മലയാളം വ്യാകരണം
നാമം
നാമം മൂന്നു തരം :
ദ്രവ്യ നാമം, ക്രിയാ നാമം, ഗുണ നാമം.
ദ്രവ്യ നാമം : ഒരു ദ്രവ്യത്തിൻറെ പേരിനെ കുറിക്കുന്നത്. ദ്രവ്യനാമത്തെ നാലായി തിരിച്ചിരിക്കുന്നു.
1) സംജ്ഞാ നാമം :
ഒരു ആളിന്റെയോ സ്ഥലത്തിൻറെയോ വസ്തുവിന്റെയോ പേരായ ശബ്ദത്തെ സംജ്ഞാ നാമം എന്ന് പറയുന്നു.
ഉദാ: അനൂപ്, പൊള്ളേത്തൈ, പുസ്തകം
2) സാമാന്യ നാമം :
വ്യക്തികളുടെയോ വസ്തുക്കളുടെയോ സമൂഹത്തെ പൊതുവായി പറയുന്ന ശബ്ദത്തെ സാമാന്യ നാമം എന്ന് പറയുന്നു.
ഉദാ: ജനങ്ങൾ, പട്ടണം, സഞ്ചി, യോഗി, കുന്നുകൾ
3) മേയ നാമം :
ജാതിവ്യക്തിഭേദം കൽപ്പിക്കാൻ കഴിയാത്ത വസ്തുക്കളെ കുറിക്കുവാനുപയോഗിക്കുന്ന നാമം
ഉദാ: അഗ്നി, മിന്നൽ, വൈദ്യുതി
4) സർവ്വ നാമം :
നാമത്തിന് പകരം നിൽക്കുന്ന നാമതുല്യമായ പദം
ഉദാ: അവൻ, അവൾ, അത്
ഗുണ നാമം :
എന്തിന്റെയെങ്കിലും ഗുണത്തെ കാണിക്കുന്ന ശബ്ദം
ഉദാ: തിളക്കം, മണം, ലാളിത്യം
ക്രിയ നാമം :
ഏതെങ്കിലും ക്രിയയുടെ ഭാവത്തെ കുറിക്കുന്ന നാമം
ഉദാ: നേട്ടം, ഊഹം, പാട്ട്
സർവ്വ നാമത്തെ മൂന്നായി തിരിച്ചിരിക്കുന്നു.
1) ഉത്തമ പുരുഷൻ :
സംസാരിക്കുന്ന ആൾ തന്നെക്കുറിച്ച് പറയുമ്പോൾ പേരിന് പകരം ഉപയോഗിക്കുന്നത്.
ഉദാ : ഞാൻ, നാം, എൻറെ
2) മാധ്യമ പുരുഷൻ :
ഏത് ആളിനോടാണോ സംസാരിക്കുന്നത് അയാളുടെ പേരിന് പകരം ഉപയോഗിക്കുന്നത്.
ഉദാ : നീ, നിങ്ങൾ,താങ്കൾ
3) പ്രഥമ പുരുഷൻ :
രണ്ടുപേർ തമ്മിൽ സംസാരിക്കുമ്പോൾ ആരെപ്പറ്റി അഥവാ എന്തിനെപ്പറ്റി സംസാരിക്കുന്നുവോ അതിന് പകരം ഉപയോഗിക്കുന്നത്.
ഉദാ : അവൻ, അവൾ, അത്
ക്രിയ
പ്രവൃത്തിയെ കുറിക്കുന്ന പദമാണ് ക്രിയ. കൃതി എന്നും വിന എന്നും ആഖ്യാതം എന്നും പേരുകൾ ഉണ്ട്. ക്രിയകളെ എട്ടായി തിരിച്ചിരിക്കുന്നു.
1) സകർമ്മക ക്രിയ :
കർമ്മം ഉള്ള ക്രിയ. ആരെ അല്ലെങ്കിൽ എന്തിനെ എന്ന ചോദ്യങ്ങൾക്ക് ഉത്തരം ലഭിക്കുന്ന പദങ്ങളാണ് അവ.
ഉദാ : അവൻ അടിച്ചു.
2) അകർമ്മക ക്രിയ :
കർമ്മം ഇല്ലാത്ത ക്രിയ. ആരെ അല്ലെങ്കിൽ എന്തിനെ എന്ന ചോദ്യങ്ങൾക്ക് ഉത്തരം ലഭിക്കുന്ന പദങ്ങളാണ് അവ.
ഉദാ : അവൻ ഉറങ്ങി.
3 ) കേവല ക്രിയ :
പരപ്രേരണ ഇല്ലാത്ത ക്രിയകൾ. കേവല ക്രിയയിൽ "ക്കു" എന്ന രൂപം കാണുന്നു.
ഉദാ : എഴുതുന്നു, കേൾക്കുന്നു, പാടുന്നു.
കേവലക്രിയയെ രണ്ടായി തിരിച്ചിരിക്കുന്നു.
3.1) കാരിതം:
കേവലക്രിയയിൽ "ക്കു" ഉള്ളത് കാരിതം.
ഉദാ: പഠിക്കുന്നു, ചോദിക്കുന്നു, കളിക്കുന്നു.
3.2) അകാരിതം:
കേവലക്രിയയിൽ "ക്കു" ഇല്ലാത്തത് അകാരിതം.
ഉദാ: തിന്നുന്നു, പാടുന്നു, ഓടുന്നു.
4) പ്രയോജക ക്രിയ :
പരപ്രേരണയോട് കൂടിയ ക്രിയകൾ. പ്രയോജക ക്രിയയിൽ "പ്പി" എന്ന രൂപം കാണുന്നു.
ഉദാ : എഴുതിപ്പിക്കുന്നു, കേൾപ്പിക്കുന്നു, കാണിപ്പിക്കുന്നു.
5) മുറ്റുവിന :
പൂർണ്ണമായ ക്രിയകൾ.
ഉദാ : കണ്ടു, പറഞ്ഞു, പോയി
6) പറ്റുവിന :
ഒരു പേരിനേയോ ക്രിയയെയോ ആശ്രയിച്ചു നിൽക്കുന്ന അപൂർണ്ണമായ ക്രിയകൾ.
ഉദാ : കണ്ട, എഴുതുന്ന, വന്ന, പോയ
പറ്റുവിനയെ രണ്ടായി തിരിച്ചിരിക്കുന്നു.
6.1)പേരെച്ചം :
പേരിനെ ആശ്രയിച്ചു നിൽക്കുന്ന അപൂർണ്ണ ക്രിയ (നാമാംഗജം)
ഉദാ : കണ്ട സിനിമ, എഴുതുന്ന ബ്ലോഗ് , വന്ന വഴി
6.2)വിനയെച്ചം :
പൂർണ്ണക്രിയയെ ആശ്രയിച്ചു നിൽക്കുന്ന അപൂർണ്ണ ക്രിയ (ക്രിയാംഗജം)
ഉദാ : ഒടിഞ്ഞു വീണു, പറിച്ചു നട്ടു,ഓടി വന്നു
വിനയെച്ചത്തെ അഞ്ചായി തിരിച്ചിരിക്കുന്നു.
6.2.1) മുൻവിനയെച്ചം :
പൂർണ്ണക്രിയയ്ക്ക് മുൻപ് നടക്കുന്ന ക്രിയ. ഭൂതകാലത്തെ സൂചിപ്പിക്കുന്നു.
ഉദാ: ചെന്നു കണ്ടു, നോക്കി നിന്നു, കയറി ചെന്നു
6.2.2) പിൻവിനയെച്ചം :
ഭാവികാലത്തെ സൂചിപ്പിക്കുന്നു. "ആൻ" എന്ന പ്രത്യയത്തെ ചേർത്തുണ്ടാക്കുന്ന രൂപം.
