ഏപ്രിൽ 30 : രാഷ്ട്രതന്ത്രം (ഇന്ത്യൻ രാഷ്ട്രപതിമാർ, പ്രധാനമന്ത്രിമാർ)

Top score (First 20)

# Name Score
1 Arjun 24
2 ALEN V 23
3 Bidhin 23
4 Shaija p p 22
5 JinuKT 22
6 Rajeesh P 22
7 Vishnu Prasad v k 21
8 Binila 21
9 Shinojkumar a c 21
10 Jishnu kc 20
11 Neethumk 20
12 Minija kk 20
13 Biju A M 20
14 Deepa C R 19
15 Bhagya 19
16 JISHNA K K 19
17 VISHNU PRASAD KB 19
18 Jayakiran Ac 19
19 ATHULYA P K 19
20 Ranjith Pk 18

Answer keys

1. 1962-ലെ ചൈനീസ് യുദ്ധകാലത്ത് ഇന്ത്യൻ രാഷ്ട്രപതി

  • 1. ഡോ: രാജേന്ദ്രപ്രസാദ്

  • 2. സക്കീർ ഹുസൈൻ

  • 3. ഡോ: എസ്. രാധാകൃഷ്ണൻ (Answer)

  • 4. വി.വി.ഗിരി

2. ഉപരാഷ്ട്രപതിയായ രണ്ടാമത്തെ വ്യക്തി

  • 1. ഡോ: എസ്. രാധാകൃഷ്ണൻ

  • 2. ഗ്യാനി സെയിൽ സിംഗ്

  • 3. വി.വി.ഗിരി

  • 4. സക്കീർ ഹുസൈൻ (Answer)

3. രാഷ്ട്രപതി തെരഞ്ഞെടുപ്പിൽ വി.വി.ഗിരിക്കെതിരെ ഇന്ത്യൻ നാഷണൽ കോൺഗ്രസിൻ്റെ ഔദ്യോഗിക സ്ഥാനാർത്ഥിയായി മത്സരിച്ചത്

  • 1. സക്കീർ ഹുസൈൻ

  • 2. ഗ്യാനി സെയിൽ സിംഗ്

  • 3. നീലം സഞ്ജീവ റെഡ്ഡി (Answer)

  • 4. ഫക്രുദ്ദീൻ അലി അഹമ്മദ്

4. കേന്ദ്രധനമന്ത്രി പദം അലങ്കരിച്ച ശേഷം രാഷ്ട്രപതിയായവരിൽ ഉൾപ്പെടാത്തത്

  • 1. ആർ.വെങ്കിട്ടരാമൻ

  • 2. നീലം സഞ്ജീവ റെഡ്ഡി (Answer)

  • 3. പ്രണബ് മുഖർജ്ജി

  • 4. ഇവരാരുമല്ല

5. 'പോക്കറ്റ് വീറ്റോ' ഉപയോഗിച്ച ആദ്യ രാഷ്ട്രപതി

  • 1. വി.വി.ഗിരി

  • 2. ഫക്രുദ്ദീൻ അലി അഹമ്മദ്

  • 3. സക്കീർ ഹുസൈൻ

  • 4. ഗ്യാനി സെയിൽ സിംഗ് (Answer)

6. ഇരുപതാം നൂറ്റാണ്ടിൽ ജനിച്ച ആദ്യ ഇന്ത്യൻ രാഷ്ട്രപതി

  • 1. ഡോ: എസ്.രാധാകൃഷ്ണൻ

  • 2. വി.വി.ഗിരി

  • 3. ഫക്രുദ്ദീൻ അലി അഹമ്മദ് (Answer)

  • 4. സക്കീർ ഹുസൈൻ

7. എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ട ആദ്യ രാഷ്ട്രപതി

  • 1. സക്കീർ ഹുസൈൻ

  • 2. വി.വി.ഗിരി

  • 3. നീലം സഞ്ജീവ റെഡ്ഡി (Answer)

