ഇന്ത്യയിലെ പ്രധാന അന്താരാഷ്ട്ര പുരസ്‌കാരങ്ങൾ
ഗാന്ധി സമാധാന പുരസ്കാരം
മഹാത്മാഗാന്ധിയുടെ 125-ാം ജന്മ വാർഷികത്തോടനുബന്ധിച്ച് ഭാരത സർക്കാർ ഏർപ്പെടുത്തിയ സമാധാന പുരസ്കാരമാണ്?
Ans: ഗാന്ധി സമാധാന പുരസ്കാരം,
ഗാന്ധി സമാധാന സമ്മാനം നൽകിത്തുടങ്ങിയ വർഷം?
Ans: 1995
ഗാന്ധി സമാധാന പുരസ്കാരത്തിന്റെ സമ്മാന തുക?
Ans: ഒരു കോടി രൂപ
പ്രഥമ ഗാന്ധി സമാധാന പുരസ്കാരം നേടിയത്?
Ans: ജൂലിയസ് നെരേര
'ടാൻസാനിയൻ ഗാന്ധി' എന്നറിയപ്പെടുന്നത്?
Ans:ജൂലിയസ് നെരേര
രണ്ടാമത്തെ ഗാന്ധി സമാധാന സമ്മാനം നേടിയത്?
Ans:എ.ടി. അരിയരതന്റെ (‘ശ്രീലങ്കൻ ഗാന്ധി' എന്നറിയപ്പെടുന്നു)
ഗാന്ധി സമാധാന പുരസ്കാരം 2014 നേടിയത്?
Ans:ISRO
ഗാന്ധി സമാധാന പുരസ്കാരം 2013 ലഭിച്ചത്?
Ans: ചാന്ദി പ്രസാദ് ഭട്ട്
ഗാന്ധി സമാധാന സമ്മാനം നേടിയ ഇന്ത്യയിലെ ആദ്യ സ്ഥാപനം?
Ans: രാമകൃഷ്ണ മിഷൻ (1998)
ഗാന്ധി സമാധാന സമ്മാനം ലഭിച്ച സംഘടനകൾ?
Ans: രാമകൃഷ്ണമിഷൻ, ബംഗ്ലാദേശ് ഗ്രാമീണ ബാങ്ക് (2000), ഭാരതീയ വിദ്യാഭവൻ (2002)
ഗാന്ധി സമാധാന സമ്മാനം നേടിയ ഏക ഇന്ത്യാക്കാരൻ?
Ans: ബാബാ ആംതെ (1999)
ബാബാ ആംതെയുടെ പൂർണ്ണ നാമം?
Ans: മുരളീധർ ദേവീദാസ് ആംതെ
ഗാന്ധി സമാധാന പുരസ്കാരം ലഭിച്ച മൂന്നാമത്തെ വ്യക്തി?
Ans: ജെറാൾഡ് ഫിഷർ (1997)
ജർമ്മൻ ഗാന്ധി എന്നറിയപ്പെടുന്നത്?
Ans: ജെറാൾഡ് ഫിഷർ
ജപ്പാന്റെ ദേശീയ പുരസ്‌കാരം?
Ans: ദി ഗ്രാൻഡ് കോർഡൻ ഓഫ് ദി ഓർഡർ ഓഫ് ദി പൗലോവ്നിയ ഫ്‌ളവേഴ്‌സ്
ജപ്പാന്റെ ദേശീയ പുരസ്‌കാരം നേടിയ ആദ്യ ഭാരതീയൻ?
Ans: മൻമോഹൻ സിങ്
ഇന്ദിരാഗാന്ധി സമാധാന പുരസ്‌കാരം
സമാധാനത്തിനും നിരായുധീകരണത്തിനും വികസനത്തിനുമുള്ള ഇന്ത്യയിലെ അന്താരാഷ്ട്ര പുരസ്കാരമാണ്?
Ans: ഇന്ദിരാഗാന്ധി സമാധാന പുരസ്കാരം
ഇന്ദിരാഗാന്ധി സമാധാന പുരസ്കാരം നൽകുന്നത്?
Ans: ഇന്ദിരാഗാന്ധി മെമ്മോറിയൽ ട്രസ്റ്റ്
ഇന്ദിരാഗാന്ധി സമാധാന പുരസ്കാരം ഏർപ്പെടുത്തിയ വർഷം?
Ans: 1986
ഇന്ദിരാഗാന്ധി സമാധാന പുരസ്കാരത്തിന്റെ സമ്മാനതുക?
Ans: 25 ലക്ഷം
ഇന്ദിരാഗാന്ധി സമാധാന സമ്മാനം ആദ്യമായി ലഭിച്ചത്?
Ans: പാർലമെന്റേറിയൻസ് ഫോർ ഗ്ലോബൽ ആക്ഷൻ (1986)
ഇന്ദിരാഗാന്ധി സമാധാന പുരസ്കാരം 2015 നേടിയത്?
Ans: UNHCR (United Nations High Commissioner for Refugees)
.ഇന്ദിരാഗാന്ധി സമാധാന പുരസ്കാരം 2014 നേടിയത്?
Ans: ISRO (Indian Space Research Organization) (മംഗൾയാൻ ദൗത്യം വിജയകരമാക്കിയതിന്)
ഇന്ദിരാഗാന്ധി സമാധാന സമ്മാനം ലഭിച്ച ആദ്യ യു. എൻ. സംഘടന?
Ans: UNICEF (1989)
ഇന്ദിരാഗാന്ധി സമാധാന സമ്മാനം രണ്ടാമതായി ലഭിച്ചത് (ആദ്യ വ്യക്തി)?
Ans: മിഖായേൽ ഗോർബച്ചേവ് (1987- മുൻ യു. എസ്. എസ്. ആർ പ്രസിഡന്റ്)
ഇന്ദിരാഗാന്ധി സമാധാന സമ്മാനം ലഭിച്ച ആദ്യ ഭാരതീയൻ?
Ans: രാജീവ് ഗാന്ധി (1991-ൽ മരണാനന്തര ബഹുമതിയായി ലഭിച്ചു)
ഇന്ദിരാഗാന്ധി സമാധാന പുരസ്കാരം ലഭിച്ച രണ്ടാമത്തെ ഭാരതീയൻ?
Ans: എം.എസ്. സ്വാമിനാഥൻ (1999)
ഇന്ദിരാഗാന്ധി സമാധാന പുരസ്കാരം നേടിയ ഏക ഭാരതീയ വനിത?
Ans: ഇളാ ഭട്ട് (2011)
ഇന്ദിരാഗാന്ധി ദേശീയോദ്ഗ്രഥന പുരസ്കാരം
ഇന്ദിരാഗാന്ധി ദേശീയോദ്ഗ്രഥന പുരസ്കാരം (Indira Gandhi Award for National Integration) ഏർപ്പെടുത്തിയത്?
Ans:ഇന്ത്യൻ നാഷണൽ കോൺഗ്രസ്
ഇന്ദിരാഗാന്ധി ദേശീയോദ്ഗ്രഥന പുരസ്കാരം നൽകിത്തുടങ്ങിയ വർഷം?
Ans: 1985
ഇന്ദിരാഗാന്ധിയുടെ ചരമദിനമായ ഒക്ടോബർ 31 നാണ് ഇന്ദിരാഗാന്ധി ദേശീയോദ്ഗ്രഥന പുരസ്കാരം നൽകുന്നത് ഇന്ദിരാഗാന്ധി ദേശീയോദ്ഗ്രഥന പുരസ്കാരം 2013-14 നേടിയത്?
Ans: പി.വി. രാജഗോപാൽ
ഇന്ദിരാഗാന്ധി ദേശീയോദ്ഗ്രഥന പുരസ്കാരം 2012-13 നേടിയത്?
Ans: എം.എസ്.സ്വാമിനാഥൻ
ഇന്ദിരാഗാന്ധി ദേശീയോദ്ഗ്രഥന പുരസ്കാരത്തിന്റെ സമ്മാനത്തുക?
Ans: 5 ലക്ഷം രൂപ
ഇന്ദിരാഗാന്ധി ദേശീയോദ്ഗ്രഥന പുരസ്കാരം 1987 ൽ ആദ്യമായി നേടിയത്?
