ഭൂമിശാസ്ത്രം
(ഇന്ത്യ,കേരളം)
ലക്ഷദ്വീപ്
1.’ഒരു ലക്ഷം ദ്വീപുകൾ’ എന്നർത്ഥം വരുന്ന ദ്വീപസമൂഹം
ans:ലക്ഷദ്വീപ്
2.’ഇന്ത്യയുടെ പവിഴ ദ്വീപ്’ എന്നറിയപ്പെടുന്ന ദ്വീപ്
ans:ലക്ഷദ്വീപ്
3.ഇന്ത്യയുടെ പടിഞ്ഞാറ് അറബിക്കടലിൽ സ്ഥിതിചെയ്യുന്ന ദ്വീപസമൂഹം
ans: ലക്ഷദ്വീപ്
4.ഉഷ്ണമേഖലാ പറുദീസ (Tropical Paradise)എന്നറിയപ്പെടുന്ന ഇന്ത്യൻ ദ്വീപ്
ans:ലക്ഷദ്വീപ്
5.36 ദ്വീപുകളുള്ള ലക്ഷദ്വീപിൽ 10 എണ്ണത്തിൽ മാത്രമേ ജനവാസമുള്ളൂ.
6.ഏറ്റവും ചെറിയ കേന്ദ്രഭരണ പ്രദേശം ?
ans:ലക്ഷദ്വീപ്
7. 8o ചാനലിൽ സ്ഥിതിചെയ്യുന്ന ദ്വീപ് ?
ans:മിനിക്കോയ്
8.ലക്ഷദ്വീപിൽ ഏറ്റവും തെക്ക് സ്ഥിതിചെയ്യുന്ന ദ്വീപ് ?
ans:മിനിക്കോയ്
9.ലക്ഷദ്വീപിനെയും മാലിദ്വീപിനെയും തമ്മിൽ വേർതിരിക്കുന്ന സമുദ്ര ഭാഗം
ans:80 ചാനൽ
10.ലക്ഷദ്വീപിലെ ഏറ്റവും വലിയ ദ്വീപ്
ans:ആന്ത്രോത്ത്
11.ലക്ഷദ്വീപിലെ ഏറ്റവും വലിയ ദ്വീപ്
ans:ബിത്ര
12.ലക്ഷദ്വീപിലെ ജനസംഖ്യ കൂടിയ ദ്വീപ്
ans:കവരത്തി
13.ലക്ഷദ്വീപിലെ ഏറ്റവും കുറിച്ച് ജനസംഖ്യയുള്ള ദ്വീപ്
ans:ബിത്ര
ആൻഡമാൻ നിക്കോബാർ ദ്വീപുകൾ
1.ഇന്ത്യയിലെ ഏറ്റവും വലിയ ദ്വീപസമൂഹം?
ans:ആൻഡമാൻ നിക്കോബാർ ദ്വീപുകൾ
2.ഉൾക്കടൽ ദ്വീപുകൾ (Bay Islands) എന്നറിയപ്പെടുന്ന ഇന്ത്യൻ ദ്വീപ്?
ans:ആൻഡമാൻ നിക്കോബാർ ദ്വീപുകൾ
3.ആൻഡമാൻ ദ്വീപുകളിൽ ഏറ്റവും ചെറിയ ദ്വീപ്?
ans:റോസ് ദ്വീപ്
4.നിക്കോബാർ ദ്വീപുകളിൽ ഏറ്റവും ചെറിയ ദ്വീപ്?
ans:പിൻമലാവേ ദ്വീപ്
5.ആൻഡമാൻ, നിക്കോബാർ എന്നീ രണ്ട്. ദ്വീപസമൂഹങ്ങൾ ചേർന്നതാണ് ആൻഡമാൻ നിക്കോബാർ ദീപസമൂഹം. 6.നിക്കോബാർ ദ്വീപിന്റെ തെക്കേ അറ്റം?
