മെയ് 17 : നവോത്ഥാനകാലഘട്ടങ്ങളിലൂടെ

Top score (First 20)

# Name Score
1 SNEHA 24
2 Vishnu Prasad K B 23
3 Shaija p p 23
4 Arjun 23
5 Arun KP 22
6 Athul krishna 21
7 Minija kk 21
8 Nivya p p 20
9 Shiju S 20
10 Anu 20
11 Anjana Arjun 20
12 Bhagya 20
13 Sruthy 19
14 Deepa C R 19
15 Ranjith Pk 19
16 Amalkrishna 18
17 Anooja. 18
18 NIDHINA V 18
19 Jishnu kc 17
20 SHYJU K 17

Answer keys

1. ശ്രീനാരായണ ഗുരുവിനെപ്പറ്റി ''വാദങ്ങൾ ചെവിക്കൊണ്ടു മതപ്പോരുകൾ കണ്ടും മോദസ്ഥിതനായങ്ങു വസിപ്പൂ മലപോലെ " എന്ന് കവിതയിൽ പരാമർശിച്ചത്

  • 1. വള്ളത്തോൾ നാരായണമേനോൻ

  • 2. ചങ്ങമ്പുഴ

  • 3. പി കുഞ്ഞിരാമൻ നായർ

  • 4. എൻ കുമാരനാശാൻ (Answer)

2. ഭാഷാപോഷിണി സഭയുടെ സ്ഥാപകൻ

  • 1. സി കൃഷ്ണപിള്ള

  • 2. കെ പി കേശവമേനോൻ

  • 3. കണ്ടത്തിൽ വർഗീസ് മാപ്പിള (Answer)

  • 4. ബോധേശ്വരൻ

3. "പാടുന്ന പടവാൾ " എന്ന് ഇ എം എസ് നമ്പൂതിരിപ്പാട് വിശേഷിപ്പിച്ച നവോത്ഥാന നായകൻ

  • 1. എൻ കുമാരനാശാൻ

  • 2. വയലാർ രാമവർമ്മ

  • 3. ചങ്ങമ്പുഴ കൃഷ്ണപിള്ള

  • 4. ടി എസ് തിരുമുമ്പ് മുമ്പ് (Answer)

4. "ചിന്തിപ്പിക്കുന്ന കവിതകൾ" എഴുതിയത്

  • 1. പൊയ്കയിൽ യോഹന്നാൻ

  • 2. വേലുക്കുട്ടി അരയൻ (Answer)

  • 3. വാഗ്ഭടാനന്ദൻ

  • 4. ടി എസ് തിരുമുമ്പ്

5. പിടിയരി സമ്പ്രദായം കൊണ്ടുവന്നത്

  • 1. പൊയ്കയിൽ യോഹന്നാൻ

  • 2. വേലുക്കുട്ടി അരയൻ

  • 3. വാഗ്ഭടാനന്ദൻ

  • 4. ചാവറയച്ചൻ (Answer)

6. വേല ചെയ്താൽ കൂലി കിട്ടണം എന്ന മുദ്രാവാക്യം ആരുടേതാണ്

  • 1. വൈകുണ്ഠസ്വാമികൾ (Answer)

  • 2. ബ്രഹ്മാനന്ദ ശിവയോഗി

  • 3. അയ്യത്താൻ ഗോപാലൻ

  • 4. അയ്യങ്കാളി

7. ശ്രീനാരായണ ഗുരുവിന് ആത്മീയ ജ്ഞാനം ലഭിച്ച സ്ഥലം

  • 1. കാലടി

  • 2. ശിവഗിരി

  • 3. മരുത്വാമല (Answer)

  • 4. ആലുവ

8. സാരഞ്ജിനി പരിണയം സുശീല ദുഃഖം എന്നീ നാടകങ്ങൾ രചിച്ചത്

  • 1. വൈകുണ്ഠസ്വാമികൾ

  • 2. ബ്രഹ്മാനന്ദ ശിവയോഗി

  • 3. അയ്യത്താൻ ഗോപാലൻ (Answer)

