മെയ് 4 - ജ്ഞാനേന്ദ്രിയങ്ങൾ

Top score (First 20)

# Name Score
1 PARVATHY SURYASREE.M.K 10
2 Aryaganga 10
3 Swathi kc 10
4 Aloka. S 10
5 Divya pk 10
6 Goutham 10
7 Fidel p. s 10
8 Akshay ks 10
9 Naha fathima 9
10 Anoop kumar pk 9
11 Suryadev 9
12 Amisha Sankar 9
13 Manha Kadeeja 9
14 അരുന്ധതി രാജേഷ് ബി 9
15 Saranya ck 9
16 Aadinath k baiju 9
17 Jishnu.R.v 9
18 Harigovind 8
19 Gopika cv 8
20 അതുല്യ 8

Answer keys

1. മണ്ണിരയുടെ ശ്വാസനാവയവം

  • 1. കണ്ണ്

  • 2. ത്വക്ക് (Answer)

  • 3. മൂക്ക്

  • 4. നാക്ക്

2. ത്വക്കിന് നിറം നൽകുന്ന വർണ്ണവസ്തു ആണ്

  • 1. ഹരിതകം

  • 2. ആന്തോസയാനിൻ

  • 3. സന്തോഫിൻ

  • 4. മെലാനിൻ (Answer)

3. മനുഷ്യന്റെ ജ്ഞാനേന്ദ്രിയങ്ങളിൽ ഉൾപ്പെടാത്തത്

  • 1. കണ്ണ്

  • 2. നാക്ക്

  • 3. തലച്ചോർ (Answer)

  • 4. ചെവി

4. ഏറ്റവും ഘ്രാണശക്തിയുള്ള ജീവി

  • 1. ആന

  • 2. നായ

  • 3. സ്രാവ് (Answer)

  • 4. മനുഷ്യൻ

5. ശ്രവണത്തിന് സഹായിക്കുന്ന ചെവിയിലെ ഭാഗം.

  • 1. യൂട്രിക്കിൾ

  • 2. കോക്ലിയ (Answer)

  • 3. സ്റ്റേപിസ്

  • 4. മാലിയസ്

6. ശരീരത്തിന്റെ തുലനനില പാലിക്കാൻ സഹായിക്കുന്ന അവയവം

  • 1. ത്വക്ക്

  • 2. കണ്ണ്

  • 3. മൂക്ക്

  • 4. ചെവി (Answer)

7. ലോകത്തിലാദ്യമായി തിമിര ശസ്ത്രക്രിയ നടത്തിയത്

  • 1. ഹിപ്പോക്രാറ്റസ്

  • 2. ക്രിസ്ത്യൻ ബർണാർഡ്

  • 3. ശുശ്രുതൻ (Answer)

  • 4. ജോസഫ് സിസ്റ്റർ

8. അരിമ്പാറക്ക് കാരണം

  • 1. ഫാറ്റ്

  • 2. വൈറസ് (Answer)

  • 3. ബാക്ടീരിയ

  • 4. മെലാനിൻ

9. എക്സിമ, മെലനോമ എന്നീ രോഗങ്ങൾ ബാധിക്കുന്ന ശരീരാവയവം

  • 1. മൂക്ക്

  • 2. നാക്ക്

  • 3. ചെവി

  • 4. ത്വക്ക് (Answer)

10. റിനോളജി എന്തിനെക്കുറിച്ചുള്ള പഠനശാഖയാണ്

  • 1. ചെവി

  • 2. ത്വക്ക്

  • 3. കണ്ണ്

  • 4. മൂക്ക് (Answer)

Answer Solution

ജ്ഞാനേന്ദ്രിയങ്ങള്‍ 
(Sense Organs)



