Top score (First 20)
# | Name | Score |
---|---|---|
1 | Vaiga | 15 |
2 | Sruthi shabil | 15 |
3 | Suryadev J | 15 |
4 | Ishin | 15 |
5 | Suryadev J | 14 |
6 | നിഹാരKM | 14 |
7 | Shajil | 14 |
8 | Sruthy | 14 |
9 | Adithyan | 14 |
10 | Aryanadha | 14 |
11 | റിഥുൻ പി പി | 14 |
12 | Suryadev | 14 |
13 | അമൽ പി കെ | 13 |
14 | പ്രണവ് | 13 |
15 | Shiju S | 13 |
16 | Ani | 13 |
17 | ആകാശ് ആർ വി | 12 |
18 | സെൻഹ | 12 |
19 | SHAIJU K KOOTHALI | 12 |
20 | Vedhika | 11 |
Answer keys
1. കൃഷ്ണഗാഥ എന്ന ഒറ്റ കൃതി കൊണ്ട് മലയാള സാഹിത്യത്തിൽ ചിരപ്രതിഷ്ഠ നേടിയ കവി
1. ഉള്ളൂർ
2. കുമാരനാശാൻ
3. ചെറുശ്ശേരി (Answer)
4. വള്ളത്തോൾ
2. തൂലികാനാമം രേഖപ്പെടുത്തിയിരിക്കുന്നത് തെറ്റായ ജോഡി ഏത്
1. ഉറൂബ് - പി സി കുട്ടികൃഷ്ണൻ
2. കാക്കനാടൻ - ജോർജ് വർഗീസ്
3. നന്ദനാർ - പിസി ഗോപാലൻ
4. വിലാസിനി - എം ആർ നായർ (Answer)
3. കർണ്ണനെ കേന്ദ്രകഥാപാത്രമാക്കി കൊണ്ട് പി കെ ബാലകൃഷ്ണൻ എഴുതിയ നോവലാണ് ഇനി ഞാൻ ഉറങ്ങട്ടെ. എങ്കിൽ ഭീമനെ കഥാപാത്രമാക്കി കൊണ്ട് മലയാളത്തിൽ ഒരു നോവൽ ഉണ്ട്. നോവൽ ഏത്? രചയിതാവ് ഏത് ?
1. രണ്ടാമൂഴം - എം ടി വാസുദേവൻ നായർ (Answer)
2. അദ്ധ്യാത്മ രാമായണം - എഴുത്തച്ഛൻ
3. ശ്യാമ മാധവം - പ്രഭാവർമ്മ
4. ഭാരതപര്യടനം - കുട്ടികൃഷ്ണമാരാർ
4. "അർദ്ധരാത്രിയിൽ മണിക്കൂറുകളുടെ മണി മുഴങ്ങുമ്പോൾ ലോകം ഉറങ്ങുമ്പോൾ ഭാരതം സ്വാതന്ത്ര്യത്തിലേക്ക് നവചേതന യിലേക്ക് ഉണരും. ഏറെ നാൾ അടിച്ചമർത്തപ്പെട്ട ഒരു ജനത പഴമയിൽ നിന്ന് പുതുമയിലേക്ക് കാലെടുത്ത് വെയ്ക്കുകയാണ്." ചരിത്ര പ്രാധാന്യമുള്ള ഈ പ്രസംഗം ആരുടേത് ?
1. മഹാത്മാഗാന്ധി
2. ബാലഗംഗാധര തിലകൻ
3. ഭഗത് സിംഗ്
4. ജവഹർലാൽ നെഹ്റു (Answer)
5. നമ്മുടെ ശക്തിയുടെ കവി എന്ന് വിശേഷിപ്പിക്കുന്നത് ആരെ
1. ഇടപ്പള്ളി
2. ചങ്ങമ്പുഴ
3. ഇടശ്ശേരി (Answer)
4. വയലാർ
6. സ്വാതന്ത്ര്യസമരസേനാനിയും സാംസ്കാരിക നായകനുമായ കെ പി കേശവമേനോൻ രചിച്ച കൃതിയാണ് കഴിഞ്ഞകാലം. ഇത് ഏത് സാഹിത്യ വിഭാഗത്തിൽപ്പെടുന്നു?
1. ജീവചരിത്രം
2. ആത്മകഥ (Answer)
3. യാത്രാവിവരണം
4. നാടകം
7. "കുഞ്ഞേടത്തിയെ തന്നെയല്ലോ ഉണ്ണിക്കെന്നെന്നുമേറെയിഷ്ടം"..... അഗാധവും ആർദ്രമായ സ്നേഹത്തിൻറെ തലം അനുഭവിപ്പിക്കുന്ന വരികൾ രചിച്ചത് ?
1. സുഗതകുമാരി
2. ചങ്ങമ്പുഴ
3. ഓ എൻ വി കുറുപ്പ് (Answer)
4. അക്കിത്തം
8. സ്നേഹഗായകൻ എന്ന് വിശേഷിപ്പിക്കുന്നത് ആരെ
1. കുമാരനാശാൻ (Answer)
2. ചങ്ങമ്പുഴ
3. ഒ എൻ വി കുറുപ്പ്
4. സുഗതകുമാരി
9. കേരളത്തിലെ ആദ്യ വിദ്യാഭ്യാസ മന്ത്രി
1. പ്രൊഫ: സി രവീന്ദ്രനാഥ്
2. എം എ ബേബി
3. സി എച്ച് മുഹമ്മദ് കോയ
4. ജോസഫ് മുണ്ടശ്ശേരി (Answer)
10. തെറ്റായ ജോഡി ഏത്
1. ആരാച്ചാർ - കെ ആർ മീര
2. ആടുജീവിതം - ബെന്യാമിൻ
3. മനുഷ്യന് ഒരാമുഖം - സുഭാഷ് ചന്ദ്രൻ
4. ദൈവത്തിന്റെ പുസ്തകം - ടി ഡി രാമകൃഷ്ണൻ (Answer)
11. മലയാളത്തിലെ ആദ്യത്തെ യാത്രാവിവരണ ഗ്രന്ഥം
1. കുന്ദലത
2. വർത്തമാന പുസ്തകം (Answer)
3. മാർത്താണ്ഡവർമ്മ
4. ഇവയൊന്നുമല്ല
12. പുരാവസ്തുക്കളെ കുറിച്ചുള്ള പഠനം
1. ഓർണിത്തോളജി
2. ആർക്കിയോളജി (Answer)
3. ഹിസ്റ്റോറിയോഗ്രാഫി
4. ബയോളജി
13. മെസപ്പൊട്ടോമിയ എന്ന വാക്കിന്റെ അർത്ഥം
1. പരിശുദ്ധ നാട്
2. സപ്ത ശൈല നഗരം
3. ദൈവത്തിന്റെ നാട്
4. രണ്ട് നദികൾക്കിടയിലുള്ള പ്രദേശം (Answer)
14. ചൈനീസ് സംസ്കാരവുമായി ബന്ധപ്പെട്ട നദി
1. നൈൽ
2. യൂഫ്രട്ടീസ്
3. സിന്ധു
4. ഹൊയാങ്ങ് ഹോ (Answer)
15. ഗ്രഹങ്ങളുടെ സഞ്ചാര പാത
1. ഭ്രമണ പഥം (Answer)
2. ഭൂമധ്യരേഖ
3. ദക്ഷിണ ധ്രുവം
4. ഗ്രീനിച്ച് രേഖ
Answer Solution




