മെയ് 5 : ഇന്ത്യൻ പാർലിമെൻ്റ് (ലോക്സഭ, രാജ്യസഭ)

Top score (First 20)

# Name Score
1 Bhagya 25
2 Deepa C R 24
3 Athul krishna 24
4 Vishnu Prasad K B 24
5 JISHNA K K 23
6 Vineethnm 23
7 SNEHA 23
8 Anjana Arjun 22
9 Shaija p p 22
10 Abhinand tp 22
11 Anand babu 22
12 Shinojkumar a c 22
13 Arun KP 22
14 Aswathi N S 21
15 Anu 20
16 AMALKRISHNA 20
17 Anjali Krishna 20
18 Arjun 20
19 Sneha balan 20
20 ATHULYA P K 20

Answer keys

1. രാജ്യസഭയുടെ കാലാവധി?

  • 1. 4 വർഷം

  • 2. 6 വർഷം

  • 3. 5 വർഷം

  • 4. കാലാവധിയില്ല (Answer)

2. ലോക്സഭയിലേക്ക് നാമനിർദ്ദേശം ചെയ്യപ്പെട്ട ആദ്യ വനിത?

  • 1. രുഗ്മിണി ദേവി അരുന്ധലെ

  • 2. മജോറിയോ ഗോഡ്ഫ്രെ (Answer)

  • 3. എസ്.എൻ. മുഖർജി

  • 4. നജ്മ  ഹെപ്തുള്ള

3. ഏറ്റവും കൂടുതൽ കാലം രാജ്യ സഭാ ഡെപ്യൂട്ടി ചെയർപേഴ്സണായിരുന്നത്. 

  • 1. നജ്മ ഹെപ്തുള്ള (Answer)

  • 2. ശ്രീമതി വയലറ്റ് ആൽവ

  • 3. പി.ജെ.കുര്യൻ

  • 4. എസ്.വി. കൃഷ്ണമൂർത്തി റാവു

4. പാർലമെന്റിന്റെ രണ്ട് സമ്മേളനങ്ങൾക്കിടയിലെ പരമാവധി ദൈർഘ്യം? 

  • 1. 3 മാസം

  • 2. 1 വർഷം

  • 3. 4 മാസം

  • 4. 6 മാസം (Answer)

5. രാജ്യസഭയുടെ പരവതാനിയുടെ നിറം

  • 1. പച്ച

  • 2. നീല

  • 3. ചുവപ്പ് (Answer)

  • 4. കറുപ്പ്

6. ലോക്സഭയുടേയും രാജ്യസഭയുടേയും ആദ്യ സമ്മേളനം നടന്നത്

  • 1. 1952 മെയ് 13 (Answer)

  • 2. 1952 ഏപ്രിൽ 1 7

  • 3. 1952 ഏപ്രിൽ 3

  • 4. 1952 ഏപ്രിൽ 10

7. ഭരണഘടനയുടെ ഏത് വകുപ്പ് അനുസരിച്ചാണ് രാജ്യസഭ രൂപീകൃതമായത്

  • 1. 79

  • 2. 80 (Answer)

  • 3. 81

  • 4. 78

8. പതിനേഴാം ലോകസഭയിലെ വനിതാപ്രാതിനിധ്യം എത്രയാണ്

  • 1. 66

  • 2. 78 (Answer)

  • 3. 87

  • 4. 72

9. ലോകസഭയുടെ ആദ്യത്തെ വനിതാ സ്പീക്കർ

  • 1. സുമിത്ര മഹാജൻ

  • 2. മീര കുമാർ (Answer)

  • 3. വയലറ്റ് ആൽവ

  • 4. നജ്മ ഹെപ്തുള്ള

10. സീറോ അവർ ഇന്ത്യയിൽ ആരംഭിച്ചത്

  • 1. 1967

  • 2. 1962 (Answer)

  • 3. 1987

  • 4. 1985

11. സഭയുടെ ഒരു സമ്മേളനത്തെ നിർത്തി വെക്കുന്നതിന് എന്താണ് പറയുക

  • 1. Prorogue (Answer)

  • 2. Adjournment

  • 3. Dissolution

  • 4. Mandaring

12. സംയുക്ത സമ്മേളനത്തെ കുറിച്ച് പ്രതിപാദിക്കുന്ന ഭരണഘടനാ വകുപ്പ്

  • 1. 111

  • 2. 109

  • 3. 108 (Answer)