ഉദാ: കാണുവാൻ വന്നു, പറയാൻ നിന്നു
6.2.3) തൻവിനയെച്ചം :
പ്രധാന ക്രിയയോടൊപ്പം അപ്രധാന ക്രിയ നടക്കുന്നത്. "ഏ, ആവേ" എന്നീ പ്രത്യയങ്ങൾ ചേർത്തുണ്ടാക്കുന്ന രൂപം.
ഉദാ: ഇരിക്കവേ കണ്ടു, നടക്കവേ വീണു
6.2.4) നടുവിനയെച്ചം :
കേവലമായ ക്രിയാ രൂപത്തെ കാണിക്കുന്ന വിനയെച്ചം. "അ, ക, കെ" എന്നീ പ്രത്യയങ്ങൾ ചേർത്തുണ്ടാക്കുന്ന രൂപം.
ഉദാ: കാണുക വേണം, നടക്കുക തന്നെ
6.2.4) പാക്ഷികവിനയെച്ചം :
ഒരു ക്രിയ നടക്കുന്നുവെങ്കിൽ എന്ന അർത്ഥത്തെ കുറിക്കുന്ന വിനയെച്ചം. "അൽ, കൽ, ഇൽ, ആകിൽ" എന്നീ പ്രത്യയങ്ങൾ ചേർത്തുണ്ടാക്കുന്ന രൂപം.
ഉദാ: ചെന്നാൽ കാണാം, പഠിച്ചാൽ ജയിക്കും
സന്ധി
വർണ്ണങ്ങൾ തമ്മിൽ ചേരുമ്പോൾ ഉണ്ടാകുന്ന മാറ്റമാണ് സന്ധി. പ്രധാനപ്പെട്ട സന്ധികൾ താഴെപ്പറയുന്നവയാണ്
ആഗമസന്ധി :
രണ്ടുവർണ്ണങ്ങൾ തമ്മിൽ ചേരുമ്പോൾ മൂന്നാമതൊരു വർണ്ണം വന്നു ചേരുന്നത്
ഉദാ: തിരുഓണം=തിരുവോണം (വ് ആഗമിച്ചു)
തടഉന്നു=തടയുന്നു (യ് ആഗമിച്ചു)
ചന്തഇൽ =ചന്തയിൽ (യ് ആഗമിച്ചു)
ആദേശ സന്ധി:
രണ്ടു വർണ്ണങ്ങൾ തമ്മിൽ ചേരുമ്പോൾ ഒരു വർണ്ണം പോയി മറ്റൊന്ന് വരുന്നത്
ഉദാ: നിൻകൾ =നിങ്ങൾ (ക കാരം പോയി ങ കാരം വന്നു)
നൽമ =നന്മ (ൽ പോയി ൻ വന്നു)
കൺതു=കണ്ടു (ത കാരം പോയി ട കാരം വന്നു)
ലോപ സന്ധി:
രണ്ടു വർണ്ണങ്ങൾ തമ്മിൽ ചേരുമ്പോൾ ഒരു വർണ്ണം ഇല്ലാതാകുന്നത്.
ഉദാ: കണ്ടഇടം=കണ്ടിടം (അ കാരം ലോപിച്ചു)
പോകുന്നുഇല്ല=പോകുന്നില്ല
ചൂട്ഉണ്ട്=ചൂടുണ്ട് (ചന്ദ്രക്കല ലോപിച്ചു)
ദിത്വ സന്ധി:
രണ്ടു വർണ്ണങ്ങൾ തമ്മിൽ ചേരുമ്പോൾ ഒരു വർണ്ണം ഇരട്ടിക്കുന്നത്
ഉദാ: ഇവണ്ണം=ഇവ്വണ്ണം
കിളികൊഞ്ചൽ=കിളിക്കൊഞ്ചൽ
അദേഹം=അദ്ദേഹം
സമാസം
വിഭക്തി പ്രത്യയങ്ങളുടെ സഹായമില്ലാതെ രണ്ടു പദങ്ങളെ ചേർത്തെഴുതുന്നതിനെ സമാസം എന്ന് പറയുന്നു. സമാസം നാലു വിധം
1) അവ്യയീഭാവൻ :
പൂർവ്വ പദത്തിന്റെ (ആദ്യ പദം) അർത്ഥത്തിന് പ്രാധാന്യംവരുന്ന സമാസം
ഉദാ: പ്രതിവർഷം : വർഷം തോറും (പ്രതി എന്ന ആദ്യ പദത്തിന് പ്രാധാന്യം)
അനുദിനം : ദിനം തോറും (അനു എന്ന ആദ്യ പദത്തിന് പ്രാധാന്യം)
2) തത്പുരുഷൻ :
ഉത്തര പദത്തിന്റെ (രണ്ടാമത്തെ പദം) അർത്ഥത്തിന് പ്രാധാന്യം.
ഉദാ: പുഷ്പബാണം : പുഷ്പം കൊണ്ടുള്ള ബാണം (ബാണം എന്ന പദത്തിന് പ്രാധാന്യം)
ആനക്കൊമ്പ് : ആനയുടെ കൊമ്പ് (കൊമ്പ് എന്ന പദത്തിന് പ്രാധാന്യം)
3) ബഹുവ്രീഹി :
അന്യ പദത്തിന്റെ അർത്ഥത്തിന് പ്രാധാന്യംവരുന്ന സമാസം
ഉദാ: താമരക്കണ്ണൻ : താമരയുടെ ഇതൾ പോലെ കണ്ണുള്ളവൻ (ഉത്തര-പൂർവ്വ പദങ്ങൾ അല്ല ഇവിടെ പ്രാധാന്യം)
പദ്മനാഭൻ : പദ്‌മം നാഭിയിൽ ഉള്ളവൻ (പദ്മത്തിനും നാഭിക്കും അല്ല പ്രാധാന്യം)
4) ദ്വന്ദ്വ സമാസം :
പൂർവ്വ-ഉത്തര പദങ്ങൾക്ക് തുല്യ പ്രാധാന്യംവരുന്ന സമാസം
ഉദാ: കൈകാലുകൾ : കയ്യും കാലും
രാപ്പകൽ : രാവും പകലും
തത്പുരുഷ സമാസത്തെ ആറായി തിരിച്ചിരിക്കുന്നു.
1) കർമ്മധാരയൻ
: വിഗ്രഹിക്കുമ്പോൾ "ആയ" എന്ന ഇടനില വരുന്നത്
ഉദാ: നീലാകാശം : നീലയായ ആകാശം
വീരവനിത : വീരയായ വനിത
2) ദ്വിഗു സമാസം:
സംഖ്യാവിശേഷണം ചേർത്ത് വരുന്ന ഉത്തരപദം. പൂർവ്വ പദം ഒരു സംഖ്യയെ സൂചിപ്പിക്കുന്നു.
ഉദാ: മുക്കണ്ണൻ : മൂന്ന് കണ്ണുള്ളവൻ
3) രൂപക തത്പുരുഷൻ:
വിഗ്രഹിക്കുമ്പോൾ "ആകുന്നു" എന്ന ഇടനില
ഉദാ: മിഴിപ്പൂക്കൾ : മിഴികളാകുന്ന പൂക്കൾ
പാദപത്മം : പാദങ്ങൾ ആകുന്ന പത്മം
4) ഇതരേതര ദ്വിഗു സമാസം:
പൂർവ്വ പദം സംഖ്യാവിശേഷണം ആയിട്ടുള്ളതും ഉത്തരപദം ബഹുവചനവും ആയി വരുന്നത്
ഉദാ: സപ്തർഷികൾ, നവരത്നങ്ങൾ
5) ഉപമിത തത്പുരുഷൻ:
വിഗ്രഹിക്കുമ്പോൾ "പോലെ" എന്ന ഇടനില വരുന്നത്
ഉദാ: പൂമേനി : പൂവ് പോലുള്ള മേനി
തേന്മൊഴി : തേൻ പോലുള്ള മൊഴി
6) മാധ്യമ പദ ലോപി:
മധ്യ പദം ലോപിക്കുന്നത്
ഉദാ: തണൽമരം : തണൽ തരുന്ന മരം
പണപ്പെട്ടി : പണം വെക്കുന്ന പെട്ടി
മലയാളം വിഭാഗത്തിൽ പൊതുവേ കണ്ടുവരാറുള്ള ചോദ്യങ്ങളുടെ ഘടന താഴെ പറയും വിധമാണ്.
