ഏപ്രിൽ 20 - പ്രാചീന നാഗരികതകൾ

Top score (First 20)

# Name Score
1 Arundhathi Rajesh 22
2 VISHNU PRASAD KB 22
3 Harsha bs 21
4 Anjana Arjun 20
5 Shaija PP 19
6 JIDHI 19
7 BINILA 19
8 Biju A M 19
9 Aswin raj m 18
10 Athul krishna 17
11 Lincy 17
12 Ananya Santhosh 17
13 Abhinand tp 17
14 Arjun 17
15 Aswin Asok 17
16 ALEN V 17
17 sachdev.v 16
18 Shijina dwitheesh em 16
19 Minija kk 16
20 Joshi 16

Answer keys

1. ചന്ദ്രനിൽ നിന്നും നോക്കിയാൽ കാണാവുന്ന ഏക മനുഷ്യനിർമ്മിതി

  • 1. താജ് മഹൽ

  • 2. സ്റ്റാച്യു ഓഫ് ലിബർട്ടി

  • 3. ചൈന വൻമതിൽ (Answer)

  • 4. മാച്ചു പിച്ചു

2. ചൈനക്കാർ ലോകത്തിനു നൽകിയ സംഭാവനകൾ തിരിച്ചറിയുക
(1) ഭൂകമ്പമാപിനി നിർമ്മിച്ചു
(2) വെടിമരുന്ന് നിർമ്മിച്ചു
(3) പേപ്പർ നിർമ്മിച്ചു
(4) ചന്ദ്രപഞ്ചാംഗം നിർമ്മിച്ചു

  • 1. 1, 2, 3 ശരിയാണ് (Answer)

  • 2. 1,4 തെറ്റാണ്

  • 3. 1,3 ശരിയാണ്

  • 4. 2,3,4 ശരിയാണ്

3. മെസൊപ്പൊട്ടേമിയ ഇപ്പോൾ അറിയപ്പെടുന്നത്

  • 1. ഇറാൻ

  • 2. ഇറാഖ് (Answer)

  • 3. തുർക്കി

  • 4. ഈജിപ്ത്

4. മെസൊപ്പൊട്ടേമിയയിലെ ആദ്യ സംസ്കാരം

  • 1. ബാബിലോണിയൻ

  • 2. കാൾഡിയൻ

  • 3. സുമേറിയൻ (Answer)

  • 4. അസ്സീറിയൻ

5. ബാബിലോണിയയിലെ പ്രസിദ്ധമായ തൂങ്ങുന്ന ഉദ്യാനം നിർമ്മിച്ചത്

  • 1. ഹമ്മുറാബി

  • 2. ഡുൻഗി

  • 3. നെബുക്കദ് നെസ്സർ (Answer)

  • 4. അസർബാനിബാൽ

6. സൂക്ഷ്മ ശിലകൾ (Microliths) ഏത് യുഗത്തിൻ്റെ സവിശേഷതയായിരുന്നു

  • 1. നവീനശിലായുഗം

  • 2. പ്രാചീനശിലായുഗം

  • 3. മധ്യശിലായുഗം (Answer)

  • 4. കാൽക്കോലിത്തിക്ക് യുഗം

7. ഈജിപ്തിനെ നൈലിൻ്റെ ദാനം എന്ന് ആദ്യമായി വിളിച്ചത്

  • 1. തൂസിഡൈഡ്സ്

  • 2. അരിസ്റ്റോട്ടിൽ

  • 3. ഹെറോഡോട്ടസ് (Answer)

  • 4. വിൽ ഡ്യൂറൻറ്

8. ഒരിക്കലും ഉറങ്ങാത്ത നഗരം

  • 1. ഹാരപ്പ

  • 2. കെയ്റോ (Answer)

  • 3. ബാഗ്ദാദ്

  • 4. ഉർ

9. സിന്ധുനദീതട സംസ്കാരത്തെ ഹാരപ്പൻ സംസ്കാരം എന്ന് ആദ്യമായി വിളിച്ചത്

  • 1. ദയാറാം സാഹ്നി

  • 2. ആർ ഡി ബാനർജി

  • 3. സർ ജോൺ മാർഷൽ (Answer)

  • 4. റോമിലാ ഥാപ്പർ

10. 'മെലൂഹ' എന്ന് സിന്ധു നദീതട ജനതയെ വിളിച്ചിരുന്നത്

  • 1. റോമാക്കാർ

  • 2. ഗ്രീക്കുകാർ

  • 3. ചൈനക്കാർ

  • 4. സുമേറിയക്കാർ (Answer)

11. താഴെ കൊടുത്തിരിക്കുന്നവയിൽ തെറ്റായ പ്രസ്താവനയേത്

  • 1. മധ്യേഷ്യൻ നിവാസികളാണ് ആര്യൻമാർ എന്ന അഭിപ്രായം ആദ്യമായി പറഞ്ഞത് മാർക്സ് മുളളർ ആണ്.

