌സ് 
ഗ്രാമഫോൺ - തോമസ് ആൽവാ എഡിസൺ
ടെലിവിഷൻ - ജോൺ ബോഡ്(John Baired)
മൈക്രോഫോൺ - ഗ്രഹാംബെൽ
ഫാക്സ് - അലക്സാണ്ടർ ബ്രെയിൻ 
വയർലസ് - മാർക്കോണി
റേഡിയോ - മാർക്കോണി

ഭൗതിക ശാസ്ത്രത്തിലെ നൊബേൽ 


ശാസ്ത്രജ്ഞർ               കണ്ടുപിടിത്തം                വർഷം 
റോൺജൻ-                          X-റേ                                1901
ഹെൻറി ബെക്കറൽ, മേരിക്യൂറി, പിയറിക്യൂറി - റേഡിയോ ആക്ടിവിറ്റി- 1903
ജെ.ജെ. തോംസൺ -ഇലക്ട്രോൺ  - 1906 
മാർക്കോണി (ഇറ്റലി), ഫെർഡിന്റെ ബാൺ (ജർമ്മനി) - വയർലസ് ടെലഗ്രാഫി -1909
സർ വില്യം ലോറൻസ് ബ്രാഗ്- X-റേ ഉപയോഗിച്ച് ക്രിസ്റ്റൽ ഘടനയിലുള്ള പഠനം -1915
മാക്സ് പ്ലാങ്ക്-ക്വാണ്ടം സിദ്ധാന്തം - 1918
ആൽബർട്ട് ഐൻസ്റ്റീൻ - ഫോട്ടോ ഇലക്ട്രിക് പ്രഭാവത്തിന്റെ നിയമം -1921
നീൽസ് ബോർ - അറ്റോമിക ഘടന -1922
സി.വി. രാമൻ - രാമൻ പ്രഭാവം-1930
ജെ. ചാഡ്വിക് - ന്യൂട്രോൺ -1935 
ഇ. ഫെർമി - ന്യൂക്ലിയർ പ്രക്രിയ -1938 
ജോൺ ബാർഡിൻ, വില്യം ഷോക്ലി, W.H.ബ്രാറ്റെയ്ൻ-ട്രാൻസിസ്റ്റർ -1956 
എസ്. ചന്ദ്രശേഖർ - ചന്ദ്രശേഖർ  പരിധി - 1983
ബാർഡീൻ, കൂപ്പർ, ജെ. ആർ.ഷ്രീഫർ - അതിചാലകത സിദ്ധാന്തം -1972
ആൻഡ്രേജിം, കോൺസ്റ്റാന്റിൻ - ഗ്രാഫീനിൽ നടത്തിയ പരീക്ഷണങ്ങൾ - 2010 
ഇസാമു അക്കാസാക്കി, ഹിരോഷി - ബ്ലൂ എൽ.ഇ.ഡികളുടെ  - 2014  
അമ്മാനോ, ഷുജി നകാമുറ - കണ്ടുപിടുത്തത്തിന് 
തക്കാക്കി കാജിത (ജപ്പാൻ) - ന്യൂട്രിനോ കണങ്ങൾക്ക് ദ്രവ്യമാനം - 2015
ആർതർ ബി.  മക്ഡൊണാൾഡ് (കാനഡ) - ഉണ്ടെന്നു തെളിയിക്കാൻ സഹായിച്ച ന്യൂട്രിനോ ഓസിലേഷനുകൾ കണ്ടെത്തിയതിന് 
ഡേവിഡ് ജെ. തുലെസ്സ് (യു.കെ.),ഡങ്കൻ ഹാൽഡെയ്ൻ (യു.കെ.),മൈക്കൽ കോസ്റ്റർലിറ്റ്സ് (യു.കെ.) - ദ്രവ്യത്തിന്റെ 
അസാധാരണ അവസ്ഥകളെക്കുറിച്ചുള്ള പഠനത്തിന് - 2016

വിക്രം സാരാഭായി

 
ഇന്ത്യയുടെ ബഹിരാകാശ പദ്ധതിയുടെ ശിൽപി.
1919 ആഗസ്റ്റ് 12 ന് വിക്രം അംബാലാൽ സാരാഭായി ഗുജറാത്തിലെ അഹമ്മദാബാദിൽ ഒരു സമ്പന്ന വ്യവസായ കുടുംബത്തിൽ ജനിച്ചു.
1940 ൽ കേംബ്രിഡ്ജിലെ സെന്റ് ജോൺ കോളേജിൽനിന്നും പ്രകൃതി ശാസ്ത്രത്തിൽ ബിരുദം.
1947-ൽ ഫിസിക്കൽ റിസർച്ച് ലബോറട്ടറി (PRL)അഹമ്മദാബാദിൽ സ്ഥാപിച്ചു.
1962-ൽ ശാന്തി സ്വരൂപ് ഭട്നാഗർ അവാർഡ് ലഭിച്ചു.
1963-ൽ തുമ്പയിൽ നിന്നും ആദ്യ റോക്കറ്റ് വിക്ഷേപിച്ചത് ഇദ്ദേഹത്തിന്റെ കാലത്താണ്.
1966-ൽ പത്മഭൂഷൺ നൽകി രാഷ്ട്രം ആദരിച്ചു
1971-ൽ ഡിസംബർ 30ന് കോവളത്ത് അന്തരിച്ചു.
ഭാര്യ - പ്രശസ്ത നർത്തകി മൃണാളിനി സാരാഭായി
മകൾ - മല്ലികാ സാരാഭായ്
വിക്രം സാരാഭായ്ക്ക് സ്പേസ് സെന്റർ (VSSC) സ്ഥിതിചെയ്യുന്നത് - തുമ്പ (തിരുവനന്തപുരം)