Ans: സ്വാമി രംഗനാഥാ നന്ദ,അരുണ ആസഫലി,ഭാരത സ്കൗട്ട് ആന്റ് ഗൈഡ്സ്
ജവഹർലാൽ നെഹ്റു ഇന്റർനാഷണൽ അവാർഡ്
ജവഹർലാൽ നെഹ്റു ഇന്റർനാഷണൽ അവാർഡ് നൽകുന്നത് ?
Ans:ഇന്ത്യൻ കൗൺസിൽ ഫോർ കൾച്ചറൽ റിലേഷൻസ്
ആദ്യമായി ജവഹർലാൽ നെഹ്റു ഇന്റർനാഷണൽ അവാർഡ് നൽകിയ വർഷം?
Ans:1965
ജവഹർലാൽ നെഹ്റു ഇന്റർനാഷണൽ അവാർഡ് നേടിയ ആദ്യ വ്യക്തി?
Ans: യൂ താന്റ് (ഐക്യരാഷ്ട്ര സഭയുടെ മുൻ സെക്രട്ടറി ജനറൽ)
ഐക്യരാഷ്ട്ര സഭയുടെ സെക്രട്ടറി ജനറലായ ആദ്യ ഏഷ്യാക്കാരൻ?
Ans: യൂ താന്റ്
ജവഹർലാൽ നെഹ്റു ഇന്റർനാഷണൽ അവാർഡ് നേടിയ ആദ്യ ഇന്ത്യൻ?
Ans: മദർതെരേസ (1969)
ജവഹർലാൽ നെഹ്റു ഇന്റർനാഷണൽ അവാർഡ് നേടിയ ആദ്യ വനിത?
Ans: മദർതെരേസ
മരണാനന്തര ബഹുമതിയായി ജവഹർലാൽ നെഹ്റു ഇന്റർനാഷണൽ അവാർഡ് ആദ്യമായി നേടിയത്?
Ans: മാർട്ടിൻ ലൂഥർ കിങ് (1966,USA)
മരണാനന്തര ബഹുമതിയായി ജവഹർലാൽ നെഹ്റു ഇന്റർനാഷണൽ അവാർഡ് ആദ്യമായി നേടിയ വനിത?
Ans: ഇന്ദിരാഗാന്ധി (1984)
ജവഹർലാൽ നെഹ്റു അവാർഡ് നേടിയ ഇന്ത്യൻ വനിതകൾ?
Ans: മദർ തെരേസ,ഇന്ദിരാഗാന്ധി,അരുണ ആസഫലി
2009-ലാണ് ജവഹർലാൽ നെഹ്റു അവാർഡ് അവസാനമായി നേടിയത്.
.2009-ൽ ലഭിച്ചത്?
Ans: എഞ്ചെലാ മെർക്കൽ
ഇന്ത്യയിലെ ഉയർന്ന അവാർഡുകൾ
സിവിലിയൻ അവാർഡ് -ഭാരതരത്ന
സൈനിക ബഹുമതി -പരംവീർ ചക്ര
സിനിമ അവാർഡ് -ദാദാ സാഹിബ് ഫാൽക്കെ പുരസ്‌കാരം
സാഹിത്യപുരസ്‌കാരം-കേന്ദ്ര സാഹിത്യ അക്കാദമി ഫെലോഷിപ്പ്
കായിക പുരസ്കാരം -രാജീവ്ഗാന്ധി ഖേൽ രത്ന
പാർലമെന്റിലെ മികച്ച അംഗം- ഔട്ടസ്റ്റാൻഡിംഗ് പാർലമെന്റേറിയൻ അവാർഡ്
ശാസ്ത്ര മേഖല -ഇന്ത്യാ സയൻസ് അവാർഡ്
വനം,പരിസ്ഥിതി -ഇന്ദിരാഗാന്ധി പര്യാവരൺ പുരസ്കാരം
പത്രപ്രവർത്തനം - രാംനാഥ് ഗോയങ്ക അവാർഡ്
ഇന്ത്യയിലെ പ്രധാന സാഹിത്യ പുരസ്‌കാരങ്ങൾ
കേന്ദ്ര സാഹിത്യ അക്കാദമി പുരസ്‌കാരങ്ങൾ
ഇന്ത്യയിലെ ഏറ്റവും ഉയർന്ന സാഹിത്യ പുരസ്‌കാരം?
Ans: കേന്ദ്രസാഹിത്യ അക്കാദമി ഫെല്ലോഷിപ്പ്
ആദ്യമായി കേന്ദ്ര സാഹിത്യ അക്കാദമി ഫെല്ലോഷിപ്പ് ലഭിച്ചത്?
Ans: ഡോ. എസ്. രാധാകൃഷ്ണൻ (1968)
കേന്ദ്ര സാഹിത്യ അക്കാദമി ഫെല്ലോഷിപ്പ് നേടിയ ആദ്യ മലയാളി?
Ans: വൈക്കം മുഹമ്മദ് ബഷീർ (1970)
കേന്ദ്ര സാഹിത്യ അക്കാദമി ഫെല്ലോഷിപ്പ് നേടിയ ഏക മലയാളി വനിത?
Ans: ബാലാമണിയമ്മ (1994)
.എത്ര ഭാഷയിലെ മികച്ച കൃതികൾക്കാണ് ഓരോ വർഷവും കേന്ദ്രസാഹിത്യ അക്കാദമി അവാർഡ് നൽകുന്നത്?
Ans: 24.
കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് ഏർപ്പെടുത്തിയ വർഷം?
Ans: 1954.
കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് നേടിയ ആദ്യ മലയാളി?
Ans: ആർ. നാരായണ പണിക്കർ (കൃതി - ഭാഷാ സാഹിത്യ ചരിത്രം, 1955 ൽ)
കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് നേടിയ ആദ്യ മലയാള നോവൽ ?
വിവർത്തനത്തിനു ആദ്യമായി കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് നേടിയ മലയാളി?
Ans: കെ.രവി വർമ്മ (ബംഗാളി നോവലായ ഗണദേവതയുടെ വിവർത്തനത്തിന്)
ഇന്ദിരാഗാന്ധി അവാർഡ് ഫോർ ഇന്റർനാഷണൽ ജസ്റ്റിസ് ആന്റ് ഹാർമണി
ഇന്ദിരാഗാന്ധി അവാർഡ് ഫോർ ഇന്റർനാഷണൽ ജസ്റ്റിസ് ആന്റ് ഹാർമണി നൽകുന്നത്?
Ans:ഇന്ത്യൻ കൗൺസിൽ ഓഫ് വേൾഡ് അഫയേഴ്‌സ്
ഇന്ദിരാഗാന്ധി അവാർഡ് ഫോർ ഇന്റർനാഷണൽ ജസ്റ്റിസ് ആന്റ് ഹാർമണി ആദ്യമായി നേടിയത്?
Ans: യാസർ അറാഫത്ത് (മുൻ പാലസ്തീൻ പ്രസിഡന്റ്)
പ്രവാസി ഭാരതീയ സമ്മാൻ
പ്രവാസി ഭാരതീയർക്കായി നൽകുന്ന പരമോന്നത പുരസ്കാരം?
Ans: പ്രവാസി ഭാരതീയ സമ്മാൻ അവാർഡ്
പ്രവാസി ഭാരതീയ സമ്മാൻ നൽകിത്തുടങ്ങിയ വർഷം?
Ans: 2003
2015-ലെ പ്രവാസി ഭാരതീയ സമ്മാൻ ലഭിച്ച മലയാളി?
Ans: അഷറഫ് പാലാർക്കുന്നുമ്മൽ
2014-ലെ പ്രവാസിഭാരതീയ സമ്മാൻ ലഭിച്ച മലയാളി?
Ans: ഷംസീർ വയലിൽ പറമ്പത്ത്
2016-ലെ ഭാരതീയ പ്രവാസി സമ്മേളനത്തിന് വേദിയായത്?
Ans:ന്യൂഡൽഹി
.2017-ലെ ഭാരതീയ പ്രവാസി സമ്മേളനത്തിന് വേദിയാകുന്നത്?
