പോർച്ചുഗീസുകാരുടെ ആഗമനം
ഇന്ത്യയിലെ തുറമുഖങ്ങൾ
പോർച്ചുഗീസുകാരുടെ ആഗമനം
കടൽമാർഗം ഇന്ത്യയിലെത്തിയ ആദ്യത്തെ യൂറോപ്യൻമാർ ആരാണ്?
Ans : പോർച്ചുഗീസുകാർ
ഇന്ത്യയിലെ കോളനിഭരണം അവസാനിപ്പിച്ച ഏറ്റവുമൊടുവിലായി മടങ്ങിയ യൂറോപ്യൻമാർ ആര്?
Ans : പോർച്ചുഗീസുകാർ
ആകെ എത്രവർഷമാണ് ഇന്ത്യയിൽ പോർച്ചുഗീസ് സാന്നിധ്യം ഉണ്ടായിരുന്നത്?
Ans : 463 വർഷം (1498 മുതൽ 1961 വരെ)
ഇന്ത്യയിൽ ആദ്യമായെത്തിയ പോർച്ചുഗീസുകാരനാര്?
Ans : വാസ്കോ ഡ ഗാമ
വാസ്കോ ഡ ഗാമ ഇന്ത്യയിൽ ആദ്യമായി കപ്പലിറങ്ങിയതെവിടെ?
Ans : കോഴിക്കോടിനടുത്തുള്ള കാപ്പാട്
വാസ്കോ ഡ ഗാമ ഇന്ത്യയിൽ കപ്പലിറങ്ങിയതെന്ന്?
Ans : 1498 മെയ് 20
വാസ്കോ ഡ ഗാമ ഇന്ത്യയിൽ എത്തുമ്പോൾ പോർച്ചുഗീസിലെ രാജാവ് ആരായിരുന്നു?
Ans : മാനുവൽ ഒന്നാമൻ
ഇന്ത്യയിലേക്കുള്ള യാത്രയിൽ ഗാമയും സംഘവും സഞ്ചരിച്ച കപ്പലുകൾ ഏതെല്ലാം?
Ans : സാവോ ഗബ്രിയേൽ, സാവോ റാഫേൽ, ബെറിയോ
വാസ്കോ ഡ ഗാമയുടെ ഇന്ത്യയിലേക്കുള്ള ഐതിഹാസിക യാത്ര ആരംഭിച്ചതെവിടെനിന്നാണ്?
Ans : ലിസ്ബൺ (1497 ജൂലായ് 8)
ഇന്ത്യയിലേക്കുള്ള യാത്രയിൽ ഗാമ സഞ്ചരിച്ച കപ്പലേത്?
Ans : സാവോ ഗബ്രിയേൽ
ആഫ്രിക്കയിലെ പ്രതീക്ഷാമുനമ്പ് ചുറ്റിസഞ്ചരിച്ച ആദ്യത്തെ പോർച്ചുഗീസുകാരനാര്?
Ans : ബർത്തലോമ്യ ഡയസ് (1488)
വാസ്കോ ഡ ഗാമയെ പിൻ തുടർന്ന് ഇന്ത്യയിലേക്കുള്ള രണ്ടാം പോർച്ചുഗീസ് സംഘത്തെ നയിച്ചതാര്?
Ans : പെഡ്രോ അൽവാരിസ് കബ്രാൾ (1500)
വാസകോഡ ഗാമ രണ്ടാംതവണ ഇന്ത്യയിലെത്തിയ വർഷമേത്?
Ans : 1502
ഇന്ത്യയിലെ ആദ്യത്തെ പോർച്ചുഗീസ് വൈസ്രോയി ആരായിരുന്നു?
Ans : ഫ്രാൻസിസ്കോ അൽമേഡ (1505-1509)
ഇന്ത്യയിലെ രണ്ടാമത്തെ പോർച്ചുഗീസ് വൈസ്രോയി ആരായിരുന്നു?
Ans : ആൽബുക്വർക്ക് (1509-1515)
ഇന്ത്യയിലെ പോർച്ചുഗീസ് ആസ്ഥാനം കൊച്ചിയിൽനിന്നും ഗോവയിലേക്കു മാറ്റിയ വൈസ്രോയിയാര്?
