പൊതുവിജ്ഞാനം
ഇന്ത്യ പൊതു വിവരങ്ങളുടെ ചോദ്യോത്തരങ്ങൾ
ജവഹർ റോസ്ഗാർ യോജന (JRY) ആരംഭിച്ച പ്രധാനമന്ത്രി
Ans : രാജീവ് ഗാന്ധി (1989 ഏപ്രിൽ 1)
ഗ്രാമീണ മേഖലയിലെ ദാരിദ്ര്യ രേഖയ്ക്ക് താഴെയുള്ള കുടുംബങ്ങളിലെ ഒരാൾക്ക് തൊഴിലുറപ്പ് നൽകുന്ന പദ്ധതി
Ans : ജവഹർ റോസ്ഗാർ യോജന
JRY പ്രകാരമുള്ള ആസൂത്രണങ്ങൾ നടപ്പിലാക്കുന്നത്
Ans : ഗ്രാമപഞ്ചായത്ത്
JRYയുടെ പിൻഗാമിയായി അറിയപ്പെടുന്നത്
Ans : ജവഹർ ഗ്രാമസമൃദ്ധി യോജന (1999 ഏപ്രിൽ 1)
ജവഹർ ഗ്രാമ സമൃദ്ധി യോജന, സമ്പൂർണ്ണ ഗ്രാമീൺ റോസ്ഗാർ യോജനയിൽ ലയിച്ചത്
Ans : 2001 സെപ്റ്റംബർ 25
കുടുംബശ്രീ ആരംഭിച്ച പ്രധാനമന്ത്രി
Ans : എ ബി വാജ്‌പേയി (1998 മെയ് 17)
കുടുംബശ്രീ പദ്ധതി ഉദ്‌ഘാടനം ചെയ്ത ജില്ല
Ans : മലപ്പുറം
നബാർഡിന്റെയും കേന്ദ്ര സർക്കാരിന്റെയും സഹകരണത്തോടെ കേരള സർക്കാർ നടപ്പിലാക്കുന്ന പദ്ധതി
Ans : കുടുംബശ്രീ
കുടുംബശ്രീ യൂണിറ്റുകൾ രജിസ്റ്റർ ചെയ്യുന്നത്
Ans : തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ
കുടുംബശ്രീ നഗരങ്ങളിൽ ആരംഭിച്ചതെന്ന്
Ans : 1999 ഏപ്രിൽ 1
കുടുംബശ്രീയുടെ ജൈവ കൃഷിയുടെ ബ്രാൻഡ് അംബാസഡർ
Ans : മഞ്ജു വാര്യർ
കുടുംബശ്രീയുടെ അടിസ്ഥാന യൂണിറ്റ്
Ans : അയൽക്കൂട്ടം
കുടുംബശ്രീ യൂണിറ്റിലെ അംഗങ്ങളുടെ എണ്ണം
Ans : 10 - 20
കുടുംബശ്രീയുടെ വെബ് പോർട്ടൽ
Ans : ശ്രീ ശക്തി
കുടുംബശ്രീയുടെ പ്രധാന ലക്ഷ്യം
Ans : സ്വയംസഹായ സംഘങ്ങളിലൂടെ സ്ത്രീ ശാക്തീകരണം
കുടുംബശ്രീയുടെ ആപ്തവാക്ക്യം
Ans : സ്ത്രീകളിലൂടെ കുടുംബങ്ങളിലേക്ക്, കുടുംബങ്ങളിലൂടെ സമൂഹത്തിലേക്ക്
കുടുംബശ്രീയുമായി ബന്ധപ്പെട്ട മൂന്ന് പ്രധാനഘടകങ്ങൾ
Ans : ചെറുവായ്പ, സംരംഭകത്വം, ശാക്തീകരണം
ഏഷ്യയിലെ ഏറ്റവും വലിയ സ്ത്രീ കൂട്ടായ്മ
Ans : കുടുംബശ്രീ
കുടുംബശ്രീ പദ്ധതിയുടെ ഗവേർണിംഗ് ബോഡിയുടെ അധ്യക്ഷൻ
Ans : തദ്ദേശ സ്വയം ഭരണവകുപ്പ് മന്ത്രി (നിലവിൽ കെ ടി ജലീൽ)
കുടുംബശ്രീ ആരംഭിച്ച ഖരമാലിന്യ സംസ്കരണ പദ്ധതി
Ans : തെളിമ
രക്തസമ്മർദ്ദം, പ്രമേഹം, തുടങ്ങിയവ സ്വന്തം വീടുകളിൽ സമയാസമയം പരിശോധിക്കാനുള്ള സാഹചര്യം ഒരുക്കുന്ന പദ്ധതി
Ans : സാന്ത്വനം (LDC Bev Co 2016)
വിവിധ സംരംഭങ്ങളുടെ ഉല്പാദന വിതരണ മേഖല ശക്തിപ്പെടുത്താനുള്ള കുടുംബശ്രീ പദ്ധതി
Ans : സമഗ്ര
സ്ത്രീകളുടെ സുരക്ഷ യാത്രയ്ക്കായി കുടുംബശ്രീ ആരംഭിച്ച ടാക്സി സർവ്വീസ്
Ans : കുടുംബശ്രീ ട്രാവൽസ്
കേരളസർക്കാരിന്റെ സാമൂഹ്യനീതി വകുപ്പിന് കീഴിലുള്ള ജെൻഡർ പാർക്ക് നടപ്പിലാക്കിയ സ്ത്രീകൾക്ക് വേണ്ടിയുള്ള ടാക്സി
Ans : ഷി ടാക്സി (2013 നവംബർ 19, തിരുവനന്തപുരം)
ഷി ടാക്സിയുടെ ബ്രാൻഡ് അംബാസഡർ
Ans : മഞ്ജു വാര്യർ
ഗ്രാമീണ വനിതകളെ സ്വയം പര്യാപ്തരാക്കുക എന്ന ലക്ഷ്യത്തോടെ മഹിളാ സമൃദ്ധി യോജന (MSY) ആരംഭിച്ച പ്രധാനമന്ത്രി