  • 4. ഡോ: എസ്.രാധാകൃഷ്ണൻ

8. 'ബ്ലൂസ്റ്റാർ' ഓപ്പറേഷൻ നടക്കുന്ന കാലത്തെ ഇന്ത്യൻ രാഷ്ട്രപതി

  • 1. നീലം സഞ്ജീവ റെഡ്ഡി

  • 2. ഫക്രുദ്ദീൻ അലി അഹമ്മദ്

  • 3. ആർ.വെങ്കിട്ടരാമൻ

  • 4. ഗ്യാനി സെയിൽ സിംഗ് (Answer)

9. 'Best Diplomat of the Country' - എന്ന് കെ.ആർ.നാരായണനെ വിശേഷിപ്പിച്ചത്

  • 1. ഡോ: എസ്. രാധാകൃഷ്ണൻ

  • 2. ജവഹർലാൽ നെഹ്റു (Answer)

  • 3. ലാൽ ബഹദൂർ ശാസ്ത്രി

  • 4. ബി.ആർ.അംബേദ്കർ

10. കെ.ആർ.നാരായണൻ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വിഷ്വൽ സയൻസ് ഏൻഡ് ആർട്സ് സ്ഥിതി ചെയ്യുന്നത്.

  • 1. തിരുവനന്തപുരം

  • 2. കോട്ടയം (Answer)

  • 3. കൊല്ലം

  • 4. എർണാകുളം

11. People's President - എന്നറിയപ്പെടുന്നത്

  • 1. ഡോ: എസ്.രാധാകൃഷ്ണൻ

  • 2. കെ.ആർ.നാരായണൻ

  • 3. എ.പി.ജെ.അബ്ദുൾ കലാം (Answer)

  • 4. സക്കീർ ഹുസൈൻ

12. ഒഡീഷ ഗവൺമെൻ്റ് അബ്ദുൾ കലാം ദ്വീപ് എന്ന് പുനർനാമകരണം ചെയ്ത ദ്വീപ്

  • 1. വീലർ (Answer)

  • 2. രാമേശ്വരം

  • 3. പുലിക്കാട്ട്

  • 4. യാനം

13. 'Educational Philosopher' എന്നറിയപ്പെടുന്ന ഇന്ത്യൻ രാഷ്ട്രപതി

  • 1. ഡോ: എസ്.രാധാകൃഷ്ണൻ

  • 2. സക്കീർ ഹുസൈൻ (Answer)

  • 3. ഗ്യാനി സെയിൽ സിംഗ്

  • 4. കെ.ആർ.നാരായണൻ

14. അവിശ്വാസപ്രമേയത്തെ നേരിടേണ്ടി വന്ന ആദ്യ പ്രധാനമന്ത്രി

  • 1. ലാൽ ബഹദൂർ ശാസ്ത്രി

  • 2. വി.പി.സിംഗ്

  • 3. ജവഹർലാൽ നെഹ്റു (Answer)

  • 4. ഇന്ദിരാഗാന്ധി

15. താഴെ തന്നിരിക്കുന്നവയിൽ തെറ്റായ ജോഡി ഏത്

  • 1. നവംബർ 19 - ദേശീയോദ്ഗ്രഥന ദിനം

  • 2. സദ്ഭാവന ദിനം - ആഗസ്റ്റ് 20

  • 3. ദേശീയ പുനരർപ്പണ ദിനം - ഒക്ടോബർ 31

  • 4. സദ്ഭരണ ദിനം - ഡിസംബർ 23 (Answer)

16. പ്ലാറ്റോവിൻ്റെ 'റിപ്പബ്ലിക്ക്' ഉറുദു ഭാഷയിലേക്ക് തർജ്ജമ ചെയ്ത രാഷ്ട്രപതി

  • 1. ഫക്രുദ്ദീൻ അലി അഹമ്മദ്

  • 2. സക്കീർ ഹുസൈൻ (Answer)

  • 3. ഗ്യാനി സെയിൽസിംഗ്

  • 4. എ.പി.ജെ.അബ്ദുൾ കലാം

17. ഇന്ദിരാഗാന്ധി വധം അന്വേഷിച്ച കമ്മീഷൻ

  • 1. നാനാവതി കമ്മീഷൻ

  • 2. മർവാ കമ്മീഷൻ

  • 3. ഡി.ആർ.കാർത്തികേയൻ കമ്മീഷൻ

  • 4. താക്കർ കമ്മീഷൻ (Answer)

