ജൂൺ 16 - പ്രാചീന ഇന്ത്യ (ബുദ്ധമതം)

Top score (First 20)

# Name Score
1 Alansyam Sunil 9
2 അമൽ പി കെ 8
3 Saranya ck 7
4 Aloka. S 7
5 Jishnu. Jith 5
6 Swathi 5
7 RESHMA RAGEEV 4
8 Sruthi shabil 2
9 Aryaganga 2
10 Devananda. K 2
11 PUNYA S SATHEESH 1
12 Arunima Shajil 0

Answer keys

1. ബുദ്ധമത സ്ഥാപകനായ ശ്രീബുദ്ധൻ ജനിച്ചത്

  • 1. പാടലീപുത്രം

  • 2. കുണ്ഡലഗ്രാമം

  • 3. കപിലവസ്തു (Answer)

  • 4. രാജഗൃഹ

2. ശ്രീബുദ്ധൻ ജനിച്ച വർഷം

  • 1. ബി.സി. 483

  • 2. ബി.സി. 563 (Answer)

  • 3. ബി.സി. 540

  • 4. ബി.സി.468

3. ശ്രീബുദ്ധൻ മരണപ്പെട്ടത്

  • 1. കപിലവസ്തുവിൽ വെച്ച്

  • 2. പാവപുരിയിൽ വെച്ച്

  • 3. ലുംബിനിയിൽ വെച്ച്

  • 4. കുശിനഗറിൽ വെച്ച് (Answer)

4. ഹീനയാന ബുദ്ധമതം ഔദ്യോഗിക മതമായ രാജ്യം

  • 1. നേപ്പാൾ

  • 2. ഇന്തോനേഷ്യ

  • 3. ശ്രീലങ്ക (Answer)

  • 4. മലേഷ്യ

5. ബുദ്ധമതത്തിന്റെ ഏറ്റവും വലിയ രക്ഷാധികാരി

  • 1. ചന്ദ്രഗുപ്ത മൗര്യൻ

  • 2. ബിംബിസാരൻ

  • 3. അശോകൻ (Answer)

  • 4. സംഘമിത്ര

6. ബുദ്ധന്റെ പൂർവ്വജന്മകഥകളാണ്

  • 1. ജാതകകഥകൾ (Answer)

  • 2. തെനാലിരാമൻ കഥകൾ

  • 3. ത്രിപീടികകൾ

  • 4. മഹാവംശം

7. ബുദ്ധധർമ്മം ക്രോഡീകരിച്ചത്

  • 1. രാഹുലൻ

  • 2. ഗൗഢരാജാവായ ശശാങ്കൻ

  • 3. ആനന്ദൻ (Answer)

  • 4. ശങ്കരാചാര്യർ

8. ഏഷ്യയുടെ പ്രകാശം എന്ന് ശ്രീബുദ്ധനെ വിശേഷിപ്പിച്ചത്

  • 1. ജി.ശങ്കരചാര്യർ

  • 2. ബി.ആർ.അംബേദ്‌കർ

  • 3. എഡ്വിൻ ആർനോൾഡ് (Answer)

  • 4. റൊമീല താപ്പർ

9. ബുദ്ധമതത്തിന്റെ വിശുദ്ധസ്തംഭ ത്രയത്തിൽ ഉൾപ്പെടാത്തത്

  • 1. ബുദ്ധം

  • 2. സംഘം

  • 3. ധർമ്മം

  • 4. ത്രിരത്നങ്ങൾ (Answer)

10. ബുദ്ധനെ ഗുരുവായിക്കാണുന്ന വിഭാഗം

  • 1. മഹായാനം

  • 2. ഹീനയാനം (Answer)

