ജൂലൈ 27 : LSS പരിശീലനം (DAY-1)

Top score (First 20)

# Name Score
1 Suryadev 15
2 സൂര്യദേവ് 15
3 ദീപ വിനീത് 15
4 സൂര്യദേവ് jigeesh 15
5 ശിവനന്ദ 15
6 സ്നേഹ വിനീത് 15
7 Sravan vineeth 15
8 സൂര്യദേവ് 14
9 Sruthy 14
10 Sruthi vs 13
11 Parvathi 13
12 SHYJU K KOOTHALI 13
13 ഇഷാന 13
14 Sneha v 12
15 ആകാശ് ആർ വി 12
16 Vaiga 12
17 നിഹാരKM 11
18 Anooja. 11
19 റിഥുൻ പി പി 11
20 Anu 11

Answer keys

1. ഒരു ഉഭയ ജീവിയാണ്

  • 1. നീർക്കോലി

  • 2. ആമ

  • 3. തവള (Answer)

  • 4. ചീങ്കണ്ണി

2. ഇന്ത്യയുടെ ഉരുക്കു മനുഷ്യൻ എന്നറിയപ്പെടുന്നത് ആര്

  • 1. ഖാൻ അബ്ദുൽ ഗാഫർ ഖാൻ

  • 2. സുഭാഷ് ചന്ദ്ര ബോസ്

  • 3. ഭഗത് സിംഗ്

  • 4. സർദാർ വല്ലഭായ് പട്ടേൽ (Answer)

3. ബേക്കൽ കോട്ട സ്ഥിതി ചെയ്യുന്ന ജില്ല

  • 1. കോഴിക്കോട്

  • 2. കാസർക്കോട് (Answer)

  • 3. കണ്ണൂർ

  • 4. മലപ്പുറം

4. അഗ്നിച്ചിറകുകൾ എന്ന പുസ്തകം രചിച്ചതാര്

  • 1. ഡോ: എ.പി.ജെ അബ്ദുൾകലാം (Answer)

  • 2. ജി മാധവൻ നായർ

  • 3. കെ രാധാകൃഷ്ണൻ

  • 4. ശശി തരൂർ

5. സുമംഗല എന്ന തൂലികാനാമത്തിൽ എഴുതുന്ന എഴുത്തുകാരിയുടെ യഥാർത്ഥ പേരെന്ത്

  • 1. ലീല നമ്പൂതിരിപ്പാട് (Answer)

  • 2. ബാലാമണിയമ്മ

  • 3. മാധവിക്കുട്ടി

  • 4. രാജലക്ഷ്മി

6. കടങ്കഥയുടെ ഉത്തരം എഴുതുക 'അക്കരെ നിൽക്കും തുഞ്ചാണി ഇക്കരെ നിൽക്കും തുഞ്ചാണി കൂട്ടിമുട്ടും തുഞ്ചാണി'

  • 1. പെൻഡുലം

  • 2. കൺപീലി (Answer)

  • 3. കപ്പിയും കയറും

  • 4. ചെരുപ്പ്

7. താഴെ കൊടുത്ത പദങ്ങളിൽ നിന്നും ശരിയായ രൂപം എടുത്ത് എഴുതുക

  • 1. പ്രവർത്തി

  • 2. പ്രവൃത്തി (Answer)

  • 3. പ്രവിർത്തി

  • 4. പ്രവ്രത്തി

8. കഥകളിയിലെ നളൻ, ശ്രീകൃഷ്ണൻ, അർജുനൻ തുടങ്ങിയവരുടെ വേഷം എന്ത്

  • 1. കരി

  • 2. കത്തി

  • 3. പച്ച (Answer)

  • 4. താടി

9. ദ്രുമം എന്ന പദത്തിന്റെ അർത്ഥം എഴുതുക

  • 1. വണ്ട്

  • 2. തേൻ

  • 3. പുഴ

  • 4. മരം (Answer)

10. എസ് കെ പൊറ്റക്കാടിന്റേതല്ലാത്ത കൃതിയേത്

  • 1. കാപ്പിരികളുടെ നാട്ടിൽ

  • 2. ബാലിദ്വീപ്

  • 3. ഹൈമവതഭൂവിൽ (Answer)

  • 4. നൈൽ ഡയറി

11. താഴെ കൊടുത്തതിൽ പിരിച്ചെഴുതുമ്പോൾ കൂട്ടത്തിൽപ്പെടാത്തത് ഏത്

  • 1. നീലത്താമര

  • 2. പാറിനടന്നു (Answer)