18. മണ്ടൽ കമ്മീഷനെ നിയോഗിച്ച പ്രധാനമന്ത്രി

  • 1. വി.പി.സിംഗ്

  • 2. രാജീവ് ഗാന്ധി

  • 3. മൊറാർജി ദേശായ് (Answer)

  • 4. ചരൺ സിംഗ്

19. ഭോപ്പാൽ ദുരന്തം നടക്കുമ്പോൾ ഇന്ത്യൻ പ്രധാനമന്ത്രി

  • 1. ഇന്ദിരാഗാന്ധി

  • 2. രാജീവ്ഗാന്ധി (Answer)

  • 3. മൊറാർജി ദേശായ്

  • 4. വി.പി.സിംഗ്

20. അവിശ്വാസ പ്രമേയത്തെത്തുടർന്ന് രാജിവെച്ച ആദ്യ പ്രധാനമന്ത്രി

  • 1. ജവഹർലാൽ നെഹ്റു

  • 2. മൊറാർജി ദേശായ്

  • 3. വി.പി.സിംഗ് (Answer)

  • 4. ഐ.കെ.ഗുജ്റാൾ

21. 'The Accidental Prime Minister' എന്ന പേരിൽ മൻമോഹൻ സിംഗിനെക്കുറിച്ച് പുസ്തകമെഴുതിയത്?

  • 1. വിജയ് രത്നാകർ ഗട്ട

  • 2. മായങ്ക് തിവാരി

  • 3. ബൊഹ്റ ബ്രോസ്

  • 4. സഞ്ജയ് ബാരു (Answer)

22. തമിഴ്നാട്ടിലെ ശ്രീപെരുമ്പത്തൂരിൽ വെച്ച് LTTE തീവ്രവാദികളാൽ രാജീവ്ഗാന്ധി കൊലചെയ്യപ്പെട്ടത്?

  • 1. 1990 മെയ് 20

  • 2. 1991 മെയ് 20

  • 3. 1990 മെയ് 22

  • 4. 1991 മെയ് 21 (Answer)

23. 'The Insider' എന്ന ഗ്രന്ഥം എഴുതിയതാര്

  • 1. ഐ.കെ.ഗുജ്റാൾ

  • 2. എ.ബി.വാജ്പേയി

  • 3. പി.വി.നരസിംഹറാവു (Answer)

  • 4. ഇന്ദിരാഗാന്ധി

24. അന്ത്യവിശ്രമസ്ഥലങ്ങളിൽ തെറ്റായത് ഏത്

  • 1. മൊറാർജി ദേശായ് - അഭയ്ഘട്ട്

  • 2. രാജീവ് ഗാന്ധി - കർമ്മഭൂമി (Answer)

  • 3. ജവഹർലാൽ നെഹ്റു- ശാന്തിവൻ

  • 4. ചരൺസിംഗ് - കിസാൻഘട്ട്

25. ദി ഡ്രാമാറ്റിക് ഡിക്കേഡ് ആരുടെ ഗ്രന്ഥമാണ്

  • 1. ഡോ എ പി ജെ അബ്ദുൾകലാം

  • 2. പ്രണബ് മുഖർജി (Answer)

  • 3. കെ ആർ നാരായണൻ

  • 4. പ്രതിഭ പാട്ടിൽ

Answer Solution

രാഷ്ട്രപതിമാർ 


രാഷ്ട്രപതി
ഇന്ത്യയുടെ പ്രഥമ പൗരൻ. ഇന്ത്യൻ ഭരണഘടനയുടെ അഞ്ചാം ഭാഗത്തിൽ രാഷ്ട്രപതിയെക്കുറിച്ച് പരാമർശിക്കുന്നു

യോഗ്യത
മുപ്പത്തിയഞ്ച് വയസ് പൂർത്തിയായ ഇന്ത്യൻ പൗരനായിരിക്കണം. പാർലമെന്റിൽ അംഗമായിരിക്കാനുള്ള യോഗ്യതകളുണ്ടായിരിക്കണം. കേന്ദ്ര-സംസ്ഥാന സർക്കാരുകളിൽ ഒരു പദവിയും വഹിച്ചിരിക്കാൻ പാടില്ല.

കാലാവധി
അഞ്ചുവർഷമാണ് രാഷ്ട്രപതിയുടെ കാലാവധി.

