ഏപ്രിൽ  08 - ജീവശാസ്ത്രം

Top score (First 20)

# Name Score
1 Shaija p p 23
2 Deepa C R 21
3 Anagha 21
4 Nisha Praveen 21
5 Harsha bs 21
6 Amal Dev 20
7 Shyji 20
8 Arundhathi Rajesh 20
9 Hareesh 20
10 JIDHI P 19
11 Haroon 19
12 Amrutha 19
13 Unnikrishnan 19
14 ഷീജ ഗിരീഷ് 18
15 ASWINI SANISH 17
16 Akshay ks 16
17 AJIN 16
18 Midhunlal 16
19 Vaiga S Aneesh 16
20 Vijeesh 16

Answer keys

1. 'അരുണരക്താണുക്കളുടെ ശവപ്പറമ്പ്' എന്നറിയപ്പെടുന്നത്?

  • 1. കരൾ

  • 2. വൃക്ക

  • 3. പ്ലീഹ (Answer)

  • 4. ഹൃദയം

2. ദേശീയകർഷക ദിനം ഡിസംബർ 23 ന് ആചരിക്കുന്നു. ആരുടെ ജന്മദിനമാണ് ഇത്?

  • 1. ലാൽ ബഹദൂർ ശാസ്ത്രി

  • 2. കെ.എം.മുൻഷി

  • 3. ഡോ: എം.എസ്.സ്വാമിനാഥൻ

  • 4. ചൗധരി ചരൺ സിംഗ് (Answer)

3. ലോകപ്രതിരോധ കുത്തിവെപ്പ് ദിനം എന്ന്?

  • 1. ഡിസംബർ 10

  • 2. ഒക്ടോബർ 10

  • 3. നവംബർ 10 (Answer)

  • 4. ആഗസ്റ്റ് 10

4. സ്പീഷീസ് എന്ന വാക്ക് ആദ്യമായി ഉപയോഗിച്ച ശാസ്ത്രജ്ഞൻ?

  • 1. കാൾ ലിനയസ്

  • 2. ചാൾസ് ഡാർവിൻ

  • 3. ജോൺറേ (Answer)

  • 4. ചരകൻ

5. ഒരു ആവാസ വ്യവസ്ഥയിലെ ഉല്പാദകർ എന്നറിയപ്പെടുന്നവ ഏത്?

  • 1. സൂക്ഷ്മജീവികൾ

  • 2. ഹരിത സസ്യങ്ങൾ (Answer)

  • 3. പ്രാണികൾ

  • 4. കടുവകൾ

6. ഞണ്ടിൻ്റെ രക്തത്തിന്റെ നിറം

  • 1. ചുവപ്പ്

  • 2. വെള്ള

  • 3. നീല (Answer)

  • 4. മഞ്ഞ

7. 'റൗണ്ട് റെവല്യൂഷൻ' ഏതുമായി ബന്ധപ്പെട്ടിരിക്കുന്നു?

  • 1. ഉരുളക്കിഴങ്ങ് (Answer)

  • 2. ഗോതമ്പ്

  • 3. കരിമ്പ്

  • 4. തക്കാളി

8. സിക്ക വൈറസ് 2017ൽ ഇന്ത്യയിൽ ആദ്യമായി റിപ്പോർട്ട് ചെയ്ത സംസ്ഥാനം?

  • 1. തമിഴ്നാട്

  • 2. ഗുജറാത്ത് (Answer)

  • 3. ഉത്തർപ്രദേശ്

  • 4. ബീഹാർ

9. കേരളത്തിൽ ഏറ്റവും കൂടുതൽ കശുവണ്ടി ഉല്പാദിപ്പികുന്ന ജില്ല?

