ഏപ്രിൽ  09 - ഇന്ത്യൻ സ്വാതന്ത്ര്യസമരം (1857-1947)

Top score (First 20)

# Name Score
1 Haroon 23
2 Arundhathi Rajesh 23
3 shaijapp 23
4 Harsha bs 22
5 Deepa C R 21
6 Anupriya PN 20
7 AJIN 19
8 Unnikrishnan 17
9 Anagha 17
10 Ashwin mt 17
11 Subinasarth 17
12 Hareesh 17
13 Aswathi 16
14 saranya nv 16
15 Anusha Np 16
16 Joshi 16
17 saranya nv 15
18 Raginesh. K 15
19 Nisha Praveen 15
20 Amrutha.M 14

Answer keys

1. 'ഝാൻസി റാണി' എന്ന നോവലെഴുതിയ ജ്ഞാനപീoപുരസ്കാര ജേതാവ്?

  • 1. അമിതാവ് ഘോഷ്

  • 2. മഹാശ്വേതാ ദേവി (Answer)

  • 3. അമൃതാ പ്രീതം

  • 4. ആശാപൂർണ്ണാ ദേവി

2. 1857-ലെ കലാപത്തെ പ്രമേയമാക്കി 'അമൃതം തേടി' എന്ന നോവൽ രചിച്ചത്?

  • 1. വിഷ്ണുഭട്ട് ഗോഡ്സെ

  • 2. വി.ഡി.സവർക്കർ

  • 3. എം.മുകുന്ദൻ

  • 4. മലയാറ്റൂർ രാമകൃഷ്ണൻ (Answer)

3. 'ഇരുണ്ട പശ്ചാത്തലത്തിലെ പ്രകാശമാനമായ ബിന്ദു' എന്ന് ഝാൻസി റാണിയെ വിശേഷിപ്പിച്ചത് ആര്?

  • 1. മഹാത്മാഗാന്ധി

  • 2. ആനിബസൻ്റ്

  • 3. ജവഹർലാൽ നെഹ്റു (Answer)

  • 4. സുഭാഷ് ചന്ദ്ര ബോസ്

4. സി.ആർ.ദാസ്,മോത്തിലാൽ നെഹ്റു എന്നിവരുടെ നേതൃത്വത്തിൽ സ്വരാജ് പാർട്ടി രൂപീകരിക്കപ്പെട്ട വർഷം?

  • 1. 1922

  • 2. 1921

  • 3. 1924

  • 4. 1923 (Answer)

5. ചിറ്റഗോങ് ആയുധപ്പുര ആക്രമണക്കേസുമായി ബന്ധപ്പെട്ട സ്വാതന്ത്ര്യസമര നായകൻ?

  • 1. വി.ഡി.സവർക്കർ

  • 2. ബരിന്ദ്രകുമാർ ഘോഷ്

  • 3. സൂര്യസെൻ (Answer)

  • 4. അരവിന്ദഘോഷ്

6. 1905-ൽ ബംഗാൾ വിഭജന സമയത്തെ കോൺഗ്രസ് പ്രസിഡണ്ട്?

  • 1. ചേറ്റൂർ ശങ്കരൻ നായർ

  • 2. സർ ഹെൻ്റി കോട്ടൺ (Answer)

  • 3. റാഷ് ബിഹാരി ഘോഷ്

  • 4. ദാദാബായ് നവറോജി

7. ബർദോളി ഗാന്ധി എന്ന് വിശേഷിപ്പിക്കപ്പെടുന്ന നേതാവ്?

  • 1. ഖാൻ അബ്ദുൾ ഗാഫർ ഖാൻ

  • 2. ബാലഗംഗാധര തിലകൻ

  • 3. സർദാർ വല്ലഭായ് പട്ടേൽ (Answer)

  • 4. ഡോ: രാജേന്ദ്രപ്രസാദ്

8. 1928 മെയ് 19 ന് ഇന്ത്യൻ നേതാക്കൻമാർ പൂനെയിൽ സമ്മേളിച്ച് ഭരണഘടന തയ്യാറാക്കാൻ വേണ്ടി നിയോഗിച്ച ഉപസമിതിയുടെ അധ്യക്ഷൻ?

  • 1. ജവഹർലാൽ നെഹ്റു

  • 2. മോത്തിലാൽ നെഹ്റു (Answer)

  • 3. മഹാത്മാ ഗാന്ധി

  • 4. ഡോ: ബി.ആർ.അംബേദ്കർ

9. തമിഴ്നാട്ടിൽ വേദാരണ്യം കടപ്പുറത്ത് ഉപ്പു സത്യാഗ്രഹത്തിന് നേതൃത്വം നൽകിയതാര്?