ഇത് തെറ്റരുത്
രാഷ്ട്രപതി ഭവൻ - രാഷ്ട്രപതിയുടെ ഔദ്യോഗിക വസതി, ന്യൂഡൽഹി
രാഷ്ട്രപതി നിലയം - രാഷ്ട്രപതിയുടെ ദക്ഷിണേന്ത്യയിലെ ഔദ്യോഗിക വസതി, ഹൈദരാബാദ്.
രാഷ്ട്രപതി നിവാസ് - സിംല, ഇത് മുൻപ് വൈസ്രോയിയുടെ വസതിയായിരുന്നു.

പുറത്താക്കാൻ
ഗുരുതരമായ കൃത്യവിലോപങ്ങൾ നടത്തിയാൽ രാഷ്ട്രപതിയെ ഇംപ്ളീച്ച്മെന്റിലൂടെ പുറത്താക്കാം.

രാജി
രാജി വയ്ക്കുകയാണെങ്കിൽ രാഷ്ട്രപതി തന്റെ രാജി സമർപ്പിക്കേണ്ടത് ഉപരാഷ്ട്രപതിക്കാണ്.

രാജേന്ദ്രപ്രസാദ് (1950-62)
. സ്വതന്ത്ര ഇന്ത്യയിലെ ആദ്യ രാഷ്ട്രപതി
. ഭാരത രത്നം നേടിയ ആദ്യ രാഷ്ട്രപതി
. ഭരണഘടനാ നിർമ്മാണ സഭയുടെ സ്ഥിരം അദ്ധ്യക്ഷനായിരുന്നു.
. ഇന്ത്യയ്ക്കുവേണ്ടി ദേശീയ പതാക തിരഞ്ഞെടുക്കാൻ ചേർന്ന കമ്മിറ്റിയുടെ അദ്ധ്യക്ഷനായിരുന്നു.
. ബീഹാർ ഗാന്ധി എന്നറിയപ്പെടുന്നു.
. രണ്ടു തവണ രാഷ്ട്രപതിയായ ഏക വ്യക്തി.
. ബീഹാറി സ്റ്റുഡന്റ്സ് ഫെഡറേഷൻ പഠന കാലത്ത് രൂപീകരിച്ചു.
. 1906ൽ ബീഹാറി യൂത്ത് കോൺഗ്രസിനു നേതൃത്വം നൽകി.
. 1961ൽ ഇന്ത്യയിലെ ആദ്യത്തെ പാർലമെന്റ് സംയുക്ത സമ്മേളനം വിളിച്ചുകൂട്ടി.
. കേരള നിയമസഭയിൽ രാജേന്ദ്ര പ്രസാദിന്റെ ചിത്രമാണ് ആദ്യമായി അനാച്ഛാദനം ചെയ്യപ്പെട്ട രാഷ്ട്രപതി.
. ദേശ് എന്ന ഹിന്ദി വാരിക 1921ൽ തുടങ്ങി.
. കൃതികൾ : മഹാത്മാ ഗാന്ധി ആൻഡ് ബീഹാർ, ഇന്ത്യാ ഡിവൈഡഡ്, ചമ്പാരൻ സത്യാഗ്രഹ, സിൻഡ് ഇൻഡിപെൻഡൻസ്, ആത്മകഥ, അറ്റ് ദ ഫീറ്റ് ഒഫ് ഗാന്ധി.
. 1951ൽ ഡൽഹിയിൽ നടന്ന ഏഷ്യൻ ഗെയിംസ് ഉദ്ഘാടനം ചെയ്തു.

