ഏപ്രിൽ 25 : കേരളം ; ജില്ലകളിലൂടെ

Top score (First 20)

# Name Score
1 ALEN V 23
2 Amrutha.M 23
3 Vishnu Prasad v k 23
4 Anand babu 22
5 Shaija p p 22
6 VISHNU PRASAD KB 22
7 Arjun 22
8 Deepa C R 22
9 Athul krishna 21
10 Harsha bs 21
11 Sandhya 20
12 BINILA 20
13 Aswin Asok 20
14 Avishna mt 20
15 Ranjith Pk 19
16 Minija kk 19
17 AMALKRISHNA 19
18 hisham 19
19 അർജുൻ വി പി 19
20 JinuKT 19

Answer keys

1. കേരളത്തിലെ ജനസംഖ്യ കുറഞ്ഞ താലൂക്ക് മല്ലപ്പള്ളി ഏത് ജില്ലയിലാണ്

  • 1. കോഴിക്കോട്

  • 2. പാലക്കാട്

  • 3. പത്തനംതിട്ട (Answer)

  • 4. കൊല്ലം

2. സ്ഥലനാമ ചരിത്രവുമായി ബന്ധപ്പെട്ട പട്ടികയിൽ തെറ്റായ ജോഡി ഏത്

  • 1. കായംകുളം - ഓടനാട്

  • 2. അമ്പലപ്പുഴ - ശ്രീകൃഷ്ണപുരം (Answer)

  • 3. കാർത്തികപ്പള്ളി - ബെറ്റിമെനി

  • 4. ചേർത്തല - കരപ്പുറം

3. വിശേഷണങ്ങൾ തിരിച്ചറിയുക A B 1) പ്രതിമകളുടെ നഗരം - കോഴിക്കോട് 2) ശിൽപ്പ നഗരം - കൊല്ലം 3) കേരളത്തിൻ്റെ കിരീടം - തിരുവനന്തപുരം 4) ദൈവത്തിൻ്റെ തലസ്ഥാനം - കണ്ണൂർ

  • 1. (1, 2), (2,1), (3, 4), (4,3)

  • 2. (1,3), (2,1), (3,4), (4,2) (Answer)

  • 3. (1,1), (2,2), (3,3), (4,4)

  • 4. (1,4), (2, 3), (3,2), (4,1)

4. ഇടമലയാർ ഡാം സ്ഥിതി ചെയ്യുന്നത്

  • 1. ഇടുക്കി

  • 2. കോട്ടയം

  • 3. എർണാകുളം (Answer)

  • 4. പത്തനംതിട്ട

5. കൈതച്ചക്ക ഏറ്റവും കൂടുതല് ഉല്പാദിപ്പിക്കുന്ന ജില്ല

  • 1. കാസർക്കോട്

  • 2. എറണാകുളം (Answer)

  • 3. പാലക്കാട്

  • 4. ഇടുക്കി

6. എ.പി.ജെ. അബ്ദുൾ കലാമിൻ്റെ ഓർമ്മയിൽ 'ഡോ: കലാം സ്മൃതി ഇൻ്റർ നാഷണൽ മ്യൂസിയം സ്ഥിതി ചെയ്യുന്നത് *

  • 1. പാങ്ങോട്

  • 2. പുല്ലമ്പാറ

  • 3. പുനലാൽ (Answer)

  • 4. പള്ളിക്കൽ

7. ഇന്ത്യൻ കരസേന ഏനാത്ത് ബെയ്ലി പാലം നിർമ്മിച്ചത് ഏത് നദിക്ക് കുറുകെയാണ്

  • 1. അച്ചൻകോവിലാർ

  • 2. മണിമലയാർ

  • 3. കക്കാട്ടാർ

  • 4. കല്ലടയാർ (Answer)

8. ഏറ്റവും കുറഞ്ഞ കടൽത്തീരമുള്ള ജില്ല

  • 1. കണ്ണൂർ

  • 2. പത്തനംതിട്ട

  • 3. കൊല്ലം (Answer)

  • 4. കാസർകോട്

9. ജടായു നേച്ചർ പാർക്ക് രൂപകൽപ്പന ചെയ്തത്

  • 1. സുരേഷ് ഗോപി

  • 2. രാജീവ് അഞ്ചൽ (Answer)

  • 3. നെടുമുടി വേണു

  • 4. സലിം അലി

10. സ്വകാര്യ മേഖലയിലെ ആദ്യ ജലവൈദ്യുത പദ്ധതി

  • 1. പള്ളിവാസൽ

  • 2. മണിയാർ (Answer)

  • 3. കുത്തുങ്കൽ

  • 4. ചെങ്കുളം

11. കേരളത്തിലെ ആദ്യ അന്താരാഷ്ട്ര വിമാനത്താവളമായ തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളം സ്ഥാപിതമായ വർഷം?

