ജൂലൈ 30 : USS പരിശീലനം (DAY-2)

Top score (First 20)

# Name Score
1 SHYJU KOOTHALI 14
2 Ishana j s 14
3 ഷജിൽ 13
4 നിഹാരKM 12
5 Ashz 12
6 Senha 11
7 Sruthy 11
8 Suryadev 11
9 Sruthi shabil 11
10 Theja 9
11 അമൽ പി കെ 8
12 Ani 8
13 Vedhika 8
14 Arunima Sathyan 7
15 Preena 7
16 Ishin 7
17 Vedhika 5
18 Vedus 5
19 Aina shajith 4
20 Suryadev 0

Answer keys

1. താഴെ കൊടുത്ത ചരിത്രസംഭവങ്ങൾ കാലഗണന ക്രമത്തിൽ ക്രമീകരിച്ചത് (1) ഹോം റൂൾ പ്രസ്ഥാനം (2) ജാലിയൻവാലാബാഗ് (3) സൂറത്ത് സമ്മേളനം (4) ഇന്ത്യൻ നാഷണൽ കോൺഗ്രസ് രൂപീകരണം

  • 1. 1, 2, 3, 4

  • 2. 4, 3, 1, 2 (Answer)

  • 3. 4, 2, 1, 3

  • 4. 2, 4, 1, 3

2. താഴെ കൊടുത്തവയിൽ സാമൂഹികരണ പ്രക്രിയയെ സഹായിക്കാത്ത സ്ഥാപനമേത് കണ്ടെത്തി എഴുതുക

  • 1. കുടുംബം

  • 2. വിദ്യാലയം

  • 3. മാധ്യമങ്ങൾ

  • 4. കോടതികൾ (Answer)

3. താഴെ കൊടുത്തവയിൽ ഫ്രഞ്ച് അധീന പ്രദേശങ്ങൾ ഏതെല്ലാം

  • 1. ഗോവ, കൊല്ലം

  • 2. കൊച്ചി, സൂറത്ത്

  • 3. പോണ്ടിച്ചേരി,മാഹി (Answer)

  • 4. മദ്രാസ്, ദിയു

4. താഴെ കൊടുത്തവയിൽ ശരിയായ പ്രസ്താവന കണ്ടെത്തി എഴുതുക

  • 1. മൈക്കിളാഞ്ചലോ യുടെ വിശ്വപ്രസിദ്ധ ചിത്രമാണ് മോണാലിസ

  • 2. വിജ്ഞാനവ്യാപനത്തിന് സഹായിച്ചത് അച്ചടിയന്ത്രതിന്റെ കണ്ടുപിടുത്തമാണ് (Answer)

  • 3. സ്പിന്നിങ്‌ ജെന്നി കണ്ടുപിടിച്ചത് ജോൺ കെയി ആണ്

  • 4. കടലാസ് കണ്ടുപിടിച്ചത് അറബികളാണ്

5. സോളാർ കുക്കറിൽ ഉപയോഗിക്കുന്ന കണ്ണാടി ഏതാണ്

  • 1. കോൺവെക്സ് മിറർ (Answer)

  • 2. കോൺകേവ് മിറർ

  • 3. സിലിണ്ടറിക്കൽമിറർ

  • 4. പ്ലെയിൻ മിറർ

6. നവോത്ഥാനം ആരംഭിച്ച രാജ്യം

  • 1. ഇംഗ്ലണ്ട്

  • 2. ജർമ്മനി

  • 3. അമേരിക്ക

  • 4. ഇറ്റലി (Answer)

7. മാർട്ടിൻ ലൂഥറുടെ നേതൃത്വത്തിൽ യൂറോപ്പിലുണ്ടായ മതനവീകരണം ആരംഭിച്ച രാജ്യം

  • 1. ഇറ്റലി

  • 2. ജർമ്മനി (Answer)

  • 3. ഇംഗ്ലണ്ട്

  • 4. ഗ്രീസ്

8. ലോകത്തിൽ ആദ്യമായി വ്യവസായ വിപ്ലവം ആരംഭിച്ച രാജ്യം

  • 1. ഇറ്റലി

  • 2. ഇംഗ്ലണ്ട് (Answer)

  • 3. ജർമനി

  • 4. തുർക്കി

9. നവോത്ഥാനത്തിന്റെ പിതാവ് എന്നറിയപ്പെടുന്നത്

  • 1. ഗലീലിയോ

  • 2. ബൊക്കാച്ചിയോ

  • 3. പെട്രാർക്ക് (Answer)

  • 4. മാർട്ടിൻ ലൂഥർ

10. സൗരയൂഥ സിദ്ധാന്തം ആവിഷ്കരിച്ചത്

  • 1. ടോളമി

  • 2. കോപ്പർനിക്കസ് (Answer)

  • 3. ഗലീലിയോ

  • 4. ബ്രൂണോ

11. തെറ്റായ ജോഡി കണ്ടെത്തി എഴുതുക

  • 1. ബൊക്കാച്ചിയോ - ദെക്കാമറൺ

  • 2. കോപ്പർനിക്കസ് - ടെലിസ്കോപ്പ് (Answer)

  • 3. മൈക്കലാഞ്ചലോ - അന്ത്യവിധി

  • 4. ജോൺ കെയ് - ഫ്ലയിങ് ഷട്ടിൽ

12. സസ്യങ്ങളിൽ ആഹാരം നിർമ്മിക്കപ്പെടുന്നത്

  • 1. വേരുകളിൽ വെച്ച്

  • 2. കാണ്ഡങ്ങളിൽ വെച്ച്

  • 3. ഇലകളിൽ വെച്ച് (Answer)

  • 4. മണ്ണിൽ വെച്ച്

13. ഇലകൾക്ക് മഞ്ഞനിറം നൽകുന്ന വർണ്ണവസ്തു വാണ്

  • 1. കരോട്ടിൻ

  • 2. സാന്തോഫിൻ (Answer)