 മനുഷ്യന്റെ ജ്ഞാനേന്ദ്രിയങ്ങൾ
Ans : കണ്ണ്, ചെവി, നാക്ക്, മുക്ക്, ത്വക്ക്

കണ്ണ്


കാഴ്ചയ്ക്കക്കുള്ള ഇന്ദ്രിയം 
Ans :  കണ്ണ് 
കണ്ണ് സ്ഥിതി ചെയ്യുന്നത്
Ans :  തലയോട്ടിയിലെ നേത്ര കോടരത്തിൽ
കണ്ണിലെ കാവൽക്കാർ 
Ans :  കൺപോളകൾ
കണ്ണിന്റെ ഏറ്റവും പുറമെയുള്ള പാളി. 
Ans : സ്ക്ലീറ (ദൃഢപടലം)
നേത്രഗോളത്തിന് ആകൃതി നൽകുന്ന പാളി. 
Ans : ദൃഢപടലം
കണ്ണിലെ ഏറ്റവും ഉള്ളിലുള്ള പാളി. 
Ans : റെറ്റിന (ദൃഷ്ടിപടലം) 
കണ്ണിൽ പ്രതിബിംബം രൂപം കൊള്ളുന്ന പാളി. 
Ans : റെറ്റിന 
ഏറ്റവും കൂടുതൽ കാഴ്ച ശക്തിയുള്ള കണ്ണിലെ ഭാഗം 
Ans : പീത ബിന്ദു (യെല്ലോ സ്പോട്ട് ) 
റെറ്റിനയിലെ റോഡുകോശങ്ങളും കോൺകോശങ്ങളു മില്ലാത്ത ഭാഗം
Ans :  അന്ധബിന്ധു (ബ്ലാക്കസ്പോട്ട് ) 
കണ്ണിന്റെ ലെൻസിനു മുൻപിൽ മറ്പോലെ കാണപ്പെടുന്ന ഭാഗം 
Ans : ഐറിസ് ഐറിസിന്റെ മധ്യഭാഗത്തുള്ള സുഷിരം. 
Ans :കൃഷ്‌ണമണി  (Pupil)
പ്രകാശതീവ്രത കൂടുമ്പോൾ കൃഷ്ണമണി 
Ans : ചുരുങ്ങുന്നു 
മങ്ങിയ വെളിച്ചത്തിൽ കൃഷ്ണമണി
Ans :  വികസിക്കുന്നു
മുൻഭാഗത്ത് വൃത്താകൃതിയിൽ കാണുന്ന ഗ്ലാസ്  പോലെ സുതാര്യതയുള്ള ഭാഗം 
Ans : കോർണിയ 
കണ്ണിലെ ദൃഢപടലത്തിന്റെ ഭാഗമാണ് കോർണിയ
കണ്ണിലെ ഏറ്റവും വലിയ അറ
Ans :  വിട്രിയസ് അറ
വിട്രിയസ് അറ ലെൻസിനും റെറ്റിനയ്ക്കും ഇടയിലായി കാണപ്പെടുന്നു.
വിട്രിയസ് അറയിലെ -അർദ്ധ ഖരാവസ്ഥയിലുള്ള പദാർത്ഥം 
ans : വിട്രിയസ് ദ്രവം (സ്ഫടിക ദ്രവം)
ഐറിസിനും കോർണിയയ്ക്കക്കും ഇടയിലുള്ള അറ
Ans : അക്വസ് അറ
നേത്രലെൻസിന്റെ വക്രത ക്രമീകരിക്കാൻ സഹായിക്കുന്ന പേശികൾ 
Ans : സീലിയറി പേശികൾ 
കൺഭിത്തിയിലെ മധ്യഭാഗം.
Ans : രക്തപടലം (കൊറോയിഡ്)
കണ്ണിലെ കലകൾക്ക് ഓക്സിജനും പോഷണവും പ്രധാനം ചെയ്യുന്ന ദ്രാവകം 
Ans :  അക്വസ്ദ്രവം 
രക്തപടലത്തിന് നിറം നൽകുന്ന വർണ്ണവസ്തു.
Ans :  മെലാനിൻ
കണ്ണിലെ കലകൾക്ക് ഓക്സിജനും പോഷണവും പ്രദാനം ചെയ്യുന്നു കണ്ണിലെ പാളി 
Ans : രക്തപടലം 
റോഡുകോശങ്ങളിലെ വർണ്ണവസ്തു 
Ans : റൊഡോപ്സിൻ
വിഷ്വൽ  പർപ്പിൾ എന്നറിയപ്പെടുന്ന  വർണ്ണ വസ്തു 
Ans :അയഡോപ്സസിൻ

