Top score (First 20)
# | Name | Score |
---|---|---|
1 | Vishnu Prasad K B | 23 |
2 | Anjana Arjun | 21 |
3 | Arundhathi Rajesh | 21 |
4 | Shaija p p | 20 |
5 | Anu | 20 |
6 | Alen | 20 |
7 | Arun KP | 19 |
8 | Arjun | 19 |
9 | SNEHA | 19 |
10 | Amalkrishna | 19 |
11 | Nivya p p | 19 |
12 | JinuKT | 19 |
13 | Midhun | 19 |
14 | RIDHUN P P | 19 |
15 | Shinojkumar a c | 18 |
16 | Minija kk | 18 |
17 | Sreechithra KK | 17 |
18 | Ranjith Pk | 17 |
19 | Athul krishna | 17 |
20 | Amal pk | 17 |
Answer keys
1. ഏറ്റവും കൂടുതൽ ബോക്സ് ഓഫീസ് കളക്ഷൻ നേടിയ സിനിമ
1. അവഞ്ചേഴ്സ് എൻഡ് ഗെയിം (Answer)
2. അവതാർ
3. ടൈറ്റാനിക്
4. അവഞ്ചേഴ്സ് ഇൻഫിനിറ്റി വാർ
2. മൈ ലൈഫ് ഇൻ പിക്ചേഴ്സ് ആരുടെ ആത്മകഥയാണ്
1. വാൾട്ട് ഡിസ്നി
2. ചാർലി ചാപ്ലിൻ (Answer)
3. ഡാനിയൽ
4. ജെയിംസ് കാമറൂൺ
3. തകഴിയുടെ ഏത് നോവലാണ് ആദ്യമായി സിനിമയാക്കിയത്
1. കയർ
2. ചെമ്മീൻ
3. രണ്ടിടങ്ങഴി (Answer)
4. കാൽപ്പാടുകൾ
4. തപാൽ സ്റ്റാമ്പിൽ പ്രത്യക്ഷപ്പെട്ട ആദ്യ സിനിമ നടി
1. ദേവിക റാണി റോറിച്
2. ഭാനു അത്തയ്യ
3. നർഗീസ് ദത്ത് (Answer)
4. രോഹിണി ഹട്ടങ്കടി
5. പത്മശ്രീ നേടിയ ആദ്യ മലയാള സിനിമ നടൻ
1. മോഹൻലാൽ
2. പ്രേംനസീർ
3. സത്യൻ
4. സുകുമാരൻനായർ (Answer)
6. രാഷ്ട്രപതിയുടെ സ്വർണമെഡൽ നേടിയ ആദ്യ ദക്ഷിണേന്ത്യൻ ചിത്രം
1. ചെമ്മീൻ (Answer)
2. സ്വയംവരം
3. ചിദംബരം
4. നിർമ്മാല്യം
7. ആയിരം കോടി കളക്ഷൻ ലഭിച്ച ആദ്യ ഇന്ത്യൻ സിനിമ
1. ബാഹുബലി 1
2. ബാഹുബലി 2 (Answer)
3. ദംഗൽ
4. പി കെ
8. ദേശീയ ചലച്ചിത്ര വികസന കോർപ്പറേഷൻ സ്ഥാപിതമായത്
1. 1978
2. 1967
3. 1975 (Answer)
4. 1957
9. ദേശീയ ചലച്ചിത്ര അവാർഡ് ഏർപ്പെടുത്തിയ വർഷം
1. 1964
2. 1975
3. 1959
4. 1954 (Answer)
10. സത്യജിത്ത് റേ ഫിലിം ഇൻസ്റ്റിറ്റ്യൂട്ട് എവിടെയാണ്
1. കൊൽക്കത്ത (Answer)
2. മുംബൈ
3. ചെന്നൈ
4. ഡൽഹി
11. ഇന്ത്യയിൽ നിന്ന് ആദ്യമായി ഓസ്കാർ നോമിനേഷൻ നേടിയ ചിത്രം
1. ഗാന്ധി
2. ലഗാൻ
3. മദർ ഇന്ത്യ (Answer)
4. സ്ലംഡോഗ് മില്ലിയനൈർ
12. ലോകസിനിമയുടെ തലസ്ഥാനം
1. പാരിസ്
2. ലണ്ടൻ
3. ലോസ് ആഞ്ചലസ് (Answer)
4. ഇവയൊന്നുമല്ല
13. ആധുനിക സിനിമയുടെ പിതാവ് എന്നറിയപ്പെടുന്നത്
1. ആഗസ്റ്റ് ലൂമിയർ
2. അകിര കുറസോവ
3. ലൂയി ലൂമിയർ
4. ഡേവിസ് ഗ്രിഫിത് (Answer)
14. ലോക പ്രശസ്ത ചലച്ചിത്രതാരം ചാർലി ചാപ്ലിൻ ഹിറ്റ്‌ലറായി വേഷമിട്ട സിനിമയേത്
1. മോഡേൺ ടൈംസ്
2. ദി ഗോൾഡ് റഷ്
3. ദി റിങ്ക്
4. ദ ഗ്രേറ്റ് ഡിക്റ്റേറ്റർ (Answer)
