മെയ് 26 : ഇന്ത്യാ ചരിത്രം (സൽത്തനത്ത് കാലഘട്ടം)

Top score (First 20)

# Name Score
1 Amal pk 25
2 Vishnu Prasad K B 25
3 അരുന്ധതി രാജേഷ് 25
4 RIDHUN P P 24
5 Rajina nk 23
6 Sruthi vs 23
7 Athul krishna 23
8 JinuKT 22
9 ATHULYA P K 21
10 Nivya p p 21
11 Shaija.p.p. 21
12 Jayakiran Ac 20
13 Amalkrishna 20
14 Anu 20
15 JISHNA K K 20
16 Arjun 20
17 Minija kk 19
18 ayana 18
19 Ranjith Pk 18
20 Sreechithra kk 18

Answer keys

1. ഡൽഹി സുൽത്താനേറ്റിന്റെ യഥാർത്ഥ സ്ഥാപകൻ എന്നറിയപ്പെടുന്നത്

  • 1. കുത്തബ്ദീൻ ഐബക്

  • 2. അലാവുദ്ദീൻ ഖിൽജി

  • 3. ഗിയാസുദ്ദീൻ തുഗ്ലക്ക്

  • 4. ഇൽത്തുമിഷ് (Answer)

2. ഇൽബാരി വംശം എന്നറിയപ്പെടുന്നത്

  • 1. തുഗ്ലക്ക് വംശം

  • 2. ഖിൽജി വംശം

  • 3. അടിമവംശം (Answer)

  • 4. ലോധി വംശം

3. ലെയ്ൻ പൂൾ വൈരുദ്ധ്യങ്ങളുടെ കൂടിച്ചേരൽ എന്ന് വിശേഷിപ്പിച്ചത് ആരെയാണ്

  • 1. ഗിയാസുദ്ദീൻ തുഗ്ലക്ക്

  • 2. മുഹമ്മദ് ബിൻ തുഗ്ലക്ക് (Answer)

  • 3. അലാവുദ്ദീൻ ഖിൽജി

  • 4. കുത്തബ്ദീൻ ഐബക്

4. ഇന്ത്യ ഭരിച്ച ആദ്യ അഫ്ഗാൻ വംശം

  • 1. സയിദ് വംശം

  • 2. അടിമവംശം

  • 3. ഖിൽജി വംശം

  • 4. ലോധി വംശം (Answer)

5. തിമൂർ ഇന്ത്യ ആക്രമിച്ച വർഷം

  • 1. 1221

  • 2. 1398 (Answer)

  • 3. 1410

  • 4. 1298

6. ഇന്ത്യയിൽ ആദ്യമായി ജലസേചന പദ്ധതികൾ തുടങ്ങിയ ഭരണാധികാരി

  • 1. ഗിയാസുദ്ദീൻ തുഗ്ലക്ക്

  • 2. മുഹമ്മദ് ബിൻ തുഗ്ലക്ക്

  • 3. ഫിറോസ് ഷാ തുഗ്ലക്ക് (Answer)

  • 4. അലാവുദ്ദീൻ ഖിൽജി

7. കൃഷി ഡിപ്പാർട്ട്മെന്റ് സ്ഥാപിച്ച തുക്ലക്ക് ഭരണാധികാരി

  • 1. മുഹമ്മദ് ബിൻ തുഗ്ലക്ക് (Answer)

  • 2. ഗിയാസുദ്ദീൻ തുഗ്ലക്

  • 3. ഫിറോസ് ഷാ തുഗ്ലക്ക്

  • 4. ജലാലുദ്ദീൻ

8. തുഗ്ലക്ക് വംശം സ്ഥാപിതമായ വർഷം

  • 1. 1321

  • 2. 1320 (Answer)

  • 3. 1390

  • 4. 1329

9. ക്യാമ്പ് ലാംഗ്വേജ് എന്നറിയപ്പെടുന്ന ഭാഷ

  • 1. ഉറുദു (Answer)

  • 2. ബംഗാളി

  • 3. പേർഷ്യ

  • 4. ഫ്രഞ്ച്

10. മാലിക് ഖഫൂർ ആരുടെ സർവ്വസൈന്യാധിപൻ ആയിരുന്നു

  • 1. ജലാലുദ്ദീൻ ഖിൽജി

  • 2. അലാവുദ്ദീൻ ഖിൽജി (Answer)