Ans : പി വി നരസിംഹറാവു (1993 ഒക്ടോബർ 2)
മഹിളാ സമൃദ്ധി യോജന പ്രകാരം ലഭിക്കുന്ന വായ്പാ തുക
Ans : 25000
മഹിളാ സമൃദ്ധി യോജന നടപ്പിലാക്കുന്നത്
Ans : വനിതാ ശിശു ക്ഷേമ മന്ത്രാലയം
നാഷണൽ ഫുഡ് ഫോർ വർക്ക് പ്രോഗ്രാം (NFFWP) ആരംഭിച്ച പ്രധാനമന്ത്രി
Ans : മൻമോഹൻ സിംഗ് (2004 നവംബർ 14)
ജില്ലാ തലത്തിൽ NFFWP യുടെ നടത്തിപ്പ് ചുമതല ആർക്കാണ്
Ans : ജില്ലാ കളക്ടർ
ഗ്രാമങ്ങളിലെ തൊഴിലാളികൾക്ക് വേതനത്തോടൊപ്പം ഭക്ഷ്യ സുരക്ഷ ഉറപ്പുവരുത്താൻ ആരംഭിച്ച പദ്ധതി
Ans : നാഷണൽ ഫുഡ് ഫോർ വർക്ക് പ്രോഗ്രാം
മഹാത്മാ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി (MGNREGP) ആരംഭിച്ച പ്രധാനമന്ത്രി
Ans : മൻമോഹൻ സിംഗ് (2006 ഫെബ്രുവരി 2)
ദേശീയ ഗ്രാമീണ തൊഴിലുറപ്പ് നിയമം നിലവിൽ വരാൻ പ്രവർത്തിച്ച സംഘടന
Ans : മസ്ദൂർ കിസാൻ ശക്തി സംഘടൻ
മഹാത്മാ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി ഉദ്‌ഘാടനം ചെയ്തത്
Ans : മൻമോഹൻ സിംഗ് (ആന്ധ്രപ്രദേശ്, ബന്ദിലപ്പള്ളി ഗ്രാമത്തിൽ)
കേരളത്തിലെ നഗര പ്രദേശങ്ങളിൽ MGNREGP അറിയപ്പെടുന്നത്
Ans : അയ്യങ്കാളി ദേശീയ നഗര തൊഴിലുറപ്പ് പദ്ധതി
ദേശീയ ഗ്രാമീണ തൊഴിലുറപ്പ് നിയമം പാസ്സാക്കിയ വർഷം
Ans : 2005
ഇന്ത്യയിലെ എല്ലാ ജില്ലകളിലും MGNREGP നടപ്പിലാക്കി തുടങ്ങിയത്
Ans : 2008 ഏപ്രിൽ 1
NREGP എന്ന പേര് MGNREGPഎന്ന് പുനർനാമകരണം ചെയ്തത്
Ans : 2009 ഒക്ടോബർ 2
തൊഴിലുറപ്പ് പദ്ധതിയുടെ പിതാവ് എന്നറിയപ്പെടുന്നത്
Ans : ജീൻ ഡ്രെസെ (ബെൽജിയം)
ദേശീയ ഗ്രാമീണ തൊഴിലുറപ്പ് നിയമം ഒരാൾക്ക് ഒരു വർഷം എത്ര ദിവസത്തെ തൊഴിൽ ഉറപ്പു തരുന്നു
Ans : 100 ദിവസം (5 കി മീ ചുറ്റളവിൽ തൊഴിലുറപ്പ് നൽകുന്നു)
ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ ലയിച്ച പ്രധാന പദ്ധതികൾ
Ans : സമ്പൂർണ്ണ ഗ്രാമീണ റോസ്ഗാർ യോജന, നാഷണൽ ഫുഡ് ഫോർ വർക്ക്, ഗ്രീൻ ഇന്ത്യ
ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ നടത്തിപ്പ് ചുമതല
Ans : ഗ്രാമപഞ്ചായത്ത്
മഹാത്മാ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പിൻറെ ഭാഗമായി കിഴക്കൻ ലഡാക്കിൽ ജലസേചന പൈപ്പുകൾ സ്ഥാപിച്ച ഇന്ത്യൻ ആർമി ദൗത്യം
Ans : ഡാംചോക്ക് മിഷൻ
സൻസദ് ആദർശ് ഗ്രാമ യോജന പദ്ധതി ആരംഭിച്ച പ്രധാനമന്ത്രി
Ans : നരേന്ദ്രമോദി
സൻസദ് ആദർശ് ഗ്രാമ യോജന പദ്ധതി ആരംഭിച്ചതെന്ന്
Ans : 2014 ഒക്ടോബർ 11 (ജയപ്രകാശ് നാരായണൻറെ ജന്മവാർഷികം)
ആദർശ് ഗ്രാമമായി നരേന്ദ്രമോദി തിരഞ്ഞെടുത്ത ഗ്രാമം
Ans : ജയപുർ, നഗെപുർ (UP )
ആദർശ് ഗ്രാമമായി സച്ചിൻ ടെൻഡുൽക്കർ തിരഞ്ഞെടുത്ത ഗ്രാമങ്ങൾ
Ans : പുട്ടംരാജു കന്ദ്രിക (ആന്ധ്ര പ്രദേശ്), ഡോങ്ക (മഹാരാഷ്ട്ര)
സോണിയ ഗാന്ധി - ഉദ്‌വ (UP)