റോഡ് ആൻഡ് കോൺ 


മങ്ങിയ വെളിച്ചത്തിൽ കാഴ്ച സാധ്യമാക്കുന്ന കണ്ണിലെ കോശങ്ങൾ. 
Ans : റോഡുകോശങ്ങൾ 
വസ്തുക്കളെ കറുപ്പായും വെളുപ്പായും കാണാൻ സഹായിക്കുന്ന പ്രകാശഗ്രാഹികൾ
Ans : റോഡ് കോശങ്ങൾ
നിറങ്ങൾ തിരിച്ചറിയാനും തീവ്രപ്രകാശത്തിൽ വസ്തുക്കളെ കാണാനും  സഹായിക്കുന്ന കണ്ണിലെ കോശങ്ങൾ 
Ans  : കോൺകോശങ്ങൾ
പൂച്ച, നായ എന്നിവയുടെ കണ്ണുകൾ രാത്രിയിൽ തിളങ്ങാൻ കാരണം.
Ans : അവയുടെ കണ്ണുകളിൽ ടപീറ്റം എന്ന പ്രതി ഫലനശേഷിയുള്ള പാളി ഉള്ളതിനാൽ 
രോഗാണുക്കളെ നശിപ്പിക്കാൻ കഴിവുള്ള കണ്ണുനീരിലടങ്ങിയ എൻസൈം 
Ans :  ലൈസോസൈം 
കണ്ണുനീർ ഉല്പാദിപ്പിക്കുന്ന ഗ്രന്ഥി 
Ans :  ലാക്രിമൽ ഗ്ലാൻഡ് 
കണ്ണനീരിൽ കാണുന്ന ലോഹം 
Ans :  സിങ്ക് 
കണ്ണിന്റെ തിളക്കത്തിനു കാരണം 
Ans :  സിങ്ക് 
കണ്ണിലെ ലെൻസ് 
Ans :  ബൈകോൺവെക്സ് ലെൻസ്
ചെറിയ വസ്തുക്കളെ സൂക്ഷിച്ച നോക്കുമ്പോൾ പ്രതിബിംബം രൂപം കൊള്ളുന്നത്.
Ans : പീതബിന്ദുവിൽ
കുഞ്ഞുങ്ങൾക്ക് ആദ്യമായി കണ്ണുനീരുണ്ടാകുന്നത്
Ans : ജനിച്ച് മൂന്നാഴ്ച്ച  പ്രായമാകുമ്പോൾ  
വ്യക്തമായ കാഴ്ച്ച ശക്തിയ്ക്കുള്ള ശരിയായ അകലം 
Ans : 25 സെ.മി 
അകലെയുള്ള വസ്തുക്കളെ വ്യക്തമായി കാണാൻ സാധിക്കാത്ത  അവസ്ഥ 
Ans : ഹസ്വദൃഷ്ടി (മയോപിയ)
ഹസ്വദൃഷ്ടി ഉള്ളവരിൽ (പതിബിംബം രൂപപ്പെടുന്നത് 
Ans : റെറ്റിനയ്ക്ക് മുൻപിൽ
ഹസ്വദൃഷ്ടിയ്ക്ക് കാരണം
Ans : നേത്രഗോളത്തിൻ്റെ നീളം വർദ്ധിക്കുന്നത്
അടുത്തുള്ള വസ്തുക്കളെ വ്യക്തമായി കാണാൻ സാധിക്കാത്ത അവസ്ഥ 
Ans : ദീർഘദൃഷ്ടി (ഹൈപർമെട്രോപിയ)
ദീർഘദൃഷ്ടിയുള്ളവരിൽ വസ്തുക്കളുടെ പ്രതിബിംബം പതിയ്ക്കുന്നത് 
Ans : റെറ്റിനയ്ക്ക് പുറകിൽ 
ദീർഘദൃഷ്ടിയ്ക്ക് കാരണം 
Ans : നേത്രഗോളത്തിന്റെ നീളം കുറയുന്നത്
നേത്രലൈൻസിന്റെ വക്രതമൂലം  വസ്തുവിന്റെ ശരിയായ പ്രതിബിംബം രൂപപ്പെടാത്ത അവസ്ഥ. 
Ans : വിഷമദൃഷ്ടി (അസ്റ്റിഗ്മാറ്റിസം)
നേത്രഗോളത്തിലെ മർദ്ദം അസാധാരണമായി വർദ്ധി ക്കുന്ന അവസ്ഥ 
Ans :  ഗ്ലോക്കോമ
കൃഷ്ണമണി ഈർപ്പരഹിതവും അതാര്യവുമായിത്തീരുന്ന അവസ്ഥ 
Ans : സീറോഫ്താൽമിയ
സീറോഫ്താൽമിയ രോഗത്തിന് കാരണം.
Ans :  ജീവകം എ യുടെ അപര്യാപ്തത
കണ്ണിലെ പേശികളുടെ സമന്വിത ചലനം സാധ്യമാകാതിരിക്കുന്ന അവസ്ഥ 
Ans :  കോങ്കണ്ണ്
നേത്രാവരണത്തിനുണ്ടാകുന്ന അണുബാധ. 
Ans : ചെങ്കണ്ണ് (കൺജങ്റ്റിവൈറ്റിസ്)
നിറങ്ങൾ തിരിച്ചറിയനാവാത്ത  അവസ്ഥ 
Ans : വർണ്ണാന്ധത
വർണ്ണാന്ധതായുള്ളവരിൽ തിരിച്ചറിയാനാകാത്ത നിറങ്ങൾ 
Ans : ചുവപ്പ് ,പച്ച 
വർണ്ണാന്ധതയുടെ മറ്റൊരു പേർ 
Ans :  ഡാൾട്ടനിസം
ആദ്യമായി വർണ്ണാന്ധതയെക്കുറിച്ച് വിശദീകരിച്ചത്. 
Ans : റോബർട്ട് ബോയിൽ
വർണ്ണാന്ധത കണ്ടുപിടിച്ചത് 
Ans : ജോൺ ഡാൾട്ടൺ
മങ്ങിയ വെളിച്ചത്തിൽ കണ്ണുകാണാൻ കഴിയാത്ത അവസ്ഥ 
Ans : നിശാന്ധത 
നിശാന്ധതയ്ക്ക്  കാരണം 
Ans : ജീവകം എയുടെ അപര്യാപ്തത 

സമഞ് ജനക്ഷമത 
(Power of Accomodation)
കണ്ണിൽ നിന്ന് വസ്തുവിലേക്കുള്ള ദൂരമനുസരിച്ച്  പ്രതിബിംബം റെറ്റിനയിൽ തന്നെ പതിപ്പിക്കാനുള്ള കണ്ണിൻ്റെ  കഴിവ് 

