ജൂലൈ 29 : USS പരിശീലനം (DAY-1)

Top score (First 20)

# Name Score
1 Vedika 14
2 അമൽ പി കെ 14
3 Sneha v 14
4 Shajil 14
5 SHYJU K KOOTHALI 13
6 Lisa 13
7 ഇഷാന ജെ. എസ് 13
8 ശിവ നന്ദ . പി 13
9 Vaiga 13
10 Theja 12
11 Sivaghosh 12
12 നിഹാരKM 12
13 Ishin 11
14 Sruthy 11
15 റിഥുൻ പി പി 11
16 പ്രണവ് 11
17 Anu 10
18 Sruthi vs 9
19 Vedus 9
20 Vedhika 9

Answer keys

1. വിറ്റാമിൻ എ യുടെ കുറവ് മൂലം ഉണ്ടാകുന്ന രോഗമാണ്

  • 1. സ്കർവി

  • 2. ഗോയിറ്റർ

  • 3. അനീമിയ

  • 4. നിശാന്ധത (Answer)

2. കൂട്ടത്തിൽ ചേരാത്ത പദം ഏത്

  • 1. നാരി

  • 2. നരി (Answer)

  • 3. മാനിനി

  • 4. വനിത

3. ശുഭമുഹൂർത്തം എന്ന പദത്തിന്റെ ശരിയായ വിഗ്രഹാർത്ഥം എന്ത്

  • 1. ശുഭം പോലെയുള്ള മുഹൂർത്തം

  • 2. ശുഭമെന്ന മുഹൂർത്തം

  • 3. ശുഭത്തിന്റെ മുഹൂർത്തം

  • 4. ശുഭമായ മുഹൂർത്തം (Answer)

4. ഉമ്പായി എന്ന കലാകാരൻ ഏത് സംഗീത ശാഖയിലാണ് പ്രസിദ്ധനായത്

  • 1. പാശ്ചാത്യ സംഗീതം

  • 2. ഹിന്ദുസ്ഥാനി സംഗീതം

  • 3. കർണാട്ടിക് സംഗീതം

  • 4. ഗസൽ (Answer)

5. താഴെപ്പറയുന്നവരിൽ ജ്ഞാനപീഠ പുരസ്കാരം ലഭിച്ചിട്ടില്ലാത്തത് ആർക്ക്

  • 1. ഒഎൻവി കുറുപ്പ്

  • 2. എം ടി വാസുദേവൻ നായർ

  • 3. ഇടശ്ശേരി ഗോവിന്ദൻ നായർ (Answer)

  • 4. തകഴി ശിവശങ്കരപ്പിള്ള

6. "നാന്ദി കുറിക്കുക" എന്ന ശൈലി കൊണ്ട് അർത്ഥമാക്കുന്നത് എന്ത്?

  • 1. നന്ദി പറയുക

  • 2. അവസാനിപ്പിക്കുക

  • 3. ആരംഭിക്കുക * (Answer)

  • 4. എഴുതി തയ്യാറാക്കുക

7. സസ്യത്തിന് വേര് വലിച്ചെടുത്ത ജലവും ലവണങ്ങളും ഇലയിൽ എത്തിക്കുന്ന കലകൾ ഏത്

  • 1. സൈലം (Answer)

  • 2. ഫ്ലോയം

  • 3. പാരൻകൈമ

  • 4. സ്ക്ലിയറൻകൈമ

8. പ്രതികൂല സാഹചര്യത്തിൽ ഹരിതവർണ്ണം നിർമ്മിച്ച് പ്രകാശസംശ്ലേഷണം നടത്തുന്ന ജന്തു ഏതാണ്

  • 1. അമീബ

  • 2. യുഗ്ലീന (Answer)

  • 3. കുമിൾ

  • 4. ഹൈഡ്രോ

9. ഏറ്റവും ഉയർന്ന വൈദ്യുത ചാലകതയുള്ള ലോഹം

  • 1. ചെമ്പ്

  • 2. സ്വർണ്ണം

  • 3. വെള്ളി (Answer)

