ഏപ്രിൽ 22 - ഭൂമിശാസ്ത്രം (വൻകരകൾ, സമുദ്രങ്ങൾ)

Top score (First 20)

# Name Score
1 Anand babu 25
2 VISHNU PRASAD KB 25
3 Arjun 24
4 Anjana Arjun 23
5 Shaija p p 22
6 ALEN V 22
7 Minija kk 21
8 Arun KP 21
9 Arundhathi Rajesh 20
10 JinuKT 20
11 Amal Dev SD 20
12 Harsha bs 20
13 ATHULYA P K 20
14 Neeshma v k 20
15 Jishnu kc 20
16 Vishnu Prasad v k 18
17 Ashin 18
18 Deepa C R 18
19 Ajayrajmr 17
20 Shijina dwitheesh em 17

Answer keys

1. വൻകരകളെ വലുപ്പക്രമത്തിൽ ക്രമീകരിക്കുക
   1. യൂറോപ്പ്
   2. അൻ്റാർട്ടിക്ക
   3. ആഫ്രിക്ക
   4. വടക്കേ അമേരിക്ക
   5. ഏഷ്യ
   6. ആസ്ട്രേലിയ
   7. തെക്കെ അമേരിക്ക

  • 1. 5,2,4,7,6,3,1

  • 2. 5,3,4,7,2,1,6 (Answer)

  • 3. 1,5,6,3,4,2,7

  • 4. 6,7,3,2,4,1,5

2. മാതൃഭൂഖണ്ഡമായ പാൻജിയയെ ചുറ്റി സ്ഥിതി ചെയ്യുന്ന ബൃഹദ് സമുദ്രം

  • 1. തെഥിസ്

  • 2. ലൗറേഷ്യ

  • 3. ഗോണ്ട്വാനാലാൻറ്

  • 4. പന്തലാസ്സ (Answer)

3. വൻകര വിസ്ഥാപന സിദ്ധാന്തത്തിൻ്റെ ( Continental Drift Theory) ഉപജ്ഞാതാവ്

  • 1. എ.എസ്.പെല്ലിഗ്രിനി

  • 2. എ.ഹോംസ്

  • 3. ആൽഫ്രഡ് വേഗ്നർ (Answer)

  • 4. ഇറാസ്തോസ്തനീസ്

4. ആൻഡിസ് പർവതത്തിൽ നിന്നും ഉത്ഭവിക്കുന്ന ലോകത്തിലെ ഏറ്റവും വലിയ നദിയായ ആമസോൺ ഒഴുകുന്ന രാജ്യങ്ങൾ

  • 1. ചിലി, ഇക്വഡോർ, ബ്രസീൽ

  • 2. ബ്രസീൽ, പെറു, മെക്സിക്കോ

  • 3. പെറു, കൊളംബിയ, ബ്രസീൽ (Answer)

  • 4. ഇക്വഡോർ, ബ്രസീൽ, നിക്കരാഗ്വ

5. ഭൂമിയുടെ ചുറ്റളവ് ആദ്യമായി ഗണിച്ചെടുത്തത്

  • 1. ടോളമി

  • 2. കോപ്പർനിക്കസ്

  • 3. ഇറാതോസ്തനീസ് (Answer)

  • 4. ആര്യഭടൻ

6. നമ്മുടെ അലഞ്ഞു നടക്കുന്ന വൻകരകൾ (Our Wandering Continents)എന്ന വിഖ്യാത  കൃതി രചിച്ചത്  

  • 1. എ. ഹോംസ്

  • 2. അലക്സാണ്ടർ ഡൂട്ടോയിറ്റ് (Answer)

  • 3. ആൽഫ്രഡ് വേഗ്നർ

  • 4. എ.എസ്.പെല്ലിഗ്രിനി

7. ഫലകചലന സിദ്ധാന്തമനുസരിച്ച് ഭൂമിയുടെ ഏത് മണ്ഡലം പിളർന്നാണ്  ഭൂഖണ്ഡങ്ങൾ ഉണ്ടായത് 

  • 1. വായു മണ്ഡലം

  • 2. സ്ഥല മണ്ഡലം (Answer)

  • 3. ജല മണ്ഡലം 

  • 4. ബാഹ്യസിലിക്കേറ്റ് മണ്ഡലം

8. ഇന്ത്യൻ ഫലകവും യൂറേഷ്യൻ ഫലകവും കൂട്ടിമുട്ടിയതിന്റെ ഫലമായുണ്ടായ ഭൂരൂപങ്ങൾ 

  • 1. അറേബ്യൻ മരുഭൂമി

  • 2. പേർഷ്യൻ ഗൾഫ്

  • 3. ഹിമാലയവും ടിബറ്റൻ പീഠഭൂമിയും (Answer)

  • 4. ഡക്കാൻ പീഠഭൂമി

9. അറ്റ്ലാൻ്റിക് സമുദ്രത്തിൽ ടൈറ്റാനിക് കപ്പൽ മുങ്ങിയത്

  • 1. 1910

  • 2. 1920

  • 3. 1912 (Answer)

  • 4. 1915

10. പസഫിക് സമുദ്രത്തിന് പേര് നൽകിയത്

  • 1. കൊളംബസ്

  • 2. കബ്രാൾ

  • 3. മെഗല്ലൻ (Answer)

  • 4. ചാൾസ് ഡാർവിൻ

11. എൽനിനോ- ലാനിനോ കാലാവസ്ഥാ വ്യതിയാനങ്ങൾ സംഭവിക്കുന്നത്

  • 1. അറ്റ്ലാൻ്റിക് സമുദ്രത്തിൽ

  • 2. ഇന്ത്യൻ മഹാസമുദ്രത്തിൽ

  • 3. ആർട്ടിക് സമുദ്രത്തിൽ

  • 4. പസഫിക് സമുദ്രത്തിൽ (Answer)

12. ഇന്ത്യൻ മഹാസമുദ്രത്തിലെ ശീതജല പ്രവാഹമേത്

  • 1. ലാബ്രഡോർ പ്രവാഹം

  • 2. കാനറീസ് പ്രവാഹം

  • 3. അഗുൽഹാസ് പ്രവാഹം (Answer)

  • 4. ഒയാഷിയോ പ്രവാഹം

13. പനാമ കനാലുമായി ബന്ധമില്ലാത്ത പ്രസ്താവന

  • 1. അറ്റ്ലാൻ്റിക് സമുദ്രത്തേയും ശാന്തസമുദ്രത്തേയും ബന്ധിപ്പിക്കുന്നു

  • 2. മെഡിറ്ററേനിയനേയും ചെങ്കടലിനേയും ബന്ധിപ്പിക്കുന്നു. (Answer)

  • 3. വടക്കേ അമേരിക്കയേയും തെക്കെ അമേരിക്കയെയും വേർതിരിക്കുന്നു.

  • 4. 1914 ൽ ഗതാഗതം ആരംഭിച്ചു

14. മെഡിറ്ററേനിയൻ്റെ (മധ്യതരണ്യാഴി) താക്കോൽ എന്നറിയപ്പെടുന്നത്

  • 1. ബോസ്പോറസ് കടലിടുക്ക്

  • 2. ബെറിംഗ് കടലിടുക്ക്

  • 3. ജിബ്രാൾട്ടർ കടലിടുക്ക് (Answer)

  • 4. പാക്ക് കടലിടുക്ക്

15. അന്താരാഷ്ട്ര സമുദ്ര ദിനം?

  • 1. ജൂൺ 8 (Answer)

  • 2. ജൂൺ 12

  • 3. ജൂലൈ 7

  • 4. ജൂൺ 22

16. സമുദ്രത്തിന്റെ ദൂരം അളക്കുന്ന യൂണിറ്റ്?

  • 1. ഫാത്തം

  • 2. നോട്ട് (Knot)

  • 3. നോട്ടിക്കൽ മൈൽ  (Answer)

  • 4. എക്കോസൗണ്ടർ

17. തെറ്റായ പ്രസ്താവന തിരിച്ചറിയുക

  • 1. പസഫിക്കിലെ ഏറ്റവും ആഴം കൂടിയ ഭാഗമാണ് ചലഞ്ചർ ഗർത്തം

  • 2. ഗ്രീനിച്ച് രേഖയും ഭൂമധ്യരേഖയും അറ്റ്ലാൻ്റിക് സമുദ്രത്തിൽ സംഗമിക്കുന്നു

  • 3. ആർട്ടിക് സമുദ്രം ഏറ്റവും ചെറിയ സമുദ്രമാണ്

  • 4. വലുപ്പത്തിൽ മൂന്നാം സ്ഥാനം അൻ്റാർട്ടിക് സമുദ്രത്തിനാണ് (Answer)

18. ലോകത്തിലെ പ്രധാനപ്പെട്ട പർവ്വതനിരകളുമായി ബന്ധപ്പെട്ട പട്ടികയിലെ തെറ്റായ ജോഡി ഏത്

  • 1. ആൻഡിസ് - യൂറോപ്പ് (Answer)

  • 2. കിളിമഞ്ചാരോ - ആഫ്രിക്ക

  • 3. ആൽപ്സ് - യൂറോപ്പ്

  • 4. ഹിമാലയം - ഏഷ്യ

19. ലോകത്തിലെ ഏറ്റവും വലിയ ദ്വീപാണ്

  • 1. ഇന്തോനേഷ്യ

  • 2. വെസ്റ്റ് ഇൻഡീസ്

  • 3. ഹവായ്

  • 4. ഗ്രീൻലാൻ്റ് (Answer)

20. റിംഗ്സ് ഓഫ് ഫയർ എന്നറിയപ്പെടുന്ന ഭാഗം

  • 1. അറ്റ്ലാൻ്റിക് സമുദ്രത്തിൽ

  • 2. പസഫിക് സമുദ്രത്തിൽ (Answer)

  • 3. ആർട്ടിക് സമുദ്രത്തിൽ

  • 4. ഇന്ത്യൻ മഹാസമുദ്രത്തിൽ

21. തെറ്റായ പ്രസ്താവനയേത്

  • 1. S' ആകൃതിയിലുള്ള സമുദ്രമാണ് അറ്റ്ലാൻ്റിക് സമുദ്രം

  • 2. 'D' ആകൃതിയിലുള്ള സമുദ്രമാണ് ആർട്ടിക് സമുദ്രം

  • 3. ത്രികോണാകൃതിയിലുള്ള സമുദ്രമാണ് പസഫിക് സമുദ്രം

  • 4. സർഗാസോ കടൽ ഇന്ത്യൻ മഹാസമുദ്രത്തിൻ്റെ ഭാഗമാണ് (Answer)

22. അന്താരാഷ്ട്ര ദിനാംങ്ക രേഖ കടന്നു പോകുന്നത്

  • 1. അറ്റ്ലാൻ്റിക് സമുദ്രത്തിലൂടെ

  • 2. ജിബ്രാൾട്ടർ കടലിടുക്കിലൂടെ

  • 3. ബെറിംഗ് കടലിടുക്കിലൂടെ (Answer)