  • 4. 110

13. ലോകസഭയും രാജ്യസഭയും തമ്മിലുള്ള തർക്കം പരിഹരിക്കുന്നതിനായി എത്രപ്രാവശ്യം സംയുക്ത സമ്മേളനങ്ങൾ നടന്നിട്ടുണ്ട്

  • 1. 4

  • 2. 3 (Answer)

  • 3. 2

  • 4. 5

14. രാജ്യസഭയിലേക്ക് നാമനിർദ്ദേശം ചെയ്യപ്പെട്ട ആദ്യ മലയാളി?

  • 1. സർദാർ കെ.എം.പണിക്കർ (Answer)

  • 2. ചാൾസ് ഡയസ്

  • 3. എസ് വി കൃഷ്ണമൂർത്തി

  • 4. ഡോ: എസ് രാധാകൃഷ്ണൻ

15. രാഷ്ട്രപതി ഭരണത്തിന് കീഴിൽ ഉള്ള സംസ്ഥാനങ്ങളുടെ ബജറ്റ് അവതരിപ്പിക്കുന്നത് എവിടെയാണ്

  • 1. രാജ്യസഭ

  • 2. ലോകസഭ (Answer)

  • 3. പാർലമെന്റ്

  • 4. സ്റ്റേറ്റ് അസംബ്ലി

16. ഏറ്റവും വലിയ പാർലമെന്റ് കമ്മറ്റി?

  • 1. പബ്ലിക് അക്കൗണ്ട് കമ്മിറ്റി

  • 2. എസ്റ്റിമേറ്റ് കമ്മിറ്റി (Answer)

  • 3. പബ്ലിക് അണ്ടർടേക്കിങ് കമ്മിറ്റി

  • 4. ഇവയിലൊന്നുമല്ല

17. ഇന്ത്യൻ പാർലമെന്റ് പാസാക്കിയ ഏറ്റവും ദൈർഘ്യമേറിയ നിയമം

  • 1. കമ്പനി ആക്ട് (Answer)

  • 2. POTA നിയമം

  • 3. സ്ത്രീധന നിരോധന നിയമം

  • 4. ബാങ്കിംഗ് സർവീസ് കമ്മീഷൻ നിയമം

18. ഇന്ത്യൻ പാർലമെന്റിന്റെ ചിത്രം ആലേഖനം ചെയ്തിരിക്കുന്നത് ഏത് ഇന്ത്യൻ രൂപ നോട്ടിൽ ആണ്

  • 1. 100

  • 2. 200

  • 3. 500

  • 4. 50 (Answer)

19. ലോകസഭാ സ്പീക്കർ ആയിരുന്ന ഏക സുപ്രീം കോടതി ജഡ്ജി

  • 1. കെ.എസ്. ഹെഗ്ഡെ (Answer)

  • 2. എം ഹിദായത്തുള്ള

  • 3. നീലം സഞ്ജീവ റെഡ്ഡി

  • 4. ഇവയിലാരുമല്ല

20. അവിശ്വാസപ്രമേയം അവതരിപ്പിക്കുന്നതിനു എത്ര അംഗങ്ങളുടെ പിന്തുണ വേണം

  • 1. 100

  • 2. 275

  • 3. 50 (Answer)

  • 4. 271

21. പുതിയ സംസ്ഥാനം രൂപീകരിക്കുന്നതിന് പാർലമെന്റിൽ ആവശ്യമായ ഭൂരിപക്ഷം എത്രയാണ് ?

  • 1. 2/3 ഭൂരിപക്ഷം

  • 2. 2/3 ഭൂരിപക്ഷവും പകുതിയിലധികം സസ്ഥാനങ്ങളുടെ അംഗീകാരവും

  • 3. കേവല ഭൂരിപക്ഷം (Answer)

  • 4. 3/4 ഭൂരിപക്ഷം

22. ഭരണഘടനയുടെ ഏത് വകുപ്പനുസരിച്ചാണ് സുപ്രീംകോടതി റിട്ട് പുറപ്പെടുവിക്കുന്നത്?

  • 1. 32 അനുഛേദം (Answer)

  • 2. 30 അനുഛേദം

  • 3. 36 അനുഛേദം

  • 4. 39 അനുഛേദം

23. ലോകസഭാ തിരഞ്ഞെടുപ്പിൽ വോട്ടു ചെയ്ത ആദ്യ രാഷ്ട്ര പതി?

