വിജ്ഞാനോത്സവം - രണ്ടാം തരംഗം (കേരളത്തിലെ നദികൾ)

Top score (First 20)

# Name Score
1 Aadinath k baiju 10
2 Arunima 10
3 അമൽ പി കെ 10
4 Saranya ck 10
5 Naha fathima 10
6 Sruthi shabil 10
7 Gopika cv 10
8 Avanthika.A 9
9 Jishnu.r. v 9
10 Adithya ALദ 9
11 Malavika bineesh 9
12 SHAIJU K 9
13 ശിവനന്ദ . പി 9
14 DEVAPRIYA.Ak 8
15 Amal S 7
16 Arathi Rajeevan 7
17 VYSHNAV VG 7
18 Aloka. S 7
19 Devananda 6
20 Avani dinesan 3

Answer keys

1. കേരളത്തിൽ ആകെ എത്ര നദികൾ ഉണ്ട്?

  • 1. 34

  • 2. 11

  • 3. 27

  • 4. 44 (Answer)

2. ‘കേരളത്തിലെ നൈൽ’ എന്ന് വിശേഷിപ്പിക്കപ്പെടുന്നത് ഏതു നദിയെയാണ്?

  • 1. നെയ്യാർ

  • 2. ഭാരതപ്പുഴ (Answer)

  • 3. ചാലക്കുടിപ്പുഴ

  • 4. പെരിയാർ

3. ‘കേരളത്തിലെ മഞ്ഞ നദി’ എന്ന് വിളിക്കപ്പെടുന്ന നദി ഏത്?

  • 1. ചാലക്കുടിപ്പുഴ

  • 2. പമ്പ

  • 3. കുറ്റ്യാടിപ്പുഴ (Answer)

  • 4. പെരിയാർ

4. ഏറ്റവും അധികം നദികൾ ഒഴുകുന്ന കേരളത്തിലെ ജില്ല ഏത്?

  • 1. കാസർകോട് (Answer)

  • 2. തിരുവനന്തപുരം

  • 3. തൃശൂർ

  • 4. കോഴിക്കോട്

5. കേരളത്തിലെ ഏറ്റവും നീളം കുറഞ്ഞ നദി

  • 1. നെയ്യാർ

  • 2. കുന്തിപ്പുഴ

  • 3. മഞ്ചേശ്വരം പുഴ (Answer)

  • 4. കുറ്റ്യാടിപ്പുഴ

6. ‘ഇന്ത്യയിലെ ഇംഗ്ലീഷ് ചാനൽ’ എന്ന് വിളിക്കപ്പെട്ട കേരളത്തിലെ നദിയേത്?

  • 1. കുന്തിപ്പുഴ

  • 2. മയ്യഴിപ്പുഴ (Answer)

  • 3. അഞ്ചരക്കണ്ടി പുഴ

  • 4. ചാലക്കുടിപ്പുഴ

7. കേരളത്തിലെ ഏതു നദിയുടെ തീരങ്ങളിൽ ആണ് സ്വർണനിക്ഷേപം കണ്ടെത്തിയിട്ടുള്ളത്?

  • 1. മുല്ലപ്പെരിയാറിന്റെ

  • 2. കരമനയാറിന്റെ

  • 3. നെയ്യാറിന്റെ

  • 4. ചാലിയാറിന്റെ (Answer)

8. ഭാരതപ്പുഴ അറബിക്കടലിൽ പതിക്കുന്നത് മലപ്പുറം ജില്ലയിലെ ഏത് സ്ഥലത്ത് വെച്ചാണ്?

  • 1. മഞ്ചേരി

  • 2. തിരൂർ

  • 3. പൊന്നാനി (Answer)

  • 4. കുറ്റിപ്പുറം

9. ചരിത്രപ്രസിദ്ധമായ മാമാങ്കത്തിന് വേദിയായിരുന്നത് ഏതു നദിയുടെ തീരത്തായിരുന്നു?