15. ഗാന്ധി സിനിമയിൽ ജവഹർലാൽ നെഹ്റുവായി വേഷമിട്ടത്
1. ബെൻ കിങ്ങ്സ്ലി
2. രോഹിണി ഹത്തംങ്കടി
3. പണ്ഡിറ്റ് രവിശങ്കർ
4. റോഷൻ സേത്ത് (Answer)
16. രാഷ്ട്രപതിയുടെ വെള്ളിമെഡൽ നേടി ദേശീയാംഗീകാരം ലഭിച്ച ആദ്യ മലയാള ചിത്രം
1. ചെമ്മീൻ
2. നീലക്കുയിൽ (Answer)
3. അഗ്നിപുത്രി
4. തുലാഭാരം
17. "ദ സിക്സ്ത്ത് സെൻസ്" എന്ന സിനിമയുടെ സംവിധായകൻ
1. ദീപാമേത്ത
2. ജോൺ എബ്രഹാം
3. മനോജ് നൈറ്റ് ശ്യാമളൻ (Answer)
4. ഡോ.ബിജു
18. ചെമ്മീനിലെ 'മാനസ മൈനേവരൂ' എന്ന പ്രസിദ്ധ ഗാനം പാടിയത്
1. കമുകറ പുരുഷോത്തമൻ
2. കെ ജെ യേശുദാസ്
3. ജയചന്ദ്രൻ
4. മന്നാഡേ (Answer)
19. സുരാജ് വെഞ്ഞാറമൂടിനെ ദേശീയ അവാർഡിന് അർഹനാക്കിയ ചലച്ചിത്രം
1. പേരറിയാത്തവൻ (Answer)
2. സമാന്തരങ്ങൾ
3. നെയ്ത്തുകാരൻ
4. ഓളവും തീരവും
20. ഇന്ത്യയിലെ ആദ്യ അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിന്റെ വേദി
1. മുംബൈ (Answer)
2. കൊൽക്കത്ത
3. പൂനെ
4. ഗോവ
21. സത്യജിത് റായിക്ക് ഭാരതരത്ന ലഭിച്ച വർഷം
1. 1991
2. 1992 (Answer)
3. 1995
4. 1999
22. ശിവാജി റാവു ഗെയ്ക്‌വാദ് എന്നത് ആരുടെ യഥാർത്ഥ നാമമാണ്
1. ജെമിനി ഗണേശൻ
2. ശിവാജിഗണേശൻ
3. രജനീകാന്ത് (Answer)
4. എംജി രാമചന്ദ്രൻ
23. ലേഡി ഓഫ് ഇന്ത്യൻ സിനിമ എന്നറിയപ്പെടുന്നത്
1. നർഗീസ് ദത്ത്
2. ദേവികാ റാണി റോറിച്ച് (Answer)
3. ഭാനു അത്തയ്യ
4. ഇവരാരുമല്ല
24. 2019 മികച്ച ചിത്രത്തിനുള്ള ഓസ്കാർ പുരസ്കാരം നേടിയത്
1. റോമ
2. ദ ഫേവറൈറ്റ്
3. ഗ്രീൻ ബുക്ക് (Answer)
4. ബ്ലാക്ക് ലാൻസ്മാൻ
25. മക്കൾ തിലകം എന്ന വിളിപ്പേര് ആരുടേതാണ്
1. ശിവാജി ഗണേശൻ
2. ജെമിനി ഗണേശൻ
3. എൻ ടി രാമറാവു
4. എംജി രാമചന്ദ്രൻ (Answer)
Answer Solution
മലയാള സിനിമ
മലയാള സിനിമ
മലയാളത്തിലെ ആദ്യ സിനിമ?
Ans : വിഗതകുമാരൻ (1928)
വിഗതകുമാരന്റെ സംവിധാനവും നിർമ്മാണവും നിർവഹിച്ചത്?
Ans : ജെ.സി.ഡാനിയേൽ
ജെ.സി. ഡാനിയലിന്റെ ജീവിതം ആസ്പദമാക്കി നിർമ്മിച്ച മലയാള സിനിമ?
Ans : സെല്ലുലോയിഡ് (സംവിധാനം: കമൽ)
സെല്ലുലോയിഡിൽ ജെ.സി. ഡാനിയലായി വേഷമിട്ട നടൻ?
Ans : പൃഥിരാജ്
മലയാള സിനിമയ്ക്ക് നൽകുന്ന മികച്ച സംഭാവനകൾ പരിഗണിച്ച് നൽകുന്ന പുരസ്കാരം?
Ans : ജെ.സി. ഡാനിയേൽ അവാർഡ്
ജെ.സി. ഡാനിയേൽ അവാർഡ് നൽകിത്തുടങ്ങിയ വർഷം?
Ans : 1992 (അവാർഡു തുക : ഒരു ലക്ഷം രൂപ)
ആദ്യത്തെ ജെ.സി. ഡാനിയേൽ പുരസ്കാരം ലഭിച്ചത്?
Ans : ടി. ഇ. വാസുദേവൻ (1992)
1928-ൽ ട്രാവൻകൂർ നാഷണൽ പിക്ച്ചേഴ്സ് എന്ന താല്ക്കാലിക സ്റ്റുഡിയോ സ്ഥാപിച്ചത്?
Ans : ജെ.സി.ഡാനിയേൽ (തിരുവനന്തപുരം)
‘വിഗതകുമാരൻ' എന്ന സിനിമയുടെ നിർമ്മാണം നടന്ന സ്റ്റുഡിയോ?