  • 4. കാസ്പിയൻ കടലിലൂടെ

23. പട്ടിക വിലയിരുത്തുക
1) ക്രിസ്റ്റഫർ കൊളംബസ് - അമേരിക്ക
2) പെട്രോ അൾ വാറസ് കബ്രാൾ - ബ്രസീൽ
3) റോബർട്ട് പിയറി - ഉത്തരധ്രുവം
4) അമുണ്ട്സെൻ - ദക്ഷിണധ്രുവം

  • 1. 1,2 ശരിയാണ്

  • 2. 1,2,3 ശരിയാണ്

  • 3. 3,4 തെറ്റാണ്

  • 4. 1,2,3,4 ശരിയാണ് (Answer)

24. സമുദ്രത്തെക്കുറിച്ചുള്ള പഠനം

  • 1. പോട്ടമോളജി

  • 2. ഓഷ്യാനോളജി (Answer)

  • 3. മിനറോളജി

  • 4. ലിംനോളജി

25. കടൽത്തീരം ഏറ്റവും കൂടുതലുള്ള ലോകത്തെ രാജ്യം

  • 1. ഇന്തോനേഷ്യ

  • 2. ബ്രസീൽ

  • 3. കാനഡ (Answer)

  • 4. റഷ്യ

Answer Solution


ഭൂമിശാസ്ത്രം 

സമുദ്രങ്ങൾ


അന്താരാഷ്ട്ര സമുദ്ര ദിനം?
Ans : ജൂൺ 8
സമുദ്രങ്ങളെക്കുറിച്ചുള്ള പഠനം?
Ans : ഓഷ്യാനോഗ്രാഫി
ഭൂമിയിലെ ജലസ്രോതസ്സുകളിൽ ഏറ്റവു പ്രധാനപ്പെട്ടതാണ് സമുദ്രങ്ങൾ.
സമുദ്രങ്ങൾ ഏത് മഹാസമുദ്രത്തിൽ നിന്നാണ് ഉടലെടുത്തിട്ടുള്ളത്?
Ans : പന്തലാസ
ഭൂമിയുടെ ഉപരിതല വിസ്തീർണ്ണത്തിന്റെ എത്ര ശതമാനമാണ് ജലം?
Ans : 71%
സമുദ്ര ജലത്തിന്റെ ശരാശരി ഊഷ്മാവ്?
Ans : 17OC
.സമുദ്രത്തിന്റെ ആഴം അളക്കാൻ ഉപയോഗിക്കുന്ന ഉപകരണങ്ങൾ?
Ans : എക്കോ സൗണ്ടർ, ഫാത്തോ മീറ്റർ, സോണാർ
ഏറ്റവും വലിയ പവിഴപ്പുറ്റ്? 
Ans : ഗ്രേറ്റ് ബാരിയർ റീഫ് (ആസ്ട്രേലിയ)
സർഗാസോ കടൽ സ്ഥിതിചെയ്യുന്ന സമുദ്രം?
Ans : ഉത്തര അറ്റ്ലാന്റിക് സമുദ്രം
സർഗാസോ കടൽ അറിയപ്പെടുന്നത്?
Ans : ജൈവ മരുഭൂമി
തീരപ്രദേശമില്ലാത്ത ലോകത്തിലെ ഏക കടൽ?
Ans : സർഗാസോ കടൽ
മൂന്ന് സമുദ്രങ്ങളുമായി അതിർത്തി പങ്കിടുന്ന രാജ്യങ്ങൾ?
Ans :  കാനഡ, അമേരിക്ക (അറ്റ്ലാന്റിക്, പസഫിക്, ആർട്ടിക്) 
മത്സ്യബന്ധനത്തിൽ ഏറ്റവും മുന്നിൽ നിൽക്കുന്ന രാജ്യം?
Ans : ചൈന 
മത്സ്യകയറ്റുമതിയിൽ ഏറ്റവും മുന്നിൽ നിൽക്കുന്ന രാജ്യവും ചൈനയാണ്.
മത്സ്യബന്ധനത്തിന് പ്രശസ്തമായ ഗ്രാന്റ് ബാങ്ക്സ് സ്ഥിതി ചെയ്യുന്നത്?
Ans : ന്യൂഫൗണ്ട്ലാന്റ് (കാനഡ)

ലവണത്വം


സമുദ്രത്തിൽ അടങ്ങിയിരിക്കുന്ന ലവണാംശത്തിന്റെ സാന്ദ്രീകരണം?
Ans : ലവണത്വം
100 ഗ്രാം ജലത്തിൽ എത്ര ഗ്രാം ലവണം അടങ്ങിയിരിക്കുന്നു എന്ന കണക്കിലാണ് ലവണത്വം സൂചിപ്പിക്കുന്നത്
ലവണാംശം രേഖപ്പെടുത്തുന്ന ഏകകം?
Ans : Parts per thousand (%oo)
കടൽ ജലത്തിന്റെ ശരാശരി ലവണാംശം?
35%00 (അതായത് 1000 ഗ്രാം ജലത്തിൽ 35 ഗ്രാം ലവണം ഉണ്ട്)
20.2015-ലെയും 2016-ലെയും സമുദ്രദിനത്തിന്റെ പ്രമേയം?
Ans : Healthy Oceans, Healthy Planet

സമുദ്രത്തിലെ അളവുകൾ 


സമുദ്രത്തിന്റെ ദൂരം അളക്കുന്ന യൂണിറ്റ്?
Ans : നോട്ടിക്കൽ മൈൽ 
>1 നോട്ടിക്കൽ മൈൽ 1.85 km
സമുദ്രത്തിന്റെ ആഴം അളക്കുന്ന യൂണിറ്റ്?
Ans : ഫാത്തം 
>1 ഫാത്തം-6 അടി (1.8 മീറ്റർ)
കപ്പലുകളുടെ വേഗത അളക്കുന്ന യൂണിറ്റ്?
Ans : നോട്ട് (Knot) 
>1 നോട്ട് 1.852 km/hr.
സമുദ്രജലത്തിൽ ഏറ്റവും കൂടുതൽ അടങ്ങിയിരിക്കുന്ന ലാവണം?
Ans : സോഡിയം ക്ലോറൈഡ്
ലവണത്വം ഏറ്റവും കുറഞ്ഞ ജലാശയങ്ങൾ?
Ans : ആർട്ടിക്,ആന്റാർട്ടിക് സമുദ്രങ്ങൾ
കരയിലെ ഏറ്റവും താഴ്ന്ന ജലാശയം?
Ans : ചാവുകടൽ (238%00)
ലവണത്വം ഏറ്റവും കൂടുതലുളള കടൽ?
Ans : ചെങ്കടൽ 
ലവണത്വം ഏറ്റവും കുറവുളള കടൽ?
Ans : ബാൾട്ടിക് കടൽ

പസഫിക് സമുദ്രം (ശാന്ത സമുദ്രം)


ഏറ്റവും വലിയ സമുദ്രം?
Ans : പസഫിക്സ് സമുദ്രം
മഹാസമുദ്രങ്ങളിൽ ഏറ്റവും ആഴമേറിയ സമുദ്രം?
Ans : പസഫിക് സമുദ്രം
ഏറ്റവും കൂടുതൽ ജലം ഉൾക്കൊള്ളുന്ന സമുദ്രം?
Ans : പസഫിക് സമുദ്രം
ഏറ്റവും കൂടുതൽ ദ്വീപുകൾ ഉള്ള സമുദ്രം?
Ans : പസഫിക് സമുദ്രം
ഏറ്റവും കൂടുതൽ അഗ്നിപർവ്വതങ്ങൾ കാണപ്പെടുന്ന സമുദ്രം?
Ans : പസഫിക് സമുദ്രം
പസഫിക് സമുദ്രം കണ്ടെത്തിയത്?
Ans : വാസ്കോ ന്യൂനസ് ബെൽബോവ
പസഫിക് സമുദ്രത്തിന്  ശാന്തസമുദ്രം എന്ന പേര്  നൽകിയ വ്യക്തി?
Ans : ഫെർഡിനാന്റ് മഗല്ലൻ
ഇംഗ്ലീഷ് ഭാഷയിലെ ‘Passive’ എന്ന് പദത്തിൽ നിന്നാണ് പസഫിക് എന്ന പേര് വന്നത്
.പസഫിക്സ് സമുദ്രത്തിന്റെ വിസ്തൃതി?
Ans : 165.2 ലക്ഷം ചതുരശ്ര കിലോമീറ്റർ 
പസഫിക്സ് സമുദ്രത്തിന്റെ വിസ്തൃതി ലോകത്തിന്റെ ആകെ വിസ്തൃതിയുടെ എത്ര ഭാഗമാണ്?
Ans : മൂന്നിലൊന്ന് ഭാഗം 
പസഫിക് സമുദ്രത്തിന്റെ ശരാശരി ആഴം?
Ans : 4280 മീറ്റർ 
ലോകത്തിൽ ഏറ്റവുമധികം അഗ്നിപർവ്വത സ്ഫോടനങ്ങളും ഭൂകമ്പങ്ങളും ഉണ്ടാകുന്ന മേഖലയായ 'റിങ് ഓഫ് ഫയർ’ കാണപ്പെടുന്നത്?
Ans : പസഫിക് സമുദ്രത്തിൽ
ഗ്വാം, മരിയാന എന്നീ ദ്വീപുകൾക്കിടയിലാണ് മരിയാന ട്രഞ്ച് സ്ഥിതി ചെയ്യുന്നത്
പസഫിക്കിലെ ഏറ്റവും ആഴമുള്ള ഭാഗം?
Ans : ചലഞ്ചർ ഗർത്തം
ചലഞ്ചർ ഗർത്തത്തിന്റെ ആഴം?
Ans : 11033 m
ചലഞ്ചർ ഗർത്തം ആദ്യമായി കണ്ടെത്തിയത്?
Ans : ബ്രിട്ടീഷ് നാവിക ഗവേഷണ കപ്പൽHMS ചലഞ്ചർ(1951) 
ചലഞ്ചർ ഗർത്തത്തിൽ ആദ്യമായി എത്തിയ ഗവേഷകർ?
Ans : ജാക്വിസ് പിക്കാർഡ്, ഡോൺ വാൽഷ് 
ചലഞ്ചർ ഗർത്തത്തിലേക്ക് ഒറ്റയ്ക്ക് യാത്ര ചെയ്ത ആദ്യ മനുഷ്യൻ?
Ans : ജെയിംസ് കാമറൂൺ (പ്രശസ്ത സംവിധായകൻ)
ജയിംസ് കാമറോണിനെ ചലഞ്ചർ ഗർത്തത്തിൽ എത്തിച്ച അന്തർവാഹിനി?
Ans : ഡീപ് സീ ചലഞ്ചർ
അമേരിക്കയുടെ അമ്പതാമത്തെ സംസ്ഥാനമായ ഹവായ് സ്ഥിതിചെയ്യുന്നത്?
Ans : ഉത്തര  പസഫിക്

