ബംഗാളിൽ ഐക്യം നിലനിർത്തുന്നതിനായി ഒക്ടോബർ 16 രാഖിബന്ധൻ ദിനമായി ആചരിക്കാൻ ജനങ്ങളോട് നിർദ്ദേശിച്ചത്?
ans : വിദേശ വസ്തുക്കളെ ബഹിഷ്കരിക്കുക സ്വദേശ വസ്തുക്കളെ പ്രോത്സാഹിപ്പിക്കുക.
സ്വദേശി പ്രസ്ഥാനത്തിന്റെ ഫലമായി ബംഗാൾ കെമിക്കൽസ് ആന്റ് ഫാർമസ്യൂട്ടിക്കൽസ് സ്ഥാപിച്ചത്?
ans : പി.സി. റോയ്
ans : ‘P’ for Punjab, ‘A’ for Afghanistan, ‘K’ for Kashmir, ‘S’ for Sind, ‘Tan’ for Baluchistan
സ്വദേശമിത്രം(തമിഴ്) - ജി. സുബ്രഹ്മണ്യ അയ്യർ
ഇരുപതാം നൂറ്റാണ്ടിലെ ഇന്ത്യ 2
സൂററ്റ് പിളർപ്പ് (1907)
കോൺഗ്രസ്സിലെ മിതവാദികളും തീവ്രവാദികളും രണ്ടായി പിളർന്ന കോൺഗ്രസ്സ് സമ്മേളനം?
ans : സൂററ്റ് സമ്മേളനം
സൂററ്റ് പിളർപ്പ് നടന്ന വർഷം?
ans : 1907
സൂററ്റ് വിഭജനം നടക്കുമ്പോൾ കോൺഗ്രസ്സ് പ്രസിഡന്റ്?
ans : റാഷ് ബിഹാരി ഘോഷ്
കോൺഗ്രസ്സ് ചരിത്രത്തിലെ ഖേദകരമായ സംഭവം എന്ന് ചരിത്രകാരന്മാർ വിശേഷിപ്പിക്കുന്നത്?
ans : സൂററ്റ് പിളർപ്പ്
കോൺഗ്രസ്സിലെ മിതവാദി വിഭാഗത്തിന് നേതൃത്വം നൽകിയത്?
ans : ഗോപാലകൃഷ്ണ ഗോഖലെ
കോൺഗ്രസ്സിലെ തീവ്രവാദി വിഭാഗത്തിന് നേതൃത്വം നൽകിയത്?
ans : ബാല ഗംഗാധര തിലക്
തീവ്രവാദി വിഭാഗത്തിന്റെ ആവശ്യങ്ങളായ സ്വരാജ്യം, വിദേശ വസ്തുക്കൾ ബഹിഷ്കരിക്കൽ" എന്നിവ മിത്രവാദികൾ അംഗീകരിച്ചില്ല. ഇത് പിളർപ്പിലേക്ക് വഴി വച്ചു.
മിന്റോ മോർലി ഭരണപരിഷ്കാരം (1909)
ബ്രിട്ടീഷ് വൈസ്രോയിയായിരുന്ന മിന്റോ പ്രഭുവിന്റെയും സ്റ്റേറ്റ് സെക്രട്ടറിയായിരുന്ന മോർലി പ്രഭുവിന്റെയും നേതൃത്വത്തിൽ ഇന്ത്യയിൽ നടപ്പിലാക്കിയ ഭരണ മാറ്റങ്ങൾ?
ans : മിന്റോ മോർലി ഭരണപരിഷ്കാരങ്ങൾ
മുസ്ലീം വിഭാഗങ്ങൾക്ക് പ്രത്യേക മണ്ഡലങ്ങൾ അനുവദിച്ച ഭരണപരിഷ്കാരം?
ans : മിന്റോ മോർലി ഭരണപരിഷ്കാരം
ഇന്ത്യൻ കൗൺസിൽസ് ആക്ട് 1909 എന്നറിയപ്പെടുന്നത്?
ans : മിന്റോ മോർലി ഭരണപരിഷ്കാരം
ഈ ഭരണപരിഷ്കാര പ്രകാരം വൈസ്രോയിയുടെ എക്സിക്യൂട്ടീവ് കൗൺസിലിലേക്ക് രണ്ട് ഇന്ത്യക്കാരനെയും നിയമിച്ചു.
ഹോം റൂൾ പ്രസ്ഥാനം
ഹോം റൂൾ എന്ന പദം ഇന്ത്യാക്കാർ സ്വീകരിച്ചത്?
ans : അയർലാന്റിലെ സ്വാതന്ത്ര്യസമര പ്രസ്ഥാനത്തിൽ നിന്ന്
ഹോം റൂൾ എന്ന വാക്കിനർത്ഥം?
ans : സ്വയംഭരണം
ഹോം റൂൾ പ്രസ്ഥാനത്തിന്റെ സ്ഥാപക നേതാക്കൾ?
ans : ആനിബസന്റ്, ബാലഗംഗാധര തിലകൻ
‘സ്വാതന്ത്യം എന്റെ ജന്മാവകാശമാണ്, ഞാനതു നേടുക തന്നെ ചെയ്യും’ ഹോംറൂൾ പ്രസ്ഥാനവുമായി ബന്ധപ്പെട്ട് ഈ മുദ്രാവാക്യം മുഴക്കിയത്?
ans : ബാലഗംഗാധര തിലക്
ബ്രിട്ടീഷ് ഗവൺമെന്റ് ആനിബസന്റിനെ തടവിലാക്കിയ വർഷം?
ans : 1917
മദ്രാസിനടുത്തുള്ള അഡയാർ കേന്ദ്രീകരിച്ചു കൊണ്ട് ഹോം റൂൾ പ്രസ്ഥാനം ആരംഭിച്ചത്?
ans : ആനി ബസന്റ്
പൂനെ കേന്ദ്രീകരിച്ചുകൊണ്ട് ഹോംറൂൾ പ്രസ്ഥാനം ആരംഭിച്ചത്?
