തിരുവിതാംകൂർ ചരിത്രം
മധ്യകാല കേരളം
വേണാട് ഉടമ്പടിയിൽ ഒപ്പുവെച്ചത്?
ans : മാർത്താണ്ഡവർമ്മ
മാർത്താണ്ഡവർമ്മയുടെ പ്രശസ്തനായ മന്ത്രി?
ans : രാമയ്യൻ ദളവ
തിരുവിതാംകൂറിൽ ആദ്യമായി മറവപ്പട എന്ന പേരിൽ ഒരു സ്ഥിരം സൈന്യത്തെ ഏർപ്പെടുത്തിയ രാജാവ്?
ans : മാർത്താണ്ഡവർമ്മ
തിരുവിതാംകൂറിലെ ആദ്യ ദളവ?
ans : രാമയ്യൻ ദളവ
മാർത്താണ്ഡ വർമ്മയുടെ സദസ്സിൽ ജീവിച്ചിരുന്ന പ്രമുഖ കവികൾ?
ans : രാമപുരത്തുവാര്യർ, കുഞ്ചൻ നമ്പ്യാർ
മാർത്താണ്ഡവർമ്മ താൻ വിസ്തൃതമാക്കിയ രാജ്യം ജനുവരി മൂന്നിന് തന്റെ കുലദൈവമായ ശ്രീ പത്മനാഭന് സമർപ്പിച്ചു.ഇതാണ് തൃപ്പടിദാനം ഇതിനുശേഷം തിരുവിതാംകൂർ രാജാക്കന്മാർ ശ്രീ പത്മനാഭ ദാസന്മാർ എന്ന പേരിൽ അറിയപ്പെട്ടു.
മാർത്താണ്ഡവർമ്മയുടെ കാലത്ത് ആരംഭിച്ച വാണിജ്യ വകുപ്പ്?
ans : മുളക്മടിശീല
തിരുവിതാംകൂറിലെ വ്യവസായികൾ അറിയപ്പെട്ടത്?
ans : മുളകുമടിശ്ശീലക്കാർ
1753 ൽ മാവേലിക്കര ഉടമ്പടി ഒപ്പുവെച്ചത്?
ans : മാർത്താണ്ഡവർമ്മയും ഡച്ചുകാരും തമ്മിൽ
കായംകുളത്തെ കൃഷ്ണപുരം കൊട്ടാരം പണി കഴിപ്പിച്ചത്?
ans : മാർത്താണ്ഡവർമ്മ
കൃഷ്ണപുരം കൊട്ടാരത്തിൽ സ്ഥിതി ചെയ്യുന്ന കേരളത്തിലെ ഏറ്റവും വലിയ ചുമർചിത്രം?
ans : ഗജേന്ദ്രമോക്ഷം
തിരുവിതാംകൂറിൽ ജന്മിത്ത ഭരണം അവസാനിപ്പിച്ചത്?
ans : മാർത്താണ്ഡവർമ്മ
കന്യാകുമാരിയ്ക്കു സമീപം വട്ടകോട്ട നിർമ്മിച്ച ഭരണാധികാരി?
ans : മാർത്താണ്ഡവർമ്മ
മാർത്താണ്ഡവർമ്മയുടെ രാഷ്ട്രീയ തലസ്ഥാനം ഏത്?
ans : കൽക്കുളം
മാർത്താണ്ഡവർമ്മയുടെ വ്യാപാര തലസ്ഥാനം ഏത്?
ans : മാവേലിക്കര
എട്ടരയോഗം
തിരുവനന്തപുരം ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തിലെ ഭരണനിർവ്വാഹകസമിതിയായിരുന്നു എട്ടരയോഗം.ദേവസ്വം കാര്യങ്ങൾ തീരുമാനിക്കുന്നതിൽ എട്ടുപോറ്റിമാർക്കും ഓരോ വോട്ടുവീതവും, മഹാരാജാവിന് അരവോട്ടുമാണ് ഉണ്ടായിരുന്നത്
എട്ടുവീട്ടിൽ പിള്ളമാർ
ക്ഷേത്രം വക വസ്തുക്കൾ എട്ടായി ഭാഗിച്ച് കരം പിരിക്കുന്നതിനും മറ്റുമായി ഓരോ ഭാഗവും ഓരോ നായർ മാടമ്പിമാരെ ഏൽപ്പിച്ചു. ഈ നായർ മാടമ്പിമാരെ എട്ടുവീട്ടിൽ പിള്ളമാർ എന്നറിയപ്പെടുന്നു
കുളത്തൂർ, കഴക്കൂട്ടം, ചെമ്പഴന്തി, കുടമൺ, പള്ളിച്ചൽ, വെങ്ങാനൂർ, രാമനാമഠം, മാർത്താണ്ഡമഠം, എന്നിങ്ങനെ വൃതൃസ്ത്രമായ എട്ടു ഗ്രാമങ്ങളിലെ കുടുംബക്കാരായിരുന്നു എട്ടുവീട്ടിൽ പിള്ളമാർ.
എട്ടുവീട്ടിൽ പിള്ളമാരെ അമർച്ച ചെയ്ത തിരുവിതാംകൂർ ഭരണാധികാരി?
ans : മാർത്താണ്ഡവർമ്മ
തൃപ്പടിദാനം
തൃപ്പടിദാനം നടത്തിയ തിരുവിതാംകൂർ ഭരണാധികാരി?
ans : മാർത്താണ്ഡവർമ്മ
മാർത്താണ്ഡവർമ്മ തൃപ്പടിദാനം നടത്തിയത്?
ans : 1750 ജനുവരി 3 ബുധനാഴ്ച (മകരം 5, 925)
1766 ൽ രണ്ടാം തൃപ്പടിദാനം നടത്തിയ ഭരണാധികാരി?
ans : ധർമ്മരാജ
'തൃപ്പടിദാനം' എന്ന കൃതി രചിച്ചത് - ഉമാ മഹേശ്വരി (ഉത്രാടം തിരുനാൾ മാർത്താണ്ഡവർമ്മയുടെ ജീവചരിത്രം)
മുറജപം,ഭദ്രദീപം
ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തിൽ മുറജപം, ഭദ്ര ദീപം എന്നിവ ആരംഭിച്ചത്?
ans : മാർത്താണ്ഡവർമ്മ
രാജ്യത്തിന്റെ ഐശ്വര്യത്തിനായി ആറുവർഷത്തിലൊരിക്കൽ ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിൽ നടത്തിവന്നിരുന്ന ഉൽസവമാണ് മുറജപം. ഇതിന്റെ ചെറു ചടങ്ങായിരുന്നു. ഭദ്രദീപം. വർഷത്തിൽ രണ്ട് തവണ വീതം ഭദ്ര ദീപം നടത്തപ്പെട്ടിരുന്നു.
മുറജപം ആദ്യമായി ആഘോഷിച്ചത്?
ans : 1750
മുറജപം അവസാനമായി ആഘോഷിച്ചത്?
ans : 2013-2014
‘മതിലകം ഗ്രന്ഥവരി ഏതു നാടുമായി ബന്ധപ്പെട്ടതാണ്?
ans : തിരുവിതാംകൂർ
മതിലകം രേഖകൾ എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു?
ans : പത്മനാഭസ്വാമി ക്ഷേത്രം
തിരുവിതാംകൂറിൽ ആദ്യമായി ഭൂസർവ്വെ നടത്തിയത്?
ans : മാർത്താണ്ഡവർമ്മ
മാർത്താണ്ഡവർമ്മ ഒളിച്ചിരുന്ന അമ്മച്ചിപ്ലാവ് സ്ഥിതി ചെയ്യുന്നത്?
ans : നെയ്യാറ്റിൻകര ശ്രീകൃഷ്ണസ്വാമി ക്ഷേതത്തിന് സമീപം.
പള്ളിയാടി മല്ലൻശങ്കരൻ വസ്തുക്കളെ ദേവസ്വം,ബ്രഹ്മസ്വം, ദാനം (വിരുതി), പണ്ടാരവക എന്നിങ്ങനെ നാലായി തരംതിരിച്ചു
മാർത്താണ്ഡവർമ്മയുടെ കാലത്ത് ഭരണസൗകര്യത്തിനായി തിരുവിതാംക്കൂറിനെ 15 മണ്ഡപത്തും വാതുക്കൽ (താലൂക്ക്) ആയി വിഭജിച്ചു.
പൊൻമനഅണ, പുത്തനണ എന്നീ അണക്കെട്ടുകൾ നിർമ്മിച്ച ഭരണാധികാരി?
ans : മാർത്താണ്ഡവർമ്മ
കള്ളക്കടത്ത് തടയാൻ വേണ്ടി അതിർത്തിയിൽ ചൗക്കകൾ (check post) ഏർപ്പെടുത്തി.