Ans: ബംഗളൂരു
ജ്ഞാനപീഠം
ഇന്ത്യയിൽ സാഹിത്യ മേഖലയിൽ നൽകുന്ന പരമോന്നത പുരസ്കാരങ്ങളിൽ ഒന്നാണ്?
Ans: ജ്ഞാനപീഠം
ജ്ഞാനപീഠം ട്രസ്റ്റിന്റെ സ്ഥാപകൻ?
Ans: ശാന്തി പ്രസാദ് ജെയിൻ
ജ്ഞാനപീഠപുരസ്കാരത്തിന്റെ സമ്മാനത്തുക?
Ans: 11 ലക്ഷം രൂപ
എത്ര ഭാഷകളിലെ സാഹിത്യകൃതികളെയാണ് ജ്ഞാനപീഠത്തിനായി പരിഗണിക്കുന്നത്?
Ans: 22 (ഭരണഘടന അംഗീകരിച്ച ഭാഷകൾ)
ജ്ഞാനപീഠം ഏർപ്പെടുത്തിയ വർഷം?
Ans: 1961 മെയ് 22
ജ്ഞാനപീഠം ആദ്യമായി നൽകിയ വർഷം?
Ans: 1965
ആദ്യത്തെ ജ്ഞാനപീഠ ജേതാവ്?
Ans: ജി. ശങ്കരക്കുറുപ്പ്
കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ്
2016-ലെ കേന്ദ്ര സാഹിത്യ അക്കാദമി യുവ പുരസ്‌കാര ജേതാവായ മലയാള ചെറുകഥാകൃത്ത്?
Ans: സൂര്യ ഗോപി (കൃതി- ഉപ്പുമഴയിലെ പച്ചിലകൾ)
2015-ലെ കേന്ദ്രസാഹിത്യ അക്കാദമി യുവ പുരസ്കാര ജേതാവ്?
Ans: ആര്യാംബിക (കവിതാ സമാഹാരം: തോന്നിയ പോലൊരു പുഴ)
2015-ലെ കേന്ദ്ര സാഹിത്യ അക്കാദമി ബാല സാഹിത്യ പുരസ്കാരം ലഭിച്ച മലയാളി?
Ans: എസ്. ശിവദാസ് (സമഗ്രസംഭാവന)
2015-ലെ കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് നേടിയ മലയാള നോവലിസ്റ്റ്?
Ans: കെ. ആർ, മീര (നോവൽ - ആരാച്ചാർ)
2016-ലെ കേന്ദ്രസാഹിത്യ അക്കാദമി അവാർഡ് നേടിയ മലയാള കവി?
Ans: പ്രഭാവർമ്മ (കൃതി- ശ്യാമമാധവം)
മറ്റ് പ്രശസ്ത കൃതികൾ?
Ans: സൗപർണ്ണിക, അർക്കപൂർണ്ണിമ, ആർദ്രം മഞ്ഞിനോട് വെയിൽ എന്നപോലെയും, അവിചാരിതം
പ്രഭാവർമ്മയുടെ യാത്രാവിവരണ ഗ്രന്ഥം?
Ans: മലേഷ്യൻ ഡയറിക്കുറിപ്പുകൾ
ജ്ഞാനപീഠം 2016
2016-ലെ ജ്ഞാനപീഠ പുരസ്‌കാരത്തിന് അർഹനായത്?
Ans: ശംഖ ഘോഷ് (ബംഗാൾ )
ജ്ഞാനപീഠത്തിന് അർഹനാകുന്ന 52-ാമത് വ്യക്തി.
പ്രശസ്ത കൃതികൾ?
Ans: അദിം ലത-ഗുൽമോമ (Ancient vines and trees),മുർഖ ബാരോ, സാമാജിക് നേയ് (A fool not social), കബീർ അഭിപ്രായ് (The poet’s intention),ബാബാറെർ പ്രാർത്ഥന (Babur’s prayer)
Ans: ശംഖ ഫോഷിന് 1998 - ൽ സരസ്വതി സമ്മാനവും 2011 ൽ പത്മഭൂഷണും ലഭിച്ചു.
2015-ലെ ജ്ഞാനപീഠ പുരസ്കാരം നേടിയത്?
Ans: രഘുവീർ ചൗധരി (ഗുജറാത്ത്)
2014-ലെ ജ്ഞാനപീഠ പുരസ്കാരം നേടിയത്?
Ans: ബാൽചന്ദ്ര വനാജി നെമാഡേ (മറാഠി നോവലിസ്റ്റ്) (കൃതി - ഹിന്ദു: ജഗന്യാചി സമൃദ്ധ അഡ്ഗൽ)
സാഹിത്യത്തിനു നൽകിയ സമഗ്രസംഭാവനകളെ പരിഗണിച്ച് ജ്ഞാനപീഠം നൽകി തുടങ്ങിയ വർഷം ?
Ans: 1982 (1982-നു മുൻപുവരെ എഴുത്തുകാരുടെ ഏതെങ്കിലും ഒരു കൃതിയ്ക്കാണ് പുരസ്കാരം നൽകിയിരുന്നത്)
ഏറ്റവും കൂടുതൽ പ്രാവശ്യം ജ്ഞാനപീഠം നേടിയ ഭാഷ?
Ans: ഹിന്ദി (9 തവണ)
എസ്.കെ. പൊറ്റക്കാടിന് ജ്ഞാനപീഠ പുരസ്കാരം ലഭിച്ച കൃതി?
Ans: ഒരു ദേശത്തിന്റെ കഥ
ജ്ഞാനപീഠം ലഭിച്ച ആദ്യ വനിത?
Ans: ആശാ പൂർണ്ണാ ദേവി - 1976 (ബംഗാളി)
ആശാപൂർണ്ണ ദേവിയ്ക്ക് ജ്ഞാനപീഠം നേടിക്കൊടുത്ത കൃതി?
Ans: പ്രഥം പ്രതിശ്രുതി
ജ്ഞാനപീഠം ലഭിച്ച രണ്ടാമത്തെ വനിത?
Ans: അമൃതപ്രീതം - 1981 (പഞ്ചാബി)
കൊങ്കിണി ഭാഷയിൽ ജ്ഞാനപീഠം ലഭിച്ച ഏക സാഹിത്യകാരൻ?
Ans: രവീന്ദ്ര ഖേൽകർ (2006)
സംസ്കൃത ഭാഷയിൽ ജ്ഞാനപീഠം ലഭിച്ച ഏക സാഹിത്യകാരൻ?
Ans: സത്യവ്രത ശാസ്ത്രി (2006)
ജ്ഞാനപീഠം നേടിയ ആദ്യ നോവലിസ്റ്റ്?
Ans: താരാശങ്കർ ബന്ദോപാദ്യായ് (1966, ബംഗാൾ)
2014-ലെ മൂർത്തീദേവി പുരസ്കാരം നേടിയത്?
Ans: ഡോ.വിശ്വനാഥ് ത്രിപാഠി (കൃതി-വ്യോംകേഷ് ദർവേഷ്)
ജ്ഞാനപീഠപുരസ്കാരം നേടിയ മലയാളികൾ
ജി. ശങ്കരകുറുപ്പ് -1965
എസ്.കെ. പൊറ്റക്കാട് -1980
തകഴി ശിവശങ്കരപിള്ള -1984
എം.ടി വാസുദേവൻ നായർ -1995
ഒ.എൻ.വി. കുറുപ്പ് -2007
മൂർത്തീദേവി പുരസ്കാരം
മൂർത്തീദേവി അവാർഡ് നൽകുന്നത്?
Ans: ഭാരതീയ ജ്ഞാനപീഠം ട്രസ്റ്റ്
ശാന്തി പ്രസാദ് ജയിന്റെ അമ്മയുടെ പേരിൽ അറിയപ്പെടുന്ന പുരസ്കാരം?
Ans: മൂർത്തീദേവി പുരസ്കാരം
മൂർത്തീ ദേവി പുരസ്കാരം ആദ്യമായി ലഭിച്ചത്?
