ഏപ്രിൽ 18 - രസതന്ത്രം

Top score (First 20)

# Name Score
1 Amarthyagopal j s 23
2 Shajia PP 23
3 Anjana Arjun 23
4 Arjun 22
5 VISHNU PRASAD KB 22
6 Arundhathi Rajesh 22
7 Anagha 22
8 Deepa C R 21
9 BINILA 21
10 Athul krishna 21
11 Harsha bs 21
12 Shyji 20
13 Ashin 20
14 ALEN V 20
15 Bhagya 19
16 Amal Dev SD 19
17 Biju A M 19
18 ANJANA R 18
19 Sheena 18
20 Lincy Anoop 18

Answer keys

1. താഴെ കൊടുത്തവയിൽ ഓക്സാലിക് ആസിഡ് അടങ്ങിയിരിക്കുന്നത്?

  • 1. പുളി

  • 2. കടന്നൽ

  • 3. ഐ വാഷ്

  • 4. തക്കാളി (Answer)

2. പ്രതിഫലന ദൂരദർശിനി കണ്ടുപിടിച്ചതാര് ?

  • 1. ഗലീലിയോ

  • 2. ഐസക് ന്യൂട്ടൻ (Answer)

  • 3. ആർക്കമെഡിസ്

  • 4. ഐൻസ്റ്റീൻ

3. ആവർത്തന പട്ടികയിലെ 99 മത്തെ മൂലകം?

  • 1. ഫെർമിയം

  • 2. ലെഡ്

  • 3. മെൻഡലേവിയം

  • 4. ഐൻസ്റ്റീനിയം (Answer)

4. ദ്രവണാങ്കം ഏറ്റവും കൂടിയ ലോഹം?

  • 1. മെർക്കുറി

  • 2. ടങ്ങ്സ്റ്റൺ (Answer)

  • 3. മഗ്നീഷ്യം

  • 4. ടൈറ്റാനിയം

5. സ്ഥിരകാന്തങ്ങൾ നിർമിക്കുന്നതിന് ഉപയോഗിക്കുന്ന ലോഹസങ്കരമേത്?

  • 1. നിക്രോം

  • 2. അൽനിക്കോ (Answer)

  • 3. റോട്ട് അയൺ

  • 4. കൊബാൾട്ട്

6. ഒരേ മാസ് നമ്പറും വ്യത്യസ്ഥ ആറ്റോമിക നമ്പറുമുള്ള മൂലകങ്ങൾ ?

  • 1. ഐസോടോപ്പ്

  • 2. ഐസോബാർ (Answer)

  • 3. ഐസോടോൺ

  • 4. ഐസോമെറുകൾ

7. ആറ്റോമിക സംഖ്യ എന്നറിയപ്പെടുന്നത് ആറ്റത്തിലെ

  • 1. പ്രോട്ടോണുകളുടെ എണ്ണം (Answer)

  • 2. ഇലക്ട്രോണുകളുടെ എണ്ണം

  • 3. ന്യൂട്രോണുകളുടെ എണ്ണം

  • 4. ഇവയൊന്നുമല്ല

8. എനിക്ക് നിൽക്കാൻ ഒരിടവും ഒരു ഉത്തോലക്കവും തന്നാൽ ഞാൻ ഈ ഭൂമിയെ തള്ളി മാറ്റാം എന്ന പ്രസിദ്ധമായ ഉദ്ധരണി ആരുടേത്?

  • 1. സി.വി. രാമൻ

  • 2. ഐസക് ന്യൂട്ടൻ

  • 3. ആർക്കമെഡീസ് (Answer)

  • 4. ഗലീലിയോ

9. രാമൻ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് സ്ഥിതി ചെയ്യുന്നത്?

  • 1. മംഗലാപുരം

  • 2. ചെന്നൈ

  • 3. മുംബൈ

  • 4. ബംഗളുരു (Answer)

10. അയിരുകളുടെയും മൂലകങ്ങളുടെയും പട്ടികയിൽ തെറ്റായ ജോഡി ഏത്?