  • 1. സരോജിനി നായിഡു

  • 2. ഇ.വി.രാമസ്വാമി നായ്ക്കർ

  • 3. സുബ്രഹ്മണ്യഭാരതി

  • 4. സി.രാജഗോപാലാചാരി (Answer)

10. ആഗസ്ത് വാഗ്ദാനം പ്രഖ്യാപിച്ച ബ്രിട്ടീഷ് വൈസ്രോയി ആരായിരുന്നു?

  • 1. വേവൽ പ്രഭു

  • 2. സ്റ്റാഫോർഡ് ക്രിപ്സ്

  • 3. ലിൻ ലിഗ്തോ പ്രഭു (Answer)

  • 4. മൗണ്ട് ബാറ്റൺ

11. 'തകർന്നു കൊണ്ടിരിക്കുന്ന ഒരു ബാങ്കിൻ്റെ പിൻതിയ്യതി വെച്ച ചെക്ക്' എന്ന് ഗാന്ധിജി വിശേഷിപ്പിച്ച എന്തിനെയായിരുന്നു?

  • 1. വേവൽ പ്ലാൻ

  • 2. ക്രിപ്സ് മിഷൻ (Answer)

  • 3. മൗണ്ട് ബാറ്റൺ പ്ലാൻ

  • 4. ഗാന്ധി-ഇർവിൻ സന്ധി

12. ക്വിറ്റ് ഇന്ത്യാ പ്രമേയം പാസ്സാക്കിയ INC യുടെ ബോംബെ സ്പെഷ്യൽ സമ്മേളനം നടന്നത്?

  • 1. 1942 ആഗസ്ത് 9

  • 2. 1942 ആഗസ്ത് 8 (Answer)

  • 3. 1942 ആഗസ്ത് 10

  • 4. 1942 ആഗസ്ത് 7

13. കാബിനറ്റ് മിഷനിലെ അംഗങ്ങളിൽ ഉൾപ്പെടാത്തത് ആര്?

  • 1. പെതിക് ലോറൻസ്

  • 2. എ.വി.അലക്സാണ്ടർ

  • 3. സർ സ്റ്റാഫോർഡ് ക്രിപ്സ്

  • 4. സിറിൽ റാഡ്ക്ലിഫ് (Answer)

14. 'ഭയത്തിൻ്റെയും വെറുപ്പിൻ്റെയും മേൽ വിജയം നേടിയ മനുഷ്യൻ' എന്ന് വിൻസ്റ്റൻ ചർച്ചിൽ വിശേഷിപ്പിച്ചതാരെ?

  • 1. ജവഹർലാൽ നെഹ്രു (Answer)

  • 2. മഹാത്മാഗാന്ധി

  • 3. സി.രാജഗോപാലാചാരി

  • 4. മുഹമ്മദലി ജിന്ന

15. 'എവിടെ വിശ്വം മുഴുവൻ ഒരു പക്ഷിക്കൂടായി ഭവിക്കുന്നുവോ അവിടം' എന്ന ആപ്തവാക്യം സ്വീകരിച്ച സ്ഥാപനം?

  • 1. ജാമിയ മില്ലിയ സർവ്വകലാശാല

  • 2. അലിഗഡ് സർവ്വകലാശാല

  • 3. ജവഹർലാൽ നെഹ്റു സർവ്വകലാശാല

  • 4. വിശ്വഭാരതി സർവ്വകലാശാല (Answer)

16. 1919-ലെ ജാലിയൻ വാലാഭാഗ് കൂട്ടക്കൊലയിൽ പ്രതിഷേധിച്ച് ബ്രിട്ടീഷ് സർക്കാർ നൽകിയ കൈസർ ഇ ഹിന്ദ് ബഹുമതി തിരികെ നൽകിയ സ്വാതന്ത്ര്യസമര നായിക?

  • 1. ആനി ബസൻ്റ്

  • 2. സരോജിനി നായിഡു (Answer)

  • 3. അരുണാ ആസഫലി

  • 4. അക്കമ്മാ ചെറിയാൻ

17. സ്വാതന്ത്ര്യസമര കാലത്ത് ഏറ്റവും കൂടുതൽ കാലം തുടർച്ചയായി കോൺഗ്രസ് പ്രസിഡണ്ടായത്?

  • 1. ജെ.ബി.കൃപലാനി

  • 2. ജവഹർലാൽ നെഹ്രു

  • 3. ഖാൻ അബ്ദുൾ ഗാഫർ ഖാൻ

  • 4. മൗലാനാ അബ്ദുൾ കലാം ആസാദ് (Answer)

18. 'എൽബയിൽ നിന്ന് നെപ്പോളിയൻ്റെ പാരീസിലേക്കുള്ള മടക്കം ' എന്ന് ഉപ്പുസത്യാഗ്രഹത്തെ വിശേഷിപ്പിച്ചത്?