Ans : ആൽബുക്വർക്ക്
മൂന്നാമത്തെയും അവസാനത്തെയും തവണ വൈസ്രോയിയായി
ഗാമ ഇന്ത്യയിലെത്തിയ വർഷമേത്?
Ans : 1524
വാസ്കോ ഡ ഗാമ അന്തരിച്ചതെവിടെ വെച്ച്?
Ans : കൊച്ചിയിൽ
വാസ്കോ ഡ ഗാമ അന്തരിച്ചതെന്ന്?
Ans : 1524 ഡിസംബർ 24
വാസ്കോഡ ഗാമയെ സംസ്‌കരിച്ചതെവിടെ?
Ans : ഫോർട്ട് കൊച്ചിയിലെ സെന്റ് ഫാൻസിസ് പള്ളിയിൽ (1539-ൽ പോർച്ചുഗലിലേക്ക് കൊണ്ടുപോയി)
ഇന്ത്യയിലെ ആദ്യത്തെ യൂറോപ്യൻ കോട്ടയേത്?
Ans : മാനുവൽ കോട്ട (കൊച്ചി)
മാനുവൽ കോട്ട നിർമിച്ച യുറോപ്യന്മാരാര്?
Ans : പോർച്ചുഗീസുകാർ
മട്ടാഞ്ചേരിയിലെ ഡച്ചുകൊട്ടാരം പണിതതാര്?
Ans : പോർച്ചുഗീസുകാർ (1555)
കൊച്ചിയിലെ ഏതു രാജാവിനാണ് ഡച്ചുകൊട്ടാരം പണിതു നൽകിയത്?
Ans : വീരകേരളവർമയ്ക്ക്
പോർച്ചുഗീസുകാരുടെ കേരളത്തിലെ ആധിപത്യത്തിന് അന്ത്യംകുറിച്ച് ഡച്ചുകാർ അവരെ പരാജയപ്പെടുത്തിയ വർഷമേത്?
Ans : 1663 (കൊച്ചി)
പിൽക്കാലത്ത് വിശ്രുത നാവികനായിത്തീർന്ന ആരാണ് തന്റെ ആദ്യത്തെ കടൽയാത്ര 1505-ൽ ഫ്രാൻസിസ്ക്കോ ഡി അൽമേഡക്കൊപ്പം ഇന്ത്യയിലേക്കു നടത്തിയത്?
Ans : ഫെർഡിന്റ് മഗല്ലൻ
1947-ൽ ഇന്ത്യ സ്വതന്ത്രമാവുമ്പോൾ പോർച്ചുഗീസ് അധീനതയിലുണ്ടായിരുന്ന പ്രദേശങ്ങൾ ഏവ?
Ans : ഗോവ, ദാമൻ, ദിയു, ദാദ്ര, നാഗർഹവേലി
ഗോവയെ മോചിപ്പിക്കാനായി ഇന്ത്യൻ സായുധസേന 1961 ഡിസംബറിൽ നടത്തിയ നീക്കം അറിയപ്പെടുന്നതെങ്ങിനെ?
Ans : ഓപ്പറേഷൻ വിജയ്
പോർച്ചുഗീസുകാർ ഇന്ത്യയിൽ പ്രചരിപ്പിച്ച പ്രധാന കാർഷിക വിളകൾ ഏതെല്ലാം?
Ans : കശുമാവ്, അടയ്ക്ക, പപ്പായ, പേര, കൈതച്ചക്ക, അമര
പോർച്ചുഗീസ് സമ്പർക്കഫലമായി ഉടലെടുത്ത,കഥകളിയോട് സാദൃശ്യമുളള കലാരൂപം ഏത്?
Ans : ചവിട്ടുനാടകം
പോർച്ചുഗീസ് രാജകുമാരി കാതറിനെ ഇംഗ്ലണ്ടിലെ ചാൾസ് രണ്ടാമൻ
വിവാഹം ചെയ്തപ്പോൾ നൽകിയ ഇന്ത്യൻ പ്രദേശമേത്?