  • 4. അലൂമിനിയം

10. ലോക ബോക്സിങ്ങിൽ 6 തവണ സ്വർണം നേടിയ ഏക വനിത ആര്

  • 1. മൻപ്രീത് കൗർ

  • 2. പി വി സിന്ധു

  • 3. മേരികോം (Answer)

  • 4. മിതാലി രാജ്

11. കൂട്ടത്തിൽ പെടാത്തത് ഏത്

  • 1. ക്ഷിനി

  • 2. ക്ഷോണി

  • 3. ക്ഷമ

  • 4. ക്ഷതി (Answer)

12. മറ്റെങ്ങും കാണാത്തത് എന്നർത്ഥം വരുന്ന പദം താഴെ പറയുന്നവയിൽ ഏതാണ്

  • 1. അനന്യം

  • 2. അജയ്യം

  • 3. അന്യാദൃശം (Answer)

  • 4. അദ്വൈതം

13. പിച്ചള ഓട് എന്നീ ലോഹസങ്കരതിൽ പൊതുവായുള്ള ലോഹം ഏതാണ്

  • 1. സ്വർണ്ണം

  • 2. അലൂമിനിയം

  • 3. വെള്ളി

  • 4. ചെമ്പ് (Answer)

14. ഓട്ടപ്രദക്ഷിണം നടത്തി എന്ന ശൈലി കൊണ്ട് അർത്ഥമാക്കുന്നത്

  • 1. ഓടി പ്രദക്ഷണം നടത്തി

  • 2. തിടുക്കത്തിൽ കൃത്യം നിർവഹിച്ചു (Answer)

  • 3. വേഗത്തിൽ ചുറ്റിനടന്നു

  • 4. കൃത്യനിർവഹണത്തിന് ഓട്ടം വേണ്ടിവന്നു

15. കേളികൊട്ട് ഏത് കലാരൂപവുമായി ബന്ധപ്പെട്ടതാണ്

  • 1. കൂടിയാട്ടം

  • 2. കൂത്ത്

  • 3. കഥകളി (Answer)

  • 4. തെയ്യം

Answer Solution


വിറ്റാമിനുകൾ 

ഊർജ്ജ ഉൽപ്പാദനമില്ലാതെ, ശരീരത്തിന്റെ വിവിധ പ്രവർത്തങ്ങൾക്കാവശ്യമായ, എന്നാൽ വളരെ ചെറിയ തോതിൽ വേണ്ട പോഷകഘടകങ്ങൾ ആണ് ജീവകങ്ങൾ. ഇവയുടെ കുറവ് പ്രത്യേക അസുഖങ്ങൾക്ക് കാരണമാകും. ഇവയെ കൊഴുപ്പിൽ അലിയുന്നവ, വെള്ളത്തിൽ അലിയുന്നവ എന്നും തിരിച്ചിട്ടുണ്ട്. അംഗലേയത്തിൽ വിറ്റമിൻ എന്നോ വൈറ്റമിൻ (അമേരിക്കൻ ഇംഗ്ലീഷ്) എന്നൊ പറയുന്നു.

