വേദകാലഘട്ടം (ബി.സി.1500 - 600 കാലഘട്ടം)
ഗംഗാ തീരത്താണ് വേദകാലഘട്ടം ഉടലെടുത്തത്.ആര്യന്‍മാരുടെ കാലഘട്ടമാണിത്. ഇതിനെ പൂര്‍വ്വകാലഘട്ടമെന്നും പില്‍ക്കാലഘട്ടമെന്നും രണ്ടായിതിരിച്ചിരിക്കുന്നു. ആര്യന്‍ എന്നാല്‍ കുലീനന്‍, ഉന്നതന്‍, പരിശുദ്ധന്‍ എന്നി ആര്‍ത്ഥങ്ങളാണുള്ളത്. തിബറ്റില്‍ നിന്നുമാണ് ആര്യന്‍മാര്‍ എത്തിയതെന്ന് പറഞ്ഞത് സ്വാമി ദയാനന്ദ സരസ്വതിയും ആര്‍ട്ടിക്കില്‍ നിന്നാണ് എത്തിയതെന്നും ബാലഗംഗാതര തിലകനും അഭിപ്രായപ്പെട്ടു. ഗംഗാതീരത്താണ് ആര്യന്‍മാര്‍ സ്ഥിരതാമസമാക്കിയത്. ആര്യമാരുടെ ഏറ്റവും ചെറിയ ഘടകം കുലം (കുടുംബം) ആണ്. പിതാവിന് പ്രഥമ സ്ഥാനം ഉണ്ടായിരുന്നു. ഏകഭാര്യത്വം, സ്ത്രീധനം എന്നിവ നിലനിന്നിരുന്നു. ആര്യകാലഘട്ടത്തില്‍ ശൈശവ വിവാഹം ഉണ്ടായിരുന്നില്ല. ഗോതമ്പ്, ബാര്‍ളി എന്നിവ കൃഷി ചെയ്തിരുന്നു. ഋഗ് വേദം പൂര്‍വ്വകാലഘട്ടത്തിലാണ് എഴുതപ്പെട്ടത്. പ്രധാന ദൈവം ഇന്ദ്രന്‍ ആയിരുന്നു. കോട്ടകളെ തകര്‍ക്കുന്നവന്‍ അഥവാ പുരന്ദരന്‍ എന്നും ഇന്ദ്രന്‍ അറിയപ്പെട്ടു. വേദകാലഘട്ടത്ത് ആരാധിച്ചിരുന്ന മാതൃദേവതയായിരുന്നു അതിഥി. ഇന്ത്യയില്‍ ആദ്യമായി ഇരുമ്പ് ഉപയോഗിച്ചതും ആര്യന്‍മാരാണ്.
വരുണന്‍-ജവദേവന്‍
സോമ-ചെടികളുടെ ദേവന്‍ (ഋഗ് വേദം 9-ാം മണ്ഡലം)
മരുത്- കാറ്റിന്റെ ദേവന്‍
യമന്‍ - മരണത്തിന്റെ ദേവന്‍
ഉഷസ്സ്- പ്രഭാത ദേവന്‍
പുഷ്ടന്‍-മൃഗങ്ങളുടെ ദേവന്‍
ഗോത്രങ്ങള്‍ തമ്മിലുള്ള ഏറ്റമുട്ടല്‍ പത്ത് രാജാക്കന്‍മാര്‍ തമ്മിലുള്ള യുദ്ധം അഥവാ ദശരഞ്ച എന്നറിയപ്പെട്ടു. ഗവിഷ്ടി എന്നാല്‍ യുദ്ധം എന്നാണ് അറിയപ്പെട്ടിരുന്നത്. ഗോത്രത്തെ പാട്രിയാര്‍ക്കല്‍ എന്നു പറഞ്ഞിരുന്നു. ഋഗ് വേദകാലത്തിലെ രണ്ട് പ്രധാന പുരോഹിതനമാരായിരുന്നു വസിഷടനും വിശ്വാമിത്രനും.
