ഏപ്രിൽ 27 : കളിക്കളത്തിലെ വിശേഷങ്ങൾ ll

Top score (First 20)

# Name Score
1 VISHNU PRASAD KB 21
2 Anand babu 19
3 Arundhathi Rajesh B 18
4 Jishnu kc 18
5 Abhinand tp 16
6 Shinojkumar a c 16
7 Jayakiran Ac 15
8 Arjun 15
9 Anujith 14
10 Ranjith Pk 14
11 Praji 14
12 Sneha 14
13 Sravan V 14
14 Ananya 13
15 Hisham 13
16 Anu 13
17 JinuKT 13
18 Jishnu ak 13
19 sachdev v 12
20 Shaija PP 12

Answer keys

1. കേരളത്തിൻ്റെ 'ചൈനാമാൻ' എന്നറിയപ്പെടുന്ന താരം?

  • 1. കെ.ടി.ഇർഫാൻ

  • 2. സഹൽ അബ്ദുൾ സമദ്

  • 3. സിദ്ധാർത്ഥ് ബാബു

  • 4. ജിയാസ് (Answer)

2. 2018-19 ISL സീസണിലെ എമേർജിംഗ് ഫുട്ബോൾ താരത്തിനുള്ള അവാർഡ് ലഭിച്ചത്

  • 1. സഹൽ അബ്ദുൾ സമദ് (Answer)

  • 2. സുനിൽ ഛേത്രി

  • 3. സൗരഭ് ചൗധരി

  • 4. വിനീത്

3. ടോക്കിയോയിൽ അടുത്ത വർഷം നടക്കുന്ന ഒളിംപിക്സ് അറിയപ്പെടുന്നത് 32 ആമത് ഒളിംപിക്സ് മേള എന്നാണ്! എങ്കിൽ ചരിത്രത്തിൽ ഇതുവരെ എത്ര ഒളിംപിക്സ് മേളകൾ നടന്നിട്ടുണ്ട്

  • 1. 28 (Answer)

  • 2. 29

  • 3. 31

  • 4. 32

4. അന്താരാഷ്ട്ര അത് ലറ്റിക് ഫെഡറേഷൻ്റെ വെറ്ററൻപിൻ ബഹുമതി നേടിയ മലയാളി

  • 1. ഷൈനി വിൽസൺ

  • 2. അഞ്ജു ജോർജ്ജ്

  • 3. പി.ടി.ഉഷ (Answer)

  • 4. കെ.യു.ചിത്ര

5. 2019 ലെ ദ്രോണാചാര്യ പുരസ്കാരം ലഭിച്ച മലയാളി ബാഡ്മിൻ്റൺ പരിശീലകൻ?

  • 1. യു. വിമൽ കുമാർ (Answer)

  • 2. നീരജ് കുമാർ

  • 3. അപൂർവി സുകുമാർ

  • 4. എസ്.രാജശേഖരൻ

6. 2019 ൽ നടന്ന 67-ാമത് ദേശീയ വനിതാ വോളിബോൾ ചാമ്പ്യൻ ഷിപ്പിൽ റണ്ണറപ്പ്?

  • 1. കേരളം

  • 2. റെയിൽവേസ് (Answer)

  • 3. പഞ്ചാബ്

  • 4. ഡൽഹി

7. അന്താരാഷ്ട്ര വനിതാ ക്രിക്കറ്റിൽ 200 ഏകദിനം കളിക്കുന്ന ഇന്ത്യൻ താരം

  • 1. മിതാലി രാജ് (Answer)

  • 2. സ്മൃതി മന്ഥാന

  • 3. ഹർമൻ പ്രീത് കൗർ

  • 4. വേദ കൃഷ്ണമൂർത്തി

8. ഖേലോ ഇന്ത്യ യൂത്ത് ഗെയിംസിൽ സ്വർണ്ണ മെഡൽ നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ ഷൂട്ടിംഗ് താരം

  • 1. ആശാലത

  • 2. അഭിനവ് ഷാ (Answer)

  • 3. സൗരഭ് ചൗധരി

  • 4. അപൂർവി ചന്ദേല

9. സ്പോർട്സ് അതോറിറ്റി ഓഫ് ഇന്ത്യയ്ക്ക് ( SAl ) നൽകിയിരിക്കുന്ന പുതിയ പേര്?

  • 1. സ്പോർട്സ് അതേറിറ്റി

  • 2. സ്പോർട്സ് ഇന്ത്യ (Answer)

  • 3. ഭാരത് സ്പോർട്സ്

  • 4. നാഷണൽ സ്പോർട്സ് കൗൺസിൽ

10. IPL -ൽ 300 സിക്സറുകൾ നേടിയ ആദ്യ താരം?

  • 1. രോഹിത് ശർമ്മ

  • 2. ക്രിസ് ഗെയിൽ (Answer)

  • 3. വിരാട് കോഹ്ലി

  • 4. എം.എസ്.ധോണി

11. ഒളിമ്പിക്സിൽ 2012-ലും 2016- ലും തുടർച്ചയായി സ്വർണ്ണം നേടിയ ടെന്നീസ് താരം

  • 1. റോജർ ഫെഡറർ

  • 2. റാഫേൽ നദാൽ

  • 3. ആൻഡി മുറെ (Answer)

  • 4. അന്ദ്ര അഗസി

12. 'ദ ടെസ്റ്റ് ഓഫ് മൈ ലൈഫ് ഫ്രം ക്രിക്കറ്റ് ടു കാൻസർ ഏൻഡ് ബാക്ക് ' - ആരുടെ ആത്മകഥയാണ്

  • 1. സഹീർ ഖാൻ

  • 2. മുഹമ്മദ് കൈഫ്

  • 3. സച്ചിൻ ടെണ്ടുൽക്കർ

  • 4. യുവരാജ് സിങ്ങ് (Answer)