അറ്റ്ലാന്റിക് സമുദ്രം


ഏറ്റവും വലിയ രണ്ടാമത്തെ സമുദ്രം?
Ans : അറ്റ്ലാന്റിക് സമുദ്രം
ആഴത്തിൽ മൂന്നാം സ്ഥാനത്തുള്ള സമുദ്രം?
Ans : അറ്റ്ലാന്റിക് സമുദ്രം
ലോകത്തിന്റെ ആകെ വിസ്തൃതിയുടെ എത്ര ഭാഗമാണ് അറ്റ്ലാന്റിക് സമുദ്രം?
Ans : ആറിലൊന്ന് ഭാഗം
ഗ്രീനിച്ച് രേഖയും ഭൂമധ്യരേഖയും സംഗമിക്കുന്ന സമുദ്രം? 
Ans : അറ്റ്ലാന്റിക് സമുദ്രം
അറ്റ്ലാന്റിക് സമുദ്രത്തിലെഏറ്റവും ആഴമുള്ള ഭാഗം?
Ans : പ്യൂർട്ടോറിക്ക ട്രഞ്ചിലെ മിൽവോക്കി ഡീപ്പ് 
പ്യൂർട്ടോറിക്ക ട്രഞ്ചിന്റെ ആഴം?
Ans : 8648 മീറ്റർ 

വിചിത്ര ആകൃതികൾ 


ത്രികോണാകൃതിയിൽ കാണപ്പെടുന്ന സമുദ്രം ?
Ans : പസഫിക് സമുദ്രം
ഇംഗ്ലീഷ് അക്ഷരമാലയിലെ 'S' ആകൃതിയിലുള്ള സമുദ്രം ?
Ans : അറ്റ്ലാന്റിക് സമുദ്രം  
ഇംഗ്ലീഷ് അക്ഷരമാലയിലെ ‘D' ആകൃതിയിൽ കാണപ്പെടുന്ന സമുദ്രം?
Ans : ആർട്ടിക് സമുദ്രം
അറ്റ്ലാന്റിക് സമുദ്രത്തിലെ  ത്രികോണ പ്രദേശം?
ബർമുഡ ട്രയാംഗിൾ
(വടക്ക് പടിഞ്ഞാറൻ അറ്റ്ലാന്റിക്കിൽ പ്യൂർട്ടോറിക്കോ, മിയാമി ബർമുഡ ദ്വീപുകൾക്കിടയിൽ ത്രികോണ ആകൃതിയുള്ള ജലഭാഗമായ ഇത് ഭൂമിയിലെ ഏറ്റവും കാന്തശക്തി കൂടിയ പ്രദേശങ്ങളിൽ ഒന്നാണ്.) 
ചാളക്കടൽ (HerringPond) സ്ഥിതി ചെയ്യുന്നത്?
വടക്കൻ അറ്റ്ലാന്റിക് സമുദ്രത്തിൽ
സെന്റ് ഹെലേന ദ്വീപ് സ്ഥിതി ചെയ്യുന്നത്?
അറ്റ്ലാന്റിക് സമുദ്രത്തിൽ 
ലോകത്തിലെ ഏറ്റവും വലിയ പർവ്വത നിരയായ മിഡ് അറ്റ്ലാന്റിക്   റിഡ്ജ്(MidAtlantic Ridge)സ്ഥിതി ചെയ്യുന്നത്?
അറ്റ്ലാന്റിക് സമുദ്രത്തിൽ 
ലോകത്തിലെ ഏറ്റവും തിരക്കേറിയ സമുദ്ര ജലപാത?
നോർത്ത് അറ്റ്ലാന്റിക് പാത 
ടൈറ്റാനിക്സ് കപ്പൽ ദുരന്തം (1912 ഏപ്രിൽ 14) നടന്ന സമുദ്രം?
അറ്റ്ലാന്റിക് സമുദ്രം 
സർഗാസോ കടൽ ഏതു സമുദ്രത്തിന്റെ ഭാഗമാണ്?
വടക്കേ അറ്റ്ലാന്റിക് സമുദ്രം
(സർഗാസം എന്ന കടൽപ്പായലിൽ നിന്നാണ് സർഗാസോ എന്ന പേര് ലഭിച്ചത്)

ഇന്ത്യൻ മഹാസമുദ്രം


ഏറ്റവും വലിയ മൂന്നാമത്തെ സമുദ്രം?
ഇന്ത്യൻ മഹാസമുദ്രം
രാജ്യത്തിന്റെ പേരിലറിയപ്പെടുന്ന ഏക സമുദ്രം?
ഇന്ത്യൻ മഹാസമുദ്രം
ഇന്ത്യൻ സമുദ്രത്തിലെ ഏറ്റവും ആഴമേറിയ ഭാഗം?
ഡയമന്റീന കിടങ്ങ്/ജാവ് ട്രഞ്ച്
ഇന്ത്യൻ മഹാസമുദ്രത്തിൽ സ്ഥിതി ചെയ്യുന്ന ഇന്തോനേഷ്യൻ ദ്വീപുകൾ?
ജാവ, സുമാത്ര
ഇന്ത്യയ്ക്കും അറേബ്യൻ ഉപദ്വീപിനും ഇടയിൽ കിടക്കുന്ന ഇന്ത്യൻ മഹാസമുദ്രത്തിന്റെ ഭാഗം?
അറബിക്കടൽ
അറേബ്യൻ ഉപദ്വീപിനും വടക്കേ ആഫ്രിക്കയ്ക്കുമിടയിൽ ഉള്ളിലേക്ക് കയറിക്കിടക്കുന്ന ഇടുങ്ങിയ കടൽ?
ചെങ്കടൽ (Red sea)
വാർട്ടർ ഗർത്തം കാണപ്പെടുന്നത്?
ഇന്ത്യൻ മഹാസമുദ്രത്തിൽ
ഗൾഫ് ഓഫ് ഏദൻ, ഗൾഫ് ഓഫ് ഒമാൻ, പേർഷ്യൻ ഗൾഫ് എന്നിവ സ്ഥിതിചെയ്യുന്നത്?
ഇന്ത്യൻ മഹാസമുദ്രത്തിൽ

ആർട്ടിക് സമുദം


ഏറ്റവും ചെറിയ സമുദ്രം?
ആർട്ടിക് സമുദ്രം
ഭൂമിയുടെ ഉത്തരധ്രുവം സ്ഥിതി ചെയ്യുന്നത്?
ആർട്ടിക് സമുദ്രത്തിൽ
ആർട്ടിക്സ് സമുദ്രത്തിലെ ഏറ്റവും ആഴംകൂടിയ ഭാഗം?
ആർട്ടിക് ബേസിൻ 
ഉസ്ബെക്കിസ്ഥാൻ, കസാക്കിസ്ഥാൻ അതിർത്തിയലുള്ള കടൽ?
അറാൽ കടൽ(1950 കളിലുണ്ടായിരുന്ന വ്യാപ്തത്തിന്റെ 80% കുറവാണ് ഇപ്പോഴത്തെ കടൽ)

അന്റാർട്ടിക് സമുദം (ദക്ഷിണ സമുദം)


വലുപ്പത്തിൽ 4-ാം സ്ഥാനത്തുള്ള സമുദ്രം?
അന്റാർട്ടിക് സമുദ്രം
അന്റാർട്ടിക് ഭൂഖണ്ഡത്തെ ചുറ്റിക്കാണപ്പെടുന്ന സമുദ്രം?
അന്റാർട്ടിക് സമുദ്രം
ഏറ്റവും ആഴം കൂടിയ പ്രദേശം?
സൗത്ത് സാൻവിച്ച് ഗർത്തം

പതനസ്ഥാനം

 
ലോകത്തിലെ ഏറ്റവും വലിയ നദിയായ ആമസോൺ പതിക്കുന്നത്?
അറ്റ്ലാന്റിക് സമുദ്രത്തിൽ 
ലോകത്തിലെ ഏറ്റവും നീളം കൂടിയ നദിയായ നൈൽ പതിക്കുന്നത്?
മെഡിറ്ററേനിയൻ കടലിൽ

വേലിയേറ്റം വേലിയിറക്കം   


ചന്ദ്രന്റെയും സൂര്യന്റെയും ഗുരുത്വകർഷണം നിമിത്തം ഭൂമിയിൽ  സമുദ്ര നിരപ്പിൽ സംഭവിക്കുന്ന ഏറ്റക്കുറവുകളാണ് വേലിയേറ്റവും, വേലിയിറക്കവും. 
വേലിയേറ്റം ഏറ്റവും ശക്തമായി അനുഭവപ്പെടുന്ന ദിവസങ്ങൾ?
Ans : വെളുത്തവാവ് (പൗർണമി),കറുത്തവാവ് (അമാവാസി)
പൗർണ്ണമി , അമാവാസി ദിവസങ്ങളിലെ വേലിയേറ്റം അറിയപ്പെടുന്നത്?
Ans : വാവുവേലി  (Spring Tide) 
ശക്തി കുറഞ്ഞ വേലിയേറ്റങ്ങൾക്ക് പറയുന്ന പേര്?
Ans : സപ്തമിവേലി  (NeapTide)
രണ്ടു വേലിയേറ്റങ്ങൾക്കിടയിലുള്ള സമയ വ്യത്യാസം? 
Ans : 12 മണിക്കൂർ 25 മിനിട്ട്
സാധാരണയായി ദിവസത്തിൽ എത്ര പ്രാവശ്യമാണ് വേലിയേറ്റവും വേലിയിറക്കവും സംഭവിക്കുന്നത്?
Ans : രണ്ട് പ്രാവശ്യം
ലോകത്തിൽ ഏറ്റവും ഉയർന്ന വേലിയേറ്റം അനുഭവപ്പെടുന്ന ഉൾക്കടൽ?
Ans : കാനഡയിലെ ഫണ്ടി ഉൾക്കടൽ 
ഇന്ത്യയിൽ ഏറ്റവും ഉയർന്ന വേലിയേറ്റം രേഖപ്പെടുത്തിയിട്ടുള്ളത്?
Ans : ഓഖ (ഗുജറാത്ത്)
വേലിയേറ്റം സൃഷ്ടിക്കാനുള്ള ചന്ദ്രന്റെ കഴിവ് സൂര്യന്റേതിനെക്കാൾ എത്ര മടങ്ങ് കൂടുതലാണ്?
Ans : രണ്ട് മടങ്ങ് 
കടലിന്റെ പ്രത്യേക ഭാഗത്ത് ആൽഗകൾ അനിയന്ത്രിതമായി പെരുകുന്നതിന്റെ ഫലമായി ഉണ്ടാകുന്നത്?
Ans : ചുവപ്പ് വേലിയേറ്റം 
2004  സെപ്തംബറിൽ കേരളത്തിൽ ചുവപ്പ് വേലിയേറ്റം ഉണ്ടായ ജില്ലകൾ?
Ans : കൊല്ലം, തിരുവനന്തപുരം
ചുവപ്പു വേലിയേറ്റം പ്രാദേശികമായി അറിയപ്പെടുന്നത്?
Ans : കടൽക്കറ
ഇന്ത്യയിലെ പ്രധാന വേലിയേറ്റ തുറമുഖം?
Ans : കണ്ട്ല (ഗുജറാത്ത്)