  • 3. ആന്തോസയാനിൻ

  • 4. ഹരിതകം

14. സാർവിക ലായകം എന്നറിയപ്പെടുന്നത്

  • 1. മണ്ണെണ്ണ

  • 2. പെട്രോൾ

  • 3. ജലം (Answer)

  • 4. ഉപ്പ്

15. ബാഷ്പീകരണവുമായി ബന്ധപ്പെട്ട പ്രക്രിയ ഏത്

  • 1. നീരാവി വെള്ളമായി മാറുന്നത്

  • 2. വാതകങ്ങൾ തണുക്കുമ്പോൾ ദ്രാവകമായി മാറുന്നത്

  • 3. ഐസ് വെള്ളമായി മാറുന്നത്

  • 4. വെള്ളം നീരാവിയായി മാറുന്നത് (Answer)

Answer Solution


മഹാത്മാഗാന്ധി 


1869 ഒക്ടോബര്‍ 2ന് ഗുജറാത്തിലെ പോര്‍ബന്ദറിലെ ഒരു വൈശ്യകുടുംബത്തില്‍ ജനനം. അച്ഛന്‍ കരംചന്ദ് ഗാന്ധി. മാതാവ് പുത്‌ലി‌ബായ്.
1887 ല്‍ മെട്രിക്കുലേഷന്‍ പാസായി.
1883 ല്‍ കസ്തൂര്‍ബായെ വിവാഹം ചെയ്തു.
1885 ല്‍ പിതാവു മരിച്ചു. 1887 ല്‍ ബാരിസ്റ്റര്‍ പരീക്ഷയ്ക്കു പഠിക്കാനായി ഇംഗ്ളണ്ടിലേക്ക് കപ്പല്‍ കയറി.
1891 ല്‍ ബാരിസ്റ്റര്‍ പരീക്ഷ പാസായി തിരിച്ചു വന്നു. രാജ്കോട്ടിലും പിന്നെ മുംബൈയിലും പ്രാക്ടീസ് ചെയ്തു.
ദക്ഷിണാഫ്രിക്കയില്‍ വ്യാപാരം നടത്തിയിരുന്ന അബ്ദുളള കമ്പനിക്കാര്‍ കേസ് വാദിക്കാന്‍ ക്ഷണിച്ചത് വഴിത്തിരിവായി.
1893ല്‍ ദക്ഷിണാഫ്രിക്കയിലേക്കു പോയി.

കറുത്തവര്‍ഗക്കാര്‍ക്കെതിരെ നടക്കുന്ന വര്‍ണവിവേചനം ശരിക്കും അനുഭവിച്ചറിഞ്ഞു. ഒരിക്കല്‍ തീവണ്ടിയില്‍ നിന്നും മറ്റൊരിക്കല്‍ കുതിരവണ്ടിയില്‍നിന്നും വലിച്ചു പുറത്തിറക്കപ്പെട്ടു. ഒരിക്കല്‍ തലപ്പാവ് അഴിച്ചുമാറ്റാന്‍ ആവശ്യപ്പെട്ടു. "കൂലിബാരിസ്റ്റര്‍' എന്ന ആക്ഷേപത്തിനുപാത്രമായി. 

1894 ല്‍ ദക്ഷിണാഫ്രിക്കയിലെ ഇന്ത്യാക്കാരുടെ അവകാശങ്ങള്‍ നേടിയെടുക്കാന്‍ മെയില്‍ നേറ്റാല്‍ ഇന്ത്യന്‍ കോണ്‍ഗ്രസ് രൂപവല്‍ക്കരിച്ചു. 
1896 ല്‍ ഇന്ത്യയിലെത്തി ഭാര്യയോടൊപ്പം ദക്ഷിണാഫ്രിക്കയിലേക്കു മടങ്ങി.
1901 ല്‍ ഇന്ത്യയിലെത്തി കല്‍ക്കത്ത കോണ്‍ഗ്രസില്‍ വളണ്ടിയറായി. ഗോപാലകൃഷ്ണഗോഖലെയുടെ ഉപദേശപ്രകാരം ഇന്ത്യയൊട്ടാകെ സഞ്ചരിച്ചു.
1902 ല്‍ വീണ്ടും ദക്ഷിണാഫ്രിക്കയില്‍ "ഇന്ത്യന്‍ ഒപ്പീനിയന്‍' എന്ന പത്രമാരംഭിച്ചു. സുലു യുദ്ധത്തില്‍ സേവനമനുഷ്ഠിച്ചു. 
1906 ല്‍ ബ്രഹ്മചര്യം സ്വീകരിച്ചു. 
1910 ല്‍ ടോല്‍സ്റ്റോയ് ഫാം സ്ഥാപിച്ചു.
1915 ല്‍ മഹാകവി ടാഗോര്‍ "മഹാത്മാ' എന്ന് വിളിച്ചു ഗാന്ധിജിയെ ആദരിച്ചു.
1917 ല്‍ സബര്‍മതി ആശ്രമം സ്ഥാപിച്ചു.
1918 ല്‍ ചര്‍ക്കയില്‍ നൂല്‍നൂല്‍ക്കാനാരംഭിച്ചു.
1920 ല്‍ കുപ്പറയും തൊപ്പിയുമുപേക്ഷിച്ച് അര്‍ധനഗ്നനായ ഫക്കീറായി.
1922 ല്‍ നിസ്സഹകരണ പ്രസ്ഥാനത്തിന് നേതൃത്വം നല്‍കിയതിന് ആറുകൊല്ലം കഠിനതടവിനു വിധിച്ചു.ജയില്‍ ജീവിതകാലത്ത് "എന്‍െറ സത്യാന്വേഷണ പരീക്ഷകള്‍' എഴുതി.
1929 ല്‍ 72 അനുയായികളോടെ ദണ്ഡിയാത്ര നടത്തി ഉപ്പുകുറുക്കി.
വൈക്കം സത്യാഗ്രഹം, ഗുരുവായൂര്‍ സത്യാഗ്രഹം എന്നിവയ്ക്ക് പിന്തുണ പ്രഖ്യാപിച്ചു.
1935 ല്‍ വാര്‍ധയ്ക്കടുത്ത് സേവാശ്രമം സ്ഥാപിച്ചു.
1944 ല്‍ കസ്തൂര്‍ബാ അന്തരിച്ചു.
1947 ലെ ഇന്ത്യാ വിഭജനം അദ്ദേഹത്തെ വല്ലാതെ വേദനിപ്പിച്ചു.
1948 ജനുവരി 27 ന് ഗാന്ധിജിയുടെ പ്രാര്‍ത്ഥനാ യോഗത്തില്‍ ബിര്‍ളാഹൗസില്‍ ബോംബു പൊട്ടിയെങ്കിലും അപകടമുണ്ടായില്ല.
1948 ജനുവരി 30ന് നാഥുറാം വിനായക് ഗോഡ്സേയുടെ വെടിയേറ്റ് മരിച്ചു.
 