13. 2019 ലോകകപ്പിലെ ഇന്ത്യൻ ക്രിക്കറ്റ് ടീമിൻ്റെ ജെഴ്സി സ്പോൺസർ ചെയ്തത്

  • 1. നൈക്കി

  • 2. ബൈജൂസ് ആപ്പ് (Answer)

  • 3. സ്റ്റാർ ഇന്ത്യ

  • 4. റിലയൻസ്

14. 1997 ൽ എഫ്.സി കൊച്ചിൻ കിരീടം നേടിയതിനു ശേഷം ആദ്യമായി ഡ്യൂറൻ്റ് കപ്പ് നേടിയ കേരള ടീം

  • 1. കേരള ബ്ലാസ്റ്റേഴ്സ്

  • 2. എഫ്.സി.ഗോകുലം (Answer)

  • 3. എഫ്.സി.മലബാർ

  • 4. മോഹൻബഗാൻ

15. ഛോട്ടാ ടൈസൻ എന്ന് വിളിക്കുന്ന ഇന്ത്യൻ കായികതാരം

  • 1. വിജേന്ദർ സിംഗ്

  • 2. മേരി കോം

  • 3. സതീഷ് കുമാർ

  • 4. അമിത് പംഗൽ (Answer)

16. Mind Master; Winning Lessons from a Champion's Life' ആരുടെ പുസ്തകമാണ്?

  • 1. ഹരികൃഷ്ണ

  • 2. ശശി കിരൺ

  • 3. വിശ്വനാഥ് ആനന്ദ് (Answer)

  • 4. കൊനേരു ഹംപി

17. ഓസ്ട്രേലിയൻ ഓപ്പൺ 2019 പുരുഷവിഭാഗം ജേതാവ്

  • 1. റാഫേൽ നദാൽ

  • 2. ആൻഡി മുറെ

  • 3. നൊവാക്ക് ദ്യോക്കോവിച്ച് (Answer)

  • 4. നവോമി ഒസാക്ക

18. ഫിഫ കൗൺസിൽ അംഗമായി തിരഞ്ഞെടുക്കപ്പെട്ട ആദ്യ ഇന്ത്യക്കാരൻ

  • 1. സുനിൽ ഛേത്രി

  • 2. ബൈചിംഗ് ബൂട്ടിയ

  • 3. പ്രഫുൽ പട്ടേൽ (Answer)

  • 4. സുർജിത്ത് സിംഗ്

19. 2019 ലെ ആഫ്രിക്കൻ നേഷൻസ് കപ്പ് കിരീട ജേതാക്കൾ

  • 1. അൾജീരിയ (Answer)

  • 2. നൈജീരിയ

  • 3. ഘാന

  • 4. മൊറോക്കോ

20. ഒറീസയിലെ ഭുവനേശ്വറിൽ നടന്ന 14-ാമത് ഹോക്കി ലോകകപ്പ് വിജയി

  • 1. ഇന്ത്യ

  • 2. ഓസ്ട്രേലിയ

  • 3. ബെൽജിയം (Answer)

  • 4. നെതർലൻഡ്സ്

21. ഓസ്ട്രേലിയയിൽ 2020 ൽ നടക്കുന്ന ട്വൻറി-20 ലോകകപ്പിന് പുതിയതായി യോഗ്യത നേടിയ രാജ്യം?

  • 1. അയർലണ്ട്

  • 2. അഫ്ഗാനിസ്താൻ

  • 3. സ്കോട്ലാണ്ട്

  • 4. പാപ്പുവ ന്യൂഗിനി (Answer)

22. 2019 ICC ലോകകപ്പ് ക്രിക്കറ്റിലെ ടൂർണ്ണമെൻ്റിൻ്റെ താരം

  • 1. ബെൻ സ്റ്റോക്സ്

  • 2. രോഹിത് ശർമ്മ

  • 3. കെയ്ൻ വില്യംസൺ (Answer)

  • 4. മിച്ചൽ സ്റ്റാർക്ക്

23. ഏത് മേഖലയിലാണ് 2020 ലെ ലോറസ് പുരസ്കാരം സച്ചിൻ ടെണ്ടുൽക്കറിന് ലഭിച്ചത്

  • 1. ലൈഫ് ടൈം അച്ചീവ്മെൻ്റ്

  • 2. എക്സംപ്ഷണൽ അച്ചീവ്മെൻ്റ്

  • 3. കം ബാക്ക് ഓഫ് ദ ഇയർ

  • 4. സ്പോർടിംഗ് മൊമൻ്റ് (Answer)

24. 2020 ടോക്യോ ഒളിമ്പിക്സിൽ മത്സരിക്കാൻ യോഗ്യത നേടിയ മലയാളി താരം കെ.ടി .ഇർഫാൻ്റെ മത്സര ഇനം

  • 1. ലോംഗ്ജംപ്

  • 2. ഹൈജംപ്

  • 3. 400 മീറ്റർ ഓട്ടം

  • 4. 20 കിലോ മീറ്റർ നടത്തം (Answer)

25. ടെസ്റ്റ് ക്രിക്കറ്റിലെ അഫ്ഗാനിസ്ഥാൻ്റെ ആദ്യ വിജയം

  • 1. ബംഗ്ലാദേശിനെതിരെ

  • 2. ഇന്ത്യക്കെതിരെ

  • 3. വെസ്റ്റിൻഡീസിനെതിരെ

  • 4. അയർലണ്ടിനെതിരെ (Answer)

