ആഗസ്ത് 3 : LSS പരിശീലനം (DAY-3)

Top score (First 20)

# Name Score
1 Shiju S 15
2 Aryanadha 15
3 Vaiga 15
4 ശിവ നന്ദ . പി 14
5 Sruthi shabil 14
6 റിഥുൻ പി പി 14
7 അമൽ പി കെ 14
8 Senha 14
9 ഇഷിന്‍ എസ് ദ്വിതീഷ് 14
10 SHAIJU K KOOTHALI 14
11 Sruthy 13
12 Suryadev J 13
13 Vedika 13
14 Dakshith 13
15 PARVATHY SURYASREE.M.K 12
16 ആകാശ് ആർ വി 12
17 SURYADEV M K 12
18 Sivaghosh 12
19 Vedhika 12
20 Parvathi 11

Answer keys

1. ഇന്ത്യയുമായി അതിർത്തി പങ്കിടുന്ന ഏറ്റവും വലിയ രാജ്യം ഏത്

  • 1. ബംഗ്ലാദേശ്

  • 2. ചൈന (Answer)

  • 3. പാക്കിസ്ഥാൻ

  • 4. റഷ്യ

2. ചന്ദ്രഗിരിപ്പുഴ ഏത് ജില്ലയിലൂടെ ഒഴുകുന്നു

  • 1. കാസർകോഡ് (Answer)

  • 2. തൃശൂർ

  • 3. വയനാട്

  • 4. കണ്ണൂർ

3. 2019 ൽ നൂറാം വാർഷികം ആഘോഷിച്ച കുമാരനാശാന്റെ കൃതി ഏത്

  • 1. വീണപൂവ്

  • 2. പുഷ്പവാടി

  • 3. ചണ്ഡാലഭിക്ഷുകി

  • 4. ചിന്താവിഷ്ടയായ സീത (Answer)

4. 2019ലെ വയലാർ അവാർഡ് നേടിയതാര്

  • 1. എം മുകുന്ദൻ

  • 2. പി സച്ചിദാനന്ദൻ

  • 3. വി ജെ ജെയിംസ് (Answer)

  • 4. അക്കിത്തം

5. ലോകാത്ഭുതങ്ങളിൽ ഒന്നായ താജ്മഹൽ സ്ഥിതി ചെയ്യുന്നത് ഏതു സംസ്ഥാനത്താണ്

  • 1. ഉത്തർപ്രദേശ് (Answer)

  • 2. ഡൽഹി

  • 3. ഹരിയാന

  • 4. പഞ്ചാബ്

6. യുനെസ്കോയുടെ ലോക പൈതൃക പട്ടികയിൽ സ്ഥാനം നേടിയ കേരള കലാരൂപം ഏതാണ്

  • 1. കഥകളി

  • 2. കൂടിയാട്ടം (Answer)

  • 3. തെയ്യം

  • 4. ഇവയൊന്നുമല്ല

7. ആർട്ടിക്കിൾ 370 റദ്ദാക്കിയതിനെ തുടർന്ന് സംസ്ഥാന പദവി നഷ്ടമായ സംസ്ഥാനം ഏതാണ്

  • 1. നാഗാലാൻഡ്

  • 2. കേരളം

  • 3. ജമ്മു കാശ്മീർ (Answer)

  • 4. ഡൽഹി

8. ഇന്ത്യയുടെ ദേശീയ കായിക വിനോദം ഏതാണ്

  • 1. ഫുട്ബോൾ

  • 2. കബഡി

  • 3. ഹോക്കി (Answer)

  • 4. ക്രിക്കറ്റ്

9. കേരള ഹൈക്കോടതി സ്ഥിതി ചെയ്യുന്ന ജില്ല ഏത്

  • 1. എറണാകുളം (Answer)

  • 2. തിരുവനന്തപുരം

  • 3. കൊച്ചി

  • 4. പാലക്കാട്

10. ലോകത്തിലെ ഏറ്റവും വലിയ രാജ്യം

  • 1. റഷ്യ (Answer)

  • 2. ചൈന

  • 3. അമേരിക്ക

  • 4. സ്പെയിൻ

11. കേരള ഗ്രന്ഥശാല സംഘത്തിന്റെ സ്ഥാപക നേതാവ്, സാക്ഷരതാ പ്രസ്ഥാനത്തിന് തുടക്കം കുറിച്ചു. ഇദ്ദേഹത്തിന്റെ ചരമദിനം ഏത് ദിനമായി ആചരിക്കുന്നു .

