മെയ് 14 - പ്രാചീന നാഗരികതകൾ

Top score (First 20)

# Name Score
1 അരുന്ധതി രാജേഷ് ബി 10
2 SIVA NANDA . P 9
3 Vishnu Prasad v k 8
4 SURYADEV M K 8
5 SHAIJU K KOOTHALI 8
6 Shajil 8
7 അമൽ പി കെ 8
8 Aryaganga 8
9 PARVATHY SURYASREE.M.K 8
10 Sruthi shabil 7
11 Bijitha 7
12 Aloka. S 7
13 Devika AS 7
14 Suryadev 7
15 Arathi Rajeevan 7
16 Gopika cv 7
17 Momy Rajeev S 7
18 Amithraj 7
19 Avanthika.A 6
20 Akshay ks 6

Answer keys

1. ലോകത്തിലെ ആദ്യ നാഗരിക സംസ്കാരമായി കണക്കാക്കുന്നത്

  • 1. മെസപ്പൊട്ടോമിയൻ സംസ്കാരം (Answer)

  • 2. ഈജിപ്ഷ്യൻ സംസ്കാരം

  • 3. ചൈനീസ് സംസ്കാരം

  • 4. ഗ്രീക്ക് സംസ്കാരം

2. മെസപ്പൊട്ടോമിയൻ സംസ്കാരം നിലനിന്നിരുന്ന രാജ്യം

  • 1. ഇറാഖ് (Answer)

  • 2. ഇസ്രായേൽ

  • 3. ഈജിപ്ത്

  • 4. ഇറാൻ

3. ലോകത്തിലെ ആദ്യ നഗരം

  • 1. ലഗാഷ

  • 2. നിപൂർ

  • 3. ഉർ നഗരം (Answer)

  • 4. ഉമ്മ

4. സംസ്കാരത്തിന്റെ കളിത്തൊട്ടിൽ എന്നറിയപ്പെടുന്നത്

  • 1. ഈജിപ്ഷ്യൻ സംസ്കാരം

  • 2. ഗ്രീക്ക് സംസ്കാരം

  • 3. ചൈനീസ് സംസ്കാരം

  • 4. മെസപ്പൊട്ടോമിയൻ സംസ്കാരം (Answer)

5. ഈജിപ്റ്റിനെ നൈൽ നദിയുടെ ദാനം എന്ന് വിശേഷിപ്പിച്ച ചരിത്രകാരൻ

  • 1. ഹെറോഡോട്ടസ് (Answer)

  • 2. ഹെൻട്രി റാലിങ്

  • 3. തൂസിഡയ്സ്

  • 4. ഹമ്മുറാബി

6. ജനാധിപത്യത്തിന്റെ കളിത്തൊട്ടിൽ എന്നറിയപ്പെടുന്നത്

  • 1. മെക്സിക്കോ

  • 2. ഗ്രീസ് (Answer)

  • 3. റോമൻ

  • 4. അർജന്റീന

7. റോമൻ നഗരം നിലവിൽ വന്നത്

  • 1. BC 323

  • 2. AD 810

  • 3. BC 753 (Answer)

  • 4. AD 825

8. റിപ്പബ്ലിക് എന്ന ആശയം ലോകത്തിന് സംഭാവന ചെയ്തത്

  • 1. ഗ്രീസ്കാർ

  • 2. ഈജിപ്തുകാർ

  • 3. ഇറാഖ്

  • 4. റോമാക്കാർ (Answer)

9. മെസപ്പൊട്ടോമിയക്കാർ ഹാരപ്പയെ വിളിച്ചിരുന്നത്

  • 1. മെലുഹ (Answer)

  • 2. പ്രോട്ടോ

  • 3. രൂപാർ

  • 4. ടെൽ അസ്മാർ

10. ഏറ്റവും ചെറിയ ഹാരപ്പൻ നഗരം

  • 1. കാലിബംഗൻ

  • 2. ചാൻഹുദാരോ (Answer)

  • 3. ബനാവലി

  • 4. ധോളവീര

Answer Solution


പ്രാചിന സംസ്ക്കാരങ്ങൾ
മെസോപ്പൊട്ടേമിയ 

Ans: ഇന്നത്തെ ഇറാഖിനെൻറ പ്രദേശങ്ങളിലാണ് പ്രാചീന മെസോപ്പൊട്ടേമിയൻ സംസ്കാരം നിലനിന്നത് . 
Ans: ‘നദികൾക്കിടയിലെ രാജ്യം’ എന്നതാണ്’മെസോപ്പൊട്ടേമിയ’ എന്ന വാക്കിനർഥം.
Ans: യൂഫ്രട്ടിസ്, ടൈഗ്രിസ് നദികൾക്കിടയിലായാണ് മെസോപ്പൊട്ടേമിയൻ നാഗരികത വളർന്നത്. 
Ans: കുശവന്റെ ചക്രം ആദ്യമായി ഉപയോഗിച്ചത് മെസോപ്പൊട്ടേമിയക്കാരായിരിക്കാമെന്നു കരുതുന്നു. 
Ans: മെസോപ്പൊട്ടേമിയയിലെ സുപ്രധാന നഗരമായിരുന്നു ഉർ. 
Ans: മെസോപ്പൊട്ടേമിയയിൽ നിലവിലിരുന്ന ബാബിലോണിയൻ സാമ്രാജ്യത്തിലെ പ്രധാന രാജാവായിരുന്നു ഹമ്മുറാബി.
Ans:  ബി.സി.1792 മുതൽ 1750 വരെ അദ്ദേഹം ബാബിലോണിയ ഭരിച്ചു. 
Ans: പ്രാചീനലോകത്തെ അദ്ഭുതങ്ങളിലൊന്നായിരുന്ന ആടുന്ന പൂന്തോട്ടം ബാബിലോണിയയിലായിരുന്നു. 
Ans: മെസോപ്പൊട്ടേമിയയിലെ സുമേറിയൻ ജനത വികസിപ്പിച്ചെടുത്ത സവിശേഷമായ ലിഖിതരീതിയാണ് ക്യൂണിഫോം ലിപി 
Ans: കലണ്ടർ  കണ്ടുപിടിച്ചത് മെസോപ്പൊട്ടേമിയക്കാരാണ്
Ans: ദിവസത്തെ 24 മണിക്കുറകളായി ആദ്യമായി വിഭജിച്ചതും മെസോപ്പൊട്ടേമിയക്കാരാണ്