  • 1. ജവഹർലാൽ നെഹ്റു

  • 2. ജയപ്രകാശ് നാരായണൻ

  • 3. സുഭാഷ് ചന്ദ്ര ബോസ് (Answer)

  • 4. വിഷ്ണു ദിഗംബർ പലൂസ്കർ

19. 'സ്വരാജിൻ്റെ ശവപ്പെട്ടിയിൽ തറയ്ക്കപ്പെട്ട മറ്റൊരു ആണി' എന്ന് ഗാന്ധിജി വിശേഷിപ്പിച്ചത്?

  • 1. വട്ടമേശ സമ്മേളനങ്ങൾ

  • 2. 1946 ലെ നാവിക കലാപം (Answer)

  • 3. ചൗരിചൗരാ സംഭവം

  • 4. 1942 ലെ ക്വിറ്റ് ഇന്ത്യാ സമരം

20. രണ്ടാം വട്ടമേശ സമ്മേളനത്തിലെ ഗാന്ധിജിയുടെ മുഖ്യ ഉപദേശകൻ?

  • 1. ഡോ: ബി.ആർ. അംബേദ്കർ

  • 2. മഹാദേവ് ദേശായ്

  • 3. മദൻ മോഹൻ മാളവ്യ (Answer)

  • 4. ഡോ:രാജേന്ദ്ര പ്രസാദ്‌

21. കോൺഗ്രസിൻ്റെ വാർഷികസമ്മേളനങ്ങളെ അവധിക്കാല വിനോദപരിപാടി എന്ന് വിമർശിച്ച ദേശീയ നേതാവ്?

  • 1. ഗോപാലകൃഷ്ണ ഗോഖലെ

  • 2. സർ സയ്യിദ് അഹമ്മദ് ഖാൻ

  • 3. മുഹമ്മദലി ജിന്ന

  • 4. ബാലഗംഗാധാര തിലകൻ (Answer)

22. 'ജനഗണമന'ആദ്യമായി ആലപിച്ച 1911-ലെ കൊൽക്കത്ത കോൺഗ്രസ് സമ്മേളനത്തിൻ്റെ അധ്യക്ഷൻ?

  • 1. ബി.എൻ.ധാർ (Answer)

  • 2. റഹ്മത്തുള്ള സയാനി

  • 3. ഗോപാലകൃഷ്ണ ഗോഖലെ

  • 4. എ.സി.മജുംദാർ

23. അഖിലേന്ത്യാ ട്രേഡ് യൂണിയൻ കോൺഗ്രസ് രൂപീകൃതമായത്?

  • 1. 1885

  • 2. 1936

  • 3. 1920 (Answer)

  • 4. 1906

24. ഇന്ത്യൻ ദേശീയതയുടെ വന്ദ്യവയോധിക

  • 1. സരോജിനി നായിഡു

  • 2. ഝാൻസി റാണി

  • 3. മാഡം ബിക്കാജി കാമ

  • 4. ആനി ബസൻ്റ് (Answer)

25. ഇന്ത്യക്ക് സ്വാതന്ത്ര്യം ലഭിച്ച 1947 ആഗസ്റ്റ് 15 ഏത് ദിവസമായിരുന്നു?

  • 1. വ്യാഴാഴ്ച്ച

  • 2. വെള്ളിയാഴ്ച്ച (Answer)

  • 3. ശനിയാഴ്ച്ച

  • 4. ബുധനാഴ്ച്ച

Answer Solution

ഇന്ത്യൻ സ്വാതന്ത്ര്യ സമരം (1857-1947)

അമിതാവ് ഘോഷ്

പ്രധാനമായും ഇംഗ്ലീഷ് ഭാഷയിൽ എഴുതുന്ന ഒരു ഇന്ത്യൻ-ബംഗാളി സാഹിത്യകാരനാണ് അമിതാവ് ഘോഷ് (ജനനം ജൂലൈ 11, 1956). ദ് ഷാഡോ ലൈൻസ്, ദി ഗ്ലാസ്സ് പാലസ്സ്, ദി ഹങ്ഗ്രി  ടൈഡ്, സീ ഓഫ് പോപ്പീസ്, റിവർ ഓഫ് സ്മോക്,  ഫ്ലഡ് ഓഫ് ഫയർ ( നോവലുകൾ), ദി കൽകട്ട ക്രോമസോം (സയൻസ് ഫിക്ഷൻ), ഇൻ അൻ ആന്റീക്ക് ലാന്ഡ്,ഡാൻസിങ് ഇൻ കംബോഡിയ ആന്റ് അറ്റ് ലാർജ് ഇൻ ബർമ്മ, ദി ഇമാം ആന്റ് ദി ഇന്ത്യൻ (യാത്രാവിവരണങ്ങൾ/ഉപന്യാസങ്ങൾ) എന്നിവയാണു പ്രധാന കൃതികൾ. 2007-ൽ ഭാരത ഗവൺമെന്റ് പത്മശ്രീ പുരസ്കാരം നൽകി ഇദ്ദേഹത്തെ ആദരിച്ചു. 2018 ൽ ജ്ഞാനപീഠം ലഭിച്ചു.