രാഹുൽ ഗാന്ധി - ദീഹ് (UP)
മൻമോഹൻ സിംഗ് - പച്ചിം ബെകേലി (അസ്സാം)
സുമിത്ര മഹാജൻ - പച്ച്നോട് (മധ്യപ്രദേശ്)
രാജ്‌നാഥ് സിംഗ് - ബേട്ടി (UP)
ഹേമ മാലിനി - റാവൽ (UP)
ചിരഞ്ജീവി - പെരുപാലം (ആന്ധ്ര പ്രദേശ്)
വിദ്യാസമ്പന്നരായ തൊഴിലില്ലാത്ത യുവാക്കൾക്ക് സ്വയം തൊഴിൽ ശാക്തീകരണം ലക്ഷ്യമിട്ട് ആരംഭിച്ച പദ്ധതി
Ans : പ്രധാനമന്ത്രി റോസ്ഗാർ യോജന (PMRY)
പ്രധാനമന്ത്രി റോസ്ഗാർ യോജന ഉദ്‌ഘാടനം ചെയ്തത്
Ans : പി വി നരസിംഹറാവു (1993 ഒക്ടോബർ 2)
പ്രധാനമന്ത്രി റോസ്ഗാർ യോജനയുടെ മേൽനോട്ടം വഹിക്കുന്നത്
Ans : തൊഴിൽ വകുപ്പ് മന്ത്രാലയം
PMRY പദ്ധതി, പ്രധാനമന്ത്രി എംപ്ലോയ്മെൻറ് ജനറേഷൻ പ്രോഗ്രാമുമായി ലയിപ്പിച്ചത്
Ans : 2008 ഏപ്രിൽ 1
ഗ്രാമീണ ജനതയുടെ ജീവിത നിലവാരം ഉയർത്തുക എന്ന ലക്ഷ്യവുമായി വാജ്‌പേയി 1999 ഇൽ ആരംഭിച്ച പദ്ധതി
Ans : സമഗ്ര ആവാസ് യോജന (SAY)
ജവഹർ ഗ്രാം സമൃദ്ധി യോജന (JGSY) ആരംഭിച്ച പ്രധാനമന്ത്രി
Ans : എ ബി വാജ്‌പേയ് (1999 ഏപ്രിൽ 1)
2001 ഇൽ JGSY യും എംപ്ലോയ്മെൻറ് അഷുറൻസ് സ്‌കീമുമായി (EAS) യോജിപ്പിച്ച് രൂപീകരിച്ച പദ്ധതി
Ans : സമ്പൂർണ്ണ ഗ്രാമീൺ റോസ്ഗാർ യോജന (SGRY)
ഗ്രാമീണ ജനതയ്ക്ക് ലാഭകരമായ തൊഴിലവസരങ്ങൾ സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെ വാജ്‌പേയി ആരംഭിച്ച പദ്ധതി
Ans : സമ്പൂർണ്ണ ഗ്രാമീൺ റോസ്ഗാർ യോജന (2001 സെപ്റ്റംബർ 25)
യൂണിവേഴ്സൽ റൂറൽ എംപ്ലോയ്മെൻറ് പ്രോഗ്രാം എന്നറിയപ്പെട്ട പദ്ധതി
Ans : സമ്പൂർണ്ണ ഗ്രാമീൺ റോസ്ഗാർ യോജന
നഗരങ്ങളിലെ ചേരികളിൽ താമസിക്കുന്ന ദരിദ്രർക്ക് വീട് വെച്ച് നൽകാനുള്ള പദ്ധതി
Ans : വാല്മീകി അംബേദ്ക്കർ ആവാസ് യോജന (VAMBAY)
VAMBAY ഉദ്‌ഘാടനം ചെയ്ത പ്രധാനമന്ത്രി
Ans : എ ബി വാജ്‌പേയ് (ഹൈദരാബാദിൽ 2001 ഡിസംബർ 2)
ഇന്ത്യയിൽ ചേരിനിവാസികൾക്കായി മാത്രം ആരംഭിച്ച ആദ്യ പദ്ധതി
Ans : VAMBAY
അഭ്യസ്തവിദ്യരായ ഗ്രാമീണരുടെ ഇടയിൽ നിന്നും തൊഴിലില്ലായ്മ നീക്കം ചെയ്യുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച പദ്ധതി
Ans : TRYSEM(Training Rural Youth for Self Employment)
TRYSEM ഉദ്‌ഘാടനം ചെയ്ത പ്രധാനമന്ത്രി
Ans : ചരൺ സിങ് (1979 ആഗസ്റ്റ് 15)
TRYSEM പദ്ധതി സ്വർണജയന്തി ഗ്രാമ സ്വറോസ്ഗാർ യോജനയുമായി ലയിച്ച വർഷം
Ans : 1999 (എ ബി വാജ്‌പേയ്)
സ്വർണജയന്തി ഗ്രാമ സ്വറോസ്ഗാർ യോജന (SGSY)യുടെ ലക്‌ഷ്യം
Ans : ദാരിദ്ര്യനിർമ്മാർജ്ജനവും കൂടുതൽ തൊഴിലവസരങ്ങളും
SGSY പദ്ധതിയിൽ യോഗ്യരായവരെ കണ്ടെത്തുന്നത്
Ans : ഗ്രാമസഭ
ഗ്രാമങ്ങളിലെ റോഡുകൾ യാത്രാ സൗകര്യാർത്ഥം പരസ്പരം ബന്ധിപ്പിച്ചുകൊണ്ടുള്ള പദ്ധതി
Ans : പ്രധാനമന്ത്രി ഗ്രാമ സഡക് യോജന (PMGSY)
PMGSY ഉദ്‌ഘാടനം ചെയ്തത്
Ans : എ ബി വാജ്‌പേയ് (2000 ഡിസംബർ 25)
