ആഗസ്ത് 25 : LSS പരിശീലനം (DAY-10)

Top score (First 20)

# Name Score
1 Vedika . S. V 15
2 Vedika 15
3 Vedika . S. V 15
4 Vedika 15
5 Suryadev J 15
6 Vedika 15
7 Vedika 14
8 SURYADEV M K 14
9 PARVATHY SURYASREE.M.K 13
10 Arunima Sathyan 12
11 Sivaghosh 12
12 parvana 12
13 പ്രണവ് എസ്.എൻ 11
14 Shiju 9

Answer keys

1. ദേശീയ ഗാനത്തിന് സംഗീതം നൽകിയത് ആര്

  • 1. രാം സിംഗ് ടാക്കൂർ (Answer)

  • 2. രവീന്ദ്രനാഥ ടാഗോർ

  • 3. ബങ്കിം ചന്ദ്ര ചാറ്റർജി

  • 4. മുഹമ്മദ് ഇഖ്ബാൽ

2. ഇത് ഭൂമിയാണ് എന്ന നാടകം രചിച്ചത് ആര്

  • 1. എൻ എൻ പിള്ള

  • 2. തിക്കോടിയൻ

  • 3. വൈക്കം മുഹമ്മദ് ബഷീർ

  • 4. കെ ടി മുഹമ്മദ് (Answer)

3. ഇപ്പോഴത്തെ കോഴിക്കോട് ജില്ലാ കലക്ടർ ആര്

  • 1. പി പ്രശാന്ത്

  • 2. ശ്രീധന്യ സുരേഷ്

  • 3. വി സാംബ ശിവ റാവു (Answer)

  • 4. അദീല മുഹമ്മദ്

4. കോട്ടയ്ക്കൽ ഏതു ചരിത്രപുരുഷനുമായി ബന്ധപ്പെട്ടു കിടക്കുന്നു

  • 1. പഴശ്ശിരാജ

  • 2. കുഞ്ഞാലി മരക്കാർ (Answer)

  • 3. വേലുത്തമ്പി ദളവ

  • 4. ഏഴിമല രാജാവ്

5. കേരളത്തിലെ തൊഴിൽ എക്സൈസ് വകുപ്പ് മന്ത്രി ടി പി രാമകൃഷ്ണൻ ഏത് നിയോജകമണ്ഡലത്തെ പ്രതിനിധാനം ചെയ്യുന്നു

  • 1. ബാലുശ്ശേരി

  • 2. കൊയിലാണ്ടി

  • 3. പേരാമ്പ്ര (Answer)

  • 4. കുറ്റ്യാടി

6. കേരളത്തിൽ നിപ്പ ആദ്യമായി റിപ്പോർട്ട് ചെയ്ത പഞ്ചായത്ത്

  • 1. ചങ്ങരോത്ത് (Answer)

  • 2. പേരാമ്പ്ര

  • 3. ചക്കിട്ടപാറ

  • 4. കായണ്ണ

7. ദേശീയ കായിക ദിനം

  • 1. ആഗസ്റ്റ് 28

  • 2. ആഗസ്റ്റ് 29 (Answer)

  • 3. ഡിസംബർ 28

  • 4. സപ്തംബർ 14

8. കേരളത്തിൽ ഏറ്റവും കൂടുതൽ കടൽത്തീരം ഉള്ള ജില്ല

  • 1. കോഴിക്കോട്

  • 2. കൊല്ലം

  • 3. കണ്ണൂർ (Answer)

  • 4. ആലപ്പുഴ

9. മഞ്ഞനദി എന്നറിയപ്പെടുന്നത്

  • 1. ചാലിയാർ പുഴ

  • 2. ചാലക്കുടി പുഴ

  • 3. കുറ്റ്യാടി പുഴ (Answer)

  • 4. മയ്യഴിപ്പുഴ

10. ബേപ്പൂർ സുൽത്താൻ

  • 1. എസ് കെ പൊറ്റക്കാട്

  • 2. എംടി വാസുദേവൻ നായർ

  • 3. പുനത്തിൽ കുഞ്ഞബ്ദുള്ള

  • 4. വൈക്കം മുഹമ്മദ് ബഷീർ (Answer)