മഹാശ്വേതാ ദേവി

പ്രമുഖ ബംഗാളി എഴുത്തുകാരിയും ജ്ഞാനപീഠം ജേതാവും സാമൂഹിക പ്രവർത്തകയുമായിരുന്നു മഹാശ്വേതാ ദേവി. പദ്മവിഭൂഷണും മാഗ്സസെ പുരസ്കാരവും കേന്ദ്രസാഹിത്യ അക്കാദമി പുരസ്കാരവുമുൾപ്പെടെ നിരവധി അംഗീകാരങ്ങൾ ലഭിച്ചിട്ടുണ്ട്.

പ്രധാന കൃതികൾ

ഝാൻസി റാണി" (1956-ൽ ) ആദ്യ കൃതി ഹജാർ ചുരാഷിർ മാ (1975-ൽ). ഈ നോവൽ "1084 ന്റെ അമ്മ" എന്ന പേരിൽ കെ.അരവിന്ദാക്ഷൻ മലയാളത്തിലേക്ക് വിവർത്തനം ചെയ്തിട്ടുണ്ട്.ആരണ്യേർ അധികാർ (1977-ൽ ) ഈ നോവൽ "ആരണ്യത്തിന്റെ അധികാരം" എന്ന പേരിൽ ലീലാ സർക്കാർ മലയാളത്തിലേക്ക് വിവർത്തനം ചെയ്തിട്ടുണ്ട്.
അഗ്നി ഗർഭ (1978-ൽ )
ഛോട്ടി മുണ്ട ഏവം ഥാർ ഥീർ (1980-ൽ )
ബഷി ടുഡു (1993-ൽ )
തിത്തു മിർ
ദ്രൌപതി - ചെറുകഥ
രുധാലി (1995 - ൽ )
ബ്യാധ്ഖണ്ടാ (1994-ൽ ) ഇത് "മുകുന്ദന്റെ താളിയോലകൾ" എന്ന പേരിൽ ലീലാ സർക്കാർ മലയാളത്തിലേക്ക് വിവർത്തനം ചെയ്തിട്ടുണ്ട്. ദി വൈ വൈ ഗേൾ - ഇത് "ഒരു എന്തിനെന്തിനു പെൺകുട്ടി" എന്ന പേരിൽ സക്കറിയ മലയാളത്തിലേക്ക് വിവർത്തനം ചെയ്തിട്ടുണ്ട്.

പുരസ്ക്കാരങ്ങൾ

1979: കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരം "ആരണ്യേർ അധികാർ" എന്ന നോവലിന് ലഭിച്ചു.
1986: പത്മശ്രീ
1996: ജ്ഞാനപീഠം - ഇന്ത്യയിലെ ഉന്നതമായ ഒരു സാഹിത്യ പുരസ്കാരം
1997: മാഗ്സസെ അവാർഡ് 
2006: പത്മ വിഭൂഷൺ - ഭാരതത്തിലെ രണ്ടാമത്തെ ഉയർന്ന സിവിലിയൻ ബഹുമതി.
2011: ബംഗാബിഭൂഷൺ - പശ്ചിമബംഗാൾ ഗവണ്മെന്റിന്റെ ഏറ്റവും ഉയർന്ന സിവിലിയൻ ബഹുമതി.

അമൃതാ പ്രീതം

ഇന്ത്യയിലെ പ്രശസ്തയായ എഴുത്തുകാരിയായിരുന്നു അമൃതാ പ്രീതം (ഓഗസ്റ്റ് 31, 1919 - ഒക്ടോബർ 31, 2005). പഞ്ചാബിൽ നിന്നുള്ള ആദ്യത്തെ പ്രശസ്തയായ കവയിത്രിയും നോവലിസ്റ്റും ഉപന്യാസകാരിയും ആയിരുന്നു അമൃതാ പ്രീതം. അവിഭക്ത ഇന്ത്യ (മുൻപത്തെ ബ്രിട്ടീഷ് ഇന്ത്യ) ഇന്ത്യയും പാകിസ്താനുമായി വിഭജിക്കപ്പെട്ടപ്പോൾ അമൃതാ പ്രീതം 1947-ൽ ഇന്ത്യയിലേയ്ക്കു കുടിയേറി.

