Top score (First 20)
# | Name | Score |
---|---|---|
1 | Yumna fathima | 3 |
Answer keys
1. പ്രസ്താവനകൾ വിലയിരുത്തുക 1.ദക്ഷിണാഫ്രിക്കയിലെ ആദ്യ മനുഷ്യവർഗ്ഗം സാൻ,ഖോസ തുടങ്ങിയ തുടങ്ങിയ വംശങ്ങളുടേതായിരുന്നു. 2. ശുഭപ്രതീക്ഷാ മുനമ്പിൽ ആദ്യമെത്തിയത് പോർചുഗീസുകാരായിരുന്നു. 3. ആദ്യകാലങ്ങളിൽ ദക്ഷിണാഫ്രിക്കയിൽ എത്തിയ യൂറോപ്യരുടെ പിന്മുറക്കാരാണ് ബൂവറുകൾ.
1. 1 മാത്രം ശരിയാണ്
2. 1,2 ശരിയാണ്
3. എല്ലാം ശരിയാണ് (Answer)
4. എല്ലാം തെറ്റാണ്
2. ദക്ഷിണാഫ്രിക്കയുമായി ബന്ധപ്പെട്ട പ്രസ്താവനകൾ വിലയിരുത്തുക 1. ആഫ്രിക്കൻ വൻകരയുടെ തെക്കേ അറ്റത്ത് ഇന്ത്യൻ മഹാസമുദ്രവും അത്‌ലാന്റിക് സമുദ്രവുമായി അതിർത്തി പങ്കിടുന്ന രാജ്യമാണ്. 2. ദക്ഷിണാഫ്രിക്കയിൽ ഡച്ച് സ്വാധീനം ശക്തമാവുകയും കേപ് ടൗൺ എന്ന പ്രദേശം അവരുടെ കോളനിയാവുകയും ചെയ്‌തു.
1. 1 മാത്രം ശരിയാണ്
2. 1,2 ശരിയാണ്
3. എല്ലാം ശരിയാണ് (Answer)
4. എല്ലാം തെറ്റാണ്
3. ബ്രിട്ടൻ ദക്ഷിണാഫ്രിക്കയെ കോളനിയാക്കാൻ ശ്രമിച്ചത്തിനുള്ള പ്രധാന കാരണങ്ങളുമായി ബന്ധപ്പെട്ട പ്രസ്താവനകൾ വിലയിരുത്തുക 1 ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ കൂടുതൽ ഭൂപ്രദേശങ്ങൾ സ്വന്തമാക്കുക 2 ആഫ്രിക്കൻ വൻകര യിലെ അളവറ്റ സമ്പത്ത് കൈക്കലാക്കുക 3 മറ്റ് യൂറോപ്യൻ രാജ്യങ്ങൾക്കുമേൽ അധീശത്വം സ്ഥാപിക്കുക 4 ഏഷ്യാവൻകരയിലേക്കുള്ള സഞ്ചാരത്തിന് ഇടത്താവളമാക്കുക
1. a ) 1 മാത്രം ശരിയാണ്
2. b ) 1,2 ശരിയാണ്
3. c ) എല്ലാം ശരിയാണ് (Answer)
4. d ) എല്ലാം തെറ്റാണ്
4. ബൂവറുകളുമായി ബന്ധപ്പെട്ട തെറ്റായ പ്രസ്‌താവന ഏത്. 1) യൂറോപ്പിൽ നിന്ന് ആദ്യം ദക്ഷിണാഫ്രിക്കയിലെത്തിയ നെതർലന്റ് (ഡച്ച്), ഫ്രാൻസ്, ജർമ്മനി തുടങ്ങിയ രാജ്യക്കാരുടെ പിന്മുറക്കാരാണ് ബൂവറുകൾ. 2) കൃഷിക്കാരൻ എന്നാണ് ബൂവർ എന്ന ഡച്ച് പദത്തിൻ് അർഥം. 3) പിൽക്കാലത്ത് ഈ ജനവിഭാഗങ്ങൾ ആഫ്രിക്കാനർ (Afrikaner) എന്നും ഇവരുടെ ഭാഷയും സംസ്കാരവും ആഫ്രിക്കാൻസ് (Afrikaans) എന്നും അറിയപ്പെട്ടു. 4) ദക്ഷിണാഫ്രിക്കയുടെ ഉൾപ്രദേശങ്ങളിലേക്ക് ബൂവറുകൾ നടത്തിയ പലായനമാണ് ബുവർ യുദ്ധം
1. 1 മാത്രം ശരിയാണ്
2. 1,2 മാത്രം ശരിയാണ്
3. എല്ലാം ശരിയാണ്
4. 4 മാത്രം തെറ്റാണ് (Answer)
5. ഗ്രേറ്റ് ട്രക്കിനെത്തുടർന്ന് ബൂവറുകൾ സ്ഥാപിച്ച റിപ്പബ്ലിക്കുകളിൽ ഉൾപ്പെടാത്തത്ത്
1. ട്രാൻസ്‌വാൾ
2. ഓറഞ്ച് ഫ്രീ സ്റ്റേറ്റ്
3. കേപ്പ് ടൌൺ (Answer)
4. നേറ്റാൾ