ഈജിപ്ത്

Ans: നൈലിന്റെ ദാനം എന്നാണ് ഈജിപ്ത് അറിയപ്പെടുന്നത്. 
Ans: ഗ്രീക്ക് ചരിത്രകാരനായ ഹെറോഡോട്ടസാണ് ഈജിപ്തിനെ ഇപ്രകാരം വിശേഷിപ്പിച്ചത്. 
Ans: ചരിത്രത്തിന്റെ പിതാവ് എന്നാണ് ഹെറോഡോട്ടസ് അറിയപ്പെടുന്നത്. 
Ans: പ്രാചീന ഈജിപ്തിലെ രാജാവ് ഫറവോ എന്നാണറിയപ്പെട്ടത്. 
Ans: ഈജിപ്പുകാർ സുഗന്ധദ്രവ്യങ്ങൾ പൂശി പൊതിഞ്ഞുസൂക്ഷിച്ചിരുന്ന മൃതശരീരങ്ങളാണ് മമ്മികൾ. 
Ans: ഫറവോമാരുടെ ശവകുടീരങ്ങളാണ് പിരമിഡുകൾ. 
Ans: ഈജിപ്തിന്റെ തലസ്ഥാനമായ കെയ്റോക്കു സമീപമുള്ള ഗിസയിലുള്ളതാണ് ഏറ്റവും വലിയ പിരമിഡ്.
Ans: ഈജിപ്തുകാർ വികസിപ്പിച്ചെടുത്ത ലേഖന വിദ്യയാണ് ഹൈറോഗ്ലിഫിക് ലിപി.
Ans: ദശാംശ സമ്പ്രദായത്തിലുള്ള ഗണനരീതി വികസിപ്പിച്ചെടുത്തത് ഈജിപ്പുകാരാണ്.
Ans: സൂര്യനെ ആധാരമാക്കിയുള്ള കലണ്ടർ വികസിപ്പി ച്ചെടുത്തതും ഈജിപ്തുകാരാണ്.

മായൻ, ഇൻകാ സംസ്കാരങ്ങൾ 

Ans: ബി.സി.1000 മദ്യ അമേരിക്കയിൽ ഉടലെടുത്ത സംസ്കാരമാണ് മായൻ സംസ്കാരം
Ans: മായൻമാരുടെ കലണ്ടറിൽ ഒരു വർഷം 18 മാസങ്ങളായിരുന്നു
Ans: മായൻമാർ ആരാധിച്ചിരുന്ന പ്രധാന ദേവനായിരുന്നു ചോളദേവൻ.
Ans: ഇന്നത്തെ മെസ്‌ക്കോയുടെ പ്രദേശങ്ങളിൽ എ.ഡി.1200 -ഒാടെ ഉയർന്നുവന്ന നാഗരികതയാണ് ആസ്‌ടെക്.
Ans: ഷിറ്റിറ്റ്ലാൻ ആയിരുന്നു ആസ്ടെക്കുകളുടെ തലസ്ഥാനം .
Ans: ആസ്ടെക്കുകളുടെ ഭാഷയായിരുന്നു. നഹ്വാട്ടിൽ. 
Ans: ആസ്ടെക്കുകളുടെ കാലത്ത് നിർമിച്ച പ്രസിദ്ധമായ ഒഴുകുന്ന പൂന്തോട്ടമാണ് ചിനാംബസ്. 
Ans: തെക്കേ അമേരിക്കയിലെ പെറു, ചിലി, ഇക്വഡോർ എന്നിവിടങ്ങളിലായി ഉയർന്നുവന്ന നാഗരികതയാണ് ഇൻകാ സംസ്കാരം.
Ans: ഇൻകകളുടെ പ്രസിദ്ധമായ ഉത്സവമായിരുന്നു സൂര്യോത്സവം .
Ans: എ.ഡി.800-ഒാടെ മായൻമാർ നിർമിച്ച ചിചൻ ഇറ്റ്സയിലെ പിരമിഡ് ലോകാദ്ഭുതങ്ങളിൽ ഒന്നാണ്. 
Ans: ഇൻകാ സാമ്രാജ്യത്തിന്റെ തലസ്ഥാനം കുസ്കോ ആയിരുന്നു.

ഗ്രീക്ക് നാഗരികത

Ans: ജനാധിപത്യം ഉദയം ചെയ്തത് ഗ്രീസിലാണ്. 
Ans: ഗ്രീക്കുകാരുടെ ഉദ്ഭവസ്ഥാനം ഡാന്യൂബ് നദീതട
മായിരുന്നുവെന്ന് കരുതപ്പെടുന്നു. ‘ഹെല്ലൻമാർ’ എന്ന പേരിലാണ് ഗ്രീക്കുകാർ അറിയപ്പെട്ടിരുന്നത്. 
Ans: പ്രാചീന ഇന്ത്യയിൽ “യവനൻമാർ” എന്നാണ്  ഗ്രീക്കുകാർ വിളിക്കപ്പെട്ടത്. Ans: പ്രാചീന ഗ്രീസിലെ പ്രസിദ്ധനായ കവിയായിരുന്നു ഹോമർ. ഇലിയഡ്, ഒഡീസി എന്നീ ഇതിഹാസകൃ തികൾ അദ്ദേഹത്തിന്റെ വിഖ്യാതരചനകളാണ്. ട്രോജൻ യുദ്ധവും അനുബന്ധ സംഭവങ്ങളുമാണ് ഈ കൃതികളുടെ ഉള്ളടക്കം. 
Ans: വൈദ്യശാസ്ത്രത്തിന്റെ പിതാവ് എന്നറിയപ്പെടുന്ന ഹിപ്പോക്രേറ്റസ് പ്രാചീന ഗ്രീസിലാണ് ജീവിച്ചിരുന്നത്.
Ans: പൈതഗോറസ്, യൂക്ലിഡ് എന്നീ ഗണിതജ്ഞർ ഗ്രീക്കുകാരായിരുന്നു. ജ്യോമെട്രിയുടെ പിതാവ് എന്നാണ് യൂക്ലിഡ് അറിയപ്പെടുന്നത്. Ans: അദ്ദേഹത്തിന്റെ Jപ്രധാന കൃതിയാണ്  Elements.
Ans:  ’ജ്യോമെട്രിയിലേക്ക് രാജപാതകളില്ല  എന്ന വാചകം  യൂക്ലിഡിന്റെതാണ്.
Ans: ‘സംഖ്യകൾ ലോകത്തെ ഭരിക്കുന്നു’ എന്നത് പൈതഗോറസ്സിന്റെ വാക്കുകളാണ്.
Ans: പ്ലവന തത്ത്വം ആവിഷ്ക്കരിച്ച ആർക്കിമിഡിസ് ബി.സി.മൂന്നാം നൂറ്റാണ്ടിൽ  ഗ്രീസിലാണ് ജനിച്ചത്. 
സിസിലിയിലെ ഹിയറോ രാജാവിന്റെ സദസ്യനായിരുന്നു അദ്ദേഹം. Ans: ആർക്കിമിഡിസിന്റെ പ്രധാന രചനയാണ് On the sphere and Cylinder.
Ans: പ്രമുഖ ഗ്രീക്ക് ചിന്തകരിലൊരാളായ സോക്രീസ് ‘ഹെംലോക്ക്’ എന്ന വിഷച്ചെടിയുടെ നീര് കുടിച്ചാണ് മരിച്ചത്.
Ans: സോക്രട്ടീസിന്റെ പ്രധാന ശിഷ്യനായിരുന്ന പ്ലേറ്റോയുടെ യഥാർത്ഥനാമം  അരിസ്റ്റോക്ലിസ് എന്നതായിരുന്നു. 
Ans: പ്ലേറ്റോ രചിച്ച ഏവർ ബ്ലിക്
പ്ലേറ്റോയുടെ ശിഷ്യരിൽ പ്രധാനിയായിരുന്നു അരിസ്റ്റോട്ടിൽ. ‘ജ്ഞാനികളിലെ ആചാര്യൻ’ എന്നാണദ്ദേഹം അറിയപ്പെടുന്നത്