ജവഹർലാൽ നെഹ്‌റു 

സ്വാതന്ത്ര്യസമരനായകനും രാഷ്ട്രശില്‍പിയും ഇന്ത്യയുടെ ഒന്നാമത്തെ പ്രധാനമന്ത്രിയുമാണ് പണ്ഡിറ്റ് ജവഹര്‍ലാല്‍ നെഹ്രു. അദ്ദേഹത്തിന്‍റെ ജനമദിനം നവംബര്‍ 14 ശിശുദിനമായി രാജ്യമെങ്ങും ആഘോഷിക്കുന്നു.
നവഭാരത ശില്‍പിയാണ് നെഹ്രു. ഇന്ത്യയുടെ ആത്മാവ് കണ്ടെത്തിയ നേതാവ് വരും നൂറ്റാണ്ടിനെ ലക്ഷ്യമാക്കി ഇന്ത്യയെ കൈപിടിച്ചു നടത്തിയ ക്രാന്ത ദര്‍ശി.1964 മെയ് 27ന് നെഹ്രു അന്തരിച്ചു

നെഹ്റുവിന്‍റെ അന്ത്യ നിമിഷങ്ങള്‍ 

1964 ജനുവരിയില്‍ ഭുവനേശ്വരത്ത് കോണ്‍ഗ്രസ് സമ്മേളനത്തില്‍ പങ്കെടുക്കുമ്പോഴാണ് നെഹ്റുവിന് രോഗബാധയുണ്ടായത്. ചികിത്സിച്ചെങ്കിലും പൂര്‍ണ്ണാരോഗ്യം തിരിച്ച് കിട്ടിയില്ല. വീണ്ടും മെയില്‍ രോഗനില വഷളായി. 
നാല് ദിവസത്തെ വിശ്രമത്തിന് ശേഷം മെയ് 26 ന് ഡറാഡൂണില്‍ നിന്നും മടങ്ങിയെത്തിയ നെഹ്റു ഉന്മേഷവാനായിരുന്നു . 27 ന് രോഗം മൂര്‍ഛിച്ച് ഉച്ചയ്ക്ക് രണ്ടുമണിയോടെ അദ്ദേഹം അന്തരിച്ചു. 
നെഹ്റുവിന്‍റെ അന്ത്യാഭിലാഷം 
"" എന്‍റെ ചിതാഭസ്മത്തില്‍ നിന്ന് ഒരു പിടി ഗംഗാനദിയില്‍ ഒഴുക്കണം. വലിയൊരു ഭാഗം വിമാനം വഴി ഇന്ത്യയിലെ കൃഷിക്കാര്‍ അദ്ധ്വാനിക്കുന്ന വയലുകളില്‍ വിതറണം. അത് ഇന്ത്യയുടെ മണ്ണും പൊടിയുമായി ഒത്തു ചേരട്ടെ ''.
നെഹ്റുവിന്‍റെ ആഗ്രഹ പൂര്‍ത്തിക്കായി ജൂണ്‍ 8- ന് ചിതാഭസ്മം അലഹാബാദിലെ ത്രീവേണീ സംഗമത്തില്‍ ഒഴുക്കി.ജൂണ്‍ 12 ന് ഹിമാലയത്തിലും രാജ്യമെങ്ങുമുളള കൃഷിയിടങ്ങളിലും പാടങ്ങളിലും വിമാനം വഴി വിതറി.

ഗോപാലകൃഷ്ണ ഗോഖലെ

ഇന്ത്യൻ സ്വാതന്ത്ര്യസമര പ്രസ്ഥാനത്തി​െൻറ ആദ്യകാല നേതാക്കളിൽ ഒരാളായിരുന്നു ഗോഖലെ. 1866 മേയ് ഒമ്പതിനാണ്​ ജനിച്ചത്​. പ്രശസ്തമായ എൽഫിൻസ്​റ്റൺ കോളജിൽനിന്ന്​ ഗോഖലെ ബിരുദം സമ്പാദിച്ചു. അക്കാലഘട്ടത്തിൽ ബിരുദം കരസ്ഥമാക്കിയ അപൂർവം ചില വ്യക്തികളിൽ ഒരാളായിരുന്നു ഗോഖലെ.  സ്കൂൾ അധ്യാപകനായും കോളജ് ​പ്രഫസറായും ജോലിനോക്കി. സ്വാതന്ത്ര്യത്തിനുവേണ്ടി പോരാടുന്നതിനോടൊപ്പം സാമൂഹിക പരിഷ്കരണത്തിനും ഗോഖലെ മുഖ്യപരിഗണന നൽകി.​ 1905ൽ ഗോഖലെ ഇന്ത്യൻ നാഷനൽ കോൺഗ്രസി​െൻറ പ്രസിഡൻറായി. ഇന്ത്യൻ സ്വാതന്ത്ര്യ പ്രസ്ഥാനം, ഡെക്കാൻ എജുക്കേഷനൽ സൊസൈറ്റി എന്നിവയിലും പ്രവർത്തിച്ച അദ്ദേഹം സർവൻറ്​സ്​​​ ഓഫ് ഇന്ത്യ സൊസൈറ്റി എന്ന സംഘടന സ്ഥാപിച്ചു. 1899ൽ ബോംബെ ലെജിസ്​ലേറ്റിവ് കൗൺസിലിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. 1903 മേയ്​ 22ന്​ ബോംബെ പ്രവിശ്യയെ പ്രതിനിധാനം ചെയ്​ത്​ കൗൺസിൽ ഓഫ് ഇന്ത്യയിലേക്കും തിരഞ്ഞെടുക്കപ്പെട്ടു. 1915 ഫെബ്രുവരി 19ന്​ ഗോഖലെ അന്തരിച്ചു.