1) അർത്ഥത്തെ ചോദിക്കുന്ന ഒരു ചോദ്യം. ഇത് ചിലപ്പോൾ നേരിട്ട് ഒരു വാക്ക് തന്നിട്ട് അർത്ഥം പറയാനോ, പര്യായ പദങ്ങൾ തന്നിട്ട് ചോദ്യത്തിലെ വാക്കിൻറെ അർത്ഥം വരാത്ത പദം കണ്ടെത്താനോ ചോദിക്കും.
ഉദാ:
താഴെ തന്നിരിക്കുന്നവയിൽ ഭൂമി എന്നർത്ഥം വരാത്ത പദം(ആലപ്പുഴ LDC 2014)
a) ധര b)ക്ഷോണി c)വാരിധി d) ക്ഷിതി
ഉത്തരം കടൽ എന്നർത്ഥം വരുന്ന വാരിധി ആണ്.
കാരവം എന്ന പദത്തിന്റെ ശരിയായ അർത്ഥം (തിരുവനന്തപുരം LDC 2014)
a) വീണ b) മണ്ണ് c) കാരക്ക d) കാക്ക
ഉത്തരം കാക്ക ആണ്.
2) ശരിയായ പദം തിരഞ്ഞെടുക്കാനുള്ള ഒരു ചോദ്യം. ഇതും നേരിട്ടോ ഒരു വാക്യത്തിൽ നിന്ന് തിരഞ്ഞെടുക്കാനോ ആകാം
ഉദാ:
ബാലാമണിയമ്മ മാതൃത്വത്തിന്റെ കവിയത്രിയായും ഇടശ്ശേരി ശക്തിയുടെ കവിയായും അറിയപ്പെടുന്നു.ഈ വാക്യത്തിലെ തെറ്റായ പ്രയോഗം ഏത്
a) മാതൃത്വത്തിന്റെ b) കവിയത്രിയായും c) കവിയായും d) അറിയപ്പെടുന്നു
(ആലപ്പുഴ LDC 2014)
ഉത്തരം കവിയത്രിയായും എന്നതാണ്. കവയിത്രി എന്നതാണ് ശരിയായ രൂപം
താഴെ കൊടുത്തിരിക്കുന്നവയിൽ ശരിയായ വാക്ക് ഏത്?
a) അസ്ഥമയം b) അസ്ഥിവാരം c) അസ്തമനം d) അസ്തിവാരം
(മലപ്പുറം LDC 2011)
ഉത്തരം അസ്ഥിവാരം എന്നതാണ്
3) സന്ധി\സമാസത്തെ കുറിക്കുന്ന ഒരു ചോദ്യം. വിശദമായി ഭരണ ഭാഷ മലയാളം 2 വിൽ പ്രതിപാദിച്ചിരിക്കുന്നു.
4) ഒരു കഥാപാത്രത്തിൻറെ സ്രഷ്ടാവ് അല്ലെങ്കിൽ കൃതിയെക്കുറിച്ചുള്ള ചോദ്യം. മലയാളത്തിലെ പ്രധാനപ്പെട്ട ചില കഥാപാത്രങ്ങളെയും അവരുടെ സ്രഷ്ടാക്കളെയും അവർ പ്രത്യക്ഷപ്പെട്ട കൃതികളെയും താഴെ കൊടുത്തിരിക്കുന്നു.
കഥാപാത്രം : കൃതി : സ്രഷ്ടാവ്
കുന്ദൻ : മരുഭൂമികൾ ഉണ്ടാകുന്നത് : ആനന്ദ്
നജീബ് : ആടുജീവിതം : ബെന്യാമിൻ
ഭീമൻ : രണ്ടാമൂഴം : എം ടി
മല്ലൻ\മാര : നെല്ല് : പി. വത്സല
മദനൻ\ചന്ദ്രിക : രമണൻ : ചങ്ങമ്പുഴ
രവി\അപ്പുക്കിളി\മൈമൂന : ഖസാക്കിൻറെ ഇതിഹാസം : ഒ വി വിജയൻ
പപ്പു : ഓടയിൽ നിന്ന് : കേശവദേവ്
ഉമ്മാച്ചു\ബീരാൻ\മായൻ : ഉമ്മാച്ചു : ഉറൂബ്
വിമല\അമർസിങ് : മഞ്ഞ് : എം ടി
സൂരി നമ്പൂതിരിപ്പാട്\മാധവൻ : ഇന്ദുലേഖ : ചന്തുമേനോൻ
ശ്രീധരൻ\പാണൻ കണാരൻ : ഒരു ദേശത്തിന്റെ കഥ : എസ് കെ പൊറ്റക്കാട്
5) പ്രശസ്തരായ മലയാളം എഴുത്തുകാരുടെ തൂലികാ നാമങ്ങളെക്കുറിച്ചുള്ള ചോദ്യം
കോവിലൻ : വി വി അയ്യപ്പൻ
അക്കിത്തം : അച്യുതൻ നമ്പൂതിരി
അഭയ ദേവ് : അയ്യപ്പൻ പിള്ള
ആനന്ദ് : പി. സച്ചിദാനന്ദൻ
ആഷാ മേനോൻ : കെ ശ്രീകുമാർ
ഇടശ്ശേരി : ഗോവിന്ദൻ നായർ
ഇന്ദുചൂഢൻ : കെ കെ നീലകണ്ഠൻ
ഉറൂബ് : പി സി കുട്ടികൃഷ്ണൻ
ഏകലവ്യൻ : കെ എം മാത്യൂസ്
ഒളപ്പമണ്ണ : എൻ നാരായണ പിള്ള
കപിലൻ : കെ പത്മനാഭൻ നായർ
കാക്കനാടൻ : ജോർജ് വർഗീസ്
കുറ്റിപ്പുഴ : കൃഷ്ണപിള്ള
വിലാസിനി : എം കെ മേനോൻ
ചെറുകാട് : സി ഗോവിന്ദ പിഷാരടി
തിക്കൊടിയൻ : പി കുഞ്ഞനന്തൻ നായർ
നന്തനാർ : പി സി ഗോപാലൻ
പാറപ്പുറത്ത് : കെ ഇ മത്തായി
അയ്യനേത്ത് : പത്രോസ്
മാലി : മാധവൻ നായർ
വി കെ എൻ : വി കെ നാരായണ നായർ
6) നാമത്തെയോ ക്രിയയെയോ കുറിച്ചുള്ള ചോദ്യം. വിശദമായി ഭരണ ഭാഷ മലയാളം 1 ൽ പ്രതിപാദിച്ചിരിക്കുന്നു.
7) മലയാള സാഹിത്യത്തിൽ ലഭിച്ച അവാർഡിനെ കുറിച്ചുള്ള ചോദ്യം. വിശദമായി വേറെ ഒരു ക്ലാസ്സിൽ പറയുന്നതായിരിക്കും ഉചിതം.