PMGSY പദ്ധതി നിയന്ത്രിക്കുന്നത്
Ans : കേന്ദ്ര നഗരവികസന മന്ത്രാലയം (നടത്തിപ്പ് ജില്ലാ പഞ്ചായത്തിന്)
നവജാത ശിശുക്കളുടെ മരണനിരക്ക് കുറയ്ക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച പദ്ധതി
Ans : ജനനി സുരക്ഷാ യോജന (JSY)
JSY ഉദ്‌ഘാടനം ചെയ്തത്
Ans : മൻമോഹൻ സിങ് (2005 ഏപ്രിൽ 12)
JSY യുടെ താഴെ തട്ടിൽ പ്രവർത്തനം നടത്തുന്നത്
Ans : ASHA പ്രവർത്തകർ
JSY യുടെ പരിഷ്കൃത രൂപമാണ്
Ans : നാഷണൽ മറ്റെർനിറ്റി ബെനിഫിറ്റ് സ്‌കീം (NMBS)
സ്ത്രീകളുടെയും കുട്ടികളുടെയും പോഷകക്കുറവിന് പരിഹാരം കണ്ടെത്താൻ ആരംഭിച്ച പദ്ധതി
Ans : ഇന്ദിരാഗാന്ധി മാതൃത്വ സഹയോഗ് യോജന (IGMSY)
IGMSY ഉദ്‌ഘാടനം ചെയ്തത്
Ans : മൻമോഹൻ സിങ് (2010)
IGMSY പദ്ധതിക്ക് നേതൃത്വം നൽകുന്നത്
Ans : കേന്ദ്ര വനിതാ ശിശുവികസന മന്ത്രാലയം
IGMSY പദ്ധതിയുടെ സേവനം ലഭ്യമാകുന്നത്
Ans : അംഗൻവാടി കേന്ദ്രങ്ങളിലൂടെ
നിർധനരായ ഗർഭിണികളുടെ ആരോഗ്യം മെച്ചപ്പെടുത്തുക എല്ലാ മാസവും 9-)o തിയതി സൗജന്യ വൈദ്യപരിശോധന ലഭ്യമാക്കുക എന്നീ ലക്ഷ്യങ്ങളോടെ ആരംഭിച്ച പദ്ധതി
Ans : പ്രധാൻമന്ത്രി സുരക്ഷിത് മാതൃത്വ അഭിയാൻ (PMSMA)
PMSMA ആരംഭിച്ച പ്രധാനമന്ത്രി
Ans : നരേന്ദ്രമോദി (2016 ജൂൺ 9)
ദേശീയ ഗ്രാമീണ തൊഴിൽദാന പദ്ധതി (NREP)ആരംഭിച്ച പ്രധാനമന്ത്രി
Ans : ഇന്ദിരാഗാന്ധി (1980)
Food for Work Programme ൻറെ തുടർച്ചയായി നിലവിൽ വന്ന പദ്ധതി
Ans : NREP
6-14 വയസുവരെയുള്ളവർക്ക് സൗജന്യവും നിർബന്ധിതവുമായ വിദ്യാഭ്യാസം നൽകുക എന്ന ഉദ്ദേശത്തോടെ ആരംഭിച്ച പദ്ധതി
Ans : സർവ്വ ശിക്ഷ അഭിയാൻ (SSA) (Motto: Education for all)
സർവ്വ ശിക്ഷാ അഭിയാൻ ആരംഭിച്ച പ്രധാനമന്ത്രി
Ans : എ ബി വാജ്‌പേയ് (2001)
സർവ ശിക്ഷാ അഭിയാൻറെ ഉപപദ്ധതി
Ans : Padhe Bharat, Badhe Bharat
സെക്കൻററി വിദ്യാഭ്യാസത്തിൻറെ ഗുണനിലവാരം ഉയർത്തുക എന്ന ലക്ഷ്യത്തോടെ മൻമോഹൻ സിങ് ആരംഭിച്ച പദ്ധതി
Ans : രാഷ്ട്രീയ മാധ്യമിക് ശിക്ഷാ അഭിയാൻ (RMSA)(2009)
സ്കൂൾ പ്രവൃത്തി ദിവസങ്ങളിൽ കുട്ടികൾക്ക് ഉച്ചഭക്ഷണം നൽകുന്ന പദ്ധതിയായ മിഡ് ഡേ മീൽസ് ആരംഭിച്ച പ്രധാനമന്ത്രി
Ans : പി വി നരസിംഹറാവു (1995 ആഗസ്റ്റ് 15)
മിഡ് ഡേ മീൽസ് പദ്ധതി ആദ്യം നടപ്പിലാക്കിയ സംസ്ഥാനം
Ans : തമിഴ്നാട് (1960 ഇൽ, രണ്ടാമത് ഗുജറാത്ത്)
ഇന്ത്യ മുഴുവൻ MDM പദ്ധതി നടപ്പിലാക്കിയ വർഷം
Ans : 2008 (കേരളത്തിൽ 1984)
ലോകത്തിലെ ഏറ്റവും വലിയ ഉച്ചഭക്ഷണ പദ്ധതി
Ans : മിഡ് ഡേ മീൽസ്
ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ള കുടുംബങ്ങൾക്ക് ചികിത്സയ്ക്കായി 30000 രൂപ നൽകുന്ന ആരോഗ്യ ഇൻഷുറൻസ് പദ്ധതി
Ans : രാഷ്ട്രീയ സ്വാസ്ത്യ ബീമ യോജന (RSBY)
RSBY ഉദ്‌ഘാടനം ചെയ്തത്
Ans : മൻമോഹൻ സിംഗ് (2008 ഏപ്രിൽ 1)