ans : ബാലഗംഗാധര തിലക്
ഹോംറൂൾ പ്രസ്ഥാനം നിർത്തിവയ്ക്കാൻ കാരണം?
ans : ഇന്ത്യയിൽ ഉത്തരവാദിത്തഭരണം സ്ഥാപിക്കുമെന്ന ബ്രിട്ടീഷ് ഗവൺമെന്റിന്റെ പ്രഖ്യാപനം
മലബാറിൽ പ്രവർത്തനം ആരംഭിച്ച ഹോംറൂൾ ലീഗിന്റെ നേതൃത്വം ആർക്കായിരുന്നു?
ans : കെ.പി.കേശവമേനോൻ
ലക്നൗ സമ്മേളനം(1916)
കോൺഗ്രസിലെ മിതവാദി തീവ്രവാദികളും യോജിച്ച സമ്മേളനം?
ans : 1916-ലെ ലക്നൗ സമ്മേളനം
ലീഗും കോൺഗ്രസ്സും അവയുടെ പ്രത്യേക സമ്മേളനങ്ങളിൽ പ്രത്യേക നിയോജക മണ്ഡലങ്ങളെ അടിസ്ഥാനമാക്കിയുള്ള രാഷ്ട്രീയ പരിഷ്കരണങ്ങൾക്കുവേണ്ടി യോജിച്ച പദ്ധതി മുന്നോട്ടുവെച്ച സമ്മേളനം?
ans : ലക്നൗ സമ്മേളനം
ലക്നൗ സമ്മേളനത്തിന്റെ അദ്ധ്യക്ഷൻ?
ans : എ.സി. മജുംദാർ
കാർഷിക പ്രക്ഷോഭങ്ങൾ
ചമ്പാരൻ സത്യാഗ്രഹം(1917)
ഗാന്ധിജിയുടെ ഇന്ത്യയിലെ ആദ്യത്തെ സത്യാഗ്രഹം?
ans : ചമ്പാരൻ സത്യാഗ്രഹം
ചമ്പാരൻ എവിടെയാണ് സ്ഥിതി ചെയ്യുന്നത്?
ans : ബീഹാർ
നീലം തോട്ടങ്ങളിൽ ജോലി ചെയ്തിരുന്ന കർഷകരെ പാശ്ചാത്യന്മാർ ചൂഷണം ചെയ്യുന്നതിനെതിരെ നടന്ന പ്രക്ഷോഭം?
ans : ചമ്പാരൻ സത്യാഗ്രഹം
ഗാന്ധിജി ഇന്ത്യൻ രാഷ്ട്രീയത്തിൽ സജീവമാകാൻ കാരണമായ സത്യാഗ്രഹം?
ans : ചമ്പാരൻ സത്യാഗ്രഹം
ചമ്പാരൻ സത്യാഗ്രഹത്തിലെ പ്രാദേശിക നേതാവ്?
ans : രാജ്‌കുമാർ ശുക്ല
അഹമ്മദാബാദ് മിൽ സമരം(1918)
ഗാന്ധിജിയുടെ നേതൃത്വത്തിൽ നടന്ന ആദ്യത്തെ നിരാഹാര സമരം?
ans : അഹമ്മദാബാദ് മിൽ സമരം
അഹമ്മദാബാദിലെ മിൽ ഉടമകളും തൊഴിലാളികളും തമ്മിൽ നടന്ന സമരം?
ans : അഹമ്മദാബാദ് മിൽ സമരം
തൊഴിലാളികളോട ഐക്യദാർഢ്യം പ്രഖ്യാപിച്ചു കൊണ്ട് ഗാന്ധിജി സമരമുഖത്തേയ്ക്ക് കാൽവെച്ചു.
ans : 14.35 ശതമാനം വേതന വർധനവ ആവശ്യപ്പെട്ട് ഗാന്ധിജി മരണം വരെ നിരാഹാര സമരം ആരംഭിച്ചു.
സമരം തുടങ്ങി നാലാം ദിനം മിൽ ഉടമകൾ ആവശ്യം അംഗീകരിക്കുകയും ഗാന്ധിജി നിരാഹാര സമരം അവസാനിപ്പിക്കുകയും ചെയ്തു.
ഖേദാ സത്യാഗ്രഹം (1918)
ഗുജറാത്തിലെ ഖേദ ജില്ലയിൽ കർഷകർ നടത്തിയ പ്രക്ഷോഭമാണ് ഖേദാ സത്യാഗ്രഹം.
ഗുജറാത്തിലെ വരൾച്ചയെത്തുടർന്ന് കർഷകർ സർക്കാരിനോട് നികുതി ഇളവ് ആവശ്യപ്പെട്ടിരുന്നു.
എന്നാൽ നികുതി ഇളവ് നൽകിയിലെന്നുമാത്രമല്ല നികുതി അടയ്ക്കാത്തവരുടെ വസ്തുക്കൾ ബ്രിട്ടീഷ് ഗവൺമെന്റ് പിടിച്ചെടുക്കുകയും ചെയ്തു.
ഇതിനെ തുടർന്ന് ഗാന്ധിജിയുടെയും, സർദാർ വല്ലഭായ് പട്ടേലിന്റെയും നേതൃത്വത്തിൽ നികുതി നിഷേധ (പക്ഷോഭങ്ങൾ ആരംഭിച്ചു.
ഇതിന്റെ ഫലമായി ബ്രിട്ടീഷ് ഗവൺമെന്റ് 2 വർഷത്തേക്കുള്ള
നികുതി വേണ്ടെന്നു വയ്ക്കുകയും പിടിച്ചെടുത്ത വസ്തുക്കൾ കർഷകർക്ക് തിരികെ ലഭിയ്ക്കുകയും ചെയ്തു.
ഇതിനെ തുടർന്ന് ഗാന്ധിജി സത്യാഗ്രഹം അവസാനിപ്പിച്ചു.