8) ഏതെങ്കിലും ഇംഗ്ലീഷ് ശൈലിയുടെ ശരിയായ മലയാള വിവർത്തനം
Living death : ചത്തതിനൊക്കുമേ ജീവിച്ചിരിക്കിലും
Slow and steady wins the race : പയ്യെ തിന്നാൽ പനയും തിന്നാം
If there is a will there is a way : വേണമെങ്കിൽ ചക്ക വേരിലും കായ്ക്കും
Prevention is better than cure : സൂക്ഷിച്ചാൽ ദുഖിക്കേണ്ട
To leave no stones unturned : സമഗ്രമായി അന്വേഷിക്കുക
9) ഒരു ശൈലിയുടെ അർത്ഥത്തെ കുറിക്കുന്ന ചോദ്യം
ആലത്തൂർ കാക്ക : ആശിച്ചു കാലം കഴിക്കുന്നവർ
ആകാശകുസുമം : നടക്കാത്ത കാര്യം
ഊഴിയം നടത്തുക : ആത്മാർത്ഥത ഇല്ലാതെ പ്രവർത്തിക്കുക
ഏഴാംകൂലി : അംഗീകാരം ഇല്ലാത്തവൻ
കച്ച കെട്ടുക : തയ്യാറാവുക
10 ) മലയാള വ്യാകരണങ്ങളായ വിഭക്തി-പ്രത്യയം, കാരകം, ദ്യോതകം, തദ്ധിതം തുടങ്ങിയവയിൽ നിന്നുള്ള ഒരു ചോദ്യം. അവയെക്കുറിച്ചുള്ള വിശദവിവരങ്ങൾ അടുത്ത ഭാഗത്ത്.
മലയാളം വിഭാഗത്തിൽ പൊതുവേ കണ്ടുവരാറുള്ള ചോദ്യങ്ങളുടെ ഘടന താഴെ പറയും വിധമാണ്.
1) അർത്ഥത്തെ ചോദിക്കുന്ന ഒരു ചോദ്യം. ഇത് ചിലപ്പോൾ നേരിട്ട് ഒരു വാക്ക് തന്നിട്ട് അർത്ഥം പറയാനോ, പര്യായ പദങ്ങൾ തന്നിട്ട് ചോദ്യത്തിലെ വാക്കിൻറെ അർത്ഥം വരാത്ത പദം കണ്ടെത്താനോ ചോദിക്കും.
ഉദാ:
താഴെ തന്നിരിക്കുന്നവയിൽ ഭൂമി എന്നർത്ഥം വരാത്ത പദം(ആലപ്പുഴ LDC 2014)
a) ധര b)ക്ഷോണി c)വാരിധി d) ക്ഷിതി
ഉത്തരം കടൽ എന്നർത്ഥം വരുന്ന വാരിധി ആണ്.
കാരവം എന്ന പദത്തിന്റെ ശരിയായ അർത്ഥം (തിരുവനന്തപുരം LDC 2014)
a) വീണ b) മണ്ണ് c) കാരക്ക d) കാക്ക
ഉത്തരം കാക്ക ആണ്.
2) ശരിയായ പദം തിരഞ്ഞെടുക്കാനുള്ള ഒരു ചോദ്യം. ഇതും നേരിട്ടോ ഒരു വാക്യത്തിൽ നിന്ന് തിരഞ്ഞെടുക്കാനോ ആകാം
ഉദാ:
ബാലാമണിയമ്മ മാതൃത്വത്തിന്റെ കവിയത്രിയായും ഇടശ്ശേരി ശക്തിയുടെ കവിയായും അറിയപ്പെടുന്നു.ഈ വാക്യത്തിലെ തെറ്റായ പ്രയോഗം ഏത്
a) മാതൃത്വത്തിന്റെ b) കവിയത്രിയായും c) കവിയായും d) അറിയപ്പെടുന്നു
(ആലപ്പുഴ LDC 2014)
ഉത്തരം കവിയത്രിയായും എന്നതാണ്. കവയിത്രി എന്നതാണ് ശരിയായ രൂപം
താഴെ കൊടുത്തിരിക്കുന്നവയിൽ ശരിയായ വാക്ക് ഏത്?
a) അസ്ഥമയം b) അസ്ഥിവാരം c) അസ്തമനം d) അസ്തിവാരം
(മലപ്പുറം LDC 2011)
ഉത്തരം അസ്ഥിവാരം എന്നതാണ്
3) സന്ധി\സമാസത്തെ കുറിക്കുന്ന ഒരു ചോദ്യം. വിശദമായി ഭരണ ഭാഷ മലയാളം 2 വിൽ പ്രതിപാദിച്ചിരിക്കുന്നു.
4) ഒരു കഥാപാത്രത്തിൻറെ സ്രഷ്ടാവ് അല്ലെങ്കിൽ കൃതിയെക്കുറിച്ചുള്ള ചോദ്യം. മലയാളത്തിലെ പ്രധാനപ്പെട്ട ചില കഥാപാത്രങ്ങളെയും അവരുടെ സ്രഷ്ടാക്കളെയും അവർ പ്രത്യക്ഷപ്പെട്ട കൃതികളെയും താഴെ കൊടുത്തിരിക്കുന്നു.
കഥാപാത്രം : കൃതി : സ്രഷ്ടാവ്
കുന്ദൻ : മരുഭൂമികൾ ഉണ്ടാകുന്നത് : ആനന്ദ്
നജീബ് : ആടുജീവിതം : ബെന്യാമിൻ
ഭീമൻ : രണ്ടാമൂഴം : എം ടി
മല്ലൻ\മാര : നെല്ല് : പി. വത്സല
മദനൻ\ചന്ദ്രിക : രമണൻ : ചങ്ങമ്പുഴ
രവി\അപ്പുക്കിളി\മൈമൂന : ഖസാക്കിൻറെ ഇതിഹാസം : ഒ വി വിജയൻ
പപ്പു : ഓടയിൽ നിന്ന് : കേശവദേവ്
ഉമ്മാച്ചു\ബീരാൻ\മായൻ : ഉമ്മാച്ചു : ഉറൂബ്
വിമല\അമർസിങ് : മഞ്ഞ് : എം ടി
സൂരി നമ്പൂതിരിപ്പാട്\മാധവൻ : ഇന്ദുലേഖ : ചന്തുമേനോൻ
ശ്രീധരൻ\പാണൻ കണാരൻ : ഒരു ദേശത്തിന്റെ കഥ : എസ് കെ പൊറ്റക്കാട്
5) പ്രശസ്തരായ മലയാളം എഴുത്തുകാരുടെ തൂലികാ നാമങ്ങളെക്കുറിച്ചുള്ള ചോദ്യം
കോവിലൻ : വി വി അയ്യപ്പൻ
അക്കിത്തം : അച്യുതൻ നമ്പൂതിരി
അഭയ ദേവ് : അയ്യപ്പൻ പിള്ള
ആനന്ദ് : പി. സച്ചിദാനന്ദൻ
ആഷാ മേനോൻ : കെ ശ്രീകുമാർ
ഇടശ്ശേരി : ഗോവിന്ദൻ നായർ
ഇന്ദുചൂഢൻ : കെ കെ നീലകണ്ഠൻ
ഉറൂബ് : പി സി കുട്ടികൃഷ്ണൻ
ഏകലവ്യൻ : കെ എം മാത്യൂസ്
ഒളപ്പമണ്ണ : എൻ നാരായണ പിള്ള
കപിലൻ : കെ പത്മനാഭൻ നായർ
കാക്കനാടൻ : ജോർജ് വർഗീസ്
കുറ്റിപ്പുഴ : കൃഷ്ണപിള്ള
വിലാസിനി : എം കെ മേനോൻ
ചെറുകാട് : സി ഗോവിന്ദ പിഷാരടി
തിക്കൊടിയൻ : പി കുഞ്ഞനന്തൻ നായർ
നന്തനാർ : പി സി ഗോപാലൻ
പാറപ്പുറത്ത് : കെ ഇ മത്തായി
അയ്യനേത്ത് : പത്രോസ്
മാലി : മാധവൻ നായർ
വി കെ എൻ : വി കെ നാരായണ നായർ
6) നാമത്തെയോ ക്രിയയെയോ കുറിച്ചുള്ള ചോദ്യം. വിശദമായി ഭരണ ഭാഷ മലയാളം 1 ൽ പ്രതിപാദിച്ചിരിക്കുന്നു.