  • 2. ആർട്ടിക്ക് പ്രദേശമാണ് ആര്യൻമാരുടെ ജൻമദേശം എന്ന് അഭിപ്രായപ്പെട്ടത് ബാലഗംഗാധര തിലകൻ ആണ്.

  • 3. ടിബറ്റാണ് ആര്യൻമാരുടെ ജന്മദേശം എന്നാണ് സ്വാമി വിവേകാനന്ദൻ അഭിപ്രായപ്പെടുന്നത് (Answer)

  • 4. ഇന്ത്യയിൽ ആര്യൻമാർ ആദ്യം പാർപ്പുറപ്പിച്ചത് സപ്തസിന്ധു പ്രദേശത്താണ്.

12. പഞ്ചമവേദം എന്നറിയപ്പെടുന്നത്

  • 1. അഥർവവേദം

  • 2. യജുർവേദം

  • 3. രാമായണം

  • 4. മഹാഭാരതം (Answer)

13. ഭഗവദ്ഗീത ഇംഗ്ലീഷിലേക്ക് തർജ്ജമ ചെയ്തത്

  • 1. വില്യം ജോൺസ്

  • 2. മാക്സ് മുള്ളർ

  • 3. സർ ചാൾസ് വിൽക്കിൻസ് (Answer)

  • 4. കൊടുങ്ങല്ലൂർ കുഞ്ഞിക്കുട്ടൻ തമ്പുരാൻ

14. സിന്ധുനദീതടത്തിൽ നിന്നും ഏറ്റവും വലിയ ധാന്യപ്പുരയുടെ അവശിഷ്ടങ്ങൾ കണ്ടെത്തിയത്

  • 1. മോഹൻജൊദാരോയിൽ

  • 2. കാളിബംഗനിൽ

  • 3. ഹാരപ്പയിൽ (Answer)

  • 4. ലോത്തലിൽ

15. തത്വചിന്തകരിലെ ആദ്യ രക്തസാക്ഷി

  • 1. അരിസ്റ്റോട്ടിൽ

  • 2. റെനെ ദെക്കാർത്തെ

  • 3. പ്ലാറ്റോ

  • 4. സോക്രട്ടീസ് (Answer)

16. നദീതട സംസ്കാരങ്ങളുമായി യോജിക്കാത്ത ജോഡി ഏത്

  • 1. ഹാരപ്പൻ സംസ്കാരം - സിന്ധു

  • 2. മെസൊപ്പൊട്ടേമിയൻ സംസ്കാരം - യൂഫ്രട്ടീസ്ടൈഗ്രീസ്

  • 3. ചൈനീസ് സംസ്കാരം - ടൈബർ (Answer)

  • 4. ഈജിപ്ഷ്യൻ സംസ്കാരം - നൈൽ

17. പേർഷ്യൻ സംസ്കാരത്തിന് അന്ത്യം കുറിച്ചത്

  • 1. ഹൂണൻമാരുടെ ആക്രമണം

  • 2. അർബല യുദ്ധം (Answer)

  • 3. പ്രകൃതിക്ഷോഭം

  • 4. ഇതൊന്നുമല്ല

18. ആധുനിക സപ്താൽഭുതങ്ങളിൽ ഒന്നായ മാച്ചു-പിച്ചു എവിടെയാണ്.

  • 1. ഇക്വഡോർ

  • 2. ചിലി

  • 3. പെറു (Answer)

  • 4. മെക്സിക്കോ

19. അസ്ടെക്കുകൾ നിർമ്മിച്ച ഒഴുകുന്ന പൂന്തോട്ടങ്ങളാണ്

  • 1. കോഡീസ്

  • 2. ചിനാംബസ് (Answer)

  • 3. നഹ്വാട്ടിൽ

  • 4. കഡ്കോ

20. യുദ്ധം ആദ്യം ആരംഭിക്കുന്നത് മനുഷ്യമനസുകളിലാണെന്നു പ്രസ്താവിക്കുന്ന വേദം

  • 1. ഋഗ്വേദം

  • 2. സാമവേദം

  • 3. അഥർവവേദം (Answer)

  • 4. യജുർവേദം

21. ഏറ്റവും ചെറിയ ഉപനിഷത്താണ്

  • 1. ബൃഹദാരണ്യകോപനിഷത്ത്

  • 2. കഠോപനിഷത്ത്

  • 3. മുണ്ഡകോപനിഷത്ത്

  • 4. ഈശാവാസ്യോപനിഷത്ത് (Answer)