Ans: സി.കെ.നാഗരാജ റാവു (1983)
മൂർത്തീ ദേവി പുരസ്കാരം നേടിയ ആദ്യ മലയാള കവി?
Ans: അക്കിത്തം (2009)
2016 -ലെ മൂർത്തീദേവി പുരസ്കാരം നേടിയത്?
Ans: എം.പി. വീരേന്ദ്രകുമാർ(കൃതി - ഹൈമവതഭൂവിൽ)
2015-ലെ മുർത്തീദേവി പുരസ്കാരം നേടിയത്?
Ans: പ്രൊഫ.കൊലകലൂരി എനോച്ച് (കൃതി - ആനന്ദ ജീവനം)
സരസ്വതി സമ്മാനം
2014-ൽ സരസ്വതി സമ്മാനം നേടിയ വ്യക്തി?
Ans: വീരപ്പ മൊയ്ലി (കൃതി രാമായണ മഹാന്വേഷണം)
1991-ൽ സരസ്വതി സമ്മാനം ഏർപ്പെടുത്തിയത്?
Ans: കെ.കെ.ബിർള ഫൗണ്ടേഷൻ
സരസ്വതി സമ്മാനം ആദ്യമായി നേടിയത്?
Ans: ഹരിവംശറായ് ബച്ചൻ
സരസ്വതി സമ്മാനം നേടിയ ആദ്യ മലയാളി?
Ans: ബാലാമണിയമ്മ (1995-ൽ നിവേദ്യം എന്ന കവിതാ സമാഹാരത്തിന്)
2015-ലെ വിജയി
2015-ൽ സരസ്വതി സമ്മാനം നേടിയ വ്യക്തി ?
Ans: പദ്മ സച്ച്‌ദേവ് (കൃതി -ചിട്ട് -ചിട്ടേ)
സരസ്വതി സമ്മാനത്തിന്റെ സമ്മാനത്തുക?
Ans: 15 ലക്ഷം രൂപ
ഹിന്ദിയിലെ മികച്ച സാഹിത്യസൃഷ്ടികൾക്കു നൽകി വരുന്ന പുരസ്‌കാരം?
Ans: വ്യാസ സമ്മാനം
വ്യാസ സമ്മാനം ഏർപ്പെടുത്തിയ സംസ്ഥാനം?
Ans: മധ്യപ്രദേശ്
വ്യാസ സമ്മാനം ആദ്യമായി നൽകിയ വർഷം?
Ans: 1991
വ്യാസ സമ്മാനം ഏർപ്പെടുത്തിയത്?
Ans: കെ.കെ.ബിർല ഫൗണ്ടേഷൻ
5.വ്യാസ സമ്മാനത്തിന്റെ സമ്മാനതുക?
Ans: 2.5 ലക്ഷം
വ്യാസ സമ്മാനം ആദ്യമായി ലഭിച്ചത്?
Ans: രാംവിലാസ് ശർമ്മ (കൃതി -Bharat Ke Pracheen Bhasha Parivar aur Hindi,1991)
വ്യാസ സമ്മാനം
2015-ലെ വ്യാസ സമ്മാൻ നേടിയത്?
Ans: സുനിത ജയിൻ ( കൃതി -ക്ഷമ )
2014-ലെ വ്യാസ സമ്മാൻ നേടിയത്?
Ans: കമൽ കിശോർ ഗോയങ്ക (കൃതി -പ്രേംചന്ദ് കി കഹാനിയോം കാ കാൽ ക്രമാനുസാർ ആധ്യായൻ)
തുളസി സമ്മാനം
തുളസീദാസിന്റെ സ്മരണാർത്ഥം മധ്യപ്രദേശ് ഗവൺമെന്റ് ഏർപ്പെടുത്തിയ അവാർഡ്?
Ans: തുളസി സമ്മാനം (1983-84 ൽ)
തുളസി സമ്മാനം ആദ്യമായി ലഭിച്ചത്?
Ans: പണ്ഡിറ്റ് ഗീരജ് പ്രസാദ്,ഹിർജി കേശവ്‌ജി
ഇന്ത്യയിലെ മറ്റു പ്രധാന പുരസ്‌കാരങ്ങൾ
ടാഗോർ പുരസ്‌കാരം
സർവ്വദേശീയ സഹോദര്യത്തിനായി ടാഗോറിന്റെ പേരിൽ 2012-ൽ കേന്ദ്ര സർക്കാർ ഏർപ്പെടുത്തിയ പുരസ്ക്കാരം?
Ans: ടാഗോർ പുരസ്‌കാരം
ടാഗോർ പുരസ്ക്കാരത്തിന്റെ സമ്മാന തുക?
Ans: 1 കോടി രൂപ
പ്രഥമ ടാഗോർ പുരസ്‌ക്കാരത്തിനർഹനായത്?
Ans: പണ്ഡിറ്റ് രവിശങ്കർ
2016-ലെ ടാഗോർ പുരസ്കാരം നേടിയത്?
Ans: രാജ്ദീപ് ചൗധരി
ടാഗോർ പുരസ്കാരം 2015 നേടിയത്?
Ans: M.Dane Zahorsky
ഔട്ട്‍സ്റ്റാൻഡിങ് പാർലമെന്റേറിയൻ അവാർഡ്
ഇന്ത്യൻ പാർലമെന്റിലെ മികച്ച അംഗത്തിന് നൽകുന്ന അവാർഡ്?
Ans: ഔട്ട്‍സ്റ്റാൻഡിങ് പാർലമെന്റേറിയൻ അവാർഡ് (Outstanding Parliamentarian Award)
ഔട്ട് സ്റ്റാൻഡിംഗ് പാർലമെന്റേറിയൻ അവാർഡ് നൽകുന്നത്?
Ans: ഇന്ത്യൻ പാർലമെന്ററി ഗ്രൂപ്പ്
ഔട്ട് സ്റ്റാൻഡിംഗ് പാർലമെന്റേറിയൻ അവാർഡ് ഏർപ്പെടുത്തിയ വർഷം?
Ans: 1992
ഔട്ട് സ്റ്റാൻഡിംഗ് പാർലമെന്റേറിയൻ അവാർഡ് ഏർപ്പെടുത്തിയപ്പോൾ ലോക്സഭാ സ്പീക്കർ?
Ans: ശിവരാജ് പാട്ടീൽ
ആദ്യമായി ഔട്ട് സ്റ്റാൻഡിംഗ് പാർലമെന്റേറിയൻ അവാർഡ് നേടിയത്?
Ans: ഇന്ദ്രജിത് ഗുപ്ത
ഔട്ട് സ്റ്റാൻഡിംഗ് പാർലമെന്റേറിയൻ അവാർഡ് ലഭിച്ച ആദ്യ വനിത?
Ans: സുഷമാ സ്വരാജ് (2004)
.2012 ലെ ഔട്ട് സ്റ്റാൻഡിംഗ് പാർലമെന്റേറിയൻ അവാർഡ് നേടിയത്?
Ans: ശരദ് യാദവ്
ഇൻഫോസിസ് അവാർഡ്
ഇന്ത്യയിലെ ഏറ്റവും കൂടുതൽ സമ്മാന തുകയുള്ള സയൻസ് അവാർഡ്?
Ans: ഇൻഫോസിസ് അവാർഡ്
2012 ൽ ഇൻഫോസിസ് അവാർഡ് ലഭിച്ച മലയാളി?
Ans: ഡോ. എസ്. അജയ്ഘോഷ്
ശാന്തി സ്വരൂപ് ഭട്നഗർ പുരസ്‌കാരം
ശാസ്ത്രസാങ്കേതിക മേഖലയിലെ മികവിന് സി.എ സ്.ഐ.ആർ. (Council of Scientific and Industrial Research) നൽകുന്ന പുരസ്കാരം?
Ans: ഭട്നഗർ അവാർഡ്(45 വയസ്സിനു താഴെ പ്രായമുള്ള യുവശാസ്ത്രജ്ഞന്മാർക്ക് നൽകുന്ന അവാർഡാണിത്)
ഭട്നഗർ അവാർഡ് ഏർപ്പെടുത്തിയ വർഷം?
