ജൂൺ 6 - കേരളീയ നവോത്ഥാനം (വി.ടി.ഭട്ടതിരിപ്പാട്,വക്കം മൗലവി)

Top score (First 20)

# Name Score
1 Sruthi shabil 10
2 Jishnu. Jith 10
3 Arunima Shajil 10
4 Shajil 10
5 Dilsha 9
6 Aloka. S 9
7 Saranya ck 8
8 Swathi 8
9 അമൽ പി കെ 7
10 Gopika cv 7
11 Anoop kumar pk 7
12 Avanthika.A 6
13 ശിവ നന്ദ. പി 5
14 R 5
15 Anooja kp 4
16 Aryaganga 4
17 Ishin s dwitheesh 4
18 Sreelakshmi R 3
19 ശിവദേവ് 3
20 sreedev 3

Answer keys

1. വി.ടി.ഭട്ടതിരിപ്പാട് ജനിച്ച വർഷം

  • 1. 1888

  • 2. 1892

  • 3. 1896 (Answer)

  • 4. 1898

2. വി.ടി.ഭട്ടതിരിപ്പാടിന്റെ ആത്മകഥ

  • 1. കൊഴിഞ്ഞ ഇലകൾ

  • 2. എന്റെ കഥ

  • 3. ആത്മകഥ

  • 4. കണ്ണീരും കിനാവും (Answer)

3. യോഗക്ഷേമ സഭ രൂപീകരിച്ച വർഷം

  • 1. 1908 (Answer)

  • 2. 1910

  • 3. 1912

  • 4. 1915

4. സാമൂഹ്യപരിഷ്കരണത്തിന് പ്രചോദനമായ വി.ടി.ഭട്ടതിരിപ്പാടിന്റെ നാടകം

  • 1. മറക്കുടക്കുള്ളിലെ മഹാനരകം

  • 2. പാട്ടബാക്കി

  • 3. ഓടയിൽ നിന്ന്

  • 4. അടുക്കളയിൽ നിന്ന് അരങ്ങത്തേക്ക് (Answer)

5. വി.ടി.ഭട്ടതിരിപ്പാട് അന്തരിച്ച വർഷം

  • 1. 1980

  • 2. 1982 (Answer)

  • 3. 1983

  • 4. 1984

6. വക്കം മൗലവി ജനിച്ച വർഷം

  • 1. 1873 (Answer)

  • 2. 1875

  • 3. 1878

  • 4. 1888

7. വക്കം മൗലവി തുടങ്ങിയ അറബിമലയാളം പത്രം

  • 1. മുസ്ലിം

  • 2. ഇസ്‌ലാഹി

  • 3. അൽ-ഇസ്‌ലാം (Answer)

  • 4. സ്വദേശാഭിമാനി

8. വക്കം മൗലവി തുടങ്ങിയ പത്രത്തിന്റെ പത്രാധിപർ ആയിരുന്നത്

  • 1. കേസരി ബാലകൃഷ്ണപ്പിള്ള

  • 2. കെ.രാമകൃഷ്ണപിള്ള (Answer)

  • 3. കെ.കേളപ്പൻ

  • 4. ടി.കെ.മാധവൻ

9. സ്വദേശാഭിമാനി പത്രം നിരോധിക്കപ്പെട്ട് പത്രാധിപരെ നാട് കടത്തിയ വർഷം

  • 1. 1905

  • 2. 1906

  • 3. 1908

  • 4. 1910 (Answer)

10. വക്കം മൗലവി ആരംഭിച്ച നവോത്ഥാന പ്രസ്ഥാനം

  • 1. മുസ്ലിം ഐക്യസംഘം (Answer)