  • 1. പമ്പയുടെ

  • 2. പെരിയാറിന്റെ

  • 3. ചാലിയാറിന്റെ

  • 4. ഭാരതപ്പുഴയുടെ (Answer)

10. ‘കേരളത്തിന്റെ ജീവരേഖ’ എന്ന് വിശേഷിപ്പിക്കാറുള്ളത് ഏതു നദിയെയാണ്?

  • 1. ചാലക്കുടിപ്പുഴ

  • 2. പെരിയാർ (Answer)

  • 3. പമ്പ

  • 4. ഭാരതപ്പുഴ

Answer Solution

കേരളത്തിലെ നദികൾ




1.കേരളത്തിലെ നദികളുടെ എണ്ണം ?
44

2.എത്ര കിലോമീറ്ററിലധികം ദൈർഘ്യമുളള പുഴകളെയാണ് നദികളായി കണക്കാക്കുന്നത്?
15

3.കേരളത്തിലെ ഏറ്റവും വലിയ നദി ?
പെരിയാർ (244 കിലോമീറ്റർ )

4.ഏറ്റവും ചെറിയ നദി ? മഞ്ചേശ്വരം പുഴ(16 കിലോമീറ്റർ )
പടിഞ്ഞാറോട്ട് ഒഴുകുന്ന നദികളുടെ എണ്ണം ?
41

5.കിഴക്കോട്ട് ഒഴുകുന്ന നദികളുടെ എണ്ണം?
3

6.കിഴക്കോട്ട് ഒഴുകുന്ന നദികൾ?
പാമ്പാർ ,ഭവാനി ,കബനി

7.“കേരളത്തിന്റെ ജീവരേഖ” എന്ന അപരനാമത്താൽ അറിയപ്പെടുന്നു നദി ?
പെരിയാർ

8.ആലുവാപ്പുഴ, ചൂർണ്ണ, പൂർണ്ണ, ചൂർണ്ണി എന്നീ പേരുകളിൽ അറിയപ്പെടുന്ന നദി ?
പെരിയാർ

9.ആദിശങ്കരന്റെ ജന്മം കൊണ്ട് പ്രസിദ്ധമായ കാലടി ഏതു നദീ തീരത്താണ് ?
പെരിയാർ

10.പെരിയാറിലുള്ള ആദിശങ്കരന്റെ ജീവിതവുമായി ബന്ധപ്പെട്ട ഐതിഹ്യത്തിലെ കടവ് ?മുതലക്കടവ് ശങ്കരാചാര്യരുടെ അമ്മ ആര്യാംബയുടെ സ്മാരക നിലനിൽക്കുന്നത് ഏതു നദീ തീരത്താണ് ?
 പെരിയാർ

11.ആലുവ പാലസ്, അന്ത്രപ്പേർ കെട്ടിടം, കോഡർ മാളിക, ചൊവ്വര കൊട്ടാരം തുടങ്ങിയ പുരാതന കൊട്ടാരങ്ങൾ സ്ഥിതിചെയ്യുന്നത് ഏതു നദീ തീരത്താണ് ?
 പെരിയാർ

12.കേരള- തമിഴ്നാട് അതിർത്തിപ്രദേശങ്ങളിലെ ഏതുമലമുകളിൽ നിന്നുമാണ് പെരിയാറിന്റെ ആദ്യ ഉത്ഭവസ്ഥാനം ?
ശിവഗിരി മല

13.ശിവഗിരി കുന്നുകളിൽ നിന്നുത്ഭവിക്കുന്ന വിവിധ പോഷക നദികൾ ചേർന്നുണ്ടാകുന്ന മുല്ലയാറിൽ(പെരിയാർ) നിർമിച്ചിരിക്കുന്ന അണക്കെട്ട് ?
മുല്ലപ്പെരിയാർ

14. അണക്കെട്ട്
മുല്ലപ്പെരിയാർ അണക്കെറ്റിന്റെ ജലസംഭരണിക്കു ചുറ്റിലുമായി സ്ഥിതി ചെയ്യുന്ന വന്യ ജീവി സങ്കേതം?
തേക്കടിയിലെ പെരിയാർ വന്യ ജീവി സങ്കേതം

15.പെരിയാറിന്റെ രണ്ടാമത്തെ ഉത്ഭവസ്ഥാനം എവിടെനിന്നുമാണ് ?
 പശ്ചിമഘട്ടത്തിലെ മൂന്നാർ(കണ്ണൻ ദേവൻ മലകൾ ), പൊന്മുടി.