22. ബി.സി 73 ൽ റോമിൽ അടിമവിമോചനസമരത്തിന് നേതൃത്വം നൽകിയത്

  • 1. പ്രോമിത്യൂസ്

  • 2. റോമുലസ്

  • 3. സ്പാർട്ടക്കസ് (Answer)

  • 4. സിസെറോ

23. മാനുഷികതയുടെ പ്രബോധനം, കർമ്മത്തിൻ്റെ ദർശനം എന്നെല്ലാം അറിയപ്പെടുന്നത്

  • 1. രാമായണം

  • 2. ഋഗ്വേദം

  • 3. ഉപനിഷത്തുകൾ

  • 4. ഭവഗത്ഗീത (Answer)

24. റോമിൻ്റെ സുവർണ്ണകാലം എന്നറിയപ്പെടുന്നത് ആരുടെ കാലഘട്ടമാണ്

  • 1. ജൂലിയസ് സീസർ

  • 2. അഗസ്റ്റസ് സീസർ (Answer)

  • 3. റോമുലസ് അഗസ്റ്റസ്

  • 4. ജസ്റ്റീനിയൻ

25. കോൺക്രീറ്റ് കണ്ടുപിടിച്ചത്

  • 1. ചൈനക്കാർ

  • 2. ഗ്രീക്കുകാർ

  • 3. അറബികൾ

  • 4. റോമക്കാർ (Answer)

