Top score (First 20)
# | Name | Score |
---|---|---|
1 | kishan b | 9 |
2 | Anuvrinda Aneesh | 8 |
3 | Yumna fathima | 8 |
Answer keys
1. ഒരു സാമ്പത്തിക വർഷത്തിൽ സർക്കാർ പ്രതീക്ഷിക്കുന്ന ചെലവും വരവും ഉൾക്കൊള്ളിച്ചുകൊണ്ട് തെയ്യാറാക്കുന്ന ധനരേഖയാണ്
1. ധനനയം
2. പൊതു വരുമാനം
3. ബജറ്റ് (Answer)
4. പൊതു കടം
2. നമ്മുടെ രാജ്യത്ത് ഒരു സാമ്പത്തിക വർഷം എന്നത്
1. ജനുവരി 1 മുതൽ ഡിസംബർ 31 വരെ
2. മാർച്ച് 1 മുതൽ ഏപ്രിൽ 30 വരെ
3. മാർച്ച് 31 മുതൽ ഏപ്രിൽ 1 വരെ
4. ഏപ്രിൽ 1 മുതൽ മാർച്ച് 31 വരെ (Answer)
3. ബജറ്റ് അവതരിപ്പിക്കുന്നത്
1. പ്രധാന മന്ത്രിയാണ്
2. ആഭ്യന്തര മന്ത്രിയാണ്
3. ധനകാര്യ മന്ത്രിയാണ് (Answer)
4. ഉപ പ്രധാനമന്ത്രിയാണ്
4. രാജ്യത്തിന്റെ വാർഷിക സാമ്പത്തിക ഓഡിറ്റ് കൂടിയാണ്
1. ധനകാര്യ റിപ്പോർട്ട്
2. ബജറ്റ് (Answer)
3. ധനനയം
4. ഇതൊന്നുമല്ല
5. ബജറ്റുമായി ബന്ധപ്പെട്ട ഭരണഘടനാ വകുപ്പ്
1. ആർട്ടിക്കിൾ 121
2. ആർട്ടിക്കിൾ 111
3. ആർട്ടിക്കിൾ 112 (Answer)
4. ആർട്ടിക്കിൾ 113
6. തെറ്റായ ജോഡി ഏത്
1. a ) വരവ് കൂടുതൽ ചെലവ് കുറവ് - മിച്ച ബജറ്റ്
2. b ) വരവ് കുറവ് ചെലവ് കൂടുതൽ - കമ്മി ബജറ്റ്
3. c ) വരവും ചെലവും കൂടുതൽ - സന്തുലിത ബജറ്റ്
4. d ) വരവുംചെലവും തുല്യം - സന്തുലിത ബജറ്റ് (Answer)
7. സ്വാതന്ത്ര്യ ഇന്ത്യയിലെ ആദ്യ ബജറ്റ് അവതരിപ്പിച്ചത്
1. a ) ആർ കെ മാത്തൂർ
2. b ) ആർ കെ ഷൺമുഖം ചെട്ടി (Answer)
3. c ) ബി ആർ അംബേദ്‌കർ
4. d ) നിർമ്മല സീതാരാമൻ
8. താഴെ പറയുന്ന പ്രസ്‌താവനകൾ വിലയിരുത്തുക 1 ) വികസന ക്ഷേമ-പ്രവർത്തനങ്ങൾ യാഥാർഥ്യമാക്കുവാനും ഭരണപരമായ വിവിധ ആവശ്യങ്ങൾ നിറവേറ്റുവാനും വരുമാനം തികയാതെ വരുമ്പോൾ ഗവൺമെൻറ്റിന് കടമെടുക്കേണ്ടി വരും. ഇത്തരത്തിൽ സർക്കാർ വാങ്ങുന്ന വായ്പകളാണ് പൊതുകടം. 2 ) രാജ്യത്തിനകത്തുള്ള വ്യക്തികളിൽ നിന്നും സ്ഥാപനങ്ങളിൽ നിന്നും സർക്കാർ വാങ്ങുന്ന വായ്പകളാണ് ആഭ്യന്തര കടം. 3 ) വിദേശ ഗവൺമെന്റുകളിൽ നിന്നും അന്തർദേശീയ സ്ഥാപനങ്ങളിൽ നിന്നും വാങ്ങുന്ന വായ്പകളാണ് വിദേശ കടം.
1. a ) 1 മാത്രം ശരിയാണ്
2. b ) 1,2 ശരിയാണ്
3. c ) എല്ലാം ശരിയാണ് (Answer)
4. d ) എല്ലാം തെറ്റാണ്
9. പൊതുവരുമാനം,പൊതുചെലവ്, പൊതുകടം എന്നിവയെ സംബന്ധിച്ച സമഗ്രമായ സർക്കാർ നയമാണ്
1. ധനനയം (Answer)
2. പൊതുകടം
3. പൊതുചെലവ്
4. ഇതൊന്നുമല്ല
10. പ്രത്യക്ഷ നികുതിയിൽ പെടാത്തതേത്
1. സ്വത്ത് നികുതി
2. വിനോദ നികുതി (Answer)
3. വസ്തു നികുതി
4. കോർപ്പറേറ്റ് നികുതി