Top score (First 20)
# | Name | Score |
---|---|---|
1 | Devanjana | 15 |
2 | Anamika | 15 |
3 | Manha fathima | 15 |
4 | Nihara A. V | 13 |
5 | umer yaseen | 12 |
6 | Sravan | 9 |
7 | Fathima manaal. S | 8 |
8 | MUHSINA ZAINAB | 5 |
9 | Minha fathima | 4 |
Answer keys
1. അന്തരീക്ഷവായുവിലടങ്ങിയിരിക്കുന്ന ജാലാംശമാണ്
1. അന്തരീക്ഷ മർദ്ദം
2. ആർദ്രത (Answer)
3. അന്തരീക്ഷതാപം
4. ഇതൊന്നുമല്ല
2. ആർദ്രത അളക്കുന്നതിനുള്ള ഉപകരണം
1. അനിമോമീറ്റർ
2. ബാരോമീറ്റർ
3. ഹൈഗ്രോമീറ്റർ (Answer)
4. തെർമോമീറ്റർ
3. നീരാവി തണുത്ത് ജലമായി മാറുന്ന പ്രക്രിയ
1. ബാഷ്‌പീകരണം
2. ഘനീകരണം (Answer)
3. തുഷാരം
4. മൂടൽ മഞ്ഞ്
4. അന്തരീക്ഷത്തിലെ നീരാവി ഘനീകരിക്കുന്നതിലൂടെ രൂപപ്പെടുന്നത് (A) മേഘങ്ങൾ (B) മൂടൽ മഞ്ഞ് (C) തുഷാരം
1. 1. A യും B യും
2. B മാത്രം
3. C മാത്രം
4. ഇവയെല്ലാം (Answer)
5. താഴ്‌വരകളിലും ജലാശയങ്ങൾക്ക് മുകളിലും പുകപോലെ നേർത്ത ജാലകണികകൾ കാണപ്പെടുന്നു.ഇതാണ്
1. മേഘങ്ങൾ
2. മൂടൽ മഞ്ഞ് (Answer)
3. തുഷാരം
4. കാറ്റ്
6. തണുപ്പുള്ള പ്രഭാതങ്ങളിൽ പുൽനാമ്പുകളിലും മറ്റ് തണുത്ത പ്രതലങ്ങളിലും ജലകണികകൾ പറ്റിപ്പിടിച്ചിരിക്കുന്നു. ഇതാണ്
1. മേഘങ്ങൾ
2. മൂടൽ മഞ്ഞ്
3. തുഷാരം (Answer)
4. കാറ്റ്
7. വർഷണത്തിന് ബാധകമല്ലാത്ത പ്രസ്താവന
1. ഘനീഭവിക്കുന്നതിലൂടെ ജലകണികകളുടെ വലിപ്പവും ഭാരവും കൂട്ടുന്നത്
2. ഭൂമിയുടെ ഗുരുത്വ ആകർഷണബലത്തിന് വിധേയമായി ജലകണികകകൾ താഴേക്ക് പതിക്കുന്നു.
3. മേഘങ്ങളിലെ ജലകണികകളുടെ വലിപ്പം കൂടുമ്പോൾ അന്തരീക്ഷത്തിൽ തങ്ങി നിൽക്കാനാവാതെ ഭൂമിയിലേക്ക് പതിക്കുന്നത്
4. വായുവിന്റെ അനിയന്ത്രിതമായ പ്രവാഹം (Answer)
8. വർഷണത്തിന്റെ വിവിധ രൂപങ്ങൾ ഏവ (A) മഴ (B) മഞ്ഞ് വീഴ്ച്ച (C) ആലിപ്പഴം
1. A യും B യും
2. B മാത്രം
3. C മാത്രം
4. ഇവയെല്ലാം (Answer)
9. ജലകണികകളുടെ രൂപത്തിലുള്ള വർഷണം
1. മഞ്ഞ് വീഴ്ച്ച
2. മഴ (Answer)
3. ആലിപ്പഴം
4. മൂടൽ മഞ്ഞ്
10. നേർത്ത ഹിമകണികകളുടെ രൂപത്തിലുള്ള വർഷണം
1. മഞ്ഞ് വീഴ്ച്ച (Answer)
2. മഴ
3. ആലിപ്പഴം
4. മൂടൽ മഞ്ഞ്
11. മഞ്ഞു കട്ടകളുടെ രൂപത്തിലുള്ള വർഷണം
1. മഞ്ഞ് വീഴ്ച്ച
2. മഴ
3. ആലിപ്പഴം (Answer)
4. മൂടൽ മഞ്ഞ്
12. മഴ മാപിനിയിൽ മഴ രേഖപ്പെടുത്തുന്നത് (എ) സെന്റീമീറ്റർ, ഇഞ്ച് എന്നീ ഏകകങ്ങളിൽ (ബി) ഹെക്‌ടോ പാസ്‌കൾ , മില്ലീബാർ എന്നീ ഏകകങ്ങളിൽ (സി) ഡിഗ്രി സെൽഷ്യസ് ,ഡിഗ്രി ഫാരൻഹീറ്റ് എന്നീ ഏകകങ്ങളിൽ
1. എ യും ബി യും
2. എ മാത്രം (Answer)
3. ബി മാത്രം
4. സി മാത്രം
13. മർദ്ദ വ്യത്യാസങ്ങൾ,കാറ്റുകൾ,ആർദ്രത,ഘനീകരണം, വർഷണം തുടങ്ങിയ അന്തരീക്ഷ പ്രതിഭാസങ്ങൾക്ക് കാരണമാകുന്നത് ?
1. സൗരോർജ്ജം കൂടുതലായി ലഭിക്കുന്നത്
2. സൗരോർജ്ജ ലഭ്യതയിലെ ഏറ്റക്കുറച്ചിലുകൾ (Answer)
3. സൗരോർജ്ജം കുറഞ്ഞ് ലഭിക്കുന്നത്
4. ഇവയൊന്നുമല്ല
14. ഒരു നിശ്ചിത സമയത്ത് ഒരു പ്രദേശത്ത് അനുഭവപ്പെടുന്ന അന്തരീക്ഷ അവസ്ഥയാണ്
1. കാലാവസ്ഥ
2. ദിനാന്തരീക്ഷസ്ഥിതി (Answer)
3. ആർദ്രത
4. ഘനീകരണം
15. ദീർഘകാലമായി ഒരു പ്രദേശത്ത് അനുഭവപ്പെടുന്ന ദിനാന്തരീക്ഷസ്ഥിതിയുടെ ശരാശരിയാണ്
1. കാലാവസ്ഥ (Answer)
2. ദിനാന്തരീക്ഷസ്ഥിതി
3. ആർദ്രത
4. ഘനീകരണം
16. തെറ്റായ ജോഡി ഏത്
1. ഫോസിൽ ഇന്ധനം - കൽക്കരി
2. ഫോസിൽ ഇന്ധനം - പെട്രോൾ
3. പാരമ്പര്യേതര ഊർജ്ജം - സൗരോർജ്ജം
4. ഫോസിൽ ഇന്ധനം - കാറ്റിൽ നിന്നുള്ള ഊർജ്ജം (Answer)