ഏപ്രിൽ 26 : സമകാലിക സംഭവങ്ങൾ II

Top score (First 20)

# Name Score
1 Anand babu 19
2 Arjun 19
3 VISHNU PRASAD KB 19
4 Vishnu Prasad v k 19
5 Jayakiran Ac 19
6 Abhinand tp 19
7 Shinoj a c 18
8 ALEN V 17
9 Harsha bs 17
10 Shaija PP 17
11 Bhagya 16
12 Ranjith Pk 16
13 Anujith 14
14 Minija kk 14
15 Kiran a b 14
16 Avishna mt 13
17 Adithya D 13
18 Jishnu ak 13
19 Arun KP 13
20 Sandhya 13

Answer keys

1. 2020ലെ ക്രിട്ടിക്സ് ചോയ്സ് ചലച്ചിത്ര പുരസ്കാരത്തിൽ മികച്ച ചിത്രത്തിനുള്ള പുരസ്കാരം നേടിയത്

  • 1. ഉണ്ട

  • 2. ലൂസിഫർ

  • 3. വൈറസ്

  • 4. കുമ്പളങ്ങി നൈറ്റ്സ് (Answer)

2. പ്രകൃതി സൗഹൃദ സന്ദേശവുമായി 2019 UN കാലാവസ്ഥാ ഉച്ചകോടിയിൽ പങ്കെടുക്കാൻ ഗ്രേറ്റ തുൻബർഗ് ലണ്ടൻ മുതൽ ന്യൂയോർക്ക് വരെ സഞ്ചരിച്ച പായ്ക്കപ്പൽ

  • 1. മാതേയ്

  • 2. ഗ്രാന്മ

  • 3. മലീസിയ 2 (Answer)

  • 4. കൊളംബിയ

3. ഇന്ത്യയിലെ ഏറ്റവും വലിയ രണ്ടാമത്തെ പൊതുമേഖല ബാങ്ക് ?

  • 1. കനറ ബാങ്ക്

  • 2. എസ് ബി ഐ

  • 3. പഞ്ചാബ് നാഷണൽ ബാങ്ക് (Answer)

  • 4. ബാങ്ക് ഓഫ് ബറോഡ

4. ഏഴ് വൻകരകളിലെയും ഉയരം കൂടിയ അഗ്നിപർവ്വതങ്ങൾ കീഴടക്കി ലിംഗ ബുക്ക് ഓഫ് റെക്കോർഡ്‌സിൽ ഇടം നേടിയ ഇന്ത്യക്കാരൻ

  • 1. ബചേന്ദ്രിപാൽ

  • 2. മോഹൻ സിങ്ങ്

  • 3. അരുണിമ സിൻഹ

  • 4. സത്യരൂപ് സിദ്ധാന്ത (Answer)

5. "ജനങ്ങളല്ല പ്രശ്നം; അവരുടെ ഭ്രാന്തമായ ഉപയോഗമാണ്. എന്നാൽ ജനങ്ങളിൽ ഭൂരിഭാഗവും ഉപഭോഗ ഭ്രാന്തൻമാരല്ല. കാരണം ഭൂരിഭാഗം ജനങ്ങളും ദരിദ്രരും പട്ടിണിക്കാരുമാണ്. പിന്നെ ഏത് ജനങ്ങളാണ് പ്രശ്നക്കാർ?" - എന്ന ചോദ്യം ഉന്നയിക്കുന്ന The Limits to Growth Revisited എന്ന ഗ്രന്ഥമെഴുതിയ സാമൂഹിക ശാസ്ത്രജ്ഞൻ?

  • 1. അമർത്യാസെൻ

  • 2. യൂഗോ ബാർദി (Answer)

  • 3. പിയറി ബോർദി

  • 4. ഗാരി അലൻ

6. ഏറ്റവും കൂടുതൽ ദൂരത്തിൽ അന്താരാഷ്ട്ര അതിർത്തിയുള്ള ഇന്ത്യൻ സംസ്ഥാനം

  • 1. ജമ്മു കാശ്മീർ

  • 2. രാജസ്ഥാൻ

  • 3. ഉത്തർപ്രദേശ്

  • 4. പശ്ചിമ ബംഗാൾ (Answer)

7. 2019 - 2020 രഞ്ജി ട്രോഫി ക്രിക്കറ്റ് മത്സരത്തിൽ കിരീടം നേടിയത് സൗരാഷ്ട്ര ടീം ആണ് . സൗരാഷ്ട്രയുടെ എത്രാമത്തെ കിരീടമാണ് ഇത്?