  • 3. മുഹമ്മദ് ബിൻ തുഗ്ലക്ക്

  • 4. ഫിറോസ് ഷാ തുഗ്ലക്ക്

11. മദ്യത്തിന്റെ ഉപയോഗം നിരോധിച്ച ഭരണാധികാരി

  • 1. ജലാലുദ്ദീൻ ഖിൽജി

  • 2. അലാവുദ്ദീൻ ഖിൽജി (Answer)

  • 3. ഷേർഷാ സൂരി

  • 4. സുൽത്താന റസിയ

12. ആയിരം തൂണുകളുടെ കൊട്ടാരം പണികഴിപ്പിച്ച ഭരണാധികാരി

  • 1. ഗിയാസുദ്ദീൻ

  • 2. ബാൽബൻ

  • 3. അലാവുദ്ദീൻ ഖിൽജി (Answer)

  • 4. ജലാലുദ്ദീൻ ഖിൽജി

13. തെക്കേ ഇന്ത്യ ആക്രമിച്ച ആദ്യ സുൽത്താൻ

  • 1. അലാവുദ്ദീൻ ഖിൽജി (Answer)

  • 2. ജലാലുദ്ധീൻ ഖിൽജി

  • 3. ഗിയാസുദ്ദീൻ തുഗ്ലക്ക്

  • 4. കുത്തബ്ദീൻ ഐബക്

14. ഇന്ത്യയിൽ ആദ്യമായി തപാൽ സമ്പ്രദായം നടപ്പിലാക്കിയ ഭരണാധികാരി

  • 1. അലാവുദ്ദീൻ ഖിൽജി (Answer)

  • 2. ജലാലുദ്ധീൻ ഖിൽജി

  • 3. ഇൽത്തുമിഷ്

  • 4. കുത്തബ്ദീൻ ഐബക്

15. ജലാലുദ്ധീൻ ഖിൽജിയെ വധിച്ചത് ആരാണ്

  • 1. കൈക്കോബാദ്

  • 2. ഭക്തിയാർ ഖിൽജി

  • 3. അലാവുദ്ദീൻ ഖിൽജി (Answer)

  • 4. ഷേർഷാ സൂരി

16. മാലിക് ഫിറോസ് എന്ന പേരിൽ അറിയപ്പെട്ടിരുന്നത് ആരാണ്

  • 1. അലാവുദ്ദീൻ ഖിൽജി

  • 2. ജലാലുദ്ധീൻ ഖിൽജി (Answer)

  • 3. കുത്തബുദ്ദീൻ ഐബക്

  • 4. ഗിയാസുദ്ദീൻ തുഗ്ലക്ക്

17. ഏറ്റവും കുറച്ചു കാലം ഡൽഹി ഭരിച്ച രാജവംശം

  • 1. അടിമ വംശം

  • 2. ഖിൽജി വംശം (Answer)

  • 3. സയ്യിദ് വംശം

  • 4. ലോധി വംശം

18. സുൽത്താൻ ഭരണ കാലഘട്ടത്തിലെ ഔദ്യോഗിക ഭാഷ

  • 1. ഫ്രഞ്ച്

  • 2. പേർഷ്യൻ (Answer)

  • 3. ഇംഗ്ലീഷ്

  • 4. അറബി

19. അടിമ വംശത്തിലെ ഏറ്റവും കഴിവുറ്റ ഭരണാധികാരി

  • 1. ഇൽത്തുമിഷ്

  • 2. ബാൽബൻ (Answer)

  • 3. അലാവുദ്ദീൻ ഖിൽജി

  • 4. ജലാലുദ്ദീൻ ഖിൽജി

20. ഇന്ത്യയിലെ ആദ്യത്തെ വനിതാ ഭരണാധികാരി സുൽത്താന റസിയ ഏത് വംശത്തിലെ ഭരണാധികാരിയായിരുന്നു

  • 1. അടിമ വംശം (Answer)

  • 2. സൈദ് വംശം

  • 3. തുഗ്ലക്ക് വംശം

  • 4. ഖിൽജി വംശം

21. ചെങ്കിസ്ഖാൻ ഇന്ത്യ ആക്രമിച്ച വർഷം

  • 1. 1331

  • 2. 1221 (Answer)