‘കേരളത്തിലെ അശോകൻ' എന്നറിയപ്പെടുന്നത്?
ans : വിക്രമാദിത്യ വരഗുണൻ
‘തിരുവിതാംകൂറിലെ അശോകൻ' എന്നറിയപ്പെടുന്നത്?
ans : മാർത്താണ്ഡവർമ്മ
‘ദക്ഷിണേന്ത്യയിലെ അശോകൻ' എന്നറിയപ്പെടുന്നത്?
ans : അമോഘവർഷൻ
പ്രധാന യുദ്ധങ്ങൾ
1504 - കൊടുങ്ങല്ലൂർ യുദ്ധം (കൊച്ചി & കൊടുങ്ങല്ലൂർ)
1510 - കോഴിക്കോട് യുദ്ധം (പോർച്ചുഗീസ്&സാമൂതിരി)
1634 - കണിയംകുളം യുദ്ധം (തിരുമല നായ്ക്കൻ&വേണാട്)
1741 - കുളച്ചൽ യുദ്ധം (മാർത്താണ്ഡവർമ്മ&ഡച്ച്)
1746 - പുറക്കാട് യുദ്ധം (മാർത്താണ്ഡവർമ്മ &തിരുവിതാംകൂർ രാജ്യങ്ങൾ)
1754 - ആനന്ദേശ്വരം യുദ്ധം(കൊച്ചി &തിരുവിതാംകൂർ)
1778 - കൊടുങ്ങല്ലൂർ യുദ്ധം (ഹൈദരാലി & ഡച്ച്)
മ്യൂറൽ പഗോഡ
പത്മനാഭസ്വാമി ക്ഷേത്രം പുതുക്കി പണിതത്?
ans : മാർത്താണ്ഡവർമ്മ
പത്മനാഭസ്വാമി ക്ഷേത്രത്തിലെ ഒറ്റക്കൽ മണ്ഡപം പണികഴിപ്പിച്ച ഭരണാധികാരി?
ans : മാർത്താണ്ഡവർമ്മ
പത്മനാഭസ്വാമി ക്ഷേത്രത്തിൽ മ്യൂറൽ പെയിന്റിംഗ് വരപ്പിച്ചത്?
ans : മാർത്താണ്ഡ വർമ്മ
കാർത്തിക തിരുനാൾ രാമവർമ്മ
തിരുവിതാംകൂറിൽ ഏറ്റവും കൂടുതൽ കാലം ഭരണം നടത്തിയ രാജാവ്?
ans : കാർത്തിക തിരുനാൾ രാമവർമ്മ
‘ധർമ്മരാജ’ എന്നപ്പെട്ടിരുന്നത്?
ans : കാർത്തിക തിരുനാൾ രാമവർമ്മ
തൃപ്പാപ്പൂർ മൂപ്പൻ,ചിറവായൂർ മൂപ്പൻ എന്നീ പേരുകളിൽ അറിയപ്പെട്ട രാജാവ്?
ans : കാർത്തിക തിരുനാൾ രാമവർമ്മ
കിഴുവൻ രാജ' എന്ന പേരിൽ അറിയപ്പെട്ടിരുന്ന തിരുവിതാംകൂർ രാജാവ്?
ans : കാർത്തിക തിരുനാൾ രാമവർമ്മ
ധർമരാജയുമായി സഖ്യമുണ്ടാക്കിയ കൊച്ചിയിലെ രാജാവ്?
ans : കേരളവർമ്മ
1762 ൽ കൊച്ചിയും തിരുവിതാംകൂറുമായി ഒപ്പ്‌വെച്ച ഉടമ്പടി?
ans : (ശുചീന്ദ്രം ക്ഷേത്രത്തിൽ വച്ചാണ് ഈ ഉടമ്പടി ഒപ്പു വെച്ചത്)
കാർത്തിക തിരുനാൾ രാമവർമ്മയുടെ ഭരണകാലത്ത് തിരുവിതാംകൂർ അറിയപ്പെട്ടിരുന്നത്?
ans : ധർമ്മരാജ്യം
‘ബാലരാമഭരതം' എഴുതിയത്?
ans : ധർമ്മരാജ(ഭരതമുനിയുടെ നാട്യശാസ്ത്രത്തെ ആധാരമാക്കി രചിച്ച കൃതിയാണിത്)
ധർമ്മരാജയുടെ പ്രധാന ആട്ടക്കഥകൾ?
ans : സുഭദ്രാഹരണം, രാജസൂയം, കല്യാണസൗഗന്ധികം, പാഞ്ചാലി സ്വയംവരം, ഗന്ധർവ വിജയം, നരകാസുരവധം
ഹൈദരാലിയുടെയും ടിപ്പുസുൽത്താന്റെയും കേരള ആക്രമണ സമയത്തെ തിരുവിതാംകൂർ രാജാവ്?
ans : കാർത്തിക തിരുനാൾ രാമവർമ്മ ടിപ്പുവിന്റെ ആക്രമണകാലത്ത് മലബാറിൽ നിന്നും പലായനം ചെയ്ത ജനങ്ങൾക്ക് അഭയം നൽകിയതിനാലാണ് ധർമ്മരാജ എന്ന പേര് ലഭിച്ചത്.)
നെടുംകോട്ട പണികഴിപ്പിച്ച തിരുവിതാംകൂർ രാജാവ്?
ans : ധർമ്മരാജ (ആലുവ)
ടിപ്പു സുൽത്താൻ നെടുങ്കോട്ട ആക്രമിച്ച വർഷം?
ans : 1789
ഡച്ചുകാരിൽനിന്നും 1789-ൽ ധർമ്മരാജാവ് വിലയ്ക്കു വാങ്ങിയ കോട്ടകൾ?
ans : കൊടുങ്ങല്ലൂർ കോട്ട, പള്ളിപ്പുറം കോട്ട
ധർമ്മരാജയുടെ മുഖ്യമന്ത്രിമാർ?
ans : അയ്യപ്പൻ മാർത്താണ്ഡപിള്ള,രാജകേശവദാസ്
തെക്കേമുഖം, വടക്കേമുഖം, പടിഞ്ഞാറേ മുഖം എന്നിങ്ങനെ തിരുവിതാംകൂർ നാട്ടുരാജ്യത്തെ വിഭജിച്ചത്?
ans : അയ്യപ്പൻ മാർത്താണ്ഡപിള്ള (സർവ്വാധികാര്യക്കാർ എന്ന ഉദ്യോഗസ്ഥന്റെ കീഴിലായിരുന്നു ഈ ഓരോ മേഖലയും)
വർക്കല നഗരത്തിന്റെ സ്ഥാപകൻ?
ans : അയ്യപ്പൻ മാർത്താണ്ഡപിള്ള
കേരളത്തിലെ കാശി എന്നറിയപ്പെടുന്ന നഗരം?
ans : വർക്കല
തിരുവിതാംകൂറിൽ ആദ്യമായി ബ്രിട്ടിഷ് റസിഡന്റിനെ നിയമിക്കുന്നത് ധർമ്മരാജയുടെ കാലത്താണ്.
തിരുവിതാംകൂറിലെ ആദ്യ ബ്രിട്ടിഷ് റസിഡന്റ്?
ans : കേണൽ മെക്കാളെ (1795-1810)
തിരുവിതാംകൂറിന്റെ തലസ്ഥാനം പത്മനാഭപുരത്തു(കൽക്കുളം) നിന്നും തിരുവനന്തപുരത്തേയ്ക്ക് മാറ്റിയത്?
ans : കാർത്തിക തിരുനാൾ രാമവർമ്മ (1790)
കർണാടക സംഗീതത്തിലെ സപ്തസ്വരങ്ങൾ കേൾപ്പിക്കുന്ന പ്രത്യേയകതരം കൽതൂണുകളോടുകൂടിയ കുലശേഖര മണ്ഡപം പണി കഴിപ്പിച്ചത്?
ans : കാർത്തിക തിരുനാൾ രാമവർമ്മ
ആട്ടക്കഥകൾ രചിച്ച തിരുവിതാംകൂർ രാജാവ്?
ans : ധർമ്മരാജ
കിഴക്കേകോട്ടയും പടിഞ്ഞാറെകോട്ടയും പണികഴിപ്പിച്ച തിരുവിതാംകൂർ രാജാവ്?
ans : ധർമ്മരാജ
എം.സി. റോഡിന്റെ പണി ആരംഭിച്ചത്?
ans : രാജാ കേശവദാസ്
ചങ്ങനാശ്ശേരി അടിമചന്ത സ്ഥാപിച്ച ദിവാൻ?
ans : വേലുത്തമ്പി ദവള
കാർത്തിക തിരുനാൾ രാമവർമ്മയുടെ സദസ്സിൽ ജീവിച്ചിരുന്ന പ്രമുഖ കവികൾ?
ans : കുഞ്ചൻ നമ്പ്യാർ, ഉണ്ണായിവാര്യർ
വലിയ ദിവാൻജി
ധർമ്മരാജയുടെ പ്രശസ്തനായ ദിവാൻ?
ans : രാജാ കേശവദാസ്
തിരുവിതാംകൂറിൽ ദിവാൻ എന്ന ഔദ്യോഗിക നാമം സ്വീകരിച്ച ആദ്യത്തെ പ്രധാനമന്ത്രി?