Ans : ബോംബെ (1661)
ഗോവ ഇന്ത്യയുടെ ഇരുപത്തിയഞ്ചാമത്തെ സംസ്ഥാനമായി മാറിയതെന്ന്?
Ans : 1987 മേയ് 30
ഗോവയെ ഇന്ത്യൻ യൂണിയനോടു ചേർത്ത നടപടി പോർച്ചുഗൽ
അംഗീകരിച്ച വർഷമേത്?
Ans : 1974
ഇന്ത്യയിലെ ഏറ്റവും പഴക്കമുള്ള യൂറോപ്യൻ കോട്ടയേത്?
Ans : 1503-ൽ പോർട്ടുഗീസുകാർ പണിത പള്ളിപ്പുറം കോട്ട (ആയക്കോട്ട)
കണ്ണൂരിൽ പോർച്ചുഗീസുകാർ പണിത കോട്ടയേത്?
Ans : സെന്റ് ആഞ്ജലോ കോട്ട
കേരളത്തിലെ സുറിയാനി ക്രിസ്ത്യാനികൾ റോമിലെ പോപ്പിന്റെ ഭരണത്തിൻ കീഴിലായത് ഏതു സംഭവത്തോടെയാണ്?
Ans : ഉദയംപേരൂർ സൂനഹദോസ് (1599)
ഉദയംപേരൂർ സൂനഹദോസ് വിളിച്ചുകൂട്ടിയ യൂറോപ്യൻമാർ ആര്?
Ans : പോർച്ചുഗീസുകാർ
കിഴക്കൻ രാജ്യങ്ങളിലെ പോർച്ചുഗീസ് പ്രദേശങ്ങളുടെ ആദ്യത്തെ രാജപ്രതിനിധിയായി നിയമിതനായതാര്?
Ans : ഫ്രാൻസിസ്കോ അൽമേഡ (1505)
തങ്ങളുടെ അധീനപ്രദേശങ്ങളിൽ സതി നിരോധിച്ച പോർച്ചുഗീസ് വൈസ്രോയിയാര്?
Ans : ആൽബുക്വർക്ക്
'സങ്കരവാസസങ്കേതങ്ങൾ' സ്ഥാപിക്കുന്ന നയം സ്വീകരിച്ച പോർച്ചുഗീസ് വൈസ്രോയിയാര്?
Ans : ആൽബുക്വർക്ക്
മനുഷ്യക്കടത്ത് തടയാൻ യൂറോപ്യൻ യൂണിയൻ ആരംഭിച്ച നാവിക ഓപ്പറേഷൻ ഏത്?
Ans : ഓപ്പറേഷൻ സോഫിയ (European Union Naval Force Mediterranean)
ഇന്ത്യയിലെ തുറമുഖങ്ങൾ
1.'ഇന്ത്യാ വിഭജനത്തിന്റെ സന്തതി’എന്ന് വിശേഷിപ്പിക്കപ്പെടുന്ന ഗുജറാത്തിലെ കാണ്ട്ല തുറമുഖമാണ് ഇന്ത്യയിലെ ഏറ്റവും വലിയ വേലിയേറ്റ തുറമുഖം.ഇതിനടുത്താണ് കപ്പൽ പൊളിക്കൽ കേന്ദ്രമായ അലാങ് സ്ഥിതിചെയ്യുന്നത്
2.'ഇന്ത്യയുടെ പരുത്തി തുറമുഖം'എന്ന് വിശേഷിപ്പിക്കപ്പെടുന്ന മുംബൈ തുറമുഖം ഇന്ത്യയിലെ ഏറ്റവും വലിയ പ്രകൃതിദത്ത തുറമുഖമാണ്.
വിക്ടോറിയ, ഇന്ദിര, പ്രിൻസ് എന്നീ ഡോക്കുകൾ സ്ഥിതിചെയ്യുന്നതിവിടെയാണ്.
3.ഇന്ത്യയിലെ ഏറ്റവും വലിയ തടാക തുറമുഖമായ കൊച്ചി വേമ്പനാട്ട് കയലിലാണ് സ്ഥിതിചെയ്യുന്നത്. രാജ്യത്ത് ഇ- പോർട്ട് പദവി ലഭിച്ച ആദ്യതുറമുഖവും ഇതുതന്നെയാണ്.