  • 4. അയ്യങ്കാളി

9. കേരളം പരശുരാമൻ ബ്രാഹ്മണർക്ക് ദാനമായി നൽകിയ ഭൂമിയാണെന്ന വാദത്തെ ഖണ്ഡിക്കുന്ന ചട്ടമ്പിസ്വാമികളുടെ പുസ്തകം

  • 1. വേദാധികാരനിരൂപണം

  • 2. പ്രാചീന മലയാളം (Answer)

  • 3. മോക്ഷപ്രദീപഖണ്ഡനം

  • 4. ക്രിസ്തുമതച്ഛേദനം

10. ചട്ടമ്പിസ്വാമി യുടെ നിര്യാണത്തിൽ അനുശോചിച്ച് സമാധി സപ്തകം രചിച്ചത്

  • 1. വൈകുണ്ഠസ്വാമി

  • 2. ബ്രഹ്മാനന്ദ ശിവയോഗി

  • 3. അയ്യത്താൻ ഗോപാലൻ

  • 4. പണ്ഡിറ്റ് കറുപ്പൻ (Answer)

11. കേരളത്തിലെ ഭാസ്കരാചാര്യ എന്നറിയപ്പെടുന്നത്

  • 1. ചാവറ കുര്യാക്കോസ്

  • 2. വൈകുണ്ഠസ്വാമികൾ

  • 3. ബ്രഹ്മാനന്ദ ശിവയോഗി (Answer)

  • 4. അയ്യങ്കാളി

12. കേരളത്തിൽ നടന്ന ആദ്യത്തെ സംഘടിത കാർഷിക സമരം നടന്നത് ആരുടെ നേതൃത്വത്തിൽ

  • 1. തൈക്കാട് അയ്യ

  • 2. വാഗ്ഭടാനന്ദൻ

  • 3. ആനന്ദതീർത്ഥൻ

  • 4. അയ്യങ്കാളി (Answer)

13. ഇന്ത്യയിലെ മഹാന്മാരായ വിപ്ലവകാരികളിൽ അനശ്വരനായ വ്യക്തി എന്ന് പല്പുവിനെ വിശേഷിപ്പിച്ചത് ആര്

  • 1. സരോജിനി നായിഡു (Answer)

  • 2. ഇന്ദിരാഗാന്ധി

  • 3. ജവഹർലാൽ നെഹ്റു

  • 4. ഗാന്ധിജി

14. കേരള നെപ്പോളിയൻ എന്നറിയപ്പെടുന്ന സാമൂഹിക പരിഷ്കർത്താവ്

  • 1. ചട്ടമ്പി സ്വാമി

  • 2. ബ്രഹ്മാനന്ദ ശിവയോഗി

  • 3. പൊയ്കയിൽ യോഹന്നാൻ (Answer)

  • 4. മന്നത്ത് പത്മനാഭൻ

15. രാജ്യദ്രോഹക്കുറ്റം ആരോപിച്ച് സ്വദേശാഭിമാനി പത്രം അടച്ചു പൂട്ടിയത്

  • 1. 1910 സെപ്റ്റംബർ 26 (Answer)

  • 2. 1911 സെപ്റ്റംബർ 16

  • 3. 1909 ഡിസംബർ 16

  • 4. 1911 സെപ്റ്റംബർ 26

16. കുമാരനാശാന് മഹാകവി പദവി നൽകിയത്

  • 1. കാലിക്കറ്റ് യൂണിവേഴ്സിറ്റി

  • 2. മദ്രാസ് യൂണിവേഴ്സിറ്റി (Answer)

  • 3. മഹാത്മാഗാന്ധി യൂണിവേഴ്സിറ്റി

  • 4. ഇവയൊന്നുമല്ല

17. ഈഴവ സമാജം എന്ന സംഘടന രൂപീകരിച്ചത്

  • 1. പൽപ്പു

  • 2. വാഗ്ഭടാനന്ദൻ

  • 3. ടി കെ മാധവൻ (Answer)