  • 1. ഒന്നാമത്തെ (Answer)

  • 2. രണ്ടാമത്തെ

  • 3. മൂന്നാമത്തെ

  • 4. നാലാമത്തെ

8. ബ്രിട്ടീഷ് എഴുത്തുകാരിയായ ബെർണാഡിനെ എവരിസ് സ്റ്റോയെ 2019 -ൽ ബുക്കർ പുരസ്കാരത്തിന് അർഹയാക്കിയ കൃതി

  • 1. ദ ടെസ്റ്റമെൻ്റ്സ്

  • 2. ഗേൾ, വുമൺ, അതർ (Answer)

  • 3. ദ ലൂമിനറീസ്

  • 4. ദ വൈറ്റ് ടൈഗർ

9. കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ എല്ലാ സാമ്പത്തീക വിപണികളും അടച്ച ആദ്യ രാജ്യം ?

  • 1. ചൈന

  • 2. ഫിലിപ്പെൻസ് (Answer)

  • 3. ഇറ്റലി

  • 4. ഇറാൻ

10. 2019 ലെ വയലാർ അവാർഡ് ലഭിച്ച 'നിരീശ്വരൻ' എന്ന നോവൽ എഴുതിയത്

  • 1. കെ.വി.മോഹൻകുമാർ

  • 2. ടി.ഡി.രാമകൃഷ്ണൻ

  • 3. വി.ജെ. ജയിംസ് (Answer)

  • 4. യു.കെ.കുമാരൻ

11. കേരള സർക്കാർ പുറത്തിറക്കിയ ലഹരി വിരുദ്ധ മൊബൈൽ ആപ്പ്?

  • 1. യോദ്ധാവ് (Answer)

  • 2. യുവമുക്‌തി

  • 3. യുവകേരള

  • 4. പുനർജനി

12. ഇന്ത്യയിൽ ഇപ്പോൾ എത്ര കേന്ദ്ര ഭരണ പ്രദേശങ്ങളുണ്ട് ?

  • 1. 6

  • 2. 7

  • 3. 8 (Answer)

  • 4. 9

13. കര, വ്യോമ, നാവിക സേനാ തലവൻമാർ ഉൾപ്പെടുന്ന ചീഫ്സ് ഓഫ് സ്റ്റാഫ് കമ്മിറ്റി അധ്യക്ഷൻ

  • 1. മുകുന്ദ് നരവാനെ

  • 2. ബിപിൻ റാവത്ത് (Answer)

  • 3. ബിരേന്ദർ സിങ്ങ് ധനോവ

  • 4. കരംഭീർ സിംഗ്

14. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്പേസ് സെൻ്ററിൽ നിന്നും ജി.എസ്.എൽ.വി മാർക്ക് 3 യുടെ സഹായത്തോടെ ചാന്ദ്രയാൻ 2 വിക്ഷേപിച്ച ദിനം

  • 1. 2019 ജൂലായ് 22 (Answer)

  • 2. 2019 ജൂൺ 26

  • 3. 2019 സപ്തംബർ 20

  • 4. 2019 ആഗസ്റ്റ് 21

15. മുഹമ്മദ് അല്ലാവി ഏത് രാജ്യത്തിന്റെ പുതിയ പ്രധാനമന്ത്രിയാണ്?

  • 1. ഇറാൻ

  • 2. ഇറാഖ് (Answer)

  • 3. നൈജീരിയ

  • 4. സിറിയ

16. നിയമസഭയുള്ള കേന്ദ്രഭരണ പ്രദേശങ്ങളിൽ ഉൾപ്പെടാത്തത്

  • 1. പുതുച്ചേരി

  • 2. ഡൽഹി

  • 3. ലഡാക്ക് (Answer)

  • 4. ജമ്മു & കമ്മീർ

17. കേന്ദ്ര ബജറ്റിൽ കാർഷിക പുരോഗതി ലക്ഷ്യമിട്ട് അവതരിപ്പിച്ച സീറോ ബജറ്റ് പ്രകൃതി കൃഷിയുടെ (ZBNF) പിതാവ്

  • 1. യാക്കൂബാ സമാഡോഗോ

  • 2. ഡോ: എം.എസ്.സ്വാമിനാഥൻ

  • 3. സുഭാഷ് പലേക്കർ (Answer)

  • 4. ഡോ: ശ്രീകുമാർ

18. മലയാളത്തിലെ പുതിയ നോവലായ സമുദ്രശില എഴുതിയത്

  • 1. കെ.വി.മോഹൻകുമാർ

  • 2. സേതു

  • 3. സുഭാഷ് ചന്ദ്രൻ (Answer)

  • 4. ആനന്ദ്

19. 2019 ലെ മാഗ്‌സസെ പുരസ്കാര ജേതാവ്

  • 1. രവീഷ് കുമാർ (Answer)