ജീവകങ്ങളെ രണ്ടായി തരം തിരിക്കാം  

1) കൊഴുപ്പിൽ (fat) ലയിക്കുന്നവ.       2) വെള്ളത്തിൽ ലയിക്കുന്നവ

1) കൊഴുപ്പിൽ ലയിക്കുന്നവ

ജീവകം എ
ജീവകം ഡി
ജീവകം ഇ
ജീവകം കെ
ജീവകം C

2) വെള്ളത്തിൽ ലയിക്കുന്നവ

ജീവകം ബി കോം‍പ്ലക്സ്
തൈയമിൻ
റൈബോഫ്ലേവിൻ
പാന്റോത്തിനിക് ആസിഡ്
നിയാസിൻ
പിരിഡോക്സിൻ
ബയോട്ടിൻ
ഫോളിക് ആസിഡ്
സൈനാക്കോബാലമൈൻ
ജീവകം സി (അസ്കോർബിക് ആസിഡ്)
ഇതിൽ വെള്ളത്തിൽ ലയിക്കുന്ന ജീവകങ്ങൾ ഒരു പരിധിയിലധികം ശരീരത്തിൽ സൂക്ഷിക്കാൻ പറ്റാത്തതും കൊഴുപ്പിൽ ലയിക്കുന്നവ വലിയ അളവിൽ ശരീരത്തിൽ ശേഖരിക്കുന്നവയുമാണ്.



ജീവകങ്ങള്‍



ജീവകം എന്ന പദം നാമകരണം ചെയ്തത് – കാസിമര്‍ ഫങ്ക്
ജലത്തില്‍ ജയിക്കുന്ന ജീവകങ്ങള്‍ - B, C
കൊഴുപ്പില്‍ ലയിക്കുന്ന ജീവകങ്ങള്‍ - A, D, E, K
കണ്ണിന്റെ ആരോഗ്യത്തിന് ആവശ്യം വേണ്ട ജീവകം – A
പാലില്‍ സുലഭാമായിട്ടുള്ള ജീവകം – ജീവകം A
പ്രോ- വൈറ്റമിന്‍ A എന്നറിയപ്പെടുന്ന വര്‍ണ്ണ വസ്തു – ബീറ്റാകരോട്ടിന്‍
അരിയുടെ തവിടില്‍ ധാരാളമായി കാണപ്പെടുന്ന ജീവകം – ജീവകം B1
ചുവന്ന രക്താണുക്കളുടെ നിര്‍മാണത്തിന് സഹായിക്കുന്ന ആസിഡ് – ഫോളിക് ആസിഡ് (B9)
ആന്‍റി പെല്ലഗ്ര വൈറ്റമിന്‍ എന്നറിയപ്പെടുന്നത് – B3
നേരിട്ടുള്ള സൂര്യപ്രകാശം ഏല്‍ക്കുമ്പോള്‍ നശിക്കുന്ന പാലിലെ ജീവകം – B2
 ജീവകം H എന്നറിയപ്പെടുന്നത് – B7 

ജീവകം                                 രാസനാമം
A                                           റെറ്റിനോള്‍
B1                                          തയാമിന്‍
B2                                         റൈബോഫ്ലാവിന്‍
B3                                         നിക്കോട്ടിനിക് ആസിഡ്(നിയാസിന്‍)
B5                                        പാന്റോതെനിക് ആസിഡ്
B6                                        പിരിഡോക്സിന്‍
B7                                        ബയോട്ടിന്‍
B9                                        ഫോളിക് ആസിഡ്
B12                                      സയാനോ കൊബാലുമിന്‍
C                                          അസ്കോര്‍ബിക് ആസിഡ്
D                                          കാല്‍സിഫെറോള്‍
E                                          ടോക്കോഫിറോള്‍
K                                          ഫില്ലോക്വിനോന്‍
   

ക്ഷ്യ വസ്തുക്കളില്‍ നിന്നും ലഭിക്കാത്ത ജീവകം – ജീവകം D
സൂര്യപ്രകാശത്തില്‍ നിന്നും ലഭിക്കുന്ന ജീവകം – ജീവകം D
കാല്‍സ്യത്തിന്റെ ആഗിരണത്തെ ഉത്തേജിപ്പിക്കുന്ന ജീവകം – ജീവകം D
നിരോക്സീകാരി കൂടിയായ ജീവകം – ജീവകം E
ബ്യൂട്ടി വൈറ്റമിന്‍ എന്നറിയപ്പെടുന്നത് - ജീവകം E
ഹോര്‍മോണായി കണക്കാക്കപ്പെടുന്ന ജീവകം - ജീവകം E
രക്തം കട്ടപിടിക്കാന്‍ സഹായിക്കുന്ന വൈറ്റമിന്‍ - ജീവകം K  