Answer Solution


പ്രാചീന ഇന്ത്യ

പ്രാചീന ശിലായുഗ കേന്ദ്രമായ ഭീംബേട്ക സ്ഥിതി ചെയ്യുന്നത് മധ്യപ്രദേശിലാണ്.
ഇന്ത്യയിൽ ഏറ്റവും കൂടുതൽ ശിലായുഗ കേന്ദ്രങ്ങൾ ഉത്ഘനനം ചെയ്യപ്പെട്ടത് മധ്യപ്രദേശിലാണ് 
 സിന്ധുനദീതട സംസ്കാരത്തേക്കാളും പഴക്കമുള്ള നാഗരിക സംസ്കാരമായ ഗൾഫ്   ഓഫ്  കാമ്പട്ട് കണ്ടെത്തിയത് ഗുജറാത്തിലാണ്. നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഓഷ്യൻ ടെക്നോളജിയാണ് (NIOT) ഈ സംസ്കാരം  കണ്ടെത്തിയത്  (NIOT ആസ്ഥാനം ചെന്നെ) 
സിന്ധു നദീതട സംസ്കാരമാണ് മെലൂഹ എന്നറിയപ്പെടുന്നത്. 
 ദ്രാവിഡരാണ് സിന്ധുനദീതട സംസ്കാരത്തിന്റെ ഉപജ്ഞാതാക്കൾ.
നഗരാസൂത്രണവും നഗരവത്കരണവുമായിരുന്നു ഈ സംസ്കാരത്തിന്റെ പ്രധാന സവിശേഷത.
 ഏകദേശം BC3000-ത്തിനും 1500-നും ഇടയിൽ ആണ് ഈ സംസ്കാരം നിലനിന്നിരുന്നത്.
 ഈ സംസ്കാരത്തെ ഹാരപ്പൻ സംസ്കാരം എന്നും വിളിക്കുന്നു. 
സിന്ധുനദീതട സംസ്കാരം നിലനിന്നിരുന്ന മോഹൻജൊദാരൊ ഇന്ന് പാകിസ്താനിലെ സിന്ധിലും ഹാരപ്പ, പാകിസ്താനിലെ പഞ്ചാബിലുമാണ് സ്ഥിതി ചെയ്യുന്നത്. 
സിന്ധുനദീതട സംസ്കാരം വെങ്കലയുഗ സംസ്കാരമെന്നറിയപ്പെടുന്നു. 
ആധുനിക ഇന്ത്യൻ ചരിത്രത്തിന്റെ പിതാവാണ് സർവില്യം ജോൺസ് .
സിന്ധുനദീതടസംസ്കാരത്തെക്കുറിച്ച്  ആദ്യമായി സൂചന നൽകിയത്.ചാൾസ് മേഴ്സനാണ്. 
സിന്ധുനദീ തടനിവാസികൾക്ക് അജ്ഞാതമായിരുന്ന ലോഹമായിരുന്നു ഇരുമ്പ്. 
ഇന്ത്യൻ പുരാവസ്തു ഗവേഷണ വകുപ്പ് ആരംഭി ക്കാൻ മുൻകൈയെടുത്ത ഗവർണർ ജനറലാണ് കാനിങ് പ്രഭു. 
ഇന്ത്യൻ പുരാവസ്തുശാസ്ത്രത്തിന്റെ പിതാവാണ് അലക്സാണ്ടർ കണ്ണിങ്ഹാം. 
സിന്ധു നദീതട നിവാസികളുടെ പ്രധാന ആരാധനാ മൂർത്തികളായിരുന്നു മാതൃദേവതയും പശുപതി മഹാദേവനും.
സിന്ധു നദീതട ജനത ആരാധിച്ചിരുന്ന മൃഗമായിരുന്നു കാള.
സിന്ധു നദീതട ജനത ഇണക്കി വളർത്തിയിരുന്ന പ്രധാന  മൃഗമായിരുന്നു നായ.
 പ്രകൃതി ദുരന്തങ്ങളാണ് സിന്ധുനദീതട സംസ്കാരത്തിന്റെ  തകർച്ചയ്ക്ക് കാരണമെന്ന് അഭിപ്രായപ്പെട്ടത് ജി.എഫ്. ഡേൽസിയാണ്.
സിന്ധുനദീതട നിവാസികൾ അളവ് തൂക്ക ആവശ്യങ്ങൾക്കുവേണ്ടി ഉപയോഗിച്ചിരുന്ന  അടിസ്ഥാന സംഖ്യയായിരുന്നു 16.
ആര്യന്മാരുടെ വരവാണ് സിന്ധുനദീതട സംസ്കാരത്തിന്റെ തകർച്ചയ്ക്ക് കാരണമായത് എന്ന് അഭിപ്രായപ്പെട്ടത് മോർട്ടിമർ വീലറാണ്.
ആദ്യമായി കണ്ടെത്തിയസിന്ധുനദീതടസംസ്കാര കേന്ദ്രം ഹാരപ്പയായിരുന്നു.
പാകിസ്താനിലെ മൗണ്ട്ഗോമറി ജില്ലയിലാണ് ഹാരപ്പ സ്ഥിതി ചെയ്യുന്നത്.
 'മരിച്ചവരുടെ കുന്ന് എന്നാണ് മോഹൻജൊദാരൊ എന്ന വാക്കിന്റെ അർഥം. 
രണ്ടാമതായി കണ്ടെത്തിയ സിന്ധുനദീതട സംസ്കാരകേന്ദ്രമാണ് മോഹൻജൊദാരൊ. 
ഹാരപ്പൻ സംസ്കാരം നിലനിന്നിരുന്ന നദീതീരമായിരുന്നു രവി നദി. 