മൊണ്ടേഗു ചെംസ്‌ഫോർഡ് ഭരണപരിഷ്കാരം
ബ്രിട്ടീഷ് വൈസ്രോയിയായിരുന്ന പ്രഭുവിന്റെയും സ്റ്റേറ്റ് സെക്രട്ടറിയായിരുന്ന മൊണ്ടേഗു പ്രഭുവിന്റെയും നേതൃത്വത്തിൽ ഇന്ത്യ
നടപ്പിലാക്കിയ ഭരണ മാറ്റങ്ങൾ?
ans : മൊണ്ടേഗു ചെംസ്‌ഫോർഡ് ഭരണപരിഷ്കാരങ്ങൾ
ഗവൺമെന്റ് ഓഫ് ഇന്ത്യ ആക്ട് 1919 എന്നറിയപ്പെടുന്നത്?
ans : മൊണ്ടേഗു ചെംസ്‌ഫോർഡ് ഭരണപരിഷ്കാരം
പ്രവിശ്യകളിൽ ദ്വിഭരണം ഏർപ്പെടുത്തിയ ഭരണപരിഷ്കാരം?
ans : മൊണ്ടേഗു ചെംസ്‌ഫോർഡ് ഭരണപരിഷ്കാരം
ഇന്ത്യയിൽ ദ്വിമണ്ഡല സമ്പ്രദായം ആദ്യമായി നിർദ്ദേശിച്ചത്?
ans : മൊണ്ടേഗു ചെംസ്‌ഫോർഡ് ഭരണപരിഷ്കാരമാണ്
ഈ ഭരണപരിഷ്കാരപ്രകാരം വൈസ്രോയിയുടെ എക്സിക്യൂട്ടീവ് കൗൺസിലിലെ ഇന്ത്യക്കാരുടെ എണ്ണം 3 ആയി ഉയർത്തി.
നിസ്സഹകരണ പ്രസ്ഥാനം
നിസ്സഹകരണ പ്രസ്ഥാനത്തിന് നേതൃത്വം നൽകിയ ദേശീയ നേതാവ്?
ans : മഹാത്മാഗാന്ധി
നിസ്സഹകരണ പ്രസ്ഥാനത്തിന് പിന്തുണ പ്രഖ്യാപിച്ച കോൺഗ്രസ് സമ്മേളനം?
ans : 1920-ലെ കൽക്കട്ട പത്യേക സമ്മേളനം
ഇന്ത്യൻ ദേശീയ പ്രസ്ഥാനത്തിന്റെ യൂണിഫോം ഖാദി ആയിത്തീർന്നത്?
ans : 1921
നിസ്സഹകരണ പ്രസ്ഥാനത്തെ സഹായിക്കാനായി തിലക് രൂപീകരിച്ച ഫണ്ട്?
ans : സ്വരാജ് ഫണ്ട്
നിസ്സഹകരണ പ്രസ്ഥാനത്തെ തുടർന്ന് തങ്ങളുടെ പ്രാക്ടീസ് ഉപേക്ഷിച്ച പ്രഗത്ഭരായ അഭിഭാഷകർ?
ans : ചിത്തരജ്ഞൻ ദാസ്, മോത്തിലാൽ നെഹ്റു,രാജേന്ദ്ര പ്രസാദ്
നിസ്സഹകരണ പ്രസ്ഥാനത്തിന്റെ ഭാഗമായി രൂപം കൊണ്ട സ്വദേശി വിദ്യാഭ്യാസ സ്ഥാപനങ്ങൾ?
ans : ജാമിയ മിലിയ ഇസ്‌ലാമിയ സർവ്വകലാശാല,കാശി വിദ്യാപീഠം ,ഗുജറാത്ത് വിദ്യാപീഠം,ബീഹാർ വിദ്യാപീഠം
നിസ്സഹകരണ പ്രസ്ഥാനത്തെ ഹിമാലയൻ മണ്ടത്തരം എന്ന് വിശേഷിപ്പിച്ചത്?
ans : ഗാന്ധിജി
നിസ്സഹകരണ പ്രസ്ഥാനം പിൻവലിക്കാൻ കാരണമായ സംഭവം?
ans : ചൗരിചൗരാ സംഭവം
ചൗരിചൗരാ സംഭവം
ans : 1922 ഫെബ്രുവരി 5ന് ഉത്തർപ്രദേശിലെ ഗോരഖ്പൂർ ജില്ലയിലുള്ള ചൗരി ചൗരാ ഗ്രാമത്തിൽ നടന്ന കോൺഗ്രസ്സ് ജാഥയ്ക്ക് നേരെ പോലീസ് വെടിവെച്ചു. തുടർന്ന് ക്ഷമുഭിതരായ ജനക്കൂട്ടം പോലീസ് സ്റ്റേഷൻ ആക്രമിക്കുകയും 22 ഓളം പോലീസുകാരെ അഗ്നിക്കിരയാക്കുകയും ചെയ്തു. ഹിംസാത്മകമായ ഈ സംഭവം ഗാന്ധിജിയെ വേദനിപ്പിക്കുകയും നിസ്സഹകരണ പ്രസ്ഥാനം പിൻവലിക്കാൻ കാരണമാവുകയും ചെയ്തു.