വിറ്റാമിന്‍ C
ആഹാരപദാര്‍ത്ഥങ്ങള്‍ ചൂടാക്കുന്നതിലൂടെ നഷ്ടപ്പെടുന്ന ജീവകം.
കൃതൃമമായി നിര്‍മിച്ച ആദ്യ ജീവകം
മൂത്രത്തിലൂടെ വിസര്‍ജിക്കുന്ന ജീവകം
നാരങ്ങ, ഓറഞ്ച്  തുടങ്ങിയ ഫലങ്ങളില്‍ ധാരാളമായി അടങ്ങിയിരിക്കുന്ന ജീവകം
മുറിവുണങ്ങാന്‍ സഹായിക്കുന്ന ജീവകം
രോഗപ്രതിരോധ ശക്തിക്ക് ആവശ്യമായ ജീവകം
മോണയിലെ രക്തസ്രാവത്തിന് കാരണം
ശരീരത്തില്‍ ഇരുമ്പിന്റെ ആഗിരണത്തെ ഉത്തേജിപ്പിക്കുന്ന ജീവകം  



ജീവകങ്ങളും അപര്യാപ്തത രോഗങ്ങളും

ജീവകം A – നിശാന്ധത
ജീവകം B1 – ബെറിബെറി
 ജീവകം B3 – പെല്ലഗ്ര
 ജീവകം B9 – വിളര്‍ച്ച
 ജീവകം B12 – പെര്‍നീഷ്യസ് അനീമിയ
 ജീവകം C – സ്കര്‍വി
 ജീവകം D – കണ
 ജീവകം E – വന്ധ്യത
 ജീവകം K – രക്തസ്രാവം

ജ്ഞാനപീഠം  

ജി. ശങ്കരക്കുറുപ്പ് (1901-1978)

കവി. മലയാളത്തിലെ ആദ്യ ജ്ഞാനപീഠ ജേതാവ്. കേരളസാഹിത്യ അക്കാദമി അധ്യക്ഷൻ, കേന്ദ്രസാഹിത്യ അക്കാദമിയംഗം. രാജ്യസഭാംഗം എന്നീ പദവികൾ വഹിച്ചു. പദ്‌മഭൂഷൺ, കേന്ദ്ര, കേരള സാഹിത്യ അക്കാദമി പുരസ്കാരങ്ങൾ, സോവിയറ്റ് ലാൻഡ്‌ നെഹ്രു പുരസ്കാരം എന്നിവ ലഭിച്ചു. എറണാകുളം സ്വദേശി

എസ്.കെ. പൊറ്റെക്കാട്ട്‌ (1913-1982)

നോവലിസ്റ്റ്, സഞ്ചാരസാഹിത്യകാരൻ, കവി, ജ്ഞാനപീഠ ജേതാവ്. ലോക്‌സഭാംഗമായിരുന്നു. കേന്ദ്ര, കേരള സാഹിത്യ അക്കാദമി പുരസ്കാരങ്ങൾ നേടി. കോഴിക്കോട് സ്വദേശി.


തകഴി ശിവശങ്കരപ്പിള്ള (1912-1999) 

ജ്ഞാനപീഠ ജേതാവ്. ഒട്ടനവധി നോവലുകളും ചെറുകഥകളും എഴുതി. പദ്‌മഭൂഷൺ ലഭിച്ചു. കയർ, തോട്ടിയുടെ മകൻ, രണ്ടിടങ്ങഴി, ചെമ്മീൻ എന്നിവ പ്രധാന കൃതികൾ. ആലപ്പുഴ സ്വദേശി. 