Answer Solution

Indian Sports

ഇന്ത്യൻ സ്പോർട്സ്


ഇന്ത്യ റിയോയിൽ


വനിത ബാഡ്മിൻറൺ സിംഗിൾസിൽ ഹൈദരാബാദുകാരി പി.വി സിന്ധുവിന് വെള്ളി. 
ഒളിമ്പിക്സിൽ വെള്ളി നേടുന്ന ആദ്യ ഇന്ത്യക്കാരിയാണ് സിന്ധു. 
വനിതാ ഗുസ്തിയിൽ ഹരിയാണക്കാരീ സാക്ഷി മാലിക്കിന് വെങ്കലം. 
ഗുസ്ലിയിൽ മെഡൽ നേടുന്ന ആദ്യ ഇന്ത്യൻ വനിതയാണ് സാക്ഷി.
വനിത ജിംനാസ്റ്റിക്സ് വോൾട്ട് വിഭാഗത്തിൽ ദിപ കർമാർക്കർ നാലാം സ്ഥാനത്തെത്തി. 
ജിംനാസ്റ്റിക്സിൽ ഇന്ത്യൻ താരത്തിന്റെ ഇതുവരെയുള്ള മികച്ച പ്രകടനമാണിത്. 
അത്ലറ്റിക്സിൽ സ്റ്റീപ്പിൾ ചേസിൽ ലളിത ബാബർ, ഹൈഫനലിലെത്തി. 
പി.ടി ഉഷക്കു  ശേഷം ഹൈഫനലിൽ കടക്കുന്ന ആദ്യ ഇന്ത്യൻ അതല്ലറ്റാണ് ലളിത. 
ഉത്തേജകമരുന്ന് വിവാദത്തിൽപ്പെട്ട ഗുസ്തി താരം നർസിങ്ങിന് ഒളിമ്പിക്സിൽ മത്സരിക്കാനായില്ല. 
അഞ്ച് വർഷം വിലക്കും ലഭിച്ചു.
ശ്രീജേഷ് മികച്ച ഹോക്കി താരം
കഴിഞ്ഞ സീസണിലെ മികച്ച ഹോക്കി താരത്തിനുള്ള ഹോക്കി ഇന്ത്യയുടെ പുരസ്കാരം മലയാളി ഗോൾ കീപ്പർ പി.ആർ. ശ്രീജേഷിന് 
ചരിത്രത്തിൽ ആദ്യമായാണ് ഒരു മലയാളി താരത്തിന് ഈ പുരസ്കാരം ലഭിക്കുന്നത്. 
25 ലക്ഷം രൂപയാണ് പുരസ്കാരത്തുക. 

ദീപികയാണ് വനിതാ വിഭാഗത്തിൽ മികച്ച താരം.
ധ്യാൻചന്ദ് ആജീവനാന്ത പുരസ്കാരം മുൻ ഹോക്കി നായകൻ ശങ്കർ ലക്ഷ്മണിന് ലഭിച്ചു.
വേറാക്കി ഇന്ത്യയാണ് പുരസ്കാരങ്ങൾ നൽകുന്നത്. 
താരങ്ങൾക്കുള്ള പുരസ്കാരത്തിന് പുരുഷ വിഭാഗത്തിൽ ഹർജീത് സിങ്ങും വനിതാ വിഭാഗത്തിൽ പ്രീതി ദുബൈയും അർഹരായി.
ശ്രീജേഷ് ഹോക്കി ക്യാപ്റ്റൻ
അർജുന പുരസ്കാരജേതാവായ മലയാളി താരം പി.ആർ. ശ്രീജേഷിനെ ഇന്ത്യയുടെ ഹോക്കി ടീം ക്യാപ്റ്റനായി തിരഞ്ഞെടുത്തു.
ചാമ്പ്യൻസ് ട്രോഫിയിൽ ഇന്ത്യയ്ക്ക് നേട്ടം
2016-ൽ ലണ്ടനിൽ നടന്ന ചാമ്പ്യൻസ്ട്രോഫി ഹോക്കിയിൽ ഇന്ത്യക്ക് ചരിത്രനേട്ടം. 
വെള്ളിമെഡൽ നേടിയതോടെയാണ് ഇന്ത്യൻ ഹോക്കിയിൽ പുതിയ ചരിത്രമായത്.
1982-ൽ നേടിയ വെങ്കലമായിരുന്നു ഇതിന് മുമ്പുള്ള വലിയ നേട്ടം 
ഫൈനലിൽ ഓസ്ട്രേലിയയോടാണ് ഇന്ത്യൻ ടീം പെനാൽറ്റി ഷൂട്ടൗട്ടിൽ തോറ്റത്.
ഹോക്കിയിൽ വെള്ളി
2016-ലെ സുൽത്താൻ അസ്ലൻഷാഹോക്കിയിൽ ഇന്ത്യക്ക് വെള്ളി.
ഫൈനലിൽ ഓസിസ്,4-0 ത്തിന് ഇന്ത്യയെ കീഴടക്കി കിരീടം ചൂടി.
പ്രണോയിക്ക് സ്വിസ് ഓപ്പൺ
2016-ൽ നടന്ന സ്വിസ് ഓപ്പൺ ഗ്രാൻപ്രീ ബാഡ്മിൻറണിൽ മലയാളി താരം എച്ച്.എസ്. പ്രണോയ് കിരീടം നേടി. 
ജർമനിയുടെ മാർക്വീബ്ലറെയാണ് ഫൈനലിൽ തോൽപ്പിച്ചത്.
പ്രണോയിയുടെ രണ്ടാം ഗ്രാൻപ്രി കിരീടമാണിത്.
2014-ൽ ഇൻഡൊനീഷ്യ ഗ്രാൻപ്രിയിലാണ് ആദ്യ കിരീടനേട്ടം.
പി.സി. തുളസി 
ദേശീയ ബാഡ്മിൻറൺ വനിതാ കിരീടം കേരളതാരം പി.സി. തുളസിക്ക്
സൈനയ്ക്ക് ഓസ്ട്രേലിയൻ ഓപ്പൺ
ബാഡ്മിൻറണിൽ ഇന്ത്യയുടെ ഒന്നാം നമ്പർ താരം നേവാൾ. 
2016 ലെ ഓസ്ട്രേലിയൻ ഓപ്പൺ ബാഡ്മിൻറൺ കിരീടം നേടി.
സിഡ്നിയിൽ ജൂൺ 12-ന് നടന്ന ഫൈനലിൽ ചൈനയുടെ സൺ യൂവിനെയാണ് സൈന പരാജയപ്പെടുത്തിയത്.


