ജൂലൈ 31 : NMMS പരിശീലനം (DAY-1)

Top score (First 20)

# Name Score
1 Vaiga 14
2 SHAIJU K Koothali 14
3 Suryadev J 14
4 Ishana 14
5 Sruthi shabil 14
6 സ്നേഹ vineeth 14
7 Ishin 13
8 Sraven 13
9 സൂര്യദേവ് 13
10 ദീപ വിനീത് 11
11 Ashz 11
12 അമൽ പി കെ 11
13 നിഹാരKM 10
14 Suryadev 10
15 Aryanadha 10
16 Arunima Sathyan 9
17 Sruthy 8
18 PARVATHY SURYASREE 8
19 Ani 8
20 Vedhika 7

Answer keys

1. ഉത്തോലകം ചലിക്കാൻ ആധാരമാക്കുന്ന ബിന്ദുവാണ്

  • 1. രോധം

  • 2. ധാരം (Answer)

  • 3. യത്നം

  • 4. ഇവയൊന്നുമല്ല

2. ഉത്തോലകം ഉപയോഗിച്ച് ഏതു വസ്തുവിനെയാണോ നാം ഉയർത്തുന്നത് ആ വസ്തുവാണ്

  • 1. ധാരം (Answer)

  • 2. യത്നം

  • 3. രോധം

  • 4. ഇവയൊന്നുമല്ല

3. ധാരം മധ്യത്തിൽ വരുന്ന ഉത്തോലകമാണ്

  • 1. ഒന്നാം വർഗ്ഗ ഉത്തോലകം (Answer)

  • 2. രണ്ടാം വർഗ്ഗ ഉത്തോലകം

  • 3. മൂന്നാം വർഗ ഉത്തോലകം

  • 4. ഇവയൊന്നുമല്ല

4. കത്രിക താഴെപറയുന്നവയിൽ ഏതുമായി ബന്ധപ്പെട്ടിരിക്കുന്നു

  • 1. രണ്ടാം വർഗ ഉത്തോലകം

  • 2. ഒന്നാം വർഗ്ഗ ഉത്തോലകം (Answer)

  • 3. മൂന്നാം വർഗ ഉത്തോലകം

  • 4. ഇവയൊന്നുമല്ല

5. രോധം മധ്യത്തിൽ വരുന്ന ഉത്തോലകമാണ്

  • 1. മൂന്നാം വർഗ ഉത്തോലകം

  • 2. രണ്ടാം വർഗ ഉത്തോലകം (Answer)

  • 3. ഒന്നാം വർഗ്ഗ ഉത്തോലകം

  • 4. ഇവയൊന്നുമല്ല

6. രണ്ടാം വർഗ്ഗ ഉത്തോലകത്തിന് ഉദാഹരണം

  • 1. കത്രിക

  • 2. പാക്കുവെട്ടി (Answer)

  • 3. സീസോ

  • 4. പ്ലെയർ

7. യത്നം രോധത്തിനും ധാരത്തിനും ഇടയിലായി വരുമ്പോൾ

  • 1. ഒന്നാം വർഗ്ഗ ഉത്തോലകം

  • 2. രണ്ടാം വർഗ ഉത്തോലകം

  • 3. മൂന്നാം വർഗ ഉത്തോലകം (Answer)

  • 4. ഇവയൊന്നുമല്ല

8. മൂന്നാം വർഗ ഉത്തോലകത്തിന് ഉദാഹരണം ഏത്

  • 1. കത്രിക

  • 2. ചൂണ്ട (Answer)

  • 3. നാരങ്ങാ ഞെക്കി

  • 4. സീസോ

9. സ്വതന്ത്ര ഭാരതത്തിലെ ആദ്യ വിദ്യാഭ്യാസ മന്ത്രി

  • 1. ജവഹർലാൽ നെഹ്റു

  • 2. മൗലാനാ അബ്ദുൽ കലാം ആസാദ് (Answer)