ഋഗ്വേദത്തിൽ ഹരിയുപ്പട്ട എന്ന പരാമർശിക്കുന്നത് ഹാരപ്പയാണ്.
ഋഗ്വേദത്തിൽ ഏറ്റവുമധികം പരാമർശിക്കപ്പെടുന്ന നദി സിന്ധുവാണ്.
സിന്ധുനദീതട സംസ്കാര കാലത്ത് ഒഴുകിയിരുന്നതും എന്നാലിപ്പോൾ ഭൂമിക്കടിയിലായി എന്നു കരുതുന്നതുമായ നദിയാണ് സരസ്വതി.
സിന്ധുനദീതട സംസ്കാരത്തിന്റെ ഭാഗമായ തുറമുഖ നഗരമാണ് ലോത്തൽ.
ലോത്തൽ  സ്ഥിതി ചെയ്തിരുന്നത് ഗുജറാത്തിലാണ്. 
കാലിബംഗൻ എന്ന സിന്ധുനദീതട സംസ്കാര പ്രദേശം നിലനിന്നിരുന്നത് രാജസ്ഥാനിലാണ്.
കറുത്ത വളകൾ എന്നാണ് കാലിബംഗൻ എന്ന വാക്കിന്റെ അർഥം.
 ചെമ്പിൽ നിർമിച്ച കാളയുടെ രുപം, ഉഴവുചാൽ പാടങ്ങൾ എന്നിവ കണ്ടെത്തിയത് കാലിബംഗനിലാണ്.
കാലിബംഗൻ സ്ഥിതിചെയ്തിരുന്നത് ഘഗാർ നദിയുടെ തീരത്തായിരുന്നു.
വീടുകളോട് ചേർന്ന് കിണറുകളും തടികൊണ്ട് നിർമിച്ച ഓട സംവിധാനവും കണ്ടെത്തിയത് കാലിബംഗനിലാണ്.
സിന്ധു നദീതട ജനതക്ക് അറിവില്ലായിരുന്ന മൃഗമാണ് കുതിര.
ഹരിയാനയിലെ ഹിസാർ ജില്ലയിലാണ് ബൻവലി എന്ന സിന്ധു നദീതട കേന്ദ്രം സ്ഥിതി ചെയ്യുന്നത്.
രൂപാർ എന്ന സിസിന്ധു നദീതട കേന്ദ്രം സ്ഥിതിചെയ്യുന്നത് പഞ്ചാബിലാണ്(ഇന്ത്യ).
മനുഷ്യന്റെ കൂടെ നായയെ  അടക്കം ചെയ്തിരുന്നതന്റെ തെളിവ് ലഭിച്ചത്  രൂപാറിൽ നിന്നാണ്,
സ്ത്രീയും പുരുഷനേയും ഒന്നിച്ച്അടക്കം ചെയ്തിരുന്നതിന്റെ തെളിവ് ലഭിച്ച ലോത്തലിൽ.
ഇന്ത്യയിൽ ഏറ്റവും കൂടുതൽ സിന്ധുനദീതട കേന്ദ്രങ്ങൾ കാണപ്പെടുന്നത് സംസ്ഥാനമാണ് ഗുജറാത്ത്.
ഗുജറാത്തിലെ റാൻ ഓഫ് കച്ചിൽ കണ്ടെത്തിയ സിന്ധുനദീതട സംസ്കാര കേന്ദ്രമാണ് ധോളവീര. 
 നൃത്തം ചെയ്യുന്ന പെൺകുട്ടിയുടെ വെങ്കല പ്രതിമ ലഭിച്ച സിന്ധു നദീതട സംസ്കാരമാണ് മൊഹൻ ജോ ദാരോ.
ചെസ്ബോർഡ്, ചെമ്പിൽ നിർമിച്ച നായ തുടങ്ങിയവ കണ്ടെത്തിയത് ലോത്തലിൽ നിന്നാണ്.
കാസ്പിയൻ കടലിനടുത്ത് നിന്നും ബി.സി 1500- ആണ്ടോടെ ഇന്ത്യയിൽ വന്ന ആര്യന്മാരാണ് വേദ കാലഘട്ടത്തിന്റെ ഉപജ്ഞാതാക്കൾ. 
ഉന്നത കുലജാതൻ, ശ്രേഷൻ എന്നൊക്കെയാണ് ആര്യൻ എന്ന വാക്കിനർഥം.
ആര്യന്മാരുടെ ഭാഷ സംസ്കൃതമായിരന്നു.
മധേഷ്യയിൽ നിന്നാണ് ആര്യന്മാർ ഇന്ത്യയിലേക്ക് വന്നത് എന്ന് പറഞ്ഞത് മാക്സ്മുള്ളറാണ്. 
ആര്യന്മാർ വന്നത് ടിബറ്റിൽ നിന്നാണ് എന്ന അഭിപ്രായം ദയാനന്ദ സരസ്വതിയുടെതായിരുന്നു .
സത്യങ്ങളുടെ അന്തസ്സത്തയാണ് വേദങ്ങൾ എന്നഭിപ്രായപ്പെട്ടത്  സരസ്വതിയാണ്.
ആര്യന്മാരുടെ ആഗമനം ആർട്ടിക് പ്രദേശത് നിന്നാണ് എന്ന കാഴ്ചപ്പാട് മുന്നോട്ട് വെച്ചത് ഗംഗാധര തിലകനായിരുന്നു.
വേദകാലഘട്ടത്തിലെ രണ്ട് ഭാഗങ്ങളാണ് ഋഗ്വേദ കാലഘട്ടവും പിൽകാല വേദകാലഘട്ടവം, 
ആര്യന്മാർ ആരാധിച്ചിരുന്ന മൃഗമായിരുന്നു പശു.
ഇന്ത്യയിൽ ആദ്യമായി ഇരുമ്പ് ഉപയോഗിച്ചത് ആര്യമാരായിരുന്നു.