[
nw]
സ്വരാജ് പാർട്ടി (1923)
നിസ്സഹകരണ പ്രസ്ഥാനത്തിന്റെ പെട്ടെന്നുള്ള പിൻവവാങ്ങലിനെ തുടർന്ന് കോൺഗ്രസ്സിലുണ്ടായ അഭിപ്രായ വ്യത്യാസത്തിന്റെ ഫലമായി കോൺഗ്രസ്സിൽ നിന്നും വിട്ടുപോയ നേതാക്കൾ ആരംഭിച്ച സംഘടന (പാർട്ടി)
ans : സ്വരാജ് പാർട്ടി
സ്വരാജ് പാർട്ടിയിലെ പ്രമുഖ നേതാക്കൾ?
ans : സി.ആർ.ദാസ്,മോത്തിലാൽ നെഹ്‌റു,വിതൽഭായ്പട്ടേൽ,ഹക്കീം അജ്മൽഖാൻ, മദൻമോഹൻ മാളവ്യ
സ്വരാജ് പാർട്ടി രൂപീകരിക്കാൻ നേതൃത്വം നൽകിയ പ്രധാന നേതാക്കൾ?
ans : സി.ആർ.ദാസ്,മോത്തിലാൽ നെഹ്‌റു
പ്രവിശ്യകളിലെ ദ്വിഭരണത്തെക്കുറിച്ച് പഠിക്കാൻ നിയമിതനായ കമ്മിറ്റി?
ans : മുധിമാൻ കമ്മിറ്റി
മുധിമാൻ കമ്മിറ്റിയുടെ രൂപീകരണത്തിന് പിന്നിൽ പ്രവർത്തിച്ച പാർട്ടി?
ans : സ്വരാജ് പാർട്ടി
സ്വരാജ് പാർട്ടി രൂപീകൃതമായത്?
ans : 1923 ജനുവരി 1
സ്വരാജ് പാർട്ടി രൂപീകരരിക്കാൻ തീരുമാനമെടുത്ത സമ്മേളനം?
ans : ഗയ സമ്മേളനം (1922 ഡിസംബർ)
സ്വരാജ് പാർട്ടിയുടെ ആദ്യ സമ്മേളനം നടന്ന സ്ഥലം?
ans : അലഹബാദ് (1923)
സ്വരാജ് പാർട്ടിയുടെ ആദ്യ പ്രസിഡന്റ്?
ans : സി.ആർ.ദാസ്
സ്വരാജ് പാർട്ടിയുടെ ആദ്യ സെക്രട്ടറി?
ans : മോത്തിലാൽ നെഹ്‌റു
സൈമൺ കമ്മീഷൻ (1927)
ഇന്ത്യയിലെ പുതിയ ഭരണ പരിഷകരങ്ങളെക്കുറിച്ച് അന്വേഷിക്കാൻ നിയോഗിച്ച കമ്മീഷൻ?
ans : സൈമൺ കമ്മീഷൻ
സൈമൺ കമ്മീഷൻ രൂപീകൃതമായ വർഷം?
ans : 1927
സൈമൺ കമ്മീഷൻ ഇന്ത്യയിൽ വന്ന വർഷം?
ans : 1928 ഫെബ്രുവരി 3
സൈമൺ കമ്മീഷൻ ഇന്ത്യ സന്ദർശിച്ചപ്പോൾ ഇന്ത്യയിലെ വൈസ്രോയി?
ans : ഇർവിൻ പ്രഭു
സൈമൺ കമ്മീഷനിലെ അംഗങ്ങളുടെ എണ്ണം?
ans : 7
സൈമൺ കമ്മീഷനിലെ ചെയർമാൻ?
ans : ജോൺ സൈമൺ
സൈമൺ കമ്മീഷനെ ബഹിഷ്കരിക്കാനുള്ള പ്രധാന കാരണം?
ans : ഇതിൽ ഒരു ഇന്ത്യാക്കാരൻ പോലുമില്ലായിരുന്നു
സൈമൺ കമ്മീഷനെതിരെ ഇന്ത്യയിൽ ഉയർന്ന മുദ്രാവാക്യം?
ans : സൈമൺ ഗോ ബാക്ക്
സൈമൺ കമ്മീഷനെതിരെ ലാഹോറിൽ നടന്ന പ്രതിഷേധത്തെ തുടർന്ന് പോലീസിന്റെ അടിയേറ്റ് മരിച്ച നേതാവ്?
ans : ലാലാ ലജ്പത് റായ്
ലാലാ ലജ്പത് റായ്യുടെ മരണത്തിനു കാരണക്കാരനായ ബ്രിട്ടീഷ് പോലീസ് ഉദ്യോഗസ്ഥൻ ?
ans : സാൻഡേഴ്സൺ
സാൻഡേഴ്സനെ വധിച്ച ധീര ദേശാഭിമാനി?
ans : ഭഗത്‌സിങ്
സൈമൺ കമ്മീഷൻ തിരിച്ചു പോയ വർഷം?
ans : 1929 മാർച്ച് 3
സൈമൺ കമ്മീഷൻ റിപ്പോർട്ട് സമർപ്പിച്ച വർഷം?
ans : 1930
ബർദോളി സമരം
ഭൂനികുതി വർധനവിനെതിരെ ഗുജറാത്തിലെ കർഷകർ നടത്തിയ സമരം?
ans : ബർദോളി സമരം
ബർദോളി സമരത്തിന് നേതൃത്വം നൽകിയത് ?
ans : സർദാർ വല്ലഭായി പട്ടേൽ
ബർദോളി സത്യാഗ്രഹത്തെ തുടർന്ന് വല്ലഭായി പട്ടേലിന് 'സർദാർ' എന്ന സ്ഥാനപേര് നൽകിയത്?
ans : ഗാന്ധിജി
നെഹ്‌റു റിപ്പോർട്ട് (1928)
നെഹ്റു റിപ്പോർട്ടിന്റെ അദ്ധ്യക്ഷൻ?
ans : മോത്തിലാൽ നെഹ്റു
നെഹ്റു റിപ്പോർട്ട് പാസ്സാക്കാൻ കഴിയാത്തതിനു കാരണം?
ans : വർഗ്ഗീയ വാദികളുടെ എതിർപ്പ്
ഇന്ത്യക്ക് ഡൊമിനിയൻ പദവി നൽകണമെന്ന് ഗവൺമെന്റിനോടാവശ്യപ്പെട്ട സമ്മേളനം?
ans : കൊൽക്കത്ത സമ്മേളനം(1928)
നെഹ്റു റിപ്പോർട്ടിനെ എതിർത്തുകൊണ്ട് 1929-ൽ 14 തത്വങ്ങൾ (14 points)രൂപം നൽകിയത്?