  • 2. മുസ്ലിം നവോത്ഥാനസംഘം

  • 3. സ്വദേശാഭിമാനി

  • 4. നവോത്ഥാനസംഘം

Answer Solution

കേരള നവോത്ഥാനം
ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തിലും പത്തൊമ്പതാം നൂറ്റാണ്ടിന്റെ ഒടുവിലുമായി കേരളത്തിൽ ഉണ്ടായ സാംസ്കാരികവും മതപരവുമായ പരിഷ്കരണ പ്രവർത്തനങ്ങളെ നവോത്ഥാനം എന്ന പേരിൽ പൊതുവായി വിവരിക്കുന്നു.
പ്രധാനപ്പെട്ട നവോത്ഥാന ശില്പികൾ
ശ്രീ നാരായണ ഗുരു - ഈഴവ സമുദായത്തിൽ നിന്നുള്ള സാമൂഹ്യ പരിഷ്ക്കർത്താവ്.
മന്നത്ത് പത്മനാഭൻ -കേരളത്തിലെ സാമൂഹിക സാമുദായിക ന
വോത്ഥാനത്തിൽ പ്രധാന പങ്കുവഹിച്ച ഇദ്ദേഹം നായർ സർവീസ്‌ സൊസൈറ്റിയുടെ സ്ഥാപകനാണ്.
അയ്യങ്കാളി -ബ്രിട്ടീഷ് ഇന്ത്യയിലെ തിരുവതാൻകൂർ രാജ്യത്തെ അയിത്ത വിഭാഗക്കാരായി കരുതപ്പെട്ടിരുന്ന വിഭാഗങ്ങളുടെ ഉന്നമനത്തിന് വേണ്ടി പ്രവർത്തിച്ച ഒരു സാമുഹ്യ പരിഷ്കർത്താവായിരുന്നു.
വി.ടി.ഭട്ടതിരിപ്പാട് - നമ്പൂതിരി സമുദായത്തിൽ നിലനിന്നിരുന്ന ജാതിവ്യവസ്ഥക്കും യാഥാസ്ഥിതിക്കുമെതിരെ പ്രവർത്തിച്ചവരിൽ പ്രമുഖനാണ്.
വക്കം മൗലവി -തിരുവിതാം കൂറിലെ സാമൂഹ്യ പരിഷ്കർത്താവും മുസ്ലിം പണ്ഢിതനും പത്രസ്ഥാപന നടത്തിപ്പുകാരനുമായിരുന്നു.സ്വദേശാഭിമാനി പത്രം സ്ഥാപിച്ചതും പ്രസിദ്ധീകരിച്ചിരുന്നതും ഇദ്ദേഹമായിരുന്നു.
സനാഹുള്ള മക്തി തങ്ങൾ-ബ്രിട്ടീഷ് ഇന്ത്യയിലെ മലബാറിലെ മുസ്ലിം സമുദായത്തിന്റെ നവോത്ഥാന നായകനും പിന്നോക്കക്കാർക്കിടയിൽ പാശ്ചാത്യ വിദ്യാഭ്യാസത്തിന്റെ പ്രചാരകനുമായിരുന്നു.
കുമാര ഗുരു (പോയ്കയിൽ യോഹന്നാൻ)-ഒരു ദളിത് പ്രവർത്തകൻ, കവി, ക്രിസ്ത്യൻ സുവിശേഷകൻ, പ്രത്യക്ഷ രക്ഷാ ദൈവ സഭ യുടെ സ്ഥാപകൻ എന്ന നിലയിൽ അറിയപ്പെടുന്ന വ്യക്തിയാണ്.

