ജൂലൈ 28 : LSS പരിശീലനം (DAY-2)

Top score (First 20)

# Name Score
1 Sneha v 14
2 Anu 13
3 പ്രണവ് 13
4 അമൽ പി കെ 13
5 Vedika 13
6 Vaiga 13
7 SHYJU K KOOTHALI 12
8 Theja 12
9 ഇഷിന്‍ എസ് ദ്വിതീഷ് 12
10 Sruthy 12
11 Shajil 12
12 നിഹാരKM 12
13 റിഥുൻ പി പി 12
14 പ്രണവ് 11
15 Sivaghosh 11
16 Shiju S 11
17 Vedhika 10
18 Parvathi 10
19 Vedhikachaithanya 9
20 Sruthi shabil 9

Answer keys

1. ഇന്ത്യയിൽ മഹാത്മാ ഗാന്ധി നേതൃത്വം നൽകിയ ആദ്യത്തെ സത്യാഗ്രഹ സമരം ഏതാണ്

  • 1. ഉപ്പുസത്യാഗ്രഹം

  • 2. ക്വിറ്റ് ഇന്ത്യാ സമരം

  • 3. ചമ്പാരൻ സമരം (Answer)

  • 4. അഹമ്മദാബാദ് മിൽ സമരം

2. താഴെ കൊടുത്തിരിക്കുന്നവയിൽ ശാസ്ത്രീയമായത് ഏതാണ്

  • 1. വയൽ നികത്തൽ വരൾച്ചയിലേക്ക് നയിക്കുന്നു (Answer)

  • 2. മരം മുറിക്കുന്നത് പ്രകൃതി സംരക്ഷണ പ്രവർത്തനമാണ്

  • 3. പുഴയിൽ നിന്ന് മണൽ വാരുന്നത് ഒരു ജലസംരക്ഷണ പ്രവർത്തനമാണ്

  • 4. പ്ലാസ്റ്റിക് മാലിന്യങ്ങൾ ശേഖരിച്ച് കത്തിക്കുകയാണ് നല്ലത്

3. ഊർജ സംരക്ഷണം ലക്ഷ്യമിട്ട് അപ്പു തന്റെ വീട്ടിലേക്ക് തെരഞ്ഞെടുത്തത് താഴെ പറയുന്നവയിൽ ഏതു തരം ബൾബ് ആയിരിക്കും

  • 1. സി.എഫ്.എൽ (Answer)

  • 2. എൽ.ഇ.ഡി

  • 3. ഫിലമെന്റ് ബൾബ്

  • 4. മെർക്കുറി ബൾബ്

4. രണ്ട് അയൽ സംസ്ഥാനങ്ങളുമായി അതിർത്തി പങ്കിടുന്ന ജില്ല താഴെപ്പറയുന്നവയിൽ ഏതാണ്

  • 1. കണ്ണൂർ

  • 2. തിരുവനന്തപുരം

  • 3. പാലക്കാട്

  • 4. വയനാട് (Answer)

5. താഴെ കൊടുത്തവയിൽ ഏതു തരം വേരാണ് മുകളിൽ കാണപ്പെടുന്നത്

  • 1. പറ്റ് വേര്

  • 2. നാര് വേര് (Answer)

  • 3. തായ് വേര്

  • 4. പൊയ്ക്കാൽ വേര് പേര് അര

6. ഉഭയ ജീവികളെ കുറിച്ച് ശരിയായ പ്രസ്താവന ഏത്

  • 1. കരയിൽ മാത്രമേ ജീവിക്കാൻ കഴിയൂ

  • 2. കരയിലും വെള്ളത്തിലും കാണാറുണ്ട്

  • 3. വെള്ളത്തിൽ മാത്രം ജീവിക്കുന്നു

  • 4. കരയിലും വെള്ളത്തിലും ജീവിക്കാൻ കഴിയുന്നു (Answer)

7. വിദ്യാഭ്യാസ പരിപാടികൾ പ്രക്ഷേപണം ചെയ്യാൻ ഇന്ത്യ ഒരു കൃത്രിമ ഉപഗ്രഹം വിക്ഷേപിച്ചിട്ടുണ്ട്. വിക്ടേഴ്സ് ചാനൽ ഈ ഉപഗ്രഹത്തിന്റെ സഹായത്തോടെയാണ് വിദ്യാഭ്യാസ പരിപാടികൾ നമ്മളിൽ എത്തിക്കുന്നത്. ഈ കൃത്രിമോപഗ്രഹത്തിന്റെ പേര് എന്ത് ?

  • 1. കാർട്ടോസാറ്റ്

  • 2. എഡ്യുസാറ്റ് (Answer)

  • 3. ചാന്ദ്രയാൻ

  • 4. മംഗൾയാൻ

8. ഏതാണ് കലാരൂപം കേരളത്തിന്റെ തനത് കലാരൂപം ആണ് ഈ കലാരൂപത്തെ പ്രോത്സാഹിപ്പിക്കാൻ നിളാതീരത്ത് ഒരു കലാമണ്ഡലം ഉണ്ട് പച്ച, മിനുക്ക്, താടി, കത്തി, കരി എന്നിവ ഈ കലാരൂപത്തിന്റെ സവിശേഷതയാണ്

  • 1. ഓട്ടൻതുള്ളൽ

  • 2. തെയ്യം

  • 3. കൂടിയാട്ടം

  • 4. കഥകളി (Answer)

9. കേരളത്തിലെ പ്രമുഖനായ സ്വാതന്ത്രസമര സേനാനി. ഉപ്പു സത്യാഗ്രഹ സമരത്തിൽ പങ്കെടുത്തു. ഗുരുവായൂർ സത്യാഗ്രഹത്തിന്റെ നേതാവ്. ഈ വ്യക്തിയുടെ പേര് ?

  • 1. മന്നത്ത് പത്മനാഭൻ

  • 2. എ.കെ.ജി

  • 3. കെ കേളപ്പൻ (Answer)

  • 4. ബാരിസ്റ്റർ ജി പി പിള്ള

10. ചൊട്ടയിലെ ശീലം ചുടല വരെ എന്ന പഴഞ്ചൊല്ലിന്റെ അർത്ഥം വരുന്നത് ഏത്

  • 1. മനുഷ്യരുടെ സ്വഭാവങ്ങൾ വ്യത്യസ്തമാണ്

  • 2. കുട്ടിക്കാലത്തെ ശീലം മരണം വരെ തുടരും (Answer)

  • 3. ചെറുപ്പകാലത്താണ് സ്വഭാവങ്ങൾ ശീലിക്കുന്നത്

  • 4. പ്രായം കൂടുമ്പോൾ സ്വഭാവം മാറുന്നില്ല

11. ഒരു കലാരൂപവുമായി ബന്ധപ്പെട്ടതാണ് കേളികൊട്ട് ഏത് കലാരൂപം

  • 1. ഓട്ടൻതുള്ളൽ

  • 2. തെയ്യം

  • 3. പടയണി

  • 4. കഥകളി (Answer)