  • 4. അയ്യങ്കാളി

18. സാഹിത്യകുടീരം ആരുടെ വീട്ടു പേരാണ്

  • 1. പൊയ്കയിൽ യോഹന്നാൻ

  • 2. പണ്ഡിറ്റ് കറുപ്പൻ (Answer)

  • 3. കുമാരനാശാൻ

  • 4. വാഗ്ഭടാനന്ദൻ

19. സഹോദരൻ അയ്യപ്പന്റെ നേതൃത്വത്തിൽ മിശ്രഭോജനം സംഘടിപ്പിക്കപ്പെട്ടത്

  • 1. 1915

  • 2. 1914

  • 3. 1917 (Answer)

  • 4. 1919

20. ഒരു അമ്പലം നശിച്ചാൽ അത്രയും അന്ധവിശ്വാസം അസ്തമിക്കും എന്ന പ്രസ്താവന നടത്തിയത്

  • 1. സി കേശവൻ (Answer)

  • 2. മന്നത്ത് പത്മനാഭൻ

  • 3. ചട്ടമ്പിസ്വാമികൾ

  • 4. എ കെ ഗോപാലൻ

21. വിമോചന സമരത്തിന് ആ പേര് നൽകിയത്

  • 1. പൊയ്കയിൽ യോഹന്നാൻ

  • 2. ആർ ശങ്കർ

  • 3. സി കേശവൻ

  • 4. പനമ്പിള്ളി ഗോവിന്ദമേനോൻ (Answer)

22. ബ്രഹ്മസമാജം ആദി ബ്രഹ്മസമാജം ഭാരതീയ ബ്രഹ്മസമാജം എന്നിങ്ങനെ രണ്ടായി പിളർന്നത്

  • 1. 1830

  • 2. 1866 (Answer)

  • 3. 1832

  • 4. 1855

23. സത്യശോധക് സമാജ് സ്ഥാപിച്ചത്

  • 1. ജ്യോതി റാവു ഫുലെ (Answer)

  • 2. വീരേശലിംഗം പന്തലു

  • 3. ആത്മാറാം പാണ്ഡുരംഗ്

  • 4. വിവേകാനന്ദൻ

24. ഇന്ത്യ ഇന്ത്യക്കാർക്ക് എന്ന മുദ്രാവാക്യം മുഴക്കിയത്

  • 1. രാജാറാം മോഹൻ റോയ്

  • 2. സ്വാമിവിവേകാനന്ദൻ

  • 3. ശ്രീരാമകൃഷ്ണപരമഹംസർ

  • 4. ദയാനന്ദസരസ്വതി (Answer)

25. തിയോസഫിക്കൽ സൊസൈറ്റി സ്ഥാപിച്ചത്

  • 1. ഇന്ത്യയിൽ

  • 2. ബ്രിട്ടൻനിൽ

  • 3. അമേരിക്കയിൽ (Answer)

  • 4. റഷ്യയിൽ

Answer Solution

നവോഥാന നായകന്മാരും കൃതികളും , സംഭവങ്ങളും 2

ടി.കെ മാധവൻ 


സംഘടനങ്ങൾ പ്രക്ഷോഭങ്ങൾ സ്ഥാപക വർഷം:-വൈക്കം സത്യാഗ്രഹത്തിന്റെ മുഖ്യസംഘാടകൻ,ധർമമടസംഘം, ദേശാഭിമാനിപത്രം ആരംഭിച്ചു .
ജനനം:1885 സപ്തംബർ 2 ന് മാവേലിക്കര  കണ്ണമംഗലത്ത് (ആലപ്പുഴ) ജനിച്ചു.
മരണം :1930 ഏപ്രിൽ 27ന് മരണം.

മന്നത്ത് പത്ഭനാഭൻ.


പ്രധാന കൃതികൾ:-പഞ്ചകല്യാണിനിരുപണം,ചങ്ങനാശ്ശേരിയുടെ  ജീവചരിത്രനിരുപണം, ഞങ്ങളുടെ എഫ്.എം.എസ്. യാത്ര,എന്റെ ജീവിത സ്മരണകൾ (ആത്മക്കഥ).


