ആഗസ്ത് 11 : LSS പരിശീലനം (DAY-6)

Top score (First 20)

# Name Score

Answer keys

1. കൂട്ടത്തിൽപ്പെടാത്തത് ഏത്

  • 1. ആന

  • 2. കടുവ

  • 3. മാൻ

  • 4. ആമ (Answer)

2. താഴെക്കൊടുത്തിരിക്കുന്ന പ്രസ്താവനകളിൽ ഏറ്റവും അനുയോജ്യമായത് ഏത് ജീവിയുമായി ബന്ധപ്പെട്ട കാര്യമാണ്. (1) തോണിയുടേതു പോലെ രണ്ടറ്റവും കൂർത്ത ശരീരാകൃതി. (2) ശകുലങ്ങൾ ഉപയോഗിച്ച് ശ്വസിക്കുന്നു. (3) വഴുവഴുപ്പുള്ള ശരീരം

  • 1. ആമ

  • 2. നീർക്കോലി

  • 3. മീൻ (Answer)

  • 4. മുതല

3. താഴെ തന്നിരിക്കുന്നവയിൽ അജീവീയ ഘടകങ്ങൾക്ക് ഉദാഹരണമല്ലാത്തത്

  • 1. വായു

  • 2. കാറ്റ്

  • 3. വെള്ളം

  • 4. മരം (Answer)

4. ഒറ്റയാൻ ആര്

  • 1. മാവില

  • 2. പ്ലാവില

  • 3. പുളിയില

  • 4. പനയോല (Answer)

5. മുളയ്ക്കുന്ന വിത്തിൽ നിന്നും ആദ്യം പുറത്ത് വരുന്നത് സസ്യത്തിന്റെ ഏത് ഭാഗമാണ്?

  • 1. ബീജമൂലം (Answer)

  • 2. ബീജശീർഷം

  • 3. ബീജപത്രം

  • 4. ഇതൊന്നുമല്ല

6. താഴെ പറയുന്നവയിൽ സസ്യങ്ങൾക്ക് ഉദാഹരണമല്ലാത്തത് ഏത്

  • 1. താമര

  • 2. പായൽ

  • 3. അസോള

  • 4. ഓർക്കിഡ് (Answer)

7. താഴെപ്പറയുന്നവയിൽ കിഴക്കോട്ടൊഴുകുന്ന നദി

  • 1. പമ്പ

  • 2. നിള

  • 3. പാമ്പാർ (Answer)

  • 4. പെരിയാർ

8. താഴെ പറയുന്ന ജീവികളിൽ ശ്വസിക്കാതെ ഏറെ നേരം വെള്ളത്തിനടിയിൽ നിൽക്കാൻ കഴിയുന്ന ജീവി?

  • 1. ആമ (Answer)

  • 2. നീർക്കോലി

  • 3. ഞാഞ്ഞൂൾ

  • 4. മുതല

9. ഒറ്റയാനാര്

  • 1. തേക്ക്

  • 2. മഹാഗണി

  • 3. ആഞ്ഞിലി

  • 4. വാഴ (Answer)

10. തപാൽ സ്റ്റാമ്പിൽ പ്രത്യക്ഷപ്പെട്ട ആദ്യ മലയാളി

  • 1. അൽഫോൻസാമ്മ

  • 2. വി ചാവറയച്ചൻ

  • 3. ചട്ടമ്പിസ്വാമി

  • 4. ശ്രീനാരായണ ഗുരു (Answer)

11. കറുത്തവാവിന് അനുയോജ്യമായ പ്രസ്താവന ഏത്

  • 1. ചന്ദ്രനെ കാണുന്നു

  • 2. ചന്ദ്രനെ കാണുന്നില്ല (Answer)

  • 3. ഭൂമി ചന്ദ്രനും സൂര്യനും ഇടയിൽ

  • 4. ഇതൊന്നുമല്ല

12. പ്രാദേശിക ഭാഷകളായി ഭരണഘടന അംഗീകരിച്ചിരിക്കുന്ന ഭാഷകളുടെ എണ്ണം

  • 1. 14

  • 2. 23

  • 3. 15

  • 4. 22 (Answer)

13. ഇന്ത്യയുടെ ദേശീയ പൈതൃക മൃഗം

  • 1. ആന (Answer)

  • 2. കടുവ

  • 3. സിംഹം

  • 4. പുലി

14. താഴെ കൊടുത്തിരിക്കുന്നവയിൽ ഗ്രൂപ്പിൽ പെടാത്തത് ഏത്

  • 1. പൊന്മാൻ

  • 2. പ്രാവ് (Answer)

  • 3. കഴുകൻ

  • 4. പരുന്ത്

15. കേരളവുമായി അതിർത്തി പങ്കിടുന്ന സംസ്ഥാനം ഏത്

  • 1. ആന്ധ്ര പ്രദേശ്

  • 2. കർണാടക (Answer)

  • 3. ഗുജറാത്ത്

  • 4. ഗോവ

Answer Solution


ഇലയ്ക്കുമുണ്ട് പറയാൻ

ഇലസസ്യത്തിന്റെ ഏറ്റവും പ്രകടമായ ഭാഗമാണ് ഇല (ഇംഗ്ലീഷ്: Leaf). ഇലകളുടെ പച്ചനിറത്തിന് കാരണം അതിലെ ഹരിതകമെന്ന വസ്തുവാണ്. ഇലകളിൽ വെച്ചാണ് പ്രകാശസംശ്ലേഷണം നടക്കുന്നത്. ഇലകൾ കാണ്ഡത്തിലെ പർവ്വങ്ങളിൽ നിന്നാണ് പുറപ്പെടുന്നത്. ഓരോ ഇലയിടുക്കിലും സാധാരണയായി മുകുളങ്ങളുണ്ടായിരിക്കും. ഈ മുകുളങ്ങൾ ചില ചെടികളിൽ വളരെ ചെറുതാണ്. പുൽച്ചെടികൾ തുടങ്ങിയവയിൽ ഈ മുകുളങ്ങൾ ഇലഞെട്ടിന്റെ ചുവട്ടിലുള്ള ഒരു പോളപോലുള്ള ഭാഗംകൊണ്ട് മൂടിയിരിക്കും.