ans : രാജാ കേശവദാസ്
‘വലിയ ദിവാൻജി’ എന്നറിയപ്പെട്ടിരുന്ന തിരുവിതാംകൂർ ദിവാൻ?
ans : രാജാ കേശവദാസ്
രാജാകേശവദാസിന്റെ യഥാർത്ഥ പേര്?
ans : കേശവപിള്ള
രാജാകേശവദാസിന് 'രാജ’ എന്ന പദവി നൽകിയത്?
ans : മോണിംഗ്ഡൺ പ്രഭു
ആലപ്പുഴ തുറമുഖവും, ചാല കമ്പോളവും പണികഴിപ്പിച്ചത്?
ans : രാജാ കേശവദാസ്
രാജാകേശവദാസിന്റെ സ്മരണാർത്ഥം നാമകരണം ചെയ്ത തിരുവനന്തപുരത്തെ പട്ടണം?
ans : കേശവദാസപുരം
അവിട്ടം തിരുനാൾ ബാല രാമവർമ്മ
അവിട്ടം തിരുനാൾ ബാല രാമവർമ്മയുടെ ഭരണകാലഘട്ടം?
ans : 1798 മുതൽ 1810 വരെ
തിരുവിതാംകൂറിലെ അശകതനും അപ്രാപ്യനുമായ ഭരണാധികാരി യായി അറിയപ്പെടുന്നത്?
ans : അവിട്ടം തിരുനാൾ ബാലരാമവർമ
അവിട്ടം തിരുനാളിന്റെ പ്രശസ്തനായ ദിവാൻ?
ans : വേലുത്തമ്പി ദളവ
വേലുത്തമ്പി ദളവ തിരുവിതാംകൂറിൽ ദിവാനായ വർഷം?
ans : 1802
വേലുത്തമ്പിയുടെ യഥാർത്ഥപേര്?
ans : വേലായുധൻ ചെമ്പകരാമൻ
വേലുത്തമ്പിയുടെ ജന്മദേശം?
ans : കൽക്കുളം (കന്യാകുമാരി ജില്ല)
വേലുത്തമ്പിയുടെ തറവാട്ടു നാമം?
ans : തലക്കുളത്തുവീട്
കൊല്ലത്ത് ഹജൂർകച്ചേരി (സെക്രട്ടേറിയറ്റ്) സ്ഥാപിച്ചത്?
ans : വേലുത്തമ്പി ദളവ
തിരുവിതാംകൂറിൽ സഞ്ചരിക്കുന്ന കോടതികൾ സ്ഥാപിച്ചത്?
ans : വേലുത്തമ്പി ദളവ
വേമ്പനാട്ടുകായലിലെ പാതിരാമണൽ ദ്വീപിനെ കൃഷിയോഗ്യമാക്കിയ ദിവാൻ?
ans : വേലുത്തമ്പി ദളവ
വേലുത്തമ്പി ദളവ ജീവത്യാഗം ചെയ്തത്?
ans : 1809
വേലുത്തമ്പി ആത്മഹത്യ ചെയ്ത ക്ഷേത്രം?
ans : മണ്ണടി ക്ഷേത്രം (പത്തനംതിട്ട)
വേലുത്തമ്പി ദളവ സ്മാരകം സ്ഥിതി ചെയ്യുന്നത്?
ans : മണ്ണടി
വേലുത്തമ്പി ദളവയ്ക്കക്കുശേഷം ദിവാനായത്?
ans : ഉമ്മിണി തമ്പി
വിഴിഞ്ഞം തുറമുഖവും ബാലരാമപുരം പട്ടണവും പണി കഴിപ്പിച്ചത്?
ans : ഉമ്മിണി തമ്പി
തിരുവിതാംകൂറിലെ പോലീസ് സേനയ്ക്ക് തുടക്കം കുറിച്ച ദിവാൻ?
ans : ഉമ്മിണി തമ്പി (അതുവരെ നായർപട ആയിരുന്നു)
ഉമ്മിണിത്തമ്പി നീതിന്യായ നിർവ്വഹണത്തിനുവേണ്ടി സ്ഥാപിച്ച കോടതി?
ans : ഇൻസുവാഫ് കച്ചേരി
കുണ്ടറ വിളംബരം
കുണ്ടറ വിളംബരം നടത്തിയ തിരുവിതാംകൂർ ദളവ?
ans : വേലുത്തമ്പി ദളവ
കുണ്ടറ വിളംബരം പുറപ്പെടുവിച്ചത്?
ans : 1809 ജനുവരി11 (984 മകരം 1)
(കുണ്ടറ വിളംബരത്തിലൂടെ വേലുത്തമ്പി ദളവ ബ്രിട്ടീഷുകാർക്കെതിരെ സമരം ചെയ്യാൻ ആഹ്വാനം ചെയ്തു)
കുണ്ടറ വിളംബരത്തിനു സാക്ഷ്യം വഹിച്ച ക്ഷേത്രസന്നിധി?
ans : കുണ്ടറയിലെ ഇളമ്പള്ളൂർ ക്ഷേത്രം
ആയില്യം തിരുനാൾ ഗൗരി ലക്ഷ്മീഭായി
തിരുവിതാംകൂർ സിംഹാസന ത്തിലെ ആദ്യ വനിതാ ഭരണാധികാരി?
ans : റാണി ഗൗരി ലക്ഷ്മീഭായി
ആയില്യം തിരുനാൾ ഗൗരി ലക്ഷ്മിഭായിയുടെ ഭരണകാലഘട്ടം?
ans : 1810 മുതൽ 1815 വരെ
തിരുവിതാംകൂറിൽ അടിമക്കച്ചവടം നിർത്തലാക്കിയ ഭരണാധികാരി?
ans : റാണി ഗൗരി ലക്ഷ്മീഭായി
തിരുവിതാംകൂറിൽ അടിമക്കച്ചവടം അവസാനിപ്പിച്ച വർഷം?
ans : 1812
തിരുവിതാംകൂറിൽ ജില്ലാ കോടതികൾ അപ്പീൽ കോടതി എന്നിവ സ്ഥാപിച്ച ഭരണാധികാരി?
ans : റാണി ഗൗരി ലക്ഷ്മീഭായി
സെക്രട്ടേറിയറ്റ് സമ്പ്രദായത്തിലുള്ള ഭരണരീതി, പട്ടയ സമ്പ്രദായം എന്നിവ ഏർപ്പെടുത്തിയ ഭരണാധികാരി?
ans : റാണി ഗൗരി ലക്ഷ്മീഭായി
ജന്മിമാർക്ക് പട്ടയം നൽകുന്ന രീതി ആരംഭിച്ചത്?
ans : ഗൗരി ലക്ഷ്മിഭായി
ദേവസ്വങ്ങളുടെ ഭരണം സർക്കാർ ഏറ്റെടുത്തത് ഗൗരി ലക്ഷ്മിഭായിയുടെ ഭരണകാലത്താണ്.
തിരുവിതാംകൂറിൽ വാക്സിനേഷനും, അലോപ്പതി ചികിത്സാരീതിയും നടപ്പിലാക്കിയ ഭരണാധികാരി?
ans : റാണി ഗൗരി ലക്ഷ്മീഭായി
ഏറ്റവും കൂടുതൽ കാലം തിരുവിതാംകൂർ ഭരിച്ച ഭരണാധികാരി?
ans : കാർത്തിക തിരുനാൾ രാമവർമ്മ (40 വർഷം)
ഏറ്റവും കുറച്ച കാലം തിരുവിതാംകൂർ ഭരിച്ച ഭരണാധികാരി?
ans : റാണി ഗൗരി ലക്ഷ്മീഭായി (5 വർഷം)
റസിഡന്റ് ദിവാൻ
റാണി ഗൗരി ലക്ഷ്മിഭായിയുടെ കാലഘട്ടത്തിൽ തിരുവിതാംകൂറിൽ ബ്രിട്ടീഷ് റസിഡന്റായി നിയമിനായത്?
ans : കേണൽ ജോൺ മൺറോ
ഉമ്മിണി തമ്പിക്ക് ശേഷം തിരുവിതാംകൂറിൽ ദിവാനായത്?
ans : കേണൽ മൺറോ
തിരുവിതാംകൂറിലെ ആദ്യ യൂറോപ്യൻ ദിവാൻ?
ans : കേണൽ മൺറോ
തിരുവിതാംകൂറിലെ ആദ്യ റെസിഡന്റ് ദിവാൻ?
ans : കേണൽ മൺറോ
ചട്ടവരിയോലകൾ എന്നപേരിൽ നിയമസംഹിത തയ്യാറാക്കിയത്?
ans : കേണൽ മൺറോ
തിരുവിതാംകൂറിലും കൊച്ചിയിലും ദിവാനായിരുന്ന ബ്രിട്ടീഷുകാരൻ?
ans : കേണൽ മൺറോ
ഉതൃട്ടാതി തിരുനാൾ ഗൗരി പാർവ്വതീഭായി (1815-1829)
തിരുവിതാംകൂറിൽ റീജന്റ് ആയി ഭരണം നടത്തിയ ആദ്യ ഭരണാധികാരി?