സംഘടനങ്ങൾ പ്രക്ഷോഭങ്ങൾ സ്ഥാപക വർഷം:-നായർ സർവീസ് സൊസൈറ്റിയുടെ ആദ്യസെക്രട്ടറി. 


വൈക്കം സത്യാഗ്രഹകാലത്ത് സവർണ ജാഥ നയിച്ചു.വിമോചന സമരനേതാവ്.


 ജനനം:1878 ജനുവരി 2-ന് ചങ്ങനാശ്ശേരിയിൽ (കോട്ടയം)


മരണം :ജനനം 1970 ഫിബ്രവരി 25 ന് മരണം.


സി.കേശവൻ 


പ്രധാന കൃതികൾ:-ജന്മ സമരം (ആത്മക്കഥ)
സംഘടനങ്ങൾ പ്രക്ഷോഭങ്ങൾ സ്ഥാപക വർഷം:-ഉത്തരവാദപ്രക്ഷോഭത്തിനിടെ കോഴഞ്ചേരി പ്രസംഗത്തിലൂടെ രാജ്യദ്രോഹകുറ്റമാരോപിച്ച് ജയിൽവാസം.1951 ൽ തിരു- കൊച്ചി മുഖ്യമന്ത്രി.
ജനനം: ജനനം1891മെയ് 23 മയ്യനാട്
മരണം :1969 ജൂലായ് 7 ന് മരണം.

പണ്ഡിറ്റ് കറുപ്പൻ


പ്രധാന കൃതികൾ:-ജാതിക്കുമ്മി, ബാലാകലേശം, ഉദ്യാനവിരുന്ന്, അരയപ്രശസ്തി,ബാലോദ്യാനം,കൈരളീകൗതുകം( കൊച്ചി മഹാരാജാവിൽനിന്ന് കവിതിലകം ബഹുമതി ലഭിച്ചു ).
സംഘടനങ്ങൾ പ്രക്ഷോഭങ്ങൾ സ്ഥാപക വർഷം:-അരയസമാജം (1907),വാല സമുദായ പരിഷ്കരണി സഭ(തേവര1910)
കല്യാണ ദയാനി സഭ (ആനാപ്പുഴ) സമൂ ഹിക പരിഷ്കരണത്തിനായി സാഹിത്യ ത്തെ ഫലപ്രദമായി ഉപയോഗിച്ചു. 
ജനനം: ജനനം1885  മെയ് 24 ചേരനല്ലൂർ എറണാകുളം
മരണം :1938 മാർച്ച് 23ന് മരണം.

സഹോദരൻ അയ്യപ്പൻ 


പ്രധാന കൃതികൾ:-ആശയ പ്രചാരണത്തിനായി  പുതിയ പദങ്ങളും ശൈലിങ്ങളും ഉപയോഗിച്ചു.അവനവനിസം ജാതി കുശുമ്പ് ആൾദൈവം എന്നിവ ഈകൂട്ടത്തിൽ പെടുന്നു.


സംഘടനങ്ങൾ പ്രക്ഷോഭങ്ങൾ സ്ഥാപക വർഷം:-മിശ്രഭോജനം, മിശ്രവിവാഹം, ആചാര 


നിരാകരണം.കേരളം സഹോദര സംഘം (1971) സഹോദരൻ മാസിക ആരംഭിച്ചു.ജാതിയെ ഉന്മൂലനം ചെയ്യാനായി 'ജാതി രക്ഷ സദഹനം സംഘടിപ്പിച്ചു.


 ജനനം:ജനനം 1889 ആഗസ്റ് 21 ചെറായി എറണാകുളം


 മരണം : 1968 മാർച്ച് 6 ന് മരണം.