16.കുണ്ടള അണക്കെട്ടും ,മാട്ടുപ്പെട്ടി അണക്കെട്ടും നിർമ്മിച്ചിരിക്കുന്നത് ഏതു നദിയിലാണ് ?
പെരിയാർ '

17.പെരിയാറിന്റെ മൂന്നാം ഉത്ഭവസ്ഥാനം എവിടെനിന്നുമാണ് ?
 ആനമല

18.പെരിയാറിന്റെ മൂന്ന് ശാഖകളും സംഗമിക്കുന്നത് എവിടെ വെച്ചാണ് ?
പെരിയാർവാലി പ്രദേശത്ത്

19.പെരിയാർവാലി ഇറിഗേഷൻ പ്രൊജക്റ്റ് തീരത്തു സ്ഥിതി ചെയ്യുന്ന പ്രസിദ്ധമായ പക്ഷിസങ്കേതം?
 തട്ടേക്കാട്

20.ചേരൻ‌മാരുടെ പ്രധാന നഗരിയും പുരാതന കേരളത്തിലെ പ്രധാന തുറമുഖവുമായിരുന്ന കൊടുങ്ങല്ലൂരിന്റെ പതനവും കൊച്ചിയുടെ ഉയർച്ചയും കാരണമായത് ഏതു നദിയിലുണ്ടായ വെള്ളപ്പൊക്കമാണെന്ന് കണക്കാക്കപ്പെടുന്നു ?
പെരിയാർ

21.മുല്ലയാർ ഏതു നദിയുടെ പോഷകനദിയാണ് ?
പെരിയാർ

22.കേരളത്തിലെ രണ്ടാമത്തെ നീളം കൂടിയ നദി? ഭാരതപ്പുഴ.(209 കിലോമീറ്റർ)
ഭാരതപുഴയുടെ പ്രധാന ഉത്ഭവ സ്ഥാനം ?
പശ്ചിമ ഘട്ടത്തിലെ ആനമുടി

23.പേരാർ, കോരയാർ, വരട്ടാർ,വാളയാർ ,നിള,ഗായത്രി,മംഗലനദി എന്നീ പേരുകളിൽ അറിയപ്പെടുന്ന നദി ?
ഭാരതപ്പുഴ

24.ഭാരതപ്പുഴയുടെയും ഉപശാഖകളുടെയും കുറുകെ കെട്ടിയ അണക്കെട്ടുകളിൽ ഏറ്റവും വലുത്?
മലമ്പുഴ ഡാം

25.ഭാരതപ്പുഴയിലെ മറ്റ് അണക്കെട്ടുകൾ ഏതെല്ലാം ?
വാളയാർ ഡാം, മംഗലം ഡാം, പോത്തുണ്ടി ഡാം, മീങ്കാര ഡാം, ചുള്ളിയാർ ഡാം

26.കേരള കലാമണ്ഡലം സ്ഥിതിചെയ്യുന്നത് (ചെറുതുരുത്തി )ഏതു നദിയുടെ തീരത്താണ് ?
ഭാരതപ്പുഴ

27.ഭാരതപ്പുഴയുടെ തീരത്ത് സ്ഥിതിചെയ്യുന്ന ഹിന്ദുക്കളുടെ ഒരു വിശുദ്ധമായ ശ്മശാനമാണ്?
തിരുവില്വാമലയിലെ ഐവർ മഠം.

