മേയ് 7: ഭൂമിശാസ്ത്രം (അന്തരീക്ഷം, കാലാവസ്ഥ)

Top score (First 20)

# Name Score
1 SNEHA 25
2 Anjana Arjun 25
3 Vishnu Prasad K B 25
4 Athul krishna 25
5 അരുന്ധതി രാജേഷ് 24
6 AMALKRISHNA 24
7 Shaija p p 24
8 Deepa C R 24
9 Arun KP 23
10 Bhagya 23
11 RAJINA NK 23
12 Arjun 23
13 Anupriya PN 23
14 Lekshmi K 23
15 Anand babu 23
16 Binila 22
17 RIDHUN P P 22
18 Anu 22
19 nimmishaji 22
20 ATHULYA P K 22

Answer keys

1. അന്തരീക്ഷത്തിൽ ഏറ്റവും കൂടുതലുള്ള വാതകം

  • 1. ഹൈഡ്രജൻ

  • 2. ഓക്സിജൻ

  • 3. അലൂമിനിയം

  • 4. നൈട്രജൻ (Answer)

2. കാലാവസ്ഥാ പ്രതിഭാസങ്ങളായ മേഘങ്ങൾ മഴ മഞ്ഞ് ഇടിമിന്നൽ ചക്രവാതങ്ങൾ മുതലായവ ഉണ്ടാകുന്ന അന്തരീക്ഷ മണ്ഡലം

  • 1. മിസോസ്ഫിയർ

  • 2. ട്രോപ്പോസ്ഫിയർ (Answer)

  • 3. സ്ട്രാറ്റോസ്ഫിയർ

  • 4. തെർമോസ്ഫിയർ

3. ഓസോൺ പാളി സ്ഥിതിചെയ്യുന്ന അന്തരീക്ഷ പാളി

  • 1. മിസോസ്ഫിയർ

  • 2. ട്രോപ്പോസ്ഫിയർ

  • 3. സ്ട്രാറ്റോസ്ഫിയർ (Answer)

  • 4. തെർമോസ്ഫിയർ

4. സംയോജന മേഖല എന്ന് അർത്ഥമുള്ള അന്തരീക്ഷപാളി

  • 1. മിസോസ്ഫിയർ

  • 2. തെർമോസ്ഫിയർ

  • 3. സ്ട്രാറ്റോസ്ഫിയർ

  • 4. ട്രോപ്പോസ്ഫിയർ (Answer)

5. ഓസോൺ പാളിയുടെ നിറം

  • 1. ഇളം നീല (Answer)

  • 2. ഇളംമഞ്ഞ

  • 3. കറുപ്പ്

  • 4. ചുവപ്പ്

6. മാനവരാശിയുടെ ഭവനം എന്നറിയപ്പെടുന്ന അന്തരീക്ഷ പാളി

  • 1. മിസോസ്ഫിയർ

  • 2. തെർമോസ്ഫിയർ

  • 3. സ്ട്രാറ്റോസ്ഫിയർ

  • 4. ട്രോപ്പോസ്ഫിയർ (Answer)

7. വാർത്ത വിനിമയ കൃത്രിമോപഗ്രഹങ്ങൾ സ്ഥിതി ചെയ്യുന്ന മണ്ഡലം

  • 1. അയണോസ്ഫിയർ (Answer)

  • 2. തെർമോസ്ഫിയർ

  • 3. സ്ട്രാറ്റോസ്ഫിയർ

  • 4. ട്രോപ്പോസ്ഫിയർ

8. ബാരോമീറ്റർ കണ്ടുപിടിച്ചത്

  • 1. ടോറിസെല്ലി (Answer)

  • 2. റോബർട്ട് പിയറി

  • 3. അനാക്സി മാണ്ടർ

  • 4. ഹിപാർക്കസ്

9. കാറ്റിനെ കുറിച്ചുള്ള പഠനം

  • 1. അനിമോളജി (Answer)

  • 2. നിയോളജി

  • 3. നെഫ്രോളജി

  • 4. സെലനോളജി

10. ഓസോൺ സംരക്ഷണ ഉടമ്പടി ആയ മോൺട്രിയൽ പ്രോട്ടോകോൾ അംഗീകരിച്ചത്

  • 1. 1989 ജനുവരി 1

  • 2. 1988 ജനുവരി 1

  • 3. 1988 സെപ്തംബർ 16

  • 4. 1987 സെപ്തംബർ 16 (Answer)

11. ബംഗാൾ ബീഹാർ ആസാം മേഖലകളിൽ ഇടിമിന്നലോടുകൂടിയ പേമാരിക്ക് കാരണമാകുന്ന പ്രാദേശികവാദം

  • 1. നോർവെസ്റ്റർ (Answer)

  • 2. ഫോൻ

  • 3. മിസ്ട്രൽ

  • 4. ചിനുക്ക്

12. നിശാ ദീപങ്ങൾ എന്ന് അറിയപ്പെടുന്നത്

  • 1. നിംബസ്

  • 2. നക്രിയസ്‌

  • 3. നോക്ടി ലുസെന്റ് (Answer)

  • 4. ഡോബ്സൺ

13. ബാരോമീറ്റർ നിരപ്പ് ഉയരുന്നത് എന്തിനെ സൂചിപ്പിക്കുന്നു

  • 1. കൊടുങ്കാറ്റ്

  • 2. പ്രസന്നമായ കാലാവസ്ഥ (Answer)

  • 3. ഇടിയോടുകൂടിയ മഴ

  • 4. ഇവയൊന്നുമല്ല

14. അന്തരീക്ഷത്തിന്റെയും ബഹിരാകാശത്തിന്റെയും അതിർത്തിയായി ജോഗ്രഫിക്കൽ കൗൺസിൽ നിശ്ചയിച്ചിട്ടുള്ള അതിർത്തിരേഖ

  • 1. ട്രോപ്പോപാസ്

  • 2. കാർമൻ രേഖ (Answer)

  • 3. ഓസോൺപാളി

  • 4. ദി അപ്പർ അറ്റ്മോസ്ഫിയർ

15. കാർബൺ ടാക്സ് ഏർപ്പെടുത്തിയ ആദ്യ രാജ്യം

  • 1. ജപ്പാൻ

  • 2. സ്വീഡൻ

  • 3. ന്യൂസിലൻഡ് (Answer)

  • 4. ഫ്രാൻസ്

16. ഇന്ത്യയിലെ ഏറ്റവും വരണ്ട പ്രദേശം

  • 1. ലേ

  • 2. ലഡാക്ക്

  • 3. ജയ്സാൽമീർ (Answer)

  • 4. ജയ്പൂർ

17. ഓഖി ചുഴലിക്കാറ്റിൽ കോസ്റ്റ് ഗാർഡ്, നാവിക-വ്യോമ സേനകളുടെ രക്ഷാപ്രവർത്തനത്തിനം

  • 1. ഓപ്പറേഷൻ കരുണ

  • 2. ഓപ്പറേഷൻ സഹയോഗ്

  • 3. ഓപ്പറേഷൻ സിനർജി (Answer)

  • 4. ഓപ്പറേഷൻ മഡാഡ്

18. കേരളത്തിൽ കാലവർഷം എന്നറിയപ്പെടുന്നത്

  • 1. വടക്കു-കിഴക്കൻ മൺസൂൺ

  • 2. ഉപദ്വീപിയൻ ഉഷ്ണ കാലാവസ്ഥ

  • 3. തെക്കു-പടിഞ്ഞാറൻ മൺസൂൺ (Answer)

  • 4. വടക്കു-പടിഞ്ഞാറൻ മൺസൂൺ

19. ഓസോണിന്റെ അളവ് രേഖപ്പെടുത്തുന്നത്

  • 1. ഡോബ്സൺ യൂണിറ്റ് (Answer)

  • 2. കില്ലിംഗ് കർവ് യൂണിറ്റ്

  • 3. കാർമൺ രേഖ

  • 4. പാസ്കൽ യൂണിറ്റ്

20. സസ്യജാലങ്ങളെ ഏറ്റവുമധികം ദോഷകരമായി ബാധിക്കുന്ന കാറ്റ്

  • 1. മിസ്ട്രൽ (Answer)

  • 2. ഖാസിൻ

  • 3. ഹര്മാട്ടൺ

  • 4. ബെർഗ്

21. മേഘങ്ങളെ കുറിച്ചുള്ള പഠനം

  • 1. നെഫോളജി (Answer)

  • 2. അനിമോളജി

  • 3. നെഫ്രോളജി

  • 4. നിയോളജി

22. മഴയ്ക്ക് കാരണമാകുന്ന മേഘങ്ങൾ

  • 1. സ്ട്രാറ്റ്‌സ്

  • 2. സിറസ്

  • 3. നിംബസ് (Answer)

  • 4. ഇവയൊന്നുമല്ല

23. സൂര്യനിൽ നിന്ന് നേരിട്ട് സൂര്യതാപം തരംഗരൂപേണ ഉത്സർജ്ജിക്കുന്ന പ്രക്രിയയാണ്

  • 1. സംവഹനം

  • 2. സംനയനം

  • 3. ഭൗമവികിരണം

  • 4. സൗരവികിരണം (Answer)

24. മഞ്ഞു തിന്നുന്നവൻ എന്നറിയപ്പെടുന്ന പ്രാദേശികവാതം

  • 1. ചിനൂക്ക് (Answer)

  • 2. ഹർമാട്ടൻ

  • 3. സൊൻഡ

  • 4. ടൈഫോൺസ്

25. ആപേക്ഷിക ആർദ്രത കണ്ടുപിടിക്കുന്ന ഉപകരണം

  • 1. ഹൈഡ്രോമീറ്റർ

  • 2. ഹൈഗ്രോമീറ്റർ (Answer)

