Top score (First 20)
# | Name | Score |
---|---|---|
1 | Anamika | 10 |
2 | Yadhudev.T | 9 |
3 | ദേവികൃഷ്‌ണ | 8 |
4 | Harigovin | 8 |
5 | Devanjana | 7 |
6 | Sravan | 7 |
7 | Umer yaseen | 7 |
8 | Manha fathima | 7 |
9 | Rithika | 7 |
10 | Fathima manaal. S | 6 |
11 | Nihara A. V | 5 |
12 | Shabil | 2 |
13 | Anusmiya | 2 |
14 | Rithika | 0 |
Answer keys
1. 1920 ലെ നിസ്സഹകരണ സമരത്തിന് അംഗീകാരം നൽകിയത് ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ ഏത് സമ്മേളനമാണ്
1. ലക്‌നൗ സമ്മേളനം
2. ലാഹോർ സമ്മേളനം
3. കൽക്കത്ത സമ്മേളനം (Answer)
4. ബോംബേ സമ്മേളനം
2. ഭരണാധികാരി അധികാരം ദുർവിനിയോഗം ചെയ്‌താൽ അവനെ അനുസരിക്കാതിരിക്കാൻ പുരാതനകാലം മുതൽക്കേ പ്രജകൾക്ക് അവകാശമുണ്ട് -ഏത് സമരത്തിന് മുന്നോടിയായാണ് ഗാന്ധിജി ഇപ്രകാരം പറഞ്ഞത്
1. നിസ്സഹകരണ സമരം (Answer)
2. ക്വിറ്റ് ഇന്ത്യ സമരം
3. ഉപ്പ് സത്യാഗ്രഹം
4. ചമ്പാരൻ സമരം
3. കേരളത്തിലെ ബ്രിട്ടീഷ് വിരുദ്ധ കലാപങ്ങളിൽ ശ്രദ്ധേയമായ ഒന്നാണ് 1921 ലെ മലബാർ കലാപം. കലാപത്തിന്റെ കാരണങ്ങളിൽ ഉൾപ്പെടാത്തത്
1. കർഷകരെ കുടിയൊഴിപ്പിക്കൽ
2. അന്യായമായ നികുതി പിരിവും ഉയർന്ന പാട്ടവും
3. ജന്മിമാരുടെ കർഷക ദ്രോഹ പ്രവർത്തനങ്ങൾക്ക് ബ്രിട്ടീഷുകാർ പിന്തുണ നൽകി
4. വാഗൺ ദുരന്തം (Answer)
4. മലബാർ കലാപവുമായി ബന്ധപ്പെട്ട തെറ്റായ പ്രസ്താവന ഏത്
1. മലബാറിലെ ഏറനാട് വള്ളുവനാട് പൊന്നാനി താലൂക്കുകളിൽ കലാപം തുടങ്ങി
2. കലാപത്തിന് നേതൃത്വം നൽകിയ ആലി മുസ്‌ലിയാർ വാരിയം കുന്നത്ത് കുഞ്ഞഹമ്മദ് ഹാജി തുടങ്ങിയവരെ ബ്രിട്ടീഷുകാർ വധിച്ചു
3. 1921 നവംബർ 10 ന് നടന്ന വാഗൺ കൂട്ടക്കൊല മലബാർ കലാപത്തിന്റെ ഭാഗമായി നടന്ന ദാരുണ സംഭവമാണ്
4. വാഗൺ കൂട്ടക്കൊല നടന്നത് തിരൂരിൽ വെച്ചാണ് (Answer)
5. അഹിംസാ സമരതത്വങ്ങൾക്ക് വിരുദ്ധമായതിനാൽ നിസ്സഹകരണസമരം പൂർണമായും നിർത്തിവെയ്ക്കാൻ ഗാന്ധിജി തീരുമാനിച്ചു. ഇതിന് കാരണമായ സംഭവം
1. മലബാർ കലാപം
2. ജാലിയൻ വാലാബാഗ് കൂട്ടക്കൊല
3. ചൗരി ചൗരാ സംഭവം (Answer)
4. സൈമൺ കമ്മീഷൻ