Ans: 1958
ശാന്തി സ്വരൂപ് ഭട്നഗർ പുരസ്കാരം ആദ്യമായി ലഭിച്ചത്?
Ans: കെ.എസ്. കൃഷ്ണൻ (1958)
‘ഇന്ത്യയിലെ നൊബേൽ പ്രൈസ്’ എന്നറിയപ്പെടുന്ന പുരസ്‌കാരം?
Ans: ഭട്നഗർ അവാർഡ്
ശാന്തി സ്വരൂപ് ഭട്നഗർ പുരസ്കാരം തുക?
Ans: 5 ലക്ഷം രൂപ
2012-ൽ ഭട്നഗർ അവാർഡ് ലഭിച്ച മലയാളി ശാസ്ത്രജ്ഞൻ?
Ans: ഗംഗാധർ ജെ.സഞ്ജയൻ
ഇൻഫോസിസ് അവാർഡിന്റെ സമ്മാന തുക?
Ans: 65 ലക്ഷം രൂപ
ഇൻഫോസിസ് അവാർഡ്
ഫിസിക്കൽ സയൻസ്?
Ans: ഡോ. അനിൽ ഭരദ്വാജ്
എഞ്ചിനീയറിംഗ് & കമ്പ്യൂട്ടർ സയൻസ് ?
Ans: പ്രൊഫ. വി. കുമാരൻ
ഹ്യുമാനിറ്റിസ്?
Ans: പ്രൊഫ. സുനിൽ അമൃത്
ലൈഫ് സയൻസ്?
Ans: ഡോ.ഗഗൻദീപ് കങ്
ഗണിതശാസ്ത്രം?
Ans: പ്രൊഫ. അക്ഷയ് വെങ്കടേഷ്
സോഷ്യൽ സയൻസ്?
Ans: പ്രൊഫ. കൈവൻ മുൻഷി
ഇന്ത്യാ സയൻസ് അവാർഡ്
ശാസ്ത്ര മേഖലയിൽ ഇന്ത്യാ ഗവൺമെന്റ് നൽകുന്ന ഏറ്റവും ഉയർന്ന പുരസ്കാരം?
Ans: ഇന്ത്യാ സയൻസ് അവാർഡ്
ഇന്ത്യാ സയൻസ് അവാർഡിന്റെ സമ്മാനത്തുക?
Ans: 25 ലക്ഷം
ഇന്ത്യാ സയൻസ് അവാർഡ് ഏർപ്പെടുത്തിയ വർഷം?
Ans: 2003
ഇന്ത്യാ സയൻസ് അവാർഡ് ഏർപ്പെടുത്തിയ പ്രധാനമന്ത്രി?
Ans: അടൽ ബിഹാരി വാജ്പേയ്
ഇന്ത്യാ സയൻസ് അവാർഡ് ആദ്യമായി നേടിയത്?
Ans: സി.എൻ. ആർ. റാവു (2004)
ഇന്ത്യാ സയൻസ് അവാർഡ് 2010 ലഭിച്ചത്?
Ans: സി.ആർ. റാവു
ശാന്തി സ്വരൂപ് ഭട്നഗർ അവാർഡ് 2016
>Biological Science
-Dr. Rishikesh Narayanan
-Dr. Suvendra Nath Bhattacharya
>Chemical Science
-Dr. Partha Sarathi Mukherjee
>Earth,Atmosphere,Ocean And Planetary Sciences
-Dr. Sunil Kumar Singh
>Engineering Science
-Dr. Avinash Kumar Agarwal
-Dr. Venkata Narayana Padmanabhan
>Mathematical Science
-Dr. Amendu Krishna
-Dr. Naveen Garg
>Medical Science
-Dr. Niyaz Ahmed A.S.
>Physical Science
-Dr. Subramaniam Anantha Ramakrishna
-Dr. Sudhir Kumar Vempati
-Bedangadas Mohanty
ദാദാഭായ് നവറോജി പുരസ്‌കാരം
ദാദാഭായ് നവറോജിയുടെ പേരിൽ പുരസ്കാരം ഏർപ്പെടുത്തിയ രാജ്യം?
Ans: ബ്രിട്ടൺ
2014 ലെ പ്രഥമ ദാദാഭായ് നവറോജി പുരസ്കാര ജേതാക്കൾ?
Ans: പട്രീഷ്യ ഹെവിറ്റ്,ആഷാ ഹോമ്ക്ക, മാധവ് ശർമ്മ
രാജീവ് ഗാന്ധി സദ്ഭാവന പുരസ്കാരം
മുൻപ്രധാനമന്ത്രി രാജീവഗാന്ധിയുടെ പേരിൽ അറിയപ്പെടുന്ന അവാർഡ്?
Ans: രാജീവ്ഗാന്ധി സദ്ഭാവന അവാർഡ്
രാജീവ് ഗാന്ധി സദ്ഭാവന അവാർഡ് ഏർപ്പെടുത്തിയത്?
Ans: ഓൾ ഇന്ത്യ കോൺഗ്രസ് കമ്മിറ്റി
രാജീവ് ഗാന്ധി സദ്ഭാവന അവാർഡ് നൽകുന്ന ദിവസം?
Ans: ആഗസ്റ്റ് 20 (സദ്ഭാവന ദിവസം)
രാജീവ് ഗാന്ധി സദ്ഭാവനാ പുരസ്കാരത്തിന്റെ സമ്മാനതുക?
Ans: 10 ലക്ഷം രൂപ
രാജീവ് ഗാന്ധി സദ്ഭാവന പുരസ്കാരം ആദ്യമായി നേടിയത്?
Ans: മദർതെരേസ (1992)
2016-ലെ രാജീവ് ഗാന്ധി ദേശീയ സദ്ഭാവന അവാർഡ് ജേതാവ്?
Ans: ശുഭ മുദ്ഗൽ
ഇന്ദിരാഗാന്ധി പര്യാവരൺ പുരസ്കാരം
ഇന്ത്യയിലെ ഏറ്റവും ഉയർന്ന പരിസ്ഥിതി പുരസ്കാരം?
Ans: ഇന്ദിരാഗാന്ധി പര്യാവരൺ പുരസ്കാരം
ഇന്ദിരാഗാന്ധി പര്യാവരൺ പുരസ്കാരം നൽകുന്നത്?
Ans: വനം പരിസ്ഥിതി മന്ത്രാലയം
ഇന്ദിരാഗാന്ധി പര്യംവരൺ പുരസ്കാരം ഏർപ്പെടുത്തിയ വർഷം?
Ans: 1987
പര്യാവരൺ പുരസ്കാരം ആദ്യമായി നേടിയത്?
Ans: ബോംബ് നാച്വറൽ ഹിസ്റ്ററി സൊസൈറ്റി (1987)
പര്യാവരൺ പുരസ്കാരം നേടിയ ആദ്യ വ്യക്തി?
Ans: ശാന്ത് കുമാർ ബിഷ്നോയ് (1990)
കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം ഏർപ്പെടുത്തിയ ഇന്ദിരാഗാന്ധി പര്യാവരൺ പുരസ്കാരം നേടിയ കേരളത്തിലെ സ്ഥാപനം?
Ans: കേരള ശാസ്ത്രസാഹിത്യ പരിഷത്ത് (1988,കോഴിക്കോട്)
വനവത്കരണം,വനവികസനം തുടങ്ങിയ മേഖലകളിലെ പ്രവർത്തനങ്ങൾക്ക് കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം ഏർപ്പെടുത്തിയ സമ്മാനം?
Ans: ഇന്ദിരാഗാന്ധി വൃക്ഷമിത്ര പുരസ്കാരം
ബി.സി. റോയ് അവാർഡ്
വൈദ്യശാസ്ത്ര രംഗത്ത് നൽകുന്ന സംഭവനകൾക്കായി ഇന്ത്യാഗവൺമെന്റ് നൽകുന്ന അവാർഡ്?
Ans: ഡോ.ബി.സി.റോയ് നാഷണൽ അവാർഡ്
ബി.സി.റോയ് അവാർഡ് ഏർപ്പെടുത്തിയ വർഷം?