ans:ഇന്ദിരാ പോയിന്റ്
7.ഇന്ത്യയിലെ ഏക സജീവ അഗ്നിപർവ്വതമായ ബാരൻ സ്ഥിതി ചെയ്യുന്നത് ?
ans:നാർക്കൊണ്ടം ദ്വീപ്
8.നിക്കോബാറിന്റെ പഴയ പേര്?
ans:നക്കവാരം ദ്വീപുകൾ
9.ഇന്ത്യയുടെ ഏറ്റവും വലിയ ദ്വീപ്?
ans:മിഡിൽ ആൻഡമാൻ
10.‘ഷഹീദ് ആന്റ് സ്വരാജ് ദ്വീപുകൾ' എന്ന ആൻഡമാൻ നിക്കോബാർ ദ്വീപുകളെ വിശേഷിപ്പിച്ചത്
ans:സുഭാഷ് ചന്ദ്രബോസ്
11.ആൻഡമാൻ നിക്കോബാർ ദ്വീപിന്റെ തലസ്ഥാനം?
ans:പോർട്ട് ബ്ലെയർ (ദക്ഷിണ ആൻഡമാൻ)
12.ബ്രിട്ടീഷ് ഭരണകാലത്ത ആൻഡമാന്റെ തലസ്ഥാനം
ans:റോസ് ദ്വീപ്
13.ആൻഡമാൻ ദ്വീപിനെയും നിക്കോബാർ ദ്വീപിനെയും തമ്മിൽ വേർതിരിക്കുന്ന സമുദ്രഭാഗം
ans:100 ചാനൽ
ഇന്ത്യയിലെ മറ്റു പ്രധാന ദ്വീപുകൾ
1.എലിഫന്റാ ദ്വീപുകൾ സ്ഥിതിചെയ്യുന്ന സംസ്ഥാനം?
ans:മഹാരാഷ്ട്ര
2.സതീഷ് ധവാൻ സ്പോസ് സെന്റർ സ്ഥിതിചെയ്യുന്ന ദ്വീപ്?
ans:ശ്രീഹരിക്കോട്ട
3.ശ്രീഹരിക്കോട്ടയെയും ബംഗാൾ ഉൾക്കടലിനെയും തമ്മിൽ വേർതിരിക്കുന്ന തടാകം ?
ans:പുലിക്കട്ട് തടാകം
4.ഇന്ത്യയും ബംഗ്ലാദേശും തമ്മിൽ തർക്കം നിലനിൽക്കുന്ന ദ്വീപ്?
ans:ന്യൂമൂർ
5.ആൻഡമാന് സമീപം സ്ഥിതിചെയ്യുന്ന മ്യാൻമറിന്റെ ദ്വീപ്?
ans:കൊക്കോ
6. ഇന്ത്യയുടെ തെക്ക് ഭാഗത്തുള്ള ദ്വീപ് രാഷ്ട്രം?
ans:ശ്രീലങ്ക
7.സിന്ധുനദീതട സംസ്കാരത്തിന്റെ ഭാഗമായ ധോളവീര സ്ഥിതിചെയ്യുന്നത്?
ans:ഖദിർ ബെയ്ത്ത് ദ്വീപിൽ
8.ഇന്ത്യയ്ക്കും ശ്രീലങ്കയ്ക്കും ഇടയിൽ സ്ഥിതിചെയ്യുന്ന ദ്വീപ്?
ans:രമേശ്വരം
9.ഇന്ത്യയുടെ അയൽരാജ്യമായ ഏറ്റവും ചെറിയ ദ്വീപ് രാഷ്ട്രം ?