  • 1. ബോക്സൈറ്റ് - അലൂമിനിയം

  • 2. ഗാലിന - ലെഡ്

  • 3. ഇൽമനൈറ്റ് - ഇരുമ്പ് (Answer)

  • 4. സിന്നബാർ - മെർക്കുറി

11. 'രാസസൂര്യൻ' എന്ന അപരനാമത്തിൽ അറിയപ്പെടുന്നത്

  • 1. സ്വർണ്ണം

  • 2. മഗ്നീഷ്യം (Answer)

  • 3. പ്ലാറ്റിനം

  • 4. മെർക്കുറി

12. ബേസികത 2 ആയ ആസിഡിന് ഉദാഹരണം?

  • 1. കാർബോണിക് ആസിഡ് (Answer)

  • 2. ഹൈഡ്രോക്ലോറിക് ആസിഡ്

  • 3. നൈട്രിക് ആസിഡ്

  • 4. ഫോസ്ഫോറിക് ആസിഡ്

13. കാസ്റ്റിക് പൊട്ടാഷ് എന്ന പേരിൽ അറിയപ്പെടുന്ന രാസവസ്തു?

  • 1. പൊട്ടാസ്യം കാർബണേറ്റ്

  • 2. കാൽസ്യം സൾഫേറ്റ്

  • 3. കാൽസ്യം ഫോസ്ഫേറ്റ്

  • 4. പൊട്ടാസ്യം ഹൈഡ്രോക്സൈഡ് (Answer)

14. ഒരു അർദ്ധചാലകത്തിന് ഉദാഹരണമാണ്

  • 1. കോപ്പർ

  • 2. ജർമേനിയം (Answer)

  • 3. അയേൺ

  • 4. പ്ലാറ്റിനം

15. ഓട് (Bronze) ഒരു ലോഹസങ്കരമാണ്. ഘടക മൂലകങ്ങൾ ഏതൊക്കെ

  • 1. കോപ്പർ, സിങ്ക്

  • 2. കോപ്പർ, ടിൻ (Answer)

  • 3. നിക്കൽ, ഇരുമ്പ്, ക്രോമിയം

  • 4. ടിൻ, ലെഡ്

16. ഭൂമിയിൽ വസ്തുക്കളുടെ ഭാരം ഏറ്റവും കൂടിയിരിക്കുന്നത്

  • 1. ഭൂമധ്യരേഖാ പ്രദേശത്ത്

  • 2. ഉത്തരായനരേഖാ പ്രദേശത്ത്

  • 3. ദക്ഷിണായനരേഖാ പ്രദേശത്ത്

  • 4. ധ്രുവപ്രദേശങ്ങളിൽ (Answer)

17. മിന്നാമിനുങ്ങുകളുടെ തിളക്കത്തിനു കാരണമായ രാസവസ്തു

  • 1. സാക്കറിൻ

  • 2. ലൂസിഫെറിൻ (Answer)

  • 3. അസ്പാർടം

  • 4. ഐസോപ്രീൻ

18. നൈട്രിക് ആസിഡുമായി ബന്ധമില്ലാത്ത പ്രസ്താവനയേത്

  • 1. ഓസ്റ്റ് വാൾഡ് പ്രക്രിയയിലൂടെ നിർമിക്കുന്ന ആസിഡ്

  • 2. വായുവിൽ പുകയുന്ന ആസിഡ്

  • 3. അക്വാഫോർട്ടിസ് എന്നറിയപ്പെടുന്നു

  • 4. ഏറ്റവും ആദ്യം കണ്ടുപിടിക്കപ്പെട്ട ആസിഡ്‌ (Answer)