  • 1. 1989

  • 2. 1990

  • 3. 1991 (Answer)

  • 4. 1992

12. രണ്ടുസംസ്ഥാനങ്ങളുമായി അതിർത്തി പങ്കിടുന്ന ഏക താലൂക്കാണ്

  • 1. നെയ്യാറ്റിൻകര

  • 2. മൂന്നാർ

  • 3. മഞ്ചേശ്വരം

  • 4. സുൽത്താൻബത്തേരി (Answer)

13. കേരളത്തിലെ കാളിന്ദി എന്നറിയപ്പെടുന്നത്

  • 1. പമ്പ

  • 2. പാപനാശിനിപ്പുഴ (Answer)

  • 3. അഞ്ചരക്കണ്ടിപ്പുഴ

  • 4. ഭാരതപ്പുഴ

14. വയനാടൻ കുടിയേറ്റുജീവിതം പ്രമേയമാക്കി എസ് കെ. പൊറ്റെക്കാട്ട് രചിച്ച നോവൽ

  • 1. വിഷകന്യക (Answer)

  • 2. നാടൻപ്രേമം

  • 3. മൂടുപടം

  • 4. വല്ലികാദേവി

15. കേരളത്തിലൂടെ കടന്നുപോവുന്ന ജലപാത

  • 1. NW 1

  • 2. NW 2

  • 3. NW 3 (Answer)

  • 4. NW 4

16. തുള്ളലിന്റെ ജന്മദേശം

  • 1. ആലപ്പുഴ

  • 2. അമ്പലപ്പുഴ (Answer)

  • 3. തൃശ്ശൂർ

  • 4. മലപ്പുറം

17. എഴുമാൻതുരുത്ത് സ്ഥിതി ചെയ്യുന്ന ജില്ല ?

  • 1. എറണാകുളം

  • 2. കൊല്ലം

  • 3. പത്തനംതിട്ട

  • 4. കോട്ടയം (Answer)

18. വാഗൺ ട്രാജഡി സ്മാരകം സ്ഥിതി ചെയ്യുന്നത്?

  • 1. പോത്തന്നൂർ

  • 2. തിരൂർ (Answer)

  • 3. തലശ്ശേരി

  • 4. ഇരിങ്ങൽ

19. ഏത് സർവ്വകലാശാലയുടെ ആസ്ഥാനമാണ് അതിരമ്പുഴ

  • 1. കേരള സർവ്വകലാശാല

  • 2. കേന്ദ്ര സർവ്വകലാശാല

  • 3. മലയാളം സർവ്വകലാശാല

  • 4. മഹാത്മാഗാന്ധി സർവ്വകലാശാല (Answer)

20. തോൽവിറക് സമര നായിക

  • 1. കെ ദേവയാനി

  • 2. കാർത്ത്യായനി അമ്മ (Answer)

  • 3. ലീല കുമാരി അമ്മ

  • 4. മയിലമ്മ

21. വാളറ വെള്ളച്ചാട്ടം സ്ഥിതി ചെയ്യുന്ന ജില്ല

  • 1. എറണാകുളം

  • 2. കോട്ടയം

  • 3. ഇടുക്കി (Answer)

  • 4. വയനാട്

22. ഡച്ചുകാർ പണികഴിപ്പിച്ച പ്രധാന കോട്ടയാണ്

  • 1. മാനുവൽ കോട്ട

  • 2. ചേറ്റുവാ കോട്ട (Answer)

  • 3. ബേക്കൽ കോട്ട

  • 4. സെൻ്റ് ജോർജ്ജ് കോട്ട

23. ഒന്നാം കേരള നിയമസഭയിൽ ഇ.എം.എസ് പ്രതിനിധാനം ചെയ്ത മണ്ഡലം?