വീക്ഷണ സ്ഥിരത
(persistance of vision)
ഒരു വസ്തു ജനിപ്പിക്കുന്ന ദൃശ്യാനുഭവം 1/16  സെക്കന്റ് സമയത്തേക്ക്  കണ്ണിൽ തന്നെ തങ്ങി നിൽക്കുന്ന പ്രതിഭാസമാണ്  പെർസിസ്റ്റൻസ് ഓട് വിഷൻ
കണ്ണിൻ്റെ വിഷമതകളും , പരിഹാര ലെൻസുകളും
(ഹസ്വദൃഷ്ടി - കോൺകേവ് ലെൻസ് (അവതല ലെൻസ്)
ദീർഘദൃഷ്ടി - കോൺവെക്സ് ലെൻസ് (ഉത്തല ലെൻസ്)
വിഷമ ദൃഷ്ടി - സിലിണ്ടിക്കൽ ലെൻസ് 
  (ഹസ്വദൃഷ്ടിയും ദീർഘദൃഷ്ടിയും ഒരുമിച്ച പരിഹരിക്കാൻ ഉപയോഗിക്കുന്ന ലെൻസ് -  ബൈഫോക്കൽ  ലെൻസ്
ദീർഘദൃഷ്ടി
ബൈഫോക്കൽ ലെൻസ് കണ്ടുപിടിച്ചത് - ബഞ്ചമിൻ ഫ്രാങ്കളിൻ
പ്രായം കൂടുമ്പോൾ കണ്ണിൻ്റെ ഇലാസ്തികത കുറഞ്ഞുവരുന്ന അവസ്ഥ 
Ans : വെള്ളെഴുത്ത്
പ്രായം കൂടുമ്പോൾ കണ്ണിലെ ലെൻസിൻ്റെ സുതാര്യത നഷ്ടമാകുന്നതാണ് തിമിരം (Cataract)
ലോകത്തിലാദ്യമായി തിമിരശസ്ത്രക്രിയ നടത്തിയത് 
Ans : ശുശ്രുതൻ   
ട്രക്കോമ രോഗം ബാധിക്കുന്ന അവയവം 
Ans : കണ്ണ് 
കണ്ണ് പുറത്തേക്ക് തുറിച്ചു വരുന്ന അവസ്ഥ 
Ans : എക്സോഫ്താൽമോസ് ( പ്രോപ്റ്റോസിസ് )
മൂങ്ങയ്ക്ക് പകൽ വെളിച്ചത്തിൽ കാഴ്ച കുറയാനുള്ള കാരണം 
Ans : കോൺകോശങ്ങളുടെ അപര്യാപ്തത
കണ്ണ് മാറ്റിവയ്ക്കൽ ശസ്ത്രക്രിയയിൽ ഉപയോഗിക്കുന്ന നേത്രഭാഗം 
Ans : കോർണിയ (നേത്രപടലം )
ലോകത്തിലെ ആദ്യത്തെ കണ്ണ് മാറ്റിവയ്ക്കൽ ശസ്ത്രക്രിയ നടത്തിയത് 
Ans : ഡോ. എഡ്വേർഡ് കൊർണാഡ് സിം ( ഡിസംബർ ) (ഓസ്ട്രിയ )
സ്നെല്ലൻസ് ചാർട്ട് ഉപയോഗിക്കുന്നത് 
Ans : കാഴ്ചശക്തി പരിശോധിക്കാൻ 
ദേശീയ അന്ധതാ നിവാരണ പദ്ധതി ആരംഭിച്ച വർഷം
Ans : 1976
കെരാറ്റോപ്ലാസ്റ്റി ശരീരത്തിന്റെ ഏത് അവയവവുമായി ബന്ധപ്പെട്ട ശാസ്ത്രക്രിയയാണ് 
Ans : കണ്ണ്  
കോർണിയ മാറ്റി പുതിയ കോർണിയ വെച്ചു പിടിപ്പി ക്കുന്ന ശസ്ത്രക്രിയയുടെ പേര്  
Ans : കെരാറ്റോപ്ലാസ്റ്റി
കണ്ണിന്റെ ഉൾവശം പരിശോധിക്കാൻ ഉപയോഗിക്കുന്ന
Ans : ഒഫ്താൽമോസ്കോപ്
മനുഷ്യ നേത്രത്തിലെ കോർണിയയിൽ പുതുതായി കണ്ടുപിടിച്ച പാളി 
Ans : ദുവ പാളി (Dua’s layer)
ദുവപാളി കണ്ടുപിടിച്ച ഇന്ത്യൻ ശാസ്ത്രജ്ഞൻ
Ans : ഹർമിന്ദർസിങ് ദുവ

ചെവി 


ശരീരത്തിന്റെ തുലനനില പാലിക്കാൻ സഹായിക്കുന്ന അവയവം 
Ans : ചെവി
ചെവിയുടെ മൂന്നു ഭാഗങ്ങൾ.
Ans :  മധ്യകർണ്ണം,ബാഹ്യ കർണ്ണം, ആന്തരകർണ്ണം
മധ്യകർണത്തിലെ അസ്ഥികൾ,
Ans : മാലിയസ്, ഇൻകസ്, സ്റ്റേപിസ് 
ചുറ്റികയുടെ ആകൃതിയിലുള്ള മധ്യകർണത്തിലെ അസ്ഥി
Ans : മാലിയസ്
കൂടക്കല്ലിന്റെ ആകൃതിയിലുള്ള മധ്യകർണത്തിലെ അസ്ഥി
Ans : ഇൻകസ്
കുതിര സവാരിക്കാരന്റെ പാദ്ധാരയുടെ ആകൃതിയിലുള്ള മധ്യകർണത്തിലെ അസ്ഥി 
Ans :  സ്റ്റേപിസ്
ശരീരത്തിലെ ഏറ്റവും ചെറിയ അസ്ഥി
Ans : സ്റ്റേപിസ്
ബാഹ്യകർണ്ണത്തിന്റെ ഭാഗങ്ങൾ
Ans : ചെവിക്കുട, കർണ്ണനാളം, കർണ്ണപടം
കർണപടത്തിന് ഇരുവശത്തുമുള്ള വായുമർദ്ദം ക്രമീകരിക്കാൻ സഹായിക്കുന്നത്
Ans : യൂസ്റ്റേക്കിയൻ നാളി
മധ്യകർണ്ണത്തെ ഗ്രസനിയുമായി ബന്ധിപ്പിക്കുന്ന കുഴൽ 
Ans  : യൂസ്റ്റേക്കിയൻ നാളി
യൂസ്റ്റേക്കിയൻ നാളി ബന്ധിപ്പിക്കുന്ന ഭാഗങ്ങൾ 
Ans : ചെവി, തൊണ്ട
ആന്തരകർണത്തിന്റെ ഭാഗങ്ങൾ.
Ans : അർദ്ധ വൃത്താകാര കുഴലുകൾ, വെസ്റ്റിബ്യൂൾ,ക്ലോക്കിയ 
വെസ്റ്റിബ്യളിന്റെരണ്ട് ഭാഗങ്ങൾ 
 Ans : യൂട്രിക്കിൾ , സാക്യൂൾ  
വെസ്റ്റിബ്യൂളിലെ ചുണ്ണാമ്പ തരികളാണ്
Ans : ഓട്ടോലിത്ത്
ശരീരത്തിന്റെ ചലനം മൂലം ചലിക്കുന്നത്
Ans : ഓട്ടോലിത്ത്
ശ്രവണത്തിന് സഹായിക്കുന്ന ചെവിയിലെ ഭാഗം. 
Ans : കോക്ലിയ
മനുഷ്യന് കേൾക്കാൻ സാധിക്കുന്നു ശബ്ദത്തിന്റെ പരിധി 
Ans : 20Hz നും 20,000 Hz നും ഇടയിൽ 
ആന്തര കർണത്തിൽ നിറഞ്ഞിരിക്കുന്ന ദ്രാവകങ്ങൾ.
Ans : പേരിലിംഫ് , എന്റോലിംഫ് എന്നിവ