7) മലയാള സാഹിത്യത്തിൽ ലഭിച്ച അവാർഡിനെ കുറിച്ചുള്ള ചോദ്യം. വിശദമായി വേറെ ഒരു ക്ലാസ്സിൽ പറയുന്നതായിരിക്കും ഉചിതം.
8) ഏതെങ്കിലും ഇംഗ്ലീഷ് ശൈലിയുടെ ശരിയായ മലയാള വിവർത്തനം
Living death : ചത്തതിനൊക്കുമേ ജീവിച്ചിരിക്കിലും
Slow and steady wins the race : പയ്യെ തിന്നാൽ പനയും തിന്നാം
If there is a will there is a way : വേണമെങ്കിൽ ചക്ക വേരിലും കായ്ക്കും
Prevention is better than cure : സൂക്ഷിച്ചാൽ ദുഖിക്കേണ്ട
To leave no stones unturned : സമഗ്രമായി അന്വേഷിക്കുക
9) ഒരു ശൈലിയുടെ അർത്ഥത്തെ കുറിക്കുന്ന ചോദ്യം
ആലത്തൂർ കാക്ക : ആശിച്ചു കാലം കഴിക്കുന്നവർ
ആകാശകുസുമം : നടക്കാത്ത കാര്യം
ഊഴിയം നടത്തുക : ആത്മാർത്ഥത ഇല്ലാതെ പ്രവർത്തിക്കുക
ഏഴാംകൂലി : അംഗീകാരം ഇല്ലാത്തവൻ
കച്ച കെട്ടുക : തയ്യാറാവുക
10 ) മലയാള വ്യാകരണങ്ങളായ വിഭക്തി-പ്രത്യയം, കാരകം, ദ്യോതകം, തദ്ധിതം തുടങ്ങിയവയിൽ നിന്നുള്ള ഒരു ചോദ്യം. അവയെക്കുറിച്ചുള്ള വിശദവിവരങ്ങൾ അടുത്ത ഭാഗത്ത്.
നാമം
നാമം മൂന്ന് വിധം. ദ്രവ്യനാമം, ഗുണനാമം, ക്രിയാനാമം.
1. ഒരു ദ്രവ്യത്തിൻറെ നാമത്തെ കുറിക്കുന്ന ശബ്ദം
ഉദാ: കടുവ, വെളുപ്പ്, കാക്ക
ദ്രവ്യനാമത്തെ നാലായി തിരിക്കാം
1.1. സംജ്ഞാ നാമം: ഒരു ആളിന്റെയോ, സ്ഥലത്തിൻറെയോ, വസ്തുവിന്റെയോ പേരായ ശബ്ദം
ഉദാ: അനൂപ്, പൊള്ളേത്തൈ, PSC ക്ലാസ്സ്മുറി
1.2. സാമാന്യ നാമം: വ്യക്തികളോ, വസ്തുക്കളോ ചേർന്നുള്ള ഒരു കൂട്ടത്തെ സാമാന്യമായി പറയാൻ ഉപയോഗിക്കുന്ന ശബ്ദം
ഉദാ: ജനങ്ങൾ, പുഴ, നഗരം, കെട്ടിടങ്ങൾ
1.3. മേയനാമം : ജാതി വ്യക്തിഭേദം കൽപ്പിക്കുവാൻ കഴിയാത്ത വസ്തുക്കളുടെ പേരിനെ കുറിക്കുന്ന ശബ്ദം
ഉദാ: മേഘം, കാറ്റ്, പാറ
1.4. സർവ്വനാമം : നാമങ്ങൾക്ക് പകരം നിൽക്കുന്ന നാമതുല്യമായ ശബ്ദം
ഉദാ: അവൻ, അവൾ, അത്
സർവ്വ നാമത്തെ മൂന്നായി തിരിച്ചിരിക്കുന്നു.
1.4.1. ഉത്തമപുരുഷൻ : സംസാരിക്കുന്ന ആൾ തന്നെക്കുറിച്ച് പറയുമ്പോൾ പേരിന് പകരം ഉപയോഗിക്കുന്ന പദങ്ങൾ
ഉദാ: ഞാൻ, ഞങ്ങൾ, നാം, നമ്മൾ
1.4.2. മധ്യമപുരുഷൻ : ഏതൊരാളിനോടാണോ സംസാരിക്കുന്നത് അയാളുടെ പേരിന് പകരം ഉപയോഗിക്കുന്ന നാമപദം
ഉദാ: നീ, നിങ്ങൾ, താങ്കൾ
1.4.3. പ്രഥമപുരുഷൻ : രണ്ടുപേർ തമ്മിൽ ആരെക്കുറിച്ചാണോ സംസാരിക്കുന്നത് അതിന് പകരം നിൽക്കുന്ന ശബ്ദം
ഉദാ: അവൻ, അത്, അദ്ദേഹം
2. ഗുണനാമം : എന്തിന്റെയെങ്കിലും ഗുണത്തെ അല്ലെങ്കിൽ ധർമ്മത്തെ കാണിക്കുന്ന ശബ്ദം
ഉദാ: മണം, ഉയരം, തിളക്കം
3. ക്രിയാ നാമം: ഏതെങ്കിലും പ്രവൃത്തിയുടെ പേരിനെ കുറിക്കുന്ന ശബ്ദം
ഉദാ: ഓട്ടം, ചാട്ടം, തൂക്കം
ക്രിയ
പ്രവൃത്തിയെ കുറിക്കുന്ന പദമാണ് ക്രിയ. ഇതിന് കൃതി എന്നും വിന എന്നും ആഖ്യാതം എന്നും പേരുകൾ ഉണ്ട്. ക്രിയയെ പ്രധാനമായും എട്ടായി തിരിച്ചിരിക്കുന്നു.
1. സകർമ്മക ക്രിയ : ഒരു ക്രിയാ ശബ്ദം കേൾക്കുമ്പോൾ ആരെ, എന്തിനെ എന്നീ ചോദ്യങ്ങൾക്കുള്ള മറുപടി ലഭിക്കുകയാണെങ്കിൽ സകർമ്മകം. കർമ്മം ഉള്ള ക്രിയ സകർമ്മക ക്രിയ എന്ന് പറയാം
ഉദാ: അടിക്കുക (ആരെ അടിച്ചു), വായിക്കുക (എന്ത് വായിക്കുന്നു), തിന്നുക (എന്ത് തിന്നുന്നു)
2. അകർമ്മക ക്രിയ : കർമ്മം ഇല്ലാത്ത ക്രിയ. ആരെ, എന്തിനെ തുടങ്ങിയ ചോദ്യങ്ങൾക്ക് ഇവിടെ പ്രസക്തി ഉണ്ടാകില്ല.
ഉദാ: ഇരിക്കുക, ഓടുക, ഉറങ്ങുക.
3. കേവലക്രിയ : പരപ്രേരണയോട് കൂടിയല്ലാതെ ചെയ്യാവുന്ന ക്രിയകൾ. വർത്തമാനകാല രൂപങ്ങളാണിവ.
ഉദാ: എഴുതുന്നു, കേൾക്കുന്നു, കാണുന്നു.
4. പ്രയോജക ക്രിയ : പരപ്രേരണയോട് കൂടിയ ക്രിയകളാണ് പ്രയോജക ക്രിയകൾ. "പ്പി" എന്ന ശബ്ദം പ്രയോജക ക്രിയകളിൽ കാണും.
ഉദാ: കഴിപ്പിക്കുന്നു, പഠിപ്പിക്കുന്നു, കേൾപ്പിക്കുന്നു
5. കാരിതം : കേവലക്രിയയിൽ "ക്കു" ഉള്ളത് കാരിതം
ഉദാ: പറക്കുന്നു, കളിക്കുന്നു, പഠിക്കുന്നു
6. അകാരിതം : കേവലക്രിയയിൽ "ക്കു" ഇല്ലാത്തത്
ഉദാ: എറിയുന്നു, ചാടുന്നു, പറയുന്നു.