സത്യമേവജയതെ എന്ന വാക്ക് മുണ്ഡകോപനിഷത്തില്‍ നിന്നും ഗായത്രിമന്ത്രം ഋഗ്‌വേദത്തില്‍ നിന്നും എടുത്തിട്ടുള്ളതാണ്. പുരാതന ഗ്രന്ഥമായ ഋഗ്‌വേദം ചാതുര്‍വര്‍ണ്യത്തെക്കുറിച്ച് പ്രതിപാദിക്കുന്നു. ഏറ്റവും പഴക്കമുളള വേദവും ഋഗ്‌വേദവുമാണ്. അഗ്നിമീളേ പുരോഹിതം ഇങ്ങനെയാണ് ഋഗ് വേദം ആരംഭിക്കുന്നത്. ആര്യന്‍മാരുടെ വരവിനെക്കുറിച്ചാണ് ഇതില്‍ പ്രതിപാദിക്കുന്നത്. ഏറ്റവും ബൃഹത്തായ വേദമാണിത്.ഇതില്‍ 1028 സ്‌തോത്രങ്ങളും 10 മണ്ഡലങ്ങളും ഉണ്ട്. 10-ാം മണ്ഡലമായ പുരുഷസൂക്തത്തില്‍ ജാതിവ്യവസ്ഥകളെക്കുറിച്ച് പ്രതിപാദിക്കുന്നു. ഇതില്‍ ഓം 1028 തവണ ആവര്‍ത്തിക്കുന്നുണ്ട്. മാക്‌സ്മുള്ളര്‍ ഋഗ് വേദം ഇംഗ്ലീഷിലേയ്ക്കും വള്ളത്തോള്‍ മലയാളത്തിലേയ്ക്കും തര്‍ജ്ജിമ ചെയ്തു.ആര്യന്‍മാര്‍ മദ്ധേഷ്യയില്‍ നിന്നും വന്നതാണെന്ന് അഭിപ്രായപ്പെട്ടത് മാക്‌സ്മുള്ളര്‍ ആണ്.
ഋഗ്‌വേദം കൂടാതെ യജുര്‍വേദം, സാമവേദം, അഥര്‍വ്വ വേദം എന്നിങ്ങനെ മൂന്ന് വേദങ്ങള്‍ കൂടി ഉണ്ട്. യജുര്‍വേദത്തില്‍ ബലിദാനം, പൂജാവിധി, യാഗം, ആര്യന്‍മാരുടെ അനുഷ്ടാനങ്ങള്‍ എന്നിവയെക്കുറിച്ച് പ്രതിപാദിക്കുന്നു. സാമവേദത്തില്‍ സംഗീതത്തെക്കുറിച്ചും. അഥര്‍വ്വ വേദത്തില്‍ മന്ത്രങ്ങള്‍, മന്ത്രോച്ചാരണങ്ങള്‍ എന്നിവയെക്കുറിച്ചും പറയുന്നു. ബ്രഹ്മവേദം എന്നു കൂടി അഥര്‍വ്വ വേദം അറിയപ്പെടുന്നു.അഥര്‍വ്വ വേദത്തിന്റെ ഉപ വേദമാണ് ആയുര്‍വ്വേദം. ഏറ്റവും അവസാനത്തെ വേദം എന്നു പറയുന്നത് അഥര്‍വ്വ വേദമാണ്. യുദ്ധം ആരംഭിക്കുന്നത് മനഷ്യമനസ്സിലാണ് എന്ന് പറഞ്ഞിരിക്കുന്നത് അഥര്‍വ്വ വേദത്തിലാണ്. വേദങ്ങളുടെ ഭാഗമായ ഉപനിഷത്തുകള്‍ വേദാന്തം എന്നും അറിയപ്പെടുന്നു. ആകെ 108 ഉപനിഷത്തുകളാണ് ഉള്ളത്. ഏറ്റവും വലുത് ബൃഹദാരണ്യകോപനിഷത്തും ഏറ്റവും ചെറിയത് ഈശോവസ്യ ഉപനിഷത്തുമാണ്. തത്ത്വമസി എന്നത് ചന്ദോഗ്യോപനിഷത്തില്‍ നിന്നും എടുത്തിട്ടുള്ളതാണ്. എല്ലാ സത്യങ്ങളുംടേയും അന്തസത്തയാണ് വേദങ്ങള്‍ എന്നു പറഞ്ഞത് സ്വാമി ദയാനന്ദ സരസ്വതിയാണ്.