കനാലുകൾ,കടലിടുക്കുകൾ 


രണ്ടു സമുദ്രങ്ങളെ തമ്മിൽ ബന്ധിപ്പിച്ചുകൊണ്ട് രണ്ട് കരഭാഗത്തിനിടയിലൂടെ കടന്നു പോകുന്ന ചെറിയ ജലാശയം?
Ans : കടലിടുക്ക്
ലോകത്തിലെ ഏറ്റവും നീളം കൂടിയ കടലിടുക്ക്?
Ans : മലാക്ക കടലിടുക്ക്
ലോകത്തിലെ ഏറ്റവും വീതിയേറിയ കടലിടുക്ക്?
Ans : ഡേവിസ് കടലിടുക്ക്
ലോകത്തിലെ ഏറ്റവും നീളം കൂടിയ മനുഷ്യ നിർമ്മിതകനാൽ? 
Ans : ഗ്രാന്റ് കനാൽ (ചൈന) 1776 കി.മീ. 
ഗ്രാന്റ് കനാൽ ബന്ധിപ്പിക്കുന്ന നഗരങ്ങൾ?
Ans : ബീജിങ്ങ് - ഹാങ്ഷൂ
ഇന്ത്യയേയും ശ്രീലങ്കയേയും വേർതിരിക്കുന്ന കടലിടുക്ക്?
Ans : പാക് കടലിടുക്ക്

അന്റാർട്ടിക് ഉടമ്പടി


അന്റാർട്ടിക് ഉടമ്പടി ഒപ്പിട്ടത്?
1959 ഡിസംബർ 1 (വാഷിങ്ടണിൽവെച്ച് 12 രാജ്യങ്ങൾ ഒപ്പിട്ടു) 21.അന്റാർട്ടിക് ഉടമ്പടി നിലവിൽ വന്നത്
1961 ജൂൺ 23
അംഗരാജ്യങ്ങളുടെ എണ്ണം?
Ans : 53(29 രാജ്യങ്ങൾക്കു  മാത്രമേ അഭിപ്രായ വോട്ടിന് അവകാശമുള്ളൂ) 
ആസ്ഥാനം?
Ans : ബ്യൂണസ് അയേഴ്സ് (അർജന്റീന)
അന്റാർട്ടിക് ഉടമ്പടിയുടെ ലക്ഷ്യം? 
Ans : അന്റാർട്ടിക്കയെ ശാസ്ത്രീയമായ പരീക്ഷണത്തിനല്ലാതെ സൈനിക പ്രവർത്തനങ്ങൾക്കായി ഉപയോഗിക്കരുത്
ഇന്ത്യ അംഗരാജ്യമായത്?
Ans : 1983 ആഗസ്റ്റ് 19 
ഇന്ത്യയ്ക്ക് അഭിപ്രായ വോട്ടിങ്ങിനുള്ള അവകാശം ലഭിച്ചത്?
Ans : 1983 സെപ്റ്റംബർ 12
വേലിയേറ്റ തിരമാലകളിൽ നിന്ന് ആദ്യമായി  വൈദ്യുതി ഉല്പാദിപ്പിച്ച  പ്രദേശം?
Ans : ലാറാൻസെ   (1967 ഫ്രാൻസ് )
ഇന്ത്യയിൽ വേലിയേറ്റ തിരമാലകളിൽ നിന്ന് വൈദ്യുതി ഉല്പാദിപ്പിക്കുന്ന സ്ഥലം?
Ans : കാംബേ ഉൾക്കടൽ (കച്ച് പ്രദേശം)
പാക് കടലിടുക്കിനെ മാന്നാർ ഉൾക്കടലിൽ നിന്നും വേർതിരിക്കുന്ന മണൽത്തിട്ട?
Ans : ആദംസ് ബ്രിഡ്ജ് (രാമസേതു)
ആദംസ് ബ്രിഡ്ജിന്റെ സ്ഥാനം?
Ans : തമിഴ്നാട്ടിലെ ധനുഷ്ക്കോടിക്കും ശ്രീലങ്കയിലെ തലൈമാന്നാറിനും ഇടയിൽ 
പാക് കടലിടുക്കിന്റെ ആഴം വർദ്ധിപ്പിച്ച് വിപുലമായ കപ്പൽ കനാൽ നിർമ്മിക്കാനുള്ള പദ്ധതി?
Ans : സേതുസമുദ്രം പദ്ധതി 
സേതുസമുദ്രം പദ്ധതിയുടെ പ്രധാന നടത്തിപ്പ് ചുമതല വഹിക്കുന്ന ഏജൻസി?
Ans : തൂത്തുക്കുടി പോർട്ട് ട്രസ്റ്റ് 
സേതുസമുദ്രം കപ്പൽ കനാലിന്റെ സാധ്യത മുന്നോട്ട് വെച്ച വ്യക്തി?
Ans : ബ്രിട്ടീഷ് കമാൻഡറായ എ.ഡി. ടെയ്ലർ (1860)
രാമസേതുവിനെ  ആദംസ് ബ്രിഡ്ജ് എന്നു നാമകരണം ചെയ്ത ബ്രിട്ടീഷുകാരൻ?
Ans : ജെയിംസ് റെന്നൽ
സൂയസ് കനാലിന്റെ ശില്പി?
Ans : ഫെർഡിനാന്റ് ഡി ലെസപ്സ്
സൂയസ് കനാൽ ഗതാഗതത്തിന് തുറന്നു കൊടുത്തവർഷം?
Ans : 1869
സൂയസ് കനാൽ ദേശസാത്കരിച്ചത്?
Ans : കേണൽ ഗമാൽ അബ്ദുൾ നാസർ (1956) 
സൂയസ് കനാൽ കടന്നുപോകുന്ന രാജ്യം?
Ans : ഈജിപ്റ്റ് 
ആദംസ് ബ്രിഡ്ജിന്റെ നീളം?
Ans : 30 കി.മീ.
സേതു സമുദ്രം പദ്ധതിയുടെ ഭാഗമായി നിർമ്മിക്കാനുദ്ദേശിക്കുന്ന പുതിയ കപ്പൽ ചാലിന്റെ ആകെ നീളം?
Ans : 167 കി.മീ  
“കണ്ണുനീരിന്റെ കവാടം' (Gate of Tears) എന്നറിയപ്പെടുന്ന കടലിടുക്ക്?
Ans : ബാബ്-എൽ-മാൻദെബ്
സ്കാഗെറാക്ക് കടലിടുക്കിന്റെ സ്ഥാനം?
Ans : നോർവെ, സ്വീഡൻ, ഡെൻമാർക്ക് എന്നീ രാജ്യങ്ങൾക്കിടയിൽ
'വിമാനങ്ങളുടെ ശവപ്പറമ്പ്' എന്നറിയപ്പെടുന്നത്?
Ans : ബർമുഡ ട്രയാഗിൾ
'കപ്പലുകളുടെ  ശവപ്പറമ്പ്'  എന്നറിയപ്പെടുന്നത്?
Ans : സർഗാസോ കടൽ 

ബന്ധനവും വേർതിരിവും 


നോർത്ത് സീയേയും ബാൾട്ടിക് സീയേയും ബന്ധിപ്പിക്കുന്ന കനാൽ?
Ans : കീൽ കനാൽ (ജർമ്മനി) 
മെഡിറ്ററേനിയൻ കടലിനേയും ചെങ്കടലിനേയും ബന്ധിപ്പിക്കുന്ന കനാൽ?
Ans : സൂയസ് കനാൽ (163 കി.മീ)
ആഫ്രിക്കയെയും യൂറോപ്പിനെയും വേർതിരിക്കുന്ന കനാൽ?
Ans : സൂയസ് കനാൽ 
അറ്റ്ലാന്റിക് സമുദ്രത്തെയും പസഫിക് സമുദ്രത്തെയും ബന്ധിപ്പിക്കുന്ന കനാൽ?
Ans : പനാമ കനാൽ (77 കി.മീ)
വടക്കേ അമേരിക്കയേയും തെക്കേ അമേരിക്കയേയും വേർതിരിക്കുന്ന കനാൽ?
Ans : പനാമ കനാൽ