  • 3. എക്കോ സൗണ്ടർ

  • 4. ഒപിസോമീറ്റർ

Answer Solution

ഭൂമിശാസ്ത്രം ( അന്തരീക്ഷം )


അന്തരീക്ഷം 


ഗുരുത്വകർഷണത്തിന്റെ ഫലമായി ഭൂമിയുടെ ആവരണമായി നിലനിൽക്കുന്ന വായുമണ്ഡലം?
Ans : അന്തരീക്ഷം
അന്തരീക്ഷത്തിലെ പ്രധാന ഘടകങ്ങൾ?
Ans : വാതകങ്ങൾ, നീരാവി,പൊടിപടലങ്ങൾ 
അന്തരീക്ഷത്തിൽ കാണപ്പെടുന്ന പൊടിപടലങ്ങൾ അറിയപ്പെടുന്നത്?
Ans : ഏറോസോളുകൾ 
അന്തരീക്ഷത്തിൽ ഏറ്റവും കൂടുതൽ കാണപ്പെടുന്ന വാതകം?
Ans : നൈട്രജൻ
അന്തരീക്ഷത്തെ ലംബതലത്തിൽ പ്രധാനമായും രണ്ടായി തരം തിരിച്ചിരിക്കുന്നു?
Ans : ഹോമോസ്ഫിയർ, ഹെറ്ററോസ്ഫിയർ
ഭൂമിയോട് ഏറ്റവും അടുത്ത് സ്ഥിതി ചെയ്യുന്നതും വാതകങ്ങൾ മിശ്രിത രൂപത്തിൽ കാണപ്പെടുന്നതുമായ അന്തരീക്ഷ ഭാഗം?
Ans : ഹോമോസ്ഫിയർ
ഹോമോസ്ഫിയറിന്റെ ഉയരം എത്രയാണ്?
Ans : 0 മുതൽ  90 കി.മീ 
ഭൂമിയിൽ നിന്നും അകലെ സ്ഥിതി ചെയ്യുന്നതും വാതകങ്ങൾ  പാളികളായി കാണപ്പെടുന്നതുമായ അന്തരീക്ഷ ഭാഗം?
Ans : ഹെറ്ററോസ്ഫിയർ(Homosphere)
ഊഷ്മാവിനെ അടിസ്ഥാനമാക്കി ഹോമോസ്ഫിയറിനെ നാലായി തരം തിരിച്ചിരിക്കുന്നു
ട്രോപ്പോസ്ഫിയർ (Troposphere) സ്ട്രാറ്റോസ്ഫിയർ (Stratosphere) മീസോസ്ഫിയർ (Mesosphere) തെർമോസ്ഫിയർ (Thermosphere)

ട്രോപ്പോസ്ഫിയർ(Troposphere)

ഭൂമിയുടെ പ്രതലത്തോട് ഏറ്റവും ചേർന്നുള്ള അന്തരീക്ഷപാളി?
Ans : ട്രോപ്പോസ്ഫിയർ
ട്രോപ്പോസ്ഫിയറിന്റെ അർത്ഥം? 
Ans : സംയോജന  മേഖല 
ദൈദിന കാലാവസ്ഥാവ്യതിയാനത്തിന് കാരണമായ മണ്ഡലം?
Ans : ട്രോപ്പോസ്ഫിയർ
നാം അധിവസിക്കുന്ന അന്തരീക്ഷത്തിലെ മണ്ഡലം?
Ans : ട്രോപ്പോസ്ഫിയർ
ഭൗമാന്തരീക്ഷത്തിന്റെ പിണ്ഡത്തിന്റെ 80% ത്തോളം കാണപ്പെടുന്നത്?
Ans : ട്രോപ്പോസ്ഫിയർ 
ജൈവമണ്ഡലം സ്ഥിതി ചെയ്യുന്ന അന്തരീക്ഷ പാളി?
Ans : ട്രോപ്പോസ്ഫിയർ 
ധ്രുവപ്രദേശത്ത് 9 കിലോമീറ്റർ വരെയും ഭൂമധ്യരേഖാപ്രദേശത്ത് 17കിലോ. മീറ്റർ വരെയും വ്യാപിച്ച് കിടക്കുന്ന അന്തരീക്ഷപാളി?
Ans : ട്രോപ്പോസ്ഫിയർ 
ട്രോപ്പോസ്ഫിയറിൽ അനുഭവപ്പെടുന്ന പ്രധാന പ്രതിഭാസങ്ങൾ?
Ans : കാറ്റ്,ഹരിതഗൃഹപ്രഭാവം,മഞ്ഞ്,മഴ 
ട്രോപ്പോസ്ഫിയറിന് ഉയരം കൂടുന്നതിനനുസരിച്ച് ഊഷ്മാവ് കുറയുന്നു.
ഓരോ നിശ്ചിത ഉയരത്തിനും ഒരു നിയതമായ തോതിൽ ഊഷ്മാവ് കുറയുന്ന പ്രക്രിയ?
Ans : ക്രമമായ താപനഷ്ട നിരക്ക്. 6.5 °C/1 km (നോർമൽ ലാപ്സ് റേറ്റ്)
ട്രോപ്പോസ്ഫിയറിൽ ഉയരം വർദ്ധിക്കുന്നത്?
Ans :  ഗ്രീഷ്മ കാലത്ത് (വേനൽകാലത്ത്)
ട്രോപ്പോസ്ഫിയറിനേയും സ്ട്രാറ്റോസ്ഫിയറിനേയും വേർതിരിക്കുന്ന രേഖ?
Ans : ട്രോപ്പോപാസ് (Tropo-pause)
ട്രോപ്പോപാസ്സിലൂടെയുള്ള വായു പ്രവാഹം അറിയപ്പെടുന്നത്?
Ans : ജറ്റ് പ്രവാഹങ്ങൾ

സ്ട്രാറ്റോസ്ഫിയർ(Stratosphere)

ട്രോപ്പോപ്പാസിന് മുകളിലായി 20 മുതൽ 50 കിലോ മീറ്റർ വരെ വ്യാപിച്ച് കിടക്കുന്ന അന്തരീക്ഷ മണ്ഡലം?
Ans : സ്ട്രാറ്റോസ്ഫിയർ
സ്ട്രാറ്റോസ്ഫിയറിൽ ഉയരം കൂടുന്തോറും ഊഷ്ടമാവ് ക്രമരഹിതമായി കൂടുന്നു. 
വായുവിന്റെ തിരശ്ചീന ചലനം മൂലം വിമാനങ്ങളുടേയും ജെറ്റ് വിമാനങ്ങളുടേയും സഞ്ചാരത്തിന് അനുയോജ്യമായ മണ്ഡലം?
Ans : സ്ട്രാറ്റോസ്ഫിയർ
സ്ട്രാറ്റോസ്ഫിയറിനെയും മിസോസ്ഫിയറിനെയും വേർതിരിക്കുന്നത്?
Ans : സ്ട്രാറ്റോപാസ്

ഓസോൺ പാളി

ഓസോൺ കവചം സ്ഥിതി ചെയ്യുന്നത്?
Ans : സ്ട്രാറ്റോസ്ഫിയറിൽ
സൂര്യനിൽ നിന്നുള്ള അൾട്രാവയലറ്റ് രശ്മികൾക്കെതിരെയുള്ള ഭൂമിയുടെ രക്ഷാകവചം?
Ans : ഓസോൺപാളി 
ഭൂമിയിലെ ജീവജാലങ്ങൾക്കും വസ്തുക്കൾക്കും അന്തരീക്ഷത്തിലുള്ള ഒരു സംരക്ഷണ കവചം?
Ans : ഓസോൺപാളി 
അന്തരീക്ഷത്തിലെ ഓസോൺ പാളി കാണപ്പെടുന്നത്?
Ans : 20 - 35 കി.മീറ്റർ ഉയരത്തിൽ 
ഓസോൺ പാളിയുടെ നിറം?
Ans : ഇളം നീല 
ഓസോൺ പാളിക്ക് വരുന്ന കേടുപാടുകൾ അറിയപ്പെടുന്നത്?
Ans : ഓസോൺ ശേഷണം (Ozone depletion) 
ഓസോൺ പാളിയുടെ നാശത്തിന് കാരണമാകുന്ന മേഘങ്ങൾ?
Ans : നാക്രിയസ് മേഘങ്ങൾ 
ഓസോൺ സുഷിരം ആദ്യമായി കണ്ടെത്തിയ സ്ഥലം?
Ans : ഹാലിബേ (അന്റാർട്ടിക്ക) 1913 
ഓസോണിന്റെ അളവ് രേഖപ്പെടുത്തുന്നത്?
Ans : ഡോബ്സൺ യൂണിറ്റ്
ഓസോൺ പടലം തകരാനുള്ള പ്രധാന കാരണം?
Ans : ക്ലോറോ ഫ്ളൂറോ കാർബൺ, കാർബൺ മോണോക്സൈഡ്
ഓസോൺ കണ്ടെത്തുന്നതിന് വിക്ഷേപിച്ച ബഹിരാകാശ പേടകം?
നിംബസ് 7
ഓസോൺ സംരക്ഷണ ഉടമ്പടിയായ മോൺട്രിയൽ പ്രോട്ടോകോൾ അംഗീകരിച്ച വർഷം?
Ans : 1987 സെപ്തംബർ 16
മോൺട്രിയൽ പ്രോട്ടോകോൾ നിലവിൽ വന്നത്?
Ans : 1989 ജനുവരി 1 
ഓസോൺ ദിനമായി ആചരിക്കുന്നത്?
Ans : സെപ്തംബർ 16 
എല്ലാ വർഷവും സെപ്തംബർ 16 ഓസോൺ ദിനമായി ആചരിക്കാൻ നിശ്ചയിച്ച രാജ്യാന്തര സംഘടന?
Ans : UNEP (United Nations Environment Programme)
കേരളത്തിൽ ഓസോൺ ദിനം ആചരിക്കുന്നത് ഏത് സംഘടനയുടെ ആഭിമുഖ്യത്തിലാണ്?
Ans : STEC, തിരുവനന്തപുരം (സംസ്ഥാന ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കമ്മിറ്റി)
ഓസോൺ കണ്ടുപിടിച്ചത്?
Ans : സി.എഫ്. ഷോൺ ബെയിൻ
ഓസോൺപാളി കണ്ടെത്തിയത്?
Ans : ചാൾസ് ഫാബ്രി, ഹെൻട്രി ബ്യുയിസൺ
അന്തരീക്ഷത്തിലെ ഓസോൺ പാളിയെക്കുറിച്ച് വ്യക്തമായ വിശദീകരണം നൽകിയത്?
Ans : G.M.B. ഡോബ്സൺ