  • 1. കാസർകോട്

  • 2. കൊല്ലം

  • 3. കോഴിക്കോട്

  • 4. കണ്ണൂർ (Answer)

10. 'ലിറ്റിൽ ബ്രെയ്ൻ' എന്നറിയപ്പെടുന്നത്

  • 1. സെറിബ്രം

  • 2. സെറിബല്ലം (Answer)

  • 3. തലാമസ്

  • 4. മെഡുല ഒബ്ലാംഗേറ്റ

11. സസ്തനികളെക്കുറിച്ചുള്ള പഠനം

  • 1. മയോളജി

  • 2. മോർഫോളജി

  • 3. മൈക്കോളജി

  • 4. മാമോളജി (Answer)

12. ഡങ്കിപ്പനി ബാധിക്കുന്ന അവയവം

  • 1. പ്ലീഹ (Answer)

  • 2. തൊലി

  • 3. കരൾ

  • 4. വൃക്ക

13. ഹോമിയോപ്പതിയുടെ പിതാവ്

  • 1. ലെനക്ക്

  • 2. വില്യം ഹാർവി

  • 3. സാമുവൽ ഹാനിമാൻ (Answer)

  • 4. ലൂയി പാസ്ചർ

14. ചൂടാക്കുമ്പോൾ നഷ്ടപ്പെടുന്ന ജീവകം

  • 1. ജീവകം A

  • 2. ജീവകം C (Answer)

  • 3. ജീവകം K

  • 4. ജീവകം D

15. പ്രകാശത്തിനു നേർക്ക് വരാനുള്ള സസ്യങ്ങളുടെ പ്രവണത

  • 1. ജിയോട്രോപ്പിസം

  • 2. ഫോട്ടോട്രോപ്പിസം (Answer)

  • 3. കീമോട്രോപ്പിസം

  • 4. സിസ്മോനോട്ടിസം

16. ലോകത്തിലെ ഏറ്റവും നീളമുള്ള മുള കണ്ടെത്തിയ കൊല്ലം ജില്ലയിലെ സ്ഥലം?

  • 1. തെന്മല

  • 2. പാലരുവി

  • 3. പട്ടാഴി (Answer)

  • 4. പുനലൂർ

17. ജീവശാസ്ത്രത്തിൻ്റെ പിതാവ്

  • 1. ചാൾസ് ഡാർവിൻ

  • 2. കാൾ ലിനയസ്

  • 3. എഡ്വേർഡ് ജെന്നർ

  • 4. അരിസ്‌റ്റോട്ടിൽ (Answer)

18. ഒലേറികൾച്ചർ ഏതുമായി ബന്ധപ്പെട്ട കാർഷികപഠനശാഖയാണ്?

  • 1. അലങ്കാര സസ്യ വളർത്തൽ

  • 2. പച്ചക്കറി വളർത്തൽ (Answer)

  • 3. മത്സ്യകൃഷി

  • 4. പട്ടുനൂൽ കൃഷി

19. കാർഷിക വിളകളുടേയും ഇനങ്ങളുടേയും പട്ടികയിലെ തെറ്റായ ജോഡി ഏത്?

  • 1. സൽകീർത്തി - തെങ്ങ് (Answer)

  • 2. ഹരിറാണി - കാബേജ്

  • 3. അൽക്ക അനാമിക - വെണ്ട

  • 4. മലയൻ ഡ്വാർഫ് - തെങ്ങ്

20. മയോളജി എന്തിനെ കുറിച്ചുള്ള പഠനശാഖയാണ്?

  • 1. കോശങ്ങൾ

  • 2. കലകൾ

  • 3. നാഡികൾ

  • 4. പേശികൾ (Answer)

21. ജയന്റ് സാലമാന്റർ എന്നത്

  • 1. ചിറകിലാത്ത ഷഡ്പദം

  • 2. ഏറ്റവും വേഗത്തിൽ പറക്കുന്ന ഷഡ്പദം

  • 3. ഏറ്റവും വലിയ ഉഭയ ജീവി (Answer)

  • 4. ഏറ്റവും ചെറിയ ഉഭയജീവി

22. 'ഒരു കുരുവിയുടെ പതനം' ആരുടെ പുസ്തകമാണ്

  • 1. കെ.ജി.അടിയോടി

  • 2. ഡോ: സലിം അലി (Answer)

  • 3. ഇന്ദുചൂഢൻ

  • 4. കെ.സേതുമാധവൻ

23. ഒരു രാജ്യത്തുനിന്നും മറ്റൊരു രാജ്യത്തേക്ക് വളരെ പെട്ടെന്ന് പടരുന്ന രോഗം?