  • 3. കുട്ടിക്കുപ്പായം

  • 4. ഓടിക്കളിച്ചു

12. കേരളത്തിൽ ധാരാളം കലാരൂപങ്ങൾ ഉണ്ട്. താഴെ കൊടുത്തിട്ടുള്ളവയിൽ വടക്കൻ ജില്ലകളിൽ നിന്നും തെക്കോട്ട് എന്ന ക്രമത്തിൽ ശരിയായി കൊടുത്തിട്ടുള്ള കൂട്ടത്തെ തിരഞ്ഞെടുക്കുക

  • 1. പുലിക്കളി, മുടിയേറ്റ്, പൂതനും തിറയും, തെയ്യം

  • 2. മുടിയേറ്റ്, തെയ്യം, പൂതനും തിറയും, പുലികളി

  • 3. പൂതനും തിറയും, തെയ്യം, മുടിയേറ്റ്, പുലികളി

  • 4. തെയ്യം, പൂതനും തിറയും, പുലികളി, മുടിയേറ്റ് (Answer)

13. താഴെ കൊടുത്തതിൽ കാർഷിക സമൃദ്ധിയുമായി ബന്ധപ്പെട്ട ചൊല്ല് ഏത്

  • 1. വിത്താഴം ചെന്നാൽ പത്തായം നിറയും (Answer)

  • 2. വിതയ്ക്കുന്നതിനു മുമ്പ് കൊയ്യുക

  • 3. വിത്തു കുത്തി ഉണ്ണരുത്

  • 4. വിത്ത് വിതച്ചാൽ മുത്തുവിളയുമോ

14. പ്രശസ്തമായ ഒരു ആട്ടക്കഥയാണല്ലോ നളചരിതം. നളചരിതം ആട്ടക്കഥ അടിസ്ഥാനമാക്കി അവതരിപ്പിക്കുന്ന കലാരൂപം ഏത്

  • 1. കൂത്ത്

  • 2. കൂടിയാട്ടം

  • 3. കഥകളി (Answer)

  • 4. ഓട്ടൻതുള്ളൽ

15. "അങ്കണ തൈമാവിൽനിന്നാദ്യത്തെ പഴം വീഴ്കെ അമ്മതൻ നേത്രത്തിൽ നിന്നുതിർന്നൂ ചുടുകണ്ണീർ" ഇവിടെ അങ്കണം എന്ന പദത്തിന്റെ അർത്ഥം എന്താണ്

  • 1. വീട്

  • 2. നാട്

  • 3. മുറ്റം (Answer)

  • 4. ആകാശം

Answer Solution


ഉഭയജീവി (Amphibians)

ജലത്തിൽ ജീവിക്കാൻ പാകത്തിലുള്ള ശാരീരിക പ്രത്യേകതകളുമായി ജനിച്ച്, പൂർണ്ണവളർച്ച പ്രാപിക്കുമ്പോഴേക്കും കരജീവികളുടെ പ്രത്യേകതകൾ സ്വാംശീ
രിക്കുന്ന പ്രത്യേക ജീവിവിഭാഗത്തിനെയാണ് ഉഭയജീവികൾ എന്നു വിളിക്കുന്നത്. തവളയെക്കൂടാതെ ന്യൂട്ട്, സലമാണ്ടർ, സീസിലിയൻ മുതലായ ജീവി
കളും ഉഭയജീവികളിൽ പെടുന്നു.
https://i.imgur.com/F8TEPob.jpg തവള ഒരു ഉഭയജീവിയാണ്