ലാലാ ലജ്പത് റായ് 

ബ്രിട്ടീഷ് രാജിനെതിരെയുള്ള രാഷ്​ട്രീയ പടനീക്കത്തിൽ പ്രധാനിയായിരുന്ന ലാലാ ലജ്പത് റായ് 1865 ജനുവരി 28നാണ്​ ജനിച്ചത്​. പലരും അദ്ദേഹത്തെ ലാലാജി എന്ന്​ വിളിച്ചു. ഇന്ത്യൻ സ്വാതന്ത്ര്യസമര പ്രവർത്തകനായിരുന്ന അദ്ദേഹം പഞ്ചാബിലെ സിംഹം എന്നും അറിയപ്പെട്ടിരുന്നു. ലാൽ-പാൽ-ബാൽ ത്രയത്തിലെ ഒരംഗം ലാലാ ലജ്പത് റായ് ആയിരുന്നു. ആര്യസമാജത്തി​െൻറ മുഖപത്രമായിരുന്ന ആര്യ ഗസറ്റി​െൻറ പത്രാധിപരുമായിരുന്നു. സൈമൺ കമീഷനെതിരെ നടത്തിയ സമാധാനപരമായ സമരത്തിൽവെച്ച് ബ്രിട്ടീഷ് പൊലീസിനാൽ ക്രൂരമായി മർദിക്കപ്പെട്ടു. ഈ സംഭവത്തോടെ തീരെ അവശനായ ലാലാ ലജ്പത് റായ് മൂന്നാഴ്ചക്കുശേഷം മരിക്കുകയായിരുന്നു. 

ബാലഗംഗാധര തിലക് 

സ്വാതന്ത്ര്യസമര സേനാനി, രാഷ്​ട്രീയ നേതാവ്, പത്രപ്രവർത്തകൻ, സാമൂഹിക പരിഷ്കർത്താവ് എന്നീ നിലകളിൽ പ്രശസ്തനായ ഇന്ത്യൻ നേതാവായിരുന്ന ബാലഗംഗാധരതിലക് 1856 ജൂലൈ 23നാണ്​ ജനിച്ചത്​. അദ്ദേഹത്തി​െൻറ പ്രസിദ്ധമായ മുദ്രാവാക്യമായിരുന്നു ‘‘സ്വരാജ്യം എ​െൻറ ജന്മാവകാശമാണ്‌, അത് ഞാൻ നേടുകതന്നെ ചെയ്യും’’ എന്നത്​. 1885ൽ ഡെക്കാൻ എജുക്കേഷൻ സൊസൈറ്റി സ്ഥാപിക്കുന്നതിന് തിലകൻ മുൻകൈയെടുത്തു.1905ലെ ബംഗാൾ വിഭജനത്തെത്തുടർന്നുണ്ടായ പ്രക്ഷോഭങ്ങൾക്ക് തിലകൻ നേതൃത്വം നൽകി. വിദേശസാധനങ്ങൾ ബഹിഷ്കരിക്കുക, സ്വദേശി ഉൽപന്നങ്ങൾ പ്രചരിപ്പിക്കുക, ദേശീയ വിദ്യാഭ്യാസം പ്രോത്സാഹിപ്പിക്കുക, സ്വരാജ് നേടിയെടുക്കുക എന്നീ പരിപാടികളുമായി ദേശീയതലത്തിൽ ബ്രിട്ടീഷുകാർക്കെതിരെ സമരം സംഘടിപ്പിക്കാൻ തിലകനും മറ്റു നേതാക്കളും മുന്നോട്ടുവന്നു. ഹോംറൂൾ ലീഗി​െൻറ പ്രചാരണത്തിന് ഇദ്ദേഹം നേതൃത്വം നൽകി. 1920 ആഗസ്​റ്റ്​  ഒന്നിന് നിര്യാതനായി.


ദാദാഭായ് നവറോജി

ഇന്ത്യൻ നാഷനൽ കോൺഗ്രസ് സ്ഥാപിക്കാൻ എ.ഒ. ഹ്യൂമിനൊപ്പം മുൻകൈയെടുത്ത ഭാരതീയ സ്വാതന്ത്ര്യസമര സേനാനിയാണ്‌ ദാദാഭായ് നവറോജി.1825 സെപ്​റ്റംബർ നാലിന്​ ജനിച്ച അദ്ദേഹം ‘ഇന്ത്യയുടെ വന്ദ്യവയോധികൻ’ എന്നറിയപ്പെടുന്നു. ഇന്ത്യയിലെ സമ്പത്ത് ബ്രിട്ടൻ ചോർത്തിയെടുക്കുന്നതിനെക്കുറിച്ച്  ‘Poverty and Un-British Rule in India’ എന്ന പുസ്തകമെഴുതി. 1917 ജൂൺ 30ന്​ അന്തരിച്ചു.