തലച്ചാറിന്റെ ഭാരം 


സ്പേം വെയ്ൽ - 7800 ഗ്രാം
ആന - 5000 ഗ്രാം
ഡോൾഫിൻ - 1700 ഗ്രാം
മനുഷ്യൻ - 1400  ഗ്രാം
പശു - 500 ഗ്രാം
ചിമ്പൻസി - 420 ഗ്രാം
പട്ടി - 72 ഗ്രാം
പൂച്ച - 30 ഗ്രാം
മൂങ്ങ - 2.2 ഗ്രാം
ഏറ്റവും വലിയ തലച്ചോറുള്ള ജീവി
Ans : സ്പേം വെയ്ൽ
കരയിലെ ഏറ്റവും വലിയ തലച്ചോറുള്ള ജീവി 
Ans : ആന 
ഹൈപ്പോതലാമസ് ഉല്പാദിപ്പിക്കുന്ന ഹോർമോണുകൾ 
Ans  : ഓക്സിടോസിൻ, വാസോപ്രസിൻ
പ്രസവ പ്രകിയയിൽ നിർണ്ണായക പങ്ക് വഹിക്കുന്ന ഹോർമോൺ
Ans : ഓക്‌സിടോസിൻ 
സെറിബല്ലത്തിലേയ്ക്കും സെറിബല്ലത്തിൽ നിന്നും ഉള്ള ആവേഗങ്ങളുടെ പുനഃപ്രസരണകേന്ദ്രം.
Ans : പോൺസ് 
മസ്തിഷകത്തിന്റെ ഇടത്-വലത് അർധഗോളങ്ങളെ തമ്മിൽ ബന്ധിപ്പിക്കുന്ന നാഡീകല. 
Ans : കോർപ്പസ് കലോസം 
സെറിബ്രത്തിന്റെ ഇടത്തെ അർധഗോളം നിയന്ത്രിക്കുന്നത്  
Ans  : ശരീരത്തിന്റെ വലതുഭാഗത്തെ 
സെറിബ്രത്തിന്റെ വലത്തെ അർധഗോളം നിയന്ത്രിക്കുന്നത്
 Ans  : ശരീരത്തിന്റെ ഇടതുഭാഗത്തെ 
മസ്തിഷകത്തിലേക്ക് രക്തം വിതരണം ചെയ്യുന്ന ധമനികളിൽ രക്തം കട്ട പിടിക്കുന്നതുമൂലം അതിലൂടെ രക്തപ്രവാഹം തടസ്സപ്പെടുന്ന അവസ്ഥ. 
Ans : സെറിബ്രൽ ത്രോംബോസിസ് 
മസ്തിഷകത്തിലേക്കുള്ള ഏതെങ്കിലും രക്തക്കുഴലു കൾ പൊട്ടുന്നതിന്റെ ഫലമായുണ്ടാകുന്ന രക്തപ്രവാഹം 
Ans  : സെറിബൽ ഹെമറേജ് 
ശരീരത്തിന് മൊത്തമായോ ഭാഗികമായോ ചലനശേഷി നഷ്ടപ്പെടുകയോ പ്രതികരണശേഷി ഇല്ലാതാവുകയോ ചെയ്യുന്ന അവസ്ഥ 
Ans :  തളർവാതം (പരാലിസിസ്) 
മസ്തിഷകത്തിലെ സ്തപാളിയായ മെനിൻജസിനുണ്ടാകുന്ന അണുബാധ 
Ans :  മെനിൻജൈറ്റിസ് 
മുഖങ്ങളെ തിരിച്ചറിയാൻ മസ്തിഷകത്തിന് കഴിയാതെ വരുന്ന അവസ്ഥ. 
Ans :  പ്രോസോപഗ്നോസിയ (പ്രോസോഫിനോസിയ)
അക്ഷരങ്ങളും വാക്കുകളും തിരിച്ചറിയുന്നതിനെ ബാധിക്കുന്ന തലച്ചോറിന്റെ തകരാറ് 
Ans :  ഡൈസ്ലേഷ്യ
പക്ഷാഘാതത്തിനുള്ള കാരണങ്ങൾ, 
Ans : സെറിബ്രൽ ത്രോംബോസിസും, സെറിബ്രൽ ഹെമറേജും 
മെഡുല ഒബ്ലോംഗേറ്റയുടെ തുടർച്ചയായി കാണുന്ന ഭാഗം 
Ans :  സുഷുമ്ന 
റിഫ്ളക്സ് പ്രവർത്തനങ്ങളെ നിയന്തിക്കുന്നത്. 
Ans : സുഷുമ്ന 
സുഷുമ്ന സ്ഥിതി ചെയ്യുന്നത് 
Ans :  നട്ടെല്ലിന്റെ ഉള്ളിൽ 
സുഷുമ്നയിൽ നിന്ന് ഉൽഭവിക്കുന്ന നാഡികൾ 
Ans : 31 ജോഡികൾ 
സുഷുമ്ന സ്ഥിതി ചെയ്യുന്ന നട്ടെല്ലിലെ ഭാഗം. 
Ans : ന്യൂറൽ കനാൽ 
സുഷുമ്ന നാഡിയുടെ നീളം 
Ans : 45 സെ.മീ 
സുഷുമ്നയുമായി യോജിച്ചിരിക്കുന്ന മസ്തിഷ്കഭാഗം