12. സ്വന്തം ജീവിതാനുഭവങ്ങൾ മറ്റുള്ളവർക്ക് ആസ്വാദ്യകരമായ രീതിയിൽ അവതരിപ്പിക്കുന്ന സാഹിത്യരൂപം

  • 1. യാത്രാവിവരണം

  • 2. ജീവചരിത്രം

  • 3. ആത്മകഥ (Answer)

  • 4. നോവൽ

13. താഴെ കൊടുത്തിട്ടുള്ള വയിൽ തെറ്റായ പദം ഏത്

  • 1. പാണ്ടവർ (Answer)

  • 2. മന്ദസ്മിതം

  • 3. മിഠായി

  • 4. ധൃതരാഷ്ട്രർ

14. താഴെ കൊടുത്തിട്ടുള്ള വെയിൽ വൈക്കം മുഹമ്മദ് ബഷീറിന്റെ കൃതി അല്ലാത്തത് ഏത്

  • 1. പാത്തുമ്മയുടെ ആട്

  • 2. മതിലുകൾ

  • 3. ആടുജീവിതം (Answer)

  • 4. മുച്ചീട്ടുകളിക്കാരന്റെ മകൾ

15. പക്ഷി ഏതെന്നു പറയാമോ ? ഇന്നു ഭൂമുഖത്ത് ജീവിച്ചിരിപ്പില്ല. മൗറീഷ്യസ് ദ്വീപിൽ ആണ് ജീവിച്ചിരുന്നത്. ഇതിന്റെ നാശത്തോടെ കാലിഫോർണിയ മേജർ എന്ന മരവും നശിച്ചു

  • 1. ഡോഡോ പക്ഷി (Answer)

  • 2. പെനിന്‍സുലാര്‍ ബേ ഔള്‍ 

  • 3. മലബാർ ട്രോഗൺ

  • 4. പെൻഗ്വിൻ

Answer Solution


മഹാത്മാ ഗാന്ധി 




ലോകത്തിനൊരു പാഠപുസ്​തകമാണ്​ ഗാന്ധിജിയുടെ ജീവിതം. വളർന്നുവരുന്ന തലമുറ തീർച്ചയായും അറിഞ്ഞിരിക്കണം അദ്ദേഹം ഉയർത്തിപ്പിടിച്ച മൂല്യങ്ങൾ. ആഗോളതലത്തിൽ ഇത്രയേറെ ആദരിക്കപ്പെടുന്ന ഒരു രാഷ്​ട്രീയ നേതാവില്ലെന്ന്​ നിസ്സംശയം പറയാം. ഒക്​ടോബർ രണ്ട്​ ഗാന്ധിജിയുടെ ജന്മദിനമാണെന്ന്​ അറിയാമല്ലോ. കലാലയങ്ങളിൽ സേവനപരമായും മറ്റും ഇതാഘോഷിക്കാറുണ്ട്​. അത്തരം ആഘോഷങ്ങൾ നടക്ക​െട്ട. അതോടൊപ്പം ഗാന്ധിജിയുടെ വാക്കുകൾ പ്രവൃത്തികളിൽ പ്രതിഫലിപ്പിക്കാൻ നമുക്ക്​ ശ്രമിക്കാം.

മഹാത്​മാ ഗാന്ധി ഒറ്റനോട്ടത്തിൽ

ജനനം: 1869 ഒക്​ടോബർ 2
മുഴുവൻ പേര്​: മോഹൻദാസ്​ കരം ചന്ദ്​ ഗാന്ധി
ജനനസ്​ഥലം: പോർബന്തർ, ഗുജറാത്ത്​
പിതാവ്​: കരംചന്ദ്​ ഗാന്ധി
മാതാവ്​: പുത്​ലിഭായി
ഭാര്യ: കസ്​തൂർബ ഗാന്ധി
മക്കൾ: ഹരിലാൽ, മണിലാൽ, രാംദാസ്​, ദേവ്​ദാസ്​
വിദ്യാഭ്യാസം: നിയമബിരുദം
ജനന ദിവസത്തി​െൻറ പ്രാധാന്യം: ഗാന്ധിജയന്തി, ഇൻറർനാഷനൽ ഡേ ഒാഫ്​ നോൺ വയലൻസ്​
മറ്റു പേരുകൾ: ബാപ്പു, മഹാത്​മ (Great Soul)
അറിയപ്പെടുന്നത്​: ഇന്ത്യൻ സ്വാതന്ത്ര്യസമരത്തിൽ അഹിംസയിലൂന്നിയ പുതിയ സമരമുറ
ആത്​മകഥ: എ​െൻറ സത്യാന്വേഷണ പരീക്ഷണങ്ങൾ
മരണം: 1948 ജനുവരി 30ന്