മീസോസ്ഫിയർ  (Mesosphere)

സ്ട്രാറ്റോപ്പാസിൽ നിന്നും തുടങ്ങി 50 മുതൽ 80 കിലോമീറ്റർ വരെ വ്യാപിച്ചു കിടക്കുന്ന അന്തരീക്ഷ മണ്ഡലം?
Ans : മീസോസ്ഫിയർ 
മിസോസ്ഫിയറിൽ ഉയരം കൂടുന്തോറും താപം കുറയുന്നു
അന്തരീക്ഷത്തിലെ ഏറ്റവും താഴ്ന്ന ഊഷ്മാവ് അനുഭവപ്പെടുന്ന മണ്ഡലം?
Ans : മീസോസ്ഫിയർ
മിസോസ്ഫിയറിന്റെ ശരാശരി താപനില?
Ans : 83°C 
അന്തരീക്ഷത്തിന്റെ ഏതാണ്ട് മധ്യഭാഗത്തായി സ്ഥിതി ചെയ്യുന്ന പാളി എന്നർത്ഥമുള്ള അന്തരീക്ഷ പാളി?
Ans : മീസോസ്ഫിയർ 
നിശാ ദീപങ്ങൾ (Night Shining) എന്നറിയപ്പെടുന്നത്?
നോക്റ്റിലൂസന്റ് മേഘങ്ങൾ  (Noctilucent Clouds) 
പ്രകാശ സംശ്ലേഷണ സമയത്ത് ഓസോൺ പുറത്ത് വിടുന്ന സസ്യം?
Ans : തുളസി 
അൾട്രാവയലറ്റ് കിരണങ്ങൾ അധികമായി ഏറ്റാൽ ശോഷണം സംഭവിക്കുന്ന കാർഷിക വിള?
Ans : നെല്ല് 
ഭൂമിയിലെ ഏറ്റവും ഉയരത്തിലുള്ള മേഘങ്ങളായ നോക്ടിലൂസന്റ് മേഘങ്ങൾ കാണപ്പെടുന്ന അന്തരീക്ഷപാളി?
Ans : മീസോസ്ഫിയർ
ഭൗമാന്തരീക്ഷത്തിൽ പ്രവേശിക്കുന്ന ഉൽക്കകൾ കത്തിയെരിയുന്ന പാളി?
Ans : മീസോസ്ഫിയർ
മീസോസ്ഫിയറിനേയും തൊട്ടടുത്ത പാളിയായ തെർമോസ്ഫിയറിനേയും തമ്മിൽ വേർതിരിക്കുന്നത്?
Ans : മീസോപ്പാസ് (Mesopause)

തെർമോസ്ഫിയർ(Thermosphere)

മീസോപ്പാസിൽ തുടങ്ങി 80 മുതൽ 480 കിലോമീറ്റർ വരെ വ്യാപിച്ച് കിടക്കുന്ന അന്തരീക്ഷ മണ്ഡലം?
Ans : തെർമോസ്ഫിയർ 
തെർമോസ്ഫിയറിന്റെ ഉയരം കൂടുന്തോറും താപനില കൂടുന്നു
ഏറ്റവും താപനില കൂടിയ പാളി?
Ans : തെർമോസ്ഫിയർ 
ധ്രുവ പ്രദേശങ്ങളിൽ കാണപ്പെടുന്ന ഔറോറ കാഴ്ചകളുടെ ഉറവിടം?
Ans : തെർമോസ്ഫിയർ
തെർമോസ്ഫിയറിന്റെ മുകളിലായി സ്ഥിതി ചെയ്യുന്ന മണ്ഡലം?
Ans : എക്സോസ്ഫിയർ
അന്തരീക്ഷത്തിന്റെ ഏറ്റവും മുകളിലത്തെ പാളി?
Ans : എക്സോസ്ഫിയർ
തെർമോസ്ഫിയറിന്റെ താഴെയുള്ള ഭാഗം അറിയപ്പെടുന്നത്?
Ans : അയണോസ്ഫിയർ
അയണോസ്ഫിയർ കണ്ടെത്തിയത്?
Ans : കെന്നലി, ഹോവിസൈഡ് 
വാർത്താവിനിമയ കൃതിമോപഗ്രഹങ്ങൾ സ്ഥിതി ചെയ്യുന്ന മണ്ഡലം?
Ans : അയണോസ്ഫിയർ
അന്തരീക്ഷത്തിന്റെയും ബഹിരാകാശത്തിന്റെയും അതിർവരമ്പായി നിശ്ചയിച്ചിരിക്കുന്ന രേഖ?
Ans : കാർമൻരേഖ (ഭൗമോപരിതലത്തിൽ നിന്നും 100 കിലോമീറ്റർ വരെ ഉയരമുള്ള ഭാഗം) 
കാർമൻരേഖയ്ക്ക് ആ പേര് നൽകിയത്?
Ans : തിയോഡോർവാൻ കാർമൻ എന്ന ശാസ്ത്രജ്ഞന്റെ സ്മരണാർത്ഥം
അന്തരീക്ഷത്തിന്റെ മേൽപാളിയെപ്പറ്റി ലോകത്ത് എഴുതപ്പെട്ട ആദ്യഗ്രന്ഥം?
Ans : ദി അപ്പർ അറ്റ്മോസ്ഫിയർ 
ദി അപ്പർ അറ്റമോസ്ഫിയർ എന്ന ഗ്രന്ഥം എഴുതിയത്?
Ans : എസ്.കെ. മിത്ര
അയണോസ്ഫിയർ പാളിയെക്കുറിച്ച് സിദ്ധാന്തങ്ങൾ രൂപീകരിച്ച ഇന്ത്യക്കാരൻ?
Ans : എസ്.കെ. മിത്ര

അന്തരീക്ഷതാപം

ഭൂമിയുടെ ഊർജ്ജ സ്രോതസ്സ്?
Ans : സൂര്യൻ
അന്തരീക്ഷം ചൂടാകുന്നതിനുള്ള കാരണം?
Ans : ഭൗമവികിരണം 
സൂര്യകിരണം ഭൂമിയിലെത്താൻ എടുക്കുന്ന സമയം?
Ans : 8 മിനിട്ട് 20 സെക്കന്റ് / 500 sec.
അന്തരീക്ഷത്തിലെ കാർബൺഡൈയോക്സൈഡിന്റെ മാറ്റങ്ങൾ രേഖപ്പെടുത്തുന്ന ഗ്രാഫ്?
Ans : കീലിങ് കർവ്
കീലിങ് കർവ് ആവിഷ്ക്കരിച്ചത്?
Ans : ചാൾസ് ഡേവിഡ് കീലിങ്
‘മാനവരാശിയുടെ ഭവനം’ എന്നറിയപ്പെടുന്ന അന്തരീക്ഷ പാളി?
Ans : ട്രോപ്പോസ്ഫിയർ
ധ്രുവീയ സ്ട്രാറ്റോസ്ഫിയറിൽ കാണപ്പെടുന്ന മേഘപടലങ്ങൾ?
Ans : നക്രിയസ്‌ 
ഉൽക്കാ വർഷ പ്രദേശമെന്ന് അറിയപ്പെടുന്ന അന്തരീക്ഷപാളി?
Ans : മീസോസ്ഫിയർ 
ഭൂഗുരുത്വാകർഷണം ഏറ്റവും കുറഞ്ഞ മണ്ഡലം?
Ans : തെർമോസ്ഫിയർ
റേഡിയോ തരംഗങ്ങൾ സഞ്ചരിക്കുന്ന അന്തരീക്ഷ മണ്ഡലം?
Ans : അയണോസ്ഫിയർ