  • 1. ഡോ.രാധാകൃഷ്ണൻ

  • 2. കെ.ആർ. നാരായണൻ (Answer)

  • 3. ഡോ. രാജേന്ദ്രപ്രസാദ്

  • 4. വി വി ഗിരി

24. പാർലമെന്റുകളുടെ മാതാവ് എന്നറിയപ്പെടുന്നത്?

  • 1. പാകിസ്ഥാൻ പാർലമെന്റ്

  • 2. ബ്രിട്ടീഷ് പാർലമെന്റ് (Answer)

  • 3. ഇന്ത്യൻ പാർലമെൻറ്

  • 4. ചൈനീസ് പാർലമെൻറ്

25. ഭരണഘടനയുടെ ഏത് ഷെഡ്യൂൾ അനുസരിച്ചാണ് സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കും രാജ്യസഭയിൽ സീറ്റുകൾ വീതിച്ച് നൽകുന്നത്?

  • 1. ഷെഡ്യൂൾ 4 (Answer)

  • 2. ഷെഡ്യൂൾ 5

  • 3. ഷെഡ്യൂൾ 3

  • 4. ഷെഡ്യൂൾ 6

Answer Solution

ലോക്സഭ


പാർലമെന്റിന്റെ അധോസഭ(Lower House)?
ans : ലോക്സഭ
ലോക്സഭയുടെ പരവതാനിയുടെ നിറം?
ans : പച്ച
കുതിരലാടത്തിന്റെ ആകൃതിയിൽ സീറ്റുകൾ സംവിധാനം ചെയ്തിരിക്കുന്നത് ?
ans : ലോക്സഭയിൽ
ഭരണഘടനയുടെ ഏത് വകുപ്പനുസരിച്ചാണ് ലോക്സഭ രൂപീകൃതമായത് ?
ans : 81-ാം വകുപ്പ്
ലോക്സഭ നിലവിൽ വന്നത്?
ans : 1952 മെയ് 13 
'ഹൗസ് ഓഫ് ദി പീപ്പിൾ' ലോക്സഭ എന്ന ഹിന്ദി പേര് സ്വീകരിച്ചത്?
ans : 1954 മെയ് 14
ലോക്സഭയുടെ പരമാവധി അംഗസംഖ്യ ?
ans :  552
ലോകസഭയുടെ ഇപ്പോഴത്തെ അംഗസംഖ്യ?
ans : 545
ലോകസഭയിലേക്ക് എത്ര അംഗങ്ങളെ രാഷ്ട്രപതിയ്ക്ക് നാമനിർദ്ദേശം ചെയ്യാം?
ans : 2 (ആംഗ്ലോ ഇന്ത്യൻ വിഭാഗത്തിൽ നിന്ന്) 
ഏറ്റവും കൂടുതൽ കാലം ലോകസഭാംഗമായിരുന്ന ആംഗ്ലോ ഇന്ത്യൻ പ്രതിനിധി ?
ans : ഫ്രാങ്ക് ആന്റണി
രാഷ്ട്രപതി തിരഞ്ഞെടുപ്പിൽ വോട്ട് രേഖപ്പെടുത്തിയ ആദ്യ ആംഗ്ലോ ഇന്ത്യൻ പ്രതിനിധി ?
ans : ഡെറിക് ഒബ്രിയൻ
ലോക്സഭയിലേക്ക് നാമനിർദ്ദേശം ചെയ്യപ്പെട്ട ആദ്യ മലയാളി?
ans : ചാൾസ് ഡയസ്സ്
രാജ്യസഭയിലേക്ക് നാമനിർദ്ദേശം ചെയ്യപ്പെട്ട ആദ്യ മലയാളി?
ans : സർദാർ കെ.എം.പണിക്കർ
ഇന്ത്യയുടെ ലോക്സഭാ തെരഞ്ഞെടുപ്പ് ചരിത്രത്തിൽ ഏറ്റവും ഉയർന്ന ഭൂരിപക്ഷം നേടിയത്?
ans : പ്രീതം മുണ്ടെ (16-ാം ലോക്സഭയിലേക്ക് ഉപതെരഞ്ഞെടുപ്പിൽ മഹാരാഷ്ട്രടയിലെ ബീഡ് മണ്ഡലത്തിൽ നിന്നും 696000 വോട്ടിന്റെ ഭൂരിപക്ഷംപ്രീതത്തിനുണ്ടായിരുന്നു)
ഏറ്റവും കൂടുതൽ വനിതാ പ്രാതിനിധ്യം ഉണ്ടായിരുന്ന ലോക്സഭ ?
ans : 16-ാം ലോകസഭ
16-ാം ലോകസഭയിലെ വനിതകളുടെ എണ്ണം?
ans : 66
ലോക്സഭാംഗമാകുന്നതിനുള്ള കുറഞ്ഞ പ്രായം?
ans : 25 വയസ്സ് 
ലോക്സഭാംഗങ്ങളെ തിരഞ്ഞെടുക്കുന്നത്?
ans : ജനങ്ങൾ നേരിട്ട് 
ലോക്സഭാ സമ്മേളനങ്ങൾ വിളിച്ചുകൂട്ടുന്നത്?
ans : പ്രസിഡന്റ്
ലോക്സഭ പിരിച്ചു വിടുന്നത്?
ans : പ്രസിഡന്റ്
ലോക്സഭയുടെ നേതൃസ്ഥാനം വഹിച്ച ഏക വനിത ? 
ans : ഇന്ദിരാഗാന്ധി
ഏറ്റവും കൂടുതൽ  ലോക്സഭാംഗങ്ങൾ ഉള്ളത് ഏത് സംസ്ഥാനത്ത് നിന്നാണ് ?
ans : ഉത്തർപ്രദേശ് (80)
കേരളത്തിൽ 20 ലോക്സഭാ മണ്ഡലങ്ങളാണുള്ളത്.
ലോകസഭയിലേക്ക് എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ട ആദ്യ വനിത?
ans :  ഡിംപിൾ യാദവ് (2012 ഉത്തർപ്രദേശ് മുഖ്യമന്ത്രി അഖിലേഷ യാദവിന്റെ പത്നി)