നഗരങ്ങളിലെയും ഗ്രാമങ്ങളിലെയും പാവപ്പെട്ട ജനങ്ങൾക്ക് (18-60 വയസ്സ്) ഇൻഷുറൻസ് പരിരക്ഷ നൽകുന്ന പദ്ധതി
Ans : ജനശ്രീ ബീമ യോജന (JBY)
JBY യുടെ ഫണ്ട് കൈകാര്യം ചെയ്യുന്നത്
Ans : LIC
JBY ഉദ്‌ഘാടനം ചെയ്ത പ്രധാനമന്ത്രി
Ans : എ ബി വാജ്‌പേയ് (2000 ആഗസ്റ്റ് 10)
JBY യുടെ ആധുനിക രൂപമായി മൻമോഹൻ സിംഗ് 2013 ഇൽ ആരംഭിച്ച പദ്ധതി
Ans : ആം ആദ്മി ബീമ യോജന (AABY)
AABY ആരംഭിച്ച സ്ഥലം
Ans : സിംല (ഹിമാചൽ പ്രദേശ്, 2007 ഒക്ടോബർ 2)
JBY, ആം ആദ്മി ബീമ യോജനയിൽ ലയിപ്പിച്ച വർഷം
Ans : 2013 ജനുവരി 1
മൻമോഹൻ സിംഗിന്റെ കാലത്ത് കേന്ദ്ര നഗരവികസന മന്ത്രാലയം ആരംഭിച്ച സമ്പൂർണ്ണ നഗരവികസന പദ്ധതി
Ans : ജവാഹർലാൽ നെഹ്‌റു ദേശീയ നഗരവൽക്കരണ പദ്ധതി(JNNURM)
JNNURM ആരംഭിച്ച വർഷം
Ans : 2005
ഇന്ത്യയിലെ എല്ലാവർക്കും ബാങ്ക് അക്കൗണ്ട് എന്ന ഉദ്ദേശത്തോടെ നരേന്ദ്ര മോഡി സർക്കാർ ആരംഭിച്ച പദ്ധതി
Ans : പ്രധാൻ മന്ത്രി ജൻധൻ യോജന (2014 ആഗസ്റ്റ് 28, Declared on August 15)
പ്രധാൻ മന്ത്രി ജൻധൻ യോജന (PMJDY)യുടെ മുദ്രാവാക്യം
Ans : മീരാ ഖാതാ ഭാഗ്യ വിധാതാ (My Bank account-The creator of good future)
PMJDY പ്രകാരം നൽകുന്ന ATM കാർഡ്
Ans : റുപേ കാർഡ് (RuPay)
PMJDY പ്രകാരം എല്ലാ കുടുംബങ്ങൾക്കും ബാങ്ക് അക്കൗണ്ട് തുടങ്ങിയ ആദ്യ സംസ്ഥാനം
Ans : കേരളം
ആദ്യ ആഴ്ച (Aug 23-29) യിൽ ഏറ്റവും കൂടുതൽ അകൗണ്ടുകൾ ആരംഭിച്ചതിന് ഗിന്നസ് ബുക്കിൽ ഇടംപിടിച്ച പദ്ധതി
Ans : പ്രധാൻ മന്ത്രി ജൻ ധൻ യോജന
PMJDY പ്രകാരം അകൗണ്ടിൽ ഓവർ ഡ്രാഫ്റ്റ് ആയി നൽകുന്ന തുക
Ans : 5000 രൂപ
PMJDY പ്രകാരം നൽകുന്ന അപകട ഇൻഷുറൻസിൻറെ നടത്തിപ്പ് ചുമതല വഹിക്കുന്നത്
Ans : നാഷണൽ പേയ്‌മെന്റ് കോർപറേഷൻ ഓഫ് ഇന്ത്യ
ഇന്ത്യയെ ശുചിത്വപൂർണ്ണമാക്കുക എന്ന ലക്ഷ്യത്തോടെ നരേന്ദ്ര മോഡി ആരംഭിച്ച പദ്ധതി
Ans : സ്വച്ഛ് ഭാരത് അഭിയാൻ (2014 ഒക്ടോബർ 2)
സ്വച്ഛ് ഭാരത് അഭിയാൻറെ ലക്ഷ്യം
Ans : 2019 ഒക്ടോബർ 2 ഓടെ ഇന്ത്യയെ സമ്പൂർണ്ണ ശുചിത്വമാക്കുക
യുവാക്കളെയും കുട്ടികളെയും ശുചിത്വത്തെപ്പറ്റി ബോധവൽക്കരിക്കാൻ സ്വച്ഛ് ഭാരത് അഭിയാന്റെ ഭാഗമായാരംഭിച്ച ഉപപദ്ധതി
Ans : സ്വച്ഛ് സാതി പ്രോഗ്രാം
സ്വച്ഛ് ഭാരത് അഭിയാൻറെ ഭാഗമായി പൊതുസ്ഥലങ്ങളിൽ മലമൂത്ര വിസർജ്ജനം പൂർണ്ണമായും ഒഴിവാക്കിയ മൂന്നാമത്തെ സംസ്ഥാനം
Ans : കേരളം (ഒന്നാമത് സിക്കിം)
സ്വച്ഛ് ഭാരത് അഭിയാൻറെ ഭാഗ്യചിഹ്നമായി തിരഞ്ഞെടുക്കപ്പെട്ട വനിത
Ans : കൺവർ ഭായി (അംബാസഡർ : ദിയ മിർസ)
സ്വച്ഛ് ഭാരത് അഭിയാൻറെ ലോഗോ
Ans : ഗാന്ധി കണ്ണടകൾ (ടാഗ് ലൈൻ : ഏക് കദം സ്വച്ഛതാ കി ഓർ)
ഇന്ത്യയിലെ എല്ലാ സർക്കാർ സ്ഥാപനങ്ങളിലെയും ശുചിത്വം ഉറപ്പുവരുത്താൻ കേന്ദ്ര ഗവൺമെൻറ് രൂപം നൽകിയ പദ്ധതി
Ans : സ്വച്ഛ് ഓഫീസ് ഡ്രൈവ്