Ans : ട്രാവൻകൂർ നാഷണൽ പിക്സച്ചേഴ്സ്
1928 നവംബർ 7ന് ‘വിഗതകുമാരൻ' പ്രദർശിപ്പിച്ച തിയേറ്റർ?
Ans : ക്യാപ്പിറ്റോൾ തിയേറ്റർ (തിരുവനന്തപുരം)
മലയാളത്തിലെ രണ്ടാമത്തെ സിനിമ?
Ans : മാർത്താണ്ഡവർമ്മ
സി.വി.രാമൻപിള്ളയുടെ മാർത്താണ്ഡവർമ്മ എന്ന നോവലിനെ ആസ്പദമാക്കി നിർമ്മിച്ച ചിത്രം?
Ans : മാർത്താണ്ഡവർമ്മ
സിനിമയാക്കിയ ആദ്യ സാഹിത്യ രചന?
Ans : മാർത്താണ്ഡവർമ്മ
2015 ലെ ജെ.സി.ഡാനിയേൽ പുരസ്കാരം നേടിയത്?
Ans : കെ.ജി. ജോർജ്ജ്
ജെ.സി.ഡാനിയേൽ പുരസ്കാരം നേടിയ ഏക വനിത?
Ans : ആറന്മുള പൊന്നമ്മ (2005)
മലയാളത്തിലെ ആദ്യ ശബ്ദ ചിത്രം?
Ans : ബാലൻ
ബാലൻ എന്ന ചിത്രത്തിന്റെ സംവിധയകൻ?
Ans : ആർ.എസ്. നൊട്ടാണി
മലയാളത്തിലെ ആദ്യ നടൻ?
Ans : ജെ.സി. ഡാനിയേൽ (വിഗതകുമാരൻ)
മലയാളത്തിലെ ആദ്യ നടി?
Ans : പി.കെ. റോസി (വിഗതകുമാരൻ)
ഗ്രന്ഥ രൂപത്തിൽ പ്രസിദ്ധീകരിക്കപ്പെട്ട ആദ്യ തിരക്കഥ?
Ans : മുറപ്പെണ്ണ് (എം.ടി.-1966)
ഇന്ത്യയിൽ ഏറ്റവും അധികം വിറ്റഴിഞ്ഞ ചലച്ചിത്ര ഗ്രന്ഥം?
Ans : സിനിമയുടെ ലോകം
മലയാളത്തിലെ രണ്ടാമത്തെ ശബ്ദചിത്രം?
Ans : ജഞാനാംബിക
ആദ്യ മലയാള സിനിമാസ്കോപ്പ് ചിത്രം?
Ans : തച്ചോളി അമ്പു (1978)
കേരളത്തിലെ ആദ്യത്തെ 70 എം.എം. ചിത്രം?
Ans : പടയോട്ടം
‘പടയോട്ടം’ എന്ന സിനിമയ്ക്ക് പ്രേരകമായ ഫ്രഞ്ച് നോവൽ?
Ans : The Count of Monte Cristo
The Count of Monte Cristo എന്ന എന്ന കൃതി രചിച്ചത്?
Ans : അലക്സാണ്ടർ ഡ്യൂമ
മികച്ച ചിത്രത്തിനുള്ള സംസ്ഥാന അവാർഡ് നേടിയ ആദ്യ മലയാള ചിത്രം?
Ans : കുമാരസംഭവം (1969)
‘കുമാരസംഭവം' എന്ന സിനിമയുടെ സംവിധായകൻ?
Ans : പി. സുബഹ്മണ്യം
മികച്ച തിരക്കഥാകൃത്തിനുള്ള ദേശീയ പുരസ്കാരം ലഭിച്ച ആദ്യ മലയാളി?
Ans : എസ്.എൽ.പുരം സദാനന്ദൻ (ചിത്രം: അഗ്നിപുതി)
മികച്ച ചിത്രത്തിനുള്ള ദേശീയ പുരസ്കാരം നേടിയ രണ്ടാമത്തെ ചിത്രം?
Ans : സ്വയംവരം (1972)
മികച്ച സംവിധായകനുള്ള ബഹുമതി നേടിയ ആദ്യ മലയാളി?
Ans : അടൂർ ഗോപാലകൃഷ്ണൻ (ചിത്രം : സ്വയംവരം)
ദാദാ സാഹിബ് ഫാൽക്കെ അവാർഡ് നേടിയ ആദ്യ മലയാളി?
Ans : അടൂർ ഗോപാലകൃഷ്ണൻ
ബ്രിട്ടീഷ് ഫിലിം ഇൻസ്റ്റിറ്റ്യൂട്ട് അവാർഡ് നേടിയ ഏക മലയാള ചിത്രം?
Ans : എലിപ്പത്തായം (സംവിധാനം അടൂർ ഗോപാലകൃഷ്ണൻ)
സംവിധാനത്തിന് ഏറ്റവും കൂടുതൽ തവണ ദേശീയ പുരസ്കാരത്തിനർഹനായ മലയാളി?
Ans : അടൂർ ഗോപാലകൃഷ്ണൻ (5 തവണ)
'സിനിമയുടെ ലോകം' എന്ന കൃതി എഴുതിയത്?
Ans : അടൂർ ഗോപാലകൃഷ്ണൻ
ശാരദയ്ക്ക് ദേശീയ അവാർഡ് നേടിക്കൊടുത്ത മലയാള ചിത്രങ്ങൾ?
Ans : തുലാഭാരം (1968), സ്വയംവരം (1972)
ദേശീയ അവാർഡ് നേടിയ ആദ്യ മലയാള നടൻ?