ഋഗ്വേദ കാലഘട്ടത്തിലെ പ്രധാന ദൈവമായിരുന്നു ഇന്ദ്രൻ.
ഇടിമിന്നലിന്റെയും മഴയുടെയും യുദ്ധത്തിന്റെയും ദേവനായി അറിയപ്പെടുന്നത് ഇന്ദ്രനാണ്
കോട്ടകൾ തകർക്കുന്നവൻ എന്നർത്ഥത്തിനെന്റ് പുരന്തരൻ എന്നറിയപ്പെട്ട ദൈവമായിരുന്നു ഇന്ദ്രൻ.
ഋഗ്വേദ കാലഘട്ടത്തിലെ പ്രധാന പുരോഹിതന്മാരായിരുന്നു വസിഷ്ടനും വിശ്വാമിത്രനും.
ഗായത്രീമന്ത്രത്തിന്റെ കർത്താവ് വിശ്വാമിത്രനാണ്.
ഋഗ്വേദ കാലഘട്ടത്തിൽ ജാതികൾ തരം തിരിച്ചിരുന്നത് തൊഴിലിന്റെ അടിസ്ഥാനത്തിലായിരുന്നു.
ചാതുർവർണ്യം എന്ന ജാതി വ്യവസ്ഥയായിരുന്നു ഋഗ്വേദകാലഘട്ടത്തിൽ നിലനിന്നിരുന്നത്.
ബ്രാഹ്മണർ (പുരോഹിതർ), ക്ഷത്രിയർ (ഭരണാധി കാരികൾ), വൈശ്യർ (കച്ചവടക്കാർ), ശൂദ്രർ (പാദ സേവകർ) എന്നിവരായിരുന്നു. 
ഋഗ്വേദ കാലഘട്ട ത്തിലെ പ്രധാന ജാതികൾ. 
 ഋഗ്വേദ കാലഘട്ടത്തിൽ സമ്പത്തിന്റെ അടിസ്ഥാനമായികണക്കാക്കിയിരുന്നത് കാലികളുടെ എണ്ണമായിരുന്നു. 
പശുക്കൾക്കുവേണ്ടി നടന്ന യുദ്ധങ്ങൾ ഗോവിഷ്ഠി എന്നറിയപ്പെട്ടു. 
പിൽക്കാല വേദ കാലഘട്ടത്തിലാണ് രാഷ്ട്രം എന്ന ആശയം നിലവിൽവന്നത് .
പിൽക്കാല കാലഘട്ടത്തിലാണ് രാഷ്ട്രംഎന്ന ആശയം നിലവിൽ വന്നത്.
പിൽക്കാല വേദകാലഘട്ടത്തിലെ പ്രധാന ആരാധനാ മൂർത്തിയായിരുന്നു പ്രജാപതി.
ആദി വേദം എന്നറിയപ്പെടുന്നത് ഋഗ്വേദമാണ്.
ലോകത്തിലെ ഏറ്റവും പുരാതനമായ  സാഹിത്യഗ്രന്ഥമാണ് ഋഗ്വേദം. 
പ്രധാനമായും ദേവസ്തുതികളാണ് ഋഗ്വേദത്തിൽ പ്രതിപാദിക്കുന്നത്.
  1028 ദേവസ്തുതികളാണ് ഋഗ്വേദത്തിലുള്ളത്. 
ഓം  എന്ന പദമാണ് ഋഗ്വേദത്തിൽ ഏറ്റവും കൂടുതൽ തവണ പരാമർശിക്കുന്നത്.
 ബലിദാനം, പൂജാവിധി തുടങ്ങിയവയെക്കുറിച്ച്പ്രതിപാദിക്കുന്ന വേദമാണ് യജുർവേദം.
 ഗദ്യരൂപത്തിലുള്ളതാണ് യജുർവേദം.
 സംഗീതത്തെക്കുറിച്ച് പ്രതിപാദിക്കുന്നതാണ്  സമാവേദം.
 മന്ത്രത്തിന്റെയും ദുർമന്ത്രവാദത്തിന്റെയും ശേഖരമായി അറിയപ്പെടുന്ന പദമാണ് അഥർവവേദം. 
 ആയുർവേദത്തെക്കുറിച്ച് പ്രതിപാദിക്കുന്ന വേദമാണ് അഥർവവേദം. 
അഥർവവേദം ആര്യന്മാരുടെതല്ലാത്ത വേദമായിട്ടാണ് കരുതപ്പെടുന്നത്.
വനവാസികളായ സന്ന്യാസിമാർക്കായി രചിക്കപ്പെട്ടിട്ടുള്ള കൃതികളാണ് ആരണ്യകം.
 ധ്യാനത്തിനാണ് ആരണ്യകം ഏറ്റവും പ്രധാന്യം നൽകുന്നത്. 
 'അഗ്നിമീളേ പുരോഹിതം' എന്ന് ആരംഭിക്കുന്ന വേദമാണ് ഋഗ്വേദം.
പാഴ്സി മതഗ്രന്ഥമായ സെന്റ് അവസ്ഥയുമായി സാമ്യമുള്ള കൃതിയാണ് ഋഗ്വേദം
  ആര്യസമൂഹത്തിലെ ഏറ്റവും ചെറിയ ഘടകമായിരുന്നു. കുല.
 അരിയും ബാർലിയുമാണ് ആര്യന്മാർ ഉപയോഗിച്ചിരുന്ന പ്രധാന ധാന്യങ്ങൾ.
 ‘വേദങ്ങളിലേക്ക് മടങ്ങിപ്പോകുക' എന്ന ആഹ്വാനം സ്വാമി ദയാനന്ദ സരസ്വതിയുടെതാണ്.
 “യുദ്ധം ആരംഭിക്കുന്നത് മനുഷ്യരുടെ മനസ്സിലാണ്” എന്ന വാക്യം അഥർവവേദത്തിലുള്ളതാണ്.