ഇന്ത്യയിലെ സ്കൂളുകളിലും ഗ്രാമപഞ്ചായത്തുകളിലും ശൗചാലയങ്ങൾ നിർമ്മിക്കുവാനുള്ള പദ്ധതി
Ans : സ്വച്ഛ് ഭാരത് കോശനിധി
സ്വച്ഛ് ഭാരത് അഭിയാൻ സ്കൂളുകളിൽ നടപ്പിലാക്കിയത് ഏത് പേരിൽ
Ans : ബാൽ സ്വച്ഛതാ മിഷൻ (2014 നവംബർ 14)
ഏത് പദ്ധതിയുടെ പുനരാവിഷ്‌കൃത രൂപമാണ് സ്വച്ഛ് ഭാരത് അഭിയാൻ
Ans : നിർമ്മൽ ഭാരത് അഭിയാൻ
ഇന്ത്യയെ ഉത്പാദന കേന്ദ്രമാക്കി മാറ്റുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച കേന്ദ്രപദ്ധതി
Ans : മെയ്ക്ക് ഇൻ ഇന്ത്യ
മെയ്ക്ക് ഇൻ ഇന്ത്യ പദ്ധതി ഉദ്‌ഘാടനം ചെയ്തത്
Ans : നരേന്ദ്ര മോഡി (2015 ജനുവരി 22)
മെയ്ക്ക് ഇൻ ഇന്ത്യ പദ്ധതിയുടെ ലോഗോയിൽ കാണപ്പെടുന്ന മൃഗം
Ans : സിംഹം
വനിതാ ക്ഷേമപദ്ധതികളുടെ പ്രയോജനങ്ങളെക്കുറിച്ചുള്ള ബോധവൽക്കരണം നടത്തുന്നതിനായി കേന്ദ്ര സർക്കാർ ആരംഭിച്ച പദ്ധതി
Ans : ബേട്ടി ബചാവോ, ബേട്ടി പഠാവോ
ബേട്ടി ബചാവോ, ബേട്ടി പഠാവോ പദ്ധതി നരേന്ദ്ര മോഡി ഉദ്‌ഘാടനം ചെയ്തത് എവിടെ വെച്ച്
Ans : പാനിപ്പത്ത്, ഹരിയാന (2014 സെപ്റ്റംബർ 25)
ബേട്ടി ബചാവോ, ബേട്ടി പഠാവോ പദ്ധതിയുടെ ബ്രാൻഡ് അംബാസഡർ
Ans : മാധുരി ദീക്ഷിത്
ഹരിയാനയിൽ ബേട്ടി ബചാവോ, ബേട്ടി പഠാവോ പദ്ധതിയുടെ ബ്രാൻഡ് അംബാസഡർ
Ans : സാക്ഷി മാലിക്
ബേട്ടി ബചാവോ, ബേട്ടി പഠാവോ പദ്ധതിയോടൊപ്പം പെൺകുട്ടികൾക്കായി ആരംഭിച്ച മറ്റൊരു പദ്ധതി
Ans : സുകന്യ സമൃദ്ധി യോജന (2015 ജനുവരി 22)
സുകന്യ സമൃദ്ധി യോജനയുടെ ഭാഗമായി സുകന്യ സമൃദ്ധി അക്കൗണ്ട് തുടങ്ങുന്നതിനുള്ള പ്രായപരിധി
Ans : പത്ത് വയസ്
സുകന്യ സമൃദ്ധി അക്കൗണ്ടിൻറെ കാലയളവ്
Ans : 14 വർഷം
സുകന്യ സമൃദ്ധി അക്കൗണ്ട് തുടങ്ങാൻ ആവശ്യമായ ഏറ്റവും കുറഞ്ഞ തുക
Ans : 1000 രൂപ (ഒരു വർഷം പരമാവധി 150000 രൂപ)
ആദിവാസികളുടെ ക്ഷേമത്തിനായി മോഡി സർക്കാർ ആരംഭിച്ച പദ്ധതി
Ans : വനബന്ധു കല്യാൺ യോജന (2014 ഒക്ടോബർ 28)
ഗ്രാമങ്ങളിൽ സ്വന്തമായി ഭൂമിയില്ലാത്ത കുടുംബത്തിലെ ഒരു വ്യക്തിക്കെങ്കിലും 100 ദിവസത്തിൽ കുറയാതെ തൊഴിൽ നൽകാൻ ലക്ഷ്യമിട്ട് ആരംഭിച്ച പദ്ധതി
Ans : റൂറൽ ലാൻറ്ലെസ്സ് എംപ്ലോയ്മെൻറ് ഗ്യാരന്റി പ്രോഗ്രാം(RLEGP)
RLEGP ആരംഭിച്ച പ്രധാനമന്ത്രി
Ans : ഇന്ദിരാഗാന്ധി (1983)
1989-90 ഇൽ RLEGP ഏത് പദ്ധതിയിലാണ് ലയിച്ചത്
Ans : ജവാഹർ റോസ്ഗാർ യോജന
ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ളവർക്ക് സബ്സിഡി നിരക്കിൽ ലോൺ നൽകി സ്വയം തൊഴിലിന് പ്രേരിപ്പിക്കുന്ന പദ്ധതി
Ans : ഇന്റഗ്രെറ്റഡ് റൂറൽ ഡെവലപ്മെൻറ് പ്രോഗ്രാം (IRDP)
IRDP ആരംഭിച്ച പ്രധാനമന്ത്രി
Ans : മൊറാർജി ദേശായ് (1978)
IRDP ഇന്ത്യയൊട്ടാകെ നടപ്പാക്കി തുടങ്ങിയ വർഷം
Ans : 1980
മില്യൺ വെൽസ് സ്കീം (MWS) ആരംഭിച്ച പ്രധാനമന്ത്രി
Ans : രാജീവ് ഗാന്ധി (1988)