കടലിടുക്കുകൾ 


ആഫ്രിക്ക, യൂറോപ്പ് എന്നീ ഭൂഖണ്ഡങ്ങൾക്കിടയിൽ സ്ഥിതിചെയ്യുന്ന കടലിടുക്ക്?
Ans : ജിബ്രാൾട്ടർ
കരിങ്കടലിനേയും മെഡിറ്ററേനിയൻ കടലിനേയും ബന്ധിപ്പിക്കുന്ന കടലിടുക്ക്?
Ans : ബോസ്ഫോറസ്
തുർക്കിയുടെ ഏഷ്യൻ ഭാഗത്തെയും യൂറോപ്യൻ ഭാഗത്തേയും വേർതിരിക്കുന്ന കടലിടുക്ക്?
Ans : ബോസ്ഫോറസ്
ന്യൂസിലാന്റിനെ രണ്ടായി വിഭജിക്കുന്ന കടലിടുക്ക്?
Ans : കുക്ക് കടലിടുക്ക്
തെക്കെ അമേരിക്ക, അന്റാർട്ടിക്ക എന്നീ ഭൂഖണ്ഡങ്ങളെ വേർതിരിക്കുന്ന അതി വിസ്തൃതമായ കടലിടുക്ക്?
Ans : ഡ്രേക്ക് പാസേജ്
അനാദിർ കടലിടുക്ക് ഏത് സമുദ്രത്തിലാണ്?
Ans : പസഫിക് സമുദ്രം
ബോസ്നിയ കടലിടുക്ക് ഏത് സമുദ്രത്തിലാണ്?
Ans : ബാൾട്ടിക് കടൽ 
അലാസ്ക, കടലിടുക്ക് എവിടെയാണ്?
Ans : നോർത്ത അറ്റ്ലാന്റിക്
പ്രിൻസ് ചാൾസ്, ബ്രാൻഡസ് ഫീൽഡ്, വാഷിങ്ടൺ എന്നീ കടലിടുക്കുകൾ സ്ഥിതി ചെയ്യുന്നത്?
Ans : അന്റാർട്ടിക്ക
പടിഞ്ഞാറൻ യൂറോപ്പിനെയും ആഫ്രിക്കയുടെ തെക്ക്-പടിഞ്ഞാറ് ഭാഗത്തെയും ആസ്ട്രേലിയ, ന്യൂസിലാന്റ് എന്നീ പ്രദേശങ്ങളെയും പരസ്പരം ബന്ധിപ്പിക്കുന്ന സമുദ്രജലപാത?
Ans : കേപ്പ് റൂട്ട്
വടക്കേ അമേരിക്കയുടെ പടിഞ്ഞാറൻ തീരത്തെയും കിഴക്കൻ ഏഷ്യയിലെ തുറമുഖങ്ങളെയും തമ്മിൽ ബന്ധിപ്പിക്കുന്നത്?
Ans : ട്രാൻസ് പസഫിക്സ് റൂട്ട്
‘സിഡ്നി നഗരത്തിൽ സ്ഥിതി ചെയ്യുന്ന പ്രസിദ്ധമായ കനാൽ?
Ans : അലക്സാണ്ട്ര കനാൽ
പനാമ കനാൽ ഗതാഗതത്തിനായി തുറന്നു കൊടുത്ത വർഷം?
Ans : 1914
പനാമ കനാൽ നിർമ്മാണത്തിന് നേതൃത്വം നൽകിയത്?
Ans : ജോർജ് ഗോഥൽസ്
1999 വരെ പനാമ കനാലിന്റെ നിയന്ത്രണം കൈയ്യടക്കിയിരുന്ന രാജ്യം?
Ans : യു.എസ്.എ (ഇപ്പോൾ പനാമയ്ക്ക്)
ഇംഗ്ലീഷ് ചാനൽ വേർതിരിക്കുന്ന രാജ്യങ്ങൾ?
Ans : ബ്രിട്ടൻ, ഫ്രാൻസ് 
ഡോവർ കടലിടുക്കിൽ സമുദ്രത്തിനടിയിലൂടെ നിർമ്മിച്ചിരിക്കുന്ന റയിൽപ്പാത?
Ans : ചാനൽ ടണൽ 
ചാനൽ ടണലിലൂടെയുള്ള അതിവേഗ തീവണ്ടി സർവ്വീസ് അറിയപ്പെടുന്നത്?
Ans : യൂറോസ്സാർ 
ചിലിയെ രണ്ടായി വിഭജിക്കുന്ന കടലിടുക്ക്? 
Ans : മഗല്ലൻ കടലിടുക്ക് 
മഗല്ലൻ കടലിടുക്കിലൂടെ യാത്ര ചെയ്ത ആദ്യത്തെ നാവികൻ?
Ans : ഫെർഡിനാന്റ് മാഗല്ലൻ 
കുക്ക് കടലിടുക്കിന് ആ പേര് ലഭിച്ചത്?
Ans : ക്യാപ്റ്റൻ ജയിംസ് കുക്കിന്റെ പേരിൽ നിന്ന് 
ഖറാക്കം കനാൽ സ്ഥിതിചെയ്യുന്ന രാജ്യം?
Ans : തുർക്ക് മെനിസ്താൻ 
വിൻ-തേ കനാൽ സ്ഥിതിചെയ്യുന്നത്?
Ans : വിയറ്റ്നാം 
കോറിന്ത് കനാൽ സ്ഥിതിചെയ്യുന്ന രാജ്യം?
Ans : ഗ്രീസ്

സമുദ്രജല പ്രവാഹങ്ങൾ 


ഒരു പ്രത്യേക ദിശയിൽ പല ബാഹ്യ ഘടകങ്ങളുടേയും പ്രേരണയാൽ സമുദ്രജലം ഒരു നദി പോലെ ഒഴുകുന്നതാണ് സമുദ്രജല പ്രവാഹങ്ങൾ.
'സമുദ്രത്തിലെ നദികൾ' എന്നറിയപ്പെടുന്നത്?
Ans : സമുദ്രജല പ്രവാഹങ്ങൾ (Ocean currents)
ഏറ്റവും ശക്തിയേറിയ സമുദ്ര ജല പ്രവാഹം?
Ans : അന്റാർട്ടിക് സർക്കംപോളാർ സട്രീം
'ജപ്പാൻ പ്രവാഹം', 'ബ്ലാക്ക് സ്ട്രീം' എന്നീ പേരുകളിൽ അറിയപ്പെടുന്നത്?
Ans : കുറോഷിയോ പ്രവാഹം
‘യൂറോപ്പിന്റെ പുതപ്പ്' എന്നറിയപ്പെടുന്ന ഉഷ്ണജല പ്രവാഹം?
Ans : ഉത്തര അറ്റ്ലാന്റിക് മിതോഷ്ണ പ്രവാഹം
കൃത്രിയ മഴ സൃഷ്ടിക്കാനായി അന്തരീക്ഷത്തിൽ വിതറുന്ന രാസവസ്തുവാണ്? 
Ans : സിൽവർ അയൊഡൈഡ് 
'സമുദ്രത്തിലെ മഴക്കാടുകൾ' എന്നറിയപ്പെടുന്നത്?
Ans : പവിഴപ്പുറ്റുകൾ 
ലവണത്വം ഏറ്റവും കൂടിയ ജലാശയം? 
Ans : വാൻ തടാകം (330%00, തുർക്കി) 
ഭൗമോപരിതലത്തിലെ ഏറ്റവും ആഴമുള്ള ഭാഗം?
Ans : മരിയാന ട്രഞ്ചിലെ ചലഞ്ചർ ഗർത്തം 
പസഫിക് സമുദ്രത്തിലെ ഏറ്റവും വലിയ ദ്വീപ് ?
Ans : ന്യൂഗിനിയ 
ഇന്ത്യൻ മഹാസമുദ്രം വേദകാലത്ത് അറിയപ്പെട്ടിരുന്നത്?
Ans : രത്നാകര 
ഇന്ത്യൻ മഹാസമുദ്രത്തിലെ ഏറ്റവും വലിയ ദ്വീപ്?
Ans : മഡഗാസ്കർ (മലഗാസി) 
ഒരു ദിവസം നാല് പ്രാവശ്യം വേലിയേറ്റ വേലിയിറക്കങ്ങൾ അനുഭവപ്പെടുന്ന സ്ഥലം?
Ans : ഇംഗ്ലണ്ടിലെ സതാംപ്ടൺ
മെഡിറ്ററേനിയന്റെ താക്കോൽ എന്നറിയപ്പെടുന്നത്?
Ans : ജിബ്രാൾട്ടർ
കലഹാരി മരുഭൂമി രൂപപ്പെടാൻ കാരണമായ സമുദ്രജലപ്രവാഹം?
Ans : ബെൻഗ്വേല പ്രവാഹം
സഹാറ മരുഭൂമിയുടെ മരുവത്കരണത്തിന് കാരണമാകുന്ന പ്രവാഹം?
Ans : കാനറി പ്രവാഹം
ഏറ്റവും കൂടുതൽ മത്സ്യബന്ധനം നടക്കുന്ന പ്രദേശം?
Ans : വടക്ക് കിഴക്കൻ പസഫിക്
ഇന്ത്യൻ മഹാസമുദ്രത്തിലെ ജലപ്രവാഹങ്ങളെ ഏറ്റവുമധികം സ്വാധീനിക്കുന്ന കാറ്റ്?
Ans : മൺസൂൺ കാറ്റുകൾ (കാലവർഷക്കാറ്റ്) 
പെറുപ്രവാഹത്തെക്കുറിച്ച് ശാസ്ത്രീയമായ പഠനം നടത്തിയത്?
Ans : ഹംബോൾട്ട്

കടലുകൾ 


ഏറ്റവും വലിയ കടൽ?
Ans : സൗത്ത് ചൈനാക്കടൽ
ലോകത്തിലെ ഏറ്റവും ആഴം കുറഞ്ഞ കടൽ?
Ans : അസോഫ് 
എറിത്രിയൻ കടൽ എന്ന് പ്രാചീന കാലത്ത് അറിയപ്പെട്ടിരുന്നത്?
Ans : ചെങ്കടൽ 
"മഞ്ഞക്കടൽ” എന്നറിയപ്പെട്ടിരുന്നത്?
Ans : കിഴക്കൻ ചൈനാക്കടൽ
ലോകത്തിലെ ഏറ്റവും വലിയ ഉൾക്കടൽ?
Ans : ഹഡ്സൺ  ഉൾക്കടൽ
കടൽ നിയമങ്ങൾക്കായുള്ള ഐക്യരാഷ്ട്ര കൺവെൻഷൻ നടന്നത്?
Ans : മോണ്ടിഗോബേ (ജമൈക്ക, 1982 ഡിസംബർ 10)
കാസ്പിയൻ കടൽ സ്ഥിതിചെയ്യുന്ന ഭൂഖണ്ഡം?
Ans : ഏഷ്യ 
ഗൾഫ് ഓഫ് മെക്സിക്കോ ഏത് സമുദ്രത്തിന്റെ ഭാഗമാണ്?
Ans : അറ്റ്ലാന്റിക് 
കടൽത്തീരം കൂടുതലുള്ള ഏഷ്യൻ രാജ്യം?
Ans : ഇന്തോനേഷ്യ 
കരീബിയൻ കടൽ സ്ഥിതിചെയ്യുന്നത്?
Ans : അറ്റ്ലാന്റിക് സമുദ്രത്തിൽ 
ജോർദാൻ - ഇസ്രായേൽ അതിർത്തിയിൽ സ്ഥിതിചെയ്യുന്ന കടൽ?
Ans : ചാവുകടൽ 
മത്സ്യങ്ങളില്ലാത്ത കടൽ?
Ans : ചാവുകടൽ 
കരിങ്കടൽ സ്ഥിതിചെയ്യുന്ന ഭൂഖണ്ഡം?
Ans : യൂറോപ്പ്
ഫിലിപ്പെൻസ് കടൽ സ്ഥിതിചെയ്യുന്നത്?
Ans : പസഫിക് സമുദ്രത്തിൽ
ഉൾക്കടൽ ദ്വീപുകൾ എന്നറിയപ്പെടുന്നത്?
Ans : ആന്റ്മാൻ നിക്കോബാർ ദ്വീപുകൾ


ദൂരം കൂടുമ്പോൾ

 
രാജ്യത്തിന്റെ തീരപ്രദേശത്ത് നിന്ന് 12 നോട്ടിക്കൽ മൈൽ വരെയുള്ള കടൽ?
Ans : ടെറിട്ടോറിയൽ വാട്ടർ
തീരത്തുനിന്നും 12 നോട്ടിക്കൽ മൈൽ മുതൽ 24 നോട്ടിക്കൽ മൈൽ വരെയുള്ള സമുദ്രഭാഗം?
Ans : കണ്ടിജ്യസ് സോൺ
തീരത്ത് നിന്ന് 12 നോട്ടിക്കൽ മൈൽ മുതൽ 200 നോട്ടിക്കൽ മൈൽ വരെയുള്ള സമുദ്രഭാഗം?
Ans : എക്സ്ക്ലൂസീവ് ഇക്കണോമിക് സോൺ
സമുദ്ര തീരത്ത് നിന്നും 200 നോട്ടിക്കൽ മൈലിന് അപ്പുറമുള്ള സമുദ്രഭാഗം?
Ans : ആഴക്കടൽ (deep sea)