പ്രത്യേകതകൾ


ഉഭയജീവികൾ ജലത്തിലോ ജലസാമീപ്യമുള്ള പ്രദേശങ്ങളിലോ ആയിരിക്കും മുട്ടകളിടുന്നത്. മുട്ടവിരിഞ്ഞുവരുന്ന കുഞ്ഞുങ്ങളെ നിംഫുകൾ എന്നു വിളിക്കുന്നു. നിംഫുകൾ ജലത്തിൽ ജീവിക്കാൻ നിർബന്ധിതമാണ്. നിംഫ് ആയിരിക്കുമ്പോൾ ഇവ മത്സ്യങ്ങളെ പോലെ ജലത്തിൽ ജീവിക്കുകയും, മത്സ്യങ്ങളെ പോലെ ശകുലങ്ങൾ ഉപയോഗിച്ച് ജലത്തിൽ ലയിച്ചിരിക്കുന്ന വായു ശ്വസിക്കുകയും ചെയ്യുന്നു. പൂർണ്ണവളർച്ച പ്രാപിക്കുമ്പോഴേക്കും, ഈ ജീവികൾക്ക് ശ്വാസകോശവും കാലുകളും വളർന്നുവരുന്നു. ശരീരത്തിന്റെ പിൻഭാഗം വാലായി രൂപാന്തരം പ്രാപിക്കുകയോ പൂർണ്ണമായി ശരീരത്തിന്റെ ഭാഗത്തോടെ ചേരുകയോ ചെയ്യുന്നു. ജലത്തിൽ കഴിയുന്ന സമയത്തും ഉഭയജീവികൾക്ക് അവയുടേതായ പ്രത്യേകതകളുണ്ട്. ഉഭയജീവികളുടെ തല മത്സ്യങ്ങളുടേതിൽ നിന്നും തികച്ചും വിഭിന്ന ആകൃതിയും ഘടനയുമുള്ളതായിരിക്കും. കണ്ണുകളോടനുബന്ധിച്ച് കൺപോളകളും കണ്ണീർ ഗ്രന്ഥികളുമുണ്ടാകും. മത്സ്യത്തിന് ആന്തരകർണ്ണമാണുണ്ടാവാറ്. അന്തരീക്ഷത്തിലൂടെയുള്ള ശബ്ദം ഉഭയജീവികൾക്ക് ശ്രവിക്കാനാവും. 

സലമാണ്ടർ മറ്റൊരു ഉഭയജീവി

ഉഭയജീവികൾക്ക് കർണ്ണപുടം തലയുടെ പിൻഭാഗത്താ‍വും ഉണ്ടാവുക. ചില ന്യൂട്ടുകൾക്ക് ശ്വാസകോശം ഉണ്ടാവാറില്ല. അവ തൊലിപ്പുറത്തുകൂടിയാവും ശ്വസിക്കുക. ശ്വാസകോശമുള്ള ഉഭയജീവികളുക്കും തൊലിപ്പുറത്തുകൂടി ശ്വസിക്കാനുള്ള കഴിവുണ്ട്.
നട്ടെല്ലുള്ള ജീവികളിൽ ഏറ്റവും ചെറുതാണ് ഉഭയജീവികൾ . ശുദ്ധജല തടാകങ്ങൾ ,കാട്ടരുവികൾ ,തണ്ണീർതടങ്ങൾ,ഷോലവനങ്ങൾ , നിത്യഹരിത വനങ്ങൾ എന്നിവിടങ്ങളിൽ മാത്രമല്ല, മണ്ണിനടിയിൽ വരെ ഉഭയജീവികൾ ജീവിക്കുന്നു. കരയിലും വെള്ളത്തിലും ജീവിക്കാൻ കഴിയുന്ന എല്ലാ ജീവികളും ഉഭയജീവികൾ ആകണം എന്നില്ല. ഉദാഹരണം ആമ , മുതല എന്നിവ. വെള്ളത്തിൽ മുട്ട ഇടുന്നതും , മുട്ടകൾക്ക് ഭ്രൂണസ്തരം (Embryonic Membrane) അല്ലെങ്കിൽ തോട് ഇല്ലാതിരിക്കുന്നതും , കരയിലും വെള്ളത്തിലും ജീവിക്കാൻ കഴിയുന്നതും ആയ നട്ടെല്ലുള്ള ജീവികളാണ് ഉഭയജീവികൾ.



കഥകളി


കേരളത്തിന്റെ തനതായ ദൃശ്യകലാരൂപമാണ് കഥകളി. രാമനാട്ടം എന്ന കല പരിഷ്കരിച്ചാണ് കഥകളി ഉണ്ടായത്. കഥകളിയിലെ വേഷങ്ങൾ പ്രധാനമായും പച്ച, കത്തി, കരി, താടി, മിനുക്ക്‌ എന്നിവയാണ്.ശാസ്ത്രക്കളി, ചാക്യാർകൂത്ത്, കൂടിയാട്ടം, കൃഷ്ണനാട്ടം, അഷ്ടപദിയാട്ടം, ദാസിയാട്ടം, തെരുക്കൂത്ത്, തെയ്യം, തിറയാട്ടം, പടയണി തുടങ്ങിയ ക്ലാസ്സിക്കൽ - നാടൻ കലാരൂപങ്ങളുടെ അംശങ്ങൾ കഥകളിയിൽ ദൃശ്യമാണ്. 17, 18 നൂറ്റാണ്ടുകളിലായി വികസിതമായ ഈ കലാരൂപം വരേണ്യ വിഭാഗങ്ങൾക്കിടയിൽ മാത്രം ഒതുങ്ങിനിന്നിരുന്നുവെങ്കിലും ഇരുപതാം നൂറ്റാണ്ടിൽ മഹാകവി വള്ളത്തോൾ അടക്കമുള്ള ഉത്പതിഷ്ണുക്കളുടെ ശ്രമഫലമായി ഇന്ന് ലോക പ്രസിദ്ധി കൈവരിച്ചിരിക്കുന്നു.

