USS സാമൂഹ്യശാസ്‌ത്രം ക്വിസ് 1

Top score (First 20)

# Name Score

Answer keys

1. സ്വയംഭരണ ഗവൺമെന്റ് എന്ന അർത്ഥത്തിൽ ഗ്രാമസ്വരാജിനെ വിശേഷിപ്പിച്ചത്

  • 1. നെഹ്‌റു

  • 2. ഗാന്ധിജി (Answer)

  • 3. അംബേദ്‌കർ

  • 4. ബൽവന്ത് റായി മേത്ത

2. ഒരു രാഷ്ട്രീയ വ്യവസ്ഥയിലോ ഭരണ സംവിധാനത്തിലോ തീരുമാനങ്ങൾ എടുക്കാനും നടപ്പിലാക്കാനുമുള്ള അധികാരം ജനങ്ങളിലേക്ക് നിയമപരമായി കൈമാറുന്നതാണ്

  • 1. അധികാരകേന്ദ്രീകരണം

  • 2. അധികാരവികേന്ദ്രീകരണം (Answer)

  • 3. ഇത് രണ്ടും

  • 4. ഇതൊന്നുമല്ല

3. ഭരണകാര്യങ്ങളിൽ തീരുമാനങ്ങൾ എടുക്കാനും നടപ്പിലാക്കാനുമുള്ള അധികാരം ചിലരിൽ മാത്രം നിക്ഷിപ്തമാകുന്നതാണ്

  • 1. അധികാരകേന്ദ്രീകരണം (Answer)

  • 2. അധികാരവികേന്ദ്രീകരണം

  • 3. ഇത് രണ്ടും

  • 4. ഇതൊന്നുമല്ല

4. അധികാര വികേന്ദ്രീകരണത്തിന്റെ സവിശേഷതകളിലുൾപ്പെടാത്തത് ഏത്

  • 1. പ്രാദേശികവികസനത്തിന് പ്രാധാന്യം

  • 2. പ്രാദേശിക സമ്പദ്‌വ്യവസ്ഥയുടെ വികസനം

  • 3. വികസനാവശ്യങ്ങൾക്ക് മുൻഗണന നിശ്ചയിക്കാൻ കഴിയുന്നു

  • 4. സാധാരണക്കാർക്ക് ഭരണകാര്യങ്ങളിൽ പങ്കാളികളാകാനുള്ള അവസരം താരതമ്യേന കുറവാണ് (Answer)

5. ത്രിതല പഞ്ചായത്ത് സംവിധാനം നിർദ്ദേശിച്ചത്

  • 1. ബൽവന്ത് റായി മേത്ത (Answer)

  • 2. അശോക് മേത്ത

  • 3. നെഹ്‌റു

  • 4. അംബേദ്‌കർ

Answer Solution