ans : മുഹമ്മദലി ജിന്ന
പൂർണ്ണ സ്വരാജ് (1929)
കോൺഗ്രസിന്റെ ലക്ഷ്യം ‘പൂർണ്ണ സ്വരാജ്’ ആണെന്ന് പ്രഖ്യാപിച്ച സമ്മേളനം?
ans : 1929 -ലെ ലാഹോർ സമ്മേളനം
ലാഹോർ കോൺഗ്രസ് സമ്മേളനത്തിലെ അദ്ധ്യക്ഷൻ?
ans : ജവഹർലാൽ നെഹ്‌റു
ലാഹോർ സ്വാതന്ത്ര്യ പ്രഖ്യാപനത്തെ തുടർന്ന് സ്വാതന്ത്ര്യത്തിന്റെ ത്രിവർണ്ണ പതാക ആദ്യമായി ഉയർത്തിയത്?
ans : 1929 ഡിസംബർ 31
പൂർണ്ണ സ്വരാജ് പ്രഖ്യാപനത്തെ തുടർന്ന് ഇന്ത്യയുടെ ആദ്യത്തെ സ്വാതന്ത്ര്യദിനമായി ആഘോഷിച്ചത്?
ans : 1930 ജനുവരി 26 ന്
ഈ ദിവസത്തിന്റെ ഓർമ്മയ്ക്കായാണ് ജനുവരി 26 ഇന്ത്യയുടെ റിപ്പബ്ലിക് ദിനമായി തിരഞ്ഞെടുത്തത്.
സിവിൽ നിയമ ലംഘന പ്രസ്ഥാനം(1930)
ബ്രിട്ടീഷ് ഭരണത്തിനെതിരെ ഗാന്ധിജി നയിച്ച രണ്ടാമത്തെ ജനകീയ പ്രക്ഷോഭം?
ans : സിവിൽ നിയമ ലംഘന പ്രസ്ഥാനം
സിവിൽ നിയമ ലംഘന പ്രസ്ഥാനം ആരംഭിക്കാൻ തീരുമാനിച്ച കോൺഗ്രസ് സമ്മേളനം?
ans : 1929-ലെ ലാഹോർ സമ്മേളനം
സിവിൽ നിയമ ലംഘന പ്രസ്ഥാനത്തിന്റെ ഭാഗമായി ഗാന്ധിജി നടത്തിയ സമരം?
ans : ഉപ്പു സത്യാഗ്രഹം (1930)
ഉപ്പ് സത്യാഗ്രഹ യാത്ര ആരംഭിച്ചത്?
ans : 1930 മാർച്ച് 12 ന്
ദണ്ഡി
എവിടെ നിന്നുമാണ് ഗാന്ധിജി ദണ്ഡി കടപ്പുറത്തേയ്ക്ക് യാത്ര ആരംഭിച്ചത്?
ans : സബർമതി ആശ്രമത്തിൽ നിന്ന്
ദണ്ഡിയാത്രയിൽ ഗാന്ധിജിയെ അനുഗമിച്ച അനുയായികളുടെ എണ്ണം?
ans : 78
ഗാന്ധിജി ദണ്ഡി കടപ്പുറത്ത് എത്തിച്ചേർന്ന ദിവസം?
ans : 1930 ഏപ്രിൽ 6
ദണ്ഡി മാർച്ചിൽ ഗാന്ധിജിയും അനുയായികളും ആലപിച്ച ഗാനം?
ans : രഘുപതി രാഘവ രാജാറാം
ഇന്ത്യയിലെ കിഴക്കൻ സംസ്ഥാനങ്ങളിൽ സിവിൽ നിയമ ലംഘന പ്രസ്ഥാനത്തിന് നേതൃത്വം നൽകിയത്?
ans : റാണി ഗെയിഡിൻല്യൂ (നാഗന്മാരുടെ റാണി)
വടക്ക് പടിഞ്ഞാറൻ പ്രവിശ്യകളിൽ നിയമലംഘന പ്രസ്ഥാനം ശക്തി പ്രാപിച്ചത് ആരുടെ നേതൃത്വത്തിലാണ്?
ans : ഖാൻ അബ്ദുൽ ഗാഫർ ഖാൻ
ഖുദായി-ഖിത്മത് ഗാർ (ദൈവ സേവകരുടെ സംഘം) എന്ന സംഘടനയ്ക്ക് രൂപം നൽകിയത്?
ans : ഖാൻ അബ്ദുൽ ഗാഫർ ഖാൻ
‘ചുവന്ന കുപ്പായക്കാർ' എന്ന പേരിലും അറിയപ്പെടുന്ന സംഘടന?
ans : ഖുദായി ഖിത്മത്ഗാർ
ഉപ്പു സത്യാഗ്രഹത്തിന്റെ ഭാഗമായി തമിഴ്‌നാട്ടിൽ ത്രിശ്ശിനാപ്പള്ളിയിൽ നിന്ന് വേദാരണ്യം കടപ്പുറത്തേയ്ക്ക് മാർച്ച് നടത്തിയത്?
ans : സി.രാജഗോപാലാചാരി
സിവിൽ നിയമലംഘന പ്രസ്ഥാനം താല്കാലികമായി നിർത്തിവെയ്ക്കാൻ കാരണമായ സന്ധി?
ans : ഗാന്ധി -ഇർവിൻ ഉടമ്പടി(1931)
രണ്ടാം വട്ടമേശ സമ്മേളനത്തിന്റെ പരാജയത്തിന്റെ ഫലമായി 1932 ജനുവരിയിൽ സിവിൽ നിയമലംഘന പ്രസ്ഥാനം പുനഃസ്ഥാപിക്കപ്പെട്ടു
സിവിൽ നിയമലംഘന പ്രസ്ഥാനം ഔദ്യോഗികമായി പിൻവലിച്ചത്?
ans : 1934
“ഒന്നുകിൽ ലക്ഷ്യം നേടി ഞാൻ തിരിച്ചു വരും പരാജയപ്പെട്ടാൽ ഞാനെന്റെ ജഡം സമുദ്രത്തിന് സംഭാവന നൽകും”
ans : ഗാന്ധിജി
ഗാന്ധിജിയുടെ അറസ്റ്റിന്ശേഷം ഉപ്പു സത്യാഗ്രഹത്തിന് നേതൃത്വം നൽകിയത്?