റോമൻ സംസ്കാരം

Ans: ഇറ്റലിയിലെ ടൈബർ നദീതീരത്താണ് റോമാനഗരം.
Ans: ബി.സി. 753-ൽ  റോമുലൻസ്,റീമസ് എന്നീ സഹോദരന്മാർ ചേർന്നാണ് റോമാനഗരം സ്ഥാപിച്ചതെന്നാണ് ഐതിഹ്യം.
Ans: ഏഴു കുന്നുകളിലായി വ്യാപിച്ചുകിടക്കുന്നതിനാൽ  റോം ‘സപ്തശൈലനഗരം’ എന്നറിയപ്പെടുന്നു 
Ans: ലോകത്തിന്  റിപ്പബ്ലിക് എന്ന ആശയം സംഭാവന  ചെയ്തത് റോമൻ നാഗരികതയാണ്. 
Ans: കോൺക്രീറ്റ് കണ്ടുപിടിച്ചതും കല്ലും ഇഷ്ടികയും 
തമ്മിൽ യോജിപ്പിക്കുന്ന വിദ്യകണ്ടെത്തിയത്  റോമക്കാരാണ്.
Ans: ലോകചരിത്രത്തിലെ ആദ്യത്തെ വർഗസമരമായി കരുതപ്പെടുന്ന ‘സ്ട്രഗിൾ ഒാഫ് ദി ഒാർഡേഴ്സ്’നടന്നത് റോമിലാണ്  ബി.സി.500-നടുത്തു നടന്ന ആഭ്യന്തരകാലഹമായിരുന്നു ഇത്.
Ans: റോമൻ സമൂഹത്തിലെ രണ്ടു വിഭാഗങ്ങളായിരുന്നു പെട്രീഷ്യൻമാരും/ പ്ലീബിയൻമാരും 
Ans: റോമാസാമ്രാജ്യത്തിലെ ഏറ്റവും പ്രഗല്ഭനായ സനാനായകരിൽ ഒരാളും മികവുറ്റ ഭരണാധികാരിയുമായിരുന്നു ജൂലിയസ്  സീസർ
Ans: ബി.സി.47-ൽ, ഇപ്പോഴത്തെ തുർക്കിക്ക് വടക്കുപടിഞ്ഞാറുള്ള Pontus പ്രദേശത്തെ രാജാവായിരുന്ന ഫർണാണ്ടസ് രണ്ടാമന്റെ സേനയെ സീസർ പരാജയപ്പെടുത്തി. 
Ans: ഈ വിജയം റോമൻ സൈനറ്റിനെ അറിയിച്ച ചുരുങ്ങിയ വാക്കുകളാണ്”Veni, Vidi, Vici (I Came, I Saw, I conquered-വന്നു,കണ്ടു,കീഴടക്കി)

 ചൈനീസ് സംസ്കാരം

Ans: ചിൻവംശത്തിലെ ഏറ്റവും പ്രശസ്തനായ രാജാവായിരുന്നു ഷിഹുവന്തി. 
Ans: ഹുവാങ് ഹോ നദിയെ ‘ചൈനയുടെ ദുഃഖം’ എന്നു വിളിക്കുന്നു. മഞ്ഞനദി എന്നും ഇതറിയപ്പെടുന്നു.
Ans: പട്ടുനൂൽപ്പുഴു വളർത്തൽ, പട്ടുവസ്ത്ര നിർമാണം, ലോഹനിർമിത കണ്ണാടി എന്നിവ ആദ്യം ഉണ്ടായത് ചൈനയിലാണ്. 
Ans: ആദ്യമായി കടലാസ് നിർമിച്ചതും ഭൂകമ്പമാപിനി കണ്ടുപിടിച്ചതും ചെനക്കാരാണ്.
Ans: പുരാതന ചൈനയിൽനിന്നുണ്ടായ മഹത്തായ നാലു കണ്ടുപിടിത്തങ്ങളാണ് വടക്കുനോക്കിയന്ത്രം, വെടിമരുന്ന്, കടലാസ്, അച്ചടി എന്നിവ. 
Ans: കൺഫ്യൂഷ്യനിസം, താവോയിസം എന്നിവയായിരുന്നു പ്രാചീന ചൈനയിലെ പ്രധാന മതങ്ങൾ  
Ans: ബി.സി. ആറാംനൂറ്റാണ്ടിൽ ലാവോത്സു സ്ഥാപിച്ച മതമാണ് താവോയിസം. 
Ans: ഭൂമിയിലെ ഏറ്റവും നീളമേറിയ മനുഷ്യ നിർമിതിയാണ് ചൈനയിലെ വൻമതിൽ. ചിൻ രാജവംശത്തിലെ ഷിഹുവന്തി രാജാവിന്റെ കാലത്താണ് (ബി.സി. 221-206) വൻമതിലിന്റെ നിർമാണം ആരംഭിച്ചത്.

പേർഷ്യ

1.ഇപ്പോഴത്തെ ഇറാൻ ഉൾപ്പെടുന്ന പ്രദേശം മുൻപ് അറിയപ്പെട്ടിരുന്ന പേരാണ് പേർഷ്യ .
2.ഏക ദെെവരാധനയിൽ  അധിഷ്ടിതമായി, ബി.സി. 1400-നും 1000-നും മധ്യേ പേർഷ്യയിൽ രൂപം കൊണ്ട മതമാണ് സൊറാസ്ട്രിയൻ മതം. സൊറാസ്റ്ററാണ് ഈ മതത്തിന്റെ സ്ഥാപകൻ. സൊറാസ്ട്രിയൻ മതത്തിലെ ദൈവമാണ് അഹുരമസ്ദ0, തിയാണ് അഹുരമസ്ദയുടെ പ്രതീകം.
3.സൊറാസ്ട്രിയൻ മതത്തിലെ പുണ്യഗ്രന്ഥമാണ അവെസ്ക (Avesta), ശ്ലോകങ്ങളായാണ് ഇത് രചിച്ചി രിക്കുന്നത്.
4.പേർഷ്യയിൽനിന്ന് പലായനം ചെയ്ത സൊറാസ്ട്രിയൻ  മതക്കാരുടെ പിൻതുടർച്ചക്കാരാണ് ഇന്ത്യയിലെ പാഴ്സികൾ. 
Ans: ഫയർ ടെമ്പിൾ എന്നാണ് ഇവരുടെ ആരാധനാലയം അറിയപ്പെടുന്നത്.