  • 3. 1440

  • 4. 1390

22. ദൈവ ഭൂമിയുടെ സംരക്ഷകൻ എന്ന പേരിലറിയപ്പെട്ട സുൽത്താൻ

  • 1. ബാൽബൻ

  • 2. അലാവുദ്ദീൻ ഖിൽജി

  • 3. കുത്തബ്ദീൻ ഐബക്

  • 4. ഇൽത്തുമിഷ് (Answer)

23. ലാഹോറിൽ നിന്ന് തലസ്ഥാനം ഡൽഹിയിലേക്ക് മാറ്റിയ അടിമവംശ ഭരണാധികാരി

  • 1. കുത്തബ്ദീൻ ഐബക്

  • 2. ഗിയാസുദ്ദീൻ ബാൽബൻ

  • 3. ഇൽത്തുമിഷ് (Answer)

  • 4. ജലാലുദ്ദീൻ യാക്കോബ്

24. ചുവന്ന കൊട്ടാരത്തിൽ താമസിച്ച് ഭരണാധികാരി

  • 1. ഇൽത്തുമിഷ്

  • 2. മുഹമ്മദ് ബിൻ തുഗ്ലക്ക്

  • 3. അലാവുദ്ദീൻ ഖിൽജി

  • 4. ബാൽബൻ (Answer)

25. ഡൽഹി സിംഹാസനത്തിൽ ഉരുക്കുമനുഷ്യൻ എന്നറിയപ്പെട്ടത്

  • 1. അലാവുദ്ദീൻ ഖിൽജി

  • 2. ജലാലുദ്ധീൻ ഖിൽജി

  • 3. ഇൽത്തുമിഷ്

  • 4. ബാൽബൻ (Answer)

Answer Solution

ഇന്ത്യ ചരിത്രം

ഡൽഹി സുൽത്തനേറ്റ്(അടിമ വംശം)

ഡൽഹി സുൽത്തനേറ്റ് (1206-1526)
തുർക്കികളുടെ ആക്രമണത്തിനുശേഷം 1206 മുതൽ 1526 വരെ ഡൽഹി കേന്ദ്രമാക്കി ഭരിച്ച് 5 രാജവംശങ്ങളെയാണ് ഡൽഹി സുൽത്താനേറ്റ്എന്ന പേരിൽ അറിയപ്പെടുന്നത്.
ഡൽഹി സുൽത്താനേറ്റിലെ രാജവംശങ്ങൾ?
ans : അടിമവംശം,ഖിൽജി വംശം,തുഗ്ലക് വംശം,സയ്യിദ് വംശം,ലോദി വംശം