  • 3. സ്വേതംമ്പരന്മാർ

  • 4. ദിഗംമ്പരന്മാർ

Answer Solution


പ്രാചീന ഇന്ത്യ - 5
******************
*ജൈനമതത്തിന് ഏറ്റവും കൂടുതൽ സംഭാവന നൽകിയ ഇന്ത്യൻ ഭരണാധികാരയാണ് ചന്ദ്രഗുപ്ത മൗരൃൻ.
*ശ്രാവണ ബൽഗോളയിൽ സ്ഥാപിച്ചിരിക്കുന്നത് ബാഹുബലിയുടെ പ്രതിമയാണ്.
*ജൈനമതത്തെ പ്രോത്സാഹിപ്പിച്ച കലിംഗ രാജാവായിരുന്നു ഖരവേലൻ.
*ഋഗ്വേദത്തിൽ പരാമർശിക്കപ്പെടുന്ന തീർഥങ്കരന്മാരാണ് ഋഷഭദേവൻ, അരിഷ്ടനേമി എന്നിവർ.
*രാഷ്ട്രകൂട രാജാവും ജൈനമത പ്രചാരകനുമായ അമോഘവർഷനെഴുതിയ കൃതിയാണ് രത്നമാലിക
*ബുദ്ധമത സ്ഥാപകനാണ് ശ്രീബുദ്ധൻ.
*ബുദ്ധമതത്തിന്റെ അടിസ്ഥാന തത്ത്വങ്ങൾ അറിയപ്പെടുന്നത് ആര്യസത്യങ്ങൾ എന്നാണ്.
*ആഹിംസാ സിദ്ധാന്തമാണ് ബുദ്ധമതത്തിന്റെ ഏറ്റവും പ്രധാന സംഭാവനയായി കണക്കാക്കുന്നത്.
*സംഘം എന്നറിയപ്പെടുന്നത് ബുദ്ധമത സന്ന്യാസി സമൂഹമാണ്.
*ബുദ്ധമതക്കാരുടെ ആരാധനാ കേന്ദ്രമാണ് പഗോഡ.
*ത്രിപീഠിക എന്നത് ബുദ്ധമതക്കാരുടെ ഗ്രന്ഥമാണ്.
*ബുദ്ധമതത്തിന്റെ പ്രധാന ഉപദേശമായിരുന്നു അഷ്ടാംഗമാർഗം.
*ബുദ്ധമതത്തിന്റെ ത്രിരത്നങ്ങളാണ് ബുദ്ധം,ധർമം,സംഘം എന്നിവ.
*നേപ്പാളിലെ ലുംബിനി ഗ്രാമത്തിൽ BC 563-ലാണ് ബുദ്ധന്റെ ജനനം.
*ശ്രീബുദ്ധന് ബോധോദയം ലഭിച്ച സ്ഥലമായിരുന്നു ബോധ്ഗയ.
*ശ്രീബുദ്ധൻ തന്റെ ആദ്യ പ്രഭാഷണം നടത്തിയ ത് സാരനാഥിലെ ഡീൻപാർക്കിലാണ്. നിലവിൽ ഉത്തർപ്രദേശിലാണ് ഈ പ്രദേശം.
*ബുദ്ധമതക്കാർ വിദ്യാഭ്യാസം ആരംഭിക്കുന്ന ചടങ്ങാണ് പ്രബജ.
*ധ്യാനത്തിനാണ് ബുദ്ധമതം പ്രാധാന്യം നൽകുന്നത്.
*ബുദ്ധമത വിശ്വാസ പ്രകാരം വിദ്യാഭ്യാസം പൂർത്തിയാക്കിയ വ്യക്തി അറിയപ്പെടുന്നത് ഭിക്ഷു എന്നാണ്.
*ബുദ്ധമത ഔദ്യോഗിക ഭാഷയായിരുന്നു പാലി.
*അർദ്ധ മഗധി ഭാഷയിലായിരുന്നു ബുദ്ധൻ സംസാരിച്ചിരുന്നത്.
*ബുദ്ധന് പരിനിർവാണം സംഭവിച്ചത് കുശിനഗരത്തിൽ വെച്ചാണ്.നിലവിൽ ഈ സ്ഥലം ഉത്തർപ്രദേശിലാണ്.
*ബുദ്ധമതത്തിലെ രണ്ട് വിഭാഗങ്ങളായിരുന്നു ഹീന യാനബുദ്ധമതവും മഹായാന ബുദ്ധമതവും.
*ബുദ്ധനെ ദൈവമായി ആരാധിച്ചിരുന്ന വിഭാഗമായിരുന്നു മഹായാന വിഭാഗം.
*മഹായാന ബുദ്ധമത പഠനങ്ങൾക്ക് പ്രാധാന്യം നൽകിയിരുന്ന വിദ്യാഭ്യാസ സ്ഥാപനമായിരുന്നു നാളന്ദ.
*അഷ്ടാംഗമാർഗങ്ങൾ അനുഷ്ടിക്കുകവഴി മോക്ഷം ലഭിക്കും എന്ന ആശയത്തിനാണ് ഹീനയാന വിഭാഗം പ്രാധാന്യം നൽകിയത്.
*ഇന്ത്യയിൽ മഹായാന വിഭാഗവും ശ്രീലങ്കയിൽ ഹീനയാന വിഭാഗവും പ്രചാരം നേടി.
*ശാകൃമുനി,തഥാഗതൻ എന്നീ പേരുകളിൽ അറിയപ്പെട്ടിരുന്നത് ശ്രീബുദ്ധനാണ്.
*നാലാം ബുദ്ധമത സമ്മേളനത്തിലാണ് ബുദ്ധമതം രണ്ടായി പിരിഞ്ഞത്.
*ബുദ്ധന്റെ പൂർവജന്മത്തെക്കുറിച്ച് പ്രതിപാദിക്കുന്ന കൃതികളാണ് ജാതക കഥകൾ.
*ശരിയായ വിശ്വാസം, ശരിയായ കർമം, ശരിയായ ലക്ഷ്യം ശരിയായ ദാഷണം ,ശരിയായ പരിശ്രമം,ശരിയായ ശ്രദ്ധ,ശരിയായ ജീവിതരീതി, ശരിയായ ധ്യാനം എന്നിവയാണ് അഷ്ടാംഗമാർഗങ്ങൾ.
*ബുദ്ധമത സന്യാസി മഠങ്ങളാണ് വിഹാരങ്ങൾ എന്നറിയപ്പെടുന്നത്.
*'വിഹാരങ്ങളുടെ നാട്’ എന്നർഥത്തിലാണ് ബിഹാർ എന്ന പേര് നിലവിൽ വന്നത്.
*മദ്ധ്യപ്രദേശിലെ സാഞ്ചിയിലാണ് ഇൻറർനാഷണൽ ബുദ്ധിസ്റ്റ് യൂണിവേഴ്സിറ്റി സ്ഥിതി ചെയ്യുന്നത്.
ബുദ്ധന്റെ ജീവിത വും ചിഹ്നങ്ങളും
*ജനനം -താമര
*നടുവിടൽ-കുതിര
*നിർവാണം-ബോധിവൃക്ഷം
*ആദ്യ പ്രഭാഷണം -ധർമചക്രം
*മരണം -കാൽപ്പാടുകൾ
*പരിനിർവാണം-സ്തുപം
ബുദ്ധമത സമ്മേളനങ്ങൾ
*BC483 -രാജ ഗൃഹം
*BC383 -വൈശാലി
*BC250 - പാടലിപുത്രം
* AD 1 -കശ്മീർ