4.ഇന്ത്യയിൽ ഇരുമ്പയിരിന്റെ പകുതിയോളം കയറ്റുമതി ചെയ്യുന്ന മർമഗോവ തുറമുഖം.1964-ൽ മേജർ തുറമുഖമായി പ്രഖ്യാപിക്കപ്പെട്ടു. ഗോവയിലെ പ്രമുഖ നദികളായ സുവാരിയുടെയും മാണ്ഡോവിയുടെയും സംഗമസ്ഥാനത്താണ് ഈ തുറമുഖം സ്ഥിതിചെയ്യുന്നത്.
5.ഒഡിഷയിലെ പാരദീപ് തുറമുഖമാണ് സ്വാതന്ത്ര്യാനന്തര ഭാരതത്തിൽ കിഴക്കൻ തീരത്ത് ആരംഭിച്ച ആദ്യ തുറമുഖം.
6.ഇന്ത്യൻ തുറമുഖങ്ങൾക്കിടയിലെ തിളക്കമുള്ള രത്നം എന്ന് വിശേഷിപ്പിക്കപ്പെടുന്ന വിശാഖപട്ടണം തുറമുഖം ഇന്ത്യയുടെ പ്രധാന തുറമുഖങ്ങളിൽ ഏറ്റവും ആഴമുള്ളതാണ്.
7.തെക്കേ ഇന്ത്യയിലേക്കുള്ള കവാടം എന്നറിയപ്പെടുന്ന ചെന്നൈ തുറമുഖം കൂടുതലും കൈകാര്യം ചെയ്യുന്നത് രാസവളങ്ങളും പെട്രോളിയം ഉത്പന്നങ്ങളുമാണ്. ഡോ. അംബേദ്കർ ഡോക്ക് ഭാരതി ഡോക്ക് എന്നിവ ഇവിടെ സ്ഥിതിചെയ്യുന്നു.
8.ചെന്നൈ തുറമുഖത്തിന്റെ പാരിസ്ഥിതിക പ്രശ്നങ്ങൾക്ക് വിരാമമിടാൻവേണ്ടി നിർമിച്ച എന്നൂർ തുറമുഖത്തിന് 1999-ലാണ് മേജർ തുറമുഖപദവി ലഭിച്ചത്.ഇത് കാമരാജ് തുറമുഖമെന്നും അറിയപ്പെടുന്നു
9.ഇന്ത്യയുടെ ഏറ്റവും തെക്കേയറ്റത്തുള്ള മേജർ തുറമുഖമായ തൂത്തുക്കുടി തുറമുഖം ലോകത്തിലെ തന്നെ ഏറ്റവും പുരാതനമായ തുറമുഖങ്ങളിൽ ഒന്നായി വിശ്വാസിക്കപ്പെടുന്നു
10.ഇന്ത്യയിലെ ഏക നദീജന്യ തുറമുഖമായ കൊൽക്കത്ത തുറമുഖം ഹൂഗ്ലി നദീതീരത്താണ് സ്ഥിതിചെയ്യുന്നത്
11.ഇന്ത്യൻ ഉപദ്വീപിൽ നിന്നും വിട്ടുമാറി സ്ഥിതിചെയ്യുന്ന ഇന്ത്യൻ തുറമുഖമായ പോർട്ട് ബ്ലെയറാണ് ഇന്ത്യയിൽ ഏറ്റവും അവസാനമായി മേജർപദവി ലഭിച്ച തുറമുഖം
12.കർണാടകയിലെ ഏക മേജർ തുറമുഖമായ ന്യൂ മാംഗ്ളൂർ മംഗലാപുരത്തിനടുത്ത് പനമ്പൂരിൽ നേത്രാവതി നദീതീരത്ത് സ്ഥിതിചെയ്യുന്നു
13.മുംബൈ തുറമുഖത്തിലെ തിരക്ക് നിയന്ത്രിക്കുന്നതിനുവേണ്ടി നിർമിച്ച നവഷേവ തുറമുഖം ഇപ്പോൾ ജവാഹർലാൽ നെഹ്റു തുറമുഖം എന്നും അറിയപ്പെടുന്നു.