1.അടിമ വംശം


ഇന്ത്യയിലെ ആദ്യ മുസ്ലീം രാജവംശം?
ans : അടിമവംശം 
അടിമവംശം സ്ഥാപിച്ചത്?
ans : എ.ഡി. 1206-ൽ
ഇൽബാരി രാജവംശം, യാമിനി രാജവംശം, മാംലുക് രാജവംശം എന്നീ പേരുകളിൽ അറിയപ്പെടുന്ന രാജവംശം?
ans : അടിമവംശം
അടിമവംശ സ്ഥാപകൻ?
ans : കുത്തബ്ദ്ദീൻ ഐബക് 
ഇന്ത്യയിലെ ആദ്യ മുസ്ലീം ഭരണാധികാരി?
ans : കുത്തബ്ദ്ദീൻ ഐബക് 
കുത്തബ്ദ്ദീൻ ഐബക്കിന്റെ തലസ്ഥാനം?
ans : ലാഹോർ
ഡൽഹിയിലെ ‘കുവത്ത്-ഉൽ-ഇസ്ലാം പള്ളി’ പണികഴിപ്പിച്ച ഡൽഹി ഭരണാധികാരി?
ans : കുത്തബ്ദ്ദീൻ ഐബക് 
ഇന്ത്യയിലെ ആദ്യ ഇസ്ലാമിക രീതിയിലുള്ള നിർമ്മിതി കുവത്ത്?
ans : ഉൽ-ഇസ്ലാം പള്ളി 
അജ്മീറിലെ അധായി ദിൻ കാ ജോൻപ്ര(Mosque) നിർമ്മിച്ചത്?
ans : കുത്തബ്ദ്ദീൻ ഐബക് 
'ലാക്ബക്ഷ്’ (ലക്ഷങ്ങൾ കൊടുക്കുന്നവൻ) എന്നറിയപ്പെട്ടിരുന്ന അടിമവംശ ഭരണാധികാരി? 
ans : കുത്തബ്ദ്ദീൻ ഐബക് 
കുത്തബ്ദ്ദീൻ ഐബക്കിന്റെ ഭരണം പ്രതിപാദിക്കുന്ന ഗ്രന്ഥം?
ans : താജ് - ഉൽ - മാസിർ
താജ് - ഉൽ - മാസിർ രചിച്ചത്?
ans : ഹസൻ നിസാമി 
കുത്തബ്ദ്ദീൻ ഐബക്കിന്റെ സദസ്സിലെ പ്രസിദ്ധനായ ചരിത്രകാരൻ?
ans : ഹസൻ നിസാമി
കുത്തബ്ദ്ദീനെ തുടർന്ന് ആധികാരത്തിൽ വന്നത്?
ans : ആരാംഷ
ആരാംഷായെ വധിച്ച് ആധികാരം പിടിച്ചെടുത്ത അടിമവംശ ഭരണാധികാരി?
ans : ഇൽത്തുമിഷ്
ഇൽത്തുമിഷ്,ആരാംഷായെ പരാജയപ്പെടുത്തിയ സ്ഥലം?
ans : ബാഗ്-ഇ-മൈതാനം
അധികാരത്തിൽ വരുന്നതിന് മുമ്പ് ഇൽത്തുമിഷ് എവിടുത്തെ ഗവർണർ ആയിരുന്നു?
ans : ബദായും  
ലാഹോറിൽ നിന്നും തലസ്ഥാന ഡൽഹിയിലേയ്ക്ക് മാറ്റിയ അടിമവംശ ഭരണാധികാരി? 
ans : ഇൽത്തുമിഷ്
ബാഗ്ദാദ് ഖലീഫ ഇൽത്തുമിഷിന് നൽകിയ ബഹുമതി?
ans : സുൽത്താൻ-ഇ-അസം
ഭൂനികുതി സമ്പ്രദായമായ ‘ഇഖ്‌ത’ സമ്പ്രദായത്തിന് തുടക്കം കുറിച്ചത്?
ans : ഇൽത്തുമിഷ്
നാണയങ്ങളിൽ ഖലീഫയുടെ പ്രതിനിധിയാണ് തൻ എന്ന് രേഖപ്പെടുത്തിയ സുൽത്താൻ?
ans : ഇൽത്തുമിഷ്
‘അടിമയുടെ അടിമ’, 'ദൈവഭൂമിയുടെ സംരക്ഷകൻ’ എന്നീ പേരുകളിൽ അറിയപ്പെടുന്ന സുൽത്താൻ?
ans : ഇൽത്തുമിഷ്
ഭഗവദ് ദാസൻമാരുടെ സഹായി എന്നറിയപ്പെടുന്ന സുൽത്താൻ?
ans : ഇൽത്തുമിഷ്
കുത്തബ്മിനാറിന്റെ പണി ആരംഭിച്ച ഭരണാധികാരി?
ans : കുത്തബ്ദ്ദീൻ ഐബക് 
കുത്തബ്മിനാറിന്റെ പണി പൂർത്തിയാക്കിയ സുൽത്താൻ?
ans : ഇൽത്തുമിഷ് 
കുത്തബ്മിനാർ പണികഴിപ്പിച്ചത് ആരുടെ ഓർമ്മയ്ക്കായാണ്?
ans : സൂഫി സന്യാസിയായ ഖ്വാജാ കുത്തബ്ദ്ദീൻ ബക്തിയാർ കാക്കി
കുത്തബ്മിനാറിന്റെ ഉയരം?
ans : 237.8 അടി
ഇൽത്തുമിഷ് പുറത്തിറക്കിയ നാണയങ്ങൾ?
ans : തങ്ക (വെള്ളി നാണയം), ജിറ്റാൾ (ചെമ്പ് നാണയം) 
ഭരണത്തെ സഹായിക്കാൻ ചാലീസ (ടർക്കിഷ് - ഫോർട്ടി) രൂപം നൽകിയ ഭരണാധികാരി?