  • 1. ഗ്രന്ഥശാല ദിനം

  • 2. സാക്ഷരതാ ദിനം

  • 3. പുസ്തക ദിനം

  • 4. വായനാദിനം (Answer)

12. ബാറ്റ്, സ്റ്റമ്പ്, പിച്ച് ഇവ ഏതു കളിയുമായി ബന്ധപ്പെട്ട പദങ്ങളാണ്

  • 1. ഹോക്കി

  • 2. ഫുട്ബോൾ

  • 3. ക്രിക്കറ്റ് (Answer)

  • 4. വോളിബോൾ

13. ചുവടെ കൊടുത്തവയിൽ കൊതുക് പരത്താത്ത രോഗം

  • 1. ഡെങ്കിപ്പനി

  • 2. ചിക്കൻഗുനിയ

  • 3. മലമ്പനി

  • 4. എലിപ്പനി (Answer)

14. ഒരു തൈ നടുമ്പോൾ ഒരു തണൽ നടുന്നു...... നടു നിവർക്കാനൊരു ഒരു നിഴൽ നടുന്നു........ ഈ വരികൾ ജ്ഞാനപീഠം നേടിയ മലയാളത്തിലെ ഒരു പ്രിയ കവിയുടേതാണ്

  • 1. ജി ശങ്കരക്കുറുപ്പ്

  • 2. ഒ എൻ വി കുറുപ്പ് (Answer)

  • 3. തകഴി ശിവശങ്കരപ്പിള്ള

  • 4. ശങ്കരൻകുട്ടി പൊറ്റക്കാട്

15. മാലിന്യപരിപാലനം, ജൈവകൃഷി പ്രോത്സാഹനം, ജലസംരക്ഷണം എന്നിവയ്ക്കുവേണ്ടി കേരളസംസ്ഥാനം നടപ്പിലാക്കുന്ന പരിപാടിയാണ്

  • 1. ഹരിത കേരളം (Answer)

  • 2. ആർദ്രം

  • 3. ലൈഫ്

  • 4. ആയുഷ്

Answer Solution


നവകേരള മിഷൻ


നവംബർ 2016 ൽ പിണറായി വിജയൻ നേതൃത്വം നൽകുന്ന സർക്കാർ കേരളത്തിൽ നടപ്പിലാക്കുന്ന പദ്ധതിയാണ് നവ കേരള മിഷൻ. മുൻഗണനാടിസ്ഥാനത്തിൽ ഏറ്റവും പ്രധാനപ്പെട്ട ആറ് മേഖലകളിലായി നാല് മിഷനുകളുടെ പ്രവർത്തനമാണ് ആരംഭിക്കാനുദ്ദേശിച്ചിരിക്കുന്നത്. 

മിഷനു കീഴിലെ പദ്ധതികൾ
നവകേരള മിഷൻ പ്രവർത്തനങ്ങളുടെ ഭാഗമായി നാല് മിഷനുകൾ സർക്കാർ അവതരിപ്പിച്ചു.

ഹരിത കേരളം
ജലവിഭവ സംരക്ഷണവും മാലിന്യ സംസ്കരണവും ജൈവ പച്ചക്കറി കൃഷിയും കോർത്തിണക്കി രൂപ കൽപ്പന ചെയ്ത പദ്ധതിയാണിത്. മാലിന്യ സംസ്ക്കരണം, ജലസമൃദ്ധി, കാർഷികവികസനം എന്നിവ ഇണക്കിക്കൊണ്ടാണ് ഹരിതകേരളം മിഷൻ പ്രവർത്തിക്കുക. ജൈവകൃഷി പ്രോത്സാഹിപ്പിക്കുക വഴി വിഷമയമല്ലാത്ത പച്ചക്കറികളും മറ്റും ഉൽപാദിപ്പിക്കുന്നതിനും ആവശ്യമായ പ്രവർത്തനങ്ങളും ഇതിൽ ഉൾപ്പെടുത്തിയിരിക്കുന്നു.