  • 1. എപ്പിഡമിക്

  • 2. എൻഡമിക്

  • 3. സൂണോസിസ്

  • 4. പാൻഡമിക് (Answer)

24. മനുഷ്യ ശരീരത്തിലെ ഏറ്റവും വലിയ അവയവം

  • 1. കരൾ

  • 2. തൈറോയ്ഡ് ഗ്രന്ഥി

  • 3. ശ്വാസകോശം

  • 4. ത്വക്ക് (Answer)

25. അസ്കോർബിക് ആസിഡ് എന്നത്

  • 1. വൈറ്റമിൻ ഡി

  • 2. വൈറ്റമിൻ സി (Answer)

  • 3. വൈറ്റമിൻ ഇ

  • 4. വൈറ്റമിൻ കെ

Answer Solution

ജീവശാസ്ത്രം

ജീവനെക്കുറിച്ചും ജീവികളെക്കുറിച്ചും പ്രതിപാദിക്കുന്ന ശാസ്ത്രശാഖയാണ് ജീവശാസ്ത്രം. ജീവികളുടെ ഘടന, ധർമ്മം, വളർച്ച, ഉത്ഭവം, പരിണാമം, വർഗീകരണം തുടങ്ങിയ കാര്യങ്ങൾ ജീവശാസ്ത്രത്തിന്റെ പരിധിയിൽ വരുന്നു. വിവിധ ഉപവർഗ്ഗങ്ങളും വിഷയങ്ങളും അടങ്ങുന്ന ഒരു ബൃഹദ്ശാഖയാണ് ജീവശാസ്ത്രം. ഏറ്റവും സൂക്ഷ്മജീവി മുതൽ തിമിംഗിലങ്ങൾ വരെയുള്ള എല്ലാ ജന്തുക്കളിലും സെക്വയ വരെയുള്ള സസ്യങ്ങളിലും ജീവന്റെ തുടിപ്പുകൾ ഏകദേശം ഒരേ പ്രകാരത്തിൽ കാണപ്പെടുന്നു. ഈ ജൈവഅടിസ്ഥാനം അവ പ്രകടിപ്പിക്കുന്നത് നിരന്തരമായി ജീവകോശങ്ങളിൽ നടക്കുന്ന ഉപാപചയപ്രവർത്തനങ്ങളിലൂടെയാണ്. അതിനാൽ ജീവന്റെ അടയാളമായി ഉപാപചയപ്രവർത്തനങ്ങളെ കണക്കാക്കുന്നുണ്ട്. ഇത്തരം അടിസ്ഥാനസ്വഭാവവിശേഷതകൾ നിലനിർത്തിക്കൊണ്ടുതന്നെ ജീവികൾ കാലത്തിനും സ്ഥലത്തിനും അനുകൂലനപ്പെട്ട് പരിണമിക്കുകയും നിലനിൽക്കുകയും നശിക്കുകയും ചെയ്യുന്നു. ഉൽപ്പരിവർത്തനം പോലെയുള്ള ക്രോമസോം-ജീൻ ആകസ്മികവ്യതിയാനങ്ങൾ, ഒറ്റപ്പെടൽ എന്നിവ വഴി പുതിയ ഉപവർഗ്ഗങ്ങൾ രൂപപ്പെടുന്നു. ഓരോ ജീവിയും പരസ്പരാശ്രയത്തിലൂടെയും പരിസ്ഥിതിയോട് സമരസപ്പെട്ടും ജീവിക്കുന്നു. ചില ജീവിവർഗ്ഗങ്ങൾ മറ്റുള്ളവയ്ക്കുമേൽ ആത്യന്തികമായി അധീശത്വം നേടുന്നതുവഴി ചിലയിനങ്ങളുടെ വംശനാശവും ആവാസവ്യവസ്ഥയുടെ ശോഷണവും നടക്കുന്നു. അധീശത്വത്തിലൂടെ ജീവന്റെ നിയന്താവായി മനുഷ്യൻ മാറുന്നു. എങ്കിലും മഹാമാരികൾക്കു മുൻപിൽ അവൻ നിരായുധനാകുന്നു. ഇങ്ങനെ ആദിമകോശത്തിൽ നിന്ന് ഇന്നത്തെ ജൈവസമ്പന്നത രൂപപ്പെട്ടതും ഈ പ്രക്രിയയിൽ അനിവാര്യമായി കാണപ്പെട്ട ജീവധർമ്മങ്ങളും അവയുടെ പാരമ്പര്യകൈമാറ്റവും പഠിക്കുന്ന അതിബൃഹത്തായ ശാസ്ത്രശാഖയാണ് ജീവശാസ്ത്രം. 