Ans : പി.ജെ. ആന്റണി (ചിത്രം നിർമ്മാല്യം)
പ്രസിഡന്റിന്റെ സ്വർണ്ണമെഡൽ നേടിയ മലയാള ചിത്രം?
Ans : ചെമ്മീൻ (1965)
പ്രസിഡന്റിന്റെ വെള്ളി മെഡൽ നേടിയ ആദ്യ മലയാള ചിത്രം?
Ans : നീലക്കുയിൽ (1954)
മികച്ച നടിക്കുള്ള ദേശീയ പുരസ്കാരം നേടിയ ആദ്യ മലയാളി?
Ans : മോനിഷ (ചിത്രം:നഖക്ഷതങ്ങൾ)
മികച്ച നടിക്കുള്ള ദേശീയ പുരസ്കാരം നേടിയ ഏറ്റവും പ്രായം കുറഞ്ഞ നടി?
Ans : മോനിഷ
ദേശീയ അവാർഡ് നേടിയ മലയാളി സംവിധായകർ?
Ans : അടൂർ ഗോപാലകൃഷ്ണൻ, ജി. അരവിന്ദൻ,ഷാജി.എൻ.കരുൺ,ടി.വി. ചന്ദ്രൻ, ജയരാജ്,രാജീവ് നാഥ്
ഏറ്റവും കൂടുതൽ അന്താരാഷ്ട്ര പുരസ്കാരങ്ങൾ നേടിയ മലയാള സിനിമ?
Ans : പിറവി (സംവിധാനം:ഷാജി.എൻ.കരുൺ)
പിറവിയിലെ അഭിനയത്തിന് മികച്ച നടനുള്ള ദേശീയ അവാർഡ് നേടിയത്?
Ans : പ്രേംജി
എത്ര തവണയാണ് മികച്ച സംവിധായകനുള്ള ദേശീയ പുരസ്കാരം കേരളത്തിന് ലഭിച്ചത്?
Ans : 12
കളിയാട്ടത്തിലെ അഭിനയത്തിന് മികച്ച നടനുള്ള ദേശീയ അവാർഡ് നേടിയത്?
Ans : സുരേഷ്ഗോപി
‘ഒരു വടക്കൻ വീരഗാഥ' എന്ന സിനിമയുടെ തിരക്കഥാകൃത്ത്?
Ans : എം.ടി. വാസുദേവൻ നായർ
സ്ത്രീകൾ അഭിനയിച്ചിട്ടില്ലാത്ത മലയാളചിത്രം?
Ans : മതിലുകൾ (1989)
‘മതിലുകൾ' എന്ന സിനിമയുടെ കഥ എഴുതിയത്?
Ans : വൈക്കം മുഹമ്മദ് ബഷീർ
ദേശീയോദ്ഗ്രഥനത്തിനുള്ള നർഗീസ് ദത്ത് അവാർഡ് നേടിയ ആദ്യ മലയാള ചിത്രം?
Ans : ജന്മഭൂമി
ലതാമങ്കേഷ്കർ പിന്നണി പാടിയ മലയാള ചലച്ചിത്രം?
Ans : നെല്ല്
മികച്ച ഗായികയ്ക്കുള്ള ദേശീയ അവാർഡ് നേടിയ ആദ്യ മലയാള പിന്നണി ഗായിക?
Ans : എസ്.ജാനകി (ഓപ്പോൾ)
2013-ൽ പത്മഭൂഷൺ അവാർഡ് നിരസിച്ച ഗായിക?
Ans : എസ്.ജാനകി
2013-ൽ മികച്ച സഹനടിക്കുള്ള ദേശീയ പുരസ്കാരം നേടിയ മലയാള ചലച്ചിത്ര താരം?
Ans : കല്പന
കല്പനയ്ക്ക് ദേശീയ പുരസ്കാരം നേടിക്കൊടുത്ത ചിത്രം?
Ans : തനിച്ചല്ല ഞാൻ
ഷേക്സപിയറിന്റെ ‘ഒഥല്ലോ' യിൽ നിന്നും പ്രചോദനം ഉൾക്കൊണ്ട് നിർമ്മിച്ച ചിത്രം?
Ans : കളിയാട്ടം
കയ്യൂർ സമരത്തെ ആധാരമാക്കി നിർമ്മിച്ച ചിത്രം?
Ans : മീനമാസത്തിലെ സൂര്യൻ(സംവിധാനം:ലെനിൻ രാജേന്ദ്രൻ )
മലബാർ കലാപത്തെ ആധാരമാക്കി നിർമ്മിച്ച ചിത്രം?
Ans : 1921
ബാലൻ കെ. നായർക്ക് ദേശീയ അവാർഡ് നേടിക്കൊടുത്ത ചിത്രം
Ans : ഓപ്പോൾ
ഗോപിക്ക് “ഭരത് അവാർഡ്” നേടിക്കൊടുത്ത ചിത്രം?
Ans : കൊടിയേറ്റം
മുരളിക്ക് ദേശീയ അവാർഡ് നേടിക്കൊടുത്ത ചിത്രം?
Ans : നെയ്ത്തുകാരൻ(സംവിധാനം:പ്രിയ നന്ദനൻ)
‘ദി ഹോളി ആക്ടർ' എന്ന ഗ്രന്ഥം ഏത് നടനെക്കുറിച്ച് വിവരിക്കുന്നു?