28.കുന്തിപ്പുഴ,തൂതപ്പുഴ,വാളയാർ,മലമ്പുഴ എന്നിവ ഏതു നദിയുടെ പോഷകനദിയാണ് ?
ഭാരതപ്പുഴ

29.കേരളത്തിലെ മൂന്നാമത്തെ നീളം കൂടിയ നദി?
പമ്പാനദി.

30.ശബരിമലയിലെ അയ്യപ്പ ക്ഷേത്രത്തിന്റെ സാന്നിധ്യം മൂലം പുണ്യനദിയായി അറിയപ്പെടുന്ന നദി ?
 പമ്പാനദി
31.“ദക്ഷിണ ഗംഗ”യെന്ന്  വിളിക്കപ്പെടുന്ന നദി ?
 പമ്പാനദി

32.പമ്പാനദിയുടെ പ്രഭവസ്ഥാനം ?
പീരുമേടിലെ പുളച്ചിമല

33കുട്ടനാട്ടിലെ ഒരു പ്രധാന ജലസ്രോതസ്സ് ?
പമ്പാനദി.

34.പൗരാണിക കാലത്ത് ബാരിസ് എന്ന പേരിൽ അറിയപ്പെട്ടിരുന്ന നദി ?
പമ്പാനദി

35.ഏഷ്യയിലെ ഏറ്റവും വലിയ ക്രിസ്തീയ കൂട്ടായ്മയായ 1896-ൽ ആരംഭിച്ച മാരാമൺ കൺവൻഷൻ, ചെറുകോൽപുഴ ഹിന്ദുമത കൺ‌വൻഷൻ, റാന്നി ഹിന്ദുമത കൺ‌വൻഷൻ എന്നിവ നടക്കുന്നത് ഏതു നദിയിലെ മണൽ‌പ്പുറത്താണ്?
പമ്പാനദി

36.ആറന്മുള വള്ളംകളി നടക്കുന്നത് എവിടെയാണ് ?
പമ്പാനദി

37.പമ്പയുടെ പ്രധാന പോഷക നദികൾ ഏതെല്ലാം ?
പമ്പയാർ, കക്കിയാർ, അഴുതയാർ, കക്കാടാർ, കല്ലാർ

38.കേരളത്തിലെ നദികളിൽ നീളത്തിന്റെ കാര്യത്തിൽ നാലാം സ്ഥാനത്തുള്ള നദിയാണ് ?
ചാലിയാർ.(169 കി.മി.)

39.ബേപ്പൂർ പുഴ എന്നും അറിയപ്പെടുന്ന നദി ?
 ചാലിയാർ

40.ചാലിയാർ നദിക്കരയിലുള്ള ഏതു പൾപ്പ് ഫാക്ടറിയാണ് ചാലിയാർ നദിയുടെ മലിനീകരണത്തെ തുടർന്ന് അടച്ചുപൂട്ടിയത് ?
മാവൂർ ഗ്വാളിയോർ റയോൺസ് (ഗ്രാസിം ഫാക്ടറി)

41.കേരളത്തിൽ നടന്ന ആദ്യത്തെ പരിസ്ഥിതി സംരക്ഷണ സമരം ?
ചാലിയാർ സംരക്ഷണ സമരം

42.ചാലിയാർ സംരക്ഷണ സമരത്തിനു നേതൃത്വo കൊടുത്ത ആൾ ?
കെ.എ .റഹ്മാൻ

43.ചാലിയാറിന്റെ പ്രധാന  പോഷകനദികൾ ഏതെല്ലാം?
ചാലിപ്പുഴ,ഇരുവഴിഞ്ഞിപ്പുഴ,ചെറുപുഴ

44.കേരളത്തിലെ നദികളുടെ നീളത്തിന്റെ കാര്യത്തിൽ 5-ആം സ്ഥാനത്തുള്ള നദി ?
ചാലക്കുടിപ്പുഴ( 144 കിലോമീറ്റർ)