 Ans  : മെഡുല്ല ഒബ്ലോംഗേറ്റ 
നാഡീവ്യവസ്ഥയെ ബാധിക്കുന്ന ഒരു സംക്രമിക രോഗം 
Ans  : പോളിയോ മെലിറ്റസ് 
മസ്തിഷകവും സുഷുമ്നയും ചേരുന്നതാണ്. 
Ans : കേന്ദ്രനാഡീവ്യൂഹം 
ശരീരത്തിന്റെ പ്രവർത്തനങ്ങളെ നിയന്ത്രിക്കുകയും ഏകോപിപ്പിക്കുകയും ചെയ്യുന്നത്. 
Ans : നാഡീവ്യവസ്ഥ 
നാഡീവ്യവസ്ഥയുടെ അടിസ്ഥാന ഘടകം.
Ans : ന്യൂറോൺ (നാഡീകോശം)
മറ്റു കോശങ്ങളിൽ നിന്നും നാഡി കോശങ്ങളുടെ സവിശേഷത 
Ans :  സ്വയം വിഭജിക്കാൻ  ശേഷിയില്ല
ന്യൂറോണിന്റെ പ്രധാന ഭാഗങ്ങൾ 
Ans :  കോശശരീരം,ആക്സോൺ ,ഡെൻഡ്രോൺ, സിനാപ്റ്റിക്നോബ് 
ന്യൂറോണിലെ നീണ്ടതന്തു
Ans : ആക്സോൺ
നാഡീകോശങ്ങൾ ആവേഗങ്ങൾ സ്വീകരിക്കുന്നത്
Ans : ഡെൻഡ്രൈറ്റിലൂടെ
ന്യൂറോണിൽനിന്ന്  നിന്ന് ആവേഗങ്ങളെ വഹിച്ചുകൊണ്ട്പോകുന്നത് 
Ans : ആക്സോൺ
ഒരു ന്യൂറോണിന്റെ ആക്സസോണെറ്റുകളും മറ്റൊരുന്യൂറോണിന്റെ  ഡെൻ  ഡ്രോണൈറ്റുകളും തമ്മിൽ ബന്ധപ്പെടുന്ന ഭാഗം 
Ans : സിനാപ്സ്
ആക്സസോണിന്റെ ആവരണം 
Ans :  മയലിൻ ഉറ 
മയലിൻ ഉറ നിർമ്മിക്കപ്പെട്ടിരിക്കുന്ന പദാർത്ഥം
Ans :  കൊഴുപ്പ് 
ആക്സസോണിനെ പൊതിഞ്ഞിരിക്കുന്ന മയലിൻ ഉറയുടെ നിറം
Ans :  വെള്ള
തലച്ചോറിലും സുഷുമ്നയിലും മയലിൻ ഉള്ള നാഡീ തന്തുക്കൾ ഒന്നിച്ച കൂടിയ ഭാഗം 
Ans : വൈറ്റ് മാറ്റർ 
കോശശരീരവും മയലിൻ ഉറ ഇല്ലാത്ത നാഡീകോശ ഭാഗങ്ങളും ഒന്നിച്ച് ചേർന്നുള്ള ഭാഗമാണ് 
Ans :  ഗ്രേമാറ്റർ 
സിനാപ്റ്റ്സിൽ നാഡീയപ്രേഷകമായി പ്രവർത്തിക്കുന്ന രാസവസ്തു.
Ans : അസറ്റൈൽ കോളിൻ (സിനാപ്റ്റിക്നോബിൽ നിന്നാണ് അസറ്റൈൽ കോളിൻ സ്രവിക്കപ്പെടുന്നത്)
നാഡീകോശങ്ങളിലൂടെയുള്ള ആവേഗങ്ങളുടെ പ്രസരണവേഗം
Ans :  സെക്കന്റിൽ 0.5 മുതൽ 100 മീറ്റർ വരെ 70 മില്ലിവോൾട്ട് 
നാഡീയ ആവേഗങ്ങളുടെ പ്രസരണത്തിനു സഹായിക്കുന്ന  അയോണുകൾ. 
Ans : പോസിറ്റീവ് ചാർജഡ് അയോണുകൾ
നാഡികൾ നിർമ്മിതമായിരിക്കുന്നത്. 
Ans : നാഡീതന്തുക്കൾ കൊണ്ട്
നാഡീതന്തുക്കളുടെ കൂട്ടം 
Ans :  ഗ്രാംഗ്ലിയോൺ
മൂന്ന് തരത്തിലുള്ള നാഡികൾ,
Ans : സംവേദന നാഡി, പ്രേരക നാഡി ,സമ്മിശ്ര നാഡി 
സംവേദ ആവേഗങ്ങളെ സുഷുമ്നയിലോ മസ്തിഷ്കത്തിലോ എത്തിക്കുന്ന നാഡികൾ
Ans :  സംവേദ നാഡികൾ
ഒരു സംവേദ നാഡിക്കുദാഹരണം 
Ans :  നേത്ര നാഡി 
മസ്തിഷ്കം, സുഷുമ്ന എന്നിവിടങ്ങളിൽ നിന്നുള്ള പ്രേരക ആവേഗങ്ങളെ ശരീരത്തിന്റെ വിവിധ ഭാഗങ്ങളിൽ എത്തിക്കുന്ന നാഡികൾ 
Ans : പ്രേരക നാഡികൾ 
ഒരു പ്രേരക നാഡിക്കുദാഹരണം 
Ans : 11-ാം ശിരോനാഡി