വേഷങ്ങൾ

കഥകളിയിൽ പ്രധാനമായി ആറു തരത്തിലുള്ള വേഷങ്ങളാണുള്ളത്. കഥാപാത്രങ്ങളുടെ ആന്തരീകസ്വഭാവത്തിനനുസരിച്ചാണ് വിവിധവേഷങ്ങൾ നൽകുന്നത്. ഇവരുടെ ചമയത്തിലുള്ള നിറക്കൂട്ടുകളും വേഷവിധാ‍നങ്ങളും ഈ വേഷങ്ങൾ അനുസരിച്ച് വ്യത്യസ്തമാണ്.

പച്ച

സാത്വിക സ്വഭാവമുള്ള കഥാപാത്രങ്ങൾക്ക് പച്ചവേഷം; ഇതിഹാസങ്ങളിലെ വീരനായകന്മാരെയെല്ലാം പച്ച വേഷത്തിൽ അവതരിപ്പിക്കുന്നു. നന്മയുടെ ഭാവങ്ങളാണ് പച്ചവേഷങ്ങൾ. വീരരായ രാജാക്കന്മാർ, രാമൻ, ലക്ഷ്മണൻ, തുടങ്ങിയവർക്ക് പച്ചവേഷങ്ങളാണ്. മുഖത്ത് കവിൾത്തടങ്ങളുടെയും താടിയുടെയും അഗ്രമൊപ്പിച്ച്, അരിമാവും ചുണ്ണാമ്പും ചേർത്തുകുഴച്ച് ചുട്ടിയിട്ട്, കടലാസുകൾ അർധചന്ദ്രാകൃതിയിൽ വെട്ടി മീതെ വച്ച് പിടിപ്പിക്കുന്നു. നെറ്റിയുടെ മധ്യഭാഗത്തായി ഗോപി വരയ്ക്കുന്നതിനു “നാമം വയ്‌ക്കുക” എന്നു പറയുന്നു. ബലഭദ്രൻ, ശിവൻ തുടങ്ങിയവർക്ക് നാമം വയ്ക്കുന്നതിനു വെള്ളമനയോലയുടെ സ്ഥാനത്ത് കറുത്ത മഷി ഉപയോഗിക്കുന്നു.

കത്തി


രാക്ഷസസ്വഭാവമുള്ള കഥാപാത്രങ്ങൾക്കാണ് സാധാരണയായി കത്തിവേഷം നൽകുക. രാവണൻ, ദുര്യോധനൻ, കീചകൻ, ശിശുപാലൻ, നരകാസുരൻ തുടങ്ങിയവർക്ക് കത്തിവേഷമാണ്. ഇതിൽ കണ്ണുകൾക്ക് താഴെയായി നാസികയോട് ചേർത്തും പുരികങ്ങൾക്ക് മുകളിലും ആയി കത്തിയുടെ ആകൃതിയിൽ അല്പം വളച്ച് ചുവപ്പ് ചായം തേച്ച് ചുട്ടിമാവു കൊണ്ട് അതിരുകൾ പിടിപ്പിക്കുന്നു. കത്തിവേഷത്തെ “കുറുംകത്തി” എന്നും “നെടുംകത്തി” എന്നും രണ്ടായി വിഭജിച്ചിരിക്കുന്നു. കവിൺതടങ്ങൾക്കു താഴെ കത്തിയുടെ ആകൃതിയിൽ വരയ്ക്കുന്ന അടയാളത്തിന്റെ അഗ്രഭാഗം വളച്ചുവച്ചാൽ കുറുംകത്തിയും, വളയ്‌ക്കാതെ നീട്ടി കൺപോളകളുടെ അഗ്രങ്ങൾ വരെ എത്തിച്ചു വരച്ചാൽ നെടുംകത്തിയും ആകുന്നു. ശൃംഗാര രസം അഭിനയിക്കുന്നവരുടെ വേഷം കുറുംകത്തിതന്നെ ആയിരിക്കണം. ദുശ്ശാസനൻ, ഘടോൽഘചൻ തുടങ്ങിയവരുടെ വേഷം നെടുംകത്തിയായിരിക്കണം. ‘പച്ച‘ വേഷത്തോടു സമാനമായ നിറക്കൂട്ടിൽ ചുവന്ന വരകൾ കവിളുകളിൽ വരയ്ക്കുകയും മൂക്കിലും നെറ്റിയിലും വെള്ള ഉണ്ടകൾ വയ്‌ക്കുകയും ചെയ്യുന്നു. വസ്ത്രാഭരണങ്ങൾ എല്ലാം പച്ചവേഷം പോലെ തന്നെയാണ്.