സി. രാജഗോപാലാചാരി 

ബ്രിട്ടീഷ് ഇന്ത്യയുടെ അവസാനത്തെയും സ്വതന്ത്ര ഇന്ത്യയുടെ ആദ്യത്തെയും ഗവർണർ ജനറലെന്ന പദവി അലങ്കരിച്ച രാജഗോപാലാചാരി 1878 ഡിസംബർ 10നാണ്​ ജനിച്ചത്​. സ്വാതന്ത്ര്യസമര സേനാനിയും വാഗ്മിയും രാഷ്​്ട്രതന്ത്രജ്ഞനും ഗ്രന്ഥകാരനുമായ അദ്ദേഹം രാജാജിയായിരുന്നു. ‘എ​െൻറ മനഃസാക്ഷി സൂക്ഷിപ്പുകാരൻ’- മഹാത്മാഗാന്ധി രാജാജിയെ ഇങ്ങനെയാണ്‌ വിശേഷിപ്പിച്ചിരുന്നത്. ആദ്യമായി ഭാരതരത്നം പുരസ്കാരം ഏറ്റുവാങ്ങിയ മൂന്നു പേരിൽ ഒരാളായിരുന്നു രാജാജി. സ്വാതന്ത്ര്യസമരത്തിൽ പങ്കെടുത്തതി​െൻറ പേരിൽ പലതവണ ജയിൽവാസം അനുഭവിച്ചു. ഗാന്ധിജിയുടെ ‘യങ് ഇന്ത്യ’ എന്ന ഇംഗ്ലീഷ് പത്രത്തി​െൻറ പത്രാധിപരായി ജോലിചെയ്തിരുന്നു. കോൺഗ്രസുമായുണ്ടായ അഭിപ്രായവ്യത്യാസത്തെ തുടർന്ന് 1959ൽ അദ്ദേഹം സ്വതന്ത്ര പാർട്ടി രൂപവത്കരിച്ചു. 1972 ഡിസംബർ 25നാണ്​ അദ്ദേഹം മരിച്ചത്​. 

മദൻ മോഹൻ മാളവ്യ  

സ്വാതന്ത്ര്യസമര നേതാവും വിദ്യാഭ്യാസ പ്രവർത്തകനും സാമൂഹിക പരിഷ്​കർത്താവുമായിരുന്ന മദൻ മോഹൻ മാളവ്യ 1861 ഡിസംബർ 24നാണ്​ ജനിച്ചത്​. ഇന്ത്യൻ നാഷനൽ കോൺഗ്രസി​െൻറ ദേശീയ പ്രസിഡൻറായി നാലുതവണ തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.  ഏഷ്യയിലെ ഏറ്റവും വലിയ സർവകലാശാലയായ, ലോകത്തിലെ വലിയ സർവകലാശാലകളിൽ ഒന്നായ ബനാറസ് ഹിന്ദു യൂനിവേഴ്സിറ്റിയുടെ സ്ഥാപകൻ കൂടിയാണ്​. 
സ്വതന്ത്ര പത്രപ്രവർത്തനം, സ്വദേശി വ്യവസായങ്ങളുടെ നവീകരണം തുടങ്ങിയ മേഖലകളിൽ പ്രവർത്തിച്ചിരുന്നു. 1909ൽ ആരംഭിച്ച ദ ലീഡർ എന്ന ഇംഗ്ലീഷ് പത്രം ഏറെ സ്വാധീനവും പ്രചാരവുമുള്ള പത്രമായിരുന്നു. ആനിബസൻറിനൊപ്പം ചേർന്ന് ഇന്ത്യക്കാർക്കായി സ്​കൗട്ട് പ്രസ്ഥാനം രൂപവത്​കരിക്കുന്നതിൽ പങ്കുവഹിച്ച മാളവ്യ നിസ്സഹകരണ പ്രസ്ഥാനം, സൈമൺ കമീഷൻ പ്രക്ഷോഭം തുടങ്ങിയ ദേശീയ പ്രസ്ഥാനത്തി​െൻറ സമരങ്ങളിൽ ഗാന്ധിക്കും നെഹ്റുവിനുമൊപ്പം നിർണായക നേതൃത്വം വഹിച്ചു. 1946ന്​ മരിച്ചു. 

സുഭാഷ്​ ചന്ദ്രബോസ്​ 

നേതാജി എന്നറിയപ്പെട്ടിരുന്ന സുഭാഷ്​ ചന്ദ്രബോസ് 1897 ജനുവരി 23നാണ്​ ജനിച്ചത്​. തുടർച്ചയായി രണ്ടു തവണ അദ്ദേഹം ഇന്ത്യൻ നാഷനൽ കോൺഗ്രസി​െൻറ പ്രസിഡൻറായി തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. ഗാന്ധിജിയുടെ സമരരീതികൾ ഇന്ത്യക്ക് സ്വാതന്ത്ര്യം നേടിത്തരാൻ പോന്നതല്ല എന്ന് അദ്ദേഹം വിശ്വസിച്ചിരുന്നു.​െഎ.എൻ.എ, ഓൾ ഇന്ത്യ ഫോർവേഡ് ബ്ലോക്ക് എന്നീ സംഘടനകൾ രൂപവത്​കരിക്കുന്നതിൽ പ്രധാന പങ്കുവഹിച്ച ​അദ്ദേഹം ബ്രിട്ടീഷുകാർക്കെതിരെ പോരാടി. പതിനൊന്നു തവണ അദ്ദേഹത്തെ ബ്രിട്ടീഷ് അധികാരികൾ ജയിലിലടച്ചിട്ടുണ്ട്. 1945 ആഗസ്​റ്റ്​ 18ന് ബോസ് തായ്‌വാനിലെ തെയ്ഹോകു വിമാനത്താവളത്തിലുണ്ടായ അപകടത്തിൽ മരിച്ചുവെന്നാണ് ഔദ്യോഗിക ഭാഷ്യം. മുഖർജി കമീഷൻ വിമാനാപകടം ഉണ്ടായിട്ടില്ലെന്നും അതിനാൽ ബോസ് അന്നു മരിച്ചിട്ടില്ലെന്നും കണ്ടെത്തി. ഇ​പ്പോഴും ദുരൂഹമായി നിൽക്കുകയാണ്​ അദ്ദേഹത്തി​െൻറ മരണം.