ഇന്ത്യൻ സ്പോർട്സ് 2


ഐ ലീഗ് കിരീടം ബെംഗളൂരു എഫ്.സി.ക്ക്
2015-16ലെ ഇന്ത്യൻ ഫുട്ബോൾ ലീഗ് കിരീടം ബെംഗളൂരു എഫ്.സി. നേടി.
2013-14 സീസണിലും ബെംഗളൂരുവായിരുന്നു ചാമ്പ്യന്മാർ.
സാഫ് കപ്പ് ഇന്ത്യക്ക്
 2016-ലെ സാഫ്കപ്പ് ഫുട്ബോളിൽ ഇന്ത്യകിരീടം തിരിച്ചുപിടിച്ചു. ഫൈനലിൽ അഫ്ഗാനിസ്താനെ തോൽപ്പിച്ചാണ് ജേതാക്കളായത്. കഴിഞ്ഞ വർഷത്തെ ചാമ്പ്യൻമാരായിരുന്നു അഫ്ഗാൻ. 
ടൂർണമെൻറിൽ ഇന്ത്യയുടെ ഏഴാം കിരീടമായിരുന്നു. 
തിരുവനന്തപുരം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിലായിരുന്നു മത്സരം.
സന്തോഷ്  ട്രോഫി സർവീസസിന്
70- മത് സന്തോഷ്  ട്രോഫി ഫുട്ബാൾ കിരീടം സർവീസസ് നേടി.
2016 മാർച്ച് 13-ന് നാഗ്പൂരിൽ നടന്ന ഫൈനലിൽ മഹാരാഷ്ട്രയെ 2-1 ന് കീഴടക്കിയാണ് സർവീസസ്
കിരീടം നേടിയത്.

രാഹുലിന് അരങ്ങേറ്റത്തിൽ സെഞ്ച്വറി
ഏകദിനത്തിലെ അരങ്ങേറ്റമത്സരത്തിൽ സെഞ്ചുറി നേടിയ ആദ്യ ഇന്ത്യൻ ക്രിക്കറ്റ് താരമെന്ന ബഹുമതി ലോകേഷ് രാഹുൽ സ്വന്തമാക്കി.
സിംബാബ്വേക്കെതിരെ 2016 ജൂൺ 11-ന് ഹരാരെ യിൽ നടന്ന ആദ്യ ഏകദിന ക്രിക്കറ്റ് മത്സരത്തിൽ 115 പന്തിൽനിന്ന് പുറത്താകാതെ 100 റൺസ്തിക ച്ചാണ് ഇന്ത്യയുടെ വിക്കറ്റ് കീപ്പർ ബാറ്റ്സ്മാൻ ചരിത്രംകുറിച്ചത്.
ഇന്ത്യൻ സ്പോർട്സ് 3
അപൂർവിക്ക് റെക്കോഡ്

ഇന്ത്യയുടെ വനിതാതാരം അപൂർവിചന്ദേല സ്വീഡിഷ് കപ്പ് ഗ്രാൻപ്രീ ഷൂട്ടിങ് ചാമ്പ്യൻഷിപ്പിൽ മികച്ച ഷൂട്ടറായി. 


ഒരു ലോക റെക്കോഡടക്കം രണ്ട് സ്വർണം നേടിയാണ് അപൂർവി മികച്ച താരമായത്.
ജീതു റായിക്ക് സ്വർണം


ബാങ്കോക്കിൽ 2016-ൽ നടന്ന ഷൂട്ടിങ് ലോകകപ്പിൽ ഇന്ത്യൻ താരം ജീതു റായ്സ്വർണം നേടി.


50 മീറ്റർ പിസ്റ്റൾ ഇനത്തിൽ മുൻ ലോകചാമ്പ്യനും ഒളിമ്പിക്സ് മെഡൽ ജേതാവുമായ ചൈനയുടെ പാങ് വേയിയെ കീഴടക്കിയാണ് ജീതു സ്വർണമണിഞ്ഞത്.


191.8 പോയൻറാണ് ഇന്ത്യൻ താരം നേടിയത്.
ഇറാനി കപ്പ് റെസ്സ് ഓഫ് ഇന്ത്യക്ക്
 


ഇറാനി ക്രിക്കറ്റ്കപ്പ് കിരീടം റെസ്റ്റ് ഓഫ് ഇന്ത്യനേടി. 


അവസാന മത്സരത്തിൽ മുംബൈയെ നാലു വിക്കറ്റിന് പരാജയപ്പെടുത്തി.
അന്ധരുടെഏഷ്യാകപ്പ് ഇന്ത്യക്ക് 


അന്ധരുടെ പ്രഥമ ഏഷ്യാകപ്പ് ക്രിക്കറ്റ് കിരീടം ഇന്ത്യ നേടി 


കൊച്ചിയിൽ നടന്ന ഫൈനലിൽ പാകിസ്താനെ 45 റൺസിനാണ് ടീം ഇന്ത്യ തോല്പിച്ചത്.
നർസിങ്ങ് യാദവിന് നാലുവർഷത്തെ വിലക്ക്
 


ഉത്തേജകമരുന്ന് ഉപയോഗിച്ചന്ന കടത്തലിനെത്തുടർന്ന്ഇന്ത്യൻ ഗുസ്തി താരംനർസിങ്ങ് യാദവിനെ രാജ്യാന്തര കായിക കോടതി നാലുവർഷംവിലക്ക് ഏർപ്പെടുത്തി .


74കിലോഗ്രാം ഫ്രീസ്റൈറ്റൽ ഗുസ്തിയിൽ ഒളിമ്പിക്സിൽമത്സരിക്കാനിരിക്കുന്നതിനിരിടെയായിരുന്നു കോടതിയുടെവിലക്ക്നിലവന്നത്.