ഹിന്ദ്​ സ്വരാജ്​   

മഹാത്​മാ ഗാന്ധി എഴുതിയ ആദ്യ പുസ്​തകമായ ഹിന്ദ്​ സ്വരാജ്​ അഥവാ ഇന്ത്യൻ ഹോം റൂളിനെ കുറിച്ചും അതി​െൻറ വിശദാംശങ്ങളെക്കുറിച്ചും അറിയാം.
1909ലാണ്​ ഗാന്ധിജി ത​െൻറ ആദ്യ പുസ്​തകമായ ഹിന്ദ്​ സ്വരാജ്​ രചിച്ചത്​. ലണ്ടനിൽനിന്ന്​ ദക്ഷിണാഫ്രിക്കയിലേക്കുള്ള കപ്പൽയാത്രയിലാണ്​ ത​െൻറ മാതൃഭാഷയായ ഗുജറാത്തിയിൽ ഗാന്ധിജി പുസ്​തകരചന നടത്തിയത്​. 1909 നവംബർ 13 മുതൽ 22 വരെ തുടർച്ചയായി എഴുതി ഗാന്ധിജി പുസ്​തകം പൂർത്തീകരിച്ചു. 271 കൈയെഴുത്ത്​ പേജുകളുള്ള ഹിന്ദ്​ സ്വരാജി​െൻറ 50 പേജുകൾ ഇടതുകൈകൊണ്ടാണ്​ എഴുതിത്തീർത്തത്​.
1909ൽ ദക്ഷിണാഫ്രിക്കയിൽനിന്ന്​ പ്രസിദ്ധീകരിച്ചിരുന്ന ഇന്ത്യൻ ഒപീനിയൻ വാരികയിൽ ഹിന്ദ്​ സ്വരാജ്​ ഖണ്ഡശ്ശയായി ആദ്യം പ്രസിദ്ധീകരിച്ചു.
1910ലാണ്​ ഹിന്ദ്​ സ്വരാജ്​ പുസ്​തകരൂപത്തിൽ ഗുജറാത്തി ഭാഷയിൽ ആദ്യമായി പ്രസിദ്ധീകരിച്ചത്​. അന്നത്തെ ബോംബെ സർക്കാർ, ഹിന്ദ്​ സ്വരാജ്​ ഇന്ത്യയിൽ നിരോധിച്ചതിനെ തുടർന്ന്​ നിരോധനത്തിനുള്ള തിരിച്ചടിയായി ആ വർഷം തന്നെ ഗാന്ധിജി ഹിന്ദ്​ സ്വരാജി​െൻറ ഇംഗ്ലീഷ്​ പരിഭാഷ പ്രസിദ്ധീകരിച്ചു. മഹാത്​മാ ഗാന്ധി നേരിട്ട്​ ഇംഗ്ലീഷിലേക്ക്​ പരിഭാഷപ്പെടുത്തിയ ഒരേയൊരു പുസ്​തകവും ഹിന്ദ്​ സ്വരാജാണ്​.
പത്രാധിപരും വായനക്കാരനും തമ്മിൽ സംവാദം നടത്തുന്ന പ്രതിപാദന ശൈലിയാണ്​ പുസ്​തക രചനക്കായി ഗാന്ധിജി തിരഞ്ഞെടുത്തത്. ഹിന്ദ്​ സ്വരാജിലുടനീളം ഗാന്ധിജി ത​െൻറ മഹത്തായ ആശയമായ അഹിംസവാദത്തിനാണ്​ ഉൗന്നൽ നൽകിയത്​. ചെറുതെങ്കിലും ഇൗ കൃതിയിലാണ്​ അഹിംസ തത്ത്വങ്ങളുടെ സ്വീകാര്യതയെക്കുറിച്ച്​ തനിക്കുള്ള യുക്​തിപരമായ നിഗമനങ്ങൾ ഗാന്ധിജി അവതരിപ്പിച്ചിരിക്കുന്നത്. ഗാന്ധിജി ഹിന്ദ്​ സ്വരാജിനെ വിശേഷിപ്പിച്ചിരിക്കുന്നത്​, വെറുപ്പി​െൻറ സ്​ഥാനത്ത്​ സ്​നേഹത്തെ പ്രതിഷ്​ഠിക്കുന്ന സുവിശേഷമാണെന്നാണ്​.

ദണ്ഡിയാത്രയും ഉപ്പ്​ സത്യഗ്രഹവും

ബ്രിട്ടീഷുകാർ നടപ്പാക്കിയ ഉപ്പുനിയമം ലംഘിക്കുന്നതിന്​ വേണ്ടിയായിരുന്നു ഗാന്ധിജിയുടെ നേതൃത്വത്തിൽ ദണ്ഡിയാത്ര നടന്നത്​.
ഉപ്പി​െൻറ നിർമാണവും വിൽപനയും ഗവൺമെൻറി​െൻറ കുത്തകയായിരുന്നു. മാത്രമല്ല, ഉപ്പിനുമേൽ വിൽപന നികുതിയും ചുമത്തിയിരുന്നു. 1930 മാർച്ച്​ 12ന്​ ഗാന്ധിജിയും അനുയായികളും ദണ്ഡി കടപ്പുറത്തേക്ക്​ യാത്രയായി. ഏപ്രിൽ ആറാം തീയതി ദണ്ഡി കടപ്പുറത്തുനിന്ന്​ ഉപ്പുണ്ടാക്കി ഗാന്ധിജി ഉപ്പുനിയമം ലംഘിച്ചു.

അഹിംസ ദിനം

ഒക്​ടോബർ രണ്ട്​ അന്താരാഷ്​ട്ര അഹിംസ ദിനമായി ആചരിക്കാനുള്ള തീരുമാനത്തിന്​ ​െഎക്യരാഷ്​ട്രസഭക്ക്​ പ്രചോദനമായത്​ അഖിലേന്ത്യ കോൺഗ്രസ്​ കമ്മിറ്റി ഡൽഹിയിൽ സംഘടിപ്പിച്ച സത്യഗ്രഹ ശതാബ്​ദി സമ്മേളനമാണ്​. 30ഒാളം രാജ്യങ്ങളിൽനിന്ന്​ 400ൽപരം വിദേശ പ്രതിനിധികൾ ആ സമ്മേളനത്തിൽ പ​​െങ്കടുത്തു. 142 വിദേശ രാജ്യങ്ങളുടെ സഹകരണ​േത്താടെ അന്നത്തെ വിദേശകാര്യ സഹമന്ത്രി ആനന്ദ്​ ശർമ അവതരിപ്പിച്ച പ്രമേയം 191 അംഗങ്ങളുള്ള ​െഎക്യരാഷ്​ട്ര പൊതുസഭ 2007 ജൂൺ 15ന്​ ​െഎകകണ്​ഠ്യേന അംഗീകരിച്ചു.

ദക്ഷിണാഫ്രിക്കൻ ജീവിതം

1888ൽ ദക്ഷിണാ​ഫ്രിക്കയിൽ വക്കീൽ പഠനത്തിനുപോയ ഗാന്ധി ത​െൻറ രാഷ്​ട്രീയ പരീക്ഷണശാലയാക്കി അവിടം മാറ്റി. ഇന്ത്യൻ ഒപീനിയൻ എന്ന പത്രം തുടങ്ങി. 1906ൽ ഗാന്ധിജി ത​െൻറ സത്യഗ്രഹത്തെ പ്രായോഗിക തലത്തിലെത്തിച്ചു. ഏഷ്യാറ്റിക്​ ലോ അമൻമെൻറ്​ ഒാർഡിനൻസ്​ ബില്ലിനെതിരെ ഗാന്ധിജി ആദ്യമായി ദക്ഷിണാഫ്രിക്കയിൽ സത്യഗ്രഹം നടത്തി.
1893ൽ ഗാന്ധി വീണ്ടും ദക്ഷിണാഫ്രിക്കയിൽ എത്തി. ദക്ഷിണാഫ്രിക്കയിലെ വർണവിവേചനം അദ്ദേഹത്തി​െൻറ മനസ്സിനെ പുതിയൊരു രീതിയിൽ ചിന്തിക്കാൻ പ്രേരിപ്പിച്ചു. ​ട്രെയിനിൽ ഉയർന്ന ശ്രേണികളിലെ കൂപ്പകളിൽ ഇന്ത്യക്കാരെയോ കറുത്ത വർഗക്കാരെയോ കയറാൻ അനുവദിച്ചിരുന്നില്ല. വെള്ളം കുടിക്കാനുള്ള പൊതുടാപ്പുകളിൽനിന്ന്​ വെള്ളം കുടിച്ചാൽപോലും അക്കൂട്ടർക്ക്​ കടുത്തശിക്ഷ നൽകിയിരുന്നു.
ഒരിക്കൽ വെള്ളക്കാർക്ക്​ മാത്രം സഞ്ചരിക്കാവുന്ന എ ക്ലാസ്​ കൂപ്പയിൽ യാത്ര ചെയ്​തതിന്​ ഗാന്ധിയെ മർദിക്കുകയും വഴിയിൽ പീറ്റർ മാരിറ്റ്​സ്​ ബർഗിൽ ഇറക്കിവിടുകയും ചെയ്​തു. തുടർന്ന്​ താഴ്​ന്ന ക്ലാസിൽ യാത്ര തുടർന്ന അദ്ദേഹത്തെ ട്രെയിനി​െൻറ ഗാർഡ്​ ഒരു വെള്ളക്കാരന്​​ സ്​ഥലം കൊടുക്കാത്തതിന്​ തല്ലി. ഇൗ സംഭവത്തിനുശേഷം ഗാന്ധി, ഇത്തരം അനാചാരങ്ങൾക്കെതിരെ പ്രവർത്തിക്കാൻ തീരുമാനിച്ചു. കുറച്ചു സമയം പ്രാക്​ടീസിനും മറ്റുള്ള സമയം ഇത്തരം പ്രവർത്തനങ്ങൾക്കുമായി നീക്കിവെച്ചു.