ans:മാലി
അബ്ദുൾ കലാം ദ്വീപ്
1.‘ഇന്ത്യയുടെ മിസൈൽ ദ്വീപ്’ എന്നറിയപ്പെടുന്ന ദ്വീപ്
ans:വീലർ ദ്വീപ്
2.ഇന്ത്യയുടെ ഉപരിതല മിസൈൽ ടെസ്റ്റ് ഫയറിങ് ദ്വീപ്
ans:വീലർ ദ്വീപ്
3.വീലർ ദ്വീപിന്റെ ഇപ്പോഴത്തെ പേര്
ans:അബ്ദുൾ കലാം ദ്വീപ്
മാജുലി ദ്വീപ്
1.ലോകത്തിലെ ഏറ്റവും വലിയ നദീജന്യ ദ്വീപായി ഗിന്നസ് ബുക്കിൽ ഇടം നേടിയത്?
ans:മാജുലി
2.വൈഷ്ണവ സത്രങ്ങൾക്ക് പ്രസിദ്ധമായ അസമിലെ വിനോദ സഞ്ചാര കേന്ദ്രം?
ans:മാജുലി
3.ഇന്ത്യയിലെ ആദ്യ ദ്വീപ് ജില്ലയായി പ്രഖ്യാപിക്കപ്പെട്ടത്?
ans:മാജുലി
4.അസമിലെ 34-ാമത്തെ ജില്ലയായി പ്രഖ്യാപിച്ചത്?
ans:മാജുലി
5.ദ്വീപ് ജില്ലയായി പ്രഖ്യാപിക്കുന്നതിന് മുൻപ് മാജുലി ഏത് ജില്ലയുടെ ഭാഗമായിരുന്നു ?
ans:ജോർഹത്ത്
6.മാജുലിയെ ദ്വീപ് ജില്ലയായി പ്രഖ്യാപിച്ച അസം മുഖ്യമന്ത്രി?
ans:സർബാനന്ദ സോനോവാൽ
7.മാജുലി ദ്വീപ് സ്ഥിതി ചെയ്യുന്ന നദി?
ans:ബ്രഹ്മപുത്ര
8.മാജുലി സ്ഥിതി ചെയ്യുന്ന ഇന്ത്യൻ സംസ്ഥാനം?
ans:അസം
പ്രധാന ചോദ്യോത്തരങ്ങൾ
1.പരീക്കുഡ് ദ്വീപ് സ്ഥിതിചെയ്യുന്നത്?
ans:ചിൽക്ക തടാകത്തിൽ
2.ഇന്ത്യയിലെ ഏറ്റവും വലിയ തടാക ദ്വീപ്?
ans:ഹണിമൂൺ ദ്വീപ് (ചിൽക്ക തടാകം)
3.അലിയാബെത്ത് ദ്വീപ് സ്ഥിതിചെയ്യുന്നത്?
ans:നർമ്മദ-താപതി അഴിമുഖത്ത്
4.ദിയു,ദ്വീപ് സ്ഥിതിചെയ്യുന്നത്?
ans:അറബിക്കടലിൽ
5.ബ്രേക്ക്ഫാസ്റ്റ് ദ്വീപ് സ്ഥിതിചെയ്യുന്നത്?
ans:ചിൽക്ക തടാകത്തിൽ
തടാകങ്ങൾ
1.ഇന്ത്യയിലെ ശുദ്ധജല തടാകങ്ങളിൽ രണ്ടാത്തുള്ളത്?
ans : കൊല്ലേരു തടാകം (ആന്ധ്രാപ്രദേശ്)
2.കൃഷ്ണ-ഗോദാവരി, സമതലങ്ങൾക്കിടയിൽ വ്യാപിച്ചു കിടക്കുന്ന തടാകം?
ans :കൊല്ലേരു
3.വുളാർ തടാകത്തിന്റെ പഴയ പേര്?
ans :മഹാപത്മസരസ്
4.ഉൽക്കാ പതനത്തിന്റെ ഫലമായി ഇന്ത്യയിൽ രൂപം കൊണ്ട തടാകം?
ans :ലോണാർ (മഹാരാഷ്ട്ര)
5.ബസാൾട്ട് ശിലയിൽ സ്ഥിതി ചെയ്യുന്ന ലോകത്തിലെ തന്നെ ഒരേയൊരു ഉപ്പുതടാകമാണ് ?