Ans : മുരളി
ദി ഹോളി ആക്ടർ രചിച്ചത്?
Ans : ഭാനുപ്രകാശ്
മുരളിയുടെ ആത്മകഥാംശം രേഖപ്പെടുത്തുന്ന കൃതി?
Ans : അഭിനയത്തിന്റെ രസതന്ത്രം
അന്താരാഷ്ട്ര ചലച്ചിത്ര മേളയിൽ മികച്ച നടനുള്ള പുരസ്കാരം ലഭിച്ച മലയാള നടൻ?
Ans : നെടുമുടി വേണു (2007 സിംബാബ്‌വെ,ചിത്രം -സൈറ )
മമ്മൂട്ടിയ്ക്ക് ദേശീയ അവാർഡ് ലഭിച്ച സിനിമകൾ?
Ans : മതിലുകൾ,ഒരു വടക്കൻ വീരഗാഥ ,പൊന്തൻമാട,വിധേയൻ ,ഡോ.ബാബാസാഹിബ് അംബേദ്‌കർ
മോഹൻലാലിന് ദേശീയ അവാർഡ് ലഭിച്ച സിനിമകൾ?
Ans : ഭരതം ,വാനപ്രസ്ഥം
ബാലചന്ദ്രമേനോന് ദേശീയ അവാർഡ് നേടിക്കൊടുത്ത ചിത്രം?
Ans : സമാന്തരങ്ങൾ
'ആദാമിന്റെ മകൻ അബു’ എന്ന ചിത്രത്തിലൂടെ മികച്ച നടനുള്ള ദേശീയ അവാർഡ് ലഭിച്ചത്?
Ans : സലിംകുമാർ
ശോഭനയ്ക്ക് മികച്ച നടിക്കുള്ള ദേശീയ അവാർഡ് നേടിക്കൊടുത്ത മലയാള ചിത്രം?
Ans : മണിച്ചിത്രത്താഴ്
2003-ലെ മികച്ച നടിക്കുള്ള ദേശീയ അവാർഡ് നേടിയ നടി?
Ans : മീരാജാസ്മിൻ (പാഠം ഒന്ന് ഒരു വിലാപം )
ഇന്ത്യയുടെ തപാൽ സ്റ്റാമ്പിൽ ഇടംപിടിച്ച മലയാള നടൻ?
Ans : പ്രേംനസീർ
കേരള സംസ്ഥാന ചലച്ചിത്ര അവാർഡുകൾ നൽകിത്തുടങ്ങിയ വർഷം?
Ans : 1969
പത്മശ്രീ ലഭിച്ച ആദ്യ മലയാള നടൻ?
Ans : തിക്കുറിശ്ശി സുകുമാരൻ നായർ
മലയാള സിനിമയുടെ വികസനം ഉദ്ദേശിച്ച് സ്ഥാപിച്ച കേരള സർക്കാർ സ്ഥാപനം?
Ans : കേരള സ്റ്റേറ്റ് ഫിലിം ഡവലപ്മെന്റ് കോർപ്പറേഷൻ (1975)
കേരള സർക്കാരിനു വേണ്ടി ഡോക്യുമെന്ററിയും വീഡിയോ പരിപാടികളും നിർമ്മിക്കുന്ന സ്ഥാപനം?
Ans : KSFDC
കേരളത്തിൽ അന്താരാഷ്ട്ര ചലച്ചിത്ര മേളകൾ സംഘടിപ്പിക്കുന്നത്?
Ans : കേരള സംസ്ഥാന ചലച്ചിത്ര അക്കാഡമി
ഫ്രഞ്ച് സർക്കാരിന്റെ "കമാൻഡർ ഓഫ് ദി ഓർഡർ ഓഫ് ആർട്സ് ആന്റ് ലെറ്റേഴ്സ്" പുരസ്കാരം നേടിയ മലയാളി?
Ans : അടൂർ ഗോപാലകൃഷ്ണൻ
ഫ്രഞ്ച് സർക്കാരിന്റെ “നൈറ്റ് ഓഫ് ആർട്ട് ആന്റ് ലെറ്റേഴ്സ്” പുരസ്കാരം നേടിയ മലയാളി?
Ans : ഷാജി.എൻ.കരുൺ
കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി സ്ഥാപിതമായ വർഷം?
Ans : 1998
അവശത അനുഭവിക്കുന്ന ചലച്ചിത്രകാരന്മാർക്കും സാങ്കേതിക വിദഗ്ധർക്കും പെൻഷൻ അനുവദിച്ച ആദ്യ സംസ്ഥാനം?
Ans : കേരളം
ഹോളിവുഡിലെ പ്രശസ്തനായ മലയാളി സംവിധായകൻ?
Ans : മനോജ് നൈറ്റ് ശ്യാമളൻ
മലയാളത്തിലെ ആദ്യ സിനിമാ മാസിക?
Ans : സിനിമ
മലയാളത്തിന്റെ വാനമ്പാടി എന്നറിയപ്പെടുന്നത്?
Ans : കെ. എസ് ചിത്ര
ഗാനരചനയ്ക്ക് ദേശീയ അവാർഡ് നേടിയ ആദ്യ മലയാളി?
Ans : വയലാർ രാമവർമ്മ
'ചേട്ടത്തി' എന്ന ചിത്രത്തിൽ അഭിനയിച്ച കവി?