സ്പീക്കർ


ലോക്സഭയുടെ  അദ്ധ്യക്ഷൻ ?
ans : സ്പീക്കർ
ലോക്സഭാ സ്പീക്കറെ തിരഞ്ഞെടുക്കുന്നത്?
ans : ലോകസഭാംഗങ്ങൾ അവരുടെ ഇടയിൽ നിന്ന്
ലോക്സഭാ സ്പീക്കറെ തിരഞ്ഞെടുക്കുന്നതിനുള്ള സമ്മേളനത്തിൽ  അദ്ധ്യക്ഷത വഹിക്കുന്നത്?
ans : പ്രോട്ടേം സ്പീക്കർ 
ലോക്സഭാ സ്പീക്കറുടെ തിരഞ്ഞെടുപ്പ്  തീയതി തീരുമാനിക്കുന്നത്?
ans : പ്രസിഡന്റ്
ലോക്സഭയുടെ ആദ്യ സ്പീക്കർ?
ans : ജി.വി. മാവ്ലങ്കർ
ലോക്സഭയുടെ ആദ്യ വനിതാ സ്പീക്കർ?
ans : മീരാകുമാർ (15-ാം ലോകസഭ)
ലോക്സഭാ സ്പീക്കറാകുന്ന രണ്ടാമത്തെ വനിത?
ans : സുമിതാ മഹാജൻ (16-ാം ലോകസഭ)
ഏറ്റവും കൂടുതൽ കാലം ലോക്സഭാംഗമായ വനിത?
ans : സുമിത്രാ മഹാജൻ (8 തവണ) 
ലോക്സഭാ സ്പീക്കറായ ആദ്യ കമ്മ്യൂണിസ്റ്റുകാരൻ?
ans : സോമനാഥ് ചാറ്റർജി
ഏറ്റവും കൂടുതൽ കാലം ലോകസഭാ സ്പീക്കറായിരുന്നത്?
ans :  ബൽറാം ഝാക്കർ
ലോക്സഭാ സ്പീക്കറായിരുന്ന ഏക സുപ്രീംകോടതി ജഡ്ജി?
ans : ജസ്റ്റീസ്  കെ.എസ്.ഹെഗ്‌ഡെ
ലോക്സഭാ സ്പീക്കറായ ശേഷം ഇന്ത്യൻ പ്രസിഡൻ്റായത്‌ ?
ans : നീലം സഞ്ജീവ റെഡ്‌ഢി 
ലോക്സഭയിലേക്ക് ഒരംഗത്തെ മാത്രം അയ്ക്കാൻ കഴിയുന്ന സംസ്ഥാനങ്ങളുടെ എണ്ണം ?
ans : 3(മിസോറാം,നാഗാലാന്റ്,സിക്കിം)
.ഏറ്റവും കുറച്ചുകാലം ലോകസഭാ സ്പീക്കറായിരുന്നത്?
ans : ബലിറാം ഭഗത്
പദവിയിലിരിക്കെ അന്തരിച്ച ആദ്യ ലോക്സഭാ സ്പീക്കർ?
ans : ജി.വി. മാവ്ലങ്കർ 
പദവിയിലിരിക്കെ അന്തരിച്ച രണ്ടാമത്തെ സ്പീക്കർ?
ans : ജി .എം. സി. ബാലയോഗി (ഹെലികോപ്റ്റർ തകർന്ന്) 
ആരുടെ നിയന്ത്രണത്തിലാണ് ലോകസഭാ സെക്രട്ടേറിയറ്റ് പ്രവർത്തിക്കുന്നത്?
ans : സ്പീക്കറുടെ 
ഒരു ബില്ല് ധനകാര്യബില്ലാണോ അല്ലയോ എന്ന് തീരുമാനിക്കുന്നത് ?
ans : ലോകസഭാ സ്പീക്കർ