ans : ഇൽത്തുമിഷ് 
ഇൽത്തുമിഷിന്റെ കബർ സ്ഥിതി ചെയ്യുന്നത്?
ans : കുത്തബ് കോംപ്ലക്സ് 
ഇൽത്തുമിഷിന്റെ ഭരണകാലഘട്ടത്തിൽ ഇന്ത്യ ആക്രമിച്ച മംഗോളിയൻ ഭരണാധികാരി?
ans : ചെങ്കിസ്ഖാൻ
ചെങ്കിസ്ഖാന്റെ യഥാർത്ഥ പേര്?
ans : തെമുജിൻ
ഇൽത്തുമിഷിനെ തുടർന്ന് അധികാരത്തിൽ വന്ന വനിതാ ഭരണാധികാരി?
ans : റസിയ സുൽത്താന(1236-1240)
സുൽത്താന റസിയയെ വിവാഹം കഴിച്ച മുസ്ലീം പ്രഭു?
ans : മാലിക് അൽത്തുനിയ
ഡൽഹി ഭരിച്ച ഏക വനിതാ ഭരണാധികാരി?
ans : റസിയ സുൽത്താന
ഇന്ത്യയിലെ ആദ്യത്തെ വനിതാ ഭരണാധികാരി ?
ans : റസിയ സുൽത്താന
അടിമ വംശത്തിന്റെ ഭരണകാലഘട്ടത്തെക്കുറിച്ച് അറിവ് നൽകുന്ന ഗ്രന്ഥം?
ans : തബാക്കത്ത് ഈ -നസിറി
തബാക്കത്ത് ഈ -നസിറി എഴുതിയത്?
ans : മിൻഹാജ് അസ് സിറാജ് 
കൊട്ടാരത്തിൽ തമാശയും ചിരിയും നിരോധിച്ച അടിമവംശ ഭരണാധികാരി ?
ans : ബാൽബൻ
അടിമവംശത്തിലെ ഏറ്റവും കഴിവുറ്റ ഭരണാധികാരി ?
ans : ബാൽബൻ
‘നിണവും ഇരുമ്പും എന്ന നയം സ്വീകരിച്ച അടിമവംശ സുൽത്താൻ?
ans : ബാൽബൻ
‘ചാലീസ് (ടർക്കിഷ് ഫോർട്ടി) നിരോധിച്ച അടിമവംശ  ഭരണാധികാരി ?
ans : ബാൽബൻ
ബാൽബിന്റെ കൊട്ടാരം അറിയപ്പെട്ടത്?
ans : ചുവന്ന കൊട്ടാരം (ലാൽ മഹൽ) 
ബാൽബിന്റെ ശവകുടീരം സ്ഥിതി ചെയ്യുന്ന സ്ഥലം?
ans : മെഹ്റൗളി (ന്യൂ ഡൽഹി) 
ഗിയാസുദ്ദീൻ ബാൽബന്റെ കാലത്ത് ജീവിച്ചിരുന്നതായി കരുതപ്പെടുന്ന ദ്വൈതസിദ്ധാന്ത വക്താവ്? 
ans : മാധ്വാചാര്യർ
അടിമവംശത്തിലെ അവസാനത്തെ സുൽത്താൻ?
ans : കൈക്കോബാദ്
സുൽത്താൻ ഭരണകാലഘട്ടത്തിലെ ഔദ്യോഗിക ഭാഷ?
ans : പേർഷ്യൻ
നളന്ദ സർവകലാശാല നശിപ്പിച്ച മുസ്ലിം സൈന്യാധിപകൻ?
ans : ബക്തിയാർ ഖിൽജി
പോളോ കളിക്കിടയിൽ കുതിരപ്പുറത്തു നിന്നും വീണു മരിച്ച ഡൽഹി സുൽത്താൻ?
ans : കുത്തബ്ദ്ദീൻ ഐബക് 
പവലിയൻ തകർന്നു വീണ് മരിച്ച തുഗ്ലക് ഭരണാധികാരി ?
ans : ഗിയാസുദ്ദീൻ തുഗ്ലക്
വെടിമരുന്നുശാലയിലെ തീപിടുത്തത്തിൽ മരിച്ച സൂർ ഭരണാധികാരി ?
ans : ഷോർഷാ
ഗ്രന്ഥശാലയുടെ  കോണിപ്പടിയിൽ നിന്ന് വീണു മരിച്ച മുഗൾ ഭരണാധികാരി?
ans : ഹുമയൂൺ
സിജ്ദ, പൈബോസ് എന്നീ ആചാരങ്ങൾ നടപ്പിലാക്കിയത്? 
ans : ബാൽബൻ
നവറോസ് എന്ന പേർഷ്യൻ പുതുവത്സരാഘോഷം ആരംഭിച്ചത്?
ans : ബാൽബൻ
രണ്ടാം അടിമവംശ സ്ഥാപകനായി അറിയപ്പെടുന്നത്? 
ans : ഗിയാസുദ്ദീൻ ബാൽബൻ 
'ഡൽഹി സിംഹാസനത്തിലെ ഉരുക്ക് മനുഷ്യൻ' എന്നറിയപ്പെടുന്നത്?
ans : ബാൽബൻ
'ഉല്ലൂഖാൻ’ എന്നറിയപ്പെട്ടിരുന്ന അടിമവംശ ഭരണാധികാരി?
ans : ബാൽബൻ
'ദൈവത്തിന്റെ പ്രതിപുരുഷൻ' എന്നു സ്വയം വിശേഷിപ്പിച്ച ഭരണാധികാരി? 
ans : ബാൽബൻ 
'രാജാധികാരം ദൈവദത്തമാണ് എന്ന് വിശ്വസിച്ചിരുന്ന ഭരണാധികാരി?
ans : ബാൽബൻ