Ans: 1976
ദേശീയ ഡോക്ടേഴ്സ് ദിനമായി ആചരിക്കുന്നത്?
Ans: ജൂലൈ 1
ആരുടെ ജന്മദിനമാണ് ദേശീയ ഡോക്ടേഴ്സ് ദിനമായി ആചരിക്കുന്നത്?
Ans: ഡോ. ബി.സി. റോയ്
ദേശീയ ഡോക്ടേഴ്സ് ദിനത്തിൽ നൽകുന്ന അവാർഡ്?
Ans: ബി.സി. റോയ് അവാർഡ്
ബി.സി. റോയ് അവാർഡ് ആദ്യമായി നേടിയത്?
Ans: മുഹമ്മദ് സലീം (1976)
2016 ലെ ബി.സി. റോയ് അവാർഡ് ജേതാക്കൾ?
Ans: രൺദീപ് ഗുലേരിയ,സി.എസ്.യാദവ്,ഡി.എസ്.റാണ, അരവിന്ദ് കുമാർ
മാധ്യമ പുരസ്‌കാരങ്ങൾ
ഇന്ത്യൻ പത്രപ്രവർത്തന രംഗത്തെ മികവിന് നൽകുന്ന ഏറ്റവും ഉയർന്ന പുരസ്‌കാരം?
Ans: രാംനാഥ് ഗോയങ്ക അവാർഡ്
രാംനാഥ് ഗോയങ്ക അവാർഡ് ഏർപ്പെടുത്തിയത്?
Ans: എക്സ്പ്രസ് ഗ്രൂപ്പ്
2015 ലെ രാംനാഥ് ഗോയങ്ക അവാർഡിന് അർഹരായ് മലയാളികൾ?
Ans: നിലീന അത്തോളി,ശ്രീദേവി ടി.വി ,ഫിറോസ് ഖാൻ എം.
മാധ്യമപ്രവർത്തന രംഗത്തെ മികവിന് പ്രേം ഭാട്ടിയ മെമ്മോറിയൽ ട്രസ്റ്റ് നൽകുന്ന പുരസ്കാരം?
Ans: പ്രേം ഭാട്ടിയ മെമ്മോറിയൽ ട്രസ്റ്റ്
പ്രേം ഭാട്ടിയ പുരസ്കാരം ആദ്യമായി ലഭിച്ചത്?
Ans: ഹരീഷ് ഖരേ (1997)
രാജീവ് ഗാന്ധി ഖേൽരത്ന അവാർഡ്
ഇന്ത്യയിൽ കായിക മേഖലയിൽ നൽകുന്ന പരമോന്നത പുരസ്കാരം?
Ans: രാജീവ് ഗാന്ധി ഖേൽരത്ന അവാർഡ്
രാജീവ് ഗാന്ധി ഖേൽരത്ന അവാർഡ് 2016 നേടിയത്?
Ans: പി.വി. സിന്ധു (ബാഡ്മിന്റൺ) ,സാക്ഷി മാലിക് (ഗുസ്തി) ,ദീപ് കർമാകർ (ജിംനാസ്റ്റിക്സ്) ,ജിത്തു റായ് (ഷൂട്ടിങ്)
രാജീവ് ഗാന്ധി ഖേൽരത്ന പുരസ്കാരം 2015 നേടിയത്?
Ans: സാനിയ മിർസ (ടെന്നീസ്)
ഖേൽ രത്ന പുരസ്കാരം നൽകി തുടങ്ങിയ വർഷം?
Ans: 1991-92
ശാസ്ത്രരാമാനുജൻ അവാർഡ്
32 വയസ്സിൽ താഴെയുള്ള യുവ ഗണിത ശാസ്ത്രജ്ഞർക്കായി SASTRA സർവകലാശാല ഏർപ്പെടുത്തിയ അവാർഡ്?
Ans: ശാസ്ത്ര രാമാനുജൻ അവാർഡ്
ആരുടെ ബഹുമാനാർത്ഥമാണ് ശാസ്ത്ര രാമാനുജൻ പുരസ്കാരം നൽകുന്നത്?
Ans: ശ്രീനിവാസ രാമാനുജൻ
രാമാനുജൻ പുരസ്കാരം ഏർപ്പെടുത്തിയ വർഷം?
Ans: 2005
പ്രഥമ രാമാനുജൻ പുരസ്കാരം ലഭിച്ചത്?
Ans: മഞ്ജുൾ ഭാർഗവ, കണ്ണൻ സൗന്ദരരാജാൻ
2016 ലെ ശാസ്ത്ര രാമാനുജൻ അവാർഡ് നേടിയത്?
Ans: Kaisa Matomaki, Maksym Radziwill
കവിതാ രംഗത്തെ മികവിന് മധ്യപ്രദേശ് സർക്കാർ നൽകുന്ന പുരസ്കാരം?
Ans: കബീർ സമ്മാനം
സംഗീത മേഖലയിലെ സംഭാവനകൾക്കായി മധ്യപ്രദേശ് ഗവൺമെന്റ് നൽകുന്ന പുരസ്കാരം?
Ans: താൻസെൻ അവാർഡ്
കാളിദാസ് സമ്മാനം
സംഗീത നൃത്ത നാടക രംഗത്തെ മികവിന് ഏർപ്പെടുത്തിയ പുരസ്കാരം?
Ans: കാളിദാസ് സമ്മാനം
കാളിദാസ സമ്മാനം ഏർപ്പെടുത്തിയത്?
Ans: മധ്യപദേശ് സർക്കാർ
കാളിദാസ് സമ്മാനം ആദ്യമായി നേടിയത്?
Ans: ശെമ്മാങ്കുടി ശ്രീനിവാസ അയ്യർ (1980-81)
കാളിദാസ് സമ്മാനം നേടിയ ആദ്യ വനിത?
Ans: രുക്മിണി ദേവ് അരുണ്ഡേൽ (1983-84)
2016 ലെ കാളിദാസ സമ്മാന ജേതാവ്?
Ans: രാജ് ബിസാരിയ
ഏറ്റവും വലിയ സമ്മാന തുകയുള്ള കായിക പുരസ്‌കാരം?
Ans: രാജീവ് ഗാന്ധി ഖേൽരത്ന അവാർഡ്
രാജീവ്ഗാന്ധി ഖേൽരത്ന അവാർഡിന്റെ സമ്മാനത്തുക?
Ans: ഏഴരലക്ഷം രൂപ
രാജീവ് ഗാന്ധി ഖേൽ രത്ന പുരസ്കാരം ആദ്യമായി നേടിയത്?
Ans: വിശ്വനാഥൻ ആനന്ദ്
ഖേൽ രത്ന പുരസ്കാരം നേടിയ ആദ്യ വനിത?
Ans: കർണ്ണം മല്ലേശ്വരി
ഖേൽ രത്ന പുരസ്കാരം നേടിയ ആദ്യ മലയാളി?
Ans: കെ.എം.ബീനാമോൾ (2002-2003)
ഖേൽ രത്ന പുരസ്കാരം നേടിയ രണ്ടാമത്തെ മലയാളി?
Ans: അഞ്ജു ബോബി ജോർജ് (2003-04)
രാജീവ് ഗാന്ധി ഖേൽരത്ന പുരസ്കാരം നേടിയ രണ്ടാമത്തെ ക്രിക്കറ്റ് താരം?
Ans: എം.എസ്.ധോണി (2007-2008)
ഏറ്റവും കൂടുതൽ പേർക്ക‍് ഖേൽരത്ന ലഭിച്ച കായിക ഇനം?
Ans: ഷൂട്ടിംഗ്
അർജുന അവാർഡ്
ഇന്ത്യയിലെ മികച്ച കായിക താരങ്ങൾക്ക് നൽകുന്ന അവാർഡ്?
Ans: അർജുന അവാർഡ്
അർജുന അവാർഡ് ഏർപ്പെടുത്തിയ വർഷം?
Ans: 1961
2015-ലെ അർജുന അവാർഡ് നേടിയ മലയാളി?
Ans: പി.ആർ.ശ്രീജേഷ്
അർജുന അവാർഡിന്റെ സമ്മാനത്തുക?