സുനാമി ഓപ്പറേഷനുകൾ


ഓപ്പറേഷൻ  ഗംഭീർ - ഇന്തോനേഷ്യ
ഓപ്പറേഷൻ സീവേവ്സ് - ഇന്ത്യ 
ഓപ്പറേഷൻ റെയിൻബോ - ശ്രീലങ്ക
ഓപ്പറേഷൻ കാസ്റ്റർ  - മാലിദ്വീപ്

ഉൾക്കടലുകൾ


കരഭാഗത്തേയ്ക്ക് തള്ളി നിൽക്കുന്ന വിശാലമായ സമുദ്ര ഭാഗങ്ങൾ അറിയപ്പെടുന്നത്?
Ans : ഉൾക്കടലുകൾ 
ഏറ്റവും വലിയ ഉൾക്കടൽ?
Ans : ഹഡ്സൺ ഉൾക്കടൽ (കാനഡ)
ചെങ്കടലിനെയും ഇന്ത്യൻ മഹാസമുദ്രത്തെയും ബന്ധിപ്പിക്കുന്നത്?
Ans : ഏദൻ ഉൾക്കടൽ

സുനാമി (Tsunami)


ഭൂകമ്പങ്ങൾ, അഗ്നിപർവ്വത സ്ഫോടനങ്ങൾ എന്നിവ സമുദ്രാന്തർ ഭാഗത്തുണ്ടാകുന്നതിന്റെ ഫലമായി ഉണ്ടാകുന്ന വിനാശകാരിയായ തിരമാല?
Ans : സുനാമി
'സുനാമി' എന്ന വാക്ക് ഏത് ഭാഷയിൽ നിന്നാണ് ഉത്ഭവിച്ചത്?
Ans : ജാപ്പനീസ് 
സുനാമി എന്ന വാക്കിനർത്ഥം?
Ans : വിനാശകാരിയായ തുറമുഖ തിരമാലകൾ 
2004 - ഡിസംബർ 26 ന് ഇന്ത്യൻ മഹാസമുദ്രത്തിന്റെ തീരത്തുള്ള ഏത് ദ്വീപിനടുത്താണ്. സുനാമി ഉണ്ടായത്? 
Ans : സുമാത്ര 
2004 ൽ ഉണ്ടായ സുനാമി മൂലം ഏറ്റവും കൂടുതൽ നാശനഷ്ടങ്ങൾ ഉണ്ടായ രാജ്യം?
Ans : ഇന്തോനേഷ്യ 
സുനാമി മുൻകൂട്ടി അറിയാനുള്ള ഇന്ത്യയുടെ പദ്ധതി?
Ans : DART (Disaster Armed Relief Task) 
ആഗോള സുനാമി മുന്നറിയിപ്പ് സംവിധാനം (international Tsunami Warning system TWS) സ്ഥിതി ചെയ്യുന്നത്?
Ans : ഹോണോലുലു (ഹവായ് ദ്വീപുകൾ)
ഇന്ത്യയിലെ ആദ്യ സുനാമി മ്യൂസിയം സ്ഥിതി  ചെയ്യുന്നത്?
Ans : ആലപ്പാട്ട് 
ആദ്യ സുനാമി സമ്മേളനം നടന്നത്?
Ans : ജക്കാർത്ത (2005 ജനുവരി 6) 
2011 മാർച്ച് 11 ൽ ശക്തമായ ഭൂകമ്പത്തെത്തുടർന്ന് വൻ സുനാമിക്കിരയായ ഏഷ്യൻ രാജ്യം?
Ans : ജപ്പാൻ 
സുനാമിയെ തുടർന്ന് പൊട്ടിത്തെറിച്ച ജപ്പാനിലെ  ആണവ നിലയം?
Ans : ഫക്കുഷിമ
ഫക്കുഷിമയിൽ അടുത്തിയിടെ ഉൽപാദിപ്പിച്ച നെല്ലിൽ പരിധിയിൽ കൂടുതൽ കാണപ്പെട്ട ആണവ വികിരണ ശേഷിയുള്ള മൂലകം?
Ans : സീസിയം 
ഇന്ത്യയിൽ സുനാമി ദുരന്തങ്ങൾ ആദ്യമായി ഉണ്ടായത്?
Ans : 2004



 

വൻകര വിസ്ഥാപന സിദ്ധാന്തം,
ഭൂമിയുടെ ഘടന 

'വൻകര വിസ്ഥാപന സിദ്ധാന്തം


'വൻകര വിസ്ഥാപന സിദ്ധാന്തം ആവിഷ്കരിച്ചത്.
Ans : ആൽഫ്രഡ് വേഗ് നർ (ജർമ്മനി)
വൻകര വിസ്ഥാപന സിദ്ധാന്തം  വേഗ് നർആദ്യമായി അവതരിപ്പിച്ചത് 
Ans : 1912 ൽ ഫ്രാങ്ക് ഫർട്ട് ഭൂവിജ്ഞാന സംഘടനയുടെ യോഗത്തിൽ 
സിമ മണ്ഡലത്തിന്റെ ഉപരിതലത്തിലൂടെ വൻകരകൾ ഉൾപ്പെടുന്ന സിയാൽ മണ്ഡലം തെന്നിമാറുന്നു എന്ന് പ്രസ്താവിക്കുന്ന സിദ്ധാന്തം 
Ans : വൻകര വിസ്ഥാപന സിദ്ധാന്തം 
വൻകരകളുടേയും സമുദ്രങ്ങളുടേയും സ്ഥാനമാറ്റം, പരിണാമം എന്നിവയെക്കുറിച്ച് പ്രതിപാദിക്കുന്ന സിദ്ധാന്തം
Ans  : വൻകര വിസ്ഥാപന സിദ്ധാന്തം ,ഫലക ചലന സിദ്ധാന്തം 
വേഗ്നറുടെ സിദ്ധാന്തമനുസരിച്ച ലോകത്തിൽ ആദ്യം നിലനിന്നിരുന്ന ബൃഹത് ഭൂഖണ്ഡം
Ans :പാൻജിയ
'മാതൃഭൂഖണ്ഡം' എന്ന പേരിൽ അറിയപ്പെട്ടിരുന്ന ഭൂഖണ്ഡം
Ans : പാൻജിയ
ഗ്രീനിച്ച രേഖ എന്ന ആശയം മുന്നോട്ട് വെച്ചത്
Ans : സർ ജോർജ് ബിഡൽ ഐറി
സമയമേഖലകൾ എന്ന ആശയം കൊണ്ടുവന്നത് 
Ans : സാൻഡ് ഫോർഡ് ഫ്‌ളെമിങ് (കാനഡ)
’വൻകര വിസ്ഥാപനം’ എന്ന ആശയം മുന്നോട്ട് വച്ചത് 
Ans : അന്റോണിയ സ്നിദർ പെല്ലിഗ്രിനി (1858 അമേരിക്ക )
പാൻജിയയെ ചുറ്റി ഉണ്ടായിരുന്ന മഹാസമുദ്രം
 Ans : പന്തലാസ്സ
പാൻജിയയെ രണ്ടായി വിഭജിച്ചിരുന്ന സമുദ്രം 
Ans : തെഥിസ്
പാൻജിയ വേർപ്പെട്ടുണ്ടായ ഭൂഖണ്ഡങ്ങൾ
Ans  :ലൗറഷ്യ (വടക്ക് ഭാഗം ), ഗോണ്ട്വാ നാലാന്റ് 
(തെക്ക് ഭാഗം)
ഗോണ്ട്വാനാലാന്റിന് ആ പേർ നൽകിയത്
Ans : എഡ്വേർഡ് സൂയസ് 
ഗോണ്ട്വാനാലാന്റ്പൊട്ടിപ്പിളർന്ന് ഉണ്ടായ ഇന്നത്തെ  ഭൂഖണ്ഡങ്ങൾ
Ans :  തെക്കേ അമേരിക്ക, ആഫ്രിക്ക,ആസ്ട്രേലിയ, അന്റാർട്ടിക്ക, ഏഷ്യ 
ലൗറേഷ്യ ട്ടിപ്പിളർന്ന് ഉണ്ടായ ഭൂഖണ്ഡങ്ങൾ 
Ans  :വടക്കേ അമേരിക്ക, യൂറേഷ്യ (യൂറോപ്പ് ) 
നമ്മുടെ അലഞ്ഞു നടക്കുന്ന വൻകരകൾ (Our Wandering Continents)എന്ന വിഖ്യാത  കൃതി രചിച്ചത്
Ans  :  അലക്സാണ്ടർ ഡൂട്ടോയിറ്റ് 


ഫലകചലന സിദ്ധാന്തം 
(Plate Tectonics Theory)


വൻകരകളുടേയും സമുദ്ര ങ്ങളുടെയും പരിണാമത്തെയും സംബന്ധിച്ച ഏറ്റവും ആധുനിക സങ്കൽപ്പ സിദ്ധാന്തം 
Ans : ഫലകചലന സിദ്ധാന്തം 
ഫലകചലന സിദ്ധാന്തം ആവിഷ്ക്കരിച്ചത് 
Ans : അർണോൾഡ് ഹോംസ് (1968-ൽ) 
ഫലകചലന സിദ്ധാന്തം വികസിപ്പിച്ചത്
Ans  : ജാക്ക് ഇ  ഒളിവർ, വില്യം മോർഗൺ & ടൂസോ വിൽസൺ 
ലിത്തോസ്ഫിയർ പാളി അസ്തനോസ്ഫിയറിലൂടെ തെന്നിമാറുന്നു എന്ന് പ്രസ്താവിക്കുന്ന സിദ്ധാന്തം.
Ans : ഫലകചലന സിദ്ധാന്തം 
ഫലകചലന സിദ്ധാന്തമനുസരിച്ച്  ഭൂമിയുടെ ഏത് മണ്ഡലം പിളർന്നാണ്  ഭൂഖണ്ഡങ്ങൾ ഉണ്ടായത് 
Ans : സ്ഥല മണ്ഡലം (Lithosphere )/ശിലാ മണ്ഡലം 
ഫലകചലന സിദ്ധാന്തമനുസരിച്ച് വൻകരകളെയും
സമുദ്രങ്ങളെയും ഉൾക്കൊള്ളുന്ന ഭാഗം
Ans : സ്ഥല മണ്ഡലം
രണ്ട് ഫലകങ്ങൾ പരസ്പരം അകന്നു പോകുന്നു അതി രുകൾക്ക് പറയുന്ന പേര്
Ans : വിയോജക സീമ (Divergent Margin) 
രണ്ട് ഫലകങ്ങൾ പരസ്പരം കൂട്ടിമുട്ടുന്ന അതിരു
കൾക്ക് പറയുന്ന പേർ.
Ans  :സംയോജിക സീമ (Convergent Margin)
രണ്ട് ഫലകങ്ങൾ പരസ്പരം ഉരസി മാറുന്ന അതിരുകൾക്ക് പറയുന്ന പേര് 
Ans : ഛേദക സീമ (Shear Margin)
ഛേദക സീമ ഫലകങ്ങളിൽ ഉണ്ടാകുന്ന ഭൂരൂപം 
Ans : ഭ്രംശ താഴ്വര 
ഇന്ത്യൻ ഫലകവും യൂറേഷ്യൻ ഫലകവും കൂട്ടിമുട്ടിയതിന്റെ ഫലമായുണ്ടായ ഭൂരൂപങ്ങൾ 
Ans : ഹിമാലയവും ടിബറ്റൻ പീഠഭൂമിയും
ഭൗമാന്തർഭാഗത്തെ ചലനങ്ങൾക്കുള്ള തെളിവായി കണക്കാക്കാവുന്ന പ്രതിഭാസങ്ങൾ.
Ans : ഭൂകമ്പം, അഗ്നിപർവ്വത സ്ഫോടനം
ഭൂകമ്പം, അഗ്നിപർവ്വത സ്ഫോടനം എന്നീ പ്രതിഭാസങ്ങൾക്ക് കാരണമാകുന്ന ബലങ്ങൾ.
Ans : ടെക്ടോണിക്സ് ബലങ്ങൾ
സ്ഥല മണ്ഡലത്തിലെ ഏറ്റവും വലിയ ഫലകം 
Ans : പസഫിക് ഫലകം 