ഇന്ത്യ ചരിത്രം

ഡൽഹി സുൽത്തനേറ്റ്(തുഗ്ലക് രാജവംശം)

തുഗ്ലക് രാജവംശം(1320-1414)


തുഗ്ലക്  വംശസ്ഥാപകൻ?
ans : ഗിയാസുദ്ദീൻ തുഗ്ലക്
തുഗ്ലക്വംശം സ്ഥാപിതമായത്?
ans : 1320
ആരെ വധിച്ചാണ് ഗിയാസുദ്ദീൻ തുഗ്ലക് തുഗ്ലക് വംശം സ്ഥാപിച്ചത്?
ans : ഖുസ്രുഖാൻ
ഏറ്റവും കൂടുതൽ കാലം ഡൽഹി ഭരിച്ച രാജവംശം?
ans : തുഗ്ലക് വംശം
ഗിയാസുദ്ദീൻ തുഗ്ലക്കിന്റെ യഥാർത്ഥ പേര് ?
ans : ഗാസി മാലിക്
ഗിയാസുദ്ദീൻ തുഗ്ലക്  പണി കഴിപ്പിച്ച നഗരം?
ans : തുഗ്ലക്കാബാദ്
കൊട്ടാരത്തിൽ പാട്ടും  നൃത്തവും  നിരോധിച്ച  തുഗ്ലക്  ഭരണാധികാരി?
ans : ഗിയാസുദ്ദീൻ തുഗ്ലക്
കാകതീയ രാജാക്കന്മാരുമായി യുദ്ധത്തിലേർപ്പെട്ട തുഗ്ലക്ക് ഭരണാധികാരി?
ans : ഗിയാസുദ്ദീൻ തുഗ്ലക്
ഗിയാസുദ്ദീൻ തുഗ്ലക്ക്,സുൽത്താൻപൂർ എന്ന് പേരുമാറ്റിയ നഗരത്തിന്റെ യഥാർത്ഥ പേര്?
ans : വാറംഗൽ
കാകതീയ രാജാക്കന്മാരുമായുള്ള യുദ്ധത്തിൽ തുഗ്ലക്  സേനയെ നയിച്ചത്?
ans : മുഹമ്മദ് ബിൻ തുഗ്ലക്
മുഹമ്മദ് ബിൻ തുഗ്ലക്കിന്റെ ശരിയായ പേര്?
ans : ജുനാഖാൻ
തലസ്ഥാനം ഡൽഹിയിൽ നിന്നും ദേവഗിരിയിലേക്കും(ദൗലത്താബാദ്) തിരിച്ച് ദേവഗിരിയിൽ നിന്നും ഡൽഹിയിലേക്കും മാറ്റിയ ഭരണാധികാരി?
ans : മുഹമ്മദ് ബിൻ തുഗ്ലക്
‘നിർഭാഗ്യവാനായ ആദർശവാദി’ എന്ന മുഹമ്മദ് ബിൻ തുഗ്ലക്കിനെ വിശേഷിപ്പിച്ചത്?
ans : ഇബൻ ബാത്തൂത്ത
‘വൈരുദ്ധ്യങ്ങളുടെ കൂടിച്ചേരൽ’ എന്ന് മുഹമ്മദ് ബിൻ തുഗ്ലക്കിനെ വിശേഷിപ്പിച്ചത്?
ans : ലെയ്ൻ പൂൾ 
നാണയ നിർമ്മിതികളുടെ രാജകുമാരൻ എന്ന് മുഹമ്മദ് ബിൻ തുഗ്ലക്കിനെ വിശേഷിപ്പിച്ചത്?
ans : എഡ്വേർഡ് തനാസ്
മുഹമ്മദ് ബിൻ തുഗ്ലക് പണി കഴിപ്പിച്ച നഗരം? 
ans : ജഹൻപന 
‘പാഗൽ പാദുഷ’ എന്നറിയപ്പെട്ടിരുന്നത്?
ans : മുഹമ്മദ് ബിൻ തുഗ്ലക് 