ഗ്രാമ സ്വരാജ്​

കേവലം വ​ിദേശ ഉൽപന്നങ്ങൾ ബഹിഷ്​കരിച്ച്​ സ്വദേശി ഉൽപന്നങ്ങൾ ഉപയോഗിക്കുക എന്നതല്ല സ്വദേശി പ്രസ്​ഥാനം അർഥമാക്കുന്നത്​. നമുക്ക്​ ആവശ്യമുള്ള കാര്യങ്ങൾ നമ്മുടെ അയൽക്കാരൻ ചെയ്​തുതരുമെങ്കിൽ അയാളെ വിട്ടിട്ട്​ ഇൗ ആവശ്യത്തിന്​ അകലങ്ങളിലെ മറ്റൊരാളെ തേടിപ്പോകുന്നത്​ മനസ്സുകൊണ്ട്​ നിയന്ത്രിക്കാനാണ്​ സ്വദേശി പ്രസ്​ഥാനം ആവശ്യപ്പെടുന്നത്​. സ്വയംപര്യാപ്​തമായ ഗ്രാമങ്ങളും സ്വാശ്രയ ശീലവുമാണ്​ ഗ്രാമസ്വരാജ്​ എന്ന ഗാന്ധിയുടെ സ്വപ്​നത്തി​െൻറ ആകെത്തുക.
‘എത്ര മികവുറ്റതാണെങ്കിലും വളരെ അകലെയുള്ളതിനെ ഒഴിവാക്കിക്കൊണ്ട്​ നമ്മുടെ ചുറ്റുപാടുകളിലുള്ളതിനെ ഉപയോഗിക്കാനും സേവിക്കാനും മനസ്സിനെ നിയന്ത്രിക്കുന്ന നമ്മിൽത്തന്നെയുള്ള ചൈതന്യമാണ്​ സ്വദേശി’ ^ഗാന്ധിജി.

സത്യഗ്രഹ സങ്കൽപം

സത്യഗ്രഹം കൊണ്ട്​ ഞാൻ അർഥമാക്കുന്നത്​ സത്യത്തെ മുറുകെപ്പിടിക്കുക എന്നതാണ്​. തിന്മയും തിന്മ ചെയ്യുന്ന ആളും തമ്മിൽ വ്യത്യാസമുണ്ടെന്ന കാര്യം സത്യഗ്രഹി മറക്കാൻ പാടില്ല. തിന്മയെ അല്ലാതെ തിന്മ ചെയ്യുന്നവർക്കെതിരെ വിദ്വേഷമോ പകയോ വെച്ചുപുലർത്തരുത്​. 
സത്യ​ഗ്രഹി എപ്പോഴും തിന്മയെ നന്മകൊണ്ടും കോപത്തെ സ്​നേഹംകൊണ്ടും അസത്യത്തെ സത്യംകൊണ്ടും കീഴ്​പ്പെടുത്താനാണ്​ ശ്രമിക്കുക. അതുകൊണ്ട്​ സത്യഗ്രഹ സമരത്തിനിരിക്കുന്ന ഒരാൾ കോപം, വിദ്വേഷം തുടങ്ങിയ മാനുഷിക ദൗർബല്യങ്ങളിൽനിന്ന്​ താൻതന്നെ പൂർണമായും വിമുക്​തനാണെന്നും ത​െൻറ സത്യഗ്രഹം ​െകാണ്ട്​ ഇല്ലാതാക്കാനൊരുങ്ങുന്ന തിന്മകൾ തന്നെ പിടികൂടിയിട്ടില്ലെന്നും ഉറുപ്പുവരുത്തേണ്ടതുണ്ട്​. ഇതിനായി സത്യഗ്രഹി ശ്രദ്ധാപൂർവം ആത്​മപരിശോധന നടത്തുകയും ​ചെയ്യണം’ ^ഗാന്ധിജി.

നിസ്സഹകരണ പ്രസ്​ഥാനം

ഗാന്ധി 1915ൽ ഇന്ത്യൻ രാഷ്​ട്രീയത്തിൽ വന്നു. ഗാന്ധിജിയുടെ സ്വാധീനമാണ്​ ഇന്ത്യൻ സ്വാതന്ത്ര്യസമരത്തിന്​ പുതിയ ദിശാ​േബാധം നൽകിയത്​. ജനങ്ങളോട്​ ബ്രിട്ടീഷ്​ തുണിത്തരങ്ങൾക്ക്​ പകരമായി ഖാദി ഉപയോഗിക്കാൻ ആഹ്വാനം ചെയ്​തു. ബ്രിട്ടീഷ്​ വിദ്യാഭ്യാസ സ്​ഥാപനങ്ങളും കോടതികളും ബഹിഷ്​കരിക്കാനും സർക്കാർ ഉദ്യോഗങ്ങളിൽനിന്ന്​ രാജിവെക്കാനും നികുതി നൽകുന്നത്​ നിർത്താനും ബ്രിട്ടീഷ്​ പട്ടങ്ങളും പദവികളും ഉപേക്ഷിക്കാനും നിസ്സഹകരണ പ്രസ്​ഥാനം ജനങ്ങളോട്​ ആഹ്വാനം ചെയ്​തു. വ്യാപകമായ ജനകീയ പിന്തുണ ഇൗ സമരത്തിന്​ ലഭിച്ചു. സമരത്തി​െൻറ ഫലമായുണ്ടായ അതുവരെ   കണ്ടിട്ടില്ലാത്ത തരത്തിലുള്ള ജനകീയമുന്നേറ്റം വിദേശ ഭരണത്തിന്​ ഗൗരവമായ വെല്ലുവിളി ഉയർത്തിയെങ്കിലും ചൗരി ചൗരാ സംഭവത്തെ തുടർന്ന്​ ഗാന്ധി സിസ്സഹകരണ പ്രസ്​ഥാനം പിൻവലിച്ചു.