ans : റാണി ഗൗരി പാർവ്വതീഭായി
വിദ്യാഭ്യാസം ഗവൺമെന്റിന്റെ കടമയാണെന്ന് പ്രഖ്യാപിച്ച തിരുവിതാംകൂർ ഭരണാധികാരി?
ans : റാണി ഗൗരി പാർവ്വതീഭായി(1817-ൽ വിദ്യാലയങ്ങൾ സർക്കാർ ഏറ്റെടുക്കുകയും തിരുവിതാംകൂറിൽ പ്രാഥമിക വിദ്യാഭ്യാസം നിർബന്ധ മാക്കുകയും ചെയ്തു)
പാർവ്വതി പുത്തനാർ പണികഴിപ്പിച്ചത്?
ans : റാണി ഗൗരി പാർവ്വതീഭായി (വേളിക്കായലിനെയും കഠിനംകുളം കായലിനെയും ബന്ധിപ്പിക്കുന്ന തോടാണ് പാർവ്വതി പുത്തനാർ)
തിരുവിതാംകൂറിൽ താണജാതിയിൽപ്പെട്ടവർക്ക് അണിയാൻ അനുമതി നൽകിയത്?
ans : റാണി ഗൗരി പാർവ്വതീഭായി
തിരുവിതാംകൂറിൽ എല്ലാവർക്കും പുര ഓടുമേയാനുള്ള അനുമതി നൽകിയ ഭരണാധികാരി?
ans : റാണി ഗൗരി പാർവ്വതീഭായി
ആലപ്പുഴയിലും കോട്ടയത്തും പെൺ പള്ളിക്കൂടങ്ങൾ സ്ഥാപിച്ചത്?
ans : റാണി ഗൗരി പാർവ്വതീഭായി
1821 ൽ കോട്ടയത്ത് സി.എം.എസ്. പ്രസ് സ്ഥാപിതമായപ്പോൾ ഭരണാധികാരി?
ans : റാണി ഗൗരി പാർവ്വതീഭായി
ലണ്ടൻ മിഷൻ സൊസൈറ്റി (LM.S.) പ്രവർത്തനം ആരംഭിച്ചത് റാണി ഗൗരി പാർവ്വതീഭായിയുടെ കാലത്താണ്.
ആദ്യമായി ലണ്ടൻ മിഷൻ സൊസൈറ്റി ആരംഭിച്ചത്?
ans : നാഗർകോവിലിൽ (1816)
സ്വാതിതിരുനാൾ
സ്വാതി തിരുനാളിന്റെ ഭരണകാലഘട്ടം?
ans : 1829 - 1847
ആധുനിക തിരുവിതാംകൂറിന്റെ സുവർണ്ണകാലം എന്നറിയപ്പെട്ടിരുന്നത്?
ans : സ്വാതിതിരുനാളിന്റെ ഭരണകാലം
'ഗർഭശ്രീമാൻ', 'ദക്ഷിണ ഭോജൻ' എന്നീ പേരുക ളിൽ അറിയപ്പെട്ടിരുന്ന
തിരുവിതാംകൂർ രാജാവ്?
ans : സ്വാതി തിരുനാൾ
‘സംഗീതജ്ഞരിലെ രാജാവ്, രാജാക്കന്മാരിലെ സംഗീതജ്ഞൻ' എന്നീ പേരുകളിൽ അറിയപ്പെട്ടിരുന്നത്?
ans : സ്വാതി തിരുനാൾ
സ്വാതിതിരുനാളിന്റെ യഥാർത്ഥപേര്?
ans : രാമവർമ്മ
ഹജൂർകച്ചേരി കൊല്ലത്തു നിന്നും തിരുവനന്തപുരത്തേക്ക് മാറ്റിയ ഭരണാധികാരി?
ans : സ്വാതി തിരുനാൾ
'ശുചീന്ദ്രം കൈമുക്ക്’നിർത്തലാക്കിയ ഭരണാധികാരി?
ans : സ്വാതി തിരുനാൾ
സ്വാതിതിരുനാളിന്റെ സദസ്സിലെ ആസ്ഥാന വിദ്വാൻമാർ അറിയപ്പെട്ടിരുന്നത്?
ans : തഞ്ചാവൂർ നാൽവർ
കർണ്ണാടക സംഗീതത്തിലും, വീണവായനയിലും തൽപ്പരനായിരുന്ന തിരുവിതാംകൂർ രാജാവ്?
ans : സ്വാതി തിരുനാൾ
തിരുവിതാംകൂറിലെ ആദ്യ നിയമസംഹിത പ്രസിദ്ധീകരിച്ചത്?
ans : സ്വാതിതിരുനാൾ
ആധുനിക ലിപി വിളംബരം തിരുവിതാംകൂറിൽ നടപ്പിലാക്കിയത്?
ans : സ്വാതി തിരുനാൾ (1837)
തിരുവിതാംകൂറിൽ ജലസേചനവകുപ്പ് കൊണ്ടുവന്നത്?
ans : സ്വാതി തിരുനാൾ
ഭക്തിമഞ്ജരി. ഉൽസവ പ്രബന്ധം, പത്മനാഭശതകം എന്നിവയുടെ
രചയിതാവ്?
ans : സ്വാതി തിരുനാൾ
‘സ്യാനന്ദൂപുരവർണ്ണ പ്രബന്ധം’ എന്ന കൃതിയുടെ രചയിതാവ്?
ans : സ്വാതി തിരുനാൾ
സ്വാതിതിരുനാളിന്റെ കാലത്ത് വളർന്ന നൃത്തരൂപം?
ans : മോഹിനിയാട്ടം
മോഹിനിയാട്ടത്തിൽ വർണ്ണം, പദം, തില്ലാന എന്നിവ കൊണ്ടുവന്നത്?
ans : സ്വാതി തിരുനാൾ
പെറ്റിസിവിൽ കേസുകളും പോലീസ് കേസുകളും കേൾക്കാൻ മുൻസിഫ് കോടതികൾ സ്ഥാപിച്ചത്?
ans : സ്വാതി തിരുനാൾ
സ്വാതി തിരുനാളിന്റെ ആസ്ഥാന കവി?
ans : ഇരയിമ്മൻ തമ്പി
ഓമനത്തിങ്കൾ കിടാവോ എന്ന താരാട്ടു ഗാനം രചിച്ചത്?
ans : ഇരയിമ്മൻ തമ്പി
സ്വാതി തിരുനാളിന്റെ സദസ്സിലെ പ്രമുഖരായ സംഗീതജ്ഞനായിരുന്നു ഷഡ്കാല ഗോവിന്ദമാരാർ, മേരു സ്വാമി, മുത്തുസ്വാമി ദീക്ഷിതരുടെ ശിഷ്യന്മാരായ വടിവേലു. ചിന്നയ്യ, പൊന്നയ്യ, ശിവാനന്ദൻ എന്നിവർ.
ഇരുപതിലധികം ഭാഷകൾ അനായാസേന കൈകാര്യം ചെയ്ത ഭരണാധികാരി?
ans : സ്വാതി തിരുനാൾ
തിരുവനന്തപുരം മൃഗശാല, നക്ഷത്ര ബംഗ്ലാവ്, തൈക്കാട് ആശുപ്രതി, കുതിര മാളിക എന്നിവ പണി കഴിപ്പിച്ചത്?
ans : സ്വാതി തിരുനാൾ
തിരുവനന്തപുരത്ത് നക്ഷത്ര ബംഗ്ലാവ് തുറന്ന വർഷം?
ans : 1836
നിയമ കാര്യവകുപ്പിൽ സ്വാതി തിരുനാളിനെ സഹായിച്ചിരുന്ന വ്യക്തി?
ans : കണ്ടൻമേനോൻ
തിരുവിതാംകൂറിൽ ആദ്യ ‘സെൻസസ് (ഇന്ത്യയിലെ തന്നെ ആദ്യത്തേത്) നടന്നത് 1836 ൽ സ്വാതി തിരുനാളിന്റെ കാലത്താണ്.
തിരുവിതാംകൂറിൽ ആദ്യ ക്രമീകൃതമായ സെൻസസ് നടന്നത് 1875 ൽ ആയില്യം തിരുനാളിന്റെ കാലത്താണ്.
തിരുവിതാംകൂർ സേനയ്ക്ക് നായർ ബ്രിഗേഡ് എന്ന പേര് നൽകിയ ഭരണാധികാരി?
ans : സ്വാതി തിരുനാൾ
സ്റ്റാമ്പിൽ പ്രത്യക്ഷപ്പെട്ട കേരളത്തിലെ ആദ്യ രാജാവ്?
ans : സ്വാതി തിരുനാൾ
തിരുവിതാംകൂറിൽ എൻജിനീയറിംഗ് വകുപ്പ്, കൃഷി,പൊതുമരാമത്ത് വകുപ്പ് എന്നിവ ആരംഭിച്ചത് സ്വാതി തിരുനാളിന്റെ കാലത്താണ്.