14 ഇന്ത്യയിലെ ആദ്യ സ്വകാര്യ തുറമുഖമായ പിപാവാവ് ഗുജറാത്തിൽ സ്ഥിതിചെയ്യുന്നു.
15.ഇന്ത്യയിലെ ഏറ്റവും വലിയ സ്വകാര്യ തുറമുഖം ഗുജറാത്തിൽ സ്ഥിതിചെയ്യുന്ന മുന്ദ്രയാണ്.
ബ്രിട്ടീഷ് ഇന്ത്യയും വൈസ്രോയിയും
വൈസ്രോയിയും ഗവർണർ ജനറലും
വാറൻ ഹേസ്റ്റിങ്സാണ് ബ്രിട്ടീഷ് ഇന്ത്യയിലെ ആദ്യത്തെ ഗവർണർ ജനറൽ.
1774ans:ലാണ് ഹേസ്റ്റിങ്സ് സ്ഥാനമേറ്റത്.
1857ans:ലെ കലാപത്തിനു ശേഷം ഇന്ത്യൻ ഭരണം ബ്രിട്ടീഷ് പാർലമെൻറ് നേരിട്ട് ഏറ്റെടുത്തു.
തുടർന്നാണ് ഗവർണർ ജനറലിന് ബ്രിട്ടീഷ് രാജ്ഞിയുടെ പ്രതിനിധി എന്ന നിലയിൽ വൈസ്രോയി എന്ന പദവി കൂടി നൽകിയത്.
കാനിങ് പ്രഭു(1858) മുതൽക്കുള്ളവർ അങ്ങനെ വൈസ്രോയിമാർ എന്ന പേരിൽ അറിയപ്പെട്ടു.
ബ്രിട്ടീഷ് ഇന്ത്യയിലെ അവസാനത്തെ വൈസ്രോയി മൗണ്ട് ബാറ്റനാണ്.
ഇന്ത്യക്കാരനായ ഏക ഗവർണർ ജനറൽ സി. രാജഗോപാലാചാരിയാണ്.
ഇന്ത്യയിലെ ആദ്യ ബ്രിട്ടീഷ് ഗവർണർ ജനറൽ വാറൻ ഹേസ്റ്റിങ്സ്.
ബംഗാളിലെ ദ്വിഭരണം നിർത്തലാക്കിയത് വാറൻ ഹേസ്റ്റിങ്സ്.
ബംഗാളിൽ പെർമനൻറ് സെറ്റിൽമെൻറ് എന്ന നികുതി സമ്പ്രദായം ഏർപ്പെടുത്തിയ ഗവർണർ ജനറൽ കോൺവാലിസ്.
ബോംബെ മുതൽ താനെ വരെയുള്ള ഇന്ത്യയിലെ ആദ്യ റെയിൽപാത 1853ans:ൽ തുറന്നു കൊടുത്തത് ഡൽഹൗസി.
തപാൽ വകുപ്പ് ആരംഭിച്ച ഗവർണർ ജനറൽ ഡൽഹൗസി.
ബ്രിട്ടീഷ് ഇന്ത്യയിൽ വൈസ്രോയി പദവി ലഭിച്ചവരിലെ ആദ്യത്തെ ഗവർണർ ജനറൽ കാനിങ് പ്രഭു.
1857ans:ലെ വിപ്ലവത്തിന്റെ കാലത്ത് ഇന്ത്യയിലെ ഗവർണർ ജനറലായിരുന്നത്.
ans: കാനിങ് പ്രഭു.
ഇന്ത്യയിൽ ആദ്യമായി ബജറ്റ് അവതരിക്കപ്പെടുമ്പോഴത്തെ വൈസ്രോയി.
ans:കാനിങ്.
ഗവൺമെൻന്റെ് ഓഫ് ഇന്ത്യാ ആക്ട് (1858) കാനിങ് പ്രഭു.
മദ്രാസ്, കൽക്കത്ത, എന്നിവിടങ്ങളിൽ സർവകലാശാലകൾ സ്ഥാപിച്ചത്.