ഗാന്ധി വിശേഷണങ്ങൾ

ഗാന്ധിജിയെ മഹാത്​മാ എന്നു വിശേഷിപ്പിച്ചത്​ - രവീന്ദ്രനാഥ ടാഗോർ
ഗാന്ധിജിയെ ‘രാഷ്​ട്രപിതാവ്​’ എന്നു വിശേഷിപ്പിച്ചത്​  -സുഭാഷ്​ചന്ദ്ര ബോസ്​
അർധനഗ്​നനായ ഫക്കീർ എന്നു വിശേഷിപ്പിച്ചത്​ - വിൻസ്​റ്റൺ ചർച്ചിൽ

പത്രപ്രവർത്തകനായ ഗാന്ധിജി

മൺമറഞ്ഞ മഹാരഥന്മാരായ പത്രപ്രവർത്തകരുടെ നിരയിൽ ഗാന്ധിജിക്കും സ്​ഥാനമുണ്ട്​. ഇന്ത്യൻ ഒപീനിയൻ, നവജീവൻ, യങ്​ ഇന്ത്യ, ഹരിജൻ എന്നിവയായിരുന്നു ഗാന്ധിജിയുടെ പത്രികകൾ. ജീവിതത്തിൽ അരനൂറ്റാണ്ടിലേറെക്കാലം അദ്ദേഹം പ്രദാനം ചെയ്​ത മാധ്യമമൂല്യങ്ങൾ ഇന്നും പ്രസക്​തം. പത്രരംഗത്ത്​ ഒരു സുപ്രഭാതത്തിൽ എത്തി​െപ്പട്ട നവാഗതനായിരുന്നില്ല ഗാന്ധിജി. ത​െൻറ ആദർശങ്ങൾ ജനങ്ങളിലെത്തിക്കാനും സാധാരണക്കാരെപ്പോലും സത്യഗ്രഹ തത്ത്വങ്ങൾ പഠിപ്പിക്കാനും ദക്ഷിണാഫ്രിക്കയിൽ വെച്ചുതന്നെ ഗാന്ധിജി പത്രങ്ങൾ ഉപയോഗിച്ചിരുന്നു.

ജയിൽവാസം

ഗാന്ധിജിയുടെ ആദ്യ ജയിൽവാസം ദക്ഷിണാഫ്രിക്കയിൽനിന്നായിരുന്നു. കറുത്തവർഗക്കാരുടെ നീതിനിഷേധത്തിനെതിരെയാണ്​ ഗാന്ധിജി ആദ്യമായി ശബ്​ദമുയർത്തിയത്​. ജൊഹാനസ്​ബർഗിൽ വെച്ചായിരുന്നു ആദ്യ ജയിൽവാസം​.

ആദ്യസത്യാഗ്രഹം (ചമ്പാരൺ സമരം)

മഹാത്മാഗാന്ധി ഇന്ത്യയിൽ നയിച്ച ആദ്യസമരമാണ് 1917-ലെ ചമ്പാരൺ നീലം കർഷക സമരം. ദക്ഷിണാഫ്രിക്കയിൽ പ്രായോഗികത തെളിയിച്ച തന്റെ നൂതനസമരമുറകൾ ഗാന്ധി ഇന്ത്യൻ മണ്ണിൽ ആദ്യമായി പയറ്റിനോക്കിയത് ചമ്പാരണിലായിരുന്നു. മാമ്പഴത്തോപ്പുകൾക്ക് പേരുകേട്ട ഈ നഗരം 1917 വരെ വിശാലമായ നീലം (Indigofera tinctoria) കൃഷിത്തോട്ടങ്ങളുടെ വലിയൊരു കേന്ദ്രമായിരുന്നു. ചമ്പാരണിലെ കർഷകർ, കൃഷി ചെയ്യുന്ന ഭൂമിയുടെ ഇരുപതിൽ മൂന്നു ഭാഗം ജന്മിയ്ക്കുവേണ്ടി നീലമോ മറ്റു നാണ്യവിളകളോ കൃഷിചെയ്തു വിളവെടുത്തുകൊടുക്കാൻ നിയമബദ്ധരായിരുന്നു. കൃഷിയുല്പാദനം അതിനിസ്സാരവിലക്കു അവരിൽ നിന്നു വാങ്ങുകയായിരുന്നു പതിവ്. ഉണ്ണാൻ അരിയില്ലാത്തപ്പോഴും ഒന്നാന്തരം വിളവുതരുന്ന ഭൂമിയുടെ നല്ലൊരു ഭാഗം ജമീന്ദാർക്കും ബ്രിട്ടീഷ് സർക്കാരിനും വേണ്ടി നീലം കൃഷി ചെയ്യാൻ മാറ്റിവെക്കണമെന്ന ഈ നിയമം തീൻ കഥിയാ വ്യവസ്ഥ എന്നായിരുന്നു അറിയപ്പെട്ടിരുന്നത്. ചമ്പാരനിലെ സമരം നീതിരഹിതമായ ഈ വ്യവസ്ഥക്കെതിരായിരുന്നു.

ആദ്യ നിരാഹാരം 

ഗാന്ധിജിയുടെ ആദ്യ നിരാഹാര സമരം 1918ലാണ്​. അഹ്​മദാബാദി​ലെ മിൽസമരവുമായി ബന്ധപ്പെട്ടായിരുന്നു. തുടർന്ന്​ ഖേദ സത്യഗ്രഹവും നടത്തി. 1917ലാണ്​ ഗാന്ധിജിയെ ഇന്ത്യയിൽ ആദ്യമായി അറസ്​റ്റുചെയ്​തത്​. 

ബഹുമതി വേണ്ട

പഞ്ചാബിലെ അമൃത്​സറിൽ 1919 ഏപ്രിൽ 13ന്​ നടന്ന ജാലിയൻ വാലാബാഗ്​ കൂട്ടക്കൊല ഗാന്ധിജിയെ ഏറെ വേദനിപ്പിച്ചു. ഇതിൽ പ്രതിഷേധിച്ച്​ ബ്രിട്ടീഷുകാർ നൽകിയ കൈസറെ^ഹിന്ദ്​ ബഹുമതി അവർക്കുതന്നെ തിരിച്ചുനൽകി. 