ഉത്തേജകമരുന്ന്ബോധപൂർവംഉപയോഗിച്ചത് ല്ലെന്ന നർസിങ്ങിന്റെവാദം പരിഗണിച്ച് ദേശീയ വിരുദ്ധസമിതിയായ നാഡ (National Antidoping Agency of India-NADA)നർസിങ്ങിനെകുറ്റവിമുക്തനാക്കിയിരുന്നു.


എന്നാൽ നാഡയുടെ തീരുമാനത്തിനെതിരെവാഡ(World AntidopingAgency)രാജ്യാന്തര കായിക കോടതിയെ(Court Arbitration for Sport)സമീപിക്കുകയായിരുന്നു.


ഇതിലാണ്നർസിങ്ങിനെവിലക്കിക്കൊ‌ണ്ടുള്ളവിധിയുണ്ടായിയത്
നീരജ്ന്  ലോക റെക്കോഡ് 


അണ്ടർ-20 ലോക ചാമ്പ്യൻഷിപ്പിലെ ജാവലിൻ ത്രോയിൽ ലോക റെക്കോഡിൽ ഇന്ത്യൻ താരം. 


ഹരിയാണക്കാരൻ നീരജ് ചോപ്രയാണ് 86.48 ദൂരത്തേക്ക് ജാവലിൻ പായിച്ച് പുതിയ ദൂരവും റെക്കോഡും സ്വന്തമാക്കിയത്. * പോളണ്ടിൽ നടന്ന മീറ്റിലാണ് നീരജിന്റെ അത്ഭുത  പ്രകടനം. 


കഴിഞ്ഞ ലണ്ടൻ ഒളിമ്പിക്സിൽ സ്വർണം നേടിയ ദക്ഷിണാഫ്രിക്കയുടെ യോഹാൻ ഗ്രോബ്ലോറോക്കൾ(80.56)ആറ്  മീറ്റർ ദൂരമാണ്നീരജ് എറിഞ്ഞത് 
പ്രൊ കബഡി  ലീഗിൽ പട്ന


പ്രൊ കബഡി  ലീഗിൽ പട്ന പേറേറ്റസ്  കിരീടം നിലനിർത്തി. 


ഹൈദരാബാദിൽ ജൂലൈ  31 ന് നടന്ന ഫൈനലിൽ ജയ് പൂർ പിങ്ക് പാന്തേഴ്‌സിനെയാണ് പരാജയപ്പെടുത്തിയത്. 


രണ്ടാം തവണയാണ് പട്ന ഈ  കിരീടം നേടുന്നത് .
യോഗേശ്വറിന് ലണ്ടനിൽ വെള്ളി
 


2012 ലണ്ടൻ ഒളിമ്പിക്സിൽ ഗുസ്തിയിൽ യോഗേശ്വർ ദത്ത് നേടിയ വെങ്കലം വെള്ളിയായി. 


വെള്ളി നേടിയ റഷ്യയുടെ ബേസിക് കുദുക്കോവ് മരുന്നടിച്ചതായി തെളിഞ്ഞതോടെയാണിത് .


65 കിലോഗ്രാം വിഭാഗത്തിലാണ്  യോഗേശ്വർ മത്സരിച്ചത് .


ടെസ്റ്റിലെ ഏറ്റവും വേഗമേറിയ സെഞ്ച്വറി 

ടെസ്റ്റ് ക്രിക്കറ്റിലെ ഏറ്റവും വേഗമേറിയ സെഞ്ച്വറി (54 പന്തിൽ) തന്റെ അവസാന മത്സരത്തിൽ ന്യൂസീലൻഡ് താരം ബ്രൻഡൻ മക്കല്ലം സ്വന്തമാക്കി. 


ഫിബ്രവരി 20-ന് ഓസ്ട്രേലിയക്കെതിരെ നടന്ന ടെസ്റ്റോടെ മക്കല്ലം അന്താരാഷ്ട്ര ക്രിക്കറ്റിൽ

നിന്ന് വിരമിച്ചു



ഒളിമ്പിക്സ്


ഒളിമ്പിക്സിൽ ഇന്ത്യ


ഇന്ത്യ ആദ്യമായി ഒളിമ്പിക്സിൽ പങ്കെടുത്തത് 1900 പാരീസ് ഒളിമ്പിക്സിലാണ്. 


നോർമൻ പ്രിച്ചാഡ് എന്ന ആംഗ്ലോ ഇന്ത്യൻ 200 മീറ്ററിലും 200 മീറ്റർ ഹർഡിൽസിലും ഇന്ത്യക്കുവേണ്ടി വെള്ളി നേടി.


ഇന്ത്യൻ ഒളിമ്പിക്സ് അസോസിയേഷൻ രൂപവത്കരിച്ചത് 1927-ലാണ്.


ഖാസിങ് 400 മീറ്ററിൽ നാലാം സ്ഥാനം നേടിയത് 1960 റോം ഒളിമ്പിക്സിലാണ്.


1984 ലോസ് ആഞ്ജലിസ് ഗെയിംസിൽ പി.ടി. ഉഷ 400 മീറ്റർ ഹർഡിൽസിൽ നാലാംസ്ഥാനം നേടി. 


1952-ലെ ഹെൽസിങ്കി ഒളിമ്പിക്സിൽ കെ.ഡി. ജാദവ് ഗുസ്തിയിൽ വെങ്കലം നേടി.


ഇന്ത്യ സ്വതന്ത്രമായതിനുശേഷമുള്ള ആദ്യത്തെ ഒളിമ്പിക് മെഡൽ.


1996അറ്റ്ലാൻറ ഒളിമ്പിക്സിൽ ടെന്നീ സിൽ ലിയാണ്ടർ പോസ് വെങ്കലം നേടി.