 ചരിത്രകാരന്മാർക്ക് ആവശ്യമില്ലാത്ത വേദം എന്നറിയപ്പെടുന്നത് സാമവേദമാണ്.
 ഇന്ത്യൻ തത്വചിന്തയുടെയും ഹിന്ദുത്വചിന്തയുടെയും അടിസ്ഥാനമായി കണക്കാക്കപ്പെടുന്ന കൃതികളാണ് ഉപനിഷത്തുകൾ.
 'ഗുരുവിന്റെ സമീപത്തിരുന്ന് പഠനത്തിലേർപ്പെടുക' എന്നതാണ് ഉപനിഷദ് എന്ന വാക്കിനർഥം.
 108 ഉപനിഷത്തുകളാണുള്ളത്. ബൃഹദാരണ്യകോപനിഷത്താണ് ഏറ്റവും വലുത്. 
ഏറ്റവും പഴക്കം ചെന്ന ഉപനിഷത്താണ്ഛന്ദോഗ്യ ഉപനിഷത്ത്.
ശ്രീകൃഷ്ണനെക്കുറിച്ച് പരാമർശമുള്ള ആദ്യ കൃതിയാണ്ഛന്ദോഗ്യ ഉപനിഷത്ത്.
സത്യമേവ ജയതെ' എന്ന വാക്യം കടം കൊണ്ടിരിക്കുന്നത് മുണ്ഡകോപനിഷത്തിൽ നിന്നാണ്.
ബ്രഹ്മാവ്, മഹാവിഷ്ണു, ശിവൻ എന്നിവരെയാണ് ത്രിമൂർത്തികൾ എന്ന് വിശേഷിപ്പിക്കപ്പെടുന്നത്. 
മൈത്രേയതി ഉപനിഷത്തിലാണ് ത്രിമൂർത്തികളെപ്പറ്റി പരാമർശിക്കുന്നത്.
18 പുരാണങ്ങളാണ് നിലവിലുള്ളത്. 6 വിഷ്ണുപുരാണം, 6 ശിവപുരാണം, 6 ബ്രഹ്മപുരാണം എന്നിവയാണവ.
മഹാവിഷ്ണുവിന് 10 അവതാരങ്ങളാണുള്ളത്. 9- ത്തെ അവതാരമാണ് ശ്രീകൃഷ്ണൻ. 
ഹിന്ദു പുരാണമനുസരിച്ച് വിഷ്ണുവിന്റെ അവസാനത്തെ അവതാരമാണ് കൽക്കി.
'എല്ലായിടത്തുമുള്ളത് ഇതിലുമടങ്ങിയിട്ടുണ്ട്. എന്നാൽ ഇതിൽ അടങ്ങിയിട്ടില്ലാത്തത് ഒരിടത്തുമില്ല' എന്ന് പരാമർശിക്കുന്നത് മഹാഭാരതത്തിലാണ്. 
ഇന്ത്യയുടെ രണ്ട് ഇതിഹാസങ്ങളാണ് രാമായണവും മഹാഭാരതവും.
പിൽക്കാല വേദകാലഘട്ടത്തിൽ ഡൽഹി പ്രദേശങ്ങളിൽ ആധിപത്യം പുലർത്തിയിരുന്ന വംശമായിരുന്നു കുരുവംശം.
കുരുവംശം. കുരുവംശത്തിലെ രണ്ട് പ്രധാന ഗോത്രങ്ങൾ തമ്മിൽ നടന്ന യുദ്ധമായിരുന്നു മഹാഭാരതയുദ്ധം. 
മഹാഭാരതയുദ്ധം നടന്നതെന്ന് കരുതപ്പെടുന്ന കുരുക്ഷേത്രം സ്ഥിതിചെയ്യുന്നത് ഹരിയാനയിലാണ്.
മഹാഭാരതം 18 പർവങ്ങളായാണ് തിരിച്ചിരിക്കുന്നത്.
മഹാഭാരതത്തിന്റെ കർത്താവ് വ്യാസനാണ്.
ജയസംഹിത, ശതസഹസ്രസംഹിത, അഞ്ചാം വേദം എന്നെല്ലാം അറിയപ്പെടുന്നത് മഹാഭാരതമാണ്.
 കുരുക്ഷേത്രയുദ്ധം 18 ദിവസമാണ് നീണ്ടുനിന്നത്.
19 പർവമായി കണക്കാക്കുന്നത് ഹരിവംശപർവം. കൃഷ്ണന്റെ ജീവിതമാണ് 19 പർവത്തിലെ പ്രതിപാദ്യം.
 ഭഗവദ്ഗീത ഉൾക്കൊള്ളുന്ന മഹാഭാരതത്തിലെ പർവമാണ് ഭീഷ്മപർവം.
ഏറ്റവും പഴക്കമുള്ള ഇതിഹാസമാണ് രാമായണം.
ആദികാവ്യം എന്നറിയപ്പെടുന്നത് രാമായണമാണ്.
ആദികവി എന്നറിയപ്പെടുന്ന വാത്മീകിയാണ് രാമായണത്തിന്റെ കർത്താവ്. 
വാല്മീകിയുടെ ആദ്യപേര് രത്നാകരൻ എന്നതാണ്.
കേരള വ്യാസൻ - കൊടുങ്ങല്ലൂർ കുഞ്ഞിക്കുട്ടൻ തമ്പുരൻ.
കേരള വാല്മീകി-വള്ളത്തോൾ. 
രാമായണം മലയാളത്തിൽ രചിച്ചത്- തുഞ്ചത്തെഴുത്തച്ഛൻ.
രാമായണം 7 കാണ്ഡങ്ങളായാണ് തിരിച്ചിരിക്കുന്നത്. 
മഹാഭാരതത്തിന്റെ ഹൃദയം എന്നറിയപ്പെടുന്ന ഭഗവത്ഗീതയാണ്.
ലോകത്തിലെ ഏറ്റവും വലിയ ഇതിഹാസമാണ് മഹാഭാരതം.
 