7. മുറ്റുവിന : മറ്റൊരു പദത്തിനും കീഴടങ്ങാതെ പ്രധാനമായി നിൽക്കുന്ന ക്രിയ. പൂർണതയുള്ള ക്രിയാരൂപം
ഉദാ: കണ്ടു, പറഞ്ഞു, പോയി
8. പറ്റുവിന : നാമത്തെയോ ക്രിയയെയോ ആശ്രയിച്ചു നിൽക്കുന്ന അപൂർണ്ണ ക്രിയയാണ് പറ്റുവിന
ഉദാ: എഴുതുന്ന, കണ്ട, പോയ
പറ്റുവിനയെ പേരെച്ചമെന്നും വിനയെച്ചമെന്നും രണ്ടായി തിരിച്ചിരിക്കുന്നു.
8.1. പേരെച്ചം : പേരിനെ അല്ലെങ്കിൽ നാമത്തെ ആശ്രയിച്ച് നിൽക്കുന്ന അപൂർണ്ണക്രിയ. നാമംഗജം എന്നും അറിയപ്പെടുന്നു.
ഉദാ: ഓടുന്ന വണ്ടി, കരയുന്ന കുഞ്ഞ്
8.2. വിനയെച്ചം : പൂർണ്ണ ക്രിയയെ ആശ്രയിച്ച് നിൽക്കുന്ന അപൂർണ്ണ ക്രിയ. ക്രിയാംഗജം എന്നും പറയുന്നു
ഉദാ: ഒടിഞ്ഞു വീണു, പറിച്ചു നട്ടു
വിനയെച്ചത്തെ അഞ്ചായി വീണ്ടും തിരിച്ചിരിക്കുന്നു.
8.2.1. മുൻവിനയെച്ചം : പൂർണ്ണക്രിയയ്ക്ക് മുൻപ് നടക്കുന്ന ക്രിയ. ഭൂതകാലത്തെ സൂചിപ്പിക്കുന്നു.
ഉദാ: ചെന്ന് പറഞ്ഞു (ചെന്ന് എന്നുള്ളത് ഭൂതകാലം), വന്നു കണ്ടു.
8.2.2. പിൻവിനയെച്ചം : ഭാവികാലത്തെ സൂചിപ്പിക്കുന്നു. "ആൻ എന്ന പ്രത്യയം ചേർക്കുന്നു.
ഉദാ: കാണുവാൻ വന്നു. പറയാൻ നിന്നു
8.2.3. തൻവിനയെച്ചം : പ്രധാനക്രിയയോടൊപ്പം അപ്രധാന ക്രിയയും നടക്കുന്നത്. "ഏ", "ആവേ" എന്നീ പ്രത്യയങ്ങൾ കാണും
ഉദാ: ഇരിക്കവേ കണ്ടു. കേൾക്കവേ പറഞ്ഞു
8.2.4. നടുവിനയെച്ചം : കേവലമായ ക്രിയാരൂപത്തെ കാണിക്കുന്നു. "അ", "ക", "ഉക" എന്നിവയാണ് പ്രത്യയങ്ങൾ
ഉദാ: കാണുക വേണം, ചെയ്യുക വേണം
8.2.5. പാക്ഷിക വിനയെച്ചം : ഒരു ക്രിയ നടക്കുന്നുവെങ്കിൽ എന്ന അർത്ഥത്തെ കുറിക്കുന്നു. ആൽ, ഇൽ, കൽ, ആകിൽ, എങ്കിൽ ഇവയെല്ലാം പ്രത്യയങ്ങളാണ്.
ഉദാ: ചെന്നാൽ കാണാം, കൊടുക്കുകിൽ കിട്ടും.
മുൻവർഷങ്ങളിൽ ചോദിച്ച ചോദ്യങ്ങളിലൂടെ.
1. ജാതി വ്യക്തി ഭേദമില്ലാത്ത നാമം (LDC Thiruvananthapuram 2014)
a) സർവ്വ നാമം b) മേയനാമം c) സാമാന്യ നാമം d) ക്രിയാനാമം
ഉത്തരം : d) മേയനാമം
2. താഴെ തന്നിരിക്കുന്നവയിൽ കേവലക്രിയ ഏത്? (LDC Kollam 2014)
a) നടത്തുന്നു b) ഉറക്കുന്നു c) കാട്ടുന്നു d) എഴുതുന്നു
ഉത്തരം : d) എഴുതുന്നു
3. മേയനാമത്തിന് ഉദാഹരണം (LDC Thrissur 2014)
a) മണ്ണ് b) ഭാര്യ c) പോത്ത് d) പശു
ഉത്തരം : a) മണ്ണ്
വിഭക്തി
നാമങ്ങളുടെ അവസാനത്തിൽ അർത്ഥഭേദം കുറിക്കുന്നതിനായി ചേർക്കുന്ന രൂപങ്ങളാണ് വിഭക്തികൾ. ഏഴ് വിഭക്തികൾ ആണ് മലയാളത്തിൽ ഉള്ളത്. പ്രശസ്തമായ "നിപ്രസം ഉപ്രസം ആ" എന്ന ചുരുക്കെഴുത്തിൽ പറയാറുള്ള അവ താഴെ പറയുന്നവയാണ്
വിഭക്തി പ്രത്യയം ഉദാഹരണം
നിർദ്ദേശിക പ്രത്യയം ഇല്ല മനുഷ്യൻ
പ്രതിഗ്രാഹിക എ, ഏ മനുഷ്യനെ
സംയോജിക ഓട്, ഒട് മനുഷ്യനോട്
ഉദ്ദേശിക ക്ക്, ന് മനുഷ്യന്, സ്ത്രീക്ക്
പ്രയോജിക ആൽ മനുഷ്യനാൽ
സംബന്ധിക ൻറെ, യുടെ മനുഷ്യൻറെ
ആധാരിക ഇൽ, കൽ മനുഷ്യനിൽ
എന്തിനെ? ആരെ? എന്നീ ചോദ്യങ്ങളുടെ ഉത്തരമാണ് പ്രതിഗ്രാഹിക വിഭക്തി നൽകുന്നത്. എന്നാൽ നപുംസക ശബ്ദങ്ങളിൽ പ്രതിഗ്രാഹിക വിഭക്തിയുടെ പ്രത്യയമായ "എ" ചേർക്കേണ്ട ആവശ്യമില്ല
ഉദാ: വെള്ളം കുടിച്ചു, ദൈവത്തെ കണ്ടു
ആരോട്? എന്തിനോട്? എന്ന ചോദ്യങ്ങൾക്ക് ഉള്ള ഉത്തരമാണ് സംയോജിക നൽകുന്നത്
ഉദാ: അവളോട്
ഉദ്ദേശിക്കുന്നത് ആർക്ക്? എന്തിന്? എന്ന ചോദ്യങ്ങൾക്കുള്ള ഉത്തരമാണ് ഉദ്ദേശിക നൽകുന്നത്
ഉദാ: അവൾക്ക്
ഒരു കാരണത്തെ സൂചിപ്പിക്കുന്നതാണ് പ്രയോജിക. എന്തിനാൽ എന്ന ചോദ്യത്തിനുള്ള ഉത്തരമാണ് ഇത് നൽകുന്നത്
ഉദാ: അവനാൽ
ആരുടെ എന്ന ചോദ്യവുമായി ബന്ധപ്പെട്ടതാണ് സംബന്ധിക
ഉദാ: അവളുടെ
എന്തിൽ ആണ് ആധാരമായി ഇരിക്കുന്നത് എന്നതാണ് ഈ വിഭക്തി നൽകുന്നത്
ഉദാ: അവളിൽ
തദ്ധിതം
നാമങ്ങളിൽ നിന്നോ വിശേഷണങ്ങളിൽ നിന്നോ ഉണ്ടാകുന്ന നാമപദങ്ങളാണ് തദ്ധിതങ്ങൾ. തദ്ധിതങ്ങളെ ആറായി തിരിച്ചിരിക്കുന്നു.