ഒന്നാം ഫാക്ടറി നിയമം പാസ്സാക്കിയത് റിപ്പൺ പ്രഭു.
എന്റെ പൂർവികന്മാരെ പോലെതന്നെ തോക്കു കൊണ്ടും വാൾ കൊണ്ടും തന്നെ ഇന്ത്യയെ ഭരിക്കും എന്നു പ്രഖ്യാപിച്ച വൈസ്രോയി.
ans: കഴ്സൺ പ്രഭു
മുസ്ലിം ലീഗ് രൂപവത്കരിക്കപ്പെട്ട സമയത്തെ വൈസ്രോയി.
ans: മിന്റ്റോ പ്രഭു.
ഇന്ത്യയുടെ തലസ്ഥാനം കൽക്കത്തയിൽ നിന്നും ഡൽഹിയിലേക്ക് മാറ്റിയത് .
ans:ഹാർഡിൻജ് പ്രഭു
ഗാന്ധിജി ദക്ഷിണാഫ്രിക്ക നിന്നും ഇന്ത്യയിലേക്ക് തിരിച്ചെത്തിയ കാലത്ത് ഇന്ത്യയിൽ ഗവർണർ ജനറലായിരുന്നു .
ans:ഹാർഡിൻജ് പ്രഭു
ചമ്പാരൻ സത്യാഗ്രഹം നടന്ന കാലത്തെ വൈസ്രോയി.
ans:ചെംസ്ഫോർഡ് പ്രഭു
സൈമൺ കമ്മീഷൻന്റെ സന്ദർശനം നടന്ന കാലത്തെ വൈസ്രോയി.
ans:ഇർവിൻ പ്രഭു
ഉപ്പു സത്യാഗ്രഹം നടന്ന കാലത്തെ വൈസ്രോയി.
ans:ഇർവിൻ പ്രഭു.
കൊല്ലപ്പെട്ട ഗവർണർ ജനറൽമാർ
പദവിയിലിരിക്കെ കൊല്ലപ്പെട്ട വൈസ്രോയിയാണ് മേയോ പ്രഭു.
1869ans:ൽ നിയമിതനായ അദ്ദേഹം 1872ans:ൽ ആൻഡമാൻ ദ്വീപ് സന്ദർശിക്കവെ വെടിയേറ്റു മരിക്കുകയായിരുന്നു.അഫ്ഗാനിസ്ഥാനിൽ നിന്നും നാടുകടത്തപ്പെട്ട ഷെർ അലി എന്നയാളാണ് കൊലപ്പെടുത്തിയത്.
ഇന്ത്യക്ക് സ്വതന്ത്ര്യം കൈമാറുമ്പോൾ ഗവർണർ ജനറലായിരുന്ന ലൂയി മൗണ്ട്ബാറ്റനും വധിക്കപ്പെട്ടുകയായിരുന്നു ഇന്ത്യയിലെ പദവി വിട്ട്
കാലമേറെ കഴിഞ്ഞായിരുന്നു അത്.
അയർലഡിൽ അവധിക്കാലം ചെലവഴിക്കാൻ പോയപ്പോൾ മുലഗ് മോർ തടകത്തിൽ ബോട്ട് സവാരിക്കിടെ ഫ്യൂസ് ബോംബ് പൊട്ടിയാണ് കൊല്ലപ്പെട്ടത്.1979 ആഗസത് 27ans:നായിരുന്നു സംഭവം.