ഡെപ്യൂട്ടി സ്പീക്കർ.


ലോക്സഭയുടെ ഉപാദ്ധ്യക്ഷൻ ?
ans : ഡെപ്യൂട്ടി സ്പീക്കർ
സ്പീക്കറുടെ അഭാവത്തിൽ സഭാനടപടികൾ നിയന്ത്രിക്കുന്നത്?
ans : ഡെപ്യൂട്ടി സ്പീക്കർ
ലോകസഭയുടെ ആദ്യ  ഡെപ്യൂട്ടി സ്പീക്കർ?
ans : എം.എ.അയ്യങ്കാർ 
രണ്ടു തവണ ലോക്സഭാ  ഡെപ്യൂട്ടി സ്പീക്കറായ ഏക വ്യക്തി ?
ans : തമ്പി ദുരൈ
16-ാം ലോകസഭയിലെ ഡെപ്യൂട്ടി സ്പീക്കർ?
ans : തമ്പി ദുരൈ


പ്രോട്ടേം സ്പീക്കർ


പൊതു തിരഞ്ഞെടുപ്പിനുശേഷം ആദ്യമായി സഭ സമ്മേളിക്കുമ്പോൾ സഭയിലെ ഏറ്റവും മുതിർന്ന അംഗത്തെ പ്രോട്ടേം സ്പീക്കറായി രാഷ്ട്രപതി നിയമിക്കുന്നു.പുതിയ അംഗങ്ങൾ സത്യപ്രതിജ്ഞ ചെയ്യുന്നതിനുള്ള സമ്മേളനത്തിലും  പുതിയ സ്പീക്കറെ തിരഞ്ഞെടുക്കുന്നതിനുള്ള 
സമ്മേളനത്തിലും പ്രോട്ടേം സ്പീക്കർ അദ്ധ്യക്ഷത വഹിക്കുന്നു 
16-ാംലോക്സഭയിൽ സ്പീക്കറായിരുന്നത് കമൽനാഥ്


പാർലമെന്റ് സമ്മേളനങ്ങൾ 


സാധാരണയായി ഒരു വർഷത്തിൽ പാർലമെന്റിന്റെ മൂന്ന് സമ്മേളനങ്ങളാണ് നടക്കാറുള്ളത്.
ബജറ്റ് സമ്മേളനം (ഫെബ്രുവരി - മെയ്) 
മൺസൂൺ സമ്മേളനം (ജൂലൈ - സെപ്റ്റംബർ) 
ശീതകാല സമ്മേളനം (നവംബർ - ഡിസംബർ)
പാർലമെന്റ വർഷത്തിൽ കുറഞ്ഞത് എത്ര പ്രാവശ്യം സമ്മേളിച്ചിരിക്കണം ?
ans : രണ്ട് പ്രാവശ്യം
പാർലമെന്റിന്റെ രണ്ട് സമ്മേളനങ്ങൾക്കിടയിലെ പരമാവധി ദൈർഘ്യം? 
ans : 6 മാസം
ഭൂമി ഏറ്റെടുക്കൽ നിയമം(Land Acquisition Act)നിലവിൽ വന്നത്?
ans : 2014 ജനുവരി 1