കർണം മല്ലേശ്വരി 2000 സിഡ്നി ഒളിമ്പിക്സിൽ ഭാരോദ്വഹനത്തിൽ (Weight lifting)വെങ്കലം നേടി.


2004 -ഏതൻസ് ഒളിമ്പിക്സിൽ ഷൂട്ടിങ്ങിൽ രാജ്യവർധൻ സിങ് റാത്തോഡ് വെള്ളി നേടി.


1928, 1932, 1936, 1948, 1952, 1956, 1964, 1980 ഒളിമ്പിക്സകളിലാണ് ഇന്ത്യ ഹോക്കിയിൽ സ്വർണം നേടിയത്.


1960-ൽ വെള്ളിയും 1972-ൽ വെങ്കലവും നേടി.


റിയോയിൽ ഇന്ത്യ


ബ്രസീലിലെ റിയോഡി ജനീറോയിൽ നടന്ന 31-ാമത് ഒളിമ്പിക്സിൽ മെഡൽ നിലയിൽ ഇന്ത്യ 67-ാം സ്ഥാനം നേടി.


തൊട്ടുമുമ്പത്തെ ലണ്ടൻ ഒളിമ്പിക്സിൽ 55-ാം സ്ഥാനത്തായിരുന്നു. 


റിയോയിൽ ഒരു വെള്ളിയും ഒരു വെങ്കലവുമാണ് ഇന്ത്യ നേടിയത്.


ലണ്ടനിൽ മൂന്ന് വെള്ളിയും മൂന്നു വെങ്കലവുമടക്കം 6 മെഡലുകൾ ലഭിച്ചിരുന്നു.


പി.വി. സിന്ധു (ബാഡ്മിൻ റൺ വെള്ളി),സാക്ഷി മാലിക് (ഗുസ്തി -വെങ്കലം) എന്നിവർക്കായിരുന്നു റിയോയിൽ മെഡൽ.


ആദ്യമായി ഒളിമ്പിക്സ് ഫെനലിലെത്തിയ ഇന്ത്യൻ വനിതാ അത്ല്റ്റ് പി.ടി. ഉഷ


ഇന്ത്യൻ ഒളിമ്പിക്സ് ടീമിനെ നയിച്ച ആദ്യവനിത ഷൈനി വിൽസൺ(1992-ലെ ബാഴ്സലോണ ഒളിമ്പിക്സിൽ)\n* 2004 ഏതൻ‌സ് ഒളിമ്പിക്സിൽ ഇന്ത്യൻ ടീമിനെ നയിച്ചത്  അഞ്ജു ബോബിജോർജാണ്


ആദ്യമായി ഒളിമ്പിക്സിൽ പങ്കെടുത്ത മലയാളി വനിത പി.ടി. ഉഷ


ഒളിമ്പിക്സ് അത്ലറ്റിക്സിൽ ആദ്യമായി സെമിഫൈനലിലെത്തിയ ഇന്ത്യൻവനിത ഷൈനി വിൽസൺ.


ഇന്ത്യ ഏറ്റവും കൂടുതൽ മെഡൽ നേടിയത് 2012ലെ ലണ്ടൻ ഒളിമ്പിക്സിലാണ്.


എന്നാൽ മെഡൽ നിലയിൽ ഉയർന്ന റാങ്കിലെത്തിയത് 1948-ലെ ലണ്ടൻ ഒളിമ്പിക്സിലാണ് (22-ാം സ്ഥാനം).


ഇന്ത്യ( ഒളിമ്പിക്‌സും കോമൺവെൽത്ത് ഗെയിംസും)
ഒളിംപിക്സിൽ ഇന്ത്യ

ഇന്ത്യ ആദ്യമായി പങ്കെടുത്തത് 1900-ലെ പാരീസ് ഒളിംപിക്സിലാണ് (എന്നാൽ ഇന്ത്യ ഒരു ടീമായി പങ്കെടുത്തത് 1920 ലെ ആന്റ്വെർപ്സ് ഒളിംപിക്സിലാണ്) 


1900-ൽ ഇന്ത്യയ്ക്ക് വേണ്ടി ആദ്യ മെഡൽ നേടിയത്?
Ans : നോർമൻ പ്രിച്ചാർഡ് (2 വെള്ളി മെഡലുകൾ നേടി. 200 മീ. ഹഡിൽസിലും, 200 മീറ്റർ ഓട്ടത്തിലും) 


ഇന്ത്യ ആദ്യം സ്വർണ്ണം നേടിയ ഒളിംപിക്സ്?
Ans : ആംസ്റ്റർഡാം ഒളിംപിക്സ് (1928)


ഒളിംപിക്സിൽ ഇന്ത്യ ആദ്യമായി സ്വർണ്ണം നേടിയത്?
Ans : ഹോക്കിയിൽ


ആംസ്റ്റർഡാം ഒളിമ്പിക്സിൽ സ്വർണം നേടിയ ഇന്ത്യൻ ഹോക്കി ടീം ക്യാപ്റ്റൻ?
Ans : ജയ്പാൽ സിങ്


1928, 1932, 1936, 1948, 1952, 1956, 1964, 1980 എന്നീ വർഷങ്ങളിൽ (8 പ്രാവശ്യം) ഇന്ത്യ ഹോക്കിയിൽ സ്വർണ്ണം നേടിയിട്ടുണ്ട്.


ഏറ്റവും അവസാനം ഹോക്കിയിൽ സ്വർണ്ണം നേടിയ ഒളിംപിക്സ്?
Ans : മോസ്കോ ഒളിംപിക്സ് (1980)


സ്വതന്ത്ര ഇന്ത്യക്ക് വേണ്ടി ആദ്യമായി വ്യക്തിഗത ഒളിംപിക് മെഡൽ നേടിയത്?
Ans : കെ.ഡി.ജാദവ്  (ഗുസ്തി,1952 ഹെൽസിങ്കി ഒളിമ്പിക്സിൽ വെങ്കലം )


ഒളിംപിക്സ് വ്യക്തിഗത ഇനത്തിൽ സ്വർണം നേടിയ ആദ്യ ഇന്ത്യൻ താരം?


