വിഷയം: ഭൂമിയും ജീവലോകവും 2

Top score (First 20)

# Name Score
1 Rithika 5
2 Devanjana 5
3 Manha fathima 4
4 Aradhya.S 4
5 Farha 4
6 ദേവികൃഷ്‌ണ 3
7 Fathima manaal. S 3
8 Anamika 3
9 Sravan 1
10 ഉമർ yaseen 1
11 Anika 0

Answer keys

1. മൂന്ന് അവസ്ഥകളിലുമായി ഭൂമിയിലുള്ള ജലമാണ് ജലമണ്ഡലം. താഴെ തന്നിരിക്കുന്ന പ്രസ്താവനകളിൽ തെറ്റായത് ഏത് ?

  • 1. സമുദ്രങ്ങൾ,നദികൾ,തടാകങ്ങൾ,അരുവികൾ ഇവയെക്കൂടാതെ ഭൂമിയുടെ ഉള്ളിലും ജലം ദ്രാവക രൂപത്തിൽ സ്ഥിതി ചെയ്യുന്നു

  • 2. ധ്രുവപ്രദേശങ്ങളിലും വളരെ ഉയരമുള്ള പർവതങ്ങളുടെ മുകളിലും ജലം ഉറഞ്ഞ് ഖരരൂപത്തിൽ സ്ഥിതി ചെയ്യുന്നു

  • 3. അന്തരീക്ഷത്തിൽ നീരാവിയായും ജലകണികകളായും നിലകൊള്ളുന്നു

  • 4. ഭൗമോപരിതലത്തിൽ മൂന്നിൽ രണ്ടുഭാഗവും കരയാണ് (Answer)

2. ഭൂമിയെ ഒരു പുതപ്പു പോലെ പൊതിഞ്ഞു സംരക്ഷിക്കുന്ന വാതകപാളിയാണ്

  • 1. വായുമണ്ഡലം അഥവാ അന്തരീക്ഷം (Answer)

  • 2. ജലമണ്ഡലം

  • 3. ശിലാമണ്ഡലം

  • 4. ജൈവമണ്ഡലം

3. അന്തരീക്ഷം നമുക്ക് ഏതെല്ലാം വിധത്തിൽ പ്രയോജനപ്പെടുന്നു. തെറ്റായ പ്രസ്താവന ഏത്.

  • 1. സസ്യങ്ങൾക്ക് ആവശ്യമായ കാർബൺ ഡൈ ഓക്‌സൈഡ് നൽകുന്നു

  • 2. മലിനീകരിക്കപ്പെട്ട പ്രാണവായു നൽകുന്നു (Answer)

  • 3. ഹാനികരമായ അൾട്രാവയലറ്റ് ഗാമ രശ്മികളിൽ നിന്ന് സംരക്ഷിക്കുന്നു

  • 4. മഴ,മഞ്ഞ് തുടങ്ങിയ കാലാവസ്ഥാ പ്രതിഭാസങ്ങൾക്ക് കാരണമാകുന്നു

4. ഭൂമിയിലെ എല്ലാ ജീവജാലങ്ങളും ഉൾപ്പെടുന്ന മേഖലയാണ്

  • 1. വായുമണ്ഡലം

  • 2. ജലമണ്ഡലം

  • 3. ശിലാമണ്ഡലം

  • 4. ജൈവമണ്ഡലം (Answer)

5. മണ്ണിനെക്കുറിച്ചുള്ള പഠനം അറിയപ്പെടുന്നത്

  • 1. പോമോളജി

  • 2. കാർഡിയോളജി

  • 3. പെ‍ഡോളജി (Answer)

  • 4. ഓറോളജി

Answer Solution