Ans : വയലാർ രാമവർമ്മ
‘രുക്മിണി' എന്ന ചിത്രത്തിന്റെ കഥ രചിച്ചത്?
Ans : മാധവിക്കുട്ടി
‘നിർമ്മല’ എന്ന ചിത്രത്തിലെ ഗാനങ്ങൾ രചിച്ചത്?
Ans : ജി. ശങ്കരക്കുറുപ്പ്
നടൻ മധു അഭിനയിച്ച ഹിന്ദി ചിത്രം?
Ans : സാത്ത് ഹിന്ദുസ്ഥാനി
ഏറ്റവും കൂടുതൽ ചിത്രങ്ങളിൽ അഭിനയിച്ച മലയാള നടി?
Ans : സുകുമാരി
ഏറ്റവും കൂടുതൽ ചിത്രങ്ങളിൽ അഭിനയിച്ച മലയാള നടൻ?
Ans : ജഗതി ശ്രീകുമാർ
ഏറ്റവും കൂടുതൽ ചിത്രങ്ങളിൽ നായകനായി അഭിനയിച്ച് ഗിന്നസ് ബുക്കിൽ സ്ഥാനം നേടിയ നടൻ?
Ans : പ്രേംനസീർ
ഏറ്റവും കൂടുതൽ സിനിമകളിൽ നായകനും നായികയുമായി ഒരുമിച്ചു അഭിനയിച്ചവർ?
Ans : പ്രേംനസീർ, ഷീല (107) സിനിമകൾ)
'ഗാനഗന്ധർവ്വൻ' എന്നറിയപ്പെടുന്ന പിന്നണി ഗായകൻ?
Ans : യേശുദാസ്
യേശുദാസിനെ ഗാനഗന്ധർവ്വൻ എന്ന് ആദ്യ മായി വിശേഷിപ്പിച്ച വ്യക്തി?
Ans : ജി. ശങ്കരക്കുറുപ്പ്
‘പൂരം’ എന്ന ചിത്രത്തിന്റെ സംവിധായകൻ?
Ans : നെടുമുടി വേണു
‘ശത്രു' എന്ന എം.ടി.യുടെ കഥയെ ആസ്പദമാക്കിയ ചലച്ചിത്രം?
Ans : സദയം (1992)
എം.ടി. ഗാനരചന നിർവഹിച്ച ചിത്രം?
Ans : വളർത്തു മൃഗങ്ങൾ
എം.ടിയുടെ ചലച്ചിത്രമാക്കിയ നോവൽ ?
Ans : മഞ്ഞ്
സിനിമയാക്കിയ ചെറുകാടിന്റെ നോവൽ?
Ans : മണ്ണിന്റെ മാറിൽ
തിക്കോടിയന്റെ 'മൃതുഞ്ജയം’ എന്ന നാടകത്തിന്റെ ചലച്ചിത്രാവിഷ്കാരം?
Ans : ഇത്തിരി പൂവേ ചുവന്ന പൂവേ
കാക്കനാടന്റെ 'അടിയറവ്' എന്ന നോവലിന്റെ ചലച്ചിത്ര രൂപം?
Ans : പാർവ്വതി
‘ഉമ്മാച്ചു' എന്നു സിനിമയുടെ തിരക്കഥാകൃത്ത്?
Ans : പി.സി.കുട്ടികൃഷ്ണൻ (ഉറൂബ്)
1989 -ൽ കാൻ ചലച്ചിത്രോത്സവത്തിൽ ‘ഗോൾഡൻ ക്യാമറ' പുരസ്കാരം നേടിയ മലയാള ചിത്രം?
Ans : പിറവി (1989-ൽ ഹവായ്, ചിക്കാഗോ എന്നീ അന്താരാഷ്ട്ര ചലച്ചിത്രമേളയിലും പിറവി പുരസ്കാരങ്ങൾ നേടി)
ഏറ്റവും കൂടുതൽ അന്താരാഷ്ട്ര മേളയിൽ പ്രദർശിപ്പിച്ച ചിത്രം?
Ans : പിറവി
ഏറ്റവും കൂടുതൽ കാലം തുടർച്ചയായി പ്രദർശിപ്പിച്ച മലയാള സിനിമ?
Ans : ഗോഡ്ഫാദർ
അന്യഭാഷാ ചിത്രത്തിലെ അഭിനയത്തിലൂടെ മികച്ച നടനുള്ള ദേശീയ പുരസ്കാരം ലഭിച്ച ഏക മലയാള നടൻ?
Ans : മമ്മൂട്ടി (ബാബാ സാഹിബ് അംബേദ്കർ എന്ന ഇംഗ്ലീഷ് സിനിമയ്ക്ക്)
ലോക്സഭ എം.പിയായ ആദ്യ മലയാള ചലച്ചിത്ര താരം?
Ans : ഇന്നസെന്റ്
കേരളത്തിൽ മന്ത്രിയായ ആദ്യ ചലച്ചിത്ര താരം?
Ans : ഗണേഷ് കുമാർ
അടുത്തിടെ അന്തരിച്ച പ്രമുഖ മലയാള തിരക്കഥാകൃത്ത് ?
Ans : ടി.എ.റസാഖ്
അടുത്തിടെ ഫ്രഞ്ച് സർക്കാരിന്റെ ഷെവലിയർ പുരസ്‌കാരത്തിന് അർഹനായ പ്രമുഖ ഇന്ത്യൻ ചലച്ചിത്ര നടൻ?