  • 1. മഞ്ചേശ്വരം

  • 2. മലപ്പുറം

  • 3. നീലേശ്വരം (Answer)

  • 4. തലശ്ശേരി

24. എൻഡോസൾഫാൻ ഇരകളുടെ നേർക്കാഴ്ച വരച്ചു കാട്ടിയ മനോജ് കാന സംവിധാനം ചെയ്ത മലയാള ചലച്ചിത്രം?

  • 1. വൈറസ്

  • 2. ചായില്യം

  • 3. അമീബ (Answer)

  • 4. വലിയ ചിറകുള്ള പക്ഷികൾ

25. സംസ്ഥാനത്തെ ആദ്യ ഖാദി ഗ്രാമമായി പ്രഖ്യാപിക്കപ്പെട്ടത്

  • 1. പനങ്ങാട് (Answer)

  • 2. പാനൂർ

  • 3. മട്ടന്നൂർ

  • 4. ബാലരാമപുരം

Answer Solution

തിരുവനന്തപുരം ജില്ല


കേരളത്തിന്റെ തലസ്ഥാനം.
തെക്കെ അറ്റത്തുള്ള ജില്ല.
ജനസാന്ദ്രത ഏറ്റവും കൂടിയ ജില്ല.
ജനസംഖ്യ കൂടിയ കോർപ്പറേഷൻ. 
പ്രാചീന കാലത്ത് സ്യാനന്ദുരപുരം എന്നറിയപ്പെട്ടു.
കേരളത്തിലെ ആദ്യ കോർപ്പറേഷൻ (1940)
കൊട്ടാരങ്ങളുടെ ജില്ല. 
പൂർണ മൊബൈൽ കണക്ടിവിറ്റിയുള്ള ഇന്ത്യൻ ജില്ല. 
പബ്ലിക് ടാൻസ്പോർട്ട് സംവിധാനത്തിന് തുടക്കമിട്ട നഗരം. (1938-ൽ) 
മരച്ചീനി, മാമ്പഴം ഉത്പാദനത്തിൽ ഒന്നാം സ്ഥാനം.
അനന്ത പുരി, ഭൂലോക വൈകുണം എന്നീ അപരനാമങ്ങൾ.

 കായലുകൾ


   ഇടവ്,
   നടയറ്,
  അഞ്ചുതെങ്ങ്,
  കഠിനംകുളം,
  വേളി,
  വെള്ളായനി,
  ആക്കുളം

ടൂറിസ്റ്റ്കേന്ദ്രങ്ങൾ


അഗസ്ത്യമല
പൊൻമുടി
ശിവഗിരി (വർക്കല)
കോവളം ബീച്ച്
 ലയൺ സഫാരി പാർക്ക് 
മൃഗശാല, നക്ഷത്രബംഗ്ലാവ്
ശ്രീചിത്ര ആർട്ട് ഗാലറി
 മീൻമുട്ടി, കൊബൈകാണി വെള്ളച്ചാട്ടം
നേപ്പിയർ മ്യൂസിയം