ആഫ്രിക്ക 

Ans: മാനവികതയുടെ തോട്ടിൽ എന്നാണ്  ആഫ്രിക്ക അറിയപ്പെടുന്നത് .
Ans:  ക്രിസ്തുവിന് ആയിരംവർഷം മുൻപ് ഇപ്പോഴത്തെ സുഡാൻ ഉൾപ്പെടുന്ന പ്രദേശങ്ങളിൽ നിലവിൽ വന്ന സാമ്രാജ്യമാണ് കുഷ്.
Ans: കുഷ് സാമ്രാജ്യത്തിലെ ജനങ്ങൾ രൂപം കൊടുത്ത അക്ഷരമാലയാണ് മെറോട്ടെറ്റ് അക്ഷരമാല.

ലോകചരിത്രം
ഈജിപ്ത്യൻ സംസ്കാരം 

മനുഷ്യസ്ത്രീയുടെ ശിരസ്സും സിംഹത്തിന്റെ ഉടലുമുള്ള ഈജിപ്റ്റിലെ കലാരൂപം
Ans : സ്ഫിങ്സ്‌
രാജാക്കന്മാരുടെ മൃത ശരീരങ്ങൾ ‘‘മമ്മി “ എന്ന് വിളിക്കുകയും ഇവയെ പിരമിഡിൽ അടക്കം ചെയ്യുകയും ചെയ്തിരുന്നു.
ഈജിപ്റ്റകാരുടെ എഴുത്ത് ലിപി-ഹൈറോഗ്ലിഫിക്സ് 
Ans  : ഹൈറോഗ്ലിഫിക്സ് 
ഹൈറോഗ്ലിഫിക്സ് എന്ന വാക്കിനർത്ഥം 
Ans : പരിശുദ്ധമായ എഴുത്ത് 
ഹൈറോഗ്ലിഫിക്സ് ലിപി വിശദീകരിച്ച പുരാവസ്തു ഗവേഷകൻ
Ans :  ചമ്പാലിയൻ
വലത്തുനിന്ന് ഇടത്തോട്ടാണ് ഹൈറോഗ്ലിഫിക്സ് ലിപി എഴുതുന്നത്.
ഹൈറോഗ്ലിഫിക്സ് രചന പ്രധാനമായും കാണപ്പെട്ടിരുന്നത് - പാപ്പിറസ് മരച്ചുരുളുകളിലും കൽ ത്തുണുകളിലും പാത്രങ്ങളിലും
ഈജിപ്ഷ്യൻ ജനതയുടെ പ്രധാന സംഭാവനകൾ സൗര പഞ്ചാംഗം ദേശാംശ സമ്പ്രദായം,ജല ഘടികാരം 
ഈജിപ്റ്റകാരുടെ പ്രധാന ദൈവം 
Ans : സൂര്യ ദേവനായ ‘റാ’
സൂര്യദേവനായ ‘റാ’ ക്ക് വേണ്ടി ഈജിപ്റ്റിൽ നിർമ്മിക്കപ്പെട്ട ക്ഷേത്രം
Ans :  അബുസിംബൽ ക്ഷേത്രം
“ഉദയ സൂര്യ’ന്റെ ക്ഷേത്രം എന്നറിയപ്പെടുന്നത് 
Ans : അബുസിംബൽ ക്ഷേത്രം 
ഈജിപ്റ്റ്കാർ ഏത് നദിയെയാണ് ഒസീറിസ് ദേവത എന്ന പേര് നൽകി ആരാധിച്ചിരുന്നത് 
Ans :നെൽ നദി 

ചൈനീസ് സംസ്കാരം 

ഹൊയാൻഹോ നദിക്കരയിൽ ഉടെലെടുത്ത പ്രാചിന സംസ്കാരം 
Ans : ചൈനീസ് സംസ്കാരം 
ചൈന ഭരിച്ച ആദ്യ രാജവംശം 
Ans : ഷിങ്  രാജ വംശം 
ചൈനയിലെ ആദ്യ സാമ്രാജ്യം 
Ans : ചിൻ സാമ്രാജ്യം 
ചിൻ സാമ്രാജ്യം(B.C.221സ്ഥാപിച്ച ഭരണാധികാരി )
Ans : ഷിഹ്വാങ്തി 
ചൈനയിലെ ചന്ദ്ര ഗുപ്തൻ 
ചൈനയിലെ  ആദ്യ ചക്രവർത്തി 
Ans : ഷിഹ്വാങ്തി 
ചൈനയിലെ ചന്ദ്ര ഗുപ്തൻ എന്നറിയപ്പെടുന്നത് 
Ans : ഷിഹ്വാങ്തി
വൻമതിൽ പണി കഴിപ്പിച്ച ഭരണാധികാരി 
Ans : ഷിഹ്വാങ്തി
ആദ്യമായി വെടിമരുന്നും, പേപ്പറും കണ്ടുപിടിച്ചത് 
Ans :  ചൈനാക്കാർ 
ആദ്യമായി ഭൂകമ്പമാപിനി നിർമ്മിച്ചത്
Ans :  ചൈനാക്കാർ 
ലോകത്തിലെ ആദ്യ പുസ്തകം 
Ans :  ഹീരക സൂത്ര 
‘ഹീരക സൂത്ര  പ്രസിദ്ധീകരിച്ചത് 
Ans : ചൈനാക്കാർ