പ്രധാന കൃതികൾ:
- Pinjar (novel)
-Aj Akhan Waris Shah Nu (poem)
-Suneray (poem)

പുരസ്കാരങ്ങൾ

1956 ൽ സാഹിത്യ അക്കാദമി പുരസ്കാരം ലഭിക്കുന്ന ആദ്യത്തെ സ്ത്രീയായിരുന്നു ഇവർ. പിന്നീട് ഇവർക്ക് 1982 ൽ ജ്ഞാനപീഠപുരസ്കാരവും ലഭിച്ചു. 1969 ൽ ഇവർക്ക് പത്മശ്രീ പുരസ്കാരവും ലഭിച്ചു. 2004 ൽ ഇവർക്ക് പത്മവിഭൂഷൻ പുരസ്കാരവും ലഭിച്ചു.

ആശ പൂർണ്ണാ ദേവി 

അറിയപ്പെടുന്നൊരു ബംഗാളി നോവലിസ്റ്റും കവയിത്രിയുമാണ്‌. 1909-ലാണ്‌ ഇവർ ജനിച്ചത്. നിരവധി സമ്മാനങ്ങൾ ഇവർക്ക് ലഭിച്ചിട്ടുണ്ട്. 1976-ൽ ഇവർക്ക് ജ്ഞാനപീഠം ലഭിച്ചു.1976-ൽ ഭാരത സർക്കാർ ഇവർക്ക് പത്മശ്രീ നൽകി ആദരിച്ചു. വിശ്വഭാരതി യൂനിവേഴ്‌സിറ്റി 1989-ൽ ദേശികോത്തമ എന്ന ബിരുദം നൽകി ആദരിച്ചു. നോവലിലും,ചെറുകഥയിലും നൽകിയ സേവനങ്ങൾ മാനിച്ച് 1994-ൽ കേന്ദ്ര സാഹിത്യ അക്കാദമി ഇവർക്ക് ഫെല്ലോഷിപ്പ് നൽകി. 1995-ൽ അന്തരിച്ചു.

-അമൃതം തേടി(നോവൽ)


മലയാറ്റൂര്‍ രാമകൃഷ്ണന്‍

ഇന്ത്യന്‍ സ്വതന്ത്ര്യസമരത്തിന്റെയും ദേശീയ പ്രസ്ഥാനത്തിന്റെയും പശ്ചാതലത്തില്‍ മലയാള ഭാഷയിലുണ്ടായിട്ടുള്ള ഏറ്റവും ശ്രദ്ധേയമായ നോവല്‍.1857-ലെ ശിപായി ലഹള എന്നറിയപ്പെടുന്ന ഒന്നാമത്തെ സ്വതന്ത്ര്യസമരമാണ് നോവലിലെ പ്രമേയം. സ്വതന്ത്ര്യം എന്ന അമൃതിനായി ദാഹിക്കുന്ന ഭാരതീയര്‍ എല്ലാഭിന്നതയും വിസ്മരിച്ച് ഒറ്റകെട്ടായി അണിനിരന്ന് മുന്നേറുന്ന ചിത്രം ചൈതന്യഭാസുരമായി മലയാറ്റൂര്‍ അവതരിപ്പിക്കുന്നു.


വിഷ്ണുഭട്ട് ഗോഡ്സെ

ഇന്ത്യൻ സഞ്ചാരിയും മറാത്തി എഴുത്തുകാരനുമാണ് വിഷ്ണുഭട്ട് ഗോഡ്സെ. അദ്ദേഹത്തിൻ്റെ പ്രശസ്തമായ യാത്രാവിവരണമാണ് Majha Pravas(My Travels). അദ്ദേഹത്തിൻ്റെ ഉത്തരേന്ത്യൻ യാത്രകൾക്കിടയിൽ 1857 ലെ ഒന്നാം സ്വാതന്ത്ര്യ സമരത്തെ അടിസ്ഥാനമാക്കിയാണ് ഈ കൃതി രചിച്ചത്. 