MWS ജവഹർ റോസ്ഗാർ യോജനയിൽ ലയിച്ച വർഷം
Ans : 1989
MWS യെ JRY യിൽ നിന്നും വേർപെടുത്തി ഒരു സ്വതന്ത്ര പദ്ധതിയാക്കിയ വർഷം
Ans : 1996
ഇന്ത്യയിലെ പാവപെട്ട ജനങ്ങൾക്ക് ഭക്ഷ്യ സുരക്ഷ ഉറപ്പുവരുത്തുന്നതിന് ഐ കെ ഗുജ്റാൾ സർക്കാർ ആരംഭിച്ച പദ്ധതി
Ans : Targeted Public Distribution System (TPDS)(1997 June 1)
പൊതുവിതരണ സമ്പ്രദായം നടപ്പാക്കുന്നതിനുള്ള സർക്കാർ സ്ഥാപനം
Ans : ഫുഡ് കോർപ്പറേഷൻ ഓഫ് ഇന്ത്യ (റേഷൻ കടകൾ വഴി)
TPDS പ്രകാരം ഭക്ഷ്യ ധാന്യങ്ങൾ നൽകുന്നത്
Ans : BPL കുടുംബങ്ങൾക്ക് (ദേശീയ ഭക്ഷ്യ സുരക്ഷ നിയമം അനുസരിച്ച്)
ഗ്രാമ പ്രദേശങ്ങളിലെ പാവപ്പെട്ട ജനങ്ങൾക്ക് ഗുണ നിലവാരമുള്ള ചികിത്സ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച പദ്ധതി
Ans : ദേശീയ ഗ്രാമീണ ആരോഗ്യ മിഷൻ (2005)
108 ആംബുലൻസ് സംവിധാനം ആരംഭിച്ച പദ്ധതി
Ans : നാഷണൽ റൂറൽ ഹെൽത്ത് മിഷൻ
NRHM പദ്ധതിയുടെ സേവനങ്ങൾ ജനങ്ങളിലേക്ക് എത്തിക്കുന്നത്
Ans : ആശാ പ്രവർത്തകർ
നഗരപ്രദേശങ്ങളിലെ ജനങ്ങളുടെ ആരോഗ്യം ലക്ഷ്യമാക്കി ആരംഭിച്ച പദ്ധതി
Ans : National Urban Health Mission (NUHM)
കുട്ടികൾക്ക് എതിരെയുള്ള അതിക്രമങ്ങൾ തടയുന്നതിനായി ഇന്ത്യയിൽ ആദ്യമായി ആരംഭിച്ച ഓൺലൈൻ പോർട്ടൽ
Ans : ആരംഭ് ഇന്ത്യ ഇനിഷിയെറ്റിവ്
കുട്ടികൾക്ക് എതിരെയുള്ള അതിക്രമങ്ങൾ തടയുന്നതിനായി കേന്ദ്ര ശിശുക്ഷേമ മന്ത്രാലയം ആരംഭിച്ച ഓൺലൈൻ കംപ്ലൈന്റ്റ് മാനേജ്മെൻറ് സിസ്റ്റം
Ans : POSCO-e-BOX (Protection of children from sexual offences)
POSCO-e-BOX ഉദ്‌ഘാടനം ചെയ്തത്
Ans : മേനക ഗാന്ധി
ജനിതകമായ വൈകല്യമോ രോഗങ്ങളോ ഉള്ള കുട്ടികളുടെ ജീവിതം മെച്ചപ്പെടുത്തുന്നതിനുള്ള ദേശീയ ഗ്രാമീണ മിഷൻ സംരംഭം
Ans : രാഷ്ട്രീയ ബാൽ സ്വാസ്ത്യ കാര്യക്രം (RBSK)
RBSK ഉദ്‌ഘാടനം ചെയ്തത്
Ans : സോണിയ ഗാന്ധി (2013 മഹാരാഷ്ട്രയിലെ പാൽഗറിൽ)
ഇന്ത്യക്കാരായ പ്രവാസികൾക്കായി കേന്ദ്ര പ്രവാസികാര്യ മന്ത്രാലയം നടപ്പിലാക്കിയ പദ്ധതി
Ans : മഹാത്മാ ഗാന്ധി പ്രവാസി സുരക്ഷാ യോജന (MGPSY)
ഗ്രാമപ്രദേശങ്ങളിലെ എല്ലാ വീടുകളും വൈദ്യുതീകരിക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച പദ്ധതി
Ans : രാജീവ്ഗാന്ധി ഗ്രാമീൺ വൈദ്യുതീകരൺ യോജന (RGGVY)
RGGVY ആരംഭിച്ച പ്രധാനമന്ത്രി
Ans : മൻമോഹൻ സിംഗ് (2005)
24x7 വൈദ്യുതി ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ കേന്ദ്ര ഊർജ മന്ത്രാലയം 2015 ജൂലൈ 25 ന് ആരംഭിച്ച പദ്ധതി
Ans : ദീൻ ദയാൽ ഉപാധ്യായ ഗ്രാം ജ്യോതി യോജന (DDUGJY)
DDUGJY പദ്ധതി ഉദ്‌ഘാടനം ചെയ്തത്
Ans : നരേന്ദ്ര മോഡി (പാറ്റ്നയിൽ വെച്ച്)
ലോകത്തിൽ വനവിസ്തൃതിയിൽ ഇന്ത്യയുടെ സ്ഥാനം
Ans : പത്ത്
ഇന്ത്യയുടെ ഭൂവിസ്തൃതിയിൽ എത്ര ശതമാനമാണ് വനം