ans : അബ്ബാസ് തിയാബ്ജി
ജാലിയൻവാലാബാഗ് കൂട്ടക്കൊലയെക്കുറിച്ച് അന്വേഷിച്ച കമ്മീഷൻ?
ans : ഹണ്ടർ കമ്മീഷൻ
വിശേഷണങ്ങൾ
‘എൽബയിൽ നിന്നും നെപ്പോളിയന്റെ പാരീസിലേക്കുള്ള മടക്കം' എന്ന് ദണ്ഡിയാത്രയെ വിശേഷിപ്പിച്ചത്?
ans : സുഭാഷ് ചന്ദ്രബോസ്
ഗാന്ധിജിയുടെ ദണ്ഡിയാത്രയെ ശ്രീരാമന്റെ ലങ്കയിലേക്കുള്ള യാത്ര എന്നു വിശേഷിപ്പിച്ചത്?
ans : മോത്തിലാൽ നെഹ്റു
ദണ്ഡി മാർച്ചിനെ “ചായക്കോപ്പയിലെ കൊടുങ്കാറ്റ്” എന്ന് വിശേഷിപ്പിച്ചത്?
ans : ഇർവിൻ പ്രഭു
“കിന്റർ ഗാർട്ടൻ സ്റ്റേജ്” എന്ന് ഉപ്പ് സത്യാഗ്രഹത്തെ വിശേഷിപ്പിച്ചത്?
ans : ഇർവിൻ പ്രഭു
വട്ടമേശ സമ്മേളനങ്ങൾ (1930-32)
വട്ടമേശ സമ്മേളനങ്ങൾ നടന്ന സ്ഥലം?
ans : ലണ്ടൻ
ഒന്നാം വട്ടമേശ സമ്മേളനം നടന്ന വർഷം?
ans : 1930
ഒന്നാം വട്ടമേശ സമ്മേളനത്തിൽ പങ്കെടുത്ത പ്രമുഖ നേതാക്കൾ?
ans : തേജ് ബഹാദൂർ സാപ്രു,ബി.ആർ.അംബേദ്കർ,മുഹമ്മദലി ജിന്ന
ഒന്നാം വട്ടമേശ സമ്മേളനത്തിൽ അധ്യക്ഷത വഹിച്ചത്?
ans : റാംസെ മാക്ഡൊണാൾഡ്
രണ്ടാം വട്ടമേശ സമ്മേളനം നടന്ന വർഷം?
ans : 1931
INC പങ്കെടുത്ത വട്ടമേശ സമ്മേളനം?
ans : 2-ാം വട്ടമേശ സമ്മേളനം
2-ാം വട്ടമേശ സമ്മേളനത്തിൽ INC യെ പ്രതിനിധീകരിച്ച വ്യക്തി?
ans : ഗാന്ധിജി
സരോജിനി നായിഡു പങ്കെടുത്ത വട്ടമേശ സമ്മേളനം?
ans : രണ്ടാം വട്ടമേശ സമ്മേളനം
രണ്ടാം വട്ടമേശസമ്മേളനത്തിൽ ഗാന്ധിജിയുടെ ഉപദേഷ്ടാവായിരുന്നത്?
ans : മദൻ മോഹൻ മാളവ്യ
രണ്ടാം വട്ടമേശ സമ്മേളനത്തിൽ ഗാന്ധിജി പങ്കെടുക്കാൻ കാരണമായ ഉടമ്പടി?
ans : ഗാന്ധി-ഇർവിൻ സന്ധി (1931 മാർച്ച് 5)
പുത്രികാ രാജ്യപദവി ഉടൻ നൽകണമെന്ന ഗാന്ധിജിയുടെ ആവശ്യം നിരാകരിക്കപ്പെട്ടതോടെ പരാജയപ്പെട്ട സമ്മേളനം?
ans : 2-ാം വട്ടമേശ സമ്മേളനം
മൂന്നാം വട്ടമേശ സമ്മേളനം നടന്ന വർഷം?
ans : 1932
1935-ലെ ഗവൺമെന്റ് ഓഫ് ഇന്ത്യ ആക്ടിന് കാരണമായി തീർന്ന വട്ടമേശ സമ്മേളനം?
ans : മൂന്നാം വട്ടമേശ സമ്മേളനം
3-ാം വട്ടമേശ സമ്മേളനത്തിന് എത്തിയ പ്രതിനിധികളുടെ എണ്ണം?
ans : 46
മൂന്നാം വട്ടമേശ സമ്മേളനങ്ങളിലും പങ്കെടുത്ത ഇന്ത്യക്കാരൻ?
ans : ഡോ.ബി.ആർ.അംബേദ്കർ,തേജ്ബഹാദൂർ സാപ്രു
ഒന്നാം വട്ടമേശ സമ്മേളനം നടക്കുമ്പോൾ വൈസ്രോയി?
ans : ഇർവിൻ പ്രഭു
രണ്ടും മൂന്നും വട്ടമേശ സമ്മേളനങ്ങൾ നടക്കുമ്പോൾ വൈസ്രോയി?
ans : വെല്ലിംഗ്ടൺ പ്രഭു
കമ്മ്യൂണൽ അവാർഡ് (1932)
ഇന്ത്യയിലെ പിന്നോക്ക സമുദായക്കാർക്ക് പ്രത്യേക നിയോജകമണ്ഡലങ്ങൾ ഏർപ്പെടുത്തിയ ആദ്യ പരിഷ്കരണമാണ്?
ans : കമ്മ്യൂണൽ അവാർഡ്
കമ്മ്യൂണൽ അവാർഡ് പ്രഖ്യാപിച്ച വർഷം?
ans : 1932 ആഗസ്റ്റ് 16
കമ്മ്യൂണൽ അവാർഡ് പ്രഖ്യാപിച്ച ബ്രിട്ടീഷ് പ്രധാനമന്ത്രി?
ans : റാംസെ മക്ഡോണാൾഡ്
കമ്മ്യൂണൽ അവാർഡിനെതിരെ ഗാന്ധിജി ആരംഭിച്ച നിരാഹാര സമരം അവസാനിച്ച ഉടമ്പടി?
ans : പൂനാ ഉടമ്പടി
ഗവൺമെന്റ് ഓഫ് ഇന്ത്യാ ആക്ട്-1935
കേന്ദ്രത്തിൽ ഒരു ഫെഡറൽ മാതൃകയിലുള്ള ഗവൺമെന്റ് സ്ഥാപിക്കുന്നതിന് വ്യവസ്ഥ ചെയ്തു.