വേറിട്ട വസ്തുതകൾ


ബ്രിട്ടീഷുകാർക്കെതിരെ കേരളത്തിൽ നടന്ന ആദ്യകലാപമായിരുന്നു. 1697- ലെ അഞ്ചുതെങ്ങ് കലാപം.
  ബ്രിട്ടീഷുകാർക്കെതിരെ ഇന്ത്യയിൽ നടന്ന ആദ്യ സംഘടിത കലാപമായിരുന്നു.1721-ലെ ആറ്റിങ്ങൽ കലാപം.
തിരുവിതാംകൂർ രാജവംശം തൃപ്പാപ്പൂർ സ്വരൂപം എന്നാണ് അറിയപ്പെട്ടിരുന്നത്.
ധർമരാജയാണ് (കാർത്തിക തിരുനാൾ രാമവർമ)തിരുവിതാംകൂറിന്റെ തലസ്ഥാനം പത്മനാഭപുരത്തേക്ക് മാറ്റിയത് 
ആയ് രാജാക്കന്മാരുടെ തലസ്ഥാനമായിരുന്നു പൊതിയിൽമല (അഗസ്ത്യമല)
രാജേന്ദ്രചോളപട്ടണം എന്നറിയപ്പെട്ട വിഴിഞ്ഞമായിരുന്നു ആയി രാജാക്കന്മാരുടെ പിൻകാല തലസ്ഥാനം. 
ശ്രീനാരായണ ഗുരു.1888-ൽ അരുവിപ്പുറം പ്രതിഷ്ട നടത്തിയത് നെയ്യാറിന്റെ തീരത്താണ്.
ദക്ഷിണ നളന്ദ എന്നറിയപ്പെടുന്ന പ്രാചീന കേരളത്തിന്റെ വിദ്യാകേന്ദ്രമാണ് കാന്തളൂർ ശാല 
വിഴിഞ്ഞം തുറമുഖ വികസനത്തിന് കേരളവുമായി കരാർ ഒപ്പുവെച്ചത് അദാനി ഗ്രൂപ്പ് 
മഹാകവി കുമാരനാശാന്റെ ജന്മസ്ഥലം കായിക്കരയും ആശാൻ സ്മാരകം തോന്നയ്ക്കലുമാണ്.
മഹാകവി ഉള്ളൂർ സ്മാരകം- ജഗതി
ശ്രീനാരായണഗുരു ജനിച്ച ചെമ്പഴന്തി വയൽവാരം വീടും സമാധിസ്ഥലമായ വർക്കലയിലെ ശിവഗിരിയും തിരുവനന്തപുരം ജില്ലയിലാണ്.
ചട്ടമ്പിസ്വാമികളുടെ ജന്മസ്ഥലമാണ് കൊല്ലൂർ.
അയ്യൻകാളിയുടെ ജന്മസ്ഥലം വെങ്ങാനൂർ.
പാപനാശം ബീച്ച് വർക്കലയിലാണ്.
ലക്ഷ്മീഭായ് കോളേജ് ഓഫ് ഫിസിക്കൽ എഡ്യക്കേഷൻ സ്ഥിതി ചെയ്യുന്നത് തിരുവനന്തപുരത്താണ്.
കേന്ദ്ര കിഴങ്ങുവിള ഗവേഷണകേന്ദ്രം- ശ്രീകാര്യം (തിരുവനന്തപുരം)
ട്രോപ്പിക്കൽ ബൊട്ടാണിക്കൽ ഗാർഡൻ തിരുവനന്തപുരത്തെ പാലോടാണ്.
കേരളത്തിൽ ഏറ്റവും ഉയരത്തിലുള്ള മാർബിൾ മന്ദിരമായ ലോട്ടസ് ടെമ്പിൾ പോത്തൻകോട് ശാന്തിഗിരി ആശ്രമത്തിലാണ്. 
നെയ്ത്തുപട്ടണം, ദക്ഷിണ കേരളത്തിലെ മാഞ്ചസ്റ്റർ എന്നിങ്ങനെ അറിയപ്പെടുന്ന ബാലരാമപുരം പണിതത് ഉമ്മിണിത്തമ്പി ദളവയാണ്. 
വിഴിഞ്ഞം തുറമുഖത്തിന്റെ ശില്പി ഉമ്മിണിത്തമ്പി ദളവ.
 

കേരളത്തിന്റെ തെക്കേയറ്റത്തള്ളവ


തെക്കേഅറ്റം ജില്ല - തിരുവനന്തപുരം
ലോകസഭാമണ്ഡലം - തിരുവനന്തപുരം 
പഞ്ചായത്ത്-പാറശ്ശാല 
താലൂക്ക്- നെയ്യാറ്റിൻകര
ഗ്രാമം - കളിയിക്കാവിള
നദി - നെയ്യാർ
വന്യജീവിസങ്കേതം - നെയ്യാർ
കായൽ - വേളി കായൽ
ശുദ്ധജല തടാകം - വെള്ളായനി കായൽ 
തുറമുഖം - വിഴിഞ്ഞം
 