Ans : അഭിനവ് ബിന്ദ്ര (2008-ബീജിങ്, 10 മീറ്റർ എയർ റൈഫിൾ ഷൂട്ടിംങ്)

ഒളിംപിക്സിൽ ടെന്നീസിൽ വെങ്കല മെഡൽ  നേടിയ താരം?
Ans : ലിയാണ്ടർ പേസ് (1996-അറ്റ്‌ലാന്റാ)   


ഒളിംപിക്സിൽ മെഡൽ നേടിയ ആദ്യ ഇന്ത്യൻ വനിത?
Ans : കർണം മല്ലേശ്വരി (2000 -സിഡ്‌നി,ഭാരോദ്വഹനം,വെങ്കലം)  


വ്യക്തിഗത ഇനത്തിൽ ഇന്ത്യക്കുവേണ്ടി ആദ്യ വെള്ളി മെഡൽ നേടിയത്?
Ans : രാജ്യവർധൻസിങ് റാഥോഡ് (2004 ഏതൻസ്) 


ഒളിമ്പിക്സിൽ ഇന്ത്യ ഇതുവരെ 28 മെഡലുകൾ നേടിയിട്ടുണ്ട് (9 സ്വർണ്ണം 7 വെള്ളി,12 വെങ്കലം)


പറക്കും സിങ്

ഒളിംപിക്സ് അത്ലറ്റിക്സ് ഫൈനലിലെത്തിയ ആദ്യ ഇന്ത്യക്കാരൻ?
Ans : മിൽഖാ സിങ് 


മിൽഖാ സിങിന് ഒളിംപിക്സ് വെങ്കലമെഡൽ നഷ്ടമായ ഒളിംപിക്സ്?
Ans : 1960 റോം ഒളിംപിക്സ്


പറക്കും സിങ് എന്നറിയപ്പെടുന്ന ഇന്ത്യൻ കായിക താരം?
Ans : മിൽഖാ സിങ്


റിയോ ഇന്ത്യൻ നോട്ടങ്ങൾ 

റിയോ ഒളിമ്പിക്സിൽ ഇന്ത്യയ്ക്ക് വേണ്ടി ആദ്യ മെഡൽ നേടിയത്?
Ans : സാക്ഷി മാലിക് (58 കിലോ ഫ്രീസ്റ്റൈൽ ഗുസ്തിയിൽ)


ഗുസ്തി യിൽ മെഡൽ നേടുന്ന ആദ്യ ഇന്ത്യൻ വനിതാ താരം?
Ans : സാക്ഷി മാലിക് 


ഒളിമ്പിക് മെഡൽ നേടുന്ന ഇന്ത്യയുടെ നാലാമത്തെ വനിതാ താരം?
Ans : സാക്ഷി മാലിക്


റിയോ ഒളിമ്പിക്സിൽ വനിതകളുടെ ബാഡ്മിന്റണിൽ വെള്ളി നേടിയ ഇന്ത്യൻ താരം?
Ans : പി.വി. സിന്ധു


ഒളിമ്പിക്സ് ബാഡ്മിന്റണിൽ വെള്ളി മെഡൽ നേടുന്ന ആദ്യ ഇന്ത്യൻ താരം?
Ans : പി.വി. സിന്ധു


ഒളിമ്പിക്സിൽ മെഡൽ നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ ഇന്ത്യൻ താരം?
Ans : പി.വി.സിന്ധു


റിയോ ഒളിമ്പിക്സിന്റെ ഉദ്ഘാടന ചടങ്ങിൽ ഇന്ത്യൻ പതാകയേന്തിയ താരം?
Ans : അഭിനവ് ബിന്ദ്ര 


റിയോ ഒളിമ്പിക്സിന്റെ സമാപന ചടങ്ങിൽ ഇന്ത്യൻ പതാകയേന്തിയ താരം?
Ans : സാക്ഷി മാലിക്


ദീപ കർമാകർ 

ഒളിമ്പിക്സ് ജിംനാസ്റ്റിക്സ് വിഭാഗത്തിൽ ചരിത്രത്തിലാദ്യമായി ഫൈനലിൽ എത്തിയ ഇന്ത്യൻ താരം?
Ans : ദീപ കർമാകർ


വേൾഡ് ക്ലാസ് ജിംനാസ്റ്റ് അവാർഡ് ലഭിക്കുന്ന ആദ്യ ഇന്ത്യൻ ജിംനാസ്റ്റിക് കായിക താരം?
Ans : ദീപ കർമാകർ


ഒളിംപിക്സിലെ മലയാളി സാന്നിധ്യം

ഒളിംപിക്സിൽ പങ്കെടുത്ത ആദ്യ മലയാളി?
Ans : സി.കെ. ലക്ഷ്മണൻ (1924 പാരീസ്, 110 മീ. ഹഡിൽസ്) 


ഒളിംപിക്സിൽ പങ്കെടുത്ത ആദ്യ മലയാളി വനിത?
Ans : പി.റ്റി. ഉഷ (1980,മോസ്‌കോ)


ഒളിംപിക്സ് മെഡൽ നേടിയ ഏക മലയാളി?
Ans : മാനുവൽ ഫ്രെഡറിക് (വെങ്കലം,1972  മ്യൂണിക് ഒളിംപിക്സിലെ ഇന്ത്യൻ ഹോക്കി ടീമിലെ അംഗമായിരുന്നു.) 


ഒളിംപിക്സിൽ ഫൈനലിലെത്തിയ ആദ്യ ഇന്ത്യൻ വനിത?
Ans : പി.റ്റി.ഉഷ (1984 ലോസ് എയ്ഞ്ചൽസ്, 400 മീ. ഹഡിൽസ്)


ഒളിംപിക്സിൽ സെമി ഫൈനലിൽ പ്രവേശിച്ച ആദ്യ ഇന്ത്യൻ വനിത?