ഉപവേദങ്ങള്‍-4
ധനുര്‍വേദം
ഗാന്ധര്‍വ്വ വേദം
ശില്‍പ്പവേദം
ആയുര്‍വേദം (അഞ്ചാം വേദം എന്നറിയപ്പെടുന്നു)
വേദാംഗങ്ങള്‍-6
ശിക്ഷ (ഉച്ചാരണം)
നിരുക്ത (പദോത്പ്പത്തി)
വ്യാകരണ (വ്യാകരണം)
ഛന്ദസ്സ്
ജ്യോതിഷ (ജ്യോതിഷം)
കല്‍പ്പം (ആചാരങ്ങള്‍) ഏറ്റവും പ്രധാനപ്പെ്ട്ടത്
ദശോപനിഷത്തുക്കള്‍
ബൃഹദാരണ്യകോപനിഷത്ത്
കേനോപനിപഷത്ത്
ഈശോവാസ്യകോനിഷത്ത്
പ്രശ്‌നോപനിഷത്ത്
കഠോപനിഷത്ത്
മുണ്ഡകോപനിഷത്ത്
ഐതരോയോപനിഷത്ത്
തൈത്തിരിയോപനിഷത്ത്
ഛന്ദോഗ്യോപനിഷത്ത് (ഏറ്റവും പഴക്കമുള്ളത് -ശ്രീകൃഷ്‌നെപ്പറ്റി പരാമര്‍ശം)
മുണ്ഡകോപനിഷത്ത്
ദര്‍ശനം
ഭാരതീയ തര്‍ക്കശാസ്ത്രം (ന്യായവാദം)-ഗൗതമന്‍
യോഗദര്‍ശനം-പതഞ്ജലി
ഭാരതീയ കണികാസിദ്ധാന്തം-കണാദന്‍
വേദാന്തദര്‍ശനം-ബദരനാരായണന്‍
വിശിഷ്ടാദ്വൈത സിദ്ധാന്തം-രാമാനുജന്‍
സംഖ്യാദര്‍ശനം
ഇതിഹാസങ്ങള്‍
രാമായണം
മഹാഭാരതം
രാമായണം (ഏറ്റവും പഴയത്) എഴുതിയത് വാല്മീകിയും (ആദ്യത്തെപേര് രത്‌നാകരന്‍), മഹാഭാരതം (ഏറ്റവും വലുത്) എഴുതിയത് വേദവ്യാസനുമാണ്. ജയസംഹിത, ശതസഹ്രസംഹിത എന്നിങ്ങനേയും മഹാഭാരതം അറിയപ്പെടുന്നു. മഹാഭരതത്തില്‍ 18 പര്‍വ്വങ്ങളാണ് ഉള്ളത്. മഹാഭരതത്തിന്റെ ആദ്യ പര്‍വ്വം ആദി പര്‍വ്വവും അവസാനത്തേത് ഹരിവംശ പര്‍വ്വവുമാണ്. രാമായണത്തില്‍ 7 കാണ്ഡങ്ങളും ഉണ്ട് . ആദിത്യ ഹൃദയമന്ത്രം രാമായണത്തില്‍ നിന്നും ഭഗവത് ഗീത മഹാഭാരതത്തില്‍ നിന്നുമാണ് എടുത്തിട്ടുളളത്. ഭീഷ്മ പര്‍വ്വത്തില്‍ 25 മുതല്‍ 45 വരെയുള്ള ശ്ലോകങ്ങളാണ് ഭഗവത് ഗീത. ഭഗവത് ഗീതയെ ഗാന്ധിജി തന്റെ അമ്മ എന്നി വിശേഷിപ്പിച്ചു.ഭഗവത് ഗീത ഇംഗ്ലീഷിലേയ്ക്ക് വിവര്‍ത്തനം ചെയ്തത് ചാള്‍സ് വില്‍ക്കിന്‍സും മനുസ്മൃതി ഇംഗ്ലീഷിലേയ്ക്ക് വിവര്‍ത്തനം ചെയ്തത് വില്യം ജോണ്‍സും മഹാഭാരതം മലയാളത്തിലേയ്ക്ക വിവര്‍ത്തനം ചെയ്തത് കുഞ്ഞിക്കുട്ടന്‍ തമ്പുരാനുമാണ്.
തമിഴ് രാമായണം എന്നറിയപ്പെടുന്നത് കമ്പര്‍ എഴുതി കമ്പരാമായണമാണ്. ഹിന്ദിരാമായണം-രാമചരിതമാനസം (തുളസിദാസ്), ഉത്തരമാചരിതം-ഭവഭൂതി)
18 പുരാണങ്ങളും 18 ഉപപുരാണങ്ങളും നമുക്കുണ്ട്.
തമിഴ് ഇതിഹാസങ്ങള്‍
ചിലപ്പതികാരം
മണിമേഖല
ജീവചിന്താമണി
കുന്ദലകേശി
മാലേയപതി