തിരുവിതാംകൂറിൽ വാനനിരീക്ഷണകേന്ദ്രം, ഇംഗ്ലീഷ് സ്കൂൾ എന്നിവ സ്ഥാപിച്ചത്?
ans : സ്വാതി തിരുനാൾ
തിരുവിതാംകൂറിൽ ഇംഗ്ലീഷ് വിദ്യാഭ്യാസം ആരംഭിച്ചത്?
ans : സ്വാതി തിരുനാളിന്റെ ഭരണകാലത്താണ്
തിരുവനന്തപുരത്ത് ഇംഗ്ലീഷ് സ്കൂൾ സ്ഥാപിച്ച വർഷം?
ans : 1834 (1836-ൽ ഇത് രാജാസ് ഫ്രീ സ്കൂളായി മാറി. 1866-ൽ രാജസ് ഫ്രീ സ്കൂളിനെ യൂണിവേഴ്സിറ്റി കോളേജാക്കി മാറ്റി)
ഉത്രം തിരുനാൾ മാർത്താണ്ഡവർമ്മ (1847-1860)
ഉത്രം തിരുനാൾ മാർത്താണ്ഡവർമ്മയുടെ ഭരണകാലഘട്ടം?
ans : 1847 മുതൽ 1860 വരെ
ആരുടെ ഭരണകാലത്താണ് തിരുവിതാംകൂറിൽ പോസ്റ്റ് ഓഫീസ് സംവിധാനം നിലവിൽ വന്നത്?
ans : ഉത്രം തിരുനാൾ മാർത്താണ്ഡവർമ്മ
കേരളത്തിലെ ആദ്യത്തെ പോസ്റ്റാഫീസ് സ്ഥാപിതമായത്?
ans : ആലപ്പുഴ (1857)
അമേരിക്കക്കാരനായ ജെയിംസ് ഡാറ കേരളത്തിലെ ആദ്യ (ഡാറാസ് മെയിൽ) കയർ ഫാക്ടറി ആലപ്പുഴയിൽ സ്ഥാപിച്ചത് ഉത്രം തിരുനാളിന്റെ കാലത്താണ് (1859-ൽ)
ഭരണസൗകര്യത്തിനായി തിരുവിതാംകൂറിനെ പത്മനാഭപുരം, തിരുവനന്തപുരം, കൊല്ലം, ചേർത്തല എന്നീ നാലുവിഭാഗങ്ങളാക്കി തിരിച്ച് ഓരോന്നിനും ഓരോ ദിവാൻ പേഷ്കാർമാരെ നിയമിച്ചത്?
ans : ഉത്രം തിരുനാൾ മാർത്താണ്ഡവർമ്മ
ഒന്നാം സ്വാതന്ത്ര്യസമരം (ശിപായി ലഹള) നടന്ന സമയത്തെ തിരുവിതാംകൂർ ഭരണാധികാരി?
ans : ഉതം തിരുനാൾ മാർത്താണ്ഡവർമ്മ
ചാന്നാർ ലഹള
ചാന്നാർ സമുദായത്തിലെ സ്ത്രീകൾക്ക്മാറുമറയ്ക്കാനുള്ള അവകാശത്തിനായി തിരുവിതാംകൂറിൽ നടന്ന സമരം?
ans : ചാന്നാർ കലാപം(1859)
ചാന്നാർ ലഹളയുടെ മറ്റൊരു പേര്?
ans : മേൽമുണ്ട് സമരം
ചാന്നാർ സ്ത്രീകൾക്ക് മാറ് മറയ്ക്കാനുള്ള അനുവാദം നൽകിക്കൊണ്ട് വിളംബരം പുറപ്പെടുവിച്ചത്?
ans : ഉത്രം തിരുനാൾ മാർത്താണ്ഡവർമ്മ
ആയില്യം തിരുനാൾ(1860-1880)
പണ്ടാരപ്പാട്ട വിളംബരം (1865) നടത്തിയ തിരുവിതാംകൂർ രാജാവ്?
ans : ആയില്യം തിരുനാൾ
‘ജന്മികുടിയാൻ വിളംബരം’ (1867) നടത്തിയ തിരുവിതാംകൂർ ഭരണാധികാരി?
ans : ആയില്യം തിരുനാൾ (1867-ലെ ജന്മി-കുടിയാൻ വിളംബരം വസ്തുവിൽ കുടിയാനുള്ള അവകാശത്തിന് സ്ഥിരത നൽകി.)
ആയില്യം തിരുനാളിന് 1866-ൽ 'മഹാരാജപ്പട്ടം' നൽകിയ ബ്രിട്ടീഷ് രാജ്ഞി?
ans : വിക്ടോറിയ രാജ്ഞി
സന്ദിഷ്ടവാദി എന്ന പത്രം കണ്ടു കെട്ടിയത്?
ans : ആയില്യം തിരുനാൾ
തിരുവനന്തപുരത്ത ആർട്സ് കോളേജ് (1866) സ്ഥാപിച്ചത്?
ans : ആയില്യം തിരുനാൾ
1874-ൽ തിരുവനന്തപുരത്ത് നിയമവിദ്യാഭ്യാസം ആരംഭിച്ചത്?
ans : ആയില്യം തിരുനാൾ
കേരളത്തിലെ ആദ്യ ജനറൽ ആശുപത്രി, മാനസികരോഗാശുപ്രതി, പൂജപ്പുര സെൻട്രൽ ജയിൽ എന്നിവ തിരുവനന്തപുരത്ത് ആരംഭിച്ചത്?
ans : ആയില്യം തിരുനാൾ
തിരുവനന്തപുരത്തെ നേപ്പിയർ മ്യൂസിയം സ്ഥാപിച്ചത്?
ans : ആയില്യം തിരുനാൾ (Architect-Robert Chisholm)
സെക്രട്ടറിയേറ്റ് മന്ദിരം ഉദ്ഘാടനം ചെയ്തത്?
ans : 1869 ആഗസ്റ്റ് 23
തിരുവനന്തപുരം സെക്രട്ടേറിയറ്റ് മന്ദിരത്തിന്റെ ശില്പി?
ans : വില്യം ബാർട്ടൺ
സെക്രട്ടേറിയേറ്റിലെ ആദ്യ പ്രധാനമന്ത്രി?
ans : ടി.മാധവറാവു
ആയില്യം തിരുനാളിന്റെ പ്രശസ്തനായ ദിവാൻ?
ans : ടി.മാധവറാവു
1860 ൽ തിരുവിതാംകൂറിൽ പൊതുമരാമത്ത് വകുപ്പ് ആരംഭിച്ചത്?
ans : ടി. മാധവറാവു
ടി. മാധവറാവുശേഷം ദിവാൻ പദവിലെത്തിയത്?
ans : ശേഷയ്യാ ശാസ്ത്രി
സർക്കാർ അഞ്ചൽ (തപാൽ വകുപ്പ്) പൊതുജനങ്ങൾക്കു തുറന്നു കൊടുത്ത വർഷം?
ans : 1861
ലാറ്റിൻ വാക്കായ 'Angeles' (ദൂതൻ)ൽ നിന്നാണ് അഞ്ചൽ എന്ന വാക്ക് ഉത്ഭവിച്ചത്.
തിരുവിതാംകൂറിലെ ആദ്യത്തെ സമഗ്രമായ കനേഷുകുമാരി തയ്യാറാക്കിയ വർഷം?
ans : 1875
പുനലൂർ തൂക്കുപാലം പണികഴിപ്പിച്ചത് ആരുടെ ഭരണകാലത്താണ്?
ans : ആയില്യം തിരുനാളിന്റെ (1877)
കേരളത്തിലെ ഏറ്റവും നീളം കൂടിയ റോഡായ എം.സി.റോഡിന്റെ പണി പൂർത്തിയാക്കിയത് ആയില്യം തിരുനാളിന്റെ കാലത്താണ്.
.എ.ആർ. രാജരാജവർമ്മ, രാജാരവിവർമ്മ കേരള വർമ്മ വലിയകോയിത്തമ്പുരാൻ എന്നിവർ ആയില്യം നാളിന്റെ സദസ്സിലെ പ്രമുഖരായിരുന്നു.
ആധുനിക തിരുവിതാംകൂർ മാതൃരാജ്യമെന്നു പ്രകീർത്തിക്കപ്പെടാൻ തക്കവിധം ഭരണമണ്ഡലത്തിന് അടിത്തറ പാകിയത്?
ans : സ്വാതി തിരുനാൾ
ആരുടെ ഭരണകാലത്താണ് തിരുവിതാംകൂറിന് മാതൃകാ രാജ്യം(മോഡൽ സ്റ്റേറ്) എന്ന പദവി ലഭിച്ചത്?
ans : ആയില്യം തിരുനാൾ
വിശാഖം തിരുനാൾ
പണ്ഡിതൻ എന്ന നിലയിൽ പ്രശസ്തനായ തിരുവിതാംകൂർ രാജാവ്?
ans : വിശാഖം തിരുനാൾ രാമവർമ്മ
1881 ൽ തിരുവിതാംകൂറിൽ ഹൈക്കോടതി സ്ഥാപിച്ചു.