Ans : 20.6 %
ഇന്ത്യയിൽ ഏറ്റവും കൂടുതൽ വനമുള്ള സംസ്ഥാനം
Ans : മധ്യപ്രദേശ്
ഇന്ത്യയിൽ ഏറ്റവും കുറവ് വനമുള്ള സംസ്ഥാനം
Ans : ഹരിയാന
ശതമാനടിസ്ഥാനത്തിൽ ഏറ്റവും കൂടുതൽ വനമുള്ള സംസ്ഥാനം
Ans : മിസോറാം
ശതമാനടിസ്ഥാനത്തിൽ ഏറ്റവും കുറവ് വനമുള്ള സംസ്ഥാനം
Ans : ഹരിയാന
ഇന്ത്യയിൽ ഏറ്റവും കൂടുതൽ വനമുള്ള കേന്ദ്രഭരണപ്രദേശം
Ans : ആൻഡമാൻ നിക്കോബാർ
ഇന്ത്യയിലെ ജനസംഖ്യയുടെ എത്ര ശതമാനമാണ് പട്ടികജാതിക്കാർ
Ans : 16.6%
ഇന്ത്യയിലെ ജനസംഖ്യയുടെ എത്ര ശതമാനമാണ് പട്ടികവർഗ്ഗക്കാർ
Ans : 8.6%
പട്ടികജാതിക്കാർ ഏറ്റവും കൂടുതലുള്ള സംസ്ഥാനം
Ans : ഉത്തർപ്രദേശ്
ശതമാനടിസ്ഥാനത്തിൽ പട്ടികജാതിക്കാർ ഏറ്റവും കൂടുതലുള്ള സംസ്ഥാനം
Ans : പഞ്ചാബ്
പട്ടികജാതിക്കാർ ഏറ്റവും കൂടുതലുള്ള കേന്ദ്രഭരണപ്രദേശം
Ans : ചണ്ഡീഗഡ്
പട്ടികവർഗ്ഗക്കാർ ഏറ്റവും കൂടുതലുള്ള സംസ്ഥാനം
Ans : മധ്യപ്രദേശ്
ശതമാനടിസ്ഥാനത്തിൽ പട്ടികവർഗ്ഗക്കാർ ഏറ്റവും കൂടുതലുള്ള സംസ്ഥാനം
Ans : മിസോറാം
പട്ടികവർഗ്ഗക്കാർ ഏറ്റവും കൂടുതലുള്ള കേന്ദ്രഭരണപ്രദേശം
Ans : ലക്ഷദ്വീപ്
അംഗവൈകല്യമുള്ളവർ ഏറ്റവും കൂടുതലുള്ള സംസ്ഥാനം
Ans : ഉത്തർപ്രദേശ്
ഭിന്നലിംഗക്കാർ ഏറ്റവും കൂടുതലുള്ള സംസ്ഥാനം
Ans : ഉത്തർപ്രദേശ്
ഇന്ത്യയുമായി ഏറ്റവും കൂടുതൽ കര അതിർത്തി പങ്കിടുന്ന രാജ്യം
Ans : ബംഗ്ലാദേശ് (4096 കി മി)
ഇന്ത്യയുമായി ഏറ്റവും കുറവ് കര അതിർത്തി പങ്കിടുന്ന രാജ്യം
Ans : അഫ്ഗാനിസ്ഥാൻ
ഇന്ത്യയുമായി അതിർത്തി പങ്കിടുന്ന ഏറ്റവും വലിയ രാജ്യം
Ans : ചൈന
ഇന്ത്യയുമായി അതിർത്തി പങ്കിടുന്ന ഏറ്റവും ചെറിയ രാജ്യം
Ans : ഭൂട്ടാൻ
ഏറ്റവും കൂടുതൽ രാജ്യങ്ങളുമായി അതിർത്തി പങ്കിടുന്ന സംസ്ഥാനം
Ans : ജമ്മു കശ്മീർ
ഏറ്റവും കൂടുതൽ സംസ്ഥാനങ്ങളുമായി അതിർത്തി പങ്കിടുന്ന ഇന്ത്യൻ സംസ്ഥാനം
Ans : ഉത്തർപ്രദേശ് (9 സംസ്ഥാനങ്ങളുമായി)
പാക്കിസ്ഥാനുമായി ഏറ്റവും കൂടുതൽ അതിർത്തി പങ്കിടുന്ന സംസ്ഥാനം
Ans : രാജസ്ഥാൻ
ഇന്ത്യയിലെ ഏറ്റവും വലിയ തടാകം
Ans : ചിൽക്ക (ഒഡീഷ)
ഇന്ത്യയിലെ ഏറ്റവും വലിയ ശുദ്ധജല തടാകം
Ans : വൂളാർ തടാകം (കാശ്മീർ)
ഇന്ത്യയിലെ ഏറ്റവും നീളമേറിയ അണക്കെട്ട്
Ans : ഹിരാക്കുഡ് (ഒഡീഷ)
ഇന്ത്യയിലെ ഏറ്റവും ഉയരം കൂടിയ അണക്കെട്ട്
Ans : തെഹ്‌രി (ഉത്തരാഖണ്ഡ്)
ഇന്ത്യയുടെ പ്രാദേശിക സമയരേഖ
Ans : 82.5 ഡിഗ്രി
ഇന്ത്യയുടെ പ്രാദേശിക സമയരേഖ കടന്നുപോകുന്ന പ്രദേശം
Ans : അലഹബാദ് (ഉത്തർപ്രദേശ്)
ഇന്ത്യയുടെ പ്രാദേശിക സമയം കണക്കുകൂട്ടുന്ന ക്ലോക്ക് ടവർ സ്ഥിതി ചെയ്യുന്ന പട്ടണം
Ans : മിർസാപ്പൂർ (അലഹബാദ്)
ഇന്ത്യയിലൂടെ കടന്നുപോകുന്ന ഭൂമിശാസ്ത്ര രേഖ
Ans : ഉത്തരായന രേഖ (23.5 ഡിഗ്രി വടക്ക്)
ഉത്തരായന രേഖ കടന്നുപോകുന്ന ഇന്ത്യൻ സംസ്ഥാനങ്ങളുടെ എണ്ണം
Ans : 8