1. തന്മാത്രാ തദ്ധിതം : ഒരു ഗുണത്തെ മാത്രം എടുത്ത് കാണിക്കുന്ന തദ്ധിതം. ഗുണം, നാമം, സർവ്വനാമം, വിശേഷണം ഇവയോടാണ് ഈ തദ്ധിതം ചേരുന്നത്. മ, ആയ്മ, തം, തരം, തനം എന്നീ ശബ്ദങ്ങൾ ആണ് ഉപയോഗിക്കുന്നത്
ഉദാ: പുതുമ, പോരായ്മ, ഗുരുതരം, കേമത്തം,
2. തദ്വത്ത് തദ്ധിതം : അതുള്ളത്, അതുപോലുള്ളത്, അവിടെ നിന്നും വന്നിട്ടുള്ളത് എന്നീ അർത്ഥ വിശേഷങ്ങൾ കാണിക്കാൻ ഉപയോഗിക്കുന്നു. വൻ, വൾ, ആൾ, ആളൻ, ആളി, അൻ, കാരൻ, കാരി, കാരത്തി ഇവയെല്ലാം പ്രത്യയങ്ങളാണ്.
ഉദാ: കൂനൻ, വേലക്കാരൻ, മലയാളി, വടക്കൻ, മടിയൻ
3. നാമനിർമ്മയി തദ്ധിതം : അൻ, അൾ, തു എന്നീ പ്രത്യയങ്ങൾ പേരെച്ചത്തോട് ചേർത്തുണ്ടാക്കുന്നത്
ഉദാ: കണ്ടവൻ, കണ്ടവൾ, കണ്ടത്, വെളുത്തവൻ, വെളുത്തവൾ, വെളുത്തത്
4. പൂരണിതദ്ധിതം : സംഖ്യാ ശബ്ദത്തിൽ നിന്നും തദ്ധിതം ഉണ്ടാക്കുന്നതാണ് പൂരണിതദ്ധിതം. ആം, ആമത്തെ എന്നീ പ്രത്യയങ്ങൾ ചേർക്കും
ഉദാ: ഒന്നാം, ഒന്നാമത്തെ
5. സംഖ്യാ തദ്ധിതം : സംഖ്യാ വിശേഷണങ്ങളിൽ ലിംഗവചനങ്ങൾ ചേർത്ത് ഉള്ള ശബ്ദം. വൻ, വൾ, വർ എന്നിവയാണ് പ്രത്യയങ്ങൾ
ഉദാ: ഒരുവൻ, ഒരുവൾ, മൂവർ
6. സാർവനാമിക തദ്ധിതം : സ്ഥലം, കാലം, ദേശം, പ്രകാരം, അളവ് ഇവ കുറിക്കാൻ സർവ്വനാമങ്ങളോട് പ്രത്യയങ്ങൾ ചേർത്ത് ഉണ്ടാക്കുന്ന രൂപങ്ങൾ
ഉദാ: അങ്ങ്, ഇങ്ങ്, അത്, അത്ര, അപ്പോൾ
വചനം
നാമം ഒന്നിനെയാണോ അതിൽ അധികമാണോ എന്ന് സൂചിപ്പിക്കാൻ വചനം ഉപയോഗിക്കുന്നു. ഏക വചനം, ബഹുവചനം എന്നിങ്ങനെ രണ്ടു തരം
1. ഏകവചനം : ശബ്ദം ഒന്നിനെ ആണ് കുറിക്കുന്നതെങ്കിൽ ഏകവചനം
ഉദാ: മനുഷ്യൻ, കുതിര
2. ബഹുവചനം : ഒന്നിലധികം രൂപങ്ങളെ കുറിക്കുന്നത്. സലിംഗം, അലിംഗം, പൂജകം എന്നിങ്ങനെ മൂന്നായി തിരിച്ചിരിക്കുന്നു.
2.1. സലിംഗ ബഹുവചനം : സ്ത്രീ, പുരുഷൻ ഇതിൽ ഏതെങ്കിലും ഒന്നിൻറെ ബഹുത്വത്തെ സൂചിപ്പിക്കുന്നു. മാർ, കൾ എന്നിവ പ്രത്യയങ്ങളാണ്. അവയെ വീണ്ടും താഴെ പറയുന്ന രീതിയിൽ തിരിച്ചിരിക്കുന്നു.
2.1.1. പുല്ലിംഗ ബഹുവചനം : പുരുഷ ശബ്ദങ്ങളെ സൂചിപ്പിക്കുന്നു.
ഉദാ: സുന്ദരന്മാർ, ആശാരിമാർ
2.1.2. സ്ത്രീലിംഗ ബഹുവചനം : സ്ത്രീ ശബ്ദങ്ങളെ സൂചിപ്പിക്കുന്നു.
ഉദാ: വനിതകൾ, അമ്മമാർ
2.1.3. നപുംസക ബഹുവചനം : നപുംസക ശബ്ദങ്ങളെ കുറിക്കുന്നു. കൾ ആണ് പ്രത്യയം
ഉദാ: മരങ്ങൾ, വീടുകൾ
2.2. അലിംഗ ബഹുവചനം : പുല്ലിംഗമാണോ സ്ത്രീലിംഗമാണോ എന്ന് തിരിച്ചറിയാൻ സാധിക്കാത്തത്. സ്ത്രീ പുരുഷന്മാർ ചേർന്നുള്ള കൂട്ടത്തെ കാണിക്കുന്ന വചനം. അർ, മാർ, കൾ എന്നിവ തന്നെ ഇവിടെയും പ്രത്യയങ്ങൾ.
ഉദാ: സമർത്ഥർ, മിടുക്കർ
2.3. പൂജക ബഹുവചനം : അർത്ഥം കൊണ്ട് ഏകവചനമാണെങ്കിലും ബഹുമാനാർത്ഥം സൂചിപ്പിക്കുന്നവ
ഉദാ: ഭീഷ്മർ, അവർകൾ, ഗുരുക്കൾ
മുൻവർഷ ചോദ്യങ്ങളിൽ നിന്ന്
1. ബാലി സുഗ്രീവനോട് ഏറ്റുമുട്ടി. "ഓട്" എന്ന പ്രത്യയം ഏത് വിഭക്തിയുടേതാണ് (LDC Alappuzha 2014)
a) നിർദ്ദേശിക b) പ്രതിഗ്രാഹിക c) സംബന്ധിക d) സംയോജിക
ഉത്തരം : d) സംയോജിക
2. അമ്മ കട്ടിലിൽ ഇരുന്നു. ഇതിൽ വരുന്ന വിഭക്തി ഏത് (LDC Ernakulam 2014)
a) പ്രയോജിക b) ആധാരിക c) സംയോജിക d) പ്രതിഗ്രാഹിക
ഉത്തരം : b) ആധാരിക
3. അവൻറെ സാമർത്ഥ്യം ഏവരെയും അതിശയിപ്പിച്ചു. സാമർത്ഥ്യം എന്ന പദം ഏത് വിഭാഗത്തിൽ പെടുന്നു.(LDC Malappuram 2014)
a) നാമം b) ക്രിയ c) കൃത്ത് d) തദ്ധിതം
ഉത്തരം : d) തദ്ധിതം (ഒരു വിശേഷണത്തെ കുറിക്കുന്ന പദം)
സമാസം
വിഭക്തി പ്രത്യയങ്ങളുടെ സഹായമില്ലാതെ രണ്ട് പദങ്ങളെ ചേർത്ത് എഴുതുന്നതിനെ സമാസം എന്ന് പറയുന്നു. ആദ്യ പദത്തെ പൂർവ്വപദം എന്നും രണ്ടാമത്തെ പദത്തെ ഉത്തരപദം എന്നും പറയുന്നു. സമാസത്തെ നാലായി തിരിച്ചിരിക്കുന്നു.