Ans: 5 ലക്ഷം രൂപ
അർജുന അവാർഡ് നേടിയ ആദ്യ മലയാളി?
Ans: സി. ബാലകൃഷ്ണൻ (പർവ്വതാരോഹണം-1965)
അർജുന അവാർഡ് നേടിയ ആദ്യ മലയാളി വനിത?
Ans: കെ.സി. ഏലമ്മ (1975 - വോളിബോൾ)
അർജുന അവാർഡ് നേടിയ ഏക മലയാളി ഫുട്ബോൾ താരം?
Ans: ഐ.എം.വിജയൻ (2003)
2016 -ലെ അർജുന അവാർഡ് ജേതാക്കൾ?
Ans: ശിവ ഥാപ്പ (ബോക്സിങ്)
അജിൻക്യ രഹാനെ (കിക്കറ്റ്)
അമിത് കുമാർ (ഗുസ്തി)
അപൂർവി ചന്ദേല (ഷൂട്ടിങ്)
രജത് ചൗഹാൻ (അമ്പെയ്ത്ത്)
ലളിത ബാബർ (അത്ലറ്റിക്സ്)
സൗരവ് കോത്താരി (ബില്യാർഡ്‌സ്)
സുബ്രത പാൽ (ഫുട്ബോൾ)
വി.ആർ. രഘുനാഥ് (ഹോക്കി)
റാണി (ഹോക്കി)
ഗുർപ്രീത് സിങ് (ഷൂട്ടിങ്)
സൗമ്യജിത് ഘോഷ് (ടേബിൾ ടെന്നീസ്)
വിനേഷ് ഫോഗട്ട് (ഗുസ്തി )
സന്ദീപ് സിങ് മാൻ (പാര - അത്ലറ്റിക്സ്)
വീരേന്ദ്രൻ സിങ് (ഗുസ്തി -ബധിരൻ)
ആദ്യ താരങ്ങൾ
ഖേൽ രത്ന പുരസ്കാരം നേടിയ ആദ്യ ക്രിക്കറ്റ് താരം?
Ans: സച്ചിൻ തെണ്ടുൽക്കർ (1997-1998)
രാജീവ് ഗാന്ധി ഖേൽ രത്ന പുരസ്കാരം നേടിയ ആദ്യ ടെന്നീസ് താരം?
Ans: ലിയാണ്ടർ പേസ് (1997)
രാജീവ് ഗാന്ധി ഖേൽ രത്ന പുരസ്കാരം നേടിയ ആദ്യ ഹോക്കി താരം?
Ans: ധൻരാജ് പിള്ള (1999-2000)
രാജീവ് ഗാന്ധി ഖേൽ രത്ന പുരസ്കാരം നേടിയ ആദ്യ ഷൂട്ടിങ് താരം?
Ans: അഭിനവ് ബിന്ദ്ര (2001-2002)
ദ്രോണാചാര്യ അവാർഡ്
മികച്ച കായിക പരിശീലകനു നൽകുന്ന അവാർഡ്?
Ans: ദ്രോണാചാര്യ അവാർഡ്
ദ്രോണാചാര്യ അവാർഡ് ഏർപ്പെടുത്തിയ വർഷം?
Ans: 1985
ദ്രോണാചാര്യ അവാർഡിന്റെ സമ്മാനത്തുക?
Ans: 5 ലക്ഷം രൂപ
ദ്രോണാചാര്യ അവാർഡ് ആദ്യമായി നേടിയത്?
Ans: ഒ.എം. നമ്പ്യാർ (1985 - മലയാളി)
ഏത് പ്രശസ്ത കായിക താരത്തിന്റെ പരിശീലകനായിരുന്നു ഒ.എം. നമ്പ്യാർ?
Ans: പി.ടി.ഉഷ
2016-ലെ ദ്രോണാചാര്യ അവാർഡ് ലഭിച്ച മലയാളി?
Ans: എസ്.പ്രദീപ് കുമാർ (നീന്തൽ പരിശീലകൻ)
ദ്രോണാചാര്യ അവാർഡ് ലഭിച്ച ആദ്യ വിദേശ പരിശീലകൻ?
Ans: ബി.ഐ.ഫെർണാണ്ടസ് (ബോക്സിംങ് കോച്ച് 2012)
ധ്യാൻചന്ദ് അവാർഡ്
കായികരംഗത്തെ ആജീവനാന്ത മികവിന് ഇന്ത്യാഗവൺമെന്റ് ഏർപ്പെടുത്തിയ അവാർഡ്?
Ans: ധ്യാൻചന്ദ് അവാർഡ്
ധ്യാൻചന്ദ് അവാർഡ് ഏർപ്പെടുത്തിയ വർഷം?
Ans: 2002
ധ്യാൻചന്ദ് അവാർഡിന്റെ സമ്മാന തുക?
Ans: 5 ലക്ഷം രൂപ
'ഹോക്കി മാന്ത്രികൻ' എന്നറിയപ്പെടുന്നത്?
Ans: ധ്യാൻചന്ദ്
ധ്യാൻചന്ദിന്റെ പേരിൽ അറിയപ്പെടുന്ന അവാർഡ്?
Ans: ധ്യാൻചന്ദ് അവാർഡ്
ധ്യാൻചന്ദ് അവാർഡ് ആദ്യമായി നേടിയത്?
Ans: അപർണാ ഘോഷ് (ബാസ്ക്കറ്റ് ബാൾ)
ദ്രോണാചാര്യ പുരസ്കാരം 2016
ദ്രോണാചാര്യ പുരസ്കാരം 2016 നേടിയവർ?
Ans:- മഹാബിർ സിങ് (ഗുസ്തി)
ബിശ്വേശ്വർ നന്തി (ജിംനാസ്റ്റിക്സ്)
നാഗാപുരി രമേഷ് (അത്ലറ്റിക്സ്)
രാജ്‌കുമാർ ശർമ്മ (ക്രിക്കറ്റ്)
സാഗർ മാൽ ദയാൽ (ബോക്സിങ്)
ധ്യാൻചന്ദ് പുരസ്‌കാരം 2016
2016-ലെ ധ്യാൻചന്ദ് അവാർഡ് ജേതാക്കൾ?
Ans:- സാഥി ഗീത (അത്ലറ്റിക്സ്)
സിൽവനസ് ഡുങ് ഡുങ് (ഹോക്കി)
രാജേന്ദ്ര പ്രഹ്ലാദ് ഷെൽക്കെ (റോവിങ്)
സി.കെ. നായിഡു അവാർഡ്
ഇന്ത്യൻ ക്രിക്കറ്റിലെ ആജീവനാന്ത സംഭാവനകൾക്ക് നൽകുന്ന അവാർഡ്?
Ans: സി.കെ. നായിഡു ലൈഫ് ടൈം അച്ചീവ്മെന്റ് അവാർഡ് ഇന്ത്യയുടെ ആദ്യ ടെസ്റ്റ് ക്രിക്കറ്ററായ സി.കെ. നായിഡുവിന്റെ സ്മരണാർത്ഥം നൽകുന്ന അവാർഡാണിത്.
സി.കെ. നായിഡു അവാർഡ് ആദ്യമായി ലഭിച്ചത്?
Ans: ലാലാ അമർനാഥ് (1994)
2015-ലെ സി.കെ. നായിഡു അവാർഡ് നേടിയത്?
Ans: സെയ്ദ് കിർമാണി
2014-ലെ സി.കെ. നായിഡു അവാർഡ് നേടിയത്?