അമേരിക്കൻ സംസ്കാരങ്ങൾ 

പ്രാചീന അമേരിക്കയിലെ പ്രസിദ്ധ സംസ്കാരങ്ങൾ 
Ans : മായൻ, ആസ്ടെക്സ്, ഇൻക
ആസ്ടെക്സ് സംസ്കാരം ഉടലെടുത്തത്
Ans : മെക്സസിക്കോ (വടക്കേ അമേരിക്ക)
മായൻ സംസ്കാരം പ്രധാനമായും നിലനിന്നിരുന്നത് 
Ans : മെക്സിക്കോ, ഗ്വാട്ടിമാല, ഹോണ്ടുറാസ് എന്നിവിടങ്ങളിൽ
ഇൻക സംസ്കാരം പ്രധാനമായും നിലനിന്നിരുന്നത് 
Ans : പെറു (തെക്കേ അമേരിക്ക)
ആസ്ടെക്സ് സംസ്കാരത്തിന് മുമ്പ് മെക്സിക്കോയിൽ നിലനിന്നിരുന്ന സംസ്കാരം
Ans : ഓൽയെക്ക് സംസ്കാരം 
ആസ്ടെക് സാമ്രാജ്യത്തിന്റെ പിതാവ്   
Ans : മൊട്ടെ കൂഹു സോമാ I
16ാം നൂറ്റാണ്ടോടെ ആസ്ടെക്സ് സാമ്രാജ്യത്തിന്റെ പത നത്തിന് കാരണമായ സ്പാനിഷ് സേനാ നായകൻ
Ans : ഹെർനൻ കോർട്ടസ് 
ആസ്ടെക്കുകളുടെ യുദ്ധ ദേവൻ ഹുയിട്ട്സിലൊ പോക്ക് ടിലി
ലോകത്തിലാദ്യമായി നാഗാരാധന നടത്തിയിരുന്ന ജന വിഭാഗം
Ans :  ആസ്ടെക്കുകൾ 0.
ലോകത്തിലാദ്യമായി നരബലി നടത്തിയിരുന്ന  വിഭാഗം 
Ans : ആസ്ടെക്കുകൾ
ആസ്ടെക്കുകളുടെ ഭാഷ 
Ans :  നഹ്വാട്ടിൽ
ആസ് ടെക്കുകൾ നിർമ്മിച്ച ഒഴുകുന്ന പുന്തോട്ടങ്ങളെ അറിയപ്പെടുന്ന പേര് 
Ans : ചിനാംപാസ് 
ആസ്ടെക്ക് ജനത ഉപയോഗിച്ചിരുന്ന കലണ്ടർ 
Ans : ടോന്നാൽ പോഹു അലി കലണ്ടർ (260 ദിവസം) 
സീഹു പോഹു അലി കലണ്ടർ (365 ദിവസം) 
ആസ്ടെക്ക് സംസ്കാരത്തിന്റെ കേന്ദ്രം എന്നറിയപ്പെ ടുന്ന നഗരം 
Ans :  ടെനോക്ക് ടിലാൻ നഗരം
ആസ്ടെക്കുകളുടെ പിരമിഡും ഇരട്ട ദേവാലയവും സ്ഥിതി ചെയ്യുന്ന നഗരം 
Ans  : ടെനോക്ക് ടിലാൻ നഗരം
അമേരിക്കയിലെ ഏറ്റവും മഹത്തായ സംസ്കാരം
Ans : മായൻ സംസ്കാരം 
ആസ്ടെക്കുകളെപോലെ മായന്മാരും നരബലി നടത്തിയിരുന്നു.
ഫുട്ബോൾ കളിക്കു സമാനമായ പന്തുകളി നിലനിന്നിരുന്ന സംസ്കാരം 
Ans :  മായൻ സംസ്കാരം
ലോകത്തിലാദ്യമായി ചോളം കൃഷി ചെയ്തിരുന്നതായി കരുതപ്പെടുന്ന ജന വിഭാഗം 
Ans : മായന്മാർ 
ചോളത്തിന്റെ ദേവനായി അറിയപ്പെട്ടിരുന്നത്
Ans : ഹുൻഹുനാപ്പു
മഴയുടേയും ഇടിമിന്നലിന്റെയും ദേവനായി അറിയ പ്പെട്ടിരുന്നത്
Ans :  ചാക്
മായൻ കലണ്ടർ നിർമ്മിക്കാൻ അടിസ്ഥാനപ്പെടുത്തിയിരുന്ന സംഖ്യ
Ans :  20( മായൻ കലണ്ടർ അനുസരിച്ച് ലോകം അവസാനിക്കുന്നത് 2012 ഡിസംബർ  21)
മായന്മാരുടെ പിരമിഡുകൾ നിർമ്മിച്ചിരുന്നത്
Ans : ഗ്വാട്ടിമാലയിൽ
മായന്മാർ പിരമിഡുകളെ വിളിച്ചിരുന്നത് 
Ans : വിറ്റസ് (പർവ്വതങ്ങൾ)
മായന്മാരുടെ ശവസംസ്കാര ദ്വീപ് - ജയ്നോദ്വീപ്
‘ഇൻക എന്ന വാക്കിനർത്ഥം - 
Ans : രാജാവ്  
ഇൻക വംശ സ്ഥാപകൻ
Ans :  മാൻകോ കാപാക് 
ഇൻകയുടെ തലസ്ഥാനം 
Ans : കുസ്ക്കോ
പ്രസിദ്ധമായ ഇൻക സംസ്കാരങ്ങൾ 
Ans : സസക, പാരക്കാസ്, ചാവിൻഡീഹു അൻടാർ
ഇൻകാ സംസ്കാര ത്തിലെ ഏറ്റവും പ്രസിദ്ധമായ നഗരം
 Ans  : മാച്ചുപിച്ചു
‘മാച്ചുപിച്ചു നഗരം  കണ്ടെത്തിയ അമേരിക്കൻ പര്യവേഷകൻ-
Ans : ഹിറം, ബിൻഘാം (1911-ൽ )
മായൻ, ഇൻക, ആസ്ടെക്സ് സംസ്കാരങ്ങൾ നശിപ്പിച്ചത് - 
Ans : സ്പെയിൻകാർ 
അമേരിക്കയിലെ ആദിമ ജനത പൊതുവെ അറിയപ്പെടുന്നത് - 
Ans : റെഡ് ഇന്ത്യക്കാർ 
ആധുനിക ജനതയ്ക്ക് ധാന്യങ്ങൾ, ഉരുളക്കിഴങ്ങ്, മത്തങ്ങ, തക്കാളി, ബീൻസ്, കൈതച്ചക്ക, സ്ട്രോബറി നിലക്കടല, പേരയ്ക്ക് തുടങ്ങിയവ സംഭാവന ചെയ്തത് 
Ans :  മായൻ, ഇൻക, ആസ്ടെക് ജനത

ഗ്രീക്ക് സംസ്കാരം

ഗ്രീക്ക്ദ്വീപ്സമൂഹം സ്ഥിതി ചെയ്യുന്നത്
Ans : മെഡിറ്ററേനിയൻ കടൽ 
പുരാതന കാലത്ത് ഗ്രീസ് അറിയപ്പെട്ടിരുന്നത് 
Ans : ഹല്ലാസ്
ഗ്രീക്ക് സംസ്കാരത്തിന് മുമ്പ് നിലവിലുണ്ടായിരുന്ന സംസ്ക്കാരം 
Ans : ഏജിയൻ സംസ്കാരം 
ക്ലാസിക്കൽ സംസ്കാരം എന്നറിയപ്പെടുന്നത്
Ans :  ഗ്രീക്ക് സംസ്കാരം 
ഗ്രീക്കിലെത്തിചേർന്ന ആദ്യ ജനവിഭാഗം
Ans : അയോണിയന്മാർ 
ഗ്രീക്ക് സംസ്കാരത്തിന്റെ “ആരംഭവർഷമെന്നും’. “പുരാതന ഒളിമ്പിക്സ് ആരംഭിച്ചുവെന്നും കരുതപ്പെടുന്ന വർഷം 
Ans :  776 B.C
ഒരു കൃതി പോലുമെഴുതാതെ പ്രസിദ്ധനായ
ഗ്രീക്ക് തത്വചിന്തകൻ 
Ans :  സോക്രട്ടീസ്
വിദ്യാഭ്യാസ മേഖലയ്ക്ക് സോക്രട്ടീസ് നൽകിയ സംഭാവന 
 Ans  : ചോദ്യ രീതി  (Socratic method)
ഭൂമിയുടെ ചുറ്റളവ് കണ്ടെത്തുകയും, ബിന്ദു,രേഖ എന്നിവയെക്കുറിച്ച പഠനം നടത്തുകയും ചെയ്ത  ഗ്രീക്ക് ചിന്തകൻ 
Ans :  ഇറാത്തോസ്തനീസ്
ഭൂമിയും ചന്ദ്രനും തമ്മിലുള്ള ദൂരം ആദ്യമായി കണ്ടെത്തിയത് 
Ans :ഹിപ്പാർക്കസ്
‘ജനാധിപത്യത്തിന്റെ കളിത്തൊട്ടിൽ’ എന്നറിയപ്പെടുന്നത്
 Ans  : ഗ്രീസ്
ആദ്യമായി ജനാധിപത്യം (പ്രത്യക്ഷ ജനാധിപത്യം) നിലവിൽ വന്ന ഗ്രീസിലെ സ്ഥലം 
Ans :  ഏഥൻസ്
ഗ്രീസിലെ പ്രധാന നഗരരാഷ്ട്രങ്ങൾ
Ans : ഏഥൻസ്, സ്പാർട്ട, കൊറിന്ത്
ഏഥൻസിലെ ആദ്യ നിയമപരിഷ്കർത്താവ്  
Ans : സോളൻ  (594 B.C)
സൈനിക സേഛാധിപത്യം നിലനിന്നിരുന്ന ഗ്രീസിലെ ദ്വീപ് 
 Ans  : സ്പാർട്ട
ഏഥൻസുകാർക്ക് ആദ്യമായി ഒരു നിയമം സംഭാവന ചെയ്ത വ്യക്തി 
Ans : ഡ്രാക്കോ (621 B,C)