ഗാന്ധിജിയുടെ മരണം

സാധാരണയായി വൈകുന്നേരം അഞ്ചുമണിക്ക്​ ആരംഭിക്കുന്ന പ്രാർഥനായോഗം വല്ലഭ ഭായി പ​േട്ടലുമായുള്ള അഭിമുഖ സംഭാഷണത്താൽ അന്ന്​ വൈകി. അഞ്ചുമണി കഴിഞ്ഞ്​ 10 മിനിറ്റ്​ ആ​യപ്പോഴാണ്​ അദ്ദേഹത്തി​െൻറ ഉൗന്നുവടികളെന്ന്​ അറിയ​പ്പെടുന്ന മനുവും അഭയും സമയത്തെക്കുറിച്ച്​ ഒാർമിപ്പിച്ചത്​. ഉടൻതന്നെ സംഭാഷണം നിർത്തി ഗാന്ധിജി പ്രാർഥനക്കായി പുറപ്പെട്ടു. പ്രാർഥനക്കായി അനുയായികൾ കാത്തിരിക്കുന്ന മൈതാനത്തിന്​ നടുവിലൂടെ നടന്ന്​ വേദിയിലേക്ക്​ പോകാൻ ഗാന്ധിജി തീരുമാനിച്ചു.
ഇൗ സമയം ജനങ്ങൾക്കിടയിൽ നിന്നിരുന്ന നാഥുറാം വിനായക്​ ഗോദ്​​സെ പോക്കറ്റിൽ കരുതിയിരുന്ന പിസ്​റ്റൾ കൈകൾക്കുള്ളിലാക്കി ഗാന്ധിജിയെ വന്ദിച്ചു പറഞ്ഞു: ‘‘നമസ്​തേ ഗാന്ധിജി’. ഗാന്ധിജിയുടെ പാദം ചുംബിക്കാൻ അയാൾ തുടങ്ങുകയാണെന്ന്​ കരുതി മനു ഗോദ്​സെയെ വിലക്കി. എന്നാൽ, ഇടതു കൈകൊണ്ട്​ മനുവിനെ ശക്​തിയായി തള്ളിമാറ്റി വലതുകൈയിലിരുന്ന പിസ്​റ്റൾകൊണ്ട്​ ഗോദ്​സെ മൂന്നുതവണ വെടിയുതിർത്തു. ഗാന്ധിജിയുടെ നെഞ്ചിൽതന്നെ മൂന്നുവെടികളും തുളച്ചുകയറി. ഹേ റാം, ഹേ റാം എന്ന്​ ഉച്ചരിച്ച്​ കൈ കൂപ്പിക്കൊണ്ട്​ അദ്ദേഹം നിലത്തുവീണു. 



ഗാന്ധിജിയും കേരളവും 

മഹാത്മാ ഗാന്ധിയുടെ സ്വാധീനം ഇന്നു നാം കാണുന്ന കേരളത്തിന്റെ നിര്‍മ്മാണത്തില്‍ ചെറിയ സ്വാധീനമൊന്നുമല്ല ചെലുത്തിയത്. സ്വാതന്ത്ര്യ സമരത്തിന്റെ ഭാഗമായി കേരളത്തില്‍ സാമൂഹ്യ പരിവര്‍ത്തനവും സംഭവിക്കുകയായിരുന്നു. കേരളം സഹനസമരപുളകമണിഞ്ഞ ആദിനങ്ങളെക്കുറിച്ച്... ഒരു ജനത മാറ്റത്തിനായി ഒരുമിച്ച് ചിറകുവിരിച്ചതിനെക്കുറിച്ച്... ഗാന്ധിജിയുടെ 150-ാം ജന്മദിനം ആചരിക്കുമ്പോള്‍ ഒരു തിരിഞ്ഞു നോട്ടം. 

വൈക്കം സത്യഗ്രഹം

കേരളത്തിലെ ഹിന്ദുക്കളില്‍ വലിയൊരുവിഭാഗത്തിന് അക്കാലത്ത്  ക്ഷേത്രങ്ങളില്‍ പ്രവേശനം നിഷേധിച്ചിരുന്നു.ക്ഷേത്രങ്ങള്‍ നിലകൊള്ളുന്ന പ്രധാന റോഡുകളില്‍ക്കൂടി സഞ്ചരിക്കാനുള്ള സ്വാതന്ത്ര്യവും ഉണ്ടായിരുന്നില്ല.'അയിത്തജാതിക്കാര്‍ക്ക് പ്രവേശനമില്ല' എന്ന ബോര്‍ഡ് ഇത്തരം സ്ഥലങ്ങളില്‍ പ്രദര്‍ശിപ്പിച്ചിരുന്നു.

1924  മാര്‍ച്ച് 30 ന് വൈക്കം സത്യഗ്രഹം ആരംഭിച്ചു.വൈക്കം ക്ഷേത്രമതിലിനു ചുറ്റുമുള്ള നിരത്തില്‍ക്കൂടി എല്ലാവര്‍ക്കും സഞ്ചരിക്കാന്‍ അനുമതി തേടിയായിരുന്നു സത്യഗ്രഹം.മാസങ്ങള്‍ക്കകം ഇത് അഖിലേന്ത്യാ ശ്രദ്ധ ആകര്‍ഷിച്ചു. മാതൃഭൂമി സ്ഥാപകപത്രാധിപര്‍ കെ.പി.കേശവ മേനോനും തിരുവിതാംകൂറിലെ സ്വാതന്ത്ര്യസമരനേതാവ് ടി.കെ.മാധവനും അറസ്റ്റു ചെയ്യപ്പെട്ടു.പൂജപ്പുര ജയിലില്‍ അടയ്ക്കപ്പെട്ടു. 1925 മാര്‍ച്ചില്‍ മഹാത്മാഗാന്ധി ഉള്‍പ്പെടെയുള്ള ദേശീയ നേതാക്കള്‍ വൈക്കത്തെത്തി. ആ വര്‍ഷം നവംബറില്‍ സത്യഗ്രഹം വിജയകരമായി അവസാനിച്ചു.നിരത്തുകള്‍ എല്ലാവര്‍ക്കുമായി തുറന്നു കിട്ടി. സത്യഗ്രഹം മാതൃഭൂമിക്കുവേണ്ടി റിപ്പോര്‍ട്ടു ചെയ്തത് കേളപ്പജിയായിരുന്നു.

ഗുരുവായൂര്‍ സത്യഗ്രഹം

1931 മെയ്മാസത്തില്‍ വടകരയില്‍ നടന്ന കേരള സംസ്ഥാന കോണ്‍ഗ്രസ്സ് സമ്മേളനത്തില്‍ പാസ്സാക്കിയ പ്രമേയമാണ് ഗുരുവായൂര്‍ സത്യഗ്രഹത്തിലേക്ക് നയിച്ചത്. എല്ലാ ഹിന്ദുക്കള്‍ക്കും എല്ലാ ക്ഷേത്രങ്ങളിലും പ്രവേശനം ലഭിക്കണമെന്നുള്ള പ്രമേയം സമ്മേളനത്തില്‍ പാസ്സായി.1931 നവംബര്‍ ഒന്നിന് ഗുരുവായൂര്‍ സത്യഗ്രഹം ആരംഭിച്ചു.സത്യഗ്രഹം തികച്ചും സമാധാനപരമായിരുന്നു.
സത്യഗ്രഹം 10 മാസം പിന്നിട്ടിട്ടും ഫലം കണ്ടില്ല.കേളപ്പജി മഹാത്മജിയുടെ അനുവാദത്തോടെ ഉപവാസസമരം തുടങ്ങി. ഉപവാസം ക്ഷേത്രാധികാരികളില്‍ ഒരു ചലനവും സൃഷ്ടിച്ചില്ല. കേളപ്പജിയുടെ നിരാഹാരം നിര്‍ത്തിവെയ്ക്കാന്‍ ഗാന്ധിജി ആവശ്യപ്പെട്ടു. സത്യഗ്രഹം നിര്‍ത്തിവെച്ചു.സത്യഗ്രഹം അതിന്റെ ലക്ഷ്യം കാണാതെയാണ് അവസാനിച്ചതെങ്കിലും അയിത്തോച്ചാടനത്തിനും ക്ഷേത്രപ്രവേശനത്തിനും അനുകൂലമായ വലിയ ചലനം ഭാരതമെങ്ങും സൃഷ്ടിക്കാന്‍ അതിനു കഴിഞ്ഞു.