6. വൈക്കം സത്യാഗ്രഹത്തിന് പിന്തുണ പ്രഖ്യാപിച്ച് സവർണ്ണ ജാഥക്ക് നേതൃത്വം നൽകിയത്
1. ടി കെ മാധവൻ
2. കെ.കേളപ്പൻ
3. ഗാന്ധിജി
4. മന്നത്ത് പദ്മനാഭൻ (Answer)
7. വൈക്കം സത്യാഗ്രഹവുമായി ബന്ധപ്പെട്ട തെറ്റായ പ്രസ്താവന
1. ഈ സമരത്തിന് പിന്തുണ നൽകാൻ ഗാന്ധിജി വൈക്കത്ത് എത്തിച്ചേർന്നു
2. വൈക്കത്ത് നിന്നും തിരുവന്തപുരത്തേക്ക് 1924 നവംബർ 1 നാണ് സവർണ്ണ ജാഥ ആരംഭിച്ചത്
3. സവർണ്ണ ജാഥക്ക് നേതൃത്വം നൽകിയത് മന്നത്ത് പദ്മനാഭനാണ്
4. മഹാറാണി ഗൗരി ലക്ഷ്‌മി ഭായിക്ക് സവർണ്ണർ നിവേദനം സമർപ്പിച്ചു (Answer)
8. യുവജനങ്ങളെ സമരസജ്ജരാക്കുക എന്ന ലക്ഷ്യത്തോടെ ഹിന്ദുസ്ഥാൻ റിപ്പബ്ലിക്കൻ അസോസിയേഷൻ രൂപീകരിച്ചവർ ആരെല്ലാം
1. ചന്ദ്രശേഖർ ആസാദ് ഭഗത്‌സിംഗ് രാജ്‌ഗുരു സുഖ്‌ദേവ് (Answer)
2. വാരിയം കുന്നത്ത് കുഞ്ഞഹമ്മദ് ഹാജി ആലി മുസലിയാർ
3. മൗലാനാ ഷൗക്കത്ത് അലി മുഹമ്മദ് അലി
4. ബാലഗംഗാധര തിലക് ആനി ബസന്റ്
9. 1929 ലെ ലാഹോർ സമ്മേളനത്തിൽ ഇന്ത്യൻ നാഷണൽ കോൺഗ്രസ് തീരുമാനിച്ച സമരം. ജനവിരുദ്ധമായ ബ്രിട്ടീഷ് നിയമങ്ങളെ ലംഘിക്കുക എന്നതായിരുന്നു സമരത്തിന്റെ ലക്‌ഷ്യം.ഉപ്പു നിയമം ലംഘിക്കാൻ ഗാന്ധിജി തീരുമാനിച്ചു. ഏതാണ് സമരം
1. നിസ്സഹകരണ സമരം
2. ക്വിറ്റ് ഇന്ത്യ സമരം
3. നിയമലംഘന സമരം (Answer)
4. ചമ്പാരൻ സമരം
10. " ഒന്നുകിൽ ലക്‌ഷ്യം നേടി ഞാൻ തിരിച്ചു വരും. പരാജയപ്പെട്ടാൽ ഞാനെന്റെ ജഡം സമുദ്രത്തിന് സംഭാവന നൽകും " ഗാന്ധിജി ഇങ്ങനെ പ്രഖ്യാപിച്ചത്
1. നിസ്സഹകരണ സമരകാലത്ത്
2. ക്വിറ്റ് ഇന്ത്യ സമരകാലത്ത്
3. ഉപ്പു സത്യാഗ്രഹ സമരകാലത്ത് (Answer)
4. ചമ്പാരൻ സമര കാലത്ത്
11. ഉപ്പു സത്യാഗ്രഹവുമായി ബന്ധപ്പെട്ട തെറ്റായ പ്രസ്താവന ഏത്
1. ഗാന്ധിജി 78 അനുയായികളുമായി സബർമതി ആശ്രമത്തിൽ നിന്നും യാത്ര പുറപ്പെട്ടു
2. 1930 ഏപ്രിൽ 6 ന് ഒരു പിടി ഉപ്പ് ശേഖരിച്ച് കൊണ്ട് ഗാന്ധിജി സമരത്തിന് തുടക്കം കുറിച്ചു
3. ഉപ്പ് സമരായുധമാക്കിയാൽ ബഹുജന പ്രക്ഷോഭം കൂടുതൽ ശക്തിയാർജ്ജിക്കുമെന്ന് ഗാന്ധിജി തിരിച്ചറിഞ്ഞു
4. ഗാന്ധിജി 72 അനുയായികളുമായി സബർമതി ആശ്രമത്തിൽ നിന്നും യാത്ര പുറപ്പെട്ടു (Answer)