സംസ്ഥാനങ്ങൾക്ക് സമ്പൂർണ്ണ സ്വയംഭരണ(Provincial Autonomy)ത്തിന് വ്യവസ്ഥ ചെയ്തു.
കേന്ദ്രത്തിൽ ദ്വിഭരണ(diarchy)ത്തിന് വ്യവസ്ഥ ചെയ്തു.
റിസർവ് ബാങ്ക് ഓഫ് ഇന്ത്യ,പബ്ലിക് സർവ്വീസ് കമ്മീഷൻ,ഫെഡറൽ കോടതി എന്നിവ സ്ഥാപിക്കുന്നത്തിന് വ്യവസ്ഥ ചെയ്തു.
ബർമ്മയെ ഇന്ത്യയിൽ നിന്നും വേർപെടുത്തിയ നിയമം?
ans : ഗവൺമെന്റ് ഓഫ് ഇന്ത്യാ ആക്ട്-1935
ഗാന്ധിജിയും അംബേദ്കറും തമ്മിൽ ഒപ്പുവെച്ച സന്ധി?
ans : പൂനാ ഉടമ്പടി
കമ്മ്യൂണൽ അവാർഡിനെതിരെ ഗാന്ധിജി വരെ നിരാഹാര സത്യാഗ്രഹം നടത്തിയ ജയിൽ?
ans : യർവാദ ജയിൽ (പൂനെ)
ആഗസ്റ്റ് ഓഫർ(1940)
രണ്ടാം ലോക മഹായുദ്ധക്കാലത്ത് ഇന്ത്യക്കാരുടെ പിന്തുണ ലക്ഷ്യം വച്ചുകൊണ്ട് ബ്രിട്ടീഷ് ഗവൺമെന്റ നടത്തിയ പ്രഖ്യാപനം?
ans : ആഗസ്റ്റ് ഓഫർ
1940 ആഗസ്റ്റ് 8-ാം തീയതി ഈ വാഗ്ദാനം നടത്തിയത്?
ans : ലിൻലിത്ഗോ പ്രഭു
ആഗസ്റ്റ് ഓഫർ അനുസരിച്ച് ഇന്ത്യക്ക് ഡൊമിനിയൻ പദവിയും പ്രാതിനിധ്യ സ്വഭാവവുമുള്ള ഒരു ഭരണഘടനാ നിർമ്മാണസഭ രൂപവൽകരിക്കാനുള്ള സ്വാതന്ത്യം നൽകി.
കോൺഗ്രസ്സും മുസ്ലീം ലീഗും ഈ വാഗ്ദാനത്തെ എതിർത്തു.
ക്രിപ്സ് മിഷൻ(1942)
ക്രിപ്സ് മിഷൻ ഇന്ത്യയിലെത്തിയ വർഷം?
ans : 1942 മാർച്ച് 22
ക്രിപ്സ് മിഷന്റെ ചെയർമാൻ?
ans : സർ. സ്റ്റാഫോർഡ് കിപ്സ്
“തകർന്ന ബാങ്കിൽ മാറാൻ നൽകിയ കാലഹരണപ്പെട്ട ചെക്ക്” എന്ന് ഗാന്ധിജി വിശേഷിപ്പിച്ചത്?
ans : ക്രിപ്സ് മിഷനെ
മുസ്ലീം ലീഗ് ക്രിപ്സ് മിഷനെ അംഗീകരിക്കാത്തതിന് കാരണം?
ans : പാകിസ്ഥാൻ വാദം അംഗീകരിക്കാത്തതിനാൽ
ക്രിപ്സ് മിഷൻ ഇന്ത്യയിൽ നിന്ന് മടങ്ങിയത്?
ans : 1942 ഏപ്രിൽ 12
ക്വിറ്റ് ഇന്ത്യാ സമരം(1942)
ക്രിപ്സ് മിഷന്റെ പരാജയത്തെ തുടർന്ന് കോൺഗ്രസ്സ് ആരംഭിച്ച സമരം?
ans : ക്വിറ്റ് ഇന്ത്യാ സമരം
ക്വിറ്റ്- ഇന്ത്യ എന്ന ആശയം അവതരിക്കപ്പെട്ട ദിനപത്രം?
ans : ഹരിജൻ (ഗാന്ധിജിയുടെ)
ക്വിറ്റ് ഇന്ത്യാ പ്രമേയം പാസാക്കിയ കോൺഗ്രസ്സ് സമ്മേളനം?
ans : ബോംബെ സമ്മേളനം
ക്വിറ്റ് ഇന്ത്യാ പ്രമേയം പാസാക്കപ്പെട്ടത്?
ans : ബോംബെയിലെ ഗോവാലിയ ടാങ്ക് മൈതാനത്ത് വച്ച്
ക്വിറ്റ് ഇന്ത്യാ പ്രമേയം പാസാക്കപ്പെട്ടതോടെ ഗോവാലിയ ടാങ്ക് മൈതാനം അറിയപ്പെടുന്നത്?
ans : ആഗസ്റ്റ് ക്രാന്തി മൈതാനം
ക്വിറ്റ് ഇന്ത്യാ പ്രമേയം അവതരിപ്പിച്ച നേതാവ്?