സൗരവികിരണം & ഭൗമവികിരണം 

സൂര്യന്റെ ഊർജ്ജ പ്രസരണം?
Ans : സൗരവികിരണം/സൂര്യതാപനം  (Insolation)
സൗരോർജ്ജം ഭൂമിയിലെത്തുന്നത്?
Ans : ഹ്രസ്വതരംഗ രൂപത്തിൽ (Short waves radiation)
ഭൂമി പുറംതള്ളുന്ന താപം?
Ans : ഭൗമവികിരണം (Terrestrial Radiation) 
ഭൗമവികിരണം നടക്കുന്നത്?
Ans : ദീർഘതരം രൂപത്തിൽ  (Long wave radiation)
ഭൗമവികിരണത്തിലൂടെ അന്തരീക്ഷം ചൂട് പിടിക്കുന്നത്.
അന്തരീക്ഷം ചൂടാകുന്നത് പ്രധാനമായും പ്രക്രിയകൾ വഴിയാണ് ?
Ans : ചാലനം(conduction) ,സംവഹനം (convection) ,അഭിവഹനം (Radiation)
സൂര്യരശ്മികളുടെ തീവ്രത ഏറ്റവുമധികം അനുഭവപ്പെടുന്നത്?
Ans : ഉച്ചയ്ക്ക് 12 മണിക്ക് 
അന്തരീക്ഷത്തിലെ ചൂട് ഏറ്റവും ഉയർന്ന നിലയിൽ എത്തുന്നത്?
Ans : ഉച്ചയ്ക്ക് ശേഷം 2 മണിക്ക് 
ഒരു ദിവസത്തെ കുറഞ്ഞ ചൂട് രേഖപ്പെടുന്നത്?
Ans : രാവിലെ 5 മണിക്ക്
ഒരു പ്രദേശത്ത് ഒരു ദിവസം അനുഭവപ്പെട്ട കൂടിയ താപനിലയും കുറഞ്ഞ താപനിലയും തമ്മിലുള്ള വ്യത്യാസം?
Ans : ദൈനിക താപാന്തരം (Diurnal range of temperature)
ഒരു പ്രദേശത്ത് ഒരു വർഷം അനുഭവപ്പെട്ട കൂടിയ താപനിലയും കുറഞ്ഞ താപനിലയും തമ്മിലുള്ള വ്യത്യാസം?
Ans : വാർഷിക താപാന്തരം (Annual range of temperature)
സൂര്യനിൽ നിന്നും ഭൂമി സ്വീകരിക്കുന്ന താപവികിരണവും തമ്മിൽ ഉള്ള അനുപാതം?
Ans : താപ ബജറ്റ് (Heat Budget)
vഭൂമിയുടെ ഉപരിതലത്തിൽ നിന്നും പ്രതിഫലിക്കുന്ന താപവികിരണത്തിന്റെ അനുപാതം?
Ans : അൽബെഡോ 
ഭൂമിയുടെ ശരാശരി അൽബെഡോ?
Ans : 35%

അന്തരീക്ഷ മർദ്ദം (Atmospheric pressure)

ഒരു നിശ്ചിത സ്ഥലത്ത് അനുഭവപ്പെടുന്ന വായുവിന്റെ ഭാരം?
Ans : അന്തരീക്ഷ മർദ്ദം
അന്തരീക്ഷ മർദ്ദത്തെ സ്വാധീനിക്കുന്ന പ്രധാന ഘടകം? 
Ans : അന്തരീക്ഷ ഊഷ്മാവ് 
ഊഷ്മാവ് കൂടുമ്പോൾ അന്തരീക്ഷമർദ്ദം?
Ans : കുറയുന്നു 
മുകളിലോട്ട് പോകുന്തോറും അന്തരീക്ഷ മർദ്ദം?
Ans : കുറയുന്നു 
സമുദ്രനിരപ്പിൽ ഒരു ചതുരശ്ര സെന്റീമീറ്ററിൽ അനുഭവപ്പെടുന്ന അന്തരീക്ഷ മർദ്ദം?
Ans : 1034 Gram
സമുദ്രനിരപ്പിലെ ശരാശരി അന്തരീക്ഷ മർദ്ദം?
Ans : 1013.2 hPa
ഹരിതഗൃഹപ്രഭാവം തടയുന്നതിനായി അന്തർദേശീയമായി ജപ്പാനിലെ ക്യോട്ടോ എന്ന സ്ഥലത്ത് വച്ച് ഉണ്ടാക്കിയ ഉടമ്പടി?
Ans : ക്യോട്ടോ പ്രോട്ടോകോൾ(2012 ൽ ക്യോട്ടോ ഉടമ്പടിയുടെ കാലാവധി തീർന്നു)
കാലാവസ്ഥ വ്യതിയാനം ചെറുക്കാനുള്ള നടപടികൾക്ക് രൂപം നൽകാൻ യു.എന്നിന് കീഴിൽ രൂപം കൊണ്ട സംഘടന?
Ans : കോൺഫറൻസ് ഓഫ് പാർട്ടീസ്
കോൺഫറൻസ് ഓഫ് പാർട്ടീസിന്റെ 21-ാം യോഗം (COP) നടന്ന സ്ഥലം?
Ans : പാരീസ് 
ലോകത്തെ കാർബൺഡൈ ഓക്സിസൈഡ് കുറയ്ക്കുവാനുള്ള 1997 ലെ ക്വോട്ടാ പ്രോട്ടോകോളിന് പകരം 2015 ൽ നിലവിൽ വന്ന ഉടമ്പടി?
Ans : പാരീസ് ഉടമ്പടി
പാരീസ് ഉടമ്പടിയിൽ ഇന്ത്യ ഒപ്പ് വച്ചതെന്നാണ്?
Ans : 2016 ഒക്ടോബർ 2
കാലാവസ്ഥാ സൂചിക തയ്യാറാക്കുന്ന സമിതി?
Ans : റോയൽ സ്വീഡിഷ് അക്കാഡമി ഓഫ് സയൻസിലെ ജിയോസ്ഫിയർ-ജിയോസ്ഫിയർ പ്രോഗ്രാം 

ഹരിതഗൃഹ പ്രഭാവവും ആഗോളതാപനവും 

അന്തരീക്ഷത്തിൽ കാർബൺ ഡൈ ഓക്സസൈഡിന്റെ അളവ് കൂടുന്നതിന്റെ ഫലമായി അത് ആഗിരണം ചെയ്യുന്ന താപത്തിന്റെ അളവ്
കൂടുകയും അതു മൂലം അന്തരീക്ഷം ചൂടുപിടിക്കുകയും ചെയ്യുന്ന പ്രതിഭാസമാണ് ഹരിതഗൃഹ പ്രഭാവം (Green House Effect).
ഹരിതഗൃഹ വാതകങ്ങളുടെ തോത് ക്രമാതീതമായി വർദ്ധിക്കുന്നതിന്റെ ഫലമായി ഭൂമിയുടെ ശരാശരി താപ നിലയിൽ ഉണ്ടാകുന്ന വർദ്ധനവാണ് ആഗോളതാപനം (Global Warming)
ബാരോമീറ്ററിന്റെ നിരപ്പ് ഉയരുന്നത് എന്തിനെ സൂചിപ്പിക്കുന്നു?
Ans : പ്രസന്നമായ കാലാവസ്ഥ 
ബാരോമീറ്ററിന്റെ നിരപ്പ് പെട്ടെന്ന് താഴുന്നത് എന്തിനെ സൂചിപ്പിക്കുന്നു?
Ans : കൊടുങ്കാറ്റിനെ
അന്തരീക്ഷമർദ്ദം അളക്കുന്നതിനുള്ള യൂണിറ്റ്? 
Ans : പാസ്കൽ 
അന്തരീക്ഷ മർദ്ദം അളക്കുന്നതിനുള്ള ഏകകം?
Ans : ഹെക്ടോപാസ്കൽ  (hPa) Hecto Pascal 
ദീർഘനാളത്തെ അന്തരീക്ഷമർദ്ദം സ്വയം രേഖപ്പെടുത്തുന്ന ഉപകരണം?
Ans : ബാരോഗ്രാഫ് 
അന്തരീക്ഷ മർദ്ദത്തിലെ നേരിയ വ്യത്യാസം പോലും രേഖപ്പെടുത്താൻ സഹായിക്കുന്ന ഉപകരണം?
Ans : മൈക്രോ ബാരോവേരിയോ ഗ്രാഫ്
അന്തരീക്ഷ മർദ്ദം അളക്കുന്നതിനുള്ള ഏകകങ്ങൾ?
Ans : മില്ലീബാർ, ഹെക്ടോപാസ്കൽ
അന്തരീക്ഷ മർദ്ദം അളക്കാൻ ഉപയോഗിക്കുന്ന ഉപ കരണങ്ങൾ? 
Ans : മെർക്കുറിക് ബാരോമീറ്റർ, അനറോയിഡ് ബാരോമീറ്റർ
കാലാവസ്ഥാ പ്രവചനത്തിനായി ഉപയോഗിക്കുന്ന ബാരോമീറ്റർ?
Ans : മെർക്കുറിക് ബാരോമീറ്റർ 
ദ്രാവകമില്ലാത്ത ബാരോമീറ്റർ?
Ans : അനിറോയിഡ് ബാരോമീറ്റർ 
ബാരോമീറ്റർ കണ്ടുപിടിച്ചത്?
Ans : ടോറി സെല്ലി (ഇറ്റലി) 