ഒരിലക്ക് സാധാരണയായി രണ്ട് ഭാഗങ്ങളുണ്ട്. ഒരു നീണ്ട തണ്ടും വിസ്തൃതമായി പരന്ന ഒരു ഭാഗവും. ഇതിൽ തണ്ടിനെ പത്രവൃന്തം എന്നും പരന്ന ഭാഗത്തെ പത്രപാളി എന്നും പറയുന്നു. പത്രവൃന്തംകൊണ്ടാണ് പത്രപാളിയെ കാണ്ഡവുമായി ഘടിപ്പിച്ചിരിക്കുന്നത്. ചിലചെടികളിൽ പത്രവൃന്തത്തിന്റെ അടിയിലായി രണ്ടു ചെറിയ ദളങ്ങൾ പോലുള്ള ഭാഗങ്ങൾ കാണുന്നു. ഇവയെ ഉപപർണ്ണങ്ങൾ എന്നു വിളിയ്ക്കുന്നു.തെച്ചി പോലുള്ള ചില ചെടികളിൽ പത്രവൃന്തം കാണപ്പെടുന്നില്ല. ഇത്തരം ഇലകളെ അവൃന്തപത്രങ്ങൾ എന്നു വിളിയ്ക്കുന്നു.
പത്രപാളികളാണ് ഇലകളുടെ ഏറ്റവും പ്രധാന ഭാഗം. ഇതിനെ താങ്ങിനിർത്തുവാൻ ഒരു വ്യൂഹം സിരകളുണ്ട്. ഇവ ഇലകൾക്കകം മുഴുവൻ ജലവും ലവണവും വിതരണം ചെയ്യുന്നു. ഇലകളുടെ കോശങ്ങളിൽ നിന്നും പാകം ചെയ്യപ്പെടുന്ന ആഹാരം പുറത്തേയ്ക്ക് വഹിച്ച് കൊണ്ടുപോകുന്നതും ഈ സിരകളിലൂടെയാണ്


വേര്
സസ്യങ്ങളുടെ കാണ്ഠത്തിന് താഴേ ഭൂമിയിലേക്കിറങ്ങിനിൽക്കുന്ന ഭാഗങ്ങളാണ് വേരുകൾ. സസ്യങ്ങൾക്കാവശ്യമായ വെള്ളവും വളവും വലിച്ചെടുക്കുന്നത് വേരുകളാണ്. ഉപരിതലങ്ങളിൽ പടർന്നിരിക്കുന്ന വേരുകൾ മുതൽ ഭൂമിക്കടിയിൽ ആഴ്ന്നിറങ്ങി മരങ്ങളെ ഉറപ്പിച്ച് നിർത്തുന്നതും വേരുകളാണ്.
ചിലതരം മരങ്ങളുടെ വേരുകൾ നദികളുടേയോ മറ്റൊ എതിർകരയിലേക്ക് വളർത്തി വേരുപാലം ഉണ്ടാക്കാറുണ്ട്.


തായ്‌വേര്
സസ്യങ്ങളുടെ മുഖ്യമായ വേര് അഥവാ നാരായവേര്‌ എന്നറിയപ്പെടുന്നതാണ് തായ്‌വേര്(Taproot). ഒരു വിത്ത് മുളയ്ക്കുമ്പോൾ ആദ്യമുണ്ടാകുന്ന ഭാഗമാണ് ബീജമൂലം. ഇത് നേരെ താഴോട്ട് മണ്ണിലേയ്ക്ക് വളരുന്നതിനെ പ്രഥമവേര് എന്ന് പറയുന്നു. പയർ, മാവ് തുടങ്ങിയ ചില സസ്യങ്ങളിൽ പ്രഥമവേര് വളർന്ന് പ്രധാന വേരായിത്തീരുന്നു. ഇതിനെയാണ് തായ്‌വേര് എന്ന് വിളിയ്ക്കുന്നത്. തായ് വേരിൽ നിന്നും അനേകം ശാഖാവേരുകളുണ്ടാകുന്നു. ഇവയെ ദ്വിതീയവേരുകളെന്നും (secondary roots) പറയുന്നു. ഈ ദ്വിതീയ വേരുകളിൽനിന്നും ശാഖാവേരുകളുണ്ടാകുന്നു. തായ്‌വേരിന്റെയും ശാഖാ വേരിന്റേയും ആരംഭസ്ഥാനങ്ങൾ വണ്ണം കൂടിയവയും അഗ്രം വണ്ണം കുറഞ്ഞവയുമാണ്.ഈ വേരുകൾ സാധാരണ മണ്ണിനടിയിലേയ്ക്ക് ആഴത്തിൽ വളരുന്നു. ഇത്തരത്തിലുള്ള വേരുപടലമാണ് തായ്‌വേരുപടലം.