  • 3. ഡോ: രാജേന്ദ്ര പ്രസാദ്

  • 4. ഡോ: എസ്. രാധാകൃഷ്ണൻ

10. താഴെ കൊടുത്തവയിൽ നടന്ന ക്രമത്തിൽ രേഖപ്പെടുത്തിയത് ഏത്

  • 1. ജാലിയൻവാലാബാഗ് സംഭവം - മലബാർകലാപം - ഉപ്പുസത്യാഗ്രഹം - ക്വിറ്റിന്ത്യാ സമരം (Answer)

  • 2. മലബാർ കലാപം - ജാലിയൻവാലാബാഗ് - സംഭവം - ഉപ്പു സത്യാഗ്രഹം - ക്വിറ്റിന്ത്യാ സമരം

  • 3. ഉപ്പു സത്യാഗ്രഹം - മലബാർകലാപം - ക്വിറ്റിന്ത്യാ സമരം - ജാലിയൻവാലാബാഗ് സംഭവം

  • 4. ജാലിയൻവാലാബാഗ് - ഉപ്പുസത്യാഗ്രഹം - മലബാർകലാപം - ക്വിറ്റിന്ത്യാ സമരം

11. ഇന്ത്യയെ കണ്ടെത്തൽ എന്ന പുസ്തകം രചിച്ചതാര്

  • 1. മഹാത്മാഗാന്ധി

  • 2. സരോജിനി നായിഡു

  • 3. ജവഹർലാൽ നെഹ്റു (Answer)

  • 4. മദർ തെരേസ

12. യുനെസ്കോ അംഗീകരിച്ച ആദ്യ ഭാരതീയ നൃത്തരൂപം ഏത്

  • 1. മോഹിനിയാട്ടം

  • 2. കഥകളി

  • 3. കഥക്

  • 4. കൂടിയാട്ടം (Answer)

13. വരിക വരിക സഹജരെ എന്ന സ്വാതന്ത്ര്യസമര ഗാനം രചിച്ചതാര്

  • 1. വള്ളത്തോൾ നാരായണമേനോൻ

  • 2. ഇ മൊയ്തു മൗലവി

  • 3. അംശി നാരായണപിള്ള (Answer)

  • 4. കുമാരനാശാൻ

14. ചെകിളപ്പൂക്കൾ മത്സ്യത്തിന് എന്തിനാണ് പ്രയോജനപ്പെടുന്നത്

  • 1. നീന്താൻ

  • 2. ശ്വസിക്കാൻ (Answer)

  • 3. വേഗത്തിൽ സഞ്ചരിക്കാൻ

  • 4. വെട്ടിത്തിരിയാൻ

15. ഭാരതീയ പ്രവാസി ദിനമായി ആചരിക്കുന്നത്

  • 1. ജനുവരി 31

  • 2. ഒക്ടോബർ 2

  • 3. ഒക്ടോബർ 9

  • 4. ജനുവരി 9 (Answer)

Answer Solution





മൗലാന അബുല്‍ കലാം ആസാദ്

സ്വതന്ത്ര ഇന്ത്യയുടെ ആദ്യ വിദ്യാഭ്യാസ മന്ത്രിയും ഇന്ത്യന്‍ സ്വാതന്ത്ര്യസമര ചരിത്രത്തിലെ സമുന്നത നേതാവുമായിരുന്നു മൗലാന അബുല്‍ കലാം ആസാദ്. 1888 നവംബര്‍ 11-ന് മക്കയിലാണ് അബുല്‍ കലാം ആസാദ് ജനിച്ചത്. അബുല്‍കലാം ഗുലാം മുഹ്‌യുദ്ദീന്‍ എന്നാണ് അദ്ദേഹത്തിന്റെ യഥാര്‍ത്ഥ പേര്. ഇസ്‌ലാം മതത്തെ കുറിച്ചും ഗ്രന്ഥങ്ങളെ കുറിച്ചും ആഴത്തില്‍ അവഗാഹം നേടിയ മതപണ്ഡിതനായിരുന്നു അബുല്‍ കലാം. തര്‍ജുമാനുല്‍ ഖുര്‍ആന്‍ അദ്ദേഹത്തിന്റെ ഖുര്‍ആന്‍ വ്യാഖ്യാന ഗ്രന്ഥമാണ്. അറബിക്, ഇംഗ്ലീഷ്, ഉര്‍ദു, ഹിന്ദി, പേര്‍ഷ്യന്‍, ബംഗാളി തുടങ്ങിയ ഭാഷകള്‍ അദ്ദേഹത്തിന് വശമുണ്ട്. അബുല്‍ കലാം എന്ന പേരിനെ അന്വര്‍ത്ഥമാക്കുംവിധം നല്ല ഒരു തര്‍ക്കശാസ്ത്ര വിദ്വാന്‍ കൂടിയാണ് അദ്ദേഹം. ‘ആസാദ്’ എന്നത് അദ്ദേഹത്തിന്റെ തൂലികാ നാമമാണ്.