മർദ്ദമേഖലകൾ

ഭൂമിയിൽ ചില നിശ്ചിത അക്ഷാംശങ്ങൾക്കിടയിൽ ഒരേ അന്തരീക്ഷ മർദ്ദമാണ് പൊതുവെ അനുഭവപ്പെടാറ്. ഈ അക്ഷാംശമേഖലകളെ ആഗോള മർദ്ദമേഖലകൾ എന്നു വിളിക്കുന്നു. 
ഭൂമധ്യരേഖയുടെ ഇരുവശങ്ങളിൽ ഏതാണ്ട് 5O മുതൽ 10O വരെ വ്യാപ്തിയിൽ സ്ഥിതി ചെയ്യുന്ന മർദ്ദമേഖല?
Ans : ഭൂമധ്യരേഖ ന്യൂനമർദ്ധമേഖല (Equatorial Low Pressure Belt) 
നിർവാതമേഖല (Doldrums) എന്ന് വിളിക്കുന്ന മർദ്ദമേഖല?
Ans : ഭൂമധ്യരേഖ ന്യൂനമർദ്ധമേഖല 
ഭൂമധ്യരേഖയ്ക്ക് 30° വടക്കും 30° തെക്കും അക്ഷാംശങ്ങളിൽ സ്ഥിതി ചെയ്യുന്ന മർദ്ദമേഖലകൾ?
Ans : ഉപോഷ്ണ ഉച്ചമർദ്ദ മേഖലകൾ (Subtropical High Pressure Belt)
ഹോഴ്സ് ലാറ്റിറ്റ്യൂഡ് എന്ന് വിളിക്കുന്ന മർദ്ദമേഖല?
Ans : ഉപോഷണ ഉച്ചമർദ്ദമേഖലകൾ
ഭൂമധ്യരേഖയ്ക്ക് 60°  വടക്കും 60° തെക്കും അക്ഷാംശങ്ങളിൽ സ്ഥിതി ചെയ്യുന്ന മർദ്ദമേഖലകൾ?
Ans : ഉപധ്രുവീയ ന്യൂനമർദ്ദമേഖലകൾ (Sub Polar Low Pressure Belt)
ധ്രുവപ്രദേശത്ത് അനുഭവപ്പെടുന്ന മർദ്ദമേഖലകൾ?
Ans : ധ്രുവീയ ഉച്ചമർദ്ദമേഖലകൾ  (Polar High Pressure Belt) 
ഏറ്റവും കുറച്ചു താപം ലഭിക്കുന്ന മർദ്ദമേഖലകൾ?
Ans : ധ്രുവീയ ഉച്ചമർദ്ദമേഖലകൾ
ഏത് പ്രഭാവമാണ് ധ്രുവീയ ഉച്ച മർദ്ദമേഖലകളുടെ രൂപീകരണത്തിൽ പ്രധാന പങ്ക് വഹിക്കുന്നത്?
Ans : കൊറിയോലീസ് ബലം

കാറ്റ് 

മർദ്ദം കൂടിയ പ്രദേശങ്ങളിൽ നിന്ന് മർദ്ദം കുറഞ്ഞ പ്രദേശങ്ങളിലേയ്ക്കുള്ള വായുവിന്റെ തിരശ്ചീന ചലനം?
Ans : കാറ്റ്
ഭൂമിയുടെ ഭ്രമണം കാറ്റിന്റെ സഞ്ചാരഗതിയ്ക്ക് വ്യതി യാനം ഉണ്ടാക്കുന്നു.
കാറ്റിനെക്കുറിച്ചുള്ള പഠനം?
Ans : അനിമോളജി

കൊറിയോലിസ് പ്രഭാവം (Coriolis Effect)

ഭൂമിയുടെ ഭ്രമണം മൂലം ഭൗമോപരിതലത്തിൽ സ്വതന്ത്രമായി ചലിക്കുന്ന (ജലം, വായു) വസ്തുക്കൾക്ക് ഉത്തരാർദ്ധഗോളത്തിൽ അവയുടെ സഞ്ചാരദിശ വലത്തോട്ടും ദക്ഷിണാർദ്ധഗോളത്തിൽ അവയുടെ സഞ്ചാ രദിശ ഇടത്തോട്ടും വ്യതിചലിക്കുന്നു. ഈ ദിശാ വ്യതിയാനമാണ് കൊറിയോലിസ് പ്രഭാവം.
കൊറിയോലിസ് പ്രഭാവം കണ്ടെത്തിയത്?
Ans : ഗുസ്താവ് ഡി കൊറിയോലിസ്
കൊറിയോലിസ് പ്രഭാവത്തെക്കുറിച്ച് പഠിക്കുകയും ചിന്തിക്കുകയും ചെയ്ത അമേരിക്കൻ ശാസ്ത്രജ്ഞൻ?
Ans : അഡ്മിറൽ ഫെറൽ
കൊറിയോലിസ് പ്രഭാവത്തിന്റെ സ്വാധീനത്താൽ കാറ്റുകൾക്കുണ്ടാകുന്ന ദിശാവ്യതിയാനത്തെ അടിസ്ഥാനമാക്കി ഫെറൽ ആവിഷ്കരിച്ച നിയമം?
Ans : ഫെറൽ നിയമം
ധ്രുവങ്ങളിൽ നിന്ന് ഭൂമധ്യരേഖാ പ്രദേശത്തേക്ക് വരുംതോറും കൊറിയോലിസ് ബലം കുറയുന്നു.
ആഗോളവാതങ്ങൾ/സ്ഥിരവാതങ്ങൾ(Planetary Winds Permanent Winds)
ഉച്ചമർദ്ദമേഖലയിൽ നിന്ന് ന്യൂനമർദ്ദമേഖലകളിലേക്ക് വീശുന്ന വാതങ്ങളെ ആഗോളവാതങ്ങൾ/സ്ഥിരവാതങ്ങൾ എന്നു വിളിക്കുന്നു. 
വർഷം മുഴുവൻ ഒരേ ദിശയിൽ വീശുന്ന കാറ്റുകളാണ്?
Ans : സ്ഥിരവാതങ്ങൾ
സ്ഥിരവാതങ്ങളെ നിയന്ത്രിക്കുന്നത്?
Ans : ആഗോള മർദ്ദമേഖലകൾ
ആഗോളവാതങ്ങൾ (Planetary Winds) എന്നറിയപ്പെടുന്നത്?
Ans : സ്ഥിരവാതങ്ങൾ
സ്ഥിരവാതങ്ങളിൽ ഉൾപ്പെടുന്ന കാറ്റുകൾ?
Ans : വാണിജ്യവാതങ്ങൾ (Trade winds),പശ്ചിമവാതങ്ങൾ (Westerlies),ധ്രുവീയവാതങ്ങൾ (Polar Winds)
ഭൂമധ്യരേഖയ്ക്ക് ഇരുവശവും 300 അക്ഷാംശങ്ങളിൽ നിന്ന് ഭൂമധ്യരേഖാ പ്രദേശത്തേയ്ക്ക് വീശുന്ന കാറ്റുകൾ?
Ans : വാണിജ്യവാതങ്ങൾ (Trade winds)
7.30° അക്ഷാംശങ്ങളിൽ നിന്ന് ഭൂമധ്യരേഖയിലേക്കു വീശുന്നത്.?
Ans : തെക്ക് കിഴക്കൻ വാണിജ്യവാതം (South East Trade winds)
രണ്ട് അർദ്ധഗോളങ്ങളിൽ നിന്നും ഭൂമധ്യരേഖയിലേക്ക് വീശുന്ന വാണിജ്യ വാതങ്ങൾ കൂടിച്ചേരുന്ന ഭാഗം?
Ans : ഇന്റർട്രോപിക്കൽ കൺവർജൻസ് സോൺ(ITCZ)
ഇന്റർട്രോപിക്കൽ കൺവർജൻസ് സോണുകൾ കാണപ്പെടുന്ന മേഖല?
Ans : ഡോൾഡ്രം മേഖല
ഉപോഷ്ണമേഖലാ ഉച്ചമർദ്ദമേഖലയിൽ നിന്നും ഉപധ്രുവീയ ന്യൂനമർദ്ദമേഖലയിലേക്ക് വീശുന്ന കാറ്റുകളാണ്?
Ans : പശ്ചിമവാതങ്ങൾ (Westerlies)
പടിഞ്ഞാറ് ദിശയിൽ നിന്ന് വീശുന്ന കാറ്റുകളായതിനാലാണ് ഇവയെ പശ്ചിമവാതങ്ങൾ എന്നു വിളിക്കുന്നത്
ഉത്തരാർദ്ധഗോളത്തിൽ  പശ്ചിമവാതങ്ങൾ തെക്ക് പടിഞ്ഞാറ് ദിശയിൽ നിന്ന് വടക്ക് കിഴക്ക് ദിശയിലേക്ക് വീശുന്നു 
ദക്ഷിണാർദ്ധഗോളത്തിൽ പശ്ചിമവാതങ്ങൾ വടക്ക് പടിഞ്ഞാറ് ദിശയിൽ നിന്ന് തെക്ക് കിഴക്ക് ദിശയിലേക്ക് വീശുന്നു. 
വൻകരയുടെ അഭാവവും വിസ്തൃതമായുള്ള സമുദ്രങ്ങളും ദക്ഷിണാർദ്ധഗോളത്തിൽ പശ്ചിമവാതങ്ങൾ കൂടുതൽ ശക്തിയാർജിക്കാൻ  സഹായിക്കുന്നു.
ടാസ്മാനിയ, ന്യൂസിലാന്റ് എന്നീ ദ്വീപുകളിൽ ഏറ്റവും കൂടുതൽ മഴയ്ക്ക് കാരണമാകുന്ന കാറ്റ്?
Ans : റോറിംഗ് ഫോർട്ടീസ് 
ധ്രുവപ്രദേശങ്ങളിൽ നിന്ന് ഉപ്രധുവീയ പ്രദേശത്തേയ്ക്ക് വീശുന്ന കാറ്റ്?
Ans : ധ്രുവീയ കാറ്റ്(Polar winds)
പൂർവ്വവാതങ്ങൾ (Easterlies)എന്ന്  അറിയപ്പെടുന്നത്?
Ans : ധ്രുവീയ കാറ്റ്

കാലികവാതങ്ങൾ  (Seasonal Winds)