ans :ലോണാർ
6.ഇന്ത്യയിലെ ഏറ്റവും വലിയ ഓക്സ്ബോ തടാകം?
ans :കൻവർ തടാകം (ബീഹാർ)
7.വടക്ക്കിഴക്ക് ഇന്ത്യയിലെ ഏറ്റവും വലിയ ശുദ്ധജല തടാകം?
ans :ലോക്താക് (മണിപ്പൂർ)
8.ഇന്ത്യയിലെ ഏറ്റവും വലിയ മനുഷ്യ നിർമ്മിത തടാകം ?
ans :ഗോവിന്ദ് വല്ലഭ്പന്ത്സാഗർ (റീഹന്ത് ഡാം)
9.ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ മനുഷ്യനിർമ്മിത തടാകം ?
ans :നാഗാർജ്ജുന സാഗർ (ആന്ധ്രാപ്രദേശ്)
10.നൈന, ദിയോപഥ, അയാർപഥ എന്നീ ഹിമാലയൻ മലകൾക്കിടയിൽ സ്ഥിതിചെയ്യുന്ന തടാകം?
ans :നൈനിറ്റാൾ തടാകം
11.രേണുക തടാകം സ്ഥിതി ചെയ്യുന്ന സംസ്ഥാനം?
ans :ഹിമാചൽപ്രദേശ്
12.സഞ്ചാരികളെ ധാരാളമായി ആകർഷിക്കുന്ന ജമ്മു കാശ്മീരിലെ പ്രസിദ്ധ തടാകം?
ans :ദാൽ തടാകം
13.‘jewel in the crown of Kashmir’ എന്നറിയപ്പെടുന്ന തടാകം?
ans :ദാൽ തടാകം (ജമ്മു-കാശ്മീർ)
14.ദാൽ തടാകത്തിലെ ഹൗസ്ബോട്ടുകൾ അറിയപ്പെടുന്നത് ?
ans :ശിഖാര
15.ഇന്ത്യയിലെ ഏറ്റവും വലിയ തടാകം?
ans :ചിൽക്ക (ഒറീസ്സ)
16.ഇന്ത്യയിലെ ഏറ്റവും വലിയ ശുദ്ധജല തടാകം?
ans :വൂളാർ (J&K)
17.ഇന്ത്യയിലെ ഏറ്റവും വലിയ ലവണ തടാകം?
ans :ചിൽക്ക (ഒറീസ)
18.ഇന്ത്യയിൽ ഏറ്റവും കൂടുതൽ ലവണത്വമുള്ള തടാകം?
ans :സാംബർ തടാകം(രാജസ്ഥാൻ)
19.ഇന്ത്യയിൽ ഏറ്റവും ഉയരത്തിൽ സ്ഥിതി ചെയ്യുന്ന തടാകം?
ans :ചോലാമു (സിക്കിം, 18,000 feet/5,486 മീ)
20.നൽസരോവർ തടാകം സ്ഥിതി ചെയ്യുന്ന സംസ്ഥാനം ?
ans : ഗുജറാത്ത്
21.ഇന്ത്യയിൽ ഏറ്റവും കൂടുതൽ ദേശാടന പക്ഷികൾ എത്തുന്ന തടാകം ?
ans :നൽസരോവർ (ഗുജറാത്ത്)
22.പുഷകർ തടാകം സ്ഥിതി ചെയ്യുന്ന സംസ്ഥാനം?
ans :രാജസ്ഥാൻ
23.ദാൽ തടാകം, വൂളാർ തടാകം എന്നിവ സ്ഥിതിചെയ്യുന്ന സംസ്ഥാനം?
ans :ജമ്മു-കാശ്മീർ
24.ഗോവിന്ദ് സാഗർ എന്ന മനുഷ്യ നിർമ്മിത തടാകം സ്ഥിതി ചെയ്യുന്ന സംസ്ഥാനം?