ഒന്നാം സ്വാതന്ത്ര്യ സമരം


  • -ഒന്നാം സ്വാതന്ത്ര്യ സമരം പൊട്ടി പുറപ്പെട്ട തിയതി

1857 മേയ് 10 ഉത്തർപ്രദേശിലെ മീററ്റിൽ


-ബ്രിട്ടീഷുകാർ 1857ലെ വിപ്ലവത്തിന് നൽകിയ പേര്

ശിപ്പായി ലഹള

( ചെകുത്താന്റെ കാറ്റ് എന്നും ഇംഗ്ലീഷുകാർ വിശേഷിപ്പിച്ചു)


-1857 വിപ്ലവത്തിലെ ആദ്യ രക്തസാക്ഷി

മംഗൾ പാണ്ഡെ

( 1857 ഏപ്രിൽ 8ന് തൂക്കിലേറ്റി)


-1857ലെ വിപ്ലവത്തിന്റെ ബുദ്ധികേന്ദ്രം എന്നറിയപ്പെടുന്നതാര്

നാനാ സാഹിബ്

( ധോണ്ഡൂ പന്ത് എന് യഥാർത്ഥ നാമം)


-ഝാൻസി റാണി ലക്ഷ്മിഭായിയുടെ യഥാർത്ഥ നാമം എന്ത്

മണികർണിക


-ഈസ്റ്റിന്ത്യാ കമ്പനിക്കെതിരെ ഗറില്ലാ യുദ്ധ രീതി ആവിഷ്കരിച്ച സമരനേതാവ്

താന്തിയാ തോപ്പി ( യഥാർത്ഥ നാമം _ രാമചന്ദ്ര പാണ്ഡുരംഗ്)


-ഇരുണ്ട പശ്ചാത്തലത്തിലെ പ്രകാശമാനമായ ബിന്ദു എന്ന് നെഹ്റു വിശേഷിപ്പിച്ചത് ആരെ

ഝാൻസി റാണിയെ

( വിപ്ലവകാരികളുടെ സമുന്നത ധീരനേതാവ് എന് പട്ടാള മേധാവി സർ ഹുജ് റോസ് ഝാൻസിറാണി വിശേഷിപ്പിച്ചിരുന്നു)


-1857ലെ വിപ്ലവത്തിലെ ജൊവാൻ ഓഫ് ആർക്ക് എന്നറിയപ്പെടുന്നതാര്

ഝാൻസി റാണി

(Queen of JanSi എന്ന പുസ്തകം എഴുതിയത് മഹാശ്വേതാദേവി )


-1857 വിപ്ലവത്തിന്റെ ബ്രിട്ടീഷ് സൈനിക തലവൻ

കോളിൻ കാംബെൽ

( ആ സമയത്ത് ബ്രിട്ടീഷ് ഗവർണർ ജനറൽ കാനിംഗ് പ്രഭു)


-1857 വിപ്ലവത്തിന്റെ ഫലമായി റങ്കൂണിലേക്ക് നാടുകടത്തപ്പെട്ട മുഗൾ രാജാവ്

ബഹാദൂർ ഷാ രണ്ടാമൻ

( അവസാന മുഗൾ രാജാവ് ഇദ്ദേഹം തന്നെ)


-വിപ്ലവം പരാജയപ്പെട്ടതോടെ നേപ്പാളിലേക്ക് പാലായനം ചെയ്ത വിപ്ലവകാരി

നാനാ സാഹിബ്

(പേഷ്യ ബാജിറാവുവിന്റെ ദത്തുപുത്രൻ)


-ഝാൻസിറാണി വീരമൃത്യുവരിച്ചതെന്ന്

1858 ജൂൺ 18

( താന്തിയ തോപ്പി തൂക്കിലേറ്റിയത് 1859 ൽ)


-ഇന്ത്യൻ ജനതയുടെ മാഗ്നാകാർട്ട എന്നറിയപ്പെടുന്ന വിളംബരം

1858 ഗവണ്മെന്റ് ഓഫ് ഇന്ത്യ ആക്ട്

( ഈ വിളംബരത്തിന്റെ ഫലമായി ഈസ്റ്റിന്ത്യാ കമ്പനിക്ക് അധികാരം നഷ്ടപ്പെട്ടു )


-1857ലെ വിപ്ലവത്തിന്റെ ചിഹ്നം ആയി കണക്കാക്കുന്നത് എന്തിനെ

താമരയും ചപ്പാത്തിയും

( വിപ്ലവം പൂർണമായും അടിച്ചമർത്തിയത് 1858ൽ ) '


-1857ലെ വിപ്ലവത്തിൽ ഏറ്റവും കൂടുതൽ കലാപ കേന്ദ്രങ്ങൾ ഉണ്ടായിരുന്ന സ്ഥലം

ഉത്തർപ്രദേശ്

( കലാപങ്ങൾ ഉണ്ടാകാതിരുന്ന പ്രധാന സ്ഥലങ്ങൾ ---ഡൽഹി ബോംബെ )


-ഇന്ത്യൻ സ്വാതന്ത്ര്യ സമര ചരിത്രം എന്ന പുസ്തകം എഴുതിയതാര്

താരാചന്ദ്

( 1857 ദി ഗ്രേറ്റ് റെബലിയൻ എഴുതിയത് --- അശോക് മേത്ത )