ഋതുഭേദങ്ങൾക്കനുസരിച്ച് ദിശകൾക്ക് വ്യതിയാനം സംഭവിക്കുന്ന കാറ്റുകൾ?
Ans : കാലികവാതങ്ങൾ
കാലികവാതങ്ങൾക്കുദാഹരണം?
Ans : മൺസൂൺ കാറ്റ്, കരക്കാറ്റ്, കടൽക്കാറ്റ്, പർവ്വതക്കാറ്റ്, താഴ്വരക്കാറ്റ്
‘മൺസൂൺ' എന്ന പദം ഏത് വാക്കിൽ നിന്നാണ് ഉണ്ടായത്?
Ans : ഋതുക്കൾ എന്നർത്ഥം വരുന്ന മൗസിം എന്ന അറബ് പദത്തിൽ നിന്ന്
ദക്ഷിണാർദ്ധ ഗോളത്തിൽ 350യ്ക്കും 450 യ്ക്കും ഇടയിൽ വീശുന്ന പശ്ചിമവാതങ്ങൾ?
Ans : അലമുറയിടുന്ന അറുപതുകൾ(Roaring Forties) 
ദക്ഷിണാർദ്ധഗോളത്തിൽ 450  യ്ക്കും 550 യ്ക്കും ഇടയിൽ വീശുന്ന പശ്ചിമവാതങ്ങൾ?
Ans : കഠോരമായ അൻപതുകൾ (Furious fifties)
ദക്ഷിണാർദ്ധഗോളത്തിൽ 550 യ്ക്കും 650 യ്ക്കും ഇടയിൽ വീശുന്ന പശ്ചിമവാതങ്ങൾ?
Ans : അലമുറയിടുന്ന അറുപതുകൾ (Screaming sixties)
തെക്ക് പടിഞ്ഞാറൻ മൺസൂൺ അനുഭവപ്പെടുന്ന മാസങ്ങൾ?
Ans : ജൂൺ - സെപ്തംബർ
വടക്ക് കിഴക്കൻ മൺസൂൺ അനുഭവപ്പെടുന്ന മാസങ്ങൾ?
Ans : ഒക്ടോബർ -നവംബർ
എ.ഡി 45ൽ മൺസൂൺ കാറ്റിന്റെ ഗതി കണ്ടെത്തിയ ഗ്രീക്ക് നാവികൻ  ?
Ans : ഹിപ്പാലസ് 
മൺസൂൺ ഏറ്റവും കൂടുതൽ അനുഭവപ്പെടുന്ന രാജ്യങ്ങൾ?
Ans : ഇന്ത്യ, ശ്രീലങ്ക 
പകൽ സമയങ്ങളിൽ കടലിൽ നിന്നും കരയിലേക്ക് വീശുന്ന കാറ്റുകൾ?
Ans : കടൽക്കാറ്റ് (Sea breeze) 
രാത്രിസമയങ്ങളിൽ കരയിൽ നിന്ന് കടലിലേക്ക് വീശുന്ന കാറ്റുകൾ?
Ans : കരക്കാറ്റ് (Land breeze) 
താഴ്വരക്കാറ്റ് വീശുന്നത്?
Ans : പകൽ സമയം
പർവ്വതക്കാറ്റ് വീശുന്നത്?
Ans : രാത്രി സമയം 

അസ്ഥിരവാതങ്ങൾ (Variable Winds)

അന്തരീക്ഷത്തിലെ വ്യതിയാനങ്ങൾക്കനുസരിച്ച് രൂപം കൊള്ളുന്ന കാറ്റുകൾ?
Ans : അസ്ഥിരവാതങ്ങൾ 
അസ്ഥിരവാതങ്ങൾക്ക് ഉദാഹരണം?
Ans : ചക്രവാതം (Cyclone),പ്രതിചക്രവാതം  (Anticyclone) 
അന്തരീക്ഷത്തിന്റെ ഒരു ഭാഗത്ത് കുറഞ്ഞ മർദ്ദവും അതിന് ചുറ്റും ഉയർന്ന മർദ്ദവും അനുഭവപ്പെടുമ്പോൾ കുറഞ്ഞ മർദ്ദകേന്ദ്രത്തിലേക്ക് ചുറ്റും നിന്ന് വീശുന്ന അതിശക്തമായ കാറ്റ്? 
Ans : ചക്രവാതം 
ചക്രവാതത്തിനുള്ളിൽ നടക്കുന്ന ഊർജ്ജ പരിവർത്തനം?
Ans : താപോർജ്ജം ഗതികോർജ്ജമായി മാറുന്നു 
ചക്രവാതം രൂപപ്പെട്ട് ശക്തിപ്രാപിക്കുന്ന വിവിധ ഘട്ടങ്ങളെ ഒരുമിച്ച് വിളിക്കുന്നത്?
Ans : സൈക്ലോജനിസിസ്
'പാമ്പിന്റെ ചുരുൾ’ എന്നർത്ഥം വരുന്ന ഗ്രീക്ക് വാക്കിൽ നിന്നുണ്ടായത്?
Ans : സൈക്ലോൺ
രൂപംകൊള്ളുന്ന പ്രദേശത്തിന്റെ അടിസ്ഥാനത്തിൽ ചക്രവാതങ്ങളെ രണ്ടായി തിരിച്ചിരിക്കുന്നു?
Ans : ഉഷ്ണമേഖലാ ചക്രവാതങ്ങൾ (Tropical cyclone), മിതോഷ്ണമേഖലാ ചക്രവാതങ്ങൾ(Temperate cyclone)
ബംഗാൾ ഉൾക്കടലിലെ ശക്തമായ ചുഴലിക്കാറ്റുകൾക്ക് 'ചക്രവാതം' എന്ന പേര് നല്കിയത്?
Ans : ക്യാപ്റ്റൻ ഹെൻറി പിഡിംഗ്ടൺ (1848) 
മിതോഷ്ണമേഖല ചക്രവാതം ഉത്തരാർദ്ധഗോളത്തിലും ദക്ഷിണാർദ്ധഗോളത്തിലും 350 മുതൽ 650 വരെയുള്ള അക്ഷാംശരേഖകളിലാണ് അനുഭവപ്പെടുന്നത്.
‘V’  ആകൃതിയിൽ രൂപം കൊള്ളുന്ന ചക്രവാതങ്ങൾ?
Ans : മിതോഷ്ണമേഖല ചക്രവാതങ്ങൾ
ഹരിക്കെയിൻസിന്റെ തീവ്രത അളക്കാൻ ഉപയോഗിക്കുന്നത്?
Ans : സാഫിർ സിംപ്സൺ സ്കെയിൽ
ഹരിക്കെയിൻസിന്റെ പ്രധാന വാകഭേദങ്ങൾ?
Ans : ഐവാൻ, ഡെന്നീസ്, റീത്ത, വിൽമ, കത്രീന, ഒഫീലിയ 
ചോർപ്പിന്റെ (ഫണൽ) ആകൃതിയിൽ മേഘരൂപത്തിൽ കാണപ്പെടുന്ന ചക്രവാതം?
Ans : ടെർണാഡോ 
ചക്രവാതങ്ങൾ ദക്ഷിണാർദ്ധഗോളത്തിൽ വീശുന്ന ദിശ?
Ans : ഘടികാര ദിശ (Clockwise direction)
ചക്രവാതങ്ങൾ ഉത്തരാർദ്ധഗോളത്തിൽ വീശുന്ന ദിശ?
Ans : എതിർഘടികാര ദിശ (Anti clockwise direction)

വാണിജ്യവാതങ്ങളും ഹാഡ്ലി സെല്ലും

 
മധ്യമേഖലയിലേയ്ക്ക് വീശുന്ന വാണിജ്യവാതങ്ങൾ ഡോൾ ഡ്രമ്മിലെത്തി മുകളിലേയ്ക്ക് ഉയരുകയും ഉയർന്ന വിതാനങ്ങളിലൂടെ ഇരുവശവുമുള്ള 300 അക്ഷാംശങ്ങളിലേക്ക് ചെന്ന് തണുത്ത് ഊർന്നി റങ്ങുകയും ചെയ്യുന്നതിന്റെ ഒരു ഭാഗം വീണ്ടും വാണിജ്യവാതങ്ങളായി ഭൂമധ്യരേഖയെ ലക്ഷ്യമാക്കി വീശുന്നു. ഇത്തരത്തിൽ സൃഷ്ടിക്കപ്പെടുന്ന പരിവൃത്തിയാണ് (Cycle), ഹാഡ്ലി സെൽ.
ടൊർണാഡോയുമായി ബന്ധപ്പെട്ടിരിക്കുന്ന മേഘം?
Ans : ക്യമുലോ നിംബസ് 
ഏറ്റവും പ്രക്ഷബ്ധമായ അന്തരീക്ഷ പ്രതിഭാസം?
Ans : ടൊർണാഡോ
ഈ അടുത്തകാലത്ത് അമേരിക്കയിൽ കനത്ത നാശം വിതച്ച ടൊർണാഡോയുടെ വകഭേദം?
Ans : Twister Tornado
ലോകത്തിൽ ഏറ്റവും കൂടുതൽ ടൊർണാഡോകൾ വീശുന്ന രാജ്യം?
Ans : അമേരിക്ക
ടൊർണാഡോ കടന്നുപോകുന്ന പാത?
Ans : ഡാമേജ് പാത്ത്

പ്രതിചക്രവാതം (Anti cyclone)

കേന്ദ്രഭാഗത്ത് ഉയർന്ന മർദ്ദവും ചുറ്റും കുറഞ്ഞ മർദ്ദവും അനുഭവപ്പെടുമ്പോൾ കേന്ദ്രഭാഗത്ത് നിന്ന് പുറത്തേക്ക് വീശുന്ന കാറ്റ്?
Ans : പ്രതിചക്രവാതം
40000 അടി ഉയരത്തിൽ 200-300 ലാറ്റിറ്റ്യൂഡുകൾക്കിടയിലൂടെ വീശിയടിക്കുന്ന കാറ്റ്?
Ans : ജറ്റ് സ്ട്രീം
ജറ്റ് സ്ട്രീം പടിഞ്ഞാറ് നിന്നും കിഴക്കോട്ടാണ് സഞ്ചാരിക്കുന്നത്.