Ans : കമൽഹാസൻ
ജെ.സി.ഡാനിയേൽ അവാർഡ്
2015 -കെ.ജി.ജോർജ്ജ്
2014-ഐ.വി.ശശി
2013 -എം.ടി.വാസുദേവൻ നായർ
2012-ശശികുമാർ
2011-ജോസ് പ്രകാശ്
2010-നവോദയ അപ്പച്ചൻ
2009-കെ. എസ്. സേതുമാധവൻ
2008-കെ. രവീന്ദ്രനാഥൻ നായർ
1992-ടി.ഇ വാസുദേവൻ
ഒറ്റാൽ
2015 IFFK -യിലെ മികച്ച ജനപ്രിയ ചിത്രം?
Ans : ഒറ്റാൽ (സംവിധാനം - ജയരാജ്)
2015 IFFK - യിലെ FIPRESCI അവാർഡ് നേടിയ ചിത്രം?
Ans : ഒറ്റാൽ
മികച്ച മലയാള ചിത്രത്തിനുള്ള NETPAC അവാർഡ് നേടിയത്?
Ans : ഒറ്റാൽ
ചിത്രലേഖ
കേരളത്തിലെ ആദ്യത്തെ ഫിലിം സൊസൈറ്റി?
Ans : ചിത്രലേഖ
ചിത്രലേഖ ഫിലിം സൊസൈറ്റി സ്ഥാപിച്ച വർഷം?
Ans : 1965
ചിത്രലേഖ ഫിലിം സൊസൈറ്റിയുടെ സ്ഥാപകർ?
Ans : കുളത്തുർ ഭാസ്ക്കരൻ നായർ,അടൂർ ഗോപാലകൃഷ്ണൻ
കേരളത്തിലെ ആദ്യ ഫിലിം സ്റ്റുഡിയോ
കേരളത്തിലെ ആദ്യത്തെ ഫിലിം സ്റ്റുഡിയോ?
Ans : ഉദയ (1948)
ഉദയ സ്റ്റുഡിയോ ആരംഭിച്ചത്?
Ans : എം. കുഞ്ചാക്കോ
ഉദയ സ്റ്റുഡിയോയിൽ നിർമ്മിച്ച ആദ്യ സിനിമ?
Ans : വെള്ളിനക്ഷത്രം
'വെള്ളിനക്ഷത്രം’ എന്ന സിനിമയുടെ സംവിധായകൻ?
Ans : ഫെലിക്സ് ജെ. എച്ച്. ബെയിസ്
കേരളത്തിലെ രണ്ടാമത്തെ ഫിലിം സ്റ്റുഡിയോ?
Ans : മെരിലാൻഡ് (1952-ൽ തിരുവനന്തപുരത്തെ വെള്ളായണിയിൽ സ്ഥാപിതമായി)
മെരിലാൻഡ് സ്റ്റുഡിയോ നിർമ്മിച്ചത്?
Ans : പി.സുബ്രഹ്മണ്യം
1980-ൽ സ്ഥാപിതമായ കേരളസർക്കാരിന്റെ ഉടമസ്ഥതയിലുള്ള ഫിലിം സ്റ്റുഡിയോ?
Ans : ചിത്രാഞ്ജലി
ചിത്രാഞ്ജലി സ്റ്റുഡിയോ സ്ഥിതിചെയ്യുന്നത്?
Ans : തിരുവല്ലം (തിരുവനന്തപുരം)
ഏഷ്യയിലെ രണ്ടാമത്തെ വലിയ ഇൻഡോർ സ്റ്റുഡിയോ?
Ans : ചിത്രാഞ്ജലി
ദേശീയ അവാർഡുകൾ
മികച്ച നടൻ
>പി.ജെ. ആന്റണി-നിർമ്മാല്യം -1973
>ഗോപി -കൊടിയേറ്റം -1977
>ബാലൻ.കെ.നായർ -ഓപ്പോൾ-1980
>പ്രേംജി -പിറവി -1988
>മമ്മൂട്ടി -മതിലുകൾ,ഒരു വടക്കൻ വീരഗാഥ -1989
>മോഹൻലാൽ -ഭാരതം - 1991
>മമ്മൂട്ടി -പൊന്തൻ മാട,വിധേയൻ-1993
>സുരേഷ് ഗോപി - കളിയാട്ടം-1997
>ബാലചന്ദ്രമേനോൻ - സമാന്തരങ്ങൾ - 1997
>മമ്മൂട്ടി ഡോ. ബാബാ സാഹെബ് അംബേദ്കർ -1998
>മോഹൻലാൽ . വാന പ്രസ്ഥം-1999
>മുരളി- നെയ്ത്തുകാരൻ - 2001
>സലിംകുമാർ -ആദാമിന്റെ മകൻ അബു -2010
>സുരാജ് വെഞ്ഞാറമൂട്- പേരറിയാത്തവൻ-2013
മികച്ച നടി
>ശാരദ-തുലാഭാരം -1968
>ശാരദ-സ്വയംവരം-1972
>മോനിഷ -നഖക്ഷതങ്ങൾ -1986
>ശോഭന -മണിച്ചിത്രത്താഴ് -1993
>മീരാജാസ്മിൻ -പാഠം ഒന്ന് ഒരു വിലാപം -2003
മലയാളത്തിൽ ആദ്യം