ഫലക ചലന സിദ്ധാന്ത മനുസരിച്ച് ഉണ്ടായ ഫലകങ്ങൾ 


(a)പസഫിക് ഫലകം 
(b)അമേരിക്കൻ ഫലകം 
(c)ഇന്തോ - ആസ്ട്രേലിയൻ ഫലകം 
(d)അന്റാർട്ടിക് ഫലകം 
(e)യൂറേഷ്യൻ ഫലകം 
(f) ആഫ്രിക്കൻ ഫലകം 


ഭൂമിശാസ്ത്രപരമായ  കണ്ടുപിടുത്തങ്ങൾ 


ക്രിസ്റ്റഫർ കൊളംബസ് - അമേരിക്ക
പെട്രോ അൾ വാറസ് കബ്രാൾ - ബ്രസീൽ
റോബർട്ട് പിയറി - നോർത്ത് പോൾ
ഡേവിഡ് ലിവിങ്സ്റ്റൺ -  വിക്ടോറിയ ഫാൾസ്
ഡേവിഡ് ലിവിങ്സ്റ്റൺ - സാംബസി നന്ദി 
പീറ്റർബർഗ് - അലാസ്ക


ഭൂമിയുടെ ഘടന 


ഭൂമിയുടെ ഉള്ളറയെ മൂന്നായി തരംതിരിച്ചിരിക്കുന്നു 
(1) ഭൂവൽക്കം (Crust) 
(2) ബഹിരാവരണം (Mantle) 
(3) അകക്കാന് (Core)
ഭൗമോപരിതലത്തിൽ നിന്നും ഭൂകേന്ദ്രം വരെയുള്ള ഏകദേശ ദൂരം 
Ans :  6378 കി.മീ.
ഭൂമിയുടെ ഏറ്റവും പുറമെയുള്ള പാളി 
Ans :  ഭൂവൽക്കം
‘ബാഹ്യസിലിക്കേറ്റ് മണ്ഡലം’ എന്ന പേരിൽ അറിയപ്പെടുന്നത് 
Ans :  ഭൂവൽക്കം
ശിലകളുടെയും ധാതുക്കളുടെയും കലവറ
Ans : ഭൂവൽക്കം
ഏറ്റവും കൂടുതൽ സാന്ദ്രയുള്ള ഭൂമിയുടെ പാളി 
Ans : ഭൂവൽക്കം
ഭൂവൽക്കത്തിൽ വൻകരഭാഗങ്ങളുടെ മുകൾതട്ടിനെ പറയുന്ന പേര് 
Ans  :സിയാൽ 
സിയാലിൽ പ്രധാനമായി അടങ്ങിയിരിക്കുന്ന ലോഹങ്ങൾ 
Ans : സിലിക്കൺ, അലൂമിനിയം
സിയാലിന് തൊട്ടു താഴെയായി കാണപ്പെടുന്ന
കടൽത്തറ
Ans :  സിമ (Sima) 
സിമയിൽ അടങ്ങിയിരിക്കുന്ന ലോഹങ്ങൾ
Ans : സിലിക്കൺ, മഗ്നീഷ്യം
ഭൂവൽക്കത്തിന് താഴെയുള്ള കനം കൂടിയ മണ്ഡലം 
Ans  :മാന്റിൽ
ഭൂവൽക്കവും മാന്റിലിന്റെ മുകളിലത്തെ ഭാഗവും  ചേർന്ന് വരുന്ന പ്രദേശത്തിന്റെ പേര്
Ans :  ലിത്തോസ്ഫിയർ (100 കി. മീ.)
സ്ഥലമണ്ഡലം', 'ശിലാമണ്ഡലം’ എന്നീ പേരുകളിൽ അറിയപ്പെടുന്നത്
Ans : ലിത്തോസ്ഫിയർ
പാറക്കെട്ട് നിറഞ്ഞ മണ്ഡലം’ എന്നറിയപ്പെടുന്നത്
Ans :  ലിത്തോസ്ഫിയർ
ലിത്തോസ്ഫിയറിന് താഴെയായി അർദ്ധ ദ്രാവകാവസ്ഥയിൽ സ്ഥിതി ചെയ്യുന്ന ഭാഗം
Ans : അസ്തനോസ്ഫിയർ
ഭൂവൽക്കത്തിന്റെയും മാന്റിലിന്റെയും അതിർവരമ്പ്. 
Ans : മോഹോറോവിസിക്സ് വിച്ഛിന്നത
മാന്റിലിന്റെ ഏകദേശ ആഴം
Ans : 2900 കി.മീ.
മാന്റിലിന്റെ താഴെയായി കാണപ്പെടുന്ന മണ്ഡലം
Ans :അകക്കാമ്പ്
അകക്കാന് മാന്റിലിന്റെ സാധാരണ ഊഷ്മാവ് 
Ans :  2200^o C
അകക്കാമ്പിന്റെ ഏകദേശ കനം 
Ans : 3400 കി. മീ. 
മാന്റിലിന്റെയും അകക്കാമ്പിന്റെയും അതിർ വരമ്പ്
 Ans  : ഗുട്ടൻബർഗ് വിച്ഛിന്നത (Gutenberg discontinuity)
മാന്റിലിന്റെ മുകൾഭാഗം ഖരാവസ്ഥയിലും അന്തർഭാഗം ദ്രാവകാവസ്ഥയിലുമാണ്.
ഭൂമിയുടെ അകക്കാമ്പിനെ രണ്ടായി തരം തിരിച്ചിരിക്കുന്നു
Ans  :ബാഹ്യ അകക്കാമ്പ് (Outer Core),അന്തർ അകക്കാമ്പ് (Inner core)
ദ്രാവകാവസ്ഥയിൽ കാണപ്പെടുന്ന അകക്കാമ്പ് 
Ans : ബാഹ്യ അകക്കാമ്പ് 
ഖരാവസ്ഥയിൽ കാണപ്പെടുന്ന അകക്കാമ്പ് 
Ans : അന്തർ അകക്കാമ്പ് 
അകക്കാമ്പ് നിർമ്മിച്ചിരിക്കുന്നത് 
Ans :നിക്കലും ഇരുമ്പും കൊണ്ട് 
അകക്കാമ്പിന്റെ മറ്റൊരു പേർ 
Ans : NIFE (Nickel Iron) 
ഭൂമിയുടെ അകക്കാമ്പിന്റെ ഏകദേശ ഊഷ്മാവ്
Ans : 2600^oC 
ഭൂമിയുടെ പിണ്ഡത്തിൽ ഏറ്റവും കൂടുതലുള്ള ലോഹം
Ans :  ഇരുമ്പ് വൻകരയെക്കാൾ സാന്ദ്രത കൂടുതൽ കടൽത്തറ യ്ക്കാണ്. 
വൻകരകളിൽ ഭൂവൽക്കത്തിന്റെ കനം
Ans :  60 കി.മീ.
കടൽത്തറകളിൽ ഭൂവൽക്കത്തിന്റെ കനം
Ans :  20 കി.മീ


ശിലകൾ 


നിയതമായ രാസഘടനയില്ലാത്തതും രണ്ടോ അതിലധികമോ ധാതുക്കളുടെ മിശ്രതവുമായ വസ്തുക്കൾ 
Ans : ശിലകൾ 
ശിലകൾ മൂന്ന് വിധം.
1. ആഗ്നേയ ശിലകൾ  (Igneous Rocks)
2.അവസാദശിലകൾ (Sedimentary Rocks) 
3.കായാന്തരിത ശിലകൾ  (Metamorphic Rocks)


ആഗ്നേയ ശിലകൾ


" ശിലകളുടെ മാതാവ്', പ്രാഥമികശില', 'പിതൃശില', അടിസ്ഥാന ശില' എന്നിങ്ങനെ അറിയപ്പെടുന്നത്
Ans : ആഗ്നേയശിലകൾ
'അഗ്നിപർവ്വതജന്യ ശിലകൾ' എന്നറിയപ്പെടുന്നത് 
Ans  : ആഗ്നേയശിലകൾ 
ഫോസിലുകളില്ലാത്ത ശിലകൾ 
Ans : ആഗ്നേയശിലകൾ 
ലോഹ അയിരുകളുടെ മുഖ്യ ഉറവിടം 
Ans  :ആഗ്നേയശിലകൾ 
മാഗ്മ തണുത്തുറഞ്ഞ് ഉണ്ടാകുന്ന ശിലകൾ
Ans : ആഗേയശിലകൾ
ഭൂവൽക്കത്തിന്റ്റെ ഏകദേശം മൂന്നിൽ രണ്ട് ഭാഗവും ആഗ്നേയ ശിലകളാണ് 
Ans : ആഗ്നേയ ശിലകളാണ്.
ആഗ്നേയശിലകൾ രണ്ട് വിധം.
1. ബാഹ്യജാത ശിലകൾ, 
2. അന്തർവേധ ശിലകൾ
ഭൂമിയുടെ ഉപരിതലത്തിന്  മുകളിലായി ലാവ തണുത്തുറഞ്ഞ് ഉണ്ടാകുന്ന ശിലകൾ 
Ans : ബാഹ്യജാത ശിലകൾ 
ബാഹ്യജാത ശിലകൾക്ക് ഉദാഹരണം 
Ans : ബസാൾട്ട്
പരൽ രൂപമില്ലാത്ത ശിലകൾ 
Ans :  ബസാൾട്ട്, 
ഇന്ത്യയിൽ ബസാൾട്ട് കാണപ്പെടുന്ന മേഖലകൾ
Ans  :ഡക്കാൺ ട്രാപ്പ് മേഖല, ജാർഖണ്ഡിലെ രാജമഹൽ കുന്നുകൾ 
ബസാൾട്ടിന്റെ അപക്ഷയം മൂലമുണ്ടാകുന്ന മണ്ണ്. 
Ans : കറുത്ത പരുത്തി മണ്ണ് (റിഗർ)
പരുത്തികൃഷിക്ക് യോജിച്ച  മണ്ണ്
Ans : റിഗർ
ബസാൾട്ട്,ഗ്രാനൈറ്റ്, ഡോളറൈറ്റ്, ബാത്തോലിത്ത്സ്,ലോക്കോലീത്ത്സ്,സിൽസ് ,ഡെക്ക്സ്എന്നിവ ആഗ്നേയശിലകൾക്ക് ഉദാഹരണങ്ങളാണ് 
ഭൂമിയുടെ ഉപരിതലത്തിന് അടിയിലായി 'മാഗ്മ തണു
ത്തുറഞ്ഞ് ഉണ്ടാകുന്ന ശിലകൾ
Ans : അന്തർവേധശിലകൾ 
അന്തർവേധശിലകളുടെ മറ്റൊരു പേര്
Ans : പ്ലൂട്ടോണിക് ശിലകൾ (പാതാള ശിലകൾ)