1881 ൽ കോട്ടയം നഗരം പണി കഴിപ്പിച്ചു.
1881 ൽ തിരുവിതാംകൂറിലെ ആദ്യ പരുത്തിമില്ല് കൊല്ലത്ത് ആരംഭിച്ചു.
തിരുവിതാംകൂറിൽ സമ്പൂർണ്ണ ഭൂസർവ്വേ നടന്നത്?
ans : 1883-ൽ വിശാഖം തിരുനാളിന്റെ ഭരണകാലത്ത്
തിരുവിതാംകൂറിൽ പോലീസ് സംവിധാനം ഉടച്ചു വാർത്ത ഭരണാധികാരി?
ans : വിശാഖ തിരുനാൾ രാമവർമ
തിരുവിതാംകൂറിൽ മരിച്ചീനി കൃഷി പ്രോത്സാഹിപ്പിച്ച ഭരണാധികാരി?
ans : വിശാഖ തിരുനാൾ രാമവർമ
ശ്രീമൂലം തിരുനാൾ (1885-1924)
പ്രാഥമിക വിദ്യാഭ്യാസം സൗജന്യമാക്കിയ തിരുവിതാംകൂർ രാജാവ്?
ans : ശ്രീമൂലം തിരുനാൾ
പിന്നോക്ക സമുദായത്തിലെ കുട്ടികൾക്ക് സർക്കാർ സ്കൂളുകളിൽ പ്രവേശനം അനുവദിച്ചത്?
ans : ശ്രീമൂലം തിരുനാൾ
1896 ൽ തിരുവിതാംകൂറിൽ ജൻമികുടിയാൻ റെഗുലേഷൻ പാസ്സാക്കി.
തിരുവിതാംകൂർ ലെജിസ്ലേറ്റീവ് കൗൺസിൽ നിലവിൽ വന്നത്?
ans : 1888 മാർച്ച് 30
തിരുവിതാംകൂർ ലെജിസ്ളേറ്റീവ് കൗൺസിൽ ശ്രീമൂലം പോപ്പുലർ അസംബ്ലിയായത് (ശ്രീമൂലം പ്രജാസഭ)
ans : 1904-ൽ
പ്രജാസഭയുടെ ആദ്യ സമ്മേളനം നടന്നത്?
ans : 1904 ഒക്ടോബർ 24
തിരുവിതാംകൂറിൽ വർത്തമാന പത്രനിയമം, ഫിംഗർ പ്രിന്റെ ബ്യൂറോ, ഹസ്തലിഖിത ലൈബ്രറി ഇവ ആരംഭിച്ചതും ശ്രീമൂലം തിരുനാളാണ്.
ശ്രീമൂലം പ്രജാസഭയുടെ ആദ്യ യോഗത്തിൽ 88 അംഗങ്ങൾ പങ്കെടുത്തു.
തിരുവനന്തപുരത്ത് വിക്ടോറിയ ജൂബിലി ടൗൺ ഹാൾ പണികഴിപ്പിച്ചത്?
ans : ശ്രീമൂലം തിരുനാൾ
തിരുവനന്തപുരത്ത് സംസ്കൃത കോളേജ്, ആയൂർവ്വേദ കോളേജ്. പുരാവസ്തു വകുപ്പ് എന്നിവ ആരംഭിച്ചത്?
ans : ശ്രീമൂലം തിരുനാൾ
തിരുവനന്തപുരത്ത് ദുർഗുണപരിഹാര പാഠശാല, ലോ കോളേജ്,വനിതാ കോളേജ് എന്നിവ ആരംഭിച്ചത്?
ans : ശ്രീമൂലം തിരുനാൾ
മുല്ലപ്പെരിയാർ ഡാം ഉദ്ഘാടനം ചെയ്തത് ആരുടെ ഭരണ കാലത്താണ്?
ans : ശ്രീമുലം തിരുനാൾ (1895)
സ്വദേശാഭിമാനി രാമകൃഷ്ണപിള്ളയെ നാടുകടത്തിയ സമയത്തെ തിരുവിതാംകൂർ രാജാവ്?
ans : ശ്രീമൂലം തിരുനാൾ (1910)
സ്വദേശാഭിമാനി രാമകൃഷ്ണപിള്ളയെ നാടുകടത്തിയ ദിവാൻ?
ans : പി.രാജഗോപാലാചാരി
മലയാളി മെമ്മോറിയൽ (1891), ഈഴവ മെമ്മോറിയൽ (1896) തുടങ്ങിയ നിവേദനങ്ങൾ സമർപ്പിക്കപ്പെട്ടത്?
ans : ശ്രീമൂലം തിരുനാളിന്
അവർണ്ണ ഹിന്ദുക്കൾ, (കിസ്ത്യാനികൾ, മുസ്ലീങ്ങൾ എന്നിവർക്ക് ലാൻഡ് റവന്യൂ വകുപ്പിൽ നിയമനങ്ങൾ നിഷേധിച്ചതിനെതിരെ എല്ലാവർക്കും തുല്യ അവകാശങ്ങൾക്കായി നടന്ന പ്രക്ഷോഭം?
ans : പൗരസമത്വവാദ പ്രക്ഷോഭം (1919)
കെ.പി.സി.സി.യുടെ നേതൃത്വത്തിൽ അഖിലകേരള സമ്മേളനം നടന്ന വർഷം?
ans : 1921 (അധ്യക്ഷൻ-ടിപ്രകാശം)
1924 മാർച്ച് 30 ന് വൈക്കം സത്യാഗ്രഹം ആരംഭിച്ചത് ശ്രീമൂലം തിരുനാളിന്റെ കാലത്താണ്.
മലയാളി മെമ്മോറിയൽ
.തിരുവിതാംകൂറിൽ ഉദ്യോഗങ്ങൾക്ക് വിദേശ ബ്രാഹ്മണർക്കുണ്ടായിരുന്ന അമിത പ്രധാന്യം ഇല്ലാതാക്കുന്നതിനായി ജി.പി. പിള്ളയുടെ നേതൃത്വത്തിൽ 10028 പേർ ഒപ്പിട്ട ഒരു നിവേദനം 1891 ജനുവരി 1ന് തിരുവിതാംകൂർ രാജാവായിരുന്ന ശ്രീമൂലം തിരുനാളിന് സമർപ്പിക്കുകയുണ്ടായി ഇതാണ് മലയാളി മെമ്മോറിയൽ.
മലയാളി മെമ്മോറിയലിന്റെ ലക്ഷ്യം?
ans : ഉന്നതജോലികൾ തദ്ദേശീയർക്കു നൽകുക
മലയാളി മെമ്മോറിയലിൽ ആദ്യ ഒപ്പുവച്ചത്?
ans : കെ.പി.ശങ്കരമേനോൻ
മലയാളി മെമ്മോറിയലിൽ മൂന്നാമതായി ഒപ്പുവച്ചത്?
ans : ഡോ. പൽപ്പു
മലയാളി മെമ്മോറിയലിന്റെ പിന്നിൽ പ്രവർത്തിച്ച സാഹിത്യകാരൻ?
ans : സി.വി. രാമൻ പിള്ള
തിരുവിതാംകൂർ തിരുവിതാംകൂർകാർക്ക് എന്ന മുദ്രാവാക്യം മലയാളി മെമോറിയലുമായി ബന്ധപ്പെട്ടതാണ്.
തിരുവിതാംകൂർ തിരുവിതാംകൂർകാർക്ക് എന്ന ലഘുലേഖ എഴുതിയത്?
ans : ജി.പി. പിള്ള
ഈഴവ മെമ്മോറിയൽ
ഈഴവ സമുദായത്തിന്റെ അവകാശങ്ങൾ നേടിയെടുക്കുന്നതിനായി ഡോ. പൽപ്പുവിന്റെ നേതൃത്വത്തിൽ 13176-പേർ ഒപ്പിട്ട ഒരു ഹർജി 1896 സെപ്റ്റംബർ 3 ന് തിരുവിതാംകൂർ രാജാവായിരുന്ന ശ്രീമൂലം തിരുനാളിന് സമർപ്പിക്കുകയുണ്ടായി. ഇതാണ് ഈഴവ മെമ്മോറിയൽ.
രണ്ടാം ഈഴവ മെമ്മോറിയൽ സമർപ്പിക്കപ്പെട്ട വർഷം?
ans : 1900
രണ്ടാം ഈഴവ മെമ്മോറിയൽ സമർപ്പിക്കപ്പെട്ടത്?
ans : കഴ്സൺ പ്രഭുവിന്
നായർ -ഈഴവ വിപ്ലവം നടന്ന വർഷം?
ans : 1905
എതിർ മെമ്മോറിയൽ
മലയാളി മെമ്മോറിയലിനെ തകർക്കുക എന്ന ഉദ്ദേശത്തോടെ തമിഴ് ബ്രാഹ്മണർ,ഹിന്ദു മലയാളികൾ, ക്രൈസ്തവ മലയാളികൾ എന്നിങ്ങനെ വിവിധ വിഭാഗത്തിലുള്ള ആളുകൾ ചേർന്നു ഒപ്പിട്ട ഒരു മെമ്മോറിയൽ 1891 ജൂൺ 3 ന് തിരുവിതാംകൂർ രാജാവായിരുന്ന ശ്രീമൂലം തിരുനാളിനു സമർപ്പിച്ചു. ഇതാണ് എതിർ മെമോറിയൽ എന്നറിയപ്പെടുന്നത്.