ആദ്യ ചിത്രം -വിഗതകുമാരൻ (1928)
ആദ്യ ശബ്ദ ചിത്രം -ബാലൻ (1938)
ആദ്യ കളർ ചിത്രം -കണ്ടംബെച്ച കോട്ട് (1961)
ആദ്യ പുരാണ ചിത്രം-പ്രഹ്ളാദ (1941)
ആദ്യ ബോക്സോഫീസ് ഹിറ്റ് സിനിമ-ജീവിത നൗക (1951)
ആദ്യ നിയോ റിയലിസ്റ്റിക് ചിത്രം-ന്യൂസ് പേപ്പർ ബോയ്
ആദ്യ സിനിമാസ്കോപ്പ് ചിത്രം-തച്ചോളി അമ്പു
ആദ്യ 70 എം എം ചിത്രം -പടയോട്ടം (1982)
ആദ്യ ത്രീഡി ചിത്രം -മെഡിയർ കുട്ടിച്ചാത്തൻ (1984)
ആദ്യ ഡോൾബി സ്റ്റീരിയോ ചിത്രം -കാലാപാനി
ആദ്യ ഡി.ടി.എസ് ചിത്രം -മില്ലേനിയം സ്റ്റാർസ്
ആദ്യ ജനകീയ സിനിമ-അമ്മ അറിയാൻ
ആദ്യ ഡിജിറ്റൽ സിനിമ-മൂന്നാമതൊരാൾ
ആദ്യ സ്പോൺസേർഡ് സിനിമ-മകൾക്കായ്
പൂർണ്ണമായും ഔട്ട് ഡോറിൽ ചിത്രീകരിച്ച ആദ്യ ചിത്രം - ഓളവും തീരവും
ആദ്യകാല മലയാള സിനിമകൾ
മലയാള ചിത്രം
വർഷം
നിർമ്മാണം
സംവിധാനം
വിഗതകുമാരൻ -1928 ജെ.സി.ഡാനിയേൽ ജെ.സി.ഡാനിയേൽ
മർത്താണ്ഡവർമ്മ -1933 സുന്ദർരാജ് വൈ.വി.റാവു
ബാലൻ -1938- ടി. ആർ. സുന്ദരം എസ്. നൊട്ടാണി
ജീവിത നൗക -1951- കോശി, കുഞ്ചാക്കോ കെ. വാസു
നീലക്കുയിൽ -1954- ടി.കെ. പരീക്കുട്ടി പി.ഭാസ്കരൻ
കണ്ടംബച്ചകോട്ട -1961 - മോഡേൺ തീയേറ്റേഴ്സ് ടി. ആർ. സുന്ദരം
ചെമ്മീൻ -1965- ബാബു ഇസ്മയിൽ രാമുകാര്യാട്ട്
കുളത്തൂർ ഭാസ്‌ക്കരൻ നായർ -അടൂർ ഗോപാലകൃഷണൻ
പ്രഥമ സംസ്ഥാന ചലച്ചിത്ര അവാർഡ് വിജയികൾ
മികച്ച ചിത്രം - കുമാരസംഭവം
നടൻ - സത്യൻ
നടി - ഷീല
സംവിധായകൻ - വിൻസെന്റ്
കഥാകൃത്ത് - തോപ്പിൽ ഭാസി
ഗാനരചയിതാവ് - വയലാർ രാമവർമ്മ
സംഗീതം - ദേവരാജൻ
ഗായകൻ - യേശുദാസ്
ഗായിക - പി.ലീല
അഭിനേതാക്കൾ യഥാർത്ഥ നാമം
പ്രേംനസീർ - അബ്ദുൾ ഖാദർ
സത്യൻ - സത്യനേശൻ നാടാർ
ജയൻ - കൃഷ്‌ണൻ നായർ
മധു - മാധവൻ
കൊട്ടാരക്കര - ശ്രീധരൻ നായർ
തിക്കുറിശ്ശി - സുകുമാരൻ നായർ
അടൂർഭാസി - ഭാസ്കരൻ നായർ
കുതിരവട്ടം പപ്പു - പത്മദലാക്ഷൻ
ബഹദൂർ - പി.കെ.കുഞ്ഞാലു
കരമന - ജനാർദ്ദനൻ നായർ
ദിലീപ് - ഗോപാലകൃഷ്ണൻ
ഷീല - ക്ലാര
ശാരദ - സരസ്വതി
പാർവ്വതി - അശ്വതി
രേവതി - ആശ കേളുണ്ണി
നവ്യാനായർ - ധന്യാനായർ
നയൻതാര - ഡയാന
ചെമ്മീൻ (1965)
പ്രസിഡന്റിന്റെ സ്വർണ്ണ മെഡൽ നേടിയ ആദ്യ മലയാള ചിത്രം
സംവിധാനം . രാമുകാര്യാട്ട്
തിരക്കഥ -എസ്.എൽ.പുരം സദാനന്ദൻ
ചെമ്മീൻ നിർമ്മിച്ചത്-ബാബു ഇസ്മായിൽ
ചെമ്മീനിന്റെ കഥ എഴുതിയത്- തകഴി ശിവശങ്കരപിള്ള
ചെമ്മീൻ സിനിമയുടെ ഛായാഗ്രാഹകൻ- മാക്സ് ബർട്ട്ലി
ചെമ്മീനിലെ 'മാനസ മൈനേവരൂ' എന്ന പ്രസിദ്ധ ഗാനം പാടിയത്-മന്നാഡേ