-1857ലെ വിപ്ലവത്തിന്റെ ഫലമായി ഇന്ത്യയുടെ ഭരണാധികാരിയായ ബ്രിട്ടീഷ് രാജ്ഞി

1858 വിക്ടോറിയ രാജ്ഞി അധികാരമേറ്റു

( 1858 ലെ ഗവൺമെന്റ് ഓഫ് ഇന്ത്യ ആക്ട് നിയമം പാർലമെന്റിൽ അവതരിച്ച ബ്രിട്ടീഷ് പ്രധാനമന്ത്രി പാൽമേഴ്സ്റ്റൺ)


-ഇന്ത്യയിലെ ആദ്യ വനിതാ രക്തസാക്ഷി

പ്രീതിലത വഡേദാർ

( ഇന്ത്യയിലെ സ്വാതന്ത്ര്യസമര ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ രക്തസാക്ഷി ഖുദിറാം ബോസ്)


-നാനാ സാഹിബിന്റെ സൈനിക ഉപദേഷ്ടാവ് ആരായിരുന്നു

താന്തിയോ തോപ്പി

( താന്തിയോ തോപ്പിയെ പരാജയപ്പെടുത്തിയ ബ്രിട്ടീഷ് സൈന്യാധിപൻ ആണ് കോളിൻ കാംബെൽ )


-അടുത്തിടെ കേന്ദ്ര സർക്കാർ ഇന്ത്യയുടെ ഒന്നാം സ്വാതന്ത്ര്യസമരം ആയി പ്രഖ്യാപിച്ച സമരം

പൈക്ക സമരം


-1857 വിപ്ലവത്തിൽ ഗ്യാളിയോർ നേതൃത്വം നൽകിയതാര്

റാണി ലക്ഷ്മിഭായ് (ഝാൻസി നേതൃത്വം നൽകിയതും റാണി ലക്ഷ്മിഭായി )


-1857ലെ വിപ്ലവത്തെ ശിപ്പായി ലഹള എന്ന് വിശേഷിപ്പിച്ചതാര്

ജോൺ ലോറൻസ്

( ഒന്നാം സാതന്ത്യ സമരത്തെ ഉയർത്തൽ എന്ന് വിശേഷിപ്പിച്ചത് വില്ല്യം ഡാൽറിംപിൾ )


-ബീഹാർ സിംഹം എന്നറിയപ്പെടുന്നതാര്

കൻവർ സിംഗ്

( ബീഹാറിലും ജഗദീഷ്പൂർലും വിപ്ലവത്തിന് നേതൃത്വം നൽകിയത് കൺവർ സിംഗ് ആയിരുന്നു)


-1857ലെ വിപ്ലവത്തെ ഇന്ത്യയുടെ ഒന്നാം സ്വാതന്ത്ര്യസമരം എന്ന് ന്യൂയോർക്ക് ട്രൈബ്യൂണൽ പത്രത്തിൽ വിലയിരുത്തിയതാര്

കാറൽ മാർക്സ്

( 1857ലെ വിപ്ലവത്തെ ഇന്ത്യയുടെ ഒന്നാം സ്വാതന്ത്ര്യസമരം എന്ന് വിശേഷിപ്പിച്ചത് - വി.ഡി സവർക്കർ)


-1857ലെ വിപ്ലവത്തിൽ ലഖ്നൗവിൽ നേതൃത്വം നൽകിയതാര്

ബീഗം ഹസ്രത്ത് മഹൽ

( ആഗ്ര ,ഔധ് തുടങ്ങിയ സ്ഥലങ്ങളിലും നേതൃത്വം നൽകിയിരുന്നു)


-1857 വിപ്ലവത്തിൽ ഡൽഹിയിൽ നേതൃത്വം നല്കിയത് ആരായിരുന്നു

ജനറൽ ബക്ത് ഖാൻ $ ബഹദൂർ ഷാ രണ്ടാമൻ


-1857ലെ വിപ്ലവത്തിൽ കാൺപൂരിൽ നേതൃത്വം നല്കിയത് ആരായിരുന്നു

നാനാ സാഹിബ്

താന്തിയോ തോപ്പി


-ഒന്നാം സ്വാതന്ത്ര്യസമരത്തിൽ മീററ്റിൽ വിപ്ലവത്തിന് നേതൃത്വം നൽകിയതാര്

ഖേദം സിംഗ്

(അസ്സാം നേതൃത്വം നൽകിയത് ദിവാൻ മണിറാം )


-1857ലെ വിപ്ലവത്തെ ആഭ്യന്തര കലാപം എന്ന് വിശേഷിപ്പിച്ചതാര്

എസ്.ബി.ചൗധരി

( 1857ലെ വിപ്ലവത്തെ ബ്രിട്ടീഷ് പാർലമെന്റിൽ ദേശീയ കലാപം എന്ന് വിശേഷിപ്പിച്ചത് ബെഞ്ചമിൻ ഡിസ്രേലി)


-ആദ്യത്തേതും അല്ല ദേശീയതലത്തിൽ ഉള്ളതുമല്ല സ്വാതന്ത്രസമരവും അല്ല എന്ന്1857-ലെ ഒന്നാം സ്വാതന്ത്ര്യസമരത്തെ വിശേഷിപ്പിച്ചതാര്?