ഉപ്പുസത്യഗ്രഹം കേരളത്തിലും

1930 മാര്‍ച്ച് 9 ന് വടകരയില്‍ ചേര്‍ന്ന കോണ്‍ഗ്രസ് കമ്മിറ്റി കേരളത്തിലും ഉപ്പുകുറുക്കി നിയമം ലംഘിക്കണമെന്ന് തീരുമാനമെടുത്തു.30 വോളന്റിയര്‍മാര്‍ പയ്യന്നൂരിലേക്ക് തിരിച്ചു. കെ.കേളപ്പന്‍ ,കുറൂര്‍ നമ്പൂതിരിപ്പാട് ,കെ.മാധവന്‍ നായര്‍, മൊയാരത്ത് ശങ്കരന്‍ നമ്പ്യാര്‍, പി.കെ. കുഞ്ഞിശങ്കരമേനോന്‍ തുടങ്ങിയവരാണ് നേതൃത്വം നല്കിയത്. പയ്യന്നൂര്‍ സത്യഗ്രഹവും തുടര്‍ന്ന് കോഴിക്കോട് നടന്ന സത്യഗ്രഹവും സമൂഹത്തില്‍ വലിയ ചലനങ്ങളുണ്ടാക്കി. പലരും സര്‍ക്കാര്‍ ജോലി ഉപേക്ഷിച്ചു. നിസ്സഹകരണം ശക്തമായി. ഏപ്രില്‍ 23-പ്രഭാതത്തിലാണ് പയ്യന്നൂര്‍ കടപ്പുറത്ത് നിയമലംഘനം നടന്നത്,
കേരളത്തില്‍ സ്വാതന്ത്ര്യസമരത്തിന് സ്ത്ീകളുടെ പിന്തുണ കൂടുതലായി ലഭിക്കാന്‍ സത്യഗ്രഹം സഹായിച്ചു.സത്യഗ്രഹം മലബാറിനെ ഇളക്കിമറിച്ചു.ഗാന്ധിജിയെ അറസ്റ്റുചെയ്ത് യര്‍വാദാ ജയിലില്‍ അടച്ചതോടെ ജനരോഷം ആളിക്കത്തി.കേരളത്തില്‍ സമരം ചെയ്തവരെ പോലീസ് അതിക്രൂരമായി ലാത്തിച്ചാര്‍ജ് ചെയ്തു.നേതാക്കളെയെല്ലാം അറസ്റ്റുചെയ്ത് ജയിലില്‍ അടച്ചു.

ക്ഷേത്രപ്രവേശന വിളംബരം

തിരുവിതാംകൂര്‍ മഹാരാജാവ് ശ്രീപത്മനാഭദാസ രാജരാജരാമവര്‍മ്മ 1112 തുലാം 27 ന് പുറപ്പെടുവിച്ച വിളംബരമാണിത്.കേരളത്തിന്റെ  സാമൂഹിക-സാംസ്‌ക്കാരിക വികാസചരിത്രത്തിലെ രജതരേഖയാണ്.വിളംബരം ഇങ്ങനെ: 'നമ്മുടെ മതത്തിന്റെ സത്യവും സാധുതയും അഗാധമായി ബോധപ്പെട്ടിട്ടുള്ളതുകൊണ്ടും ദൈവികമായ ഒരു നേതൃത്വത്തേയും ഒരു സര്‍വ്വചുംബിയായ സഹിഷ്ണുതയേയും അടിസ്ഥാനപ്പെടുത്തിയാണ് അത് എന്ന് വിശ്വസിക്കുന്നതുകൊണ്ടും,അതിന്റെ പ്രയോഗത്തില്‍ അത് ഇക്കഴിഞ്ഞ നൂറ്റാണ്ടുകളോളവും മാറിക്കൊണ്ടിരിക്കുന്ന കാലങ്ങള്‍ക്കനുസരിച്ച് അതിനെത്തന്നെ രൂപപ്പെടുത്തീട്ടുണ്ട് എന്ന് മനസ്സിലാക്കീട്ടുള്ളതുകൊണ്ടും ,നമ്മുടെ ഹിന്ദുപ്രജകളില്‍ ഒരാള്‍ക്കുപോലും ആയാളുടെ ജനനമോ ജാതിയോ സമുദായമോ നിമിത്തം ഹിന്ദുമതതത്തില്‍ നിന്നു ലഭിക്കുന്ന ആശ്വാസവും സമാധാനവും നിഷേധിക്കപ്പെട്ടുപോകരുത് എന്നു ഉത്കണ്ഠയുള്ളതുകൊണ്ടും, ഇനിമേലില്‍ നമ്മാലും നമ്മുടെ ഗവര്‍മ്മെണ്ടിനാലും നിയന്ത്രിക്കപ്പെടുന്ന ക്ഷേത്രങ്ങളില്‍ അവയുടെ ശരിയായ അന്തരീക്ഷത്തെ നിലനിര്‍ത്തുവാനും, കര്‍മ്മങ്ങളേയും അനുഷ്ഠാനങ്ങളെയും പാലിക്കാനും ആയി നമ്മാല്‍ നിശ്ചയിക്കപ്പെടുകയോ ചുമത്തപ്പെടുകയോ ചെയ്‌തേക്കാവുന്ന നിശ്ചയങ്ങള്‍ക്കും നനിബന്ധനകള്‍ക്കും വിധേയമായ നിലയില്‍ പ്രവേശിക്കുകയും ആരാധന നടത്തുകയും ചെയ്യുന്നതില്‍ യാതൊരു ഹിന്ദുവിന്റയും പേരില്‍ ജനനമോ മതമോ കൊണ്ടുള്ള യാതൊരു തടസ്സവും ഉണ്ടായിരിക്കാന്‍ പാടില്ല എന്ന് നാം നിശ്ചയിക്കുകയും ഇതിനാല്‍ അത് വിളംബരപ്പെടുത്തുകയും അധികാരപ്പെടുത്തുകയും ശാസിക്കുകയും ചെയ്തിരിക്കുന്നു.'