ആനന്ദതീർഥൻ (ആനന്ദ ഷേണായ് )


സംഘടനങ്ങൾ പ്രക്ഷോഭങ്ങൾ സ്ഥാപക വർഷം:-അയിത്തോച്ചാടനത്തിനായി പ്രവർത്തിച്ചു.1928 ൽ ആനന്ദ തീർത്ഥൻ എന്ന പേരിൽ സന്ന്യാസിയായി.ജാതിനാശിനിസഭ (1933).പയ്യന്നൂർ ശ്രീനാരായണ വിദ്യാലയം (1931).
ജനനം:ജനനം 1905 ജനുവരി 2 തലശ്ശേരി (കണ്ണൂർ).
മരണം :1987 നവംബർ 21 ന് സമാധി.

പാമ്പാടി ജോൺ ജോസഫ്


പ്രധാന കൃതികൾ:-തിരുവിതാംകൂർ ചേരമാർ മഹാജനസഭ സാധുജന ദൂതൻ (മാസിക) 'സവർണ  ക്രിസ്ത്യാനികളും അവർണ്ണ  ക്രിസ്ത്യാനികളും’.


സംഘടനങ്ങൾ പ്രക്ഷോഭങ്ങൾ സ്ഥാപക വർഷം:-ദളിതരുടെ സഞ്ചാര സ്വത്രന്ത്യത്തിനായി കോട്ടയത്ത് സഞ്ചാര സ്വത്രന്ത്യപ്രകടനം നടത്തി.പുലയ വംശത്തിൽപ്പെട്ട  ഐക്കര നാട്ടുവഴികൾക്ക് സ്വീകരണം നൽകി.


ജനനം: ജനനം1887 തിരുവല്ല (പത്തനാംതിട്ട) 


മരണം :മരണം1940 ജൂലായ്.


കുറുമ്പൻ ദൈവത്താൻ 


സംഘടനങ്ങൾ പ്രക്ഷോഭങ്ങൾ സ്ഥാപക വർഷം:-ഹിന്ദുപുലയ സമാജം ,ശ്രീ മൂലം പ്രജാസഭാംഗമായിരിക്കെ  ദളിത് കോളനികൾ സ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ടു.ക്ഷേത്രപ്രവേശന വിളംബരത്തിന് മുൻപ് 1924-ൽ കുറുമ്പന്റെ നേതൃത്വത്തിൽ ചെങ്ങന്നൂർ മഹാദേവൻ ക്ഷേത്രത്തിൽ  പ്രവേശനത്തിൽ ദളിതർ ആരാധന നടത്തി.
ജനനം:ജനനം 1880 ഇടയാറന്മുള ചെങ്ങന്നൂർ (ആലപ്പുഴ) .
മരണം :1927ഏപ്രിൽ15-ന് മരണം .

എ വി കുട്ടിമാളു അമ്മ :


സംഘടനകൾ/പ്രക്ഷോഭങ്ങൾ/സ്ഥപകവർഷം:-കേരളത്തിൽ നടന്ന ദേശീയ സമരത്തിൽ സ്ത്രീകളെ  ഭാഗവാക്കുന്നതിൽ പങ്കുവഹിച്ചു
1932-ൽ മുലകുടി മാറാത്ത മകൾ ലക്ഷ്മിയുമായി സമരത്തിൽ പങ്കെടുത്ത് അറസ്റ്റിലായി. 
മദ്രാസ്പ്രസിഡൻസി ജയിലിൽ കൈക്കുഞ്ഞുമായി വര്ഷം ജയിൽശിക്ഷ അനുഭവിച്ചു 
കോഴിക്കോട് അനാഥമന്ദിരം , ബാലാമന്ദിരം എന്നിവ സ്ഥാപിക്കുന്നതിൽ മുൻകൈയെടുത്തു 
മലബാർ പ്രദേശ് കോൺഗ്രസ്സ കമ്മിറ്റിയുടെ അധ്യക്ഷ
ജനനം:1905 ഏപ്രിൽ 23നു  ആനക്കര വടക്കേൽ തവാട്ടിൽ ജനനം.
മരണം:1985 ഏപ്രിൽ 14-ന് മരണം. 