11. കേരളത്തിലെ വിദ്യാഭ്യാസ വകുപ്പ് മന്ത്രി ആര്

  • 1. എംഎം മണി

  • 2. ജി സുധാകരൻ

  • 3. പ്രൊഫസർ സി രവീന്ദ്രനാഥ് (Answer)

  • 4. കെ കെ ശൈലജ ടീച്ചർ

12. 2022ലെ ഫുട്ബോൾ ലോകകപ്പ് എവിടെ വച്ച് നടക്കും

  • 1. ഇന്ത്യ

  • 2. പാകിസ്ഥാൻ

  • 3. ഖത്തർ (Answer)

  • 4. അമേരിക്ക

13. റിക്ഷാക്കാരൻ പപ്പു ഏത് നോവലിലെ കഥാപാത്രമാണ്

  • 1. ഓടയിൽ നിന്ന് (Answer)

  • 2. തോട്ടിയുടെ മകൻ

  • 3. നാലുകെട്ട്

  • 4. ഖസാക്കിൻറെ ഇതിഹാസം

14. ആഗസ്ത് 22 നാണ് അത്തം ആരംഭിച്ചത് അപ്പോൾ തിരുവോണം എന്നായിരിക്കും

  • 1. ആഗസ്റ്റ് 30

  • 2. ആഗസ്റ്റ് 31 (Answer)

  • 3. സെപ്തംബർ 1

  • 4. ആഗസ്റ്റ് 28

15. ഏറ്റവും ദൈർഘ്യമേറിയ ഞാറ്റുവേല

  • 1. തിരുവാതിര (Answer)

  • 2. അത്തം

  • 3. ചിത്തിര

  • 4. ചോതി

Answer Solution


ഞാറ്റുവേല

ഞായറിന്റെ വേളയാണ് ഞാറ്റുവേലയായി മാറിയത്. ഞായർ എന്നു പറഞ്ഞാൽ സൂര്യനാണല്ലോ. വേള സമയവും. ഞായിറ്റുവേളയെന്നും ഞാറ്റിലായെന്നുമൊക്കെ ഞാറ്റുവേലകൾക്ക് പറയാറുണ്ട്.

സൂര്യന്റെ സമയമെന്നോ ദിശയെന്നോയൊക്കെ വാക്യാർത്ഥം വരുമെങ്കിലും ഒരു വർഷം ലഭിക്കുന്ന മഴയുടെ വിതരണത്തെയും സസ്യങ്ങളുടെ വളർച്ചയെയും സാമ്പ്രദായിക കൃഷി അനുഭവ പരിഞ്ജാനത്തെയും അടിസ്ഥാനപ്പെടുത്തിയാണ് ഞാറ്റുവേലകൾ കുറിച്ചുട്ടുള്ളത്. ഭൂമി സൂര്യനെ ചുറ്റുന്ന പ്രദക്ഷിണപാതയെ ഏകദേശം
പതിമൂന്നര ദിവസമുള്ള ഇരുപത്തിയേഴ് ഭാഗങ്ങളായി തിരിച്ച് ഓരോന്നിനും ഓരോ പേര് നൽകിയിരിക്കുന്നു.
ഭൂമിയിൽ നിന്നും സൂര്യനെ നോക്കുമ്പോൾ സൂര്യൻ ഏതു നക്ഷത്രത്തിന്റെ അടുത്താണോ ആ നക്ഷത്രത്തിന്റെ പേരാണ് ഞാറ്റുവേലയ്ക്ക്.
അങ്ങിനെ അശ്വതി, ഭരണി,
കാര്‍ത്തിക, രോഹിണി, മകീര്യം, തിരുവാതിര തുടങ്ങി രേവതി വരെയുള്ള ഇരുപത്തിയേഴ് നക്ഷത്രങ്ങളുടെ പേരിലാണ് ഞാറ്റുവേലകൾ അറിയപ്പെടുന്നത്