Ans: ദിലീപ് വെങ്സർക്കാർ
പ്രധാന ദേശീയ പുരസ്‌കാരങ്ങൾ
ഭാരതരത്നം -വിവിധ മേഖലകളിലെ സ്തുത്യർഹമായ സേവനത്തിന്
പത്മ അവാർഡുകൾ -ഏതെങ്കിലും മേഖലകളിൽ നൽകുന്ന സംഭാവനകൾ
പരംവീർ ചക്ര-സൈനിക സേവനം
അശോക ചക്ര -സൈനിക സേവനം
മഹാവീർ ചക്ര-സൈനിക സേവനം
കീർത്തി ചക്ര -സൈനിക സേവനം
വീര ചക്ര - സൈനിക സേവനം
ശൗര്യ ചക്ര-സൈനിക സേവനം
കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് -സാഹിത്യം
ജ്ഞാനപീഠം - സാഹിത്യം
മൂർത്തിദേവി സമ്മാനം- സാഹിത്യം
സരസ്വതി സമ്മാനം - സാഹിത്യം
വ്യാസ സമ്മാനം - സാഹിത്യം
കബീർ സമ്മാനം - സാഹിത്യം
കാളിദാസ സമ്മാനം - സംഗീതം, നൃത്തം, നാടകം, പ്ലാസ്റ്റിക് ആർട്സ്
രബീന്ദ്ര പുരസ്കാരം - സാഹിത്യം
ബിഹാരി പുരസ്കാരം - സാഹിത്യം (ബിർള ഫൗഡേഷൻ)
ഔട്ട്സ്റ്റാൻഡിംഗ് പാർലമെന്റേറിയൻ അവാർഡ് -മികച്ച പാർലമെന്റംഗം
ഇന്ത്യാ സയൻസ് അവാർഡ് - സയൻസ്
ഭട്നഗർ അവാർഡ്-സയൻസ്
ബി.സി.റോയ് നാഷണൽ അവാർഡ് -വൈദ്യശാസ്ത്രം
ധന്വന്തരി പുരസ്കാരം- വൈദ്യശാസ്ത്രം
ശാസ്ത്ര രാമാനുജൻ അവാർഡ് -ഗണിത ശാസ്ത്രം
രാംനാഥ് ഗോയങ്ക അവാർഡ് -പത്രപവർത്തനം
പാഞ്ചജന്യ പുരസ്കാരം -പത്രപവർത്തനം
പ്രേം ഭാട്ടിയ അവാർഡ് -പത്രപവർത്തനം
രാജീവ് ഗാന്ധി ഖേൽരത്ന-കായികം
അർജുന അവാർഡ് - കായികം
ദ്രോണാചാര്യ അവാർഡ് -കായികം
ധ്യാൻചന്ദ് അവാർഡ് -കായികം
സി.കെ. നായിഡു അവാർഡ് -ക്രിക്കറ്റ്
താൻസെൻ അവാർഡ് -സംഗീതം
ഫാൽക്കെ അവാർഡ് -സിനിമ
നാഷണൽ അവാർഡ് -സിനിമ
ഫിലിം ഫെയർ അവാർഡ് -സിനിമ
ഇന്ദിരാഗാന്ധി പര്യാവരൺ പുരസ്കാരം -പരിസ്ഥിതി സംരക്ഷണം
അമൃതാദേവി വൈഷ്ണോയി വൈൽഡ് ലൈഫ് പ്രൊട്ടക്ഷൻ അവാർഡ്- പരിസ്ഥിതി സംരക്ഷണം
ഇന്ദിരാ പ്രിയദർശിനി വൃക്ഷമിത്ര അവാർഡ് - പരിസ്ഥിതി സംരക്ഷണം
രാജീവ് ഗാന്ധി എൻവയോൺമെന്റ് അവാർഡ് ഫോർ ക്ലീൻ ടെക്നോളജി - പരിസ്ഥിതി സംരക്ഷണം
രാജീവ് ഗാന്ധി വൈൽഡ് ലൈഫ് കൺസർവേഷൻ -പരിസ്ഥിതി സംരക്ഷണം
രാജീവ് ഗാന്ധി സദ്ഭാവന അവാർഡ്-സമാധാനം, ദേശീയോദ്ഗ്രഥനം
ഗാന്ധി സമാധാന പുരസ്കാരം-ഗാന്ധിയൻ മാർഗ്ഗത്തിലൂടെയുള്ള സാമ്പത്തിക സാമൂഹിക രാഷ്ട്രീയ മേഖലകളിലെ സംഭാവന
ഇന്ദിരാഗാന്ധി സമാധാന പുരസ്കാരം-സമാധാനം, നിരായുധീകരണം,വികസനം ഇന്ദിരാഗാന്ധി അവാർഡ് ഫോർ ഇന്റർനാഷണൽ ജസ്റ്റിസ് &
ഹാർമണി സമാധാനം, നിരായുധീകരണം,വികസനം
ജഹർലാൽ നെഹ്റു ഇന്റർനാഷണൽ അവാർഡ് -അന്താരാഷ്ട്ര ധാരണ
പ്രവാസി ഭാരതീയ സമ്മാൻ -പ്രവാസി ഭാരതീയർ നൽകിയ സേവനം
ചമേലി ദേവി ജെയിൻ അവാർഡ് -പത്രപ്രവർത്തനം
സംസ്ഥാന പുരസ്‌കാരങ്ങൾ
എഴുത്തച്ഛൻ പുരസ്കാരം
സംസ്ഥാന സർക്കാർ നൽകുന്ന പരമോന്നത സാഹിത്യ പുരസ്‌കാരം?
Ans: എഴുത്തച്ഛൻ പുരസ്കാരം
എഴുത്തച്ഛൻ പുരസ്കാരം ഏർപ്പെടുത്തിയ വർഷം?
Ans: 1993
എഴുത്തച്ഛൻ പുരസ്കാരത്തിന്റെ സമ്മാനത്തുക?
Ans: 1.5 ലക്ഷം
2016-ലെ എഴുത്തച്ഛൻ പുരസ്കാരം നേടിയത്?
Ans: സി.രാധാകൃഷ്‌ണൻ
2015-ലെ എഴുത്തച്ഛൻ പുരസ്കാരം നേടിയത്?
Ans: ഡോ.പുതുശ്ശേരി രാമചന്ദ്രൻ
2014-ൽ എഴുത്തച്ഛൻ പുരസ്കാരം നേടിയത്?
Ans: വിഷ്‌ണു നാരായൺ നമ്പൂതിരി
ആദ്യ എഴുത്തച്ഛൻ പുരസ്കാരം നേടിയത്?
Ans: ശൂരനാട് കുഞ്ഞൻപിള്ള (1993)
എഴുത്തച്ഛൻ പുരസ്കാരം ലഭിച്ച ആദ്യ വനിത?
Ans: ബാലാമണിയമ്മ
വള്ളത്തോൾ പുരസ്‌കാരം
മലയാള ഭാഷയിലെ സമഗ്ര സംഭവനകൾക്കായി നൽകുന്ന പുരസ്‌കാരം?
Ans: വള്ളത്തോൾ പുരസ്‌കാരം
വള്ളത്തോൾ പുരസ്‌കാരം നൽകിത്തുടങ്ങിയ വർഷം?
Ans: 1991
വള്ളത്തോൾ പുരസ്‌കാരത്തിന്റെ സമ്മാന തുക?
Ans: 1,11,111
പ്രഥമ വള്ളത്തോൾ പുരസ്കാരം നേടിയത്?
Ans: പാലാ നാരായണൻ നായർ (1991)
വള്ളത്തോൾ പുരസ്കാരം ലഭിച്ച ആദ്യ വനിത?
Ans: ബാലയണിയമ്മ
2016-ലെ വള്ളത്തോൾ പുരസ്കാരം നേടിയത്?
Ans: ശ്രീകുമാർ തമ്പി
2015-ലെ വള്ളത്തോൾ പുരസ്കാരം നേടിയത്?
Ans: ആനന്ദ് (പി. സച്ചിദാനന്ദൻ)
2014-ലെ വള്ളത്തോൾ പുരസ്കാരം ലഭിച്ച വ്യക്തി?
Ans: പി. നാരായണ കുറുപ്പ്
വയലാർ അവാർഡ്
സാഹിത്യത്തിലെ ഏറ്റവും നല്ല സൃഷ്ടിക്ക് വയലാർ സാഹിത്യ അക്കാദമി ഏർപ്പെടുത്തിയ പുരസ്കാരം?
Ans: വയലാർ പുരസ്കാരം
എല്ലാ വർഷവും ഒക്ടോബർ 27-നു സമ്മാനിക്കുന്ന അവാർഡ്?
Ans: വയലാർ അവാർഡ്