  • 2. അരവിന്ദ് കെജ്രിവാൾ

  • 3. ടി.എം.കൃഷ്ണ

  • 4. ഇള ഭട്ട്

20. നാഷണൽ എജുക്കേഷൻ പോളിസി 2019 കരട് തയ്യാറാക്കിയ പതിനൊന്നംഗ കമ്മറ്റി അധ്യക്ഷൻ

  • 1. ഡോ: ഷകില ടി ഷംസു

  • 2. മൊണ്ടേഗ് സിംഗ് അലുവാലിയ

  • 3. ടി.എസ്.ആർ.സുബ്രഹ്മണ്യൻ

  • 4. കെ.കസ്തൂരിരംഗൻ (Answer)

21. 2019 ലെ ഷാങ്ങ് ഹായ് അന്താരാഷ്ട്ര ചലച്ചിത്ര മേളയിൽ കലാമൂല്യമുള്ള മികച്ച സിനിമയ്ക്കുള്ള പുരസ്കാരം വെയിൽമരങ്ങൾക്ക് ലഭിച്ചു. ചിത്രത്തിൻ്റെ സംവിധായകൻ ആര്?

  • 1. വിധു വിൻസൻ്റ്

  • 2. ലിജോ ജോസ് പെല്ലിശ്ശേരി

  • 3. മനോജ് കാന

  • 4. ഡോ: ബിജു (Answer)

22. 12 വർഷത്തിനു ശേഷം കോപ്പ അമേരിക്ക ഫുട്ബോളിൽ കിരീടം നേടിയ രാജ്യം

  • 1. പെറു

  • 2. ചിലി

  • 3. ബ്രസീൽ (Answer)

  • 4. അർജൻ്റീന

23. പട്ടികവർഗ്ഗക്കാർക്ക് മാത്രമായുള്ള ആദ്യത്തെ എംപ്ലോയ്മെൻ്റ് എക്സ്ചേഞ്ച് പ്രവർത്തനം തുടങ്ങിയത്

  • 1. പാലോട് (Answer)

  • 2. അട്ടപ്പാടി

  • 3. കൽപ്പറ്റ

  • 4. അടിമാലി

24. 'റോസാ ക്ലൈനോഫില്ല' എന്ന റോസ് ചെടിക്ക് ഇന്ത്യൻ സസ്യശാസ്ത്രജ്ഞയുടെ പേരു നൽകി. സസ്യശാസ്ത്രജ്ഞ ആര്?

  • 1. ആനന്ദിബായ് ജോഷി

  • 2. ശകുന്തള ദേവി

  • 3. ടെസ്സി തോമസ്

  • 4. ഇ.കെ. ജാനകിയമ്മാൾ (Answer)

25. ഇന്ത്യയിലെ പ്രഥമ വിശപ്പുരഹിത ജില്ല

  • 1. കണ്ണൂർ

  • 2. കോഴിക്കോട്

  • 3. പാലക്കാട്

  • 4. കോട്ടയം (Answer)

Answer Solution


 സമകാലിക സംഭവങ്ങൾ II


സാനിറ്റൈസിങ് ടണല്‍ ഏര്‍പ്പെടുത്തിയ ഇന്ത്യയിലെ ആദ്യ റെയില്‍വേ സ്റ്റേഷന്‍? 


ഗുജറാത്തിലെ അഹമ്മദാബാദ് റെയിൽവേ സ്റ്റേഷനിലാണ് കോവിഡ്-19 വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ മുൻകരുതലായി സാനിറ്റൈസിങ് ടണൽ ഏർപ്പെടുത്തിയത്. വെസ്റ്റേൺ റെയിൽവേയ്ക്ക് കീഴിലാണ് അഹമ്മദാബാദ് റെയിൽവേ സ്റ്റേഷൻ.


കോവിഡ്-19 പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി ഇന്ത്യന്‍ സേന ആവിഷ്‌കരിച്ച പദ്ധതി?


2020 മാർച്ച് 27നാണ് സൈന്യം കോവിഡ്-19 പ്രതിരോധ പ്രവർത്തനങ്ങൾക്കായി 'ഓപ്പറേഷൻ നമസ്തേ' പ്രഖ്യാപിച്ചത്. രാജ്യത്ത് വൈറസ് ബാധിച്ചവരുടെ എണ്ണത്തിൽ വർധനവുണ്ടായ പശ്ചാത്തലത്തിലാണ് സൈന്യം പ്രതിരോധ പദ്ധതിയുമായി രംഗത്ത് വന്നത്.