‘ഒരു കുട്ടിയുടെ പ്രഥമ കരിക്കുലം വീടാണ്’ എന്ന ചൊല്ലിനെ അക്ഷരാര്‍ത്ഥത്തില്‍ അന്വര്‍ത്ഥമാക്കിയ വ്യക്തിയാണ് മൗലാനാ ആസാദ്. തത്വശാസ്ത്രം, ജ്യാമിതി, കണക്ക്, ആള്‍ജിബ്ര തുടങ്ങിയ വിഷയങ്ങള്‍ അദ്ദേഹം വീട്ടില്‍ നിന്നു തന്നെ കരഗതമാക്കി. പിതാവും കഴിവുറ്റ അധ്യാപകരും അദ്ദേഹത്തിന് വിജ്ഞാനം പകര്‍ന്നു നല്‍കി. എന്നാല്‍ ആഗോള ഭാഷ എന്ന നിലക്ക് ഇംഗ്ലീഷിന്റെ പ്രാധാന്യം പിന്നീട് തിരിച്ചറിയുകയും അദ്ദേഹം അത് സ്വയം പഠിച്ചെടുക്കുകയും ചെയ്തു. ഇംഗ്ലീഷില്‍ വായിക്കാനും എഴുതാനും സംസാരിക്കാനുമുള്ള കഴിവ് അദ്ദേഹം കരസ്ഥമാക്കി. സര്‍സയ്യിദ് അഹ്മദ് ഖാന്റെ എഴുത്തുകള്‍ അദ്ദേഹത്തില്‍ വലിയ സ്വാധീനം ചെലുത്തിയിരുന്നു. പത്രപ്രവര്‍ത്തകനാകാന്‍ ആഗ്രഹിച്ച അദ്ദേഹം വളരെ ചെറുപ്പത്തില്‍ തന്നെ എഴുതിത്തുടങ്ങി.’സുന്നി വിഭാഗമായ ‘അഹ്‌ലെ ഹദീസ്’ ഗ്രൂപ്പിന്റെ അനുയായിയായിരുന്നു. സ്വാതന്ത്ര്യ സമര കാലഘട്ടത്തിലും ശേഷവും ഇന്ത്യയിലെ ഹിന്ദുമുസ്‌ലിം ഐക്യം സാധ്യമാക്കുന്നതില്‍ പ്രധാനപങ്കുവഹിച്ചു.

സ്വാതന്ത്രാനന്തര ഇന്ത്യയുടെ വിദ്യാഭ്യാസ മേഖലയിലെ പുനരുദ്ധാരണങ്ങള്‍ക്കും പരിഷ്‌കരണ പ്രവര്‍ത്തനങ്ങള്‍ക്കും മുന്നിട്ടിറങ്ങുകയും നേതൃപരമായ പങ്കുവഹിക്കുകയും ചെയ്തു. ഈ ആവശ്യാര്‍ത്ഥം നിരവധി വിദ്യാഭ്യാസ കമ്മീഷനുകളെ നിയമിച്ചു. 1946-ല്‍ നിലവില്‍വന്ന ഇടക്കാല മന്ത്രിസഭയില്‍ വിദ്യാഭ്യാസ മന്ത്രിയായി.1958-ല്‍ മരണം വരെ തല്‍സ്ഥാനത്ത് തുടര്‍ന്നു. 1958 ഫെബ്രുവരി 22-നായിരുന്നു അദ്ദേഹത്തിന്റെ അന്ത്യം.