ഡോ. അംബേദ്കര്‍ 

ദലിത് വിമോചകന്‍, സാമൂഹിക വിപ്ലവകാരി, രാഷ്​ട്രമീമാംസകന്‍, ധനതത്ത്വശാസ്ത്രജ്ഞന്‍, വിദ്യാഭ്യാസ വിചക്ഷണന്‍, ചിന്തകന്‍, എഴുത്തുകാരന്‍, വാഗ്മി തുടങ്ങി വിവിധ മേഖലകളിൽ ശ്രദ്ധേയനായ ബി.ആർ. അംബേദ്​കർ ഇന്ത്യന്‍ ഭരണഘടനയുടെ ശിൽപിയും പ്രഥമ നിയമകാര്യമന്ത്രിയും ആധുനിക ഇന്ത്യന്‍ രാഷ്​ട്രശിൽപികളിൽ ഒരാളുമാണ്​. 1891 ഏപ്രിൽ 14നാണ്​ ജനിച്ചത്​. അധഃസ്ഥിത വിഭാഗങ്ങളുടെ അനിഷേധ്യ നേതാവ് എന്നനിലയില്‍ ദേശീയ ശ്രദ്ധയാകര്‍ഷിച്ച ഡോ. അംബേദ്കര്‍ 1927ല്‍ ബോംബെ നിയമനിര്‍മാണസഭയിലേക്ക് നാമനിര്‍ദേശം ചെയ്യപ്പെട്ടു. അയിത്തോച്ചാടനമായിരുന്നു അ​ംബേദ്​കറുടെ ലക്ഷ്യം. 1956 ഡിസംബർ ആറിന്​ അന്തരിച്ചു. 

ഖാൻ അബ്​ദുൽ ഗഫാർ ഖാൻ

അതിർത്തി ഗാന്ധി എന്നപേരിൽ പ്രശസ്​തനായ ഇദ്ദേഹം 1919ൽ റൗലറ്റ് നിയമത്തിനെതിരെ നടന്ന പ്രക്ഷോഭസമയത്താണ്​ മഹാത്മാഗാന്ധിയെ കണ്ടുമുട്ടുന്നത്​. അങ്ങനെ ഗാന്ധി-ഖാൻ സൗഹൃദം നീണ്ട നാളുകൾ തുടർന്നു. രാജ്യത്തി​െൻറ സ്വാതന്ത്ര്യത്തിനുവേണ്ടി ജീവിതം മാറ്റിവെച്ചു. 1988 ജനുവരി 20ന് അബ്​ദുൽ ഗഫാർ ഖാൻ അന്തരിച്ചു.

സരോജിനി നായിഡു 

ഇന്ത്യയുടെ വാനമ്പാടി (ഭാരതീയ കോകില) എന്നറിയപ്പെടുന്ന സരോജിനി നായിഡു 1879 ഫെബ്രുവരി 13നാണ്​ ജനിച്ചത്​. സ്വാതന്ത്ര്യസമര സേനാനിയും കവയിത്രിയും ആയിരുന്നു. ഇന്ത്യൻ നാഷനൽ കോൺഗ്രസി​െൻറ അധ്യക്ഷയാവുന്ന ആദ്യ വനിതയും ഒരു ഇന്ത്യൻ സംസ്ഥാനത്തി​െൻറ ഗവർണറാവുന്ന ആദ്യ വനിതയും സരോജിനി നായിഡു ആണ്​. ഇന്ത്യൻ സ്വാതന്ത്ര്യസമരത്തിൽ സജീവ പങ്കാളിത്തം വഹിച്ചിരുന്ന സരോജിനി നായിഡു ദണ്ഡിയാത്രയിൽ  ചേർന്നു. 1949 മാർച്ച് രണ്ടിന്​ അന്തരിച്ചു.

ഭഗത് സിങ്​

ബ്രിട്ടീഷ് അധിനിവേശത്തിനെതിരെ പോരാടി രക്തസാക്ഷിത്വം വരിച്ച വിപ്ലവകാരിയാണ് ​ഭഗത് സിങ്​. 1907 സെപ്റ്റംബർ 28ന്​ ജനിച്ച അദ്ദേഹത്തെ രക്തസാക്ഷി എന്ന അർഥത്തിൽ ‘ശഹീദ് ഭഗത് സിങ്’ എന്നും വിളിക്കപ്പെടാറുണ്ട്. അക്രമരഹിതമായ സമരമാർഗങ്ങളെക്കാൾ സായുധപോരാട്ടത്തിനു മുൻ‌ഗണന നൽകിയിരുന്നു. ഭഗത് സിങ്ങിന് 12 വയസ്സുള്ളപ്പോഴാണ് രാജ്യത്തെ ഞെട്ടിച്ച ജാലിയൻവാലാബാഗ് കൂട്ടക്കൊല നടന്നത്. നിരപരാധികൾ വെടിയേറ്റുവീണ ആ സംഭവമായിരുന്നു ഭഗത്​ സിങ്ങിനെ ഒരു പോരാളിയാക്കി മാറ്റിയത്​. ലാഹോർ ഗൂഢാലോചനയിൽ പങ്കാളിയായ അദ്ദേഹത്തെ ബ്രിട്ടീഷ് സർക്കാർ വധശിക്ഷക്ക് വിധേയനാക്കി.