പ്രധാന സംഭവങ്ങളും അക്കാലത്തെ വൈസ്രോയിയും
ബംഗാൾ ഏഷ്യാറ്റിക് സൊസൈറ്റി സ്ഥാപനം
ans: വാറൻ ഹേസ്റ്റിങ്സ്
സൈനിക സഹായ വ്യവസ്ഥ
ans:വെല്ലസ്ലി
ഔദ്യോഗിക ഭാഷ ഇംഗ്ലീഷ്, സതി നിരോധനം
ans: വില്യം ബെൻറിക്
ദത്തവകാശ നിരോധന നിയമം
–ഡൽഹൗസി
ദത്തവകാശ നിരോധന നിയമം പിൻവലിക്കൽ
ans:കാനിങ് പ്രഭു
നാട്ടുഭാഷാ പത്രനിയന്ത്രണ നിയമം
ans:ലിറ്റൺ
നാട്ടുഭാഷാ പത്ര നിയന്ത്രണ നിയമം പിൻവലിയ്ക്കൽ
ans:റിപ്പൺ
ഇൽബർട്ട് ബിൽ
ans:റിപ്പൺ
കോൺഗ്രസ് രൂപവത്കരണം
ans: ഡഫറിൻ
ബംഗാൾ വിഭജനം (1905)
ans:കഴ്സൺ
ബംഗാൾ വിഭജനം റദ്ദാക്കൽ (1911)
ans: ഹാർഡിൻജ്
റൗലറ്റ് ബിൽ
ans:ചെംസ്ഫോർഡ്
ക്വിറ്റ്ഇന്ത്യാ സമരം
ans:ലിൻലിത്ഗോ
ജാലിയൻ വാലാബാഗ് കൂട്ടക്കൊല നടക്കുമ്പോഴത്തെ വൈസ്രോയി?
ചെംസ് ഫോർഡ്
ഒന്നാം വട്ടമേശ സമ്മേളനകാലത്തെ വൈസ്രോയി?
ഇർവിൻ
ഇന്ത്യൻ ഇൻഡിപെൻഡൻസ് ആക്ട് പാസ്സാക്കുമ്പോഴത്തെ
വൈസ്രോയി?
ans: വേവൽ പ്രഭു
ക്വിറ്റ്ഇന്ത്യാ സമരം നടന്നത്?
ans: ലിൻലിത്ഗോ പ്രഭുവൈസ്രോയിയായിരിക്കെ
ആഗസ്ത് ഓഫർ (1940) പ്രഖ്യാപിച്ച വൈസ്രോയി?
ans: ലിൻലിത്ഗോ
ഇന്ത്യസ്വതന്ത്രമാവുന്ന കാലത്തെ ഗവർണർ ജനറൽ?
ans: മൗണ്ട് ബാറ്റൻ പ്രഭു
ബ്രിട്ടീഷ് ഇന്ത്യയിലെ അവസാനത്തെ വൈസ്രോയിയും സ്വതന്ത്ര ഇന്ത്യയിലെ ആദ്യ ഗവർണർ ജനറലുമായിരുന്നത്?
ans: മൗണ്ട് ബാറ്റൻ പ്രഭു
ഇന്ത്യയെ ഇന്ത്യയെന്നും പാകിസ്താനെന്നും വിഭജിക്കാനുള്ള മൗണ്ട് ബാറ്റന്റെ പദ്ധതി അറിയപ്പെടുന്നത്?
ans: ബാൾക്കൻ പദ്ധതി
ഇന്ത്യയിലെ അവസാനത്തെ ഗവർണർ ജനറൽ?
ans: സി. രാജഗോപാലാചാരി
ഇന്ത്യക്കാരാനായ ഒരേയൊരു ഗവർണർ ജനറൽ
ans: സി. രാജഗോപാലാചാരി.
വിശേഷണങ്ങൾ
'ബ്രിട്ടീഷ് ഇന്ത്യയിലെ ബാബർ '
ans: റോബർട്ട് ക്ലെെവ്
ബ്രിട്ടീഷ് ഇന്ത്യയിലെ അക്ബർ
ans: വെല്ലസ്ലി
ആധുനിക ഇന്ത്യയുടെ സ്രഷ്ടാവ്
ans: ഡൽഹൗസി
ഇന്ത്യൻ സിവിൽ സർവീസിന്റെ പിതാവ്
ans: കോൺവാലിസ്
ഇന്ത്യയിലെ ആധുനിക പാശ്ചാത്യ വിദ്യാഭ്യാസത്തിന്റെ പിതാവ്
ans: വില്യം ബെൻറിക്
ഇന്ത്യയിലെ തദ്ദേശ സ്വയംഭരണത്തിന്റെ പിതാവ്
ans: റിപ്പൺ