ഗ്രീക്ക് ജനാധിപത്യത്തിന്റെ പിതാവ് 
Ans :  ക്ലിസ്ത്തനീസ് 
വ്യക്തിവാദത്തിന്റെ പിതാവ്
Ans :  സീനോ
ഗ്രീക്ക് ദുരന്തനാടകങ്ങളുടെ പിതാവ് 
Ans : ആക്കിലസ്(ഈസ്കിലസ്) 
പ്രസംഗ കലയുടെ പിതാവ് 
Ans : ‍ഡയസ്ത്തനീസ്
ശരീരവ്യവഛേദനവിദ്യ (Anatomy)യുടെ പിതാവ്
Ans : ഹെറോഫിലസ് 
പരിഹാസാത്മക കാവ്യ പ്രസ്ഥാനത്തിന്റെ പിതാവ് ആർക്കിലോക്കസ്
അച്ചടിയുടെ പിതാവ് 
Ans : ഗുട്ടൻ ബർഗ് (ബൈബിൾ)
അഥീനിയൻ ജനാധിപത്യത്തിന്റെ പിതാവ് എന്നറിയപ്പെടുന്നത്.
Ans : ക്ലീസ്ത്തനീസ്‌ 
ഗ്രീക്ക് ഗണിതശാസ്ത്രത്തിന്റെ പിതാവ് എന്നറിയപ്പെടുന്നത്  
Ans  :തെയ്തൽസ്
ഓസ്ട്രിസിസം (രാജ്യ ദ്രോഹികളെ നാടുകടത്തുന്നതുമായി  ബന്ധപ്പെട്ട്  എന്ന നിയമം ആവിഷ്ക്കരിച്ചത് 
Ans : ക്ലിസ്ത്തനീസ്
ഏഥൻസും, സ്പാർട്ടയും തമ്മിൽ നടന്ന യുദ്ധം  
Ans  : പെലോപ്പനീഷ്യൻ യുദ്ധം  (B.C.431.-B.C.404) 
ലോകത്തിലെ ആദ്യ തെരഞ്ഞെടുക്കപ്പെട്ട രാജാവായി കരുതപ്പെടുന്നത് 
Ans :   പെരിക്ലിയസ് (461 B.C.യിൽ തെരഞ്ഞെടുക്കപ്പെട്ടു )
“ഏഥൻസ് ഹെല്ലാസിന്റെ പാഠശാലയെന്ന് അറിയപ്പെട്ടിരുന്നത് 
Ans :   പെരിക്ലിയസ് കാലഘട്ടത്തിലാണ്
പ്ലേറ്റോയുടെ പ്രസിദ്ധമായ കൃതികൾ
Ans : റിപ്പബ്ലിക്, സിമ്പോസിയം
ഹോമർ  എഴുതിയ പ്രസിദ്ധ ഗ്രീക്ക് ഇതിഹാസങ്ങൾ 
Ans : ഇലിയഡ്, ഒഡീസി 
'’ആന്റിഗണി’’,”ഇലക്ട്ര എന്നീ ദുരന്ത നാടകങ്ങളുടെ കർത്താവ് 
Ans : സോഫോക്ലിസ്  
ആക്കിലസിന്റെ പ്രസിദ്ധമായ നാടകങ്ങൾ 
Ans : പ്രൊമിത്യസ്, അഗയനോൺ 
ദി ട്രോജൻ വ്യൂമൺ’ എന്ന പ്രസിദ്ധ നാടകത്തിന്റെ രചയിതാവ്
Ans :  യൂറിപ്പിഡസ് 
ടോളമി എഴുതിയ പ്രസിദ്ധമായ ഗ്രന്ഥം 
Ans: ജ്യോഗ്രാഫി 
പാർഥിനോൺക്ഷേത്രംപണിക്ക ഴിപ്പിച്ച ഏഥൻസിലെ രാജാവ് 
Ans : പെരിക്ലിയസ്
പാർഥിനോൺ ക്ഷേത്രത്തിൽ ആരാധിക്കപ്പെട്ടിരുന്ന ദേവത 
Ans : അഥീന 
ഗ്രീക്ക് സംസ്കാരത്തിന്റെ പ്രധാന സംഭാവനകൾ 
 Ans  : തത്വശാസ്ത്രം, ജീവശാസ്ത്ര, നാടകം, മത്സ്യ ശാസ്ത്രം ,രാഷ്ട്രമീമാംസ,വൈദ്യ ശാസ്ത്രം 
സോക്രട്ടീസിന്റെ ഭാര്യ 
Ans :  സാന്തിപ്പി 
B.C. 399 -ൽ വധിക്കപ്പെട്ട തത്വചിന്തകൻ 
Ans :സോക്രട്ടീസ്‌
സോക്രട്ടീസിനെ വധിക്കാനുപയോഗിക്കുന്ന വിഷ പദാർത്ഥം 
Ans : ഹേംലോക്ക്
ഗുരുവിന് വിഷം നൽകാൻ വിധിക്കപ്പെട്ട സോക്രട്ടീസിന്റെ ശിഷ്യൻ 
Ans :  പ്ലേറ്റോ  (427-347 B.C)
പ്ലേറ്റോയുടെ യഥാർത്ഥ പേർ 
Ans :  അരിസ്റ്റോക്ലിസ്
“സഞ്ചരിക്കുന്ന സർവകലാശാല’ എന്നറിയപ്പെടുന്നത്  
Ans  : അരിസ്റ്റോട്ടിൽ
“ഒരു വ്യക്തി പ്രകൃത്യാ അവന്റേതല്ലെങ്കിൽ അവൻ ഒരു അടിമയാണ്’ എന്ന് പറഞ്ഞത്
Ans : അരിസ്റ്റോട്ടിൽ
ഗ്രീക്ക് ദേവനായ സയോണിസസ്സിന്റെ ഉത്സവവുമായി ബന്ധപ്പെട്ട്  രൂപം കൊണ്ട കലാരൂപം
Ans :  നാടകം
ഗ്രീക്ക് നാടക അഭിനേതാക്കൾ ധരിച്ചിരുന്ന മുഖംമൂടി
 Ans  : പേഴ്സോണ
“പേഴ്സ്സോണ’ എന്ന പദത്തിൽനിന്നും ഉടലെടുത്ത വാക്ക് 
Ans  : വ്യക്തിത്വം (Personality)
ഒളിമ്പിക്സ് ദീപം തെളിയിക്കുന്നത് 
Ans : ഗ്രീസിലെ ഒളിമ്പിക്സ് പർവ്വതത്തിൽ
393 B.C colo ഒളിമ്പിക്സ് നിരോധിച്ച ചക്രവർത്തി 
Ans  : തിയോഡോഷ്യസ്
ആധുനിക ഒളിമ്പിക്സ് ആരംഭിച്ചത് 
Ans :  1896 A.D
പ്രസിദ്ധരായ ഗ്രീക്ക് ഗണിതശാസ്ത്രജ്ഞർ
Ans : അനക്സഗോറസ്, യൂക്ലിഡ്