കൂടിയാട്ടം

കേരളത്തിലെ ഏറ്റവും പുരാതനമായ ശാസ്ത്രീയ നാടകരൂപമാണ് ഒമ്പതാം നൂറ്റാണ്ടോടെ രൂപപ്പെട്ടു എന്ന് വിശ്വസിക്കപ്ടുന്ന കൂടിയാട്ടം. ലോകപൈതൃകമായി UNESCO അംഗീകരിച്ച ഏക ഭാരതീയ നൃത്ത നാടക രൂപമാണ് കൂടിയാട്ടം. അമ്പലവാസികളില്‍ പെടുന്ന ചാക്യാര്‍, നമ്പ്യാര്‍ സമുദായക്കാര്‍ക്ക് ആണ് പാരമ്പര്യമായി കൂടിയാട്ടം നടത്തുന്നതിനുള്ള ചുമതല. പിന്നണി വാദ്യമായ മിഴാവ് കൈകാര്യം ചെയ്യുന്നത് നമ്പ്യാര്‍ ആണ്. സത്വികാഭിനയത്തിനാണ് (രസാഭിനയം) കൂടിയാട്ടത്തില്‍ പ്രാധാന്യം. സാത്വികം, ആംഗികം, വാചികം, ആഹാര്യം എന്നിങ്ങനെ ചതുര്‍വിധാഭിനയങ്ങളെ വേണ്ടവിധത്തില്‍ കൂട്ടിയിണക്കിയുള്ള അവതരണ രീതിയാണ് കൂടിയാട്ടത്തില്‍ അവലംബിച്ചിട്ടുള്ളത്. ഹസ്തലക്ഷണ ദീപികയിലുള്ള 24 അടിസ്ഥാന മുദ്രകളെ അവയുടെ സ്ഥാനത്തിന്റെയും, ചലന രീതിയുടെയും വ്യത്യാസം കൊണ്ട് വാക്കുകളായും വാചകങ്ങളായും രൂപാന്തരം വരുത്തി ഭാവാഭിനയത്തോടെ പ്രദര്‍ശിപ്പിക്കുന്നതാണ് കൂടിയാട്ടതിന്‍റെ രീതി. 
ഇതിഹാസങ്ങളിലെയും കഥകളെ ആസ്പദമാക്കി, നിലവിലുള്ള രീതികളെയും, സംഭവങ്ങളേയും ആക്ഷേപഹാസ്യരൂപേണ സന്നിവേശിപ്പിച്ചുകൊണ്ടു, ദ്വയാര്‍ത്ഥ പ്രയോഗങ്ങളും സന്ദര്‍ഭോചിതം ഉപയോഗിക്കുന്ന കഥകളും, സാഹചര്യങ്ങളും കോര്‍ത്തിണക്കി പ്രബന്ധം അവതരിപ്പിക്കുന്നതാണ് ചാക്യാര്‍കൂത്ത്. മിഴാവ് എന്ന വാദ്യത്തിന്റെ അകമ്പടിയോടു കൂടിയാണ് കൂത്ത് അവതരിപ്പിക്കുന്നത്. 
ഭഗവാന്‍ ശ്രീകൃഷ്ണന്റെ ലീലാവിലാസങ്ങളെ ആസ്പദമാക്കിയാണ് നങ്ങ്യാര്‍കൂത്ത് എന്ന ഏകാംഗ പ്രകടനം അരങ്ങേറുന്നത്. കൂടിയാട്ടത്തിലെ മുദ്രകള്‍ തന്നെയാണ് നങ്ങ്യാര്‍കൂത്തിലും അവലംബിച്ചിരിക്കുന്നത്.


പുസ്തകപരിചയം