സംവേദനാഡീതന്തുക്കളും പ്രേരക നാഡിതന്തുക്കളും കൂടിച്ചേർന്നതാണ്
Ans : സമ്മിശ്രനാഡി
സമ്മിശ്രനാഡിക്കുദാഹരണങ്ങൾ 
Ans : വാഗസ് നാഡിശിരോനാഡി ,സുഷുമ്ന നാഡികൾ 
നട്ടെലിന്റെ ഇരുവശത്തുള്ള ഗാംഗ്ലിയോൺ ശൃംഖലയും അവയോട് ബന്ധപ്പെട്ട നാഡികളും ചേർന്നതാണ് 
Ans : സിംപതറ്റിക് വ്യവസ്ഥ 
മസ്തിഷ്ക്കത്തിൽ നിന്നും  സുഷുമുനയുടെ അവസാന ഭാഗത്തെ  ഗാംഗ്ലിയോണുകൾ നിന്നും പുറപ്പെടുന്ന നാഡികൾ ചേർന്നതാണ് 
Ans : പാരാ സിംപതറ്റിക് വ്യവസ്ഥ 
സിംപതറ്റിക് വ്യവസ്ഥയും   പാരാ സിംപതറ്റിക് വ്യവസ്ഥയും ചേർന്നതാണ് 
Ans : സ്വതന്ത്ര നാഡീവ്യവസ്ഥ 
മനുഷ്യ ശരീരത്തിലെ ഏറ്റവും നീളം കൂടിയ നാഡി 
Ans : സയാറ്റിക് നാഡി 
മനുഷ്യശരീരത്തിലെ ഏറ്റവും നീളം കൂടിയ ശിരോ നാഡി
Ans : വാഗസ് നാഡി (10-ാം ശിരോനാഡി)
ഓൾഫാക്ടറി നെർവ്വിന്റെ ധർമ്മം 
Ans :  ഗന്ധഗ്രഹണം
നേത്രഗോളത്തിന്റെ ചലനവുമായി ബന്ധപ്പെട്ട നാഡി
Ans : ഓക്കുലോ മോട്ടോർ
സെറിബ്രൽ കോർട്ടക്സ്സിൽ നിന്ന് ആവേഗങ്ങളുമായി ബന്ധപ്പെട്ട താളം തെറ്റിയതും അമിതവുമായ വൈദ്യു ചാർജ് ഉണ്ടാകുന്നതാണ് 
Ans : അപസ്മാരം (എപിലെപ്റ്റസി)
മെനി‍‍ഞ്ചൈറ്റിസിന് കാരണമായ സൂക്ഷ്മമാണുക്കൾ
Ans : വൈറസ്, ബാക്ടീരിയ, പരാദങ്ങൾ, ഫംഗസ് 
മെനി‍‍ഞ്ചൈറ്റിസ്  രോഗനിർണ്ണയത്തിനുള്ള പരിശോധന 
Ans : CSF പരിശോധന (CSF  - സെറിബ്രോ സ്‌പൈനൽ ഫ്‌ളൂയിഡ്‌)
തലച്ചോറിലെ ന്യൂറോണുകളുടെ ക്രമാതീതമായ നാശമോ ജനിതക തകരാറോ മൂലം ഉണ്ടാകുന്ന അസാധാരണമായ ഓർമക്കുറവ് 
Ans : അൾഷി മെഴ്സ് 
ശരീരത്തിലെ പ്രേരക ന്യൂറോണുകൾക്ക് നാശം സംഭവിക്കുന്നതുമൂലം പേശി പ്രവർത്തനങ്ങളെ ഏകോപിപ്പിക്കാൻ സാധിക്കാതെ വരുന്ന അവസ്ഥ 
Ans : പാർക്കിൻ സൺസ് രോഗം 
പ്രേരക ന്യൂറോണുകൾക്ക് നാശം സംഭവിക്കുമ്പോൾ ഡോപാമൈൻ എന്ന നാഡീയ പ്രേഷകത്തിന്റെ ഉത്പാദനം കുറയുന്നു
നാഡീവ്യവസ്ഥയുടെ തകരാറുകൾ കണ്ടുപിടിക്കാൻ ഉപയോഗിക്കുന്ന മാർഗ്ഗങ്ങൾ,
CT സ്കാൻ  , MRI സ്കാൻ , EEG
CT സ്കാൻ (കമ്പ്യൂട്ടർറൈസ്ഡ് റ്റോമോ ഗ്രാഫിക് സ്കാൻ )
MRI സ്കാൻ  (മാഗ്നെറ്റിക് റെസൊണൻസ്  ഇമേജിങ്)
EEG (ഇലക്ട്രോ എൻസഫലോ ഗ്രാം )
EEG ണ്ടുപിടിച്ചത് - ഹാൻസ് ബെർജർ 
ഹൃദയത്തെയും ഹൃദ്രോഗങ്ങളെയും കുറിച്ച് പഠിക്കുന്ന വൈദ്യശാസ്ത്രശാഖ 
Ans :  കാർഡിയോളജി
മനുഷ്യഹൃദയത്തിന്റെ ഏകദേശ വലിപ്പം
Ans : ഓരോ വ്യക്തിയുടേയും കൈമുഷ്ഠിയുടെ വലിപ്പം
മനുഷ്യഹൃദയത്തിന്റെ ഏകദേശഭാരം 
Ans :  300 ഗ്രാം
ഹൃദയത്തിന്റെ ധർമ്മം 