മാസിഡോണിയൻ സാമ്രാജ്യം 

മാസിഡോണിയ ഭരിച്ചിരുന്ന ശക്തനായ ഭരണാധികാരി 
Ans : ഫിലിപ്പ് II (359 - 336 B.C)
ഫിലിപ്പ് II ന്റെ പ്രശസ്തനായ പുത്രൻ 
Ans : അലക്സാണ്ടർ
ഫിലിപ്പ് IIന് ശേഷം അധികാരത്തിൽ വന്ന ഭരണാധികാരി 
Ans : അലക്സാണ്ടർ (B.C. 336),
അലക്സാണ്ടർ ഈജിപ്റ്റ് കീഴടക്കിയ വർഷം 
Ans : 332 BC 
അലക്സാണ്ടർ ഈജിപ്റ്റിൽ സ്ഥാപിച്ച നഗരം
Ans : അലക് സാണ്ട്രിയ  
അലക്സാണ്ടർ പേർഷ്യ പിടിച്ചടക്കിയ വർഷം 
Ans : 331 B.C.
അലക്സാണ്ടർ പരാജയപ്പെടുത്തിയ പേർഷ്യൻ ഭരണാ ധിക്കാരി 
Ans : ഡാരിയസ് III 
അലക്സാണ്ടർ അന്തരിച്ചത് 
Ans : 323 B.C.ബാബിലോണിയയിൽ
അലക്സാണ്ടർ ചക്രവർത്തിയുടെ ശവകുടീരം സ്ഥിതി ചെയ്യുന്നത്
Ans : അലക്സാണ്ടിയായിൽ
അലക്സ്സാണ്ടറിന്റെ പിൻഗാമിയായി ഈജിപ്റ്റ് ഭരിച്ച രാജവംശം 
Ans :  ടോളമിവംശം
ടോളമിവംശത്തിലെ അവസാനത്തെ ഭരണാധികാരി  
Ans : ക്ലിയോപാട (വനിതാ ഭരണാധികാരി )
സോക്രട്ടീസിന്റെ ശിഷ്യൻ 
Ans : പ്ലേറ്റോ
പ്ലേറ്റോയുടെ പ്രസിദ്ധനായ ശിഷ്യൻ
Ans : അരിസ്റ്റോട്ടിൽ
അരിസ്റ്റോട്ടിലിന്റെ ശിഷ്യൻ
Ans :  അലക്സാണ്ടർ