ans :ഹിമാചൽ പ്രദേശ്
25.'പുലിക്കെട്ട് തടാകം’ സ്ഥിതിചെയ്യുന്ന സംസ്ഥാനം?
ans :ആന്ധ്രാപ്രദേശ്
26.നക്കി തടാകം സ്ഥിതി ചെയ്യുന്ന പർവ്വത നിര?
ans :ആരവല്ലി
27.ഹൈദരാബാദിനേയും സെക്കന്തരാബാദിനേയും വേർതിരിക്കുന്ന തടാകം?
ans :ഹുസൈൻ സാഗർ
28.ഹുസൈൻ സാഗർ തടാകത്തിന്റെ മധ്യഭാഗത്തായി സ്ഥിതി ചെയ്യുന്ന പ്രതിമ?
ans :ശ്രീബുദ്ധന്റെ
29.Skelton lake എന്നറിയപ്പെടുന്ന തടാകം?
ans :രൂപകുണ്ഡ് (ഉത്തരാഖണ്ഡ്)
30.കേര ദ്വീപ് സ്ഥിതി ചെയ്യുന്ന തടാകം?
ans :ഡുംബൂർ തടാകം (ത്രിപുര)
നദികൾ
ഇന്ത്യൻ നദികളെ പ്രധാനമായും ഹിമാലയൻ നദികളെന്നും ഉപദ്വീപിയൻ നദികളെന്നും രണ്ടായി തരം തിരിച്ചിരിക്കുന്നു .
ഹിമാലയൻ നദി
ഹിമാലയൻ നദികളുടെ പ്രഭവസ്ഥാനം-ഉത്തരപർവ്വത മേഖല
പ്രധാനപ്പെട്ട ഹിമാലയൻ നദികൾ
ans: സിന്ധു,ഗംഗ, ബ്രഹ്മപുത്ര
സിന്ധു നദി
1.ഇന്ത്യൻ ഉപഭൂഖണ്ഡത്തിലെ ഏറ്റവും വലിയ നദി?
ans:സിന്ധു നദി\
2.സിന്ധു നദിയുടെ ഉത്ഭവം
ans:.ടിബറ്റിലെ മാനസ സരോവറിന് അടുത്തുള്ള ബോഗാർ ചു. ഗ്ലേസിയർ
3.സിന്ധുനദിയുടെ ആകെ നീളം\
ans:3200 കിലോമീറ്റർ
4.സിന്ധുനദി ഇന്ത്യയിലൂടെ ഒഴുകുന്ന ദൂരം?
ans:709 കിലോമീറ്റർ
6.സിന്ധു നദിയുടെ ഉത്ഭവം കണ്ടുപിടിച്ച സ്വീഡിഷ് പര്യവേക്ഷകൻ
ans:സ്വെൻ ഹെഡിൻ
7.സിന്ധു എന്ന സംസ്ക്യതപദത്തിനർത്ഥം.
ans:സമുദ്രം,നദി
8.ഋഗ്വേദത്തിൽ ഏറ്റവും കൂടുതൽ പരാമർശിക്കുന്ന നദി?
ans:സിന്ധു
9.ഇന്ത്യയിൽ ഗിരികന്ദരങ്ങൾ സൃഷ്ടിക്കുന്ന ഏക നദി ?
ans:സിന്ധു
10.പാകിസ്ഥാനിൽ സിന്ധു നദിയിൽ നിർമ്മിച്ചിരിക്കുന്ന ഏറ്റവും വലിയ ഡാം?
ans:ടർബേലാ ഡാം
സപ്ത സിന്ധു
11. സിന്ധു, സരസ്വതി, ഝലം, ബിയാസ്, ചിനാബ്, സത്ലജ്, രവി എന്നിവ ചേർന്ന് അറിയപ്പെടുന്നത് ?