ചന്ദ്രശേഖർ ആസാദ് 

വളരെ ചെറിയ പ്രായത്തിൽതന്നെ രാഷ്​​ട്രീയ പ്രവേശനം നടത്തിയ ചന്ദ്രശേഖർ വിദ്യാഭ്യാസം പാതിവഴിയിൽ ഉപേക്ഷിച്ചാണ് സമരത്തിനിറങ്ങിയത്​. 1906 ജൂലൈ 23ന്​ ജനിച്ച അദ്ദേഹത്തിന്​ നിസ്സഹകരണ പ്രസ്ഥാനം, ജാലിയൻവാലാബാഗ് കൂട്ടക്കൊല എന്നിവയെല്ലാം പോരാടാനുള്ള പ്രചോദനങ്ങളായിരുന്നു.  ഹിന്ദുസ്ഥാൻ സോഷ്യലിസ്​റ്റ്​ റിപ്പബ്ലിക്കൻ അസോസിയേഷൻ, നൗജവാൻ ഭാരത് സഭ, കീർത്തി കിസാൻ പാർട്ടി എന്നീ സംഘടനകളുടെ സംഘാടകനും ബുദ്ധികേന്ദ്രവുമായിരുന്നു ചന്ദ്രശേഖർ ആസാദ്. 1931 ഫെബ്രുവരി 27ന്​ സുഹൃത്തുക്കളിലൊരാൾ ഒറ്റുകൊടുത്തതി​െൻറ ഫലമായി അലഹബാദിലെ ആൽഫ്രഡ് പാർക്കിൽ വച്ച് ആസാദ് പൊലീസിനാൽ വളയപ്പെടുകയും തുടർന്നു നടന്ന വെടിവെപ്പിൽ ദാരുണമായി കൊല്ലപ്പെടുകയും ചെയ്തു. 

ദേശീയ സ്വാതന്ത്ര്യസമരത്തിെൻറ ഭാഗമായി കേരളത്തിലും പലതരത്തിലുള്ള സമരങ്ങൾ നടന്നിരുന്നു. ആ സമരത്തിന് നേതൃത്വം നൽകിയ മലയാളികളായ നേതാക്കൾ ചിലരുണ്ട്.

കെ. കേളപ്പൻ

കേരളത്തിലെ സ്വാതന്ത്ര്യസമര സേനാനികളിൽ പ്രമുഖൻ, കേരള ഗാന്ധി എന്നറിയപ്പെടുന്ന ഇദ്ദേഹം സർവോദയ നേതാവാണ്. വൈക്കം സത്യഗ്രഹം, ഗുരുവായൂർ സത്യഗ്രഹം, മലബാറിൽ നടന്ന ഉപ്പുസത്യഗ്രഹം, വിദേശ വസ്ത്ര ബഹിഷ്കരണം, അയിത്തോച്ചാടനം തുടങ്ങിയ സമരങ്ങൾക്ക് നേതൃത്വം നൽകി. ഐക്യകേരള പ്രസ്ഥാനത്തിെൻറ വക്താവായ ഇദ്ദേഹം1952ൽ ലോക്​സഭാംഗമായി.

വക്കം അബ്​ദുൽ ഖാദർ മൗലവി

സ്വദേശാഭിമാനി പത്രത്തി​െൻറ ഉടമ. തിരുവിതാംകൂർ ദിവാെൻറ ദുർഭരണത്തെ പത്രത്തിലൂടെ എതിർത്തതോടെ പത്രം കണ്ടുകെട്ടി.  പത്രാധിപരെ നാടുകടത്തി. മഹാത്മാഗാന്ധി, ശ്രീനാരായണഗുരു എന്നിവരുമായുള്ള സമ്പർക്കം സാമൂഹിക പരിഷ്കരണ പ്രവർത്തനങ്ങളിൽ സജീവമായി ഇടപെടുന്നതിന് സഹായിച്ചു. ഇത് മുസ്​ലിം സമുദായത്തിെൻറ സാമുദായിക പരിഷ്കരണത്തിലേക്ക് വഴിതെളിച്ചു.

മുഹമ്മദ് അബ്​ദുറഹ്മാൻ

സ്വാതന്ത്ര്യസമര കാലഘട്ടത്തിൽ മലബാറിലെ നാനാജാതി മതസ്​ഥരെയും ഒന്നിച്ചുനിർത്തി പോരാട്ടം നയിച്ച രാജ്യസ്നേഹി. കേരളത്തിലെ ഖിലാഫത്ത് പ്രസ്ഥാനത്തിെൻറ അമരക്കാരൻ . സ്വാതന്ത്ര്യസമരത്തിെൻറ കാഹളം മുഴക്കി മലബാറിൽനിന്ന്​ ഇദ്ദേഹം പുറത്തിറക്കിയ പത്രമാണ് അൽ അമീൻ. കേളപ്പനൊപ്പം ഉപ്പു സത്യഗ്രഹത്തിൽ പങ്കാളിയായി അറസ്​റ്റിലായി. കെ.പി.സി.സി അധ്യക്ഷനായിരുന്നു.

വക്കം അബ്​ദുൽ ഖാദർ

തിരുവനന്തപുരം ജില്ലയിലെ വക്കത്ത് ജനിച്ചു. തൊഴിൽ തേടി മലായിലെത്തിയ അബ്​ദുൽ ഖാദർ സുഭാഷ് ചന്ദ്രബോസിെൻറ ഇന്ത്യൻ ഇൻഡിപെൻഡൻസ് ലീഗിെൻറ സജീവ പ്രവർത്തകനായി. ബ്രിട്ടീഷ് ഭരണം തൂത്തെറിയാൻ ഒളിപ്പോരാളിയായി പ്രവർത്തിക്കാൻ തീരുമാനിച്ച് ഇന്ത്യയിലേക്ക് തിരിച്ചു. താനൂർ കടപ്പുറത്ത് രഹസ്യമായെത്തിയ ഇദ്ദേഹവും കൂട്ടരും പിടിക്കപ്പെട്ടു. ബ്രിട്ടീഷ് ഭരണം അട്ടിമറിക്കാൻ ഗൂഢാലോചന നടത്തിയെന്ന കുറ്റത്തിന് 1943 സെപ്​റ്റംബർ 10ന് തൂക്കിലേറ്റി. 

