Top score (First 20)
# | Name | Score |
---|---|---|
1 | Sravan | 3 |
2 | Fathima manaal. S | 1 |
Answer keys
1. പടുകൂറ്റൻ പർവതങ്ങൾ, വിസ്‌തൃതമായ പീഠഭൂമികൾ,വിശാലമായ സമതലങ്ങൾ,തീരപ്രദേശങ്ങൾ,മരുഭൂമികൾ ,ദ്വീപുകൾ തുടങ്ങി വൈവിധ്യമാർന്ന ഭൂരൂപങ്ങളെല്ലാം ഉൾപ്പെടുന്നതും ശിലകളും മണ്ണും കൊണ്ട് രൂപപ്പെട്ടിരിക്കുന്നതുമായ ഖരാവസ്ഥയിലുള്ള ഭാഗമാണ്
1. ശിലാമണ്ഡലം (Answer)
2. വായുമണ്ഡലം
3. ജലമണ്ഡലം
4. ജൈവമണ്ഡലം
2. കരയിലെ ഏറ്റവും ഉയരം കൂടിയ ഭാഗമായ എവറസ്റ്റ് കൊടുമുടിയും സമുദ്രത്തിലെ ഏറ്റവും ആഴം കൂടിയ ഭാഗമായ പസഫിക് സമുദ്രത്തിലെ ചലഞ്ചർ ഗർത്തവും ഏത് മണ്ഡലത്തിന്റെ ഭാഗം തന്നെയാണ്
1. ജൈവമണ്ഡലം
2. ജലമണ്ഡലം
3. ശിലാമണ്ഡലം (Answer)
4. വായുമണ്ഡലം
3. സമുദ്രനിരപ്പിൽ നിന്ന് 900 മീറ്ററിലധികം ഉയരമുള്ളതും ചെങ്കുത്തായ വശങ്ങളോട് കൂടിയതുമായ ഭൂരൂപങ്ങളാണ്
1. പീഠഭൂമികൾ
2. പർവതങ്ങൾ (Answer)
3. സമതലങ്ങൾ
4. ഇതൊന്നുമല്ല
4. മുകൾഭാഗം ഏറെക്കുറെ പരന്നതും ചുറ്റുപാടുകളെ അപേക്ഷിച്ച് ഉയർന്നു നിൽക്കുന്നതുമായ ഭൂരൂപങ്ങളാണ്
1. പീഠഭൂമികൾ (Answer)
2. പർവതങ്ങൾ
3. സമതലങ്ങൾ
4. ഇതൊന്നുമല്ല
5. താരതമ്യേന താഴ്‌ന്നതും നിരപ്പായതുമായ വിശാലപ്രദേശങ്ങളാണ്
1. പീഠഭൂമികൾ
2. പർവതങ്ങൾ
3. സമതലങ്ങൾ (Answer)
4. ഇതൊന്നുമല്ല
6. മണ്ണിനെക്കുറിച്ചുള്ള പഠനം അറിയപ്പെടുന്നത്
1. പോമോളജി
2. കാർഡിയോളജി
3. പെഡോളജി (Answer)
4. ഓറോളജി