Ans : ഷൈനി വിൽസൺ (1984 ലോസ് എയ്ഞ്ചൽസ്, 800 മീ. ഓട്ടം) 

ഇന്ത്യൻ ഒളിംപിക്സ് ടീമിനെ നയിച്ച ആദ്യ വനിത?
Ans : ഷൈനി വിൽസൺ (ബാർസിലോണ, 1992)


പി.ടി.ഉഷയ്ക്ക് ഒളിംപിക്സ് വെങ്കല മെഡൽ സെക്കന്റിന്റെ 1/100 അംശത്തിൽ നഷ്ടമായ ഒളിംപിക്സ്?
Ans : 1984 ലോസ് എയ്ഞ്ചൽസ് ഒളിംപിക്സ്


കോമൺവെൽത്ത് ഗെയിം

ഇന്ത്യ ആദ്യമായി കോമൺവെൽത്ത് ഗെയിംസിൽ പങ്കെടുത്തത്?
Ans : 1934 (ലണ്ടൻ)


1934 ലണ്ടൻ ഗെയിംസിൽ ഇന്ത്യയുടെ സ്ഥാനം?
Ans : 12 (ലഭിച്ചത് 1 വെങ്കലം)


ഇന്ത്യക്ക് വേണ്ടി കോമൺവെൽത്ത് ഗെയിംസിൽ ആദ്യമായി ഒരു മെഡൽ നേടിയത്?
Ans : റഷീദ് അൻവർ (1934-ൽ 74 kg ഗുസ്തിയിൽ വെങ്കല മെഡൽ) 


കോമൺവെൽത്ത് ഗെയിംസിൽ ഇന്ത്യയുടെ പ്രഥമ സ്വർണമെഡൽ നേടിയത്? 
Ans : മിൽഖാസിംഗ് (1958 -ൽ 440 വാര ഓട്ടത്തിൽ) 


കോമൺവെൽത്ത് ഗെയിംസിൽ അത്ലറ്റിക്സിൽ ഇന്ത്യക്ക് വേണ്ടി ആദ്യ മെഡൽ നേടിയ ആദ്യ ഇന്ത്യൻ വനിത?
Ans : അഞ്ജു ബോബി ജോർജ്ജ്


20-ാമത് കോമൺവെൽത്ത് ഗെയിംസിൽ ഇന്ത്യൻ പതാകയേന്തിയത്?
Ans : വിജയകുമാർ


കോമൺവെൽത്ത്  ഗെയിംസിന്റെ ചരിത്രത്തിൽ അത്‌ലറ്റിക്‌സിൽ സ്വർണ്ണം നേടിയ രണ്ടാമത്തെ ഇന്ത്യക്കാരൻ ?
Ans : വികാസ് ഗൗഡ (മൈസൂരിൽ ജനിച്ച വികാസ് ഗൗഡ അമേരിക്കയിലാണ് സ്ഥിരതാമസം )  


എത്രവർഷങ്ങൾക്കു ശേഷമാണ് കോമൺവെൽത്ത്  ഗെയിംസ് അത്‌ലറ്റിക്‌സിൽ ഇന്ത്യ സ്വർണ്ണം നേടുന്നത്?
Ans : 56


യുനിസെഫിന്റെ ഗുഡ്വിൽ അംബാസഡർ എന്ന നിലയിൽ 2014-ലെ കോമൺവെൽത്ത് ഗെയിംസിന്റെ ഉദ്ഘാടന ചടങ്ങിൽ ഇന്ത്യൻ സാന്നിധ്യമായ പ്രശസ്ത വ്യക്തി?
Ans : സച്ചിൻ ടെൻഡുൽക്കർ


2014- കോമൺവെൽത്ത് ഗെയിംസിന്റെ ഉദ്ഘാടന ചടങ്ങിലെ രാജ്യങ്ങളുടെ മാർച്ച് പാസ്റ്റിൽ മുന്നിൽ അണിനിരന്ന രാജ്യം?
Ans : ഇന്ത്യ (പിന്നിൽ അണിനിരന്നത് സ്കോട്ട്ലാന്റ്)


കോമൺവെൽത്ത് ഗെയിംസ് ഹോക്കിയിൽ വെള്ളി മെഡൽ നേടിയ ഇന്ത്യൻ ടീമിലെ മലയാളി താരം?
Ans : പി. ആർ. ശ്രീജേഷ് 


കോമൺവെൽത്ത് ഗെയിംസിൽ ഇന്ത്യക്കുവേണ്ടി 32 വർഷങ്ങൾക്കു ശേഷം ബാഡ്മിന്റൻ സിംഗിൾസിൽ സ്വർണം നേടിയ താരം?
Ans : കശ്യപ് പാരുപ്പള്ളി


ഇന്ത്യയുടെ സ്വർണ്ണമെഡൽ ജേതാക്കൾ 

ഭാരോദ്വഹനം

സഞ്ജിത കുമുക്ചം

സുഖൻഡേ

സതീഷ് ശിവലിംഗം 


ഷൂട്ടിംഗ്

അഭിനവ് ബിന്ദ്ര

അപർവി ചന്ദേല 

രാഖി സർണോബത് 

ജിത്തുറായി


ഗുസ്തി 

അമിത്കുമാർ 

വിനേഷ്ഫോഗത്  

സുശീൽ കുമാർ

ബബിത കുമാരി

യോഗ്വേശ്വർ ദത്ത് 


അത്ലറ്റിക്സ്

വികാസ് ഗൗഡ 


സക്വാഷ്

ദീപിക പള്ളിക്കൽ

ജോഷ്നി ചിന്നപ്പ


ബാഡ്മിന്റൻ

കശ്യപ് പാരുപ്പള്ളി