സ്ഥാപനങ്ങൾ


1.ഇന്ത്യൻ   ഇൻസ്റ്റിറ്റ്യൂട്ട്  ഓഫ് സ്‌പേസ് ടെക്നോളജി-   വലിയമല(തിരുവനന്തപുരം) 
2.ലികിഡ് പ്രൊപ്പൽഷൻ സിസ്റ്റം സെൻറർ
 - വലിയമല
3.കേരളം ഭാഷ ഇൻസ്റ്റിറ്റ്യൂട്ട് 
- നളന്ദ
4.ഹിന്ദുസ്ഥാൻ ലാറ്റക്സ്
- പേരൂർക്കട
5.ട്രാവൻകൂർ ടൈറ്റാനിയം
- വേളി 
6.രാജീവ്ഗാന്ധി സെൻറർ ഫോർ ബയോടെക്നോളജി 
- തിരുവനന്തപുരം
7.നാളികേര ഗവേഷണ കേന്ദ്രം
- ബാലരാമപുരം
8.കേന്ദ്ര മത്സ്യഗവേഷണ കേന്ദ്രം 
- വിഴിഞ്ഞം
കേരളത്തിലെ ഏക സൈനികസ്കൂൾ- കഴക്കൂട്ടം.
സ്വദേശാഭിമാനി പത്രത്തിന് തുടക്കം കുറിച്ചത്അഞ്ചുതെങ്ങിൽ നിന്നാണ്.
ജില്ലയിലെ വന്യജീവിസങ്കേതങ്ങളാണ് പേപ്പാറ,നെയ്യാർ.
കേരളത്തിലെ ഏറ്റവും വലിയ ജയിലാണ് പൂജപ്പുര സെൻട്രൽ ജയിൽ.
ജില്ലയെ തമിഴ്നാടുമായി ബന്ധിപ്പിക്കുന്ന ചുരമാണ് ആരുവാമൊഴിപ്പാത
  വേളി കായലിനെയും കഠിനംകുളം കായലിനെയും ബന്ധിപ്പിക്കുന്ന ജലപാതയാണ് പാർവതി പുത്തനാർ.
ശംഖുമുഖം ബീച്ചിലാണ് കാനായി കുഞ്ഞിരാമന്റെ പ്രശസ്തമായ 'മത്സ്യകന്യക’ എന്ന ശില്പം.
തെക്കൻ കേരളത്തിന്റെ ഊട്ടി പൊൻമുടി 
ബീമാപള്ളി തിരുവനന്തപുരത്താണ്.

കേരളത്തിൽ ആദ്യം


ഐ.എസ്.ഒ. സർട്ടിഫിക്കറ്റ് ലഭിച്ച ആദ്യ വിമാനത്താവളം
- തിരുവനന്തപുരം.
ഇന്ത്യയിലെ ആദ്യബയോളജിക്കൽ പാർക്ക്-അഗസ്ത്യാർകൂടം (1992).
കേരളത്തിലെ ആദ്യസൈബർ പോലീസ്സ്റ്റേഷൻ തിരുവനന്തപുരത്തെ പട്ടം.
ഇന്ത്യയിലെ ആദ്യ ഡി.എൻ.എ. ബാർകോഡിങ് കേന്ദ്രം പുത്തൻതോപ്പ്.
ഇംഗ്ലീഷുകാർ നിർമിച്ച കേരളത്തിലെ ആദ്യ കോട്ട 
- അഞ്ചുതെങ്ങ് കോട്ട(1694-ൽ ആറ്റിങ്ങൽ റാണി അനുമതിനൽകി). 
കേരളത്തിലെ ആദ്യകമ്പ്യൂട്ടർവത്കൃത പഞ്ചായത്ത്
- വെള്ളനാട് 
ടെസ്റ്റിട്യൂബ് ശിശുക്കൾക്ക് ജന്മം നൽകിയ ആദ്യ സർക്കാർ ആശുപത്രിയാണ്
- തിരുവനന്തപുരത്തെ എസ്.എ.ടി. ആശുപത്രി.
ഇന്ത്യയിലെ ആദ്യടെക്സനോപാർക്ക് 1990-ൽ കഴക്കൂട്ടത്ത് (തിരുവനന്തപുരം) പ്രവർത്തനമാരംഭിച്ചു. 
കേരളത്തിലെ ആദ്യ സർവകലാശാലയാണ് 1931-ൽ സ്ഥാപിതമായ തിരുവിതാംകൂർ സർവകലാശാല 
(1957-ൽ കേരള സർവകലാശാല എന്നാക്കി)
കേരളത്തിലെ ആദ്യ സ്പോർട്സ് സ്കൂൾ
- ജി.വി. രാജ സ്പോർട്സ് സ്കൂൾ (തിരുവനന്തപുരം) 
തിരമാലയിൽനിന്ന് വൈദ്യുതി ഉത്പാദിപ്പിക്കുന്ന ഇന്ത്യയിലെ ആദ്യ പദ്ധതിയാണ് വിഴിഞ്ഞം.
കേരളത്തിലെ ആദ്യത്തെ മാജിക് അക്കാദമി പൂജപ്പുരയിലാണ്.
കേരളത്തിലെ ആദ്യ മുതലവർത്തുകേന്ദ്രം
- നെയ്യാർ (1976)