1. അവ്യയീഭാവൻ : പൂർവ്വ പദത്തിന്റെ അർത്ഥത്തിന് പ്രാധാന്യം വരുന്ന സമാസം. ഉദാഹരണം "സാദരം" എന്ന വാക്ക് വിഗ്രഹിക്കുമ്പോൾ "സ ആദരം" എന്നും അർത്ഥം "ആദരവോടെ" എന്നും ആകുന്നു. "ഓടെ" എന്ന് അർത്ഥം വരുന്ന "സ" എന്ന പൂർവ്വ പദത്തിന് പ്രാധാന്യം.
പ്രതിവർഷം, യഥാശക്തി, അനുദിനം
2. തത്പുരുഷൻ : ഉത്തരപദത്തിൻറെ അർത്ഥത്തിന് പ്രാധാന്യം. ആനക്കൊമ്പ് എന്ന വാക്ക് വിഗ്രഹിക്കുമ്പോൾ ആനയുടെ കൊമ്പ് എന്നാണ് വരുന്നത്. ഉത്തരപദമായ കൊമ്പ് എന്ന ശബ്ദത്തിന് പ്രാധാന്യം.
ഉദാഹരണം : പുഷ്പബാണം, ദിനംപ്രതി
തത്പുരുഷ സമാസത്തെ ആറായി തിരിച്ചിരിക്കുന്നു.
2.1. കർമ്മധാരയൻ : വിഗ്രഹിക്കുമ്പോൾ "ആയ" എന്ന ഇടനില വരുന്ന തത്പുരുഷ സമാസം
ഉദാ: നീലാകാശം (നീലയായ ആകാശം), സൗമ്യശീല (സൗമ്യമായ ശീലമുള്ളവൾ)
2.2. ദ്വിഗുസമാസം : പൂർവ്വപദം ഒരു സംഖ്യയെ സൂചിപ്പിക്കുന്ന തത്പുരുഷൻ
ഉദാ: ചതുർവേദം, പഞ്ചലോഹം
2.3.ഇതരേതര ദ്വിഗുസമാസം : പൂർവ്വപദം സംഖ്യാവിശേഷണം വരുന്നതും ബഹുവചന രൂപത്തിലുള്ളതുമായ സമാസം.
ഉദാ: സപ്തർഷികൾ, നവരത്നങ്ങൾ
2.4. ഉപമിത തത്പുരുഷൻ : പൂർവ്വ ഉത്തരപദങ്ങൾ സാദൃശ്യം തോന്നിപ്പിക്കുന്നത്. "പോലെ" എന്ന ഇടനില
ഉദാ: തേന്മൊഴി (തേൻ പോലുള്ള മൊഴി), പൂവുടൽ (പൂവ് പോലുള്ള ഉടൽ)
2.5. രൂപക തത്പുരുഷൻ : "ആകുന്നു" എന്ന ഇടനില ഉപയോഗിക്കുന്ന സമാസം
ഉദാ: മിഴിപ്പൂക്കൾ (മിഴികളാകുന്ന പൂക്കൾ), പാദപത്മം
2.6. മാധ്യമപദലോപി : മധ്യപദം ലോപിക്കുന്ന തത്പുരുഷൻ. അർത്ഥം ഉണ്ടാക്കുന്ന മധ്യ പദത്തിനെ ഒഴിവാക്കി പൂർവ്വ ഉത്തര പദങ്ങൾ ചേർത്തെഴുതുന്നു.
ഉദാ: തണൽമരം (തണൽ തരുന്ന മരം), ആവിക്കപ്പൽ
3. ബഹുവ്രീഹി : ഉത്തര പൂർവ്വ പദങ്ങൾ അല്ലാതെ ഒരു അന്യപദത്തെ അർത്ഥമാക്കുന്ന സമാസം
ഉദാ: താമരക്കണ്ണൻ, പദ്മനാഭൻ, അംബുജാക്ഷൻ (അംബുജം പോലെ മിഴികൾ ഉള്ളവൻ ആരോ അവൻ)
4. ദ്വന്ദ്വസമാസം : പൂർവ്വ ഉത്തര പദങ്ങൾക്ക് തുല്യ പ്രാധാന്യം
ഉദാ: കൈകാലുകൾ, രാപ്പകൽ
സന്ധി
വർണ്ണങ്ങൾ തമ്മിൽ ചേരുമ്പോൾ ഉണ്ടാകുന്ന മാറ്റമാണ് സന്ധികൾ. ഇവ പ്രധാനമായും നാല് വിധം
1. ആഗമസന്ധി : രണ്ടു വർണ്ണങ്ങൾ തമ്മിൽ ചേരുമ്പോൾ മൂന്നാമതൊരു വർണ്ണം ചേരുന്നത്
ഉദാ:
തിരു + ഓണം = തിരുവോണം (വ് ആഗമിച്ചു)
അ + അൻ = അവൻ (വ് ആഗമിച്ചു)
കരി + കുരങ്ങ് = കരിങ്കുരങ് (ങ് ആഗമിച്ചു)
കൈ + ആമം = കൈയാമം (യ് ആഗമിച്ചു)
2. ആദേശ സന്ധി : രണ്ടു വർണ്ണങ്ങൾ തമ്മിൽ ചേരുമ്പോൾ ഒരു വർണ്ണം പോയി മറ്റൊരെണ്ണം വരുന്നത് ആദേശം
ഉദാ:
വിൺ + തലം = വിണ്ടലം (ത കാരം പോയി ട കാരം വന്നു)
നൽ + മ = നന്മ (ൽ വർണ്ണം പോയി ൻ വർണ്ണം വന്നു)
കൺ + തു = കണ്ടു (ത കാരം പോയി ട കാരം വന്നു)
നിലം + അറ = നിലവറ (അം കാരം പോയി വ കാരം വന്നു)
3. ലോപസന്ധി : രണ്ടു വർണ്ണങ്ങൾ തമ്മിൽ ചേരുമ്പോൾ അതിൽ ഒരെണ്ണം ഇല്ലാതാകുന്നത്(ലോപിക്കുന്നത്)
ഉദാ:
ചൂട് + ഇല്ല = ചൂടില്ല (ചന്ദ്രക്കല ലോപിച്ചു)
കാണുന്നു + ഇല്ല = കാണുന്നില്ല (ഉ കാരം ലോപിച്ചു)
വെള്ള + ഇല = വെള്ളില (അ കാരം ലോപിച്ചു)
4. ദ്വിത്വസന്ധി : ഒരു വർണ്ണം ഇരട്ടിക്കുന്നത്
ഉദാ:
തീ + പെട്ടി = തീപ്പെട്ടി (പ ഇരട്ടിച്ചു)
മുട്ട + തോട് = മുട്ടത്തോട് (ത ഇരട്ടിച്ചു)
നീല + കണ്ണ് = നീലക്കണ്ണ് (ക ഇരട്ടിച്ചു)
മുൻ വർഷ ചോദ്യങ്ങളിലൂടെ
1. താഴെ തന്നിരിക്കുന്നവയിൽ ആഗമ സന്ധിക്ക് ഉദാഹരണം (LDC Alappuzha 2014)
a) വിണ്ടലം b) അക്കാലം c) തിരുവോണം d) കണ്ടില്ല
ഉത്തരം : തിരുവോണം
2. കാടിൻറെ മക്കൾ എന്നതിലെ സമാസം (LDC Kottayam 2014)
a) ദ്വന്ദ്വസമാസം b) ബഹുവ്രീഹി c) കർമ്മധാരയൻ d) തത്പുരുഷൻ
ഉത്തരം : തത്പുരുഷൻ