മഹാത്മാവ് കേരളമണ്ണില്‍

ദേശീയ പ്രസ്ഥാനത്തെ ശക്തിപ്പെടുത്താനുള്ള ശ്രമങ്ങളുടെ ഭാഗമായി ഗാന്ധിജി അഞ്ചുതവണ കേരളം സന്ദര്‍ശിച്ചിട്ടുണ്ട്.
1920 ആഗസ്റ്റ് 18-ഖിലാഫത്ത് നേതാവായിരുന്ന ഷൗക്കത്തലിയോടൊപ്പം കേരളത്തിലെത്തിയ ഗാന്ധിജി കോഴിക്കോട് കടപ്പുറത്ത് നടന്ന പൊതുയോഗത്തെ അഭിസംബോധന ചെയ്തു.
1925 മാര്‍ച്ച് 8-വൈക്കം സത്യഗ്രഹത്തിന് പരിഹാരം കാണാനായിരുന്നു ഈ സന്ദര്‍ശനം. ഗാന്ധിജി ശ്രീനാരായണ ഗുരുവുമായി കൂടിക്കാഴ്ച നടത്തി.
1927ഒക്ടോബര്‍ 9-കേരളത്തില്‍ വിവിധ സ്വാതന്ത്ര്യസമര പൊതുയോഗങ്ങളില്‍ പങ്കെടുത്തു.
1934 ജനുവരി 10-ഹരിജന്‍ ഫണ്ട് ശേഖരണാര്‍ത്ഥം ഗാന്ധിജി കേരളത്തിലെത്തി.
1937 ജനുവരി 12-ക്ഷേത്രപ്രവേശന വിളംബരത്തിന്റെ പശ്ചാത്തലത്തിലായിരുന്നു ഈ സന്ദര്‍ശനം. ക്ഷേത്രപ്രവേശന വിളംബരത്തെ ഈ നൂറ്റാണ്ടിലെ മഹാത്ഭുതം എന്നാണ് ഗാന്ധിജി വിശേഷിപ്പിച്ചത്. അയ്യങ്കാളിയുമായി കൂടിക്കാഴ്ച നടത്തി.


എഡ്യൂസാറ്റ്

വിദ്യാഭ്യാസ ആവശ്യങ്ങൾക്കുള്ള ഇന്ത്യയുടെ തദ്ദേശനിർമ്മിത ഉപഗ്രമാണ്‌ ജിസാറ്റ്-3 (എഡ്യുസാറ്റ്) (EDUSAT).2004 സപ്തംബർ 20 തിങ്കളാഴ്ച 4.01നാണ് എഡ്യുസാറ്റ് വിക്ഷേപിച്ചത്. 4.18ഓടെ ഉപഗ്രഹം ഭൂസ്ഥിര ഭ്രമണ പഥത്തിലെത്തിച്ചു. വിദ്യാഭ്യാസമേഖലക്ക് മാത്രമായി ഉദ്ദേശിച്ചുള്ള ഭാരതത്തിന്റെ ആദ്യ ഉപഗ്രഹമാണിത്. ഉപഗ്രഹ വിക്ഷേപണ പേടകമായ ജിഎസ്എൽവി-എഫ്-01 ശ്രീഹരികോട്ടയിലെ സതീഷ് ധവാൻ ബഹിരാകാശ കേന്ദ്രത്തിൽ നിന്ന് ഈ ഉപഗ്രഹം വിക്ഷേപിച്ചത്.

വിക്റ്റേഴ്സ് പ്രോഗ്രാം

എഡ്യുസാറ്റ് വഴി രാജ്യത്തെ എല്ലാ വിദ്യാലയങ്ങളിലും നേരിട്ട് വിദ്യാഭ്യാസം എത്തിക്കുവാൻ വേണ്ടി വിഭാവനം ചെയ്തിരിക്കുന്ന ഒരു പദ്ധതിയാണ്‌ വിക്ടേർസ് പ്രോഗ്രാം (വെർസറ്റയിൽ ഐ സി ടി എനേബിൾഡ് റിസോർസ് ഫോർ സ്റ്റുഡന്റ്സ്). പദ്ധതിയുടെ ഔപചാരികമായ ഉദ്ഘാടനം രാഷ്ട്രപതിയായിരുന്ന എ.പി.ജെ. അബ്ദുൾ കലാം 2005 ജൂലൈ 28-ന്‌ നിർവ്വഹിച്ചു. ഈ പദ്ധതി മൂലം രാജ്യത്തെ പ്രമുഖ എഞ്ചിനീയറിങ്ങ് കലാലയങ്ങൾ തമ്മിൽ ബന്ധിപ്പിക്കപ്പെടുകയും ഉപഗ്രഹാധിഷ്ഠിതമായ ഒരു വിദൂര വിദ്യാഭ്യാസം നടത്തുകയും ചെയ്യാം. പ്രമുഖ ആശുപത്രികളിൽ ടെലി മെഡിസിൻ സം‌വിധാനം എർപപെടുത്താനും ഈ ഉപഗ്രഹത്തിനു സാധിക്കും


ഡോഡോ പക്ഷി 

വലിപ്പം കൂടിയതും പറക്കാൻ കഴിയാത്തതുമായ പക്ഷികളായിരുന്നു ഡോഡോകൾ (Raphus cucullatus) . അരയന്നത്തോട് രൂപസാദൃശ്യമുണ്ടെങ്കിലും പ്രാവു വർഗ്ഗത്തിൽപ്പെട്ടവയാണു ഡോഡോ പക്ഷികൾ. 1 മീറ്ററോളം (3 അടി) ഉയരവും ഏകദേശം 20 കിലോ ഭാരവുമുള്ള ഇവ മരത്തിൽനിന്നും പൊഴിഞ്ഞു വീഴുന്ന പഴവർഗ്ഗങ്ങളാണു ഭക്ഷണമാക്കിയിരുന്നത്. ഇന്ത്യൻ സമുദ്രത്തിലെ മൌറീഷ്യസ് ദ്വീപുകളായിരുന്നു ആവാസ കേന്ദ്രം. കൊളുംബിഫോമെസ് ഗോത്രത്തിലെ റാഫിഡെ പക്ഷി കുടുംബത്തിൽപ്പെടുന്ന ഇവ പ്രധാനമായും മനുഷ്യന്റെ ഇടപെടൽ കൊണ്ടു വംശനാശം വന്ന ജീവി വർഗ്ഗങ്ങളെ പ്രതിനിധീകരിക്കുന്നു. റെഡ് ഡാറ്റാ ബുക്കിൽ ഇവ ചുവപ്പു താളുകളിൽ ലിസ്റ്റ് ചെയ്യപ്പെട്ടിരിക്കുന്നു.
പുസ്തകപരിചയം 




Contact:
കെ.രതീഷ് 
9946060727