ലോക്സഭാ സ്പീക്കർമാർ


Name.                                       Term

                                    
ജി.വി. മാവ്ലങ്കർ                         1952-1956
എം.എ. അയ്യങ്കാർ                   1956 - 1957
എം.എ. അയ്യങ്കാർ                       1957-1962
സർദാർ ഹുക്കം സിംഗ്   1962-1967
നീലം സഞ്ജീവ റെഡ്ഡി           1967-1969
ഗുർദിലാൽ സിങ് ദില്ലൺ   1969-1971
ഗുർദിലാൽ സിങ് ദില്ലൺ              1971-1975
ബലിറാം ഭഗത്                      1976-1977
നീലം സഞ്ജീവ റെഡ്ഡി        1977-1977
കെ.എസ്. ഹെഗഡെ          1977-1980
ബൽറാം ഝാക്കർ          1980-1985
ബൽറാം ഝാക്കർ                1985-1989
റബി റെ                    1989-1991
ശിവരാജ് പാട്ടീൽ                 1991-1996
പി.എ. സാങ്മ                  1996-1998
ജി.എം.സി. ബാലയോഗി          1998-1999
ജി.എം.സി. ബാലയോഗി        1999-2002
മനോഹർ ജോഷി            2002-2004
സോമനാഥ് ചാറ്റർജി        2004-2009
മീരകുമാർ                2009-2014
സുമിത്ര മഹാജൻ           2014-Incumbent


ചോദ്യോത്തരവേള(Question Hour)


പാർലമെന്റിന്റെ ഓരോ സിറ്റിങ്ങിന്റെയും ആദ്യ മണിക്കുറിനെയാണ് ചോദ്യോത്തര വേള എന്നറിയപ്പെടുന്നത്. 
1.നക്ഷത്ര ചിഹ്നമുള്ള ചോദ്യങ്ങൾ(Starred Question)
2.നക്ഷത്ര ചിഹ്നമില്ലാത്ത ചോദ്യങ്ങൾ(Unstarred Questions)
3.ലഘുനോട്ടീസ് ചോദ്യങ്ങൾ (Short NoticeQuestions) 
എന്നിങ്ങനെ ചോദ്യങ്ങളെ തരംതിരിച്ചിരിക്കുന്നു.
നക്ഷത്ര ചിഹ്നമുള്ള ചോദ്യങ്ങൾ
ഇത്തരം ചോദ്യങ്ങളിൽ നക്ഷത്ര ചിഹ്നമുണ്ടായിരിക്കും.
വാമൊഴിയായിട്ടാണ് മന്ത്രിമാർ ഉത്തരം നൽകുന്നത്. അത് കൊണ്ടുതന്നെ ഉപചോദ്യങ്ങളും ചോദിക്കാവുന്നതാണ്.
2014 നവംബർ മുതൽ രാജ്യസഭയിൽ ചോദ്യോത്തരവേള(Question Hour) ആരംഭിക്കുന്ന സമയത്തിൽ മാറ്റം വരുത്തി. 
ഇപ്പോൾ 12 മണിക്കാണ് രാജ്യസഭയിൽ ചോദ്യോത്തരവേള ആരംഭിക്കുന്നത്. 
രാജ്യസഭയിൽ നടപടിക്രമം ആരംഭിക്കുന്നത് ശൂന്യവേളയോടുകൂടിയാണ്. 
എന്നാൽ ലോക്സഭയിൽ മാറ്റമില്ല.


നക്ഷത്ര ചിഹ്നമില്ലാത്ത ചോദ്യങ്ങൾ


എഴുതി തയ്യാറാക്കിയ മറുപടിയാണ് ഇത്തരം ചോദ്യങ്ങൾക്ക് നൽകുന്നത്. 
അതിനാൽ ഉപചോദ്യങ്ങൾ ചോദിക്കാൻ കഴിയില്ല. 