പൂരാടം തിരുനാൾ സേതു ലക്ഷ്മിഭായി (1924-1931)
1924 മുതൽ 1931 വരെ ശ്രീ ചിത്തിര തിരുനാളിനു പ്രായം തിക യാത്തതിനാൽ റീജന്റായിയാണ് റാണി സേതുലക്ഷ്മീഭായി ഭരണം നടത്തിയത്.
ശുചീന്ദ്രം സത്യാ ഗ്രഹം, തിരുവാർപ്പ് സത്യാഗ്രഹം എന്നിവ നടന്നത് സേതു ലക്ഷ്മീഭായിയുടെ കാലത്താണ്.
ദേവസ്വം ക്ഷേത്രങ്ങളിൽ മൃഗബലി, ദേവദാസി (കുടിക്കാരി) സമ്പ്രദായം എന്നിവ നിരോധിച്ചത്?
ans : റാണി സേതു ലക്ഷ്മിഭായി
ബഹുഭാര്യാത്വം നിയമവിരുദ്ധമായി പ്രഖ്യാപിച്ച ഭരണാധികാരി?
ans : റാണി സേതുലക്ഷ്മി ഭായി
തിരുവിതാംകൂർ വർത്തമാന പത്ര നിയമം പാസ്സാക്കിയത്?
ans : റാണി സേതുലക്ഷ്മി ഭായി (1926)
റാണി സേതു ലക്ഷ്മിഭായിയുടെ കാലത്ത് തിരുവിതാംകൂർ ദിവാനായി നിയമിതനായ ബ്രിട്ടീഷുകാരൻ?
ans : എം.ഇ.വാട്സൺ
തിരുവിതാംകൂറിലെ മരുമക്കത്തായം അവസാനിപ്പിച്ചത്?
ans : റാണി സേതുലക്ഷ്മി ഭായി (1925-ലെ നായർ ആക്റ്റ് പ്രകാരം)
കൊച്ചിൻ നായർ ആക്ട് ( 1937-38) ഭാര്യയ്ക്കും സ്വന്തം മക്കൾക്കും പിന്തുടർച്ചാവകാശം അനുവദിച്ചു.
1933 ലെ മദ്രാസ് മരുമക്കത്തായം ആക്ട് മലബാറിലും പിതാവിൽ നിന്ന് പുത്രനിലേക്ക് പിന്തുടർച്ചാവകാശം അനുവദിച്ചു.
തിരുവിതാംകൂറിലെ മാഗ്നാകാർട്ട എന്നറിയപ്പെടുന്നത്?
ans : പണ്ടാരപ്പാട്ട വിളംബരം (1865) (1865-ലെ പണ്ടാരപ്പാട്ട വിളംബരം വഴി കുടിയാന് സർക്കാർ വക പാട്ടവസ്തുക്കളുടെ മേൽ അവകാശം സ്ഥിരപ്പെടുത്തിക്കൊടുത്തു)
തിരുവനന്തപുരത്ത് സെക്രട്ടേറിയറ്റ് മന്ദിരം പണി കഴിപ്പിച്ചത്?
ans : ആയില്യം തിരുനാൾ
ശ്രീ വിശാഖം തിരുനാളിന്റെ സ്മരണാർത്ഥം നാമകരണം ചെയ്ത മരച്ചീനി ഇനം?
ans : ശ്രീ വിശാഖ്
ശ്രീമൂലം പ്രജാസഭയുടെ ആദ്യയോഗം നടന്നത്?
ans : വിക്ടോറിയ ജൂബിലി ടൗൺ ഹാൾ (വി.ജെ.റ്റി.ഹാൾ)
ശ്രീമൂലം പ്രജാസഭയിൽ അംഗമായ ആദ്യ ഹരിജൻ?
ans : അയ്യങ്കാളി
മുല്ലപ്പെരിയാർ ഡാമുമായി ബന്ധപ്പെട്ട് പെരിയാർ ലീസ് എഗ്രിമെന്റ് ഒപ്പുവെച്ച ശ്രീമൂലം തിരുനാളിന്റെ ദിവാൻ?
ans : രാമയ്യങ്കാർ
മുഴുവൻ സമയവും ദിവാൻ പദവി വഹിച്ച ആദ്യ യൂറോപ്യൻ?
ans : എം.ഇ., വാട്സൺ (കേണൽ മൺറോ റസിഡന്റ് ദിവാൻ ആയിരുന്നു)
റാണി സേതുലക്ഷ്മി ഭായിയെ ഗാന്ധിജി സന്ദർശിച്ച വർഷം?
ans : 1925
ഗ്രാമപഞ്ചായത്തുകൾ രൂപീകരിക്കുകയും സൗജന്യ ഉച്ചഭക്ഷണപദ്ധതി നടപ്പിലാക്കുകയും ചെയ്ത ഭരണാധികാരി.
1929 ൽ തിരുവനന്തപുരം പട്ടണം വൈദ്യുതീകരിച്ചത് റാണി സേതുലക്ഷ്മി ഭായിയുടെ ഭരണകാലത്താണ്.
വൈക്കം സത്യാഗ്രഹം ആരംഭിക്കുന്ന സമയത്തെ തിരുവിതാംകൂർ ഭരണാധികാരി?
ans : ശ്രീമൂലം തിരുനാൾ
വൈക്കം സത്യാഗ്രഹം അവസാനിച്ച സമയത്തെ തിരുവിതാംകൂർ ഭരണാധികാരി?
ans : സേതു ലക്ഷ്മീഭായി
ശ്രീ ചിത്തിര തിരുനാൾ ബാലരാമവർമ്മ (1931-1949)
തിരുവിതാംകൂറിലെ അവസാനത്തെ ഭരണാധികാരി?
ans : ശ്രീ ചിത്തിര തിരുനാൾ ബാലരാമവർമ്മ
ക്ഷേത്ര പ്രവേശനവിളംബരം പുറപ്പെടുവിച്ച ഭരണാധികാരി?
ans : ശ്രീ ചിത്തിര തിരുനാൾ
വധശിക്ഷ നിർത്തലാക്കിയ തിരുവിതാംകൂർ രാജാവ്?
ans : ശ്രീ ചിത്തിര തിരുനാൾ
സ്റ്റേറ്റ് ട്രാൻസ്പോർട്ട് സർവ്വീസ് ആരംഭിച്ചത് ആരുടെ ഭരണകാലത്താണ്?
ans : ശ്രീ ചിത്തിര തിരുനാൾ (1938)
തിരുവിതാംകൂറിൽ പ്രായപൂർത്തി വോട്ടവകാശം ഏർപ്പെടുത്തിയത്?
ans : ശ്രീ ചിത്തിര തിരുനാൾ
തിരുവിതാംകൂറിൽ പബ്ലിക് സർവ്വീസ് കമ്മീഷൻ (PSC)സ്ഥാപിച്ച തിരുവിതാംകൂർ മഹാരാജാവ്?
ans : ശ്രീ ചിത്തിര തിരുനാൾ ബാലരാമവർമ്മ(1936)
തിരുവിതാംകൂറിൽ ഭൂപണയബാങ്ക് സ്ഥാപിച്ചത്?
ans : ശ്രീ ചിത്തിര തിരുനാൾ (1932)
തിരുവിതാംകൂർ സർവ്വകലാശാല സ്ഥാപിച്ചത്?
ans : ശ്രീ ചിത്തിര തിരുനാൾ(1937)
തിരുവിതാംകൂർ സർവ്വകലാശാലയുടെ ആദ്യത്തെ ചാൻസിലർ?
ans : ശ്രീ ചിത്തിര തിരുനാൾ
തിരുവിതാംകൂർ സർവ്വകലാശാലയുടെ ആദ്യത്തെ വൈസ് ചാൻസിലർ?
ans : സി.പി. രാമസ്വാമിഅയ്യർ
സി.പി. രാമസ്വാമി അയ്യരെ വധിക്കാൻ ശ്രമിച്ച വ്യക്തി?
ans : കെ.സി.എസ്. മണി
തിരുവിതാംകൂർ റബ്ബർ വർക്സ്, കുണ്ടറ കളിമൺ ഫാക്ടറി, FACT , പുനലൂർ പ്ലൈവുഡ് ഫാക്ടറി എന്നിവ ആരംഭിച്ചത് ശ്രീചിത്തിര തിരുനാളിന്റെ ഭരണ കാലത്താണ്.