45.ഇന്ത്യയിൽ വച്ചു തന്നെ എറ്റവുമധികo മത്സ്യ- വൈവിധ്യവും ജൈവ-വൈവിധ്യവും കാണപ്പെടുന്ന നദി ?
 ചാലക്കുടിപ്പുഴ

46.അതിരപ്പിള്ളി, വാഴച്ചാൽ വെള്ളച്ചാട്ടങ്ങൾ കാണപ്പെടുന്നത് ഏതു നദിയിലാണ് ?
ചാലക്കുടിപ്പുഴ

47.പുഴകൾ ഗതിമാറിയൊഴുകുന്നതുമൂലം രൂപംകൊള്ളുന്ന ഓക്‌സ്‌ബോ തടാകo കണ്ടെത്തിയിരിക്കുന്നത് കേരളത്തിലെ ഏതു നദിയിലാണ് ?
ചാലക്കുടിപ്പുഴ(വൈന്തലക്കടുത്തു).

48.പറമ്പിക്കുളം,കുരിയാകുട്ടി,ഷോളയാർ,കാരപ്പറ,ആനക്കയം എന്നിവ ഏതിന്റെ പോഷക നദികൾ ആണ് ?
ചാലക്കുടിപ്പുഴ

49.കരിംകഴുത്തൻ മഞ്ഞക്കൂരി , നെടും കൽനക്കി , മോഡോൻ ഗാറ സുരേന്ദ്രനാഥിനീയ്,സളാരിയാസ് റെറ്റികുലേറ്റസ് എന്നീ മത്സ്യങ്ങൾ ലോകത്തിൽ കാണപ്പെടുന്ന ഏക നദി ?
ചാലക്കുടിപ്പുഴ

50.വംശനാശം സംഭവിച്ചു എന്നു കരുതിയ ഏതു ജീവിയെ ആണ് 70 കൊല്ലത്തിനുശേഷം 1982ൽ വാഴച്ചാൽ മേഖലയിൽ നിന്നും കണ്ടെത്തിയത് ?
ചൂരലാമ (Cochin Forest Cane Turtle).

51.കേരളത്തിലെ നയാഗ്രാ എന്നു അറിയപ്പെടുന്ന വെള്ളചാട്ടം?
അതിരപ്പിള്ളി വെള്ളച്ചാട്ടം.

52.എവിടെ വെച്ചാണ് ചാലക്കുടി പുഴ പെരിയാർ നദിയിൽ ലയിക്കുകയും പിന്നീട്‌ അറബിക്കടലിൽ പതിക്കുകയും ചെയ്യുന്നത് ?
എറണാകുളം തൃശ്ശൂർ ജില്ലകൾക്ക് ഇടയ്ക്കുള്ള എളന്തിക്കര

53.മലപ്പുറം, കോഴിക്കോട് ജില്ലകളിലൂടെ ഒഴുകുന്ന,കേരളത്തിലെ നദികളിൽ നീളം കൊണ്ട് ആറാം സ്ഥാനത്തുള്ള നദിയാണ് ?
കടലുണ്ടിപ്പുഴ

54.ഏതു നദിയിലാണ് ശബരിഗിരി ജലവൈദ്യുത പദ്ധതി സ്ഥിതി ചെയ്യുന്നത് – പമ്പ

55.കേരളത്തിൽ ഏറ്റവും കൂടുതൽ നദികൾ ഒഴുകുന്ന ജില്ല – കാസർഗോഡ്

56.കേരളത്തിന്റെ നൈൽ എന്നറിയപ്പെടുന്ന നദി – ഭാരതപ്പുഴ

57.കേരളത്തിൽ നിന്ന് കിഴക്കോട്ടു കർണാടകത്തിലേക്ക് ഒഴുകുന്ന നദി – കബനി

58.കേരളത്തിലെ ഏറ്റവും വലിയ ജലവൈദ്യുത പദ്ധതിയുടെ ഭാഗമായ ഇടുക്കി ഡാം സ്ഥിതി ചെയ്യുന്നത് ഏതു നദിയിൽ – പെരിയാർ