കാസർകോട് ജില്ല


 നിലവിൽ വന്നത്-1984 മെയ്.
കേരളത്തിൽ ഏറ്റവും അവസാനമായി രൂപവത്കരിക്കപ്പെട്ട ജില്ല.
കേരളത്തിൽ ഏറ്റവും കൂടുതൽ നദികൾ ഒഴുകുന്നജില്ല.
ദൈവങ്ങളുടെ നാട്, നദികളുടെ നാട് കോട്ടകളുടെനാട് സപ്തഭാഷാ സംഗമഭൂമി എന്നിങ്ങനെയുള്ള വിശേഷണങ്ങളുണ്ട്.
ഏറ്റവും കൂടുതൽ പ്രാദേശിക ഭാഷകൾ സംസാരിക്കുന്ന ജില്ല.
 തുളു ഭാഷ സംസാരിക്കുന്ന കേരളത്തിലെ ഏക ജില്ല.
'ബ്യാരി' എന്ന പ്രദേശികഭാഷ സംസാരിക്കുന്ന പ്രദേശം ഇവിടെയാണ്.
 യക്ഷഗാനം പ്രചാരത്തിലുള്ള ജില്ല 
'പുകയില’ കൃഷി ചെയ്യുന്ന കേരളത്തിലെ ഏക ജില്ല.
 കേരളത്തിലെ ആദ്യ ജൈവജില്ല.
 ഏറ്റവും കൂടുതൽ ബോ കൈസ്റ്റ് നിക്ഷേപമുള്ള ജില്ല.
എൻഡോസൾഫാൻ ദുരന്തം വിതച്ച ജില്ല.
തുളുനാടിന്റെ ഭാഗമായിരുന്ന കേരളത്തിലെ ജില്ല.
കേരളത്തിലെ വലിപ്പം കുറഞ്ഞ രണ്ടാമത്തെ ജില്ല.
വറ്റൽമുളക് ഉല്പാദനത്തിൽ ഒന്നാംസ്ഥാനം.
ദക്ഷിണ കാനറയുടെ ഭാഗമായിരുന്ന ജില്ല.

പ്രധാനനദികൾ


ചന്ദ്രഗിരി പുഴ
ഷിറിയ, 
മൊഗ്രാൽ,
ഉപ്പള, 
മഞ്ചേശ്വരം നീലേശ്വരം.

ടുറിസ്റ്റ് കേന്ദ്രങ്ങൾ 


ബേക്കൽകോട്ട 
ചന്ദ്രഗിരിക്കോട്ട 
ഹൊസ്ദുർഗ് കോട്ട 
റാണിപുരം (മാടത്തുമല)
വലിയപറമ്പ്
വീരമലക്കുന്ന്
കോട്ടഞ്ചേരി
പാണ്ഡ്യൻ കല്ല് (തൃക്കണ്ണാട് ക്ഷേത്രം) 
കുമ്പൻമല, മഞ്ഞം  പൊതിക്കുന്ന് 
വീരമല
പാലക്കൊള്ളി, തീൻവാരിക്കല്ല് 

വെള്ളച്ചാട്ടങ്ങൾ

.
കാപ്പിൽ
കുന്നുവീട് 
പടന്ന
കണ്വതീർഥ ബീച്ചുകൾ 
മായിപ്പാടി കൊട്ടാരം
നീലേശ്വരം കോവിലകം.