ഭൗമോപരിതലത്തിലെ ഘടക മൂലകങ്ങൾ/ലോഹങ്ങൾ 


ഭൗമോപരിതലത്തിൽ ഏറ്റവും കൂടുതലുള്ള മൂലകം
Ans : ഓക്സിജൻ 
ഭൗമോപരിതലത്തിൽ ഏറ്റവും കൂടുതലുള്ള രണ്ടാ
മത്തെ മൂലകം 
Ans : സിലിക്കൺ 
ഭൗമോപരിതലത്തിൽ ഏറ്റവും കൂടുതലുള്ള ലോഹം
Ans  :അലുമിനിയം
ഭൂമിയുടെ പിണ്ഡത്തിൽ ഏറ്റവും കൂടുതൽ സംഭാവന ചെയ്യുന്ന ലോഹം 
Ans :  ഇരുമ്പ്


അവസാദശിലകൾ


പ്രകൃതി ശക്തികളായ കാറ്റ്, ഒഴുക്കുവെള്ളം, ഹിമാ
നികൾ, വേലിയേറ്റ-വേലിയിറക്കങ്ങൾ, തിരമാലകൾ
എന്നിവയുടെ പ്രവർത്തന ഫലമായി അവസാദങ്ങൾ
അടിഞ്ഞു കൂടി ഉണ്ടാകുന്ന ശിലകൾ 
Ans : അവസാദശിലകൾ
ശകലീയ അവസാദശിലകൾക്ക് ഉദാഹരണം
Ans : മണൽക്കല്ല്,എക്കൽകല്ല് 
ഫോസിലുകൾ കാണപ്പെടുന്ന ശിലകൾ
Ans : അവസാദശിലകൾ
ഫോസിലുകൾ ഇല്ലാത്ത ശിലകൾ
Ans : ആഗ്നേയശിലകൾ


ശിലകളുടെ പരിണാമം


ഭാരവും കാഠിന്യവും  കുറവായ ശില
Ans : അവസാദ ശില 
പാളികളായി കാണപ്പെടുന്ന ശില 
Ans :  അവസാദശില
'ജലകൃതശിലകൾ. ‘സ് തരിത ശിലകൾ' എന്നീ പേരുകളിൽ അറിപ്പെടുന്ന ശിലകൾ
Ans :  അവസാദശിലകൾ
പെട്രോളിയം, കൽക്കരി എന്നിവ കാണപ്പെടുന്ന ശിലകൾ 
Ans :  അവസാദശിലകൾ
ശിലാതെലം’ എന്നറിയപ്പെടുന്ന വസ്തു
Ans : പെട്രോൾ
ബലകൃതമായി രൂപം കൊള്ളുന്ന ശിലകൾക്കുദാഹരണമാണ്
Ans  :ഷെയ്ൽ ,കളിമണ്ണ് (Clay),മണൽകല്ല് (Sand stone)
ജെെവ വസ്തുക്കളിൽ  നിന്ന് രൂപം കൊള്ളുന്ന ശിലകൾക്ക് ഉദാഹരണം 
Ans : ജിപ്സം ,കല്ലുപ്പ് 
കാറ്റിന്റെ നിക്ഷേപ പ്രകിയ മൂലമുണ്ടാകുന്ന സമതലങ്ങൾക്ക് ഉദാഹരണം
Ans : ലോയ്‌സ് (Loess)
ലോയ്സ് സമതലങ്ങൾ കാണപ്പെടുന്നത്
Ans : ചൈനയിൽ 


കായാന്തരിത ശിലകൾ


ഉയർന്ന മർദ്ദത്തിലും ഊഷ്മാവിലും ആഗ്നേയശിലകളുടെയോ അവസാദ ശിലകളുടെയോ അടിസ്ഥാന രൂപത്തിലും സ്വഭാവത്തിലും രാസപരമായി മാറ്റമുണ്ടായി രൂപം കൊള്ളുന്ന ശിലകൾ
Ans : കായാന്തരിത ശിലകൾ
കേരളത്തിൽ ഏറ്റവും കൂടുതൽ കാണുന്ന ശിലകൾ
Ans : കായാന്തരിത ശിലകൾ
കായാന്തരിത ശിലകൾക്ക് ഉദാഹരണം .
Ans : നയിസ്, ഷിസ്റ്റ്,മാർബിൾ, സ്ലേറ്റ് ,
ക്വാർട്ട്സൈറ്റ്, ഷെയ്ൽ
രത്നങ്ങൾ, വ്രജം, മരതകം തുടങ്ങിയ വിലപിടിപ്പുള്ള കല്ലുകൾ കായാന്തരിത ശിലകൾക്ക് ഉദാഹരണങ്ങളാണ്.


ശിലകളിലെ മാറ്റം 


കായാന്തരീകരണത്തിന്റെ ഫലമായി ആഗ്നേയ ശില കൾ/അവസാദശിലകൾ താഴെ പറയുന്ന രീതിയിൽ
കായാന്തരിത ശിലകളാകുന്നു.
ഗ്രാനൈറ്റ് - നെെസ്
ചുണ്ണാമ്പുകല്ല് - മാർബിൾ 
 ബസാൾട്ട് - ഷിസ്റ്റ്
 മണൽകല്ല്- ക്വാർട്ട്സെെറ്റ് 
കളിമണ്ണ്, ഷെയ്ൽ സ്ലേറ്റ് 
കൽക്കരി - ഗ്രാഫെെറ്റ്


ഭൗമ ചലനങ്ങൾ 


ഭൂവൽക്കത്തിന് മാറ്റം വരുത്തുന്ന ഭൗമാന്തർഭാഗത്തു
നിന്നുള്ള ശക്തികളാണ്.
അന്തർജന്യ ശക്തികൾ (Endogenic Forces)
ഭൂകമ്പം , അഗ്നി പർവ്വത സ്ഫോടനം എന്നിവയാണ്, അന്തർജന്യ , ശക്തികൾ 
ഭൂഭാഗത്തിന് മാറ്റം വരുത്തുന്ന ഭൗമോപരിതലത്തിലെ ശക്തികളാണ്
Ans : ബാഹ്യജന്യ ശക്തികൾ (Exogenic Forces)
അപക്ഷയം അപരദനം,നിക്ഷേപണം എന്നിവ ബാഹ്യജന്യ പ്രക്രിയകൾ 
വിപുലമായ ആന്തരിക മാറ്റങ്ങൾക്കിടയാക്കുന്ന ഭൂവൽക്കത്തിനുള്ളിലോ ഭൂവൽക്കത്തിനോടുബന്ധപ്പെട്ടവയോ ആയ ചലനങ്ങളാണ് 
Ans : വിരൂപണ ചലനങ്ങൾ (Tectonic Movements)
രണ്ട് തരത്തിലുള്ള വിരൂപണ ചലനങ്ങളുണ്ട് 
Ans : ലംബ ചലനങ്ങൾ(Vertical Movements),തിരശ്ചിന ചലനങ്ങൾ 
(Horizontal Movements)


ലംബവും ,തിരശ്ചീനവും 


ഭൂഖണ്ഡ രൂപീകരണ ചലനങ്ങൾ എന്നറിയപ്പെടുന്നത്
Ans : ലംബ ചലനങ്ങൾ
ഉത്ഥാനം ,അവതലനം , എന്നിവക്കിടയാക്കുന്ന ചലനം 
Ans : ലംബ ചലനം 
അവസാദ ശിലാപടലങ്ങളുടെ രൂപമാറ്റത്തിനും മടക്കു
പർവ്വത രൂപീകരണത്തിനും ഇടയാക്കുന്ന ചലനങ്ങൾ
Ans : തിരശ്ചീന ചലനങ്ങൾ
ഭ്രംശനം, വലനം എന്നിവക്കിടയാക്കുന്ന ചലനം
Ans :  തിരശ്ചീന ചലനം 
ലംബചലനത്തിന്റെ ഭാഗമായി ഒരു പ്രദേശംചുറ്റുമുള്ള പ്രദേശങ്ങളെ  അപേഷിച്ച്  ഉയരുന്നതാണ് 
Ans : ഉത്ഥാനം(uplift)
ഒരു ഭൂവിഭാഗം ചുറ്റുമുള്ള പ്രദേശങ്ങളെ അപേക്ഷിച്ച ഇടിഞ്ഞു താഴുന്നതാണ് 
Ans :  അവതലനം (Subsidence)
ശിലകളുടെ തിരശ്ചീ
Ans :  തിരശ്ചീന ചലനങ്ങൾ
ഭൂവൽക്ക ത്തിലെ ശിലാപാളികളിൽ ഉണ്ടാവുന്ന സമ്മർദ്ദം മടക്കുകൾ രൂപപ്പെടുന്നതിന് ഇടയാക്കുന്നു. ഈ പ്രക്രിയയാണ്
Ans  : വലനം (Folding)
വലന പ്രകിയയുടെ ഫലമായുണ്ടാകുന്ന ഉയർന്ന മടക്കുകളാണ് Ans : അപനതികൾ (Anticlines)
വലനത്തിന്റെ ഫലമായുണ്ടാകുന്ന താഴ്ന്ന മടക്കുകൾ, 
Ans : അഭിനതികൾ (Synclines)
മടക്കു പർവ്വതങ്ങൾ (Folding Mountains) രൂപം കൊള്ളുന്നതിനിടയാക്കുന്ന ബലം 
Ans  :  വലനം
ഭൗമാന്തരശക്തികൾ ശിലാപാളികളിൽ ഏൽപ്പിക്കുന്ന വലിവു ബലം അവയിൽ വിള്ളലുകൾ വീഴ്ത്തുകയും വിള്ളലുകളിലൂടെ ശിലാഭാഗങ്ങൾ ഉയർത്തപ്പെടുകയോതാഴ്ത്തപ്പെടുകയോ ചെയ്യുന്നതിനിടയാക്കുകയുംചെയ്യുന്ന പ്രക്രിയ 
Ans : ഭ്രംശനം(Faulting)