ലഘു നോട്ടീസ് ചോദ്യങ്ങൾ


അടിയന്തിര പ്രാധാന്യമുള്ള വിഷയങ്ങളിൽ ചോദ്യം ഉന്നയിക്കാനുള്ള മാർഗമാണിത്. 
ഇത്തരം ചോദ്യങ്ങൾക്ക് സാധാരണ നിശ്ചയിച്ചിട്ടുള്ള 10 ദിവസത്തെ നോട്ടീസിൽ കുറഞ്ഞ നോട്ടീസ് നൽകിയാൽ മതി. 
ഇത്തരം ചോദ്യങ്ങൾക്ക് വാക്കാലുള്ള മറുപടിയാണ് നൽകുന്നത്.



രാജ്യസഭ


പാർലമെന്റിന്റെ ഉപരിസഭ ?
ans : രാജ്യസഭ
രാജ്യസഭയുടെ പരവതാനിയുടെ നിറം ?
ans : ചുവപ്പ് 
അർദ്ധവൃത്താകൃതിയിൽ സീറ്റുകൾ സംവിധാനം ചെയ്തിരിക്കുന്നത് ?
ans : രാജ്യസഭയിൽ
ഭരണഘടനയുടെ ഏത് വകുപ്പനുസരിച്ചാണ് രാജ്യസഭ രൂപീകൃതമായത്?
ans : 80-ാം വകുപ്പ് 
രാജ്യസഭ നിലവിൽ വന്നത് ?
ans : 1952 ഏപ്രിൽ 3 
രാജ്യസഭയുടെ പ്രഥമ സമ്മേളനം നടന്നത്?
ans : 1952 മെയ് 13 
‘കൗൺസിൽ ഓഫ് സ്റ്റേറ്റസ്’, രാജ്യസഭ എന്ന ഹിന്ദി പേര് സ്വീകരിച്ചത് ?
ans : 1954 ആഗസ്റ്റ് 23 
ഭരണഘടനയുടെ ഏത് ഷെഡ്യൂൾ അനുസരിച്ചാണ് സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കും രാജ്യസഭയിൽ  സീറ്റുകൾ വീതിച്ച നൽകുന്നത്?
ans : 4 ഷെഡ്യൂൾ 
ഏറ്റവും കൂടുതൽ രാജ്യസഭാംഗങ്ങൾ ഉള്ളത് ഏത് സംസ്ഥാനത്തു നിന്നാണ് ?
ans : ഉത്തർപ്രദേശ് (31)
കേരളത്തിൽ നിന്നുള്ള രാജ്യസഭാ സീറ്റുകളുടെ എണ്ണം?
ans : 9
നിലവിൽ കേരളത്തിൽ നിന്നുള്ള  രാജ്യസഭാംഗങ്ങളുടെ എണ്ണം?
ans : 10(നാമനിർദ്ദേശം ചെയ്യപ്പെട്ട സുരേഷ്ഗോപിയെയും ചേർത്ത്)
എത്ര കേന്ദ്ര ഭരണ പ്രദേശങ്ങൾക്കാണ് രാജ്യസഭയിൽ പ്രാതിനിധ്യമുള്ളത്?
ans : 2 (ഡൽഹി, പുതുച്ചേരി)
രാജ്യസഭയുടെ പരമാവധി അംഗസംഖ്യ? 
ans : 250
രാജ്യസഭയുടെ ഇപ്പോഴത്തെ അംഗസംഖ്യ?
ans : 245
രാജ്യസഭയിലേക്ക് എത്ര അംഗങ്ങളെ രാഷ്ട്രപതിയ്ക്ക് നാമനിർദ്ദേശം ചെയ്യാം?
ans : 12
ഏതൊക്കെ വിഭാഗങ്ങളിൽ നിന്നാണ് രാഷ്ട്രപതി രാജ്യസഭയിലേക്ക് നാമനിർദ്ദേശം ചെയ്യുന്നത്?
ans : (1) കല  ,(2) സാഹിത്യം,(3) ശാസ്ത്രം ,(4) സാമൂഹ്യസേവനം
രാജ്യസഭാംഗമാകുന്നതിനുള്ള കുറഞ്ഞ പ്രായം?
ans : 30 വയസ്സ്
രാജ്യസഭാംഗങ്ങളെ തിരഞ്ഞെടുക്കുന്നത്?
ans : സംസ്ഥാന നിയമസഭകളിലെ തിരഞ്ഞെടുക്കപ്പെട്ട അംഗങ്ങൾ ചേർന്ന്
ഒരു ധനകാര്യബിൽ പരമാവധി എത്ര ദിവസം വരെ കൈവശം വയ്ക്കാൻ രാജ്യസഭയ്ക്ക് കഴിയും?
ans : 14 ദിവസം
സഭയിൽ അംഗമല്ലാത്ത ഒരു വ്യക്തി അദ്ധ്യക്ഷത വഹിക്കുന്നത് ഏത് സഭയിലാണ്?
ans : രാജ്യസഭയിൽ
രാജ്യസഭയുടെ കാലാവധി?
ans : കാലാവധിയില്ല
രാജ്യസഭാംഗത്തിന്റെ കാലാവധി?
ans : 6 വർഷം
ലോക്സഭയിലേക്ക് നാമനിർദ്ദേശം ചെയ്യപ്പെട്ട
 ആദ്യ വനിത?
ans : മജോറിയോ ഗോഡ്ഫ്രെ
രാജ്യസഭയിലേക്ക് നാമനിർദ്ദേശം ചെയ്യപ്പെട്ട ആദ്യ വനിത?
ans : രുഗ്മിണി ദേവി അരുന്ധലെ
രാജ്യസഭയുടെ സെക്രട്ടറി ജനറലായ ആദ്യ വ്യക്തി?
ans : എസ്.എൻ. മുഖർജി
.ലോക്സഭയുടെ സെക്രട്ടറി ജനറലായ ആദ്യ വ്യക്തി?
ans : എം.എൻ.കൗൾ
ഏറ്റവും കൂടുതൽ കാലം ലോക്സസഭാംഗമായിരുന്നത് ?
ans : ഇന്ദ്രജിത് ഗുപ്ത
ഏറ്റവും കൂടുതൽ കാലം രാജ്യസഭാംഗമായിരുന്നത്?
ans : നജ്മ  ഹെപ്തുള്ള