19. വാതകങ്ങളുടെ നിറങ്ങളുമായി ബന്ധപ്പെട്ട പട്ടികയിൽ ശരിയായ ജോഡി

  • 1. ക്ലോറിൻ - മഞ്ഞ

  • 2. സോഡിയം - പച്ച

  • 3. നൈട്രജൻ - ചുമപ്പ് (Answer)

  • 4. നിയോൺ - നീല

20. 'വൈറ്റ് ടാർ' എന്നറിയപ്പെടുന്നത്

  • 1. ബിട്യൂമൻ

  • 2. ലിഗ്നൈറ്റ്

  • 3. നാഫ്തലീൻ (Answer)

  • 4. ക്രൂഡ് ഓയിൽ

21. ഭോപ്പാൽ വിഷവാതക ദുരന്തത്തിനു കാരണമായ വാതകം

  • 1. കാർബൺ മോണോക്സൈഡ്

  • 2. മീതൈൽ ഐസോസയനേറ്റ് (Answer)

  • 3. ഹൈഡ്രജൻ സയനേഡ്

  • 4. നൈട്രസ് ഓക്സൈഡ്

22. കാർബൺ ഡേറ്റിങ്ങ് വികസിപ്പിച്ചെടുത്ത അമേരിക്കൻ ശാസ്ത്രജ്ഞൻ

  • 1. മാർട്ടിൻ എച്ച് ക്ലാപ്രോത്ത്

  • 2. ഹെൻട്രി ബെക്കറേൽ

  • 3. വില്ലാർഡ് ലിബ്ബി (Answer)

  • 4. ഏർണസ്റ്റ് റൂഥർഫോർഡ്

23. അർബുദ ചികിത്സക്കുപയോഗിക്കുന്ന രാസവസ്തു

  • 1. ഫോർമാൽഡിഹൈഡ്

  • 2. സോഡിയം സിട്രേറ്റ്

  • 3. ഫ്രിയോൺ

  • 4. കൊബാൾട്ട് 60 (Answer)

24. 916 സ്വർണ്ണം എന്നത്

  • 1. 24 കാരറ്റ്

  • 2. 22 കാരറ്റ് (Answer)

  • 3. 20 കാരറ്റ്

  • 4. ഇവയൊന്നുമല്ല

25. ഏത് ആകാശഗോളത്തിൽ നിന്നാണ് ഹീലിയത്തിന് (He) പേര് ലഭിച്ചത്

  • 1. ഭൂമി

  • 2. സൂര്യൻ (Answer)

  • 3. ചന്ദ്രൻ

  • 4. ബുധൻ

Answer Solution

രസതന്ത്രം

അൽനിക്കോ

അലൂമിനിയം, നിക്കൽ, ഇരുമ്പ്, കൊബാൾട്ട് എന്നിവ അടങ്ങുന്ന ലോഹസങ്കരമാണ്  അൽ
നിക്കോ.സ്ഥിരകാന്തങ്ങൾ നിർമിക്കുന്നതിന് ഇവയാണ് ഉപയോഗിക്കുന്നത്.

ഇരുമ്പിൻ്റെ അയിരുകൾ-  അയേൺ പൈ
റൈറ്റിസ്, മാഗ്നറ്റൈറ്റ്, ഹാമറ്റൈറ്റ്

അപരനാമങ്ങൾ

ലോഹങ്ങളുടെ രാജാവ് -   സ്വർണ്ണം
വെളുത്ത സ്വർണ്ണം -           പ്ലാറ്റിനം
ക്വിക്ക് സിൽവർ -               മെർക്കുറി
രാസസൂര്യൻ -                      മഗ്നീഷ്യം

ലോഹങ്കരങ്ങൾ      ഘടകമൂലകങ്ങൾ
ഓട് (Bronze)                കോപ്പർ, ടിൻ
പിച്ചള (Brass)              കോപ്പർ, സിങ്ക്
ഫ്യൂസ് വയർ.               ടിൻ, ലെഡ്
നിക്രോം                 നിക്കൽ, ഇരുമ്പ്, ക്രോമിയം