58.മുല്ലപ്പെരിയാർ ഡാം ഏതു നദിയിലാണ് സ്ഥിതി ചെയ്യുന്നത് – പെരിയാർ

59.സൈലന്റ് വാലിയിലൂടെ ഒഴുകുന്ന നദി – കുന്തിപ്പുഴ

60.കേരളത്തിൽ ഏറ്റവും മലിനീകരണം കുറഞ്ഞ നദി – കുന്തിപ്പുഴ

61.കേരളത്തിലെ ഏറ്റവും നീളം കൂടിയ രണ്ടാമത്തെ നദി – ഭാരതപ്പുഴ

62.ഏതു നദിയിൽ നിന്നാണ് തുഷാരഗിരി വെള്ളച്ചാട്ടം രൂപപ്പെടുന്നത് – ചാലിപ്പുഴ

63.ശബരിമല ക്ഷേത്രം ഏതു നദിയുടെ തീരത്താണ് – പമ്പ

64.ബേപ്പൂർ പുഴ എന്ന പേരിലും അറിയപ്പെടുന്ന നദി – ചാലിയാർ

65.ദക്ഷിണ ഭാഗീരഥി എന്നും ബാരിസ് എന്നും അറിയപ്പെടുന്ന നദി – പമ്പ

66.ആലുവ ഏതു നദിയുടെ തീരത്താണ് സ്ഥിതി ചെയ്യുന്നത് – പെരിയാർ

67.പ്രാചീന കാലത്ത് ചൂർണി എന്ന് അറിയപ്പെട്ടിരുന്ന നദി – പെരിയാർ

68.മാമാങ്കം ഏതു നദിയുടെ തീരത്തായിരുന്നു നടന്നിരുന്നത് – ഭാരതപ്പുഴ

69.കേരള കലാമണ്ഡലം ഏതു നദിയുടെ തീരത്താണ് സ്ഥിതി ചെയ്യുന്നത് – ഭാരതപ്പുഴ

70.കേരളത്തിലെ ഏറ്റവും വലിയ ജലസേചനപദ്ധതി – കല്ലട

71.കല്ലട നദിയിൽ രൂപപ്പെടുന്ന വെള്ളച്ചാട്ടം – പാലരുവി

72.ശങ്കരാചാര്യരുടെ ജന്മസ്ഥലമായ കാലടി ഏതു നദീതീരത്താണ് സ്ഥിതി ചെയ്യുന്നത് – പെരിയാർ