ans : നെഹ്റു
ക്വിറ്റ് ഇന്ത്യ എന്ന വാക്കിന് രൂപം കൊടുത്തത്?
ans : യൂസഫ് മെഹ്റലി
ക്വിറ്റ് ഇന്ത്യാ സമരവുമായി ബന്ധപ്പെട്ട് ഗാന്ധിജി നൽകിയ മുദ്രാവാക്യം?
ans : പ്രവർത്തിക്കുക അല്ലെങ്കിൽ മരിക്കുക
ക്വിറ്റ് ഇന്ത്യ ദിനങ്ങൾ
ക്വിറ്റ് ഇന്ത്യാ പ്രമേയം അവതരിപ്പിച്ചത്?
ans : 1942 ആഗസ്റ്റ് 8
ക്വിറ്റ് ഇന്ത്യാ പ്രക്ഷോഭം ആരംഭിച്ച ദിവസം?
ans : 1942 ആഗസ്റ്റ് 9
ക്വിറ്റ് ഇന്ത്യാ ദിനമായി ആചരിക്കുന്നത്?
ans : ആഗസ്റ്റ് 9
ക്വിറ്റ് ഇന്ത്യാ സമര നായിക?
ans : അരുണ അസഫലി
ക്വിറ്റ് ഇന്ത്യാ സമരത്തിൽ നിന്ന് വിട്ടു നിന്ന പ്രമുഖ സംഘടനകൾ?
ans : മുസ്ലീം ലീഗ്, ഹിന്ദു മഹാസഭ, കമ്മ്യൂണിസ്റ്റ് പാർട്ടി
കേരളത്തിൽ ക്വിറ്റ് - ഇന്ത്യാ സമരത്തിന് നേതൃത്വം നൽകിയത്?
ans : ഡോ. കെ.ബി. മേനോൻ
ക്വിറ്റ് ഇന്ത്യാ സമരവുമായി ബന്ധപ്പെട്ട് മലബാറിൽ
നടന്ന പ്രധാന സംഭവം?
ans : കീഴരിയൂർ ബോംബ് കേസ്
കീഴരിയൂർ ബോംബ് കേസിന് നേതൃത്വം നൽകിയത് ?
ans : ഡോ.കെ.ബി.മേനോൻ
ക്യാബിനറ്റ് മിഷൻ (1946)
അധികാര കൈമാറ്റ ചർച്ചകൾ ഇന്ത്യൻ നേതാക്കളുമായി നടത്തിയത്?
ans : ക്യാബിനറ്റ് മിഷൻ
ക്യാബിനറ്റ് മിഷൻ ഇന്ത്യയിൽ എത്തിയ വർഷം?
ans : 1946
ക്യാബിനറ്റ് മിഷനിലെ അംഗങ്ങൾ?
ans : പെത്തിക് ലോറൻസ്,സ്റ്റാഫോർഡ് ക്രിപ്സ്,എ.വി.അലക്‌സാണ്ടർ
ക്യാബിനറ്റ് മിഷന്റെ പ്രധാന ശുപാർശ?
ans : ഇടക്കാല ദേശീയ ഗവൺമെന്റ് രൂപീകരിക്കൽ
1946ൽ വന്ന ഇടക്കാല ഗവൺമെന്റിന് നേതൃത്വം നൽകിയത്?
ans : ജവഹർലാൽ നെഹ്‌റു
1946ൽ ക്യാബിനറ്റ് മിഷൻ നിയമിച്ച ബ്രിട്ടീഷ് പ്രധാനമന്ത്രി?
ans : ക്ലമന്റ് ആറ്റ്ലി
ഇന്ത്യ നാവിക കലാപം (1946)
1946-ൽ നാവിക കലാപം നടന്നത്?
ans : ബോംബെ
നാവികകലാപത്തിന് സാക്ഷ്യം വഹിച്ച യുദ്ധകപ്പൽ?
ans : എച്ച്.എം.എസ്. തൽവാർ
നാവിക കലാപം നടന്നസമയത്തെ ഇന്ത്യയിലെ വൈസ്രോയി?
ans : വേവൽ പ്രഭു
ഇന്ത്യൻ ഇൻഡിപെൻഡൻസ് ആക്ട്
ഇന്ത്യയ്ക്കുവേണ്ടി ബ്രിട്ടീഷ് പാർലമെന്റ് പാസാക്കിയ അവസാനത്തെ നിയമം?
ans : ഇന്ത്യൻ ഇൻഡിപെൻഡൻസ് ആക്ട്
ഇന്ത്യൻ ഇൻഡിപെൻഡൻസ് ആക്ട് ബ്രിട്ടീഷ് പാർലമെന്റിൽ അവതരിപ്പിച്ചത്?
ans : 1947 ജൂലൈ 4
ഇന്ത്യൻ ഇൻഡിപെൻഡൻ ആക്ട് ബ്രിട്ടീഷ് പാർലമെന്റിൽ പാസാക്കിയത്?
ans : 1947 ജൂലൈ 18
ഇന്ത്യൻ ഇൻഡിപെൻഡൻ ആക്ട് നിലവിൽ വന്നത്?
ans : 1947 ആഗസ്റ്റ് 15
ആറ്റ്ലിയുടെ പ്രഖ്യാപനം
ഇന്ത്യൻ പ്രശ്നങ്ങൾക്ക് പരിഹാരം കാണുക എന്ന ലക്ഷ്യത്തോട് കൂടി ബ്രിട്ടീഷ് പ്രധാനമന്ത്രി ക്ലമന്റ് ആറ്റ്ലി 1947 ഫെബ്രുവരി 20-ാംതീയതി നടത്തിയ പ്രഖ്യാപനമാണ് ആറ്റ്ലി പ്രഖ്യാപനം എന്നറിയപ്പെടുന്നത്.
ആറ്റ്ലിയുടെ പ്രഖ്യാപനത്തെ ധീരമായ ഒരു കാൽവെയ്പ്പ് എന്ന് വിശേഷിപ്പിച്ചത്?
നെഹ്‌റു