താടി

പ്രധാനമായും മൂന്ന് തരത്തിലുള്ള താടി വേഷങ്ങളാണുള്ളത്.

വെള്ളത്താടി : ഹനുമാൻ, ജാംബവാൻ പോലെയുള്ള അതിമാനുഷരും സാത്വികസ്വഭാവത്തോടുകൂടിയവരും ആയ കഥാപാത്രങ്ങൾക്ക് വെള്ളത്താടി വേഷമാണ് നൽകുക.
ചുവന്നതാടി : താമസസ്വഭാവികളായ കഥാപാത്രങ്ങൾക്കാണ് ചുവന്ന താടി നൽകുക. ഉദാ:ബകൻ, ബാലി, സുഗ്രീവൻ, ദുശ്ശാസനൻ, ത്രിഗർത്തൻ
കറുത്തതാടി :ദുഷ്ടകഥാപാത്രങ്ങൾക്കാണ് കറുത്ത താടി വേഷം

കരി

താമസസ്വഭാവികളായ വനചാരികൾക്കാണ് കരിവേഷം നൽകുക. ഇവരിൽ ആൺകരിക്ക് കറുത്തതാടി കെട്ടിയിരിക്കും. ഉദാ:കാട്ടാളൻ. പെൺകരിക്ക് നീണ്ടസ്തനങ്ങളും കാതിൽ തോടയും കെട്ടിയിരിക്കും. ഉദാ: നക്രതുണ്ടി, ശൂർപ്പണഖ, ലങ്കാലക്ഷ്മി.


മിനുക്ക്

കഥകളിയിലെ മിനുക്കുവേഷങ്ങൾ വേഗത്തിൽ ചെയ്യാവുന്നതാണ്. മനയോല വെള്ളം ചേർത്തരച്ച് മുഖത്ത് തേയ്ക്കുന്നതിന് ‘മിനുക്ക് ‘എന്നു പറയുന്നു. ഇതിൽ അല്‌പം ചായില്യം കൂടി ചേർത്താൽ ഇളം ചുവപ്പുനിറം കിട്ടും. സ്ത്രീ കഥാപാത്രങ്ങൾക്കും മുനിമാർക്കും മിനുക്കുവേഷമാണ് നൽകുക. ഇവർക്ക് തിളങ്ങുന്ന, മഞ്ഞനിറമുള്ള നിറക്കൂട്ട് ആണു നൽകുക. സ്ത്രീകൾക്ക് കണ്ണെഴുത്ത്, ചുണ്ടു ചുവപ്പിക്കൽ തുടങ്ങിയവ മനോധർമം പോലെ ചെയ്ത് ഉടുത്തുകെട്ട്, കുപ്പായം തുടങ്ങിയവ അണിയുന്നു. തലയിൽ കൊണ്ടകെട്ടി പട്ടുവസ്ത്രം കൊണ്ട് മറയ്ക്കുന്നു.

പഴുപ്പ് 
ദേവകളായ ചില കഥാപാത്രങ്ങൾക്ക് മാത്രമാണ് പഴുപ്പുവേഷം. ഉദാ:ആദിത്യൻ, ശിവൻ, ബലഭദ്രൻ.