ഡോ. എസ്. രാധാകൃഷ്ണൻ (1962-67)
. തിരഞ്ഞെടുക്കപ്പെട്ട ആദ്യ രാഷ്ട്രപതി.
. ഉപരാഷ്ട്രപതിയായതിനുശേഷം രാഷ്ട്രപതിയായ ആദ്യ വ്യക്തി.
. 1954ൽ ഭരത രത്നം ലഭിച്ചു.
. ഒക്സഫഡ് സർവകലാശാലയിൽ അദ്ധ്യാപകനായിരുന്നു.
. ആന്ധ്ര, ബനാറസ് സർവകലാശാലകളുടെ വൈസ്ചാൻസലർ ആയിരുന്നു.
. 1962 ഒക്ടോബർ 26ന് ഇന്ത്യയിലാദ്യധായി അടിയന്തരാവസ്ഥ പ്രഖ്യാപിക്കപ്പെട്ടു.
. സ്വതന്ത്ര സ്ഥാനാർത്ഥിയായാണ് രാഷ്ട്രപതി പദത്തിലേക്ക് മത്സരിച്ചത്.
. ബ്രിട്ടീഷ് അക്കാഡമിയുടെ ഫെല്ലോ സ്ഥാനം ലഭിച്ചിട്ടുണ്ട്.
. ടെമ്പിൾടൺ പുരസ്കാരത്തിന് അർഹനായി.
. രാജ്യസഭയുടെ പിതാവ്
. ബ്രിട്ടൻ സന്ദർശിച്ച ആദ്യത്തെ രാഷ്ട്രപതി. കൃതികൾ: ദ ഹിന്ദു വ്യൂ ഒഫ് ലൈഫ്, പ്രിൻസിപ്പൽ ഒഫ് ഉപനിഷത്ത്.

സക്കീർ ഹുസൈൻ (1967-69)
. പദവിയിലിരിക്കെ അന്തരിച്ച ആദ്യ രാഷ്ട്രപതി.
. കാലാവധി തികയ്ക്കാത്ത ആദ്യ രാഷ്ട്രപതി.
. രാജ്യസഭാംഗം ആയതിനുശേഷം രാഷ്ട്രപതിയായ ആദ്യ വ്യക്തി.
. ഗവർണറായശേഷം രാഷ്ട്രപതി ആയ ആദ്യ വ്യക്തി.
. ജാമിയ മിലിയ ഇസ്ലാമിയ സർവകലാശാല, അലിഗഡ് മുസ്ളിം സർവകലാശാല എന്നിവയുടെ വൈസ് ചാൻസലർ പദവികളലങ്കരിച്ചു.
. ജാമിയ മിലിയ കാമ്പസിലാണ് അന്ത്യവിശ്രമം.
. പ്ളേറ്റോയുടെ റിപ്പബ്ളിക് ഉറുദുവിലേക്ക് വിവർത്തനം ചെയ്തു.
കൃതികൾ : ആൻ എസ്സേ ഇൻ അണ്ടർ സ്റ്റാൻഡിംഗ്, എ ഡൈനാമിക് യൂണിവേഴ്സിറ്റി.

വി.വി. ഗിരി (1969-74)
. ആദ്യ ആക്ടിംഗ് പ്രസിഡന്റ് (സക്കീർ ഹുസൈന്റെ മരണശേഷം)
. കേരള ഗവർണറായതിനുശേഷം രാഷ്ട്രപതിയായി.
. കുറഞ്ഞ ഭൂരിപക്ഷത്തിൽ രാഷ്ട്രപതിയായി.
. ശ്രീലങ്കയിൽ ഇന്ത്യൻ ഹൈക്കമ്മിഷണറായി പ്രവർത്തിച്ചിരുന്നു.
. കൃതികൾ: വോയ്സ് ഒഫ് കോൺഷ്യൻസ്, ലേബർ പ്രോബ്ളംസ് ഇൻ ഇന്ത്യൻ ഇൻഡസ്ട്രി, മൈ ലൈഫ് ആൻഡ് ടൈംസ്.
. 1931ൽ രണ്ടാം വട്ടമേശ സമ്മേളനത്തിൽ പങ്കെടുത്തിരുന്നു.

ഫക്രുദ്ദീൻ അലി അഹമ്മദ് (1974-77)
. അസാമിൽ ധനകാര്യ വകുപ്പ് മന്ത്രിയായിരുന്നു.
. പദവിയിലിരിക്കെ അന്തരിച്ചു.
. കൂടുതൽ ഓർഡിനൻസുകൾ പുറപ്പെടുവിച്ചു.
. അസാമിൽ അഡ്വക്കേറ്റ് ജനറലായതിനുശേഷം രാഷ്ട്രപതിയായ വ്യക്തി.
. 1975ലെ ദേശീയ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു.