73.ധർമടം ദ്വീപ് ഏതു നദിയിലാണ് സ്ഥിതി ചെയ്യുന്നത് – അഞ്ചരക്കണ്ടി പുഴ

74.ഇടമലയാർ ഡാം സ്ഥിതി ചെയ്യുന്ന നദി – പെരിയാർ

75.ശ്രീനാരായണ ഗുരു പ്രതിഷ്ഠ നടത്തിയ അരുവിപ്പുറം ഏതു നദിയുടെ തീരത്താണ് – നെയ്യാർ

77.ഗായത്രിപ്പുഴ ഏതു നദിയുടെ പോഷകനദിയാണ് – ഭാരതപ്പുഴ

78.തലയാർ എന്ന് അറിയപ്പെടുന്ന നദി – പാമ്പാർ

79.കേരളത്തിലെ മഞ്ഞപ്പുഴ എന്നറിയപ്പെടുന്ന നദി – കുറ്റിയാടി

80.പുഴമുല്ലയാർ, മുതിരമ്പുഴ, ഇടമലയാർ എന്നിവ ഏതു നദിയുടെ പോഷകനദിയാണ് – പെരിയാർ

81.കേരളത്തിലെ രണ്ടാമത്തെ ജലവൈദ്യുത പദ്ധതി – ചെങ്കുളം

82.ചിന്നാർ വന്യജീവി സങ്കേതത്തിലൂടെ ഒഴുകുന്ന നദി – പാമ്പാർ

83.പ്രാചീനകാലത്ത് ‘കപില’ എന്ന പേരിൽ അറിയപ്പെട്ടിരുന്ന നദി – കബനി

84.കാസർഗോഡ് നഗരത്തെ U ആകൃതിയിൽ ചുറ്റി ഒഴുകുന്ന നദി – ചന്ദ്രഗിരി പുഴ

85.കേരളത്തിലെ ആദ്യ ജലവൈദ്യുത പദ്ധതിയായ പള്ളിവാസൽ 1940 ൽ ഏതു നദിയിലാണ് സ്ഥാപിച്ചത് – പെരിയാർ
86.നിലമ്പൂരിലെ തേക്കിൻ കാടുകളിലൂടെ ഒഴുകുന്ന നദി – *ചാലിയാർ*

87.കണ്ണൂരിലെ ധർമ്മടം ദ്വീപിനെ ചുറ്റി ഒഴുകുന്ന നദി – *അഞ്ചരക്കണ്ടി*

88. എന്താണ് മിനി പമ്പ പദ്ധതി?
= ഭാരതപ്പുഴയുടെ തീരത്ത് മലപ്പുറം ജില്ലയിൽ കുറ്റിപ്പുറം പാലത്തിന് സമീപമുള്ള സ്നാനഘട്ടത്തെ ഔദ്യോഗികമായി ശബരിമല ഇടത്താവളമായി പ്രഖ്യാപിച്ചു. ഇതാണ് മിനി പമ്പ പദ്ധതി.

89. ചാലിയാർ തീരത്തെ പട്ടണങ്ങൾ?
= നിലമ്പൂർ, ബേപ്പൂർ, ഫറോക്ക്, കല്ലായി.

90. കേരള വാസ്തുവിദ്യാഗുരുകുലം സ്ഥിതി ചെയ്യുന്നത് ഏത് നദീ തീരത്താണ്?
= പമ്പ

91. തിരുവിതാംകൂറിന്റെ ജീവരേഖ എന്നറിയപ്പെടുന്ന നദി?
= പമ്പ.

92. ജലത്തിലെ പൂരമായ ആറന്മുള വള്ളംകളി നടക്കുന്നതെവിടെ?
=പമ്പ

93. ചാലിയാർ പുഴയുടെ തീരത്ത് സ്ഥിതി ചെയ്യുന്ന ഈ പട്ടണം തടിവ്യവസായത്തിന് പ്രസിദ്ധമാണ്.?
= കല്ലായി

94. ഇന്ത്യയിൽ ജൈവവൈവിധ്യം ഏറ്റവും കൂടുതലുള്ള നദി?
= ചാലക്കുടിപ്പുഴ

95. ചാലക്കുടി പുഴയെ മലിനീകരിച്ചു കൊണ്ടിരിക്കുന്ന 'കാതികൂടം' എന്ന വിഷം പുറം തള്ളുന്ന കമ്പനി?
= നീറ്റാ ജലാറ്റിൻ

96. പറമ്പിക്കുളം വന്യജീവി സങ്കേതത്തിലൂടെ ഒഴുക്കുന്ന നദി?
= ചാലക്കുടിപ്പുഴ

97. വയനാട് ജില്ലയിലെ തൊണ്ടാർമുടിയിൽ നിന്ന് ഉത്ഭവിക്കുന്ന നദി?
= കമ്പനി

98. ഇന്ത്യയിലെ ആദ്യ മണ്ണ് അണക്കെട്ടായ ബാണാസുര സാഗർ ഡാം സ്ഥിതി ചെയ്യുന്ന നദി?
= കബനി

99. കേരളത്തിലെ മഞ്ഞ നദി?
= കുറ്റ്യാടിപ്പുഴ.

100. പറശ്ശിനിക്കടവ് മുത്തപ്പൻ ക്ഷേത്രം ഏത് നദിയുടെ തീരത്താണ്?
= വളപട്ടണം