എം.ടി. വാസുദേവൻ നായർ

നോവലിസ്റ്റ്, തിരക്കഥാകൃത്ത്, സംവിധായകൻ, അധ്യാപകൻ, പത്രപ്രവർത്തകൻ. ‘മാതൃഭൂമി’ പ്രസിദ്ധീകരണങ്ങളുടെ പത്രാധിപർ, കേരള സാഹിത്യ അക്കാദമി അധ്യക്ഷൻ എന്നീ സ്ഥാനങ്ങൾ വഹിച്ചു. ജ്ഞാനപീഠം, പദ്‌മഭൂഷൺ, കേന്ദ്ര സാഹിത്യ അക്കാദമി ഫെലോഷിപ്പ്, കേന്ദ്ര, കേരള സാഹിത്യ അക്കാദമി പുരസ്കാരങ്ങൾ, വയലാർ പുരസ്കാരം, ഓടക്കുഴൽ പുരസ്കാരം, ജെ.സി. ഡാനിയേൽ പുരസ്കാരം, എഴുത്തച്ഛൻ പുരസ്കാരം, മികച്ച ചിത്രത്തിനുള്ള ദേശീയ, സംസ്ഥാന പുരസ്കാരങ്ങൾ, മികച്ച തിരക്കഥയ്ക്കുള്ള ദേശീയ, സംസ്ഥാന പുരസ്കാരങ്ങൾ എന്നിവ ലഭിച്ചു. 
തുഞ്ചൻ സ്മാരകസമിതി അധ്യക്ഷനാണ്. പാലക്കാട് സ്വദേശി

ഒ.എൻ.വി. കുറുപ്പ് (1931-2016)

കവി. ഗാനരചയിതാവ്. ജ്ഞാനപീഠം, പദ്‌മവിഭൂഷൺ, പദ്‌മശ്രീ, കേന്ദ്ര, കേരള സാഹിത്യ അക്കാദമി പുരസ്കാരങ്ങൾ, എഴുത്തച്ഛൻ പുരസ്കാരം, ചങ്ങമ്പുഴ പുരസ്കാരം, വയലാർ പുരസ്കാരം, ഓടക്കുഴൽ പുരസ്കാരം തുടങ്ങിയവ ലഭിച്ചു. കേരള കലാമണ്ഡലം ചെയർമാൻ, കേന്ദ്ര, കേരള സാഹിത്യ അക്കാദമി അംഗം എന്നീ സ്ഥാനങ്ങൾ വഹിച്ചു. കൊല്ലം സ്വദേശി

അക്കിത്തം അച്യുതൻ നമ്പൂതിരി 
മലയാള ഭാഷയിലെ ഒരു കവിയാണ്‌ അക്കിത്തം അച്യുതൻ നമ്പൂതിരി. മലയാള സാഹിത്യത്തിനുള്ള സമഗ്ര സംഭാവനകളെ മാനിച്ച് കേരള സർക്കാർ നൽകുന്ന പരമോന്നത സാഹിത്യ ബഹുമതിയായ എഴുത്തച്ഛൻ പുരസ്കാരം 2008-ൽ ഇദ്ദേഹത്തിനു ലഭിച്ചു. സാഹിത്യത്തിന് നൽകിയ സമഗ്രസംഭാവനകൾ മാനിച്ച് 2019-ലെ ജ്ഞാനപീഠ പുരസ്കാരം ലഭിച്ചു.


മേരികോം

ഇന്ത്യയിലെ മണിപ്പൂരിൽ നിന്നുമുള്ള ബോക്സിങ് കായികതാരമാണ് മേരി കോം (Mangte Chungneijang Mary Kom). ആറ് തവണ ലോക ബോക്സിങ് ജേതാവ് ആയിട്ടുള്ള മേരി കോം ഒളിമ്പിക്സിൽ വനിതാവിഭാഗം ബോക്സിങ് ആദ്യമായി 2012ൽ ഉൾപ്പെടുത്തിയപ്പോൾ ഇന്ത്യയെ പ്രതിനിധീകരിച്ചു. 51 കിലോഗ്രാം വിഭാഗം ഫ്ലൈവെയ്റ്റിൽ വെങ്കല മെഡൽ നേടുകയും ചെയ്തു