ലോകചരിത്രം 2
റോമൻ സംസ്കാരം 

റോമ നഗരത്തിന്റെ സ്ഥാപകൻ
Ans :  റോമുലസ്, റീമസ്
റോമ നഗരം സ്ഥാപിതമായ വർഷം 
Ans :  B.C. 753
റോമൻ ജനത നൽകിയ പ്രധാന സംഭാവന
Ans : റിപ്പബ്ലിക്
റോമൻ റിപ്പബ്ലിക്കിലെ രണ്ട് പൊതു വിഭാഗങ്ങൾ 
Ans : പെട്രീഷ്യൻസും, പ്ലബിയൻസും
റോമൻ റിപ്പബ്ലിക്കിലെ ഉന്നതരുടെ സഭ അറിയപ്പെടുന്നത്  
Ans  : പെടീഷ്യൻസ്
റോമൻ  റിപ്പബ്ലിക്കിലെ സാധാരണക്കാരുടെ  സഭ അറിയപ്പെടുന്നത് 
Ans  :  പ്ലബിയൻസ്
ലോകത്തിലെ ആദ്യത്തെ ത്രയാംഗ ഭരണ സംവിധാനം നിലവിൽ വന്നത് 
Ans : റോം (58 BC)
ആദ്യ ത്രയാംഗ ഭരണ സംവിധാനം അറിയപ്പെട്ടിരുന്നത് 
Ans : ട്രയംവറെറ്റ്
ആദ്യ ത്രയാംഗ ഭരണ സംവിധാനത്തിലെ അംഗങ്ങൾ
Ans : ജൂലിയസ് സീസർ,ക്രാറ്റസ്, പോംപെ
ജൂലിയസ് സീസർ, ആരംഭിച്ച കലണ്ടർ
Ans : ജൂലിയൻ കലണ്ടർ (B.C. 45)
ആരുടെ ബഹുമാനാർത്ഥമാണ് ഗ്രിഗോറിയൻ കലണ്ടറിലെ  7-ാം മാസത്തിന് ‘ജൂലൈ’എന്ന നാമകരണം ചെയ്തത് 
Ans :  ജൂലിയസ് സീസർ 
റോമിലെ ആദ്യ ചക്രവർത്തി 
Ans :  ഒക്ടോവിയസ്(അഗസ്റ്റസ്) (ഇദ്ദേഹം ജൂലിയസ് സീസറുടെ അനന്തിരവനാണ്)
ഒക്ടോവിയസ് സീസറിന്റെ ഭരണകാലം 
Ans : B.C. 27 - A.D. 14
‘ഇംപരേറ്റർ’ എന്നറിയപ്പെട്ടിരുന്ന ഭരണാധികാരി
Ans : അഗസ്റ്റസ് സീസർ
“റോമിന്റെ സുവർണകാലഘട്ടം എന്നറിയപ്പെടുന്നത് 
Ans : അഗസ്റ്റസ് സീസറുടെ കാലഘട്ടം
രണ്ടാമത്തെ ത്രയാംഗ മന്ത്രിസഭയിലെ അംഗങ്ങൾ
Ans : അഗസ്റ്റസ് സീസർ , ആന്റണി, ലെപ്പിഡസ്
റോമൻ സമാധാനം(പാക്സ് റോമാന ) നിലവിൽ വന്നത്
Ans : ഒക്ടോവിയൻ സീസറുടെ കാലഘട്ടത്തിൽ
രാജകൊട്ടാരം നിർമ്മിച്ച റോമൻ ചക്രവർത്തി
Ans : അഗസ്റ്റസ് സീസർ
റോമും - കാർത്തേജും തമ്മിൽ B.C.264 മുതൽ 146 B.C.വരെ നടന്ന യുദ്ധം 
Ans: പ്യൂണിക്സ് യുദ്ധം (Punic war) 
പ്യൂണിക്സ് യുദ്ധത്തിൽ റോമിനെതിരെ കാർത്തേജിനെ നയിച്ചത്
Ans : ഹാനിബാൾ
പ്യൂണിക്സ് യുദ്ധത്തിൽ റോമിനെ നയിച്ച നേതാക്കൾ
Ans : ഫേബിയോസ്, സിപ്പിയോ
റോമിന് തീവെച്ച റോമൻ ചക്രവർത്തി
Ans :  നീറോ
ജൂലിയസ് സീസർ വധിക്കപ്പെട്ട വർഷം
Ans :  B.C.44
ജൂലിയസ് സീസറിനെ വധിച്ച സുഹൃത്തുക്കൾ
Ans : കാഷ്യസ്, ബ്രൂട്ടസ്
‘ജൂലിയസ് സീസർ’ എന്ന പ്രസിദ്ധമായ നാടകത്തിന്റെ രചയിതാവ്   
Ans : ഷേക്സ്പിയർ 
ഗാലിക് യുദ്ധങ്ങൾ എന്ന പ്രസിദ്ധ ഗ്രന്ഥം രചിച്ചത് 
Ans :  ജൂലിയസ് സീസർ
വന്നു കണ്ടു , കീഴടക്കി  (Icame ,I saw ,I conquered) എന്ന് പറഞ്ഞത് 
Ans : ജൂലിയസ് സീസർ
പ്ലെറ്റോ സ്ഥാപിച്ച വിദ്യാലയം 
Ans :  അക്കാഡമി 
അരിസ്റ്റോട്ടിൽ സ്ഥാപിച്ച വിദ്യാലയം 
Ans :  ലൈസിയം
ക്രിസ്തുമതം ഔദ്യോഗിക മതമായി അംഗീകരിച്ച ആദ്യ  ചക്രവർത്തി
Ans :  കോൺസ്റ്റന്റെൻ
ലോകത്തിലാദ്യമായി കോൺക്രീറ്റ്, മൊസൈക്ക് നിർമ്മാണ വിദ്യകൾ സംഭാവന ചെയ്തത്
Ans : റോമാക്കാർ (ബൈസാന്റിയം ജനത)
റോമൻ നിയമമായ  ജസ്റ്റീനിയൻ നിയമം സംഭാവന ചെയ്ത ചക്രവർത്തി   
Ans : ജസ്റ്റീനിയൻ (521 - 485 B.C)
കോൺസ്റ്റാന്റിനോപ്പിളിലെ പ്രസിദ്ധമായ സെന്റ് സോഫിയ ദേവാലയം നിർമ്മിച്ച ഭരണാധികാരി
Ans : ജസ്റ്റീനിയൻ
റോമിലെ പ്രസിദ്ധനായ പ്രാസംഗികൻ
Ans :  സിസവെ
ബൈസാന്റെൻ സാമ്രാജ്യ സ്ഥാപകൻ 
Ans : കോൺസ്റ്റന്റെൻ 
ബൈസാന്റെൻ സാമ്രാജ്യത്തിന്റെ തലസ്ഥാനം 
Ans : കോൺസ്റ്റാന്റിനോപ്പിൾ
ബൈസാന്റെൻ സാമ്രാജ്യത്തിന്റെ തലസ്ഥാനമായി കോൺസ്റ്റാന്റിനോപ്പിളിനെ മാറ്റിയ ഭരണാധികാരി 
Ans  : കോൺസ്റ്റന്റെൻ
കോൺസ്റ്റാന്റിനോപ്പിളിന്റെ ഇപ്പോഴത്തെ പേര്
Ans : ഇസ്താംബുൾ
ഇസ്താംബുൾ സ്ഥിതി ചെയ്യുന്ന രാജ്യം
Ans :  തുർക്കി
മെസപ്പൊട്ടോമിയയെ ‘‘ചന്ദ്രകലാതടം ‘’ (Land of fertile Cresent) എന്ന് വിശേഷിപ്പിച്ച പുരാവസ്തു  ഗവേഷകൻ 
Ans : പ്രൊഫ . ബ്രസ്റ്റഡ് 
പ്രസിദ്ധവും, പൗരാണിക സപ്താത്ഭുതങ്ങളിൽ ഒന്നു മായ മായൻ നഗരം
Ans :  ചിച്ചൻ ഇറ്റ്സ
എഴുത്തുവിദ്യ വശമില്ലാതിരുന്ന പ്രാചീന അമേരിക്കൻ സംസ്കാരം 
Ans :  ഇൻക
ഏഥൻസിന്റെ സുവർണ്ണ കാലഘട്ടം എന്നറിയപ്പെടുന്നത് 
Ans : പെരിക്ലിയസ് കാലഘട്ടം 
പത്താം വാഗ്ദേവത’ എന്നറിയപ്പെടുന്ന ഗ്രീക്ക്  കവയിത്രി 
Ans :സാഫോ 
റോമൻ ചരിത്രത്തിൽ  ’ ആഫ്രിക്കാനസ് ‘ എന്നറിയപ്പെടുന്നത് 
Ans : സിപ്പിയോ
സ്വന്തം കുതിരയെ കോൺ സലായി പ്രഖ്യാപിച്ച റോമൻ ചക്രവർത്തി 
Ans : കലിഗുള 
റോമിന്റെ ശബ്ദം” എന്നറിയപ്പെട്ടിരുന്ന ചക്രവർത്തി 
Ans : വേർജിൻ
പേർഷ്യൻ സംസ്കാരം നിലനിന്നിരുന്ന രാജ്യം 
Ans : ഇറാൻ 
പേർഷ്യയിലെ ആദ്യ രാജാവ് 
Ans : സൈറസ് 
പേർഷ്യയിലെ പ്രസിദ്ധനായ രാജാവ്
Ans : ഡാരിയസ് I(521-485 B.C)
ഇന്ത്യയുടെ അതിർത്തി വരെ സാമ്രാജ്യം വ്യാപിപ്പിച്ച  പേർഷ്യൻ ഭരണാധികാരി
Ans :  - ഡാരിയസ് 1
മാരത്തോൺ യുദ്ധത്തിൽ ഏഥൻസിനെതിരെ പേർഷ്യയെ നയിച്ചത് 
Ans : ഡാരിയസ് I (490 B.C)
പേർഷ്യൻ സാമ്രാജ്യത്തിലെ പ്രസിദ്ധനായ അവസാനത്തെ രാജാവ് 
Ans :  സെർസസ്