നീലം സഞ്ജീവ റെഡ്ഡി (1977-82)
. പ്രായം കുറഞ്ഞ രാഷ്ട്രപതി.
. എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു.
. രാഷ്ട്രപതി തിരഞ്ഞെടുപ്പിൽ ഒരു തവണ തോറ്റതിനുശേഷം വീണ്ടും മത്സരിച്ച് ജയിച്ച ഏക വ്യക്തി.
. ആന്ധ്രാ പ്രദേശിന്റെ ആദ്യ മുഖ്യമന്ത്രി.
. ചേരിചേരാ പ്രസ്ഥാനത്തിന്റെ സെക്രട്ടറി ജനറലായിരുന്നു.

ഗ്യാനി സെയിൽസിംഗ് (1982-87)
. പഞ്ചാബ് മുഖ്യമന്ത്രിയായിരുന്നു.
. ജ്ഞാനി എന്നറിയപ്പെട്ട രാഷ്ട്രപതി.
. ഇന്ദിരാഗാന്ധി വധം നടക്കുന്ന സമയത്ത് രാഷ്ട്രപതി.
. ആദ്യമായി പോക്കറ്റ് വീറ്റോ ഉപയോഗിച്ചു.
. സർക്കാർ അംഗീകരിച്ച തപാൽ ബില്ല് ഒപ്പിടാതെ തിരിച്ചയച്ചു.

ആർ. വെങ്കിട്ടരാമൻ (1987-92)
. തമിഴ്നാടിന്റെ വ്യവസായ ശില്പി
. ചൈന സന്ദർശിച്ച ആദ്യ രാഷ്ട്രപതി.
. സുപ്രീം കോടതിയിൽ അഭിഭാഷകനായിരുന്നു.
. രാഷ്ട്രപതി തിരഞ്ഞെടുപ്പിൽ പരാജയപ്പെടുത്തിയത് വി.ആർ. കൃഷ്ണയ്യരെയായിരുന്നു.
. ഇന്ദിരാഗാന്ധിയുടെ മന്ത്രിസഭയിൽ ധനകാര്യ വകുപ്പ് കൈകാര്യം ചെയ്തിരുന്നു.
കൃതികൾ : മൈ പ്രസിഡൻഷ്യൽ ഇയേഴ്സ്, റോൾ ഒഫ് പ്ളാനിംഗ് ഇൻ ഇൻഡസ്ട്രിയൽ ഡെവലപ്മെന്റ്.

ഡോ. ശങ്കർ ദയാൽ ശർമ്മ (1992-97)
. ആന്ധ്രാപ്രദേശ്, മഹാരാഷ്ട്ര, പഞ്ചാബ് എന്നീ സംസ്ഥാനങ്ങളിൽ ഗവർണർ ആയിരുന്നു.
മധ്യപ്രദേശ് മുഖ്യമന്ത്രി
. കർമ്മഭൂമിയാണ് സമാധി സ്ഥലം.
. നാലു പ്രധാനമന്ത്രിമാർക്ക് സത്യവാചകം ചൊല്ലിക്കൊടുത്തു - നരസിംഹരാവു, വാജ്പേയ്, ദേവഗൗഡ, ഗുജ്റാൾ.
കൃതികൾ : ഹൈറെസൺ ഒഫ് ഇന്ത്യൻ എഡ്യുക്കേഷൻ, റൂൾആൻഡ് റോൾ ഒഫ് പൊലീസ്, കോൺഗ്രസ് അപ്രോച്ച് ടു ഇർനാഷണൽ അഫയേഴ്സ്.

കെ.ആർ. നാരായണൻ (1997-2002)
. രാഷ്ട്രപതി പദവിയിലെത്തിയ ആദ്യ മലയാളി.
. ചൈന, തുർക്കി, ജപ്പാൻ, തായ്ലൻഡ്, അമേരിക്ക എന്നിവിടങ്ങളിൽ അംബാസഡറായി പ്രവർത്തിച്ചിട്ടുണ്ട്.
. ലോകസഭയിൽ വോട്ട് ചെയ്ത ഏക രാഷ്ട്രപതി.
. രാഷ്ട്രപതി തിരഞ്ഞെടുപ്പിൽ കൂടുതൽ ഭൂരിപക്ഷം നേടിയ വ്യക്തി.
. കേരള നിയമസഭാ മന്ദിരം ഉദ്ഘാടനം ചെയ്തത് കെ.ആർ. നാരായണനാണ്.
. ഉദയ്ഭൂമി - സമാധി സ്ഥലം
. പത്രപ്രവർത്തകനായി ജോലി ചെയ്യുമ്പോൾ ഗാന്ധിജിയുമായി അഭിമുഖ സംഭാഷണം നടത്തിയിട്ടുണ്ട്.
. പ്രധാന കൃതികൾ : നെഹ്റു ആൻഡ് ഹിസ് വിഷൻസ്, ഇന്ത്യ ആൻഡ് അമേരിക്ക.