പ്രധാന സ്ഥാപനങ്ങൾ


കേന്ദ്ര തോട്ടവിള ഗവേഷണ കേന്ദ്രം 
- കുഡലു.
കേന്ദ്ര സർവകലാശാല 
-നായന്മാർ മൂല
തെങ്ങ് ഗവേഷണ കേന്ദ്രം
 -പിലിക്കോട് 
കാഞ്ചൻജംഗ കലാഗ്രാമം
-കാറഡുക്ക
എച്ച്.എ.എൽ (HAL) യൂണിറ്റ്
-സീതാംഗോളി 
BHEL യൂണിറ്റ്
 -ബദിയുടുക്ക

സ്മാരകങ്ങൾ 


പി.കുഞ്ഞിരാമൻനായർ സ്മാരകം
 - കാഞ്ഞങ്ങാട് .
ടി.എസ്. തിരുമുമ്പ്സ്മാരകം 
- പിലിക്കോട്

 തനത് ഇനങ്ങൾ

 
കാസർക്കോടൻ സാരി 
നീലേശ്വരം തെങ്ങുകൾ
- തളങ്കര തൊപ്പി.

കേരളത്തിന്റെ വടക്കേ അറ്റത്തുള്ളവ


ജില്ല
- കാസർകോട് 
താലൂക്ക്
-മഞ്ചേശ്വരം
പഞ്ചായത്ത്
-മഞ്ചേശ്വരം
ഗ്രാമം
 - തലപ്പാടി
കായൽ
-ഉപ്പള
നദി 
- മഞ്ചേശ്വരം
നിയമസഭാമണ്ഡലം 
- മഞ്ചേശ്വരം
ലോക്സഭാ മണ്ഡലം 
- കാസർകോട്  
റയിൽവേ സ്റ്റേഷൻ 
- മഞ്ചേശ്വരം

അപരനാമങ്ങൾ


1.കേരളത്തിന്റെ ഊട്ടി -റാണിപുരം
2. കേരളത്തിന്റെ കൂർഗ്-മാലോം
3. പൂരക്കളിയുടെയും കളരിയുടെയും നാട് -കയ്യുർ