പുസ്തകങ്ങൾ - എഴുത്തുകാർ 







കലാരൂപങ്ങളും - പ്രധാന ജില്ലകളും 

യക്ഷഗാനം - കാസർകോട് 




വേലകളി - ആലപ്പുഴ  




ഓച്ചിറക്കളി - കൊല്ലം 



തെയ്യം - കണ്ണൂർ ,കാസർകോട്



തിറ - കോഴിക്കോട്,മലപ്പുറം



കുമ്മാട്ടിക്കളി - തൃശൂർ/ പാലക്കാട് 




പുലികളി - തൃശൂർ 



പടയണി - പത്തനംതിട്ട 



മുടിയേറ്റ്‌

കാളി‐ദാരിക പുരാവൃത്തം പൂർണമായി ആവിഷ്കരിക്കുന്ന നാടോടി നാടകമാണ് മുടിയേറ്റ്. കുംഭം, മീനം മാസങ്ങളിലെ ഉത്സവത്തോടനുബന്ധിച്ച് തൃശൂർ, എറണാകുളം, ഇടുക്കി, കോട്ടയം ജില്ലകളിലെ ദേവീക്ഷേത്രങ്ങളിലും കാവുകളിലുമാണ്‌ മുടിയേറ്റ്‌ നടക്കാറുള്ളത്‌. കുറുപ്പ്, മാരാർ സമുദായങ്ങളാണ് ഈ അനുഷ്‌ഠാനം നടത്തുന്നത്. ശിവനാരദസംവാദത്തിൽ ആരംഭിച്ച് കാളി ദാരികന്റെ മുടിയെടുക്കുന്നതുവരെയുള്ള രംഗങ്ങൾ അനുക്രമമായി ഇതിൽ വികസിക്കുന്നു.  ദാരികദാനവേന്ദ്രന്മാരുടെ പരാക്രമങ്ങളാൽ സർവലോകങ്ങളിലും സ്വൈരജീവിതം നഷ്ടമായ വിവരം ശിവസന്നിധിയിൽ നാരദൻ സങ്കടമായുണർത്തിക്കുന്നു. പരിഹാരനിവൃത്തിക്കായി ശിവൻ  തൃക്കണ്ണിൽനിന്ന‌് ഭദ്രകാളിയെ ജനിപ്പിക്കുന്നു. ദാരിക‐ദാനവേന്ദ്രന്മാരോട‌് കാളി ഏറ്റുമുട്ടി അവരുടെ മുടിയെടുത്ത‌് നിഗ്രഹിക്കുന്നു. 

കളമെഴുത്തിനും പാട്ടിനും ശേഷമാണ്‌ മുടിയേറ്റ്. ഗണപതി സ്തുതിയിലാരംഭിച്ച് പന്തൽ നിർമാണം, ഭദ്രകാളിയുടെ പാദാദികേശം, കേശാദിപാദം, ഭദ്രകാളിയുടെ വിശേഷണങ്ങൾ എന്ന ക്രമത്തിലാണ് കളംപാട്ട്. കുരുത്തോലകൊണ്ടു കളം മായ്ച്ച് പൊടി ഭക്തർക്കു പ്രസാദമായി നൽകുന്നതോടെ അനുഷ്ഠാനം പൂർണമാകും. കരനാഥൻ അണിയറയിൽനിന്ന‌് രംഗത്തുവന്ന് കളിവിളക്കു തെളിയിക്കുന്നതോടെ മുടിയേറ്റ് ആരംഭിക്കും. മേളക്കാർ മുടിയേറ്റിനെക്കുറിച്ച് കൊട്ടിയറിയിക്കുന്ന അരങ്ങുകേളി നടത്തും. വീക്കൻചെണ്ടയും ഉരുട്ടുചെണ്ടയും ഇലത്താളവും കേളിയ‌്ക്കുപയോഗിക്കുന്നു. തിരശ്ശീല പിടിച്ച് അതിനുപിന്നിൽ ഒരാൾ വാദ്യങ്ങളുടെ അകമ്പടിയോടെ വന്ദനശ്ലോകങ്ങൾ പാടും. 
 
തുടർന്നാണ്‌ ശിവനാരദന്മാരുടെ രംഗപ്രവേശം. മഹാദേവൻ കാളപ്പുറത്ത‌് കയറി നാരദനോടൊപ്പം തിരശ്ശീലയ്ക്കു പിന്നിലെത്തും. കണ്ണെഴുതി ഗോപിക്കുറി വരച്ച ശിവനും കാളയുടെ പൊയ്മുഖവും തിരശ്ശീലയ്ക്കു മുകളിൽ ദൃശ്യമാകും. ഓലഗ്രന്ഥവുമായാണ് നാരദനെത്തുക. വെള്ള വസ്ത്രവും നരച്ചതാടിയും കൂമ്പൻ തൊപ്പിയുമാണ് വേഷം. നാരദനും ശിവനും ചുവടുവച്ചു കഴിയുമ്പോൾ മേളക്കാർ പാടുന്നു. ദാരികന്റെ ചെയ്തികളെക്കുറിച്ച്‌ അറിഞ്ഞുവരാൻ നാരദനോടു പറയുന്നതാണ് പാട്ടിലെ വിഷയം. അവയറിഞ്ഞ‌് വന്ന നാരദൻ ഓല വായിക്കുന്നു. മഹാദേവന്റെ ചോദ്യങ്ങൾക്ക് ഉത്തരം പറയുന്നതായി അഭിനയിക്കുന്നു. ദാരികനിൽ നിന്നുണ്ടായ അവഹേളനവും പീഡയും ശിവനെ അറിയിക്കുന്നു. 
 