സ്വർണ്ണ നാണയങ്ങൾക്ക് പകരം ചെമ്പു നാണയങ്ങൾ പ്രചരിപ്പിച്ച ഭരണാധികാരി?
ans : മുഹമ്മദ് ബിൻ തുഗ്ലക്ക് 
ഇന്ത്യയിൽ ആദ്യമായി ടോക്കൺ കറൻസി സമ്പ്രദായം നടപ്പിലാക്കിയ ഭരണാധികാരി?
ans : മുഹമ്മദ് ബിൻ തുഗ്ലക് 
ഇബൻ ബത്തൂത്തയെ ചൈനയിലെ അംബാസഡർ ആയി നിയമിച്ച ഭരണാധികാരി?
ans : മുഹമ്മദ് ബിൻ തുഗ്ലക്ക് 
മുഹമ്മദ് ബിൻ തുഗ്ലക്കിനെക്കുറിച്ച് ഇബൻബത്തൂത്ത എഴുതിയ പുസ്തകം?
ans : സഫർനാമ
ഇന്ത്യയിൽ ആദ്യമായി ജലസേചന പദ്ധതികൾ തുടങ്ങിയ ഭരണാധികാരി?
ans : ഫിറോസ് ഷാ തുഗ്ലക്
‘യമുനാ കനാൽ’ പണി കഴിപ്പിച്ച ഭരണാധികാരി?
ans : ഫിറോസ് ഷാ തുഗ്ലക്
ഇന്ത്യയിൽ കനാൽ വഴിയുള്ള ഗതാഗതം ആരംഭിച്ച ഭരണാധികാരി?
ans : ഫിറോസ് ഷാ തുഗ്ലക്
കുത്തബ്മിനാറിന്റെ നാലാം നില (മിന്നലേറ്റ് തകർന്നിരുന്നു) പുനഃനിർമ്മിച്ച ഭരണാധികാരി?
ans : ഫിറോസ് ഷാ തുഗ്ലക്
ഹിന്ദുക്കളുടെ മേൽ ‘ജസിയ’ (മത നികുതി ) ഏർപ്പെടുത്തിയ ആദ്യ ഭരണാധികാരി?
ans : ഫിറോസ് ഷാ തുഗ്ലക്
ഫിറോസാബാദ്, ഫിറോസ് ഷാ കോട്ല എന്നീ പട്ടണങ്ങൾ പണി കഴിപ്പിച്ച ഭരണാധികാരി?
ans : ഫിറോസ് ഷാ തുഗ്ലക്
ഫത്തുഹത്ത്-ഇ-ഫിറോസ്ഷാഹി എന്ന കൃതി രചിച്ചത്?
ans : ഫിറോസ് ഷാ തുഗ്ലക്ക്
ദരിദ്രനായ മുസ്ലീം പെൺകുട്ടികളെ വിവാഹം കഴി പ്പിച്ച് അയയ്ക്കുന്നതിനായി ഫിറോസ്-ഷാ-തുഗ്ലക്ക് ആരംഭിച്ച വകുപ്പ്?
ans : ദിവാൻ-ഇ-ഖയറാത്ത് 
 ദിവാൻ - ഇ-ആർസ്  > ബാൽബൻ (സൈനിക  വകുപ്പ്)
ദിവാൻ - ഇ-കോഹി > മുഹമ്മദ് ബിൻ തുഗ്ലക്ക്(കൃഷി വകുപ്പ്)
ദിവാൻ - ഇ-ബന്ദ്ഗൺ > ഫിറോസ് ഷാ തുഗ്ലക് (അടിമക്ഷേമ വകുപ്പ്)
മംഗോൾ നേതാവായ തിമൂർ ഇന്ത്യ ആക്രമിച്ചപ്പോൾ ഭരിച്ചിരുന്ന തുഗ്ലക് ഭരണാധികാരി?
ans : നസറുദ്ദീൻ മുഹമ്മദ് 
തിമൂർ ഇന്ത്യ ആക്രമിച്ച വർഷം?
ans : 1398 
തുഗ്ലക്വംശത്തിലെ അവസാന ഭരണാധികാരി?
ans :  മുഹമ്മദ് ബിൻ II (നസറുദ്ദീൻ മുഹമ്മദ്)