രാസവസ്തുക്കൾ

ലൂസിഫെറിൻ -
മിന്നാമിനുങ്ങുകളുടെ തിളക്കത്തിനു കാരണ
മായ രാസവസ്തു 
സാക്കറിൻ - കൃത്രിമമായി നിർമിച്ചആദ്യത്തെ പഞ്ചസാര
അസ്പാർടം - പ്രമേഹബാധിതർ സാധാരണ പഞ്ചസാരയ്ക്കു പകരമായി ഉപയോഗിക്കുന്ന മധുരം
ഐസോപ്രീൻ - റബ്ബർ പാലിൽ അടങ്ങിയ അടിസ്ഥാന പദാർത്ഥം


നൈട്രിക് ആസിഡ്

ഓസ്റ്റ് വാൾഡ് പ്രക്രിയയിലൂടെ നിർമിക്കുന്ന ആസിഡ്.
വായുവിൽ പുകയുന്ന ആസിഡ്.
അക്വാഫോർട്ടിസ് എന്നറിയപ്പെടുന്നു.

അസെറ്റിക് ആസിഡ്
ഏറ്റവും ആദ്യം കണ്ടുപിടിക്കപ്പെട്ട ആസിഡ്‌

വിവിധ വാതകങ്ങളും നിറങ്ങളും
ക്ലോറിൻ -         പച്ച
സോഡിയം -    മഞ്ഞ
നിയോൺ -      ഓറഞ്ച്
ഹൈഡ്രജൻ - നീല
നൈട്രജൻ -     ചുമപ്പ്

പെട്രോളിയം/കൽക്കരി

ക്രൂഡ് ഓയിൽ - പെട്രോളിയത്തിൻ്റെ അസംസ്കൃത രൂപം
ബിട്യൂമിൻ - റോഡ് ടാർ ചെയ്യാൻ ഉപയോഗിക്കുന്ന പദാർത്ഥം
നാഫ്തലീൻ - വൈറ്റ് ടാർ എന്നറിയപ്പെടുന്നു
ലിഗ്നൈറ്റ് - 28 മുതൽ 30 ശതമാനം വരെ കാർബൺ അടങ്ങിയ കൽക്കരിയുടെ രൂപാന്തരം

ആകാശഗോളങ്ങളിൽ നിന്നും പേരു ലഭിച്ചവ
ഭൂമി (ടെല്ലസ്) -              ടെലൂറിയം (Te)
ബുധൻ (മെർക്കുറി) - മെർക്കുറി (Hg)
യുറാനസ് -                    യുറേനിയം (U)
നെപ്റ്റ്യൂൺ-                  നെപ്റ്റ്യൂണിയം (NP)
പ്ലൂട്ടോ -                           പ്ലൂട്ടോണിയം (Pu)
സൂര്യൻ(ഹീലിയോസ്) - ഹീലിയം (He)
ചന്ദ്രൻ (സെലിൻ) -       സെലേനിയം (Se)


രാസവസ്തുക്കൾ ഉപയോഗം

ഫോർമാൽഡിഹൈഡ് - മൃതശരീരങ്ങൾ കേടുകൂടാതെ സൂക്ഷിക്കുന്നു.
സോഡിയം സിട്രേറ്റ് - രക്തം കേട് കൂടാതെ സൂക്ഷിക്കുന്നു.
കൊബാൾട്ട് 60- അർബുദ ചികിത്സക്കുപയോഗിക്കുന്നു
ഫ്രിയോൺ - ഫ്രിഡ്ജിൽ ശീതീ കാരിയായി ഉപയോഗിക്കുന്നു.

സ്വർണ്ണം
ശുദ്ധമായ സ്വർണ്ണം - 24 കാരറ്റ്
916 സ്വർണ്ണം -             22 കാരറ്റ്