ദാരികന്റെ ധാർഷ്ട്യവും വരബലവും പരാക്രമവും ബലവീര്യാദികളും പ്രദർശിപ്പിക്കുന്ന പുറപ്പാടാണ് പിന്നെ. വെള്ള ഉത്തരീയവും ഉടുത്തുകെട്ടുമുള്ള കത്തിവേഷമാണ‌് ദാരികൻ. കിരീടവും കാതുകളിൽ കൂർത്ത തോടയും കരങ്ങളിൽ കടകകങ്കണങ്ങളും അണിയുന്നു. വരിക്കപ്ലാവിന്റെ കാതലിൽ തീർത്ത പഞ്ചവർണങ്ങൾ പൊതിഞ്ഞ  ചെറിയ കിരീടത്തിൽ മയിൽപ്പീലി അഞ്ചു വരികളായി വളച്ചുവച്ചിരിക്കും. തിരനോട്ടത്തിനുശേഷം പീഠത്തിൽ കയറിനിന്ന് അഭ്യാസപ്രകടനങ്ങൾക്കൊടുവിൽ ദിഗ്വിജയം പ്രഖ്യാപിച്ച് കാളിയെ പോരിന‌് വിളിക്കുന്നു.
 
 ദാരികന്റെ പുറപ്പാട‌് കഴിഞ്ഞാലുടൻ കൈലാസത്തിൽനിന്ന‌് യാത്രാനുവാദവും അനുഗ്രഹവും വാങ്ങി അട്ടഹസിച്ചുവരുന്ന കാളിയുടെ പുറപ്പാടാണ്. എണ്ണയിൽ ചാലിച്ച കരി പുരട്ടിയ മുഖത്ത‌് ചുണ്ണാമ്പും അരിമാവും കുഴച്ച‌് പശയാക്കി വസൂരിക്കലകൾ പോലെ ചുട്ടികുത്തി കരിവേഷത്തിലാണ് കാളി. നടയിൽച്ചെന്ന‌് ഭഗവതിയെ വണങ്ങി തീർഥവും പ്രസാദവും സ്വീകരിച്ച് വാളും മാലയും ഏറ്റുവാങ്ങിയശേഷം കിരീടം ധരിയ്ക്കുന്നു. ക്ഷേത്രം വലം ചുറ്റി പോർവിളിച്ച‌് കാളി പ്രവേശിക്കുന്നു. ദാരികന്റെ പോർവിളി കേട്ട കാളി തിരശ്ശീലയ്ക്ക‌് മറഞ്ഞുനിന്ന് ഉത്തരം പറയുന്നു. തിരശ്ശീല താഴ്ത്തി കാളിയും ദാരികനും പരസ്പരം കണ്ടുമുട്ടുന്നതോടെ ദാരികൻ ദാനവേന്ദ്രനേയും സൈന്യത്തേയും കൂട്ടിക്കൊണ്ടുവരാൻ രംഗത്തുനിന്ന‌് മറയുന്നു. 
 
 കാളിയുടെ പോർവിളിയും ദാരികന്റെ മറുപടിയും കേട്ട് പിരിമുറുക്കം അനുഭവപ്പെടുമ്പോഴാണ്‌ നർമസംഭാഷണങ്ങളുമായി കോയിമ്പടനായരുടെ വരവ്‌. തലയിൽ വട്ടക്കെട്ടും ഗോപിക്കുറിയും വെള്ള വസ്ത്രവും ധരിച്ചെത്തുന്ന കോയിമ്പടനായരുടെ ഇടംകൈയ്യിൽ പരിചയും വലംകൈയ്യിൽ കടുത്തിലയുമുണ്ടാകും. അസംബന്ധ ഭാഷണങ്ങളിലൂടെ സാമൂഹികവിമർശനം നടത്തുന്നു കോയിമ്പടനായർ.
 