ഇനി ഇവരുമായി ബന്ധപ്പെട്ട് പരിക്ഷകളിൽ ചോദിക്കുവാൻ സാധ്യതയുള്ളവ താഴെ?
♠ദക്ഷിണ ഭാരതത്തിൽ ആദ്യമായ് കണ്ണാടി പ്രതിഷ്ഠ നടത്തിയത് ?
വൈകുണ്ഠസ്വാമികൾ.
♠സാധുജന പരിപാലന സംഘം രൂപികരിച്ചത് ആരാണ് ?
അയ്യങ്കാളി.
♠1914 ൽ കുട്ടികളുടെ വിദ്യാഭസത്തിനായി സമരം നയിച്ച വ്യക്തി ?
ശ്രീ അയ്യങ്കാളി.
♠ഗാന്ധിജി ആരെയാണ് “ പുലയ രാജാവ് ”എന്ന് വിശേഷിപ്പിച്ചത് ?
ശ്രീ അയ്യങ്കാളി.
♠കൊല്ലം ജില്ലയിലെ പെരിനാട് അയ്യങ്കാളി സംഘടിപ്പിച്ച സമരം ഏത് പേരിൽ അറിയപ്പെടുന്നു ?
കല്ലുമാല സമരം.
♠എല്ലവർക്കും പൊതുനിരത്തിലൂടെ സഞ്ചാര സ്വാതന്ത്രം നേടിയെടുക്കുന്നതിന് വേണ്ടി അയ്യങ്കാളി നടത്തിയ സമരം ഏത് ?
വില്ലുവണ്ടി സമരം.
♠ഹരിജനോദ്ധാരണ ഫണ്ട് ശേഖരണത്തിനു വേണ്ടി കേരളത്തിൽ എത്തിയ മഹാത്മാ ഗാന്ധിക്ക് സ്വർണാഭരണങ്ങൾ അഴിച്ചു നൽകിയ പ്രശസ്ത വനിത ആര് ?
കൗമുദി ടീച്ചർ
♠ “ഒരു ജാതി ഒരു മതം,ഒരു ദൈവം മനുഷ്യന് ”എന്ന സന്ദേശം നൽ കിയ സാമൂഹിക പരിഷ്കർത്താവ് ആര് ?
ശ്രീ നാരായണ ഗുരു.
♠കേരളത്തിന്റെ നവോത്ഥാന നായകൻ എന്നറിയപ്പെടുന്നതാര് ?
ശ്രീ നാരായണഗുരു.
♠മിശ്രഭോജനം സംഘടിപ്പിച്ച പ്രമുഖ സാമൂഹിക പരിഷ്കർത്താവ് ?
സഹോദരൻ അയ്യപ്പൻ.
♠നമ്പൂതിരി സമുദായത്തിലെ അവശതകൾ പരിഹരിക്കാൻ യോഗക്ഷേമ സഭയ്ക്ക് രൂപം കൊടുത്തത് ആര് ?
വി.ടി.ഭട്ടതിരിപ്പാട്.
♠യോഗക്ഷേമ സഭ സ്ഥാപിതമായത് ഏത് വർഷമാണ് ?
1908 ൽ.
♠വി.ടി.ഭട്ടതിരിപ്പാടിന്റെ നേതൃത്വത്തിൽ 1931 ൽ തൃശൂരിൽ നിന്നും കാസർകോടുവരെ നടത്തിയ കാൽനട പ്രചരണ ജാഥ ഏത് പേരിൽ അറിയപ്പെടുന്നു ?
യാചനയാത്ര.
♠“ ആത്മവിദ്യ സംഘം ”സ്ഥാപിച്ചതാരാണ്?
വാഗ്ഭടാനന്ദൻ.
♠ആത്മവിദ്യാ സംഘം സ്ഥാപിച്ചത് ഏത് വർഷമാണ് ?
1920 ൽ.
♠പൊയ്കയിൽ യോഹന്നാന്റെ നേതൃത്വത്തിൽ സ്ഥാപിതമായ സംഘടന ഏത് ?
പ്രത്യക്ഷരക്ഷ ദൈവസഭ.
♠പ്രത്യക്ഷരക്ഷ ദൈവസഭയുടെ ആസ്ഥാനം എവിടെയാണ് ?
പത്തനംതിട്ട ജില്ലയിലെ ഇരവിപേരൂർ.
♠കുമാരഗുരുദേവൻ ശ്രീമൂലം പ്രജാസഭയിലേക്ക് നാമനിർദ്ദേശം ചെയ്യപ്പെട്ടത് ഏതൊക്കെ വർഷങ്ങളിലാണ് ?
1921,1931.
♠അയ്യൻ കാളി “ വില്ലുവണ്ടിയാത്ര” നടത്തിയ വർഷമേത് ?
1893.
♠1913 ലെ “കൊച്ചിക്കായൽ സമ്മേളനം” സംഘടിപ്പിച്ചതാര് ?
പണ്ഡിറ്റ് കറുപ്പൻ.
♠വി.കെ ഗുരുക്കൾ ഏത് പേരിലാണ് കേരളനവോത്ഥാന ചരിത്രത്തിൽ അറിയപ്പെടുന്നത് ?
വാഗ്ഭടാനന്ദൻ.
♠ശ്രീമൂലം തിരുനാൾ മഹാരാജാവിന് “മലയാളി മെമ്മോറിയൽ ”സമർപ്പിക്കപ്പെട്ട വർഷം ?
1891.
♠ഭാരതത്തിന്റെ രാഷ്ട്രപതി “ഭാരത കേസരി” ബഹുമതി നൽകിയ കേരളീയ നവോത്ഥാന നായകൻ ?
മന്നത്ത് പത്മനാഭൻ.
♠അവർണ്ണസ്ത്രീകൾക്ക് വസ്ത്രധാരണത്തിനും സ്വർണാഭരണം അണിയുന്നതിനും ഉള്ള അവകാശത്തിനായ് സമരം നടത്തിയതാര് ?
ആറാട്ടുപുഴ വേലായുധപണിക്കർ.
♠“കേരളത്തിലെ മാഗ്നകാർട്ട” എന്നു വിശേഷിപ്പിക്കുന്ന സംഭവം ?
ക്ഷേത്രപ്രവേശന വിളംഭരം.
♠വൈക്കം സത്യാഗ്രഹത്തിൽ പങ്കെടുത്ത് “വൈക്കം വീരാർ”എന്നറിയപ്പെട്ട തമിഴ്നാട്ടിലെ നേതാവാര് ?
ഇ.വി.രാമസ്വാമിനായ്ക്കർ.
♠നമ്പൂതിരി സമുദായത്തിന്റെ ഉന്നമനത്തിനായ് നിലവിൽ വന്ന സംഘടനയേത് ?
യോഗക്ഷേമസഭ.
♠“കല്ലുമാല സമര”ത്തിന്റെ നേതാവ് ആരായിരുന്നു ?
അയ്യങ്കാളി.
♠ഗുരുവായൂർ സത്യാഗ്രഹത്തിന്റെ വോളണ്ടിയർ ക്യാപ്ടൻ ആരായിരുന്നു ?
എ.കെ.ഗോപാലൻ.
♠ക്ഷേത്രപ്രവേശന വിളംബരം പുറപ്പെടുവിച്ച ഭരണാധികാരി ?
ശ്രീചിത്രതിരുനാൾബാലരാമവർമ്മ.
♠സെർവന്റ്സ് ഓഫ് ഇന്ത്യ സൊസൈറ്റിയുടെ മാതൃകയിൽ കേരളത്തിൽ ആരംഭി ച്ച സാമുദായിക സംഘടന ?
നായർ സർവ്വീസ് സൊസൈറ്റി