Ans :ശരീരത്തിനാവശ്യമായ രക്തം പമ്പ് ചെയ്യുക
രക്തപര്യയന വ്യവസ്ഥയുടെ കേന്ദ്രം 
Ans :  ഹ്യദയം
മനുഷ്യ ഹൃദയത്തിന്റെ അറകളുടെ എണ്ണം 
Ans : നാല് (2 ഓറിക്കിളുകൾ 2 വെൻട്രിക്കിളുകൾ) 
മനുഷ്യ ഹൃദയത്തിന്റെ മുകളിലത്തെ അറകൾ
ഓറിക്കിളുകൾ
മനുഷ്യ ഹൃദയത്തിന്റെ താഴത്തെ അറകൾ, വെൻട്രിക്കിളുകൾ
കട്ടി കൂടിയ ഭിത്തിയുള്ള ഹൃദയ അറ 
Ans : ഇടത് വെൻട്രിക്കിൾ
മനുഷ്യഹൃദയം സ്പന്ദിച്ചു തുടങ്ങുന്നത്
Ans : ഭൂണത്തിന് 4 ആഴ്ച പ്രായമാകുമ്പോൾ 
മാസങ്ങളിൽ ഗർഭസ്ഥശിശുവിന്റെ ഹൃദയമിടിപ്പ 
Ans : ഒരു മിനിട്ടിൽ ഏകദേശം 200 തവണ 
പ്രായപൂർത്തിയായ ഒരു മനുഷ്യന്റെ ഹൃദയ സ്പന്ദന . നിരക്ക് 
Ans :  ഒരു മിനിട്ടിൽ ഏകദേശം 72 തവണ 
ഹൃദയസ്പന്ദനം നിയന്ത്രിക്കുന്ന മസ്തിഷ്ക ഭാഗം
Ans : മെഡുല  ഒബ്ലോംഗേറ്റ
ഹൃദയത്തെ പൊതിഞ്ഞിരിക്കുന്ന ഇരട്ട സ്തരമുള്ള ആവരണം 
ans :   പെരികാർഡിയം ദ്രവം 
പെരികാർഡിയത്തിൽ നിറഞ്ഞിരിക്കുന്ന ദ്രവം
Ans : പെരിക്കാർഡിയൽ ദ്രവം
പെരിക്കാർഡിയൽ ദ്രവത്തിന്റെ ധർമ്മം
Ans : ഹൃദയത്തെ ബാഹ്യക്ഷതങ്ങളിൽ നിന്ന് സംരക്ഷി ക്കുക, ഹൃദയം വികസിക്കുമ്പോൾ സ്തരങ്ങൾക്കിടയിലുള്ള ഘർഷണം ഇല്ലാതാക്കുക.
 ഹൃദയഭിത്തി നിർമ്മിക്കപ്പെട്ടിരിക്കുന്ന ആവരണങ്ങൾ
Ans : പെരി കാർഡിയം,മായോകാർഡിയം, എൻഡോകാർഡിയം 
മനുഷ്യ ശരീരത്തിലെ വിശ്രമമില്ലാത്ത പേശി.
Ans : മയോ കാർഡിയൽ പേശികൾ 
ഹൃദയത്തിന്റെ പേസ്ക്മേക്കർ” എന്നറിയപ്പെടുന്ന 
Ans : SA Node (Sinuauricular Node) 
'അർബുദം ബാധിക്കാത്ത അവയവം 
Ans :  ഹൃദയം
ഹൃദയത്തെ ഉത്തേജിപ്പിക്കാൻ സഹായിക്കുന്ന ഹോർമോൺ
Ans : അഡ്രിനാലിൻ 
ഹൃദയതന്ത്രികൾ എന്നറിയപ്പെടുന്നത്. 
Ans : കോർഡേ ടെന്റിനെ
നാഡീമിടിപ്പ് അറിയാനായി തൊട്ടുനോക്കുന്ന രക്തക്കുഴൽ
Ans : ധമനി 
ഓക്സിജൻ അടങ്ങിയ രക്തമാണ്
Ans :  ശുദ്ധരക്തം
ശുദ്ധ രക്തം ഉള്ളത് ഹൃദയത്തിൻ്റെ
Ans : ഇടത്തെ അറകളിൽ
മനുഷ്യശരീരത്തിലെ ഏറ്റവും വലിയ രക്തകുഴൽ 
Ans : മഹാധമനി (അയോർട്ട)
മനുഷ്യശരീരത്തിലെ ഏറ്റവും വലിയ ധമനി 
Ans :  മഹാധമനി
മനുഷ്യ ശരീരത്തിലെ ഏറ്റവും വലിയ സിര
Ans : അർദ്ധമഹാസിര 
ഓക്സിജൻ അടങ്ങിയിട്ടില്ലാത്ത രക്തമാണ്
Ans : അശുദ്ധരക്തം
അശുദ്ധരക്തം ഉള്ളത്  ഹൃദയത്തിൻ്റെ
Ans : വലത്തേ അറകളിൽ 
ഹൃദയത്തിൻ്റെ വലത്തേ  ഓറിക്കിളിലേക്ക്  രക്തം എത്തിക്കുന്നത് 
Ans : ഉൗർദ്ധ്വമഹാസിര(superior Venacava)യും  അധോമഹാസിര(Inferior  Venacava)യും.