ഇന്ത്യയിലെ ഏറ്റവും വലിയ രണ്ടാമത്തെ പൊതുമേഖലാ ബാങ്കേത്?


പ്രിൽ 1ന് ഓറിയന്റൽ ബാങ്ക് ഓഫ് കൊമേഴ്സ്, യുണൈറ്റഡ് ബാങ്ക് ഓഫ് ഇന്ത്യ എന്നിവ ലയിച്ചതോടെ പഞ്ചാബ് നാഷണൽ ബാങ്ക് രാജ്യത്തെ രണ്ടാമത്തെ വലിയ പൊതുമേഖലാ ബാങ്കായി. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയാണ് ഇന്ത്യയിലെ ഏറ്റവും വലിയ പൊതുമേഖലാ ബാങ്ക്.

കോവിഡ്-19 പ്രതിരോധത്തിനായി ഉപയോഗിക്കാന്‍ അനുമതി നല്‍കിയ മരുന്ന്?

ലേറിയയ്ക്ക് ഉപയോഗിക്കുന്ന പ്രതിരോധ മരുന്നായ ഹൈഡ്രോക്സിക്ലോറോക്വിനാണ് കോവിഡ്-19 പ്രതിരോധത്തിനായി ഉപയോഗിക്കാൻ അനുമതി നൽകിയത്. ഇന്ത്യൻ മെഡിക്കൽ കൗൺസിൽ രൂപവത്കരിച്ച നാഷണൽ ടാസ്ക് ഫോഴ്സാണ് ഹൈഡ്രോക്സി ക്ലോറോക്വിൽ പ്രതിരോധ മരുന്നായി നിർദേശിച്ചത്.


ലോറിയസ് സ്പോര്‍ട്സ് അവാര്‍ഡ് നേടിയ ആദ്യത്തെ ഇന്ത്യക്കാരനാര്?


ച്ചിൻ തെണ്ടുൽക്കർ. ഫെബ്രുവരി 17ന് ജർമനിയിലെ ബെർലിനിൽ വെച്ചാണ് ഇത്തവണത്തെ ലോറിയസ് സ്പോർട്സ് അവാർഡ് സമ്മാനിച്ചത്. 2011ലെ ക്രിക്കറ്റ് ലോകകപ്പ് ജയിച്ച ഇന്ത്യൻ ടീം സച്ചിൻ തെണ്ടുൽക്കറെ ചുമലിലേറ്റിയ ചിത്രം കഴിഞ്ഞ രണ്ടുപതിറ്റാണ്ടിലെ (2000-2020) സ്പോർട്ടിങ് മോമെന്റായി തിരഞ്ഞെടുക്കപ്പെട്ടു.

328 ദിവസം ബഹിരാകാശത്ത് ഒറ്റയ്ക്ക് ചെലവഴിച്ച് റെക്കോഡ് സൃഷ്ടിച്ച വനിത?

ഹിരാകാശത്ത് ഏറ്റവും നീണ്ട കാലം ഒറ്റയ്ക്ക് ചെലവഴിച്ച വനിത എന്ന റെക്കോഡോടെ നാസയുടെ ബഹിരാകാശ യാത്രിക ക്രിസ്റ്റീന കൗക്ക് ഫെബ്രുവരി 6-ന് ഭൂമിയിൽ തിരിച്ചെത്തി. 288 ദിവസം ബഹിരാകാശത്ത് ഒറ്റയ്ക്കു ചെലവഴിച്ച നാസയുടെ ബഹിരാകാശ യാത്രിക പെഗ്ഗി വിറ്റ്സണിന്റെ റെക്കോഡാണ് ക്രിസ്റ്റീന കൗക്ക് മറികടന്നത്.


സര്‍ക്കാര്‍ ജീവനക്കാര്‍ക്കിടയില്‍ ആശയവിനിമയത്തിനായി തയ്യാറാക്കുന്ന മൊബൈല്‍ ആപ്ലിക്കേഷന്‍ ഏത്?


വാട്സ്ആപ്പിനു പകരം സർക്കാർ ജീവനക്കാർക്കിടയിൽ ആശയവിനിമയത്തിനായി കേന്ദ്ര സർക്കാർ തയ്യാറാക്കുന്ന പുതിയ മൊബൈൽ ആപ്ലിക്കേഷനാണ് ജിംസ്. ഗവൺമെന്റ് ഇൻസ്റ്റന്റ് മെസേജിങ് സിസ്റ്റം എന്നതിന്റെ ചുരുക്ക രൂപമാണ് ജിംസ്. നാഷണൽ ഇൻഫർമാറ്റിക് സെന്ററാണ് ഇത് വികസിപ്പിക്കുന്നത്.