നികുതികൾ(സുൽത്താൻ ഭരണകാലത്തെ)


ഖാരജ് -ഭൂനികുതി
സക്കാത്ത്-മതപരമായ നികുതി(എല്ലാ മുസ്ലീങ്ങളും തങ്ങളുടെ  സമ്പത്തിന്റെ 25% സക്കാത്തായി നൽകുന്നു)
ജസിയ-അമുസ്ലീങ്ങളുടെ മേൽ ചുമത്തിയിരുന്ന  തീർത്ഥാടന നികുതി
ഖംസ്-(യുദ്ധത്തിന് ശേഷം കൈവശപ്പെടുത്തുന്ന കൊള്ളമുതലിന്റെ 1/5 ഭാഗം നികുതിയായി സർക്കാരിന് നൽകണം ഇതാണ് ഖംസ്.
പ്രതിഫലം നൽകാതെ നിർബന്ധമായി ജോലി ചെയ്യിക്കുന്ന സമ്പ്രദായം ഇന്ത്യയിൽ പഴയകാലത്ത് നിലനിന്നിരുന്നു അതിന്റെ പേര്?
ans : വിഷ്ടി



ഇന്ത്യ ചരിത്രം

ഡൽഹി സുൽത്തനേറ്റ്(സയ്യിദ് വംശം,ലോദിവംശം)

സയ്യിദ് വംശം


സയ്യിദ്വംശ സ്ഥാപകൻ?
ans : കിസർഖാൻ 
തിമൂർ ഇന്ത്യയിൽ നിയമിച്ച ഗവർണർ?
ans : കിസർഖാൻ
“താരീഖ്-കി-മുബാരക് ഷാഫി” എന്ന പ്രസിദ്ധ കൃതിയുടെ കർത്താവ്? 
ans : യഹ്‌യ സർഹിന്ദ്
സയ്യിദ്വംശത്തിലെ അവസാനത്തെ ഭരണാധികാരി?
ans : അലാവുദ്ദീൻ ആലം ഷാ (ഷാ ആലം II)


ലോദിവംശം


ലോദിവംശ സ്ഥാപകൻ?
ans : ബഹലൂൽ ലോദി
ബഹലൂൽ  ലോദി ആരെ പരാജയപ്പെടുത്തിയാണ് ലോദി വംശം സ്ഥാപിച്ചത്? 
ans : ഷാ ആലം II
ഇന്ത്യ ഭരിച്ച ആദ്യ അഫ്ഗാൻ (പത്താൻ)വംശം?
ans : ലോദിവംശം
ലോദിവംശത്തിലെ പ്രശസ്തനായ ഭരണാധികാരി?
ans : സിക്കന്ദർ ലോദി
തലസ്ഥാനം ഡൽഹിയിൽ നിന്നും ആഗ്രയിലേയ്ക്ക് മാറ്റി ലോദി ഭരണാധികാരി?
ans : സിക്കന്ദർ ലോദി
ആഗ്ര പട്ടണത്തിന്റെ ശില്പി? 
ans : സിക്കന്ദർ ലോദി
ലോദിവംശത്തിലെ അവസാനത്തെ സുൽത്താൻ?
ans : ഇബ്രാഹിം ലോദി
ഡൽഹി സുൽത്താനേറ്റിലെ അവസാന രാജവംശം?
ans : ലോദിവംശം
ബാബറിനെ ഇന്ത്യയിലേയ്ക്ക് ക്ഷണിച്ച ലോദി രാജാവ്?
ans : ദൗലത്ത് ഖാൻ ലോദി 
ഇബ്രാഹിംലോദിയെ 1526 ൽ ഒന്നാം പാനിപ്പത്ത് യുദ്ധത്തിൽ ബാബർ പരാജയപ്പെടുത്തി.
‘ഗുൽറുഖി’ എന്ന തൂലികാ നാമത്തിൽ പേർഷ്യൻ കൃതി എഴുതിയ ഭരണാധികാരി?
ans : സിക്കന്ദർ ലോദി