പ്രാദേശിക വാതങ്ങൾ

വളരെ ചെറിയ പ്രദേശത്തെ മാത്രം ബാധിക്കുന്ന കാറ്റുകൾ?
Ans : പ്രാദേശിക വാതങ്ങൾ 
പ്രാദേശിക വാതങ്ങൾ ഉണ്ടാകാൻ കാരണം?
Ans : പ്രാദേശികമായുണ്ടാകുന്ന താപമർദ്ദ വ്യത്യാസങ്ങളാണ്
ഉത്തരേന്ത്യൻ സമതലങ്ങളിൽ വീശുന്ന വരണ്ട ഉഷ്ണ ക്കാറ്റ്  ?
Ans : ലൂ (Loo)
ബംഗാൾ, ബീഹാർ, ആസ്സാം മേഖലകളിൽ ഇടിമിന്നലോടു കൂടിയ പേമാരിക്ക് കാരണമാകുന്ന പ്രാദേശികവാതം?
Ans : നോർവെസ്റ്റർ 
ബംഗാളിൽ കാൽബൈശാഖി എന്നറിയപ്പെടുന്ന കാറ്റ്? 
Ans : നോർവെസ്റ്റർ
കേരളത്തിലും കർണാടകയുടെ തീരങ്ങളിലും
വേനൽക്കാലത്ത് ഇടിയോടു കൂടിയ മഴയ്ക്ക് കാരണമാകുന്ന പ്രാദേശികവാതം?
Ans : മാംഗോഷവർ
പ്രീമൺസൂൺ റെയിൻ, വേനൽമഴ എന്നിങ്ങനെ അറിയപ്പെടുന്ന മഴയാണ്?
Ans : മാംഗോഷവർ
സെപ്റ്റംബർ-ഒക്ടോബർ മാസങ്ങളിൽ മലബാർ തീരത്ത് വീശുന്ന പ്രാദേശിക വാതം?
Ans : എലിഫന്റാ
യൂറോപ്പിലെ ആൽപ്സ് പർവ്വതത്തിന്റെ വടക്കേ ചരുവിൽ വീശുന്ന ഉഷ്ണക്കാറ്റ്?
Ans : ഫൊൻ (Foehn)
മുന്തിരിക്കുലകൾ പാകമാകാൻ സഹായിക്കുന്ന പ്രാദേശികവാതം ?
Ans : ഫൊൻ 
'യൂറോപ്യൻ ചിനൂക്ക്’ എന്നറിയപ്പെടുന്നത്?
Ans : ഫൊൻ
വടക്കേ അമേരിക്കയിലെ റോക്കീസ് പർവ്വതങ്ങളിലെ കിഴക്കൻ ചരുവിലൂടെ താഴേയ്ക്ക് വീശുന്ന ഉഷ്ണക്കാറ്റ്?
Ans : ചിനൂക്ക് (Chinook) 
പടിഞ്ഞാറൻ ആഫ്രിക്കയിൽ വീശുന്ന വരണ്ടകാറ്റ്?
Ans : ഹർമാട്ടൻ (Hamatten)
തെക്ക് കിഴക്കൻ സ്പെയിനിൽ അനുഭവപ്പെടുന്ന പ്രാദേശികവാതം ?
Ans : മിസ്ട്രൽ (Mistral)

ഹോഴ്സ് ലാറ്റിറ്റ്യൂഡും പേരിന്റെ ഉല്പത്തിയും

Ans : പണ്ടു കാലത്ത് കപ്പലുകൾ പായ കെട്ടിയാണ് ഓടിച്ചിരുന്നത്. യൂറോപ്പിൽ നിന്നും അമേരിക്കൻ ഭൂഖണ്ഡങ്ങളിലേയ്ക്ക് സാധനങ്ങളുമായി പോയിരുന്ന കപ്പലുകൾക്ക് തിരശ്ചീന തലത്തിലെ കാറ്റിന്റെ അഭാവം കാരണം 30° ഉത്തരഅക്ഷാംശത്താട് ചേർന്നുള്ള ഭാഗം കടക്കാൻ പ്രയാസമായിരുന്നു. കപ്പലിന്റെ ഭാരം കുറയ്ക്കാൻ വേണ്ടി കുതിരകളെ കടലിലിറക്കിയതിന് ശേഷം കപ്പൽ യാത്ര തുടരുമായിരുന്നു. കുതിരകളെ കടലിലിറക്കേണ്ടി വരുന്ന ഈ നിർവ്വാതമേഖലയ്ക്ക് ഹോഴ്സ് ലാറ്റിറ്റ്യൂഡ് എന്ന പേര് വന്നു.




കാറ്റ് ,കടൽ തീരം , ദ്വീപുകൾ


കാറ്റ്



അന്തരീക്ഷവായുവിന്റെ ഭൗമോപരിതലത്തിലൂടെയുള്ള തിരശ്ചീനചലനമാണ് കാറ്റ് 

മന്ദമാരുതന്റെ വേഗം മണിക്കൂറിൽ അഞ്ചുമുതൽ ഒമ്പതുവരെ കിലോമീറ്ററാണ്. 

37 മുതൽ 68 വരെ കിലോമീറ്ററാണ് ഒരു ചണ്ഡമാരുതന്റെ മണിക്കുറിലെ വേഗം.

കൊടുങ്കാറ്റിന്റെ വേഗം മണിക്കൂറിൽ ശരാശരി 52 മുതൽ 96 വരെ കിലോമീറ്ററാണ്.

'ടൊർണാഡോ' കൊടുങ്കാറ്റുകളാണ് ഏറ്റവും പ്രക്ഷുബ്ധമായ അന്തരീക്ഷ പ്രതിഭാസം.

’ടൊർണാഡോയുടെ തീവ്രത രേഖപ്പെടുത്താനാണ് ഫ്യൂജിതാ സ്കെയിൽ ഉപയോഗിക്കുന്നത്.

സാഫിർ-സിംപ്സൺ സ്കെയിൽ രേഖപ്പെടുത്തുന്നത് ഹരിക്കെയിനുകളുടെ ശക്തിയാണ്

കാറ്റിന്റെ തീവ്രത അളക്കാണ് ബ്യൂഫോർട്ട്സ്കെയിൽ  ഉപയോഗിക്കുന്നത്

അനിമോമീറ്റർ ഉപയോഗിക്കുന്നത്  കാറ്റിന്റെ മർദം  അളക്കാനാണ്

കാറ്റിന് ഒരേ വേഗമുള്ള പ്രദേശങ്ങളെ കൂട്ടിയോജിപ്പിച്ച് ഭൂപടത്തിൽ വരയ്ക്കുന്ന രേഖകളാണ് ഐസേടാക്കുകൾ.

അന്തരീക്ഷമർദം അളക്കാനുള്ളഹെക്ടോപാസ്കൽ(വുമ)100പാസ്കലാണ് ഒരു ഹെക്ടോപാസ്കൽ  ഒരു മില്ലിബാർ ഒരു ഹെക്ടോപാസ്കലിനു തുല്യം

ഇറ്റാലിയൻ ശാസ്ത്രജ്ഞനായ ടോറിസെല്ലിയാണ് ആദ്യമായി ബാരോമീറ്റർ നിർമിച്ചത്. 

സമുദ്രനിരപ്പിൽ വായു ചെലുത്തുന്ന അന്തരീക്ഷമർദം കണ്ണാടിക്കുഴലിൽ 76 സെ.മീ. ഉയരത്തിൽ രസം താങ്ങിനിർത്താൻ പര്യാപ്തമാണ്

സമുദ്രനിരപ്പിലെ ശരാശരി അന്തരീക്ഷമർദം 1013.2 hpa-നു തുല്യമാണ്.

ഭൂമധ്യരേഖയ്ക്ക് ഇരുവശത്തുമായി അഞ്ച് ഡിഗ്രി അക്ഷാംശവ്യാപ്തിവരെ വായു ചൂടുപിടിച്ച് മുകളിലേക്ക് ഉയർന്നുകൊണ്ടിരിക്കുന്നതിനാൽ ഇവിടെ ശക്തമായ കാറ്റില്ല.നിർവാതമേഖല (Doldrums) എന്നീ പ്രദേശം അറിയപ്പെടുന്നു.

 'കുതിര അക്ഷാംശം' (Horse Latitude) എന്നറിപ്പെടുന്നത് 30 ഡിഗ്രി തെക്ക്-വടക്ക് അക്ഷാംശങ്ങളാണ് ദുർബലമായി കാറ്റു വീശുന്ന മേഖലയാണിത്.

’ഋതുക്കൾ' എന്നർഥം വരുന്ന 'മൗസിം' എന്ന അറബ്പദത്തിൽനിന്നാണ്‘മൺസൂൺ' എന്ന വാക്കുണ്ടായത്. 

ബംഗാൾ ഉൾക്കടലിലെ ചുഴലിക്കാറ്റുകൾക്ക് 'സൈക്ലോൺ' എന്ന പേരു നൽകിയത് ക്യാപ്ടൻ ഹെൻ്റി പിഡിങ്ടൺ. 

ദൈനംദിന കാലാവസ്ഥാപഠനങ്ങൾക്ക് ഉപയോഗിക്കുന്ന ഉപകരണമാണ് റേഡിയോ സോണ്ട്

അന്തരീക്ഷ ആർദ്രത അളക്കാൻ ഹൈഡ്രോമീറ്റർ ഉപയോഗിക്കുന്നു.

ബംഗാൾ ഉൾക്കടലിൽ രൂപംകൊള്ളുന്ന അതിശക്തമായ ചുഴലിക്കാറ്റാണ്'ചക്രവാതം അഥവ  സൈക്ലോൺ'. 

ടൈഫൂൺ എന്നറിയപ്പെടുന്നത് ചൈനാകടലിൽ രൂപംകൊള്ളുന്ന ചക്രവാതമാണ്. 