 ഇന്നത്തെ ചോദ്യങ്ങളിലൂടെ:- 

- മനുഷ്യ ശരീരത്തിലെ ഏറ്റവും വലിയ ഗ്രന്ഥിയാണ് കരൾ.
 - മനുഷ്യ ശരീരത്തിലെ അരിപ്പ എന്നറിയപ്പെടുന്ന അവയവമാണ് വൃക്ക 
- രക്തപര്യയന വ്യവസ്ഥയുടെ കേന്ദ്രമാണ് ഹൃദയം 
- ജയ് ജവാൻ ജയ് കിസാൻ എന്ന മുദ്രാവാക്യം ഉയർത്തിയത് ലാൽ ബഹദൂർ ശാസ്ത്രിയാണ്. 
- വനമഹോത്സവത്തിന് ഇന്ത്യയിൽ ആരംഭം കുറിച്ചത് കെ.എം.മുൻഷിയാണ്. 
- ഇന്ത്യൻ ഹരിതവിപ്ലവത്തിൻ്റെ പിതാവ് ഡോ: എം.എസ്.സ്വാമിനാഥനാണ്. 
- പരിണാമ സിദ്ധാന്തം അവതരിപ്പിച്ചത് ചാൾസ് ഡാർവിനാണ്. 
- സസ്യവർഗ്ഗീകരണത്തിൻ്റെ പിതാവായി കണക്കാക്കുന്നത് കാൾ ലിനയസിനെയാണ്. 
- സിക്ക വൈറസ് 2017 ൽ ഗുജറാത്തിലെ അഹമ്മദാബാദിലാണ് ആദ്യമായി റിപ്പോർട്ട് ചെയ്തത്. രണ്ടാമത് തമിഴ്നാട്ടിലും. 
- കശുവണ്ടി വ്യവസായത്തിൻ്റെ കേന്ദ്രമാണ് കൊല്ലം. 
- കേന്ദ്ര തോട്ടവിള ഗവേഷണ കേന്ദ്രം സ്ഥിതി ചെയ്യുന്നത് കാസർക്കോട് ജില്ലയിലെ കുഡ്ലുവിൽ ആണ്. 
- പാലരുവി വെള്ളച്ചാട്ടം കൊല്ലം ജില്ലയിലാണ്. 
- ഫ്ളോറികൾച്ചർ - അലങ്കാര സസ്യങ്ങൾ 
- സെറികൾച്ചർ - പട്ടുനൂൽപ്പുഴു വളർത്തൽ 
- സൽക്കീർത്തി സങ്കരയിനം വെണ്ടയാണ്. 
- സൈറ്റോളജി - കോശങ്ങളെക്കുറിച്ചുള്ള പഠനമാണ്. 
- ഹിസ്‌റ്റോളജി കലകളെക്കുറിച്ചുള്ള പഠനമാണ്. 
- മനുഷ്യശരീരത്തിലെ ഏറ്റവും വലിയ അന്തഃസ്രാവി ഗ്രന്ഥിയാണ് തൈറോയ്ഡ്. 
- കണ്ണിൻ്റെ ആരോഗ്യത്തിന് ആവശ്യമായ ജീവകമാണ് എ 
- എല്ലിൻ്റെയും പല്ലിൻ്റെയും വളർച്ചക്ക് അത്യാവശ്യമാണ് ജീവകം ഡി 
- മസ്തിഷ്ക്കത്തിലെ ഏറ്റവും വലിയ ഭാഗമാണ് സെറിബ്രം. 
- വേദനാ സംഹാരികൾ പ്രവർത്തിക്കുന്നത് തലാമസിലാണ്. 
- അനൈശ്ചിക പ്രവർത്തനങ്ങളെ നിയന്ത്രിക്കുന്നത് മെഡുല ഒബ്ളാംളാംഗേറ്റയാണ്. 
- മയോളജി - പേശികളെക്കുറിച്ചുള്ള പഠനം. 
- സ്റ്റെതസ്കോപ്പ് കണ്ടു പിടിച്ചത് ലെനക്ക് ആണ്.