ans:സപ്ത സിന്ധു
12.ഋഗ്വേദത്തിൽ പരാമർശിക്കുന്ന ഏഴ് പുണ്യ നദികൾ(സപ്തസിന്ധു)
ans: സിന്ധു, സരസ്വതി, ബിയാസ്, രവി, സത്ലജ്, ഝലം, ചിനാബ്
ബിയാസ്
13.പൂർണമായും ഇന്ത്യയിലൂടെ ഒഴുകുന്ന സിന്ധുവിന്റെ പോഷക നദി?
ans:ബിയാസ്
14.സിന്ധുവിന്റെ ഏറ്റവും ചെറിയ പോഷക നദി?
ans:ബിയാസ്
15.ബിയാസിന്റെ ഉത്ഭവ സ്ഥാനം?
ans:റോഹ്ടാങ് ചുരത്തിൽ നിന്ന്
16.വേദങ്ങളിൽ ‘അർജികുജ' എന്ന് വിശേഷിപ്പിക്കുന്ന നദി ?
ans:ബിയാസ്
17.കാംഗരാ, കുളു, മണാലി താഴ്ചവരകളിലൂടെ ഒഴുകുന്ന നദി ?
ans:ബിയാസ്
18.രവി, ബിയാസ് നദീജല ട്രൈബ്യൂണൽ സ്ഥാപിതമായ വർഷം ?
ans:1986 \n19.പോങ് അണക്കെട്ട് സ്ഥിതി ചെയ്യുന്ന നദി?
ans:ബിയാസ്
സത്ലജ്
20.തിബറ്റിൽ നിന്നും ഉത്ഭവിക്കുന്ന സിന്ധുവിന്റെ ഏക പോഷകനദി?
ans:സത്ലജ്
21.ഷിപ്കിലാചുരത്തിലൂടെ ഇന്ത്യയിൽ പ്രവേശിക്കുന്ന നദി ?
ans:സത്ലജ്
22.ഇന്ത്യയിലൂടെ ഒഴുകുന്ന സിന്ധു നദിയുടെ ഏറ്റവും നീളം കൂടിയ പോഷക നദി?
ans:സത്ലജ്
23.ഇന്ദിരാഗാന്ധി കനാൽ സ്ഥിതിചെയ്യുന്ന നദി?
ans:സത്ലജ്
24.സിന്ധു നദിയുടെ പോഷക നദികളിൽ ഏറ്റവും തെക്ക്ഭാഗത്തായി ഒഴുകുന്ന നദി?
ans:സത്ലജ്
25.സത്ലജിനെ യമുനാ നദിയുമായി ബന്ധിപ്പിക്കുന്ന കനാൽ പദ്ധതി?
ans:സത്ലജ് യമുനാ 8 ലിങ്ക് കനാൽ(SYL)
സിന്ധു നദീജല കരാർ
26.സിന്ധു നദീജല കരാർ ഒപ്പുവെച്ചത്?
ans:1960 സെപ്റ്റംബർ 19 (കറാച്ചി)
27.സിന്ധു നദീജല കരാറിൽ ഒപ്പുവെച്ച രാജ്യങ്ങൾ?
ans:ഇന്ത്യ, പാകിസ്ഥാൻ
28.സിന്ധു നദീജല കരാറിൽ ഒപ്പു വെച്ച വ്യക്തികൾ?
ans:ജവഹർലാൽ നെഹ്റു (മുൻ ഇന്ത്യൻ പ്രധാനമന്ത്രി) മുഹമ്മദ് അയൂബ്ഖാൻ (മുൻ പാകിസ്ഥാൻ പ്രസിഡൻ്റ്)
29.സിന്ധുനദീജല കരാറിന് മധ്യസ്ഥത വഹിച്ചത്?
ans:ലോകബാങ്ക്
30.സിന്ധു നദീജല കരാർ പ്രകാരം ഇന്ത്യയ്ക്