വേറിട്ടുവസ്തുതകൾ


1.കേരളത്തിന്റെ വടക്കേയറ്റത്തെ രാജവംശമായ കുമ്പള രാജാക്കന്മാരുടെ ആസ്ഥാനമായിരുന്നു മയിപ്പാടി കോവിലകം
2.ഇക്കേരിനായിക്കൻ വംശത്തിൽപ്പെട്ട ശിവപ്പനയിക് ആണ് ബേക്കൽകോട്ട, ചന്ദ്രഗിരി കോട്ട എന്നിവ പണിതത്
3.കാഞ്ഞങ്ങാട് കോട്ട് (ഹോസ്ദുർഗ് കോട്ട) പണിതത് സോമശേഖരനായിക്കനാണ്
4.ചരിത്ര പ്രസിദ്ധമായ കയ്യർ സമരം നടന്നത്1941-ലാണ്
5.കയ്യുർസമരത്തെ പ്രമേയമാക്കി രചിക്കപ്പെട്ട നോവലാണ് നിരഞ്ജനയുടെ 'ചിരസ്മരണ',
6.ലെനിൻ രാജേന്ദ്രൻ സംവിധാനംചെയ്ത 'മീനമാസത്തിലെ സൂര്യൻ' എന്ന സിനിമയുടെ പ്രമേയവും കയ്യുർസമരമാണ്.
7.ചന്ദ്രഗിരിപ്പുഴയുടെ തീരത്താണ് മൗര്യചക്രവർത്തിയായിരുന്ന ചന്ദ്രഗുപ്തമൗര്യൻ അന്ത്യകാലം ചെലവഴിച്ചതെന്ന് കരുതുന്നു.
8.കേരളത്തിലെ ആദ്യമുഖ്യമന്ത്രി ഇ.എം.എസ്. പ്രതിനിധാനംചെയ്തത് നീലേശ്വരം മണ്ഡലത്തെയാണ്
9.മഞ്ചേശ്വരം മണ്ഡലത്തിൽനിന്നു വിജയിച്ച ഉമേഷ്റാവുവാണ്കേരളനിയമസഭാചരിത്രത്തിൽ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ട ഏക നിയമസഭാംഗം.
10. തൃശ്ശൂർമുതൽ ചന്ദ്രഗിരിപ്പുഴവരെയാണ് വി.ടി. ഭട്ടതിരിപ്പാട് യാചനപദയാത്ര നടത്തിയത്(1931)
11.കാസർക്കോട്ടെ ചീമേനിയിൽ 1946-ൽ കാർത്ത്യായനിയമ്മയുടെ നേതൃത്വത്തിൽ നടന്ന സമരമാണ് തോൽവിറക് സമരം.
12.കേരളത്തിലെ ഏറ്റവും വലിയ കോട്ട?
ans:ബേക്കൽകോട്ട
13.കേരളത്തിലെ ഏക മനുഷ്യനിർമിത വനം
ans:കരീം ഫോറസ്റ്റ് പാർക്ക്(പരപ്പ)
14.കേരളത്തിലെ രണ്ടാമത്തെ തുറന്ന ജയിൽ
ans:ചീമേനി
15.കേരളത്തിലെ ആദ്യ സമ്പൂർണ രക്തദാന പഞ്ചായത്ത്
ans:മടികൈ
16 കേരളത്തിലെ ആദ്യ സങ്കരയിനം തെങ്ങിൻതോട്ടം
സ്ഥാപിക്കപ്പെട്ടത്
-നീലേശ്വരം
17.കേരളത്തിലെ ആദ്യ ഇ-പേ മെൻറ് ഗ്രാമപ്പഞ്ചാ യത്ത്
-മഞ്ചേശ്വരം
18.കേരളത്തിലെ ഏക തടാകക്ഷേത്രം അനന്തപുരം കായൽക്ഷേത്രം 
19.യക്ഷഗാനം രൂപംകൊണ്ട ക്ഷേത്രമെന്ന് കരുതപ്പെടുന്നത്
-മധുർ ക്ഷേത്രം 
20.'സംസാരിക്കുന്ന കഥകളി' എന്നറിയപ്പെടുന്നത് യക്ഷഗാനം.
 21.വൈഷ്ണവ സന്ന്യാസി രാംദാസ് സ്ഥാപിച്ച ആശ്രമം കാഞ്ഞങ്ങാട് ആനന്ദാശ്രമം.
 22.എൻഡോസൾഫാൻ ദുരിത നിവാരണത്തിനായി തയ്യാറാക്കിയ പദ്ധതിയാണ് 'ഓപ്പറേഷൻ ബ്ലോസം സ്പ്രിങ്. 
23.'കാസർക്കോട് എൻഡോസൾഫാൻ ദുരന്തം’ രണ്ടാം ഭോപ്പാൽദുരന്തം എന്നാണ് അറിയപ്പെടുന്നത്.
24. ടിxഡി തെങ്ങിനങ്ങളും മംഗളകവുങ്ങും വികസിപ്പി ച്ചെടുത്ത ഗവേഷണകേന്ദ്രമാണ് കാസർക്കോട്ടെ സി.പി.സി.ആർ.ഐ. 
25.മഞ്ചേശ്വരം പുഴയുടെ ഉദ്ഭവം. ബാലെപ്പൂണികുന്നുകളും പതനസ്ഥാനം ഉപ്പളകായലുമാണ്.
26.കാസർക്കോട് നഗരത്തെ 'യു'(U) ആകൃതിയിൽ വ ലംവെക്കുന്ന നദി-ചന്ദ്രഗിരിപ്പുഴ.
27.കേരളത്തിലെ ഏറ്റവും ചെറിയ നദി മഞ്ചേശ്വരം പുഴ (16 കി.മീ.)
28.ചന്ദ്രഗിരിപ്പുഴ പയസിനിപ്പുഴ എന്നും അറിയപ്പെടുന്നു.
29. കേരളത്തിൻറ് ഊട്ടി' എന്നുഅറിയപ്പെടുന്നത് റാണിപുരമാണ് (കാസർകോഡ് ) .
30. 'കേരളത്തിന്റെ ഊട്ടി' എന്നറിയപ്പെ ടുന്ന ജില്ല-വയനാട്.
31.പാവങ്ങളുടെ ഊട്ടി എന്നറിയപ്പെടുന്നത്പാലക്കാട്ടെ നെല്ലിയാമ്പതിയാണ്
32.' തെക്കൻ കേരളത്തിന്റെ ഊട്ടി" എന്നറിയപ്പെടുന്നത് തിരുവനന്തപുരത്തെ പൊൻമുടി.