വില്ലി-വില്ലീസ് എന്നറിയപ്പെടുന്നത്,ഓസ്ട്രേലിയയ്ക്കു വടക്കുപടിഞ്ഞാറായി ദക്ഷിണ പസഫിക് സമുദ്രത്തിൽ രൂപംകൊള്ളുന്ന ചക്രവാതമാണ്.

ഹരിക്കെയിൻ എന്നത് മെക്സിക്കോ, വെസ്റ്റിൻഡീസ് എന്നീ പ്രദേശങ്ങളോടു ചേർന്നുടലെടുക്കുന്ന ചക്രവാതമാണ്.

ചോർപ്പിന്റെ ആകൃതിയിൽ മേഘങ്ങളുടെ അടിഭാഗത്തുനിന്ന് രൂപമെടുത്ത് വീശിയടിക്കുന്ന ചുലഴി   ക്കൊടുങ്കാറ്റാണ്  ‘ടൊ‌ർണാഡോ’

അമേരിക്കയിൽ കനത്ത നാശം വിതയ്ക്കുന്ന ചുലഴി   ക്കൊടുങ്കാറ്റായ ‘ട്വിസ്റ്റർ’ടൊ‌ർണാഡോയുടെ വകഭേദമാണ് 

‘ബ്രേവ് വെസ്റ്റ് വിൻഡ്’ എന്നറിയപ്പെടുന്നത് പശ്ചിമവാതകളാണ്. 

35 മുതൽ 45 വരെ ഡിഗ്രി തെക്കൻ ആക്ഷാംശരേഖയിലെ ശക്തമായ കാറ്റാണ് 'അലറുന്ന നാൽപ്പതുകൾ' (Roaring forties)ഫ്യൂറിയസ് ഫിഫ്റ്റീസ്(Furious fifties)എന്നത് 45 മുതൽ 55 വരെ ഡിഗ്രി തെക്കൻ അക്ഷാംശമേഖലകളിൽ വീശുന്ന ശക്തമായ കാറ്റുകളാണ്.

55  മുതൽ 65 വരെ ഡിഗ്രി തെക്കൻ അക്ഷാംശമേഖലയിലെ ശക്തമായ കാറ്റാണ്'സ്ക്രീമിങ്സിക്സ്റ്റീസ് (Screaming sixties).

അന്തരീക്ഷമർദം അളക്കാനുള്ള ബാരോ മീറ്ററിന്റെ നിരപ്പ് ഉയരുന്നത് പ്രസന്നമായകാലാവസ്ഥയെ  സൂചിപ്പിക്കുന്നു. 

ബാരോമീറ്റർ നിരപ്പ് പെട്ടെന്ന് താഴുന്നത് കൊടുങ്കാറ്റിന്റെ സൂചനയാണ്.


കടൽത്തീരം


 

ലോകത്ത് ഏറ്റവും കൂടുതൽ കടൽത്തീരമുള്ള രാജ്യം, വലുപ്പത്തിൽ രണ്ടാം സ്ഥാനമുള്ള കാനഡയാണ്. മൂന്നു മഹാസമുദ്രങ്ങളുമായി സമുദ്രതീരമുള്ള രാജ്യങ്ങൾ യു.എസ്.എ., കാനഡ എന്നിവ. പസിഫിക്, അറ്റലാൻറിക്, ആർട്ടിക് മഹാസമുദ്രങ്ങളുമായാണ് ഇവയ്ക്ക് സമുദ്രതീരമുള്ളത്. 

ഏറ്റവും കൂടുതൽ കടൽത്തീരമുള്ള ഏഷ്യയിലെ രാജ്യം ഇൻഡൊനീഷ്യ. ലോകത്തിലെ ഏറ്റവും വലിയ  ദ്വീപസമൂഹവും ഇതുതന്നെ. 

ഇന്ത്യയിൽ ഏറ്റവും കൂടുതൽ കടൽത്തീരമുള്ള സംസ്ഥാനം ഗുജറാത്ത് ആന്ധ്രാപ്രദേശാണ് രണ്ടാമത് 

ഒമ്പത് ഇന്ത്യൻ സംസ്ഥാനങ്ങൾക്കാണ് സമുദ്രതീരമുള്ളത്, ഗുജറാത്ത്, മഹാരാഷ്ട്ര, ഗോവ്,കർണാടകം, കേരളം, തമിഴ്നാട്, ആന്ധ്രാപ്രദേശ്, ഒഡിഷ, പശ്ചിമബംഗാൾ എന്നിവ. 

ഏറ്റവും കൂടുതൽ സമുദ്രതീരമുള്ള കേരളത്തിലെജില്ല

- കണ്ണൂർ.


ദ്വീപുകൾ



പ്രസിദ്ധങ്ങളായ ‘ഹണിമൂൺ’, ബ്രേക്ഫാസ്റ്റ്',ദ്വീപുകൾ

 ഒഡിഷയിലെ ചിൽക്കാ തടാകത്തിലാണ്. 

വിനോദസഞ്ചാരകേന്ദ്രമായ പാതിരാമണൽ ദ്വീപ് വേമ്പനാട്ട് കായലിലാണ് ആലപ്പുഴ ജില്ലയിയുടെ ഭാഗം . 

ലോകത്തിലെ ഏറ്റവും വലിയ ദ്വീപായ ഗ്രീൻലൻഡ്,ഡെന്മാർക്കിന്റെ ഭാഗമാണ്

‘കലാലിക്കത്ത്  നൂനത്ത്’ എന്നാണ് ഗ്രീൻലൻഡിന്റെ തദ്ദേശീയഭാഷയിലെ വിളിപ്പേര്.

ലോകത്തിലെ ഏറ്റവും ജനസംഖ്യ കൂടിയ ദ്വീപ് ഇൻഡൊനീഷ്യയിലെ ജാവ. 

പരിണാമസിദ്ധാന്തത്തിന്റെ ഉപജ്ഞാതാവായ ചാൾസ് ഡാർവിന്റെ പഠനയാത്രകളുമായി ബന്ധപ്പെട്ട് പ്രസിദ്ധമായ ഗാലപ്പഗോസ് ദ്വീപ്  പസിഫിക് സമുദ്രത്തിലാണ് ഇക്വഡോറിന്റെ നിയന്ത്രണത്തിലാണ് ഈ പ്രദേശം. 

പ്രാചീന സംസ്കൃതിയുമായി ബന്ധപ്പെട്ടുള്ള ശിലാബിംബങ്ങൾക്ക് പേരുകേട്ട ഈസ്റ്റർ ദ്വീപ് പസിഫിക് സമുദ്രത്തിലാണ് ചിലിയുടെ നിയന്ത്രണത്തിലാണീ പ്രദേശം. 

ഇന്ത്യൻ മഹാസമുദ്രത്തിലെ, അമേരിക്കൻ സൈനികകേന്ദ്രമാണ്  ഡീഗോഗാർഷ്യ ദ്വീപ് 

തെക്കുകിഴക്കേഷ്യയിലെ ഏറ്റവും വലിയ നദീജന്യ ദീപായ മാജുലി, ബ്രഹ്മപുത്രനദിയിലാണ് അസമിലാണിത്. 

'ഏഴു ദ്വീപുകളുടെ നഗരം' എന്നറിയപ്പെടുന്നത് മുംബൈ', 'നക്കാവരം' എന്നറിയപ്പെട്ടിരുന്നത് നിക്കോബാർ ദ്വീപുകൾ. 

മ്യാൻമറിൽ നിന്ന് ചൈന പാട്ടത്തിനെടുത്തിരിക്കുന്ന ബംഗാൾ ഉൾക്കടലിലെ ദ്വീപാണ് കോക്കോദ്വീപ് 

ഇന്ത്യയുടെ ഭാഗമായുള്ള ആകെ ദ്വീപുകൾ 247. 

അമേരിക്കൻ ഐക്യനാടുകളുടെ ഭാഗമായ ഏക ദ്വീപു സംസ്ഥാനം ഹവായ്. 

ഇന്ത്യയിലെ ഏറ്റവും വലിയ കേന്ദ്രഭരണപ്രദേശമാണ് ആൻഡമാൻ നിക്കോബാർ ദ്വീപസമൂഹം. 

ഇന്ത്യയിലെ ഏക സജീവ അഗ്നിപർവതമായ ബാരൺ, വടക്കൻ ആൻഡമാനിലാണ് 

ഇന്ത്യയുടെ ഏറ്റവും തെക്കേയറ്റമായ 'ഇന്ദിരാ പോയിൻറ് ആൻഡമാൻ-നിക്കോബാർ ദ്വീപസമൂഹത്തിലാണ്. 

36 ദ്വീപുകൾ ചേർന്നതാണ് ലക്ഷദ്വീപ് സമൂഹം. ഇവിടത്തെ ഏറ്റവും വലിയ ദ്വീപ് ആന്ത്രോത്ത് 

ലക്ഷദ്വീപിന്റെ തലസ്ഥാനം കവരത്തി, ആൻഡമാനിന്റെത് പോർട്ട് ബ്ലെയർ. 

കണ്ണൂരിലെ അറയ്ക്കൽ രാജവംശത്തിനായിരുന്നു വളരെക്കാലം ലക്ഷദ്വീപിന്റെ ഭരണാവകാശം,

ആൻഡമാൻ, നിക്കോബാർ ദ്വീപസമൂഹങ്ങളെ  വേർതിരിക്കു ന്നത് ‘ടെൻ ഡിഗ്രി ചാനൽ’

സൗത്ത് ആൻഡമാൻ, ലിറ്റിൽ ആൻഡമാൻ എന്നിവയെ വേർതിരിക്കുന്നത് 'ഡങ്കൺ പാസേജ്’