ചെയർമാൻ


രാജ്യസഭയുടെ അദ്ധ്യക്ഷൻ?
ans : ചെയർമാൻ
രാജ്യസഭയുടെ ചെയർമാൻ?
ans : ഉപരാഷ്ട്രപതി
രാജ്യസഭയുടെ ആദ്യ ചെയർമാൻ?
ans : ഡോ.എസ്.രാധാകൃഷ്ണൻ 
ഏറ്റവും കൂടുതൽ കാലം രാജ്യസഭയുടെ ചെയർമാനായിരുന്നത്?
ans : ഡോ.എസ്. രാധാകൃഷ്ണൻ
രാജ്യസഭാ ചെയർമാനായ ആദ്യ മലയാളി?
ans : കെ.ആർ. നാരായണൻ 
രാജ്യസഭാംഗങ്ങൾ തങ്ങളുടെ ഇടയിൽ നിന്ന് ഒരംഗത്തെ ഡപ്യൂട്ടി ചെയർമാനായി തിരഞ്ഞെടുക്കുന്നു. 
രാജ്യസഭയുടെ ആദ്യ ഡെപ്യൂട്ടി ചെയർമാൻ?
ans : എസ്.വി. കൃഷ്ണമൂർത്തി റാവു
രാജ്യസഭയുടെ ഡെപ്യൂട്ടി ചെയർപേഴ്സണായ ആദ്യ വനിത?
ans : ശ്രീമതി വയലറ്റ് ആൽവ 
ഏറ്റവും കൂടുതൽ കാലം രാജ്യ സഭാ ഡെപ്യൂട്ടി ചെയർപേഴ്സണായിരുന്നത്. 
ans : നജ്മ ഹെപ്തുള്ള
ഇന്റർ പാർലമെന്ററി യൂണിയന്റെ ആജീവനാന്ത പ്രസിഡന്റ്?
ans : നജ്മ ഹെപ്തുള്ള 
രാജ്യസഭയുടെ ഡെപ്യൂട്ടി ചെയർമാനായ ആദ്യ മലയാളി? 
ans : എം.എം. ജേക്കബ്
രാജ്യസഭയുടെ ഡപ്യൂട്ടി ചെയർമാനായ രണ്ടാമത്തെ മലയാളി?
ans : പി.ജെ. കുര്യൻ