ആർദ്രം
മികച്ച ചികിത്സാ സൗകര്യങ്ങൾ മിതമായ നിരക്കിൽ ലഭ്യമാക്കി ആരോഗ്യരംഗത്ത് സർക്കാർ സേവനങ്ങൾ ജനസൗഹൃദമാക്കാനാണ്ഈ പദ്ധതി ലക്ഷ്യമിടുന്നത്. ആശുപത്രിക്കും രോഗിക്കും ഒരുപോലെ തൃപ്തികരമല്ലാത്ത സംവിധാനങ്ങളിൽ മാറ്റംവരുത്തുകയാണ് ആരോഗ്യവകുപ്പ് ആർദ്രം പദ്ധതിയുടെ ലക്ഷ്യം.

ലൈഫ്
ഉയർന്ന ജീവിത സൗകര്യവും ജീവനോപാധിയും ഉറപ്പാക്കുന്ന സമ്പൂർണ്ണ പാർപ്പിട പദ്ധതിയാണിത്. വിവിധ ജന വിഭാഗങ്ങളുടെ പ്രത്യേകതകൾ കണക്കിലെടുത്തും വ്യത്യസ്ത പദ്ധതികളിലെ മാനദണ്ഡങ്ങൾ ഏകീകരിച്ചും ഒരു പൊതുസംവിധാനത്തിലൂടെ വീടില്ലാത്തവർക്ക് വീടുകൾ നൽകുന്ന പദ്ധതിയാണിത്.

പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞം
കുട്ടികളുടെ കഴിവുകളെ അടിസ്ഥാനമാക്കി പഠനരീതി ഉടച്ചു വാർക്കുന്ന സമഗ്ര വിദ്യാഭ്യാസ നവീകരണ പദ്ധതിയാണിത്. ഒന്ന് മുതൽ പന്ത്രണ്ടാം ക്ലാസ് വരെയുള്ള പൊതുവിദ്യാലയങ്ങൾ കുട്ടികളുടെ എണ്ണം ചുരുങ്ങിയ പശ്ചാത്തലത്തിൽ  കുട്ടികളെ മുഖ്യധാരാ പൊതുവിദ്യാലയങ്ങളിലേയ്ക്ക് തിരികെകൊണ്ടുവരുന്നതിനും അവർക്കു നിലവാരമുള്ള വിദ്യാഭ്യാസം ഉറപ്പാക്കുന്നതിനുമുള്ള യത്നങ്ങളാണ് വിദ്യാഭ്യാസ മിഷൻ ലക്ഷ്യമിടുന്നത്. തദ്ദേശസ്ഥാപനങ്ങൾ, പൂർവ്വവിദ്യാർത്ഥി സംഘടനകൾ, പിടിഎകൾ, പ്രവാസികൾ, കമ്പനികളുടെ സാമൂഹിക പ്രതിബദ്ധതാ ഫണ്ടുകൾ എന്നിവയൊക്കെ സമന്വയിപ്പിച്ച് വിദ്യാഭ്യാസ നവീകരണ പ്രവർത്തനങ്ങൾക്ക് അധിക മൂലധനം സമാഹരിക്കാനുള്ള പ്രവർത്തനങ്ങളാണ് നടത്തുക. ഈ പദ്ധതിയുടെ കീഴിൽ 1000 സ്കൂളുകൾ ഹൈടെക്ക് ആക്കാനുള്ള പദ്ധതി ആരംഭിച്ചിട്ടുണ്ട്.



പുസ്‌തകപരിചയം 
വി ജെ ജെയിംസ് 2019ലെ വയലാർ അവാർഡ് നേടി


രചനയുടെ 100 വർഷങ്ങൾ