സിന്ധുനദീതട കേന്ദ്രങ്ങൾ കണ്ടെത്തിയവർ


മോഹൻജൊദാരൊ - ആർ.ഡി. ബാനർജി
ഹാരപ്പ-ദയറാം സാഹ്നി.
 രൂപാർ-വൈ.ഡി.ശർമ 
 ലോത്തൽ-എസ്.ആർ.റാവു 
  ബൻവാലി-ആർ.എസ്.ബിഷ്ട്

നദികളും പൗരാണിക നാമങ്ങളും


പരുഷ്നി –രവി 
വിപാസ-ബിയാസ് 
വിതാസ്ത-ത്ധലം
ശതാദ്രു-സത് ലജ്
അസികിനി-ചിനാബ്

വേദങ്ങൾ 


യജ്ഞാനം എന്ന് അർഥം വരുന്ന വിദ്  എന്ന വാക്കിൽ നിന്നാണ് വേദം എന്ന പദം രൂപം കൊണ്ടത് .
ഋഗ്വേദം,യജുർവേദം,സാമവേദം,അഥർവവേദം ഇങ്ങനെ നാല് വേദങ്ങളാണ് നിലവിലുള്ളത്.

ദേവന്മാർ


കാറ്റിന്റെ ദേവൻ - മരുത്
വൃക്ഷ ദേവൻ - സാമവേദ 
മാതൃ ദേവത - അഥിതി
ഭൂമി ദേവത - പൃഥ്വി
മരണത്തിന്റെ ദേവൻ - യമൻ 
ജല ദേവൻ - വരുണൻ

ഇംഗ്ലീഷിലേക്ക്


ഋഗ്വേദം - മാക്സ് മുള്ളർ.
മനുസ്മൃതി - വില്യം ജോൺ. 
ഭഗവദ്ഗീത - ചാൾസ് വിക്കിൻസ്.
അർത്ഥശാസ്ത്രം - ശ്യാമശാസ്ത്രി.

ജൈനമതം - രണ്ട് വിഭാഗങ്ങൾ


ദ്വിഗംബരൻമാർ 
- ആകാശത്തെ വസ്ത്രമായി ഉടുത്തവർ .
ശ്വേതംബരൻമാർ
- വെള്ളത്തുണിയെ വസ്ത്രമായി.
 

ആരാണ് ബാഹുബലി.


ജൈനമതത്തിലെ ആദ്യ തീർഥങ്കരനായ ഋഷഭദേവന്റെ മകനാണ് ബാഹുബലി.
ഗോമതേശ്വർ എന്നറിപ്പെടുന്നതും ബാഹുബലിയാണ്.
ഒരു വർഷം നിന്നുകൊണ്ട് തപസ്സ് അനുഷ്ടിച്ച് ജ്ഞാനോദയം ലഭിച്ച വ്യക്തിയാണ്  ബാഹുബലി.
അച്ഛനായ ഋഷഭദേവൻ തന്റെ സാമ്രാജ്യം മക്കൾക്ക് വിഭജിച്ച് നൽകുകയും  അങ്ങനെ ബാഹുബലി അസ്മക രാജ്യത്തിന്റെ രാജാവാകുകയും ചെയ്തു. 
സഹോദരനായ ഭരതൻ ബാഹുബലിയോട് യുദ്ധം പ്രഖ്യാപിച്ചു. 
എന്നാൽ ചേര ചിന്തിക്കാതെ ജലായുദ്ധം,മലയുദ്ധം എന്നിവ നടത്തുകയും അതിൽ ജയിച്ചശേഷം  ബാഹുബലി തന്റെ സാമ്രാജ്യം ഉപേക്ഷിച്ച് ഒരു ദിഗംബര സന്ന്യാസിയായി മാറുകയും ചെയ്തു.