പോപ്പിനെ സന്ദർശിച്ച കേരളത്തിലെ ആദ്യ ഭരണാധികാരി?
ans : ശ്രീ ചിത്തിര തിരുനാൾ
ആദ്യമായി സമുദ്രയാത്ര നടത്തിയ തിരുവിതാംകൂർ രാജാവ്?
ans : ശ്രീ ചിത്തിര തിരുനാൾ
കേരളത്തിലെ ആദ്യത്തെ ജലവൈദ്യുത പദ്ധതിയായ പള്ളിവാസൽ പ്രവർത്തനമാരംഭിച്ചത് ശ്രീചിത്തിര തിരുനാളിന്റെ കാലത്താണ് (1940).
1938 മുതൽ 1947 വരെ സ്റ്റേറ്റ് കോൺഗ്രസ് തിരുവിതാംകൂറിൽ നടത്തിയ പ്രക്ഷോഭം?
ans : ഉത്തരവാദ പ്രക്ഷോഭണം
കേരളത്തിലെ ഏറ്റവും വലുതും ആദ്യത്തെ വന്യജീവി സങ്കേതവുമായ തേക്കടി (പെരിയാർ) വന്യജീവി സങ്കേതം രൂപീകരിച്ചത് ശ്രീ ചിത്തിര തിരുനാളിന്റെ കാലത്താണ്.
തിരുവനന്തപുരത്ത് റേഡിയോ നിലയം സ്ഥാപിച്ച സമയത്തെ തിരുവിതാംകൂർ രാജാവ്?
ans : ശ്രീ ചിത്തിര തിരുനാൾ
തിരുവനന്തപുരത്ത് റേഡിയോ നിലയം സ്ഥാപിച്ച വർഷം?
ans : 1943
തിരുവിതാംകൂറിലെ ആദ്യ പണയബാങ്ക് സ്ഥാപിച്ചു.
‘പോരുക പോരുക നാട്ടാരേ
പോർക്കുളമെത്തുക നാട്ടാരേ
ചേരുക ചേരുക സമരത്തിൽ
സ്വാതന്ത്ര്യത്തിൻ സമരത്തിൽ’ - 1945 ൽ സർ സി.പി.രാമസ്വാമി അയ്യർ നിരോധിച്ച ഈ ഗാനം രചയിതാര്?
ans : എസ്.കെ. പൊറ്റെക്കാട്
1938 വിധവാ പുനർവിവാഹ നിയമം നടപ്പിലാക്കി.
ട്രാവൻകൂർ ബാങ്ക് ലിമിറ്റഡ് സ്ഥാപിച്ചു.
ചിത്തിര തിരുനാളിന്റെ കാലത്ത് തിരുവിതാംകൂർ നിയമ നിർമ്മാണ സഭ പരിഷ്ക്കരിച്ചു. ശ്രീമൂലം അസംബ്ലി എന്നും ശ്രീചിത്രാ സ്റ്റേറ്റ് കൗൺസിൽ എന്നും നിയമ നിർമ്മാണസഭയ്ക്ക് രണ്ടു മണ്ഡലങ്ങളുണ്ടായി.
തിരുവിതാംകൂറിലെ ഏക മുസ്ലീം ദിവാനായിരുന്ന മുഹമ്മദ് ഹബീബുള്ള ശ്രീ ചിത്തിര തിരുനാളിന്റെ ദിവാനായിരുന്നു.
ശ്രീ ചിത്തിര തിരുനാളിന്റെ പ്രമുഖ ദിവാൻ?
ans : സി.പി. രാമസ്വാമി അയ്യർ
തിരുവിതാംകൂറിലെ അവസാനത്തെ ദിവാൻ?
ans : പി.ജി.എൻ. ഉണ്ണിത്താൻ
സ്വതന്ത്ര തിരുവിതാംകൂർ പ്രഖ്യാപനം നടത്തിയ ദിവാൻ?
ans : സി.പി. രാമസ്വാമി അയ്യർ (1947 ജൂൺ 11)
തിരുവിതാംകൂർ സ്റ്റേറ്റ് കോൺഗ്രസ് രൂപീകൃതമായ വർഷം?
ans : 1938
തിരുവിതാംകൂർ സ്റ്റേറ്റ് കോൺഗ്രസ് രൂപീകൃതമായത് ആരുടെ നേതൃത്വത്തിലാണ്?
ans : പട്ടം താണുപിള്ള
1991 ൽ കവടിയാർ കൊട്ടാരത്തിൽ വച്ച് ശ്രീ ചിത്തിര തിരുനാൾ മഹാരാജാവ് അന്തരിച്ചു.
ജനാധിപത്യം സ്ഥാപിക്കുന്നതിനുവേണ്ടി തിരുവിതാംകൂറിലും കൊച്ചിയിലും നടന്ന പ്രക്ഷോഭങ്ങൾ അറിയപ്പെടുന്നത്?
ans : ഉത്തരവാദ പ്രക്ഷോഭണം
തിരുവിതാംകൂറും, കൊച്ചിയും ചേർന്ന് തിരു-കൊച്ചി യൂണിയൻ നിലവിൽ വന്നത്?
ans : 1949 ജൂലായ് 1
തിരു-കൊച്ചി രൂപീകരണസമയത്തെ കൊച്ചി രാജാവ്?
ans : പരീക്ഷിത്ത് തമ്പുരാൻ
തിരു-കൊച്ചിയിലെ രാജപ്രമുഖൻ സ്ഥാനം വഹിച്ചത്?
ans : ശ്രീ ചിത്തിര തിരുനാൾ
തിരു-കൊച്ചി മന്ത്രിസഭയിലെ ആദ്യത്തെ വനിതാമന്ത്രി?
ans : കെ.ആർ.ഗൗരിയമ്മ
വർക്കലത്തുരപ്പ് നിർമ്മിച്ച ദിവാൻ?
ans : ശേഷയ്യാ ശാസ്ത്രി
വർക്കല പട്ടണം സ്ഥാപിച്ച ദിവാൻ?
ans : അയ്യപ്പൻ മാർത്താണ്ഡ പിള്ള
ഐക്യകേരള പ്രസ്ഥാനം
മലയാളം സംസാരിക്കുന്ന പ്രദേശങ്ങൾ കൂട്ടിച്ചേർത്ത് ഒറ്റ സംസ്ഥാനം രൂപീകരിക്കുന്നതിന്റെ ഭാഗമായി കെ. കേളപ്പന്റെ അദ്ധ്യക്ഷതയിൽ 1947 ഏപ്രിലിൽ തൃശൂരിൽ വെച്ച നടന്ന കോൺഫറൻസാണിത്. തിരുവിതാംകൂർ, കൊച്ചി, മലബാർ പ്രദേശത്തുള്ള പ്രതിനിധികൾ പങ്കെടുത്തു.
ഐക്യകേരള സമ്മേളനം ഉത്ഘാടനം ചെയ്തത്?
ans : രാമവർമ്മ പരീക്ഷിത്ത് തമ്പുരാൻ
ഐക്യകേരളം എന്ന ആവശ്യം ആദ്യമായി ഉന്നയിച്ചത്?
ans : എറണാകുളത്ത് കൂടിയ നാട്ടുരാജ്യ പ്രജാസമ്മേളനം (1928)
ആദ്യത്തെയും അവസാനത്തെയും
കൊച്ചിയിലെ ആദ്യ പ്രധാനമന്ത്രി?
ans : പനമ്പിള്ളി ഗോവിന്ദ മേനോൻ
കൊച്ചിയിലെ അവസാന പ്രധാനമന്ത്രി?
ans : ഇക്കണ്ട വാര്യർ
തിരുവിതാംകൂറിലെ ആദ്യ പ്രധാനമന്ത്രി?
ans : പട്ടം താണുപിള്ള
തിരുവിതാംകൂറിലെ അവസാന പ്രധാനമന്ത്രി?
ans : പറവൂർ ടി.കെ.നാരായണപിള്ള
തിരു-കൊച്ചിയിലെ ആദ്യ മുഖ്യമന്ത്രി?
ans : പറവൂർ ടി.കെ.നാരായണപിള്ള
തിരു-കൊച്ചിയിലെ അവസാന മുഖ്യമന്ത്രി?
ans : പനമ്പിള്ളി ഗോവിന്ദ മേനോൻ
തിരുവിതാംകൂറിലെ പ്രധാന മന്ത്രിമാർ?
ans : പട്ടം താണുപിള്ള,പറവൂർ ടി.കെ.നാരായണപിള്ള
കൊച്ചിയിലെ പ്രധാന മന്ത്രിമാർ?
ans : പനമ്പിള്ളി ഗോവിന്ദ മേനോൻ,ടി.കെ.മാധവൻ,ഇക്കണ്ട വാര്യർ
തിരു-കൊച്ചിയിലെ മുഖ്യമന്ത്രിമാർ?
ans : പറവൂർ ടി.കെ.നാരായണപിള്ള,സി.കേശവൻ,പട്ടം താണുപിള്ള,എ.ജെ. ജോൺ,പനമ്പിള്ളി ഗോവിന്ദ മേനോൻ