എ.പി.ജെ. അബ്ദുൾകലാം (2002-2007)
. രാഷ്ട്രപതിയായ ഏ ക ശാസ്ത്രജ്ഞൻ.
. നിയമസഭാ തിരഞ്ഞെടുപ്പിൽ വോട്ട് ചെയ്തു.
. ശാസ്ത്ര ലോകത്തെ ഗാന്ധി എന്ന് വിശേഷിക്കപ്പെടുന്നു.
. സുഖോയ് വിമാനത്തിൽ പറന്ന ആദ്യ രാഷ്ട്രപതി.
. പ്രതിരോധ മന്ത്രിയുടെ ശാസ്ത്ര ഉപദേഷ്ടാവായിരുന്നു.
. ഇന്ത്യയുടെ രണ്ടാമത്തെ ആണവ പരീക്ഷണത്തിന് നേതൃത്വം നൽകി.
. സിയാചിൻ ഗ്ളേസിയർ സന്ദർശിച്ച ആദ്യ രാഷ്ട്രപതി.
പ്രധാന കൃതികൾ : വിംഗ്സ് ഒഫ് ഫയർ, ബോൺടു ബ്ളോസം
. ഏറ്റവും കൂടുതൽ ഓണറ്റി ഡോക്ടറേറ്റുകൾ ലഭിച്ച ഇന്ത്യൻ രാഷ്ട്രപതി.

പ്രതിഭാ പാട്ടീൽ (2007-2012)
. ഇന്ത്യയുടെ ആദ്യ/ ഏക വനിതാ രാഷ്ട്രപതി.
. രാജസ്ഥാന്റെ ആദ്യ വനിതാ ഗവർണർ
. ശ്രം സാധ്നാ ട്രസ്റ്റ് രൂപീകരിച്ചു.

പ്രണബ് മുഖർജി (2012-2017)
. ബംഗാളിൽ നിന്നുള്ള ആദ്യ രാഷ്ട്രപതി.
. എ ഡി ബിയുടെ ബോർഡ് ഒഫ് ഗവർണൻസ് ചെയർമാനായി തിരഞ്ഞെടുക്കപ്പെട്ടു.
. 1977ൽ മികച്ച പാർലമെന്റേറിയനുള്ള പുരസ്കാരം ലഭിച്ചു.

റാം നാഥ് കോവിന്ദ് (2017
. ഉത്തർപ്രദേശിൽ നിന്നുള്ള ആദ്യ രാഷ്ട്രപതി.
. ദളിത് ഉന്നമനത്തിനുവേണ്ടി പ്രവർത്തിച്ചു.
. രണ്ടുതവണ രാജ്യസഭാംഗമായിരുന്നു.
. അഭിഭാഷകവൃത്തിയിൽ നിന്ന് രാഷ്ട്രീയത്തിലേക്കിറങ്ങി.
. സുപ്രീകോടതിയിൽ അഡ്വ. ഓൺ റെക്കോഡ് ആയി (1987)
. 2015ൽ ബീഹാർ ഗവർണറായി.

തിരഞ്ഞെടുപ്പ്
പ്രത്യേക ഇലക്ടറൽ കോളേജ് അംഗങ്ങളാണ് രാഷ്രപതിയെ തിരഞ്ഞെടുക്കുക. ഇതിൽ പാർലമെന്റിന്റെ ഇരുസഭകൾ, സംസ്ഥാന നിയമസഭകൾ എന്നിവിടങ്ങളിലെ തിരഞ്ഞെടുക്കപ്പെട്ട അംഗങ്ങൾ ഉണ്ടായിരിക്കും.