 ദാരികന്റെ ജ്യേഷ്ഠൻ ദാനവേന്ദ്രന്റെ രംഗപ്രവേശമാണ് പിന്നെ. പച്ച വേഷമാണ് ദാനവേന്ദ്രന്. ദാരികന് തുല്യമായ ഉടുത്തുകെട്ടും ദാരികകിരീടത്തിന് സമാനമായ കിരീടവും കാണുന്നു. തന്റെ പരാക്രമങ്ങൾ മുഴുവൻ പ്രദർശിപ്പിക്കുന്നു. ദാനവേന്ദ്രൻ മടങ്ങുന്നതോടെ കാളിയുടെ പരിവാരത്തിലൊരാളായ കൂളി രംഗത്തെത്തുന്നു. കരിവേഷമാണ് കൂളിക്ക്. കൂമ്പൻ കിരീടം വച്ചിരിക്കും. ചപ്പുചവറുമുടുത്ത് ചിരട്ടയോ പാളയോ കൊണ്ടുള്ള സ്തനങ്ങളണിഞ്ഞ‌് വരുന്ന വികൃതരൂപമാണ് കൂളി. ചേഷ്ടകളിലൂടെ കൂളി സദസ്യരെ ചിരിപ്പിക്കും. ഇടയ്ക്ക് ‘അമ്മേ പൂയ്’ എന്നു വിളിക്കും. പ്രേക്ഷകരെ ‘മക്കളേയ്’ എന്നു വിളിച്ചുകൊണ്ട് ഒരാളെ എടുത്ത് മടിയിലിരുത്തി മുല കൊടുക്കുന്നു. ദാരിക‐ദാനവേന്ദ്രന്മാരുടെ കഥകളവതരിപ്പിച്ച പുരാവൃത്തത്തെ നാടകസന്ദർഭവുമായി ഇണക്കുന്നു. തുടർന്നാണ് കൂടിയാട്ടം. കാളിയെ നേരിടാനാവാതെ ദാരിക‐ദാനവേന്ദ്രന്മാർ യുദ്ധക്കളത്തിൽനിന്ന‌് ഓടി പാതാളത്തിലൊളിക്കുന്നു. കാളി ലോകം മുടിക്കുമെന്നോർത്ത് കോയിമ്പടനായർ കാളിയുടെ മുടി പിടിച്ചെടുത്ത്‌ ആയുധം നിലത്തുകുത്തിക്കുന്നു. അടുത്ത രംഗം കാളിയും ദാരികനും പാതാളത്തിൽ വച്ചുണ്ടായ വാക്കുതർക്കമായ പേശലാണ്. പേശലിനുമുമ്പ് എടുത്തുമാറ്റിയ മുടി വീണ്ടും തലയിലേറ്റി കെട്ടിമുറുക്കും. കാളിയും കോയിമ്പടനായരും ദാരികനും ദാനവേന്ദ്രനും വിളക്കിനു ചുറ്റുമായി നടന്നാണ് പേശൽ നടത്തുന്നത്. ഈ സമയത്ത് ദാരികൻ പരമസാത്വികനായിത്തീർന്ന് തനിക്കു പറ്റിയ എല്ലാം തെറ്റുകുറ്റങ്ങളും കാളിയോട് ഏറ്റുപറഞ്ഞ് മോക്ഷത്തിനായി പ്രാർഥിക്കും. പേശലു കഴിഞ്ഞാൽ പോരാണ്. കളരിപ്പയറ്റിലെ അഭ്യാസമുറകളോട് സാദൃശ്യമുള്ള വെട്ടിത്തിരിച്ചിൽ, ഓതിരംവച്ച് തടുക്കൽ, ചാടിവെട്ട്, പറന്നുവെട്ട് തുടങ്ങിയ പയറ്റു മുറകൾ കാളി‐ദാരിക സംഘട്ടനത്തിൽ കാണാം. തുടുകണ്ണുരുട്ടി മിഴിച്ചും ദംഷ്ട്രം കടിച്ചും നെടുവീർപ്പിട്ട് ഉടലാകെയിളക്കിയും ക്രോധമഭിനയിക്കുന്നു. പോര് അവസാനിക്കുമ്പോൾ കാളി ദാരികദാനവേന്ദ്രന്മാരുടെ ശിരസ്സ് (മുടി) വെട്ടിയെടുത്ത് ശിവനെന്ന‌് സങ്കല്പിച്ച് വിളക്കിനെ മുടികൊണ്ട്  ഉഴിയുന്നു. തുടർന്ന്  എല്ലാ പ്രജകളേയും അനുഗ്രഹിച്ചുകൊണ്ട് നാടകം അവസാനിക്കുന്നു.






CONTACT:
കെ.രതീഷ് 
മേപ്പയ്യൂർ 
9946060727