കൗമുദി ടീച്ചർ : 


സംഘടനകൾ/പ്രക്ഷോഭങ്ങൾ/സ്ഥപകവർഷം:-വടകര  ബാസൽ മിഷൻ  സ്കൂളിൽ നടന്ന ഗാന്ധിജിയുടെ സ്വീകരണ സമ്മേളനത്തിൽ 16-ാം വയസ്സിൽ ധരിച്ചിരുന്ന മുഴുവൻ സ്വർണാഭരണങ്ങളും ഹരിജനോദ്ധാരണ  ഫണ്ടിലേക്ക് ഗാന്ധിജിക്കു നേരിട്ടു  സംഭാവന ചെയ്തു  (1934 ജന7). 
ജനനം: 1917 വടകര (കോഴിക്കോട്)
മരണം: 2009 ഓഗസ്റ്റ്  4

ദേവകി നിലയങ്ങോട് :


പ്രധാന കൃതികൾ:-നഷ്ടബോധങ്ങളില്ലാതെ, കാലപ്പകർച്ചകൾ  (കൃതികൾ) 
സംഘടനകൾ/പ്രക്ഷോഭങ്ങൾ/സ്ഥപകവർഷം:-യോഗക്ഷേമസഭ, അന്തർജനസമാജം എന്നിവയുടെ സജീവ നേതൃത്വം വഹിച്ചു.
 വിദ്യാഭ്യാസം, തൊഴിൽ എന്നിവയുടെ ആവശ്യം നമ്പൂതിരി സ്ത്രീകളെ ബോധ്യപ്പെടുത്തുന്ന പ്രർത്തനങ്ങൾ നടത്തി. 
ജനനം: 1928  • മുക്കുത്തല (മലപ്പുറം) 

അക്കാമ്മ ചെറിയാൻ  (തിരുവിതാംകൂറിന്റെ ത്ഥാൻസീറാണി)


സംഘടനകൾ/പ്രക്ഷോഭങ്ങൾ/സ്ഥാപകവർഷം:-ഉത്തരവാദ പ്രക്ഷോഭത്തിഒൻറ  ഭാഗമായി തിരുവിതാംകൂർ രാജാവിൻറ് കൊട്ടാരത്തിലേക്ക് അരലക്ഷത്തോളം ജനങ്ങൾ പങ്കെടുത്ത ജാഥ നയിച്ച് ഭീകരമർദനത്തിനു വിധേയയായി (1938 ഒക്ടോബര് 23 )
സമരത്തിന്റെ പേരിൽ ജയിൽവാസം .1951 സ്വതന്ത്ര സേനാനിയായ വി ടി വർക്കിയെ വിവാഹം ചെയ്തു (ഇതിനു ശേഷമാണു അക്കാമ്മ വർക്കി എന്നറിയപ്പെട്ടത് ).
ജനനം:1909-ൽ കാഞ്ഞിരപ്പള്ളി (കോട്ടയം)യിൽ  ജനനം
മരണം:1982 മെയ്  5ന് മരണം

അന്നാ ചാണ്ടി

:
സംഘടനകൾ/പ്രക്ഷോഭങ്ങൾ/സ്ഥപകവർഷം:-ഇന്ത്യയിൽ ഹൈക്കോടതി ജഡ്ജിയായ ആദ്യ വനിതകേരളത്തിലെ ആദ്യ വനിതാ അഭിഭാഷക. കോമൺവെൽത്ത് രാഷ്ട്രങ്ങളിൽ  മുൻസിഫ് പദവിയിലെത്തിയ ആദ്യവനിത കേരളത്തിലെ ആദ്യകാല സ്ത്രീ വാദികളിൽ പ്രമുഖ ‘ശ്രീമതി’ എന്ന വനിതാമാസികയുടെ സ്ഥാപക പത്രാധിപ .തിരുവിതാംകൂർ നിയമസഭാംഗം
ജനനം: 1905 മെയ്  4 തിരുവനന്തപുരം
മരണം: 1994 ജൂലായ്  20