ആർ.സി. മജുംദാർ



സൂര്യ സെൻ


ബ്രിട്ടീഷുകാർ തൂക്കിലേറ്റിയ വിപ്ലവകാരിയായ ഇന്ത്യൻ സ്വാതന്ത്ര്യ സമര സേനാനിയായിരുന്നു സൂര്യ സെൻ(1894–1934). 1930 ലെ ചിറ്റഗോങ് ആയുധപ്പുര ആക്രമണക്കേസിലെ നായകനായിരുന്നു. ഒരു ഇന്ത്യൻ സ്വാതന്ത്ര്യ സമര സേനാനിയും വിപ്ലവകാരിയുമായിരുന്നു കൽപ്പന ദത്ത (കൽപ്പന ജോഷി) (27 ജൂലൈ 1913 – 8 ഫെബ്രുവരി 1995). 1930-ൽ സൂര്യ സെന്നിന്റെ നേതൃത്വത്തിൽ നടന്ന സായുധ സമരത്തിന്റെ ഭാഗമായി ചിറ്റഗോംഗ് ആയുധശാലആക്രമണത്തിൽ പങ്കെടുത്തിരുന്നു. പിന്നീട് ഇന്ത്യൻ കമ്മ്യൂണിസ്റ്റ് പാർട്ടിയിൽ ചേർന്നു.


സ്വരാജ് പാർട്ടി


1922 ൽ നിസ്സഹകരണ പ്രസ്ഥാനം ചൗരിചൗരാ സംഭവത്തെത്തുടർന്ന് പെട്ടെന്ന് നിർത്തിവെച്ചതിനെതിരെയുള്ള പ്രതിഷേധമാണ് സ്വരാജ് പാർട്ടിയുടെ രൂപീകരണത്തിലേക്ക് നയിച്ചത്. 1923 ജനുവരിയിൽ 1922 ഡിസംബറിൽ ദേശീയ കോൺഗ്രസ്സിന്റെ ഗയ വാർഷിക സമ്മേളനത്തിനു ശേഷം ഇന്ത്യയിൽ രൂപീകരിക്കപ്പെട്ട ഒരു രാഷ്ട്രീയപാർട്ടിയായിരുന്നു ഇത് . ബ്രിട്ടീഷ് രാജിൽ നിന്നും ഇന്ത്യൻ ജനതയ്ക്ക് കൂടുതൽ സ്വയം ഭരണവും രാഷ്ട്രീയ സ്വാതന്ത്ര്യവും ആവശ്യമായിരുന്നു. ഇത് സ്വരാജ് എന്ന സങ്കല്പം പ്രചോദിപ്പിക്കപ്പെട്ടിരുന്നു. ഹിന്ദിലും മറ്റ് പല ഭാഷകളിലും സ്വരാജിന് "സ്വാതന്ത്ര്യം" അല്ലെങ്കിൽ "സ്വയം ഭരണം" എന്നാണ് അർഥം. രണ്ട് പ്രമുഖ നേതാക്കൾ പ്രസിഡന്റ് ആയ ചിത്തരഞ്ജൻ ദാസ് , സെക്രട്ടറിയായ മോട്ടിലാൽനെഹ്രു എന്നിവരായിരുന്നു.



ഇന്ത്യൻ നാഷണൽ കോൺഗ്രസ്


-ഇന്ത്യൻ നാഷണൽ കോൺഗ്രസിൻ്റെ രണ്ടാമത്തെ പ്രസിഡണ്ട് ദാദാബായ് നവറോജിയാണ്. 

-1897-ലെ അമരാവതി കോൺഗ്രസ് സമ്മേളനത്തിൽ പ്രസിഡണ്ടായി തെരഞ്ഞെടുക്കപ്പെട്ടത് ചേറ്റൂർ ശങ്കരൻ നായരാണ്. കോൺഗ്രസ് പ്രസിഡണ്ടായ ആദ്യ/ഏക മലയാളി ഇദ്ദേഹമാണ്. 

-1907-ലെ സൂറത്ത് പിളർപ്പിൻ്റെ സമയത്ത് കോൺഗ്രസ് പ്രസിഡണ്ട് റാഷ് ബിഹാരി ബോസ് ആയിരുന്നു.