കെ.പി. കേശവമേനോൻ   

കേരളത്തിൽ ഹോം റൂൾ പ്രസ്ഥാനത്തിെൻറയും ഖിലാഫത്ത് പ്രവർത്തനത്തിെൻറയും സജീവ പ്രവർത്തകൻ. കേരളത്തിലെ  അയിത്തോച്ചാടന സമരമായ വൈക്കം സത്യഗ്രഹത്തിെൻറ നേതാക്കളിൽ ഒരാൾ. ഐക്യകേരള പ്രസ്ഥാനത്തിെൻറ  വക്താവ്.

അക്കാമ്മ ചെറിയാൻ 

തിരുവിതാംകൂറി​െൻറ ഝാൻസി റാണി എന്നറിയപ്പെട്ടിരുന്ന, സ്വാതന്ത്ര്യസമര ചരിത്രത്തിലെ ധീരവനിതയായ അക്കാമ്മ ചെറിയാൻ 1909 ഫെബ്രുവരി 15നാണ്​ ജനിച്ചത്​. കേരളത്തിലെ സ്ത്രീ മുന്നേറ്റ ചരിത്രത്തിലെയും രാഷ്​ട്രീയ ചരിത്രത്തിലെയും ഉജ്ജ്വല വ്യക്തിത്വമായിരുന്ന അക്കാമ്മ നിരവധി തവണ ജയിലിലടക്കപ്പെട്ടിട്ടുണ്ട്. കാഞ്ഞിരപ്പള്ളി സെൻറ്​ മേരീസ്‌ സ്കൂളിൽ പ്രധാനാധ്യാപികയായി ജോലി നോക്കിയിരുന്നെങ്കിലും 1938ൽ അത് രാജിവച്ചു.
 തിരുവിതാംകൂർ സ്​റ്റേറ്റ് കോൺഗ്രസിൽ ചേർന്ന്​ പ്രവർത്തിച്ചുതുടങ്ങി. അക്കാമ്മയെ പന്ത്രണ്ടാം ഡിക്​ടേറ്ററായി നാമനിർദേശം ചെയ്യ​പ്പെട്ടു. 1952ൽ എം.എൽ.എ ആയിരുന്ന വി.വി. വർക്കിയെ വിവാഹം ചെയ്തു. ആദ്യ കേരള നിയമസഭയിലെ അംഗമായ റോസമ്മ പുന്നൂസ് സഹോദരിയാണ്. 1982 മേയ് അഞ്ചിന്​ അന്തരിച്ചു.

ഇ.എം.എസ്  

ഇന്ത്യൻ സ്വാതന്ത്ര്യസമരത്തിൽ കേരളത്തിലെ ഉജ്ജ്വല നേതാവ്. നിയമലംഘന സമരത്തിലൂടെ സ്വാതന്ത്ര്യസമരത്തിൽ പങ്കാളിയായി. കോൺഗ്രസിനകത്ത് രൂപവത്​കൃതമായ കോൺഗ്രസ് സോഷ്യലിസ്​റ്റ്​ പാർട്ടിയുടെ അഖിലേന്ത്യ നേതാവ്. ഐക്യകേരള പ്രസ്ഥാനത്തിെൻറ വക്താവ്. കേരളത്തിലെ ആദ്യ മുഖ്യമന്ത്രി.

എ.കെ.ജി  

നിയമലംഘന സമരത്തിലൂടെ ദേശീയ സ്വാതന്ത്ര്യസമരത്തിെൻറ ഭാഗമായി. കോൺഗ്രസ് സോഷ്യലിസ്​റ്റ്​ പാർട്ടിയുടെയും കമ്യൂണിസ്​റ്റ്​ പാർട്ടിയുടെയും ശക്തനായ നേതാവ്. ഉത്തരവാദ ഭരണത്തിന് പിന്തുണ പ്രഖ്യാപിച്ച് തിരുവിതാംകൂറിലേക്ക് ജാഥ നടത്തി. ഗുരുവായൂർ സത്യഗ്രഹത്തിെൻറ വളൻറിയർ ക്യാപ്റ്റൻ. പഞ്ചാബ്, മഹാരാഷ്​ട്ര, ഗുജറാത്ത് തുടങ്ങിയ സംസ്ഥാനങ്ങളിലെ കുടിയിറക്കപ്പെട്ട കർഷകർക്കുവേണ്ടി പോരാടി ജയിൽവാസമനുഷ്ഠിച്ചു.

പി. കൃഷ്ണപിള്ള

കേരളത്തിലെ ഉപ്പുസത്യഗ്രഹം, ഗുരുവായൂർ സത്യഗ്രഹം, അയിത്തോച്ചാടനം തുടങ്ങിയ സമരങ്ങളിൽ പങ്കെടുത്ത് ദേശീയ സ്വാതന്ത്ര്യസമരത്തിെൻറ ഭാഗമായി. തൊഴിലാളി ചൂഷണങ്ങൾ​െക്കതിരെ ട്രേഡ് യൂനിയനുകൾക്ക് രൂപംകൊടുത്ത് തൊഴിലാളികളെ സമരസജ്ജരാക്കി. കോൺഗ്രസ് സോഷ്യലിസ്​റ്റ്​ പാർട്ടിയിലും കമ്യൂണിസ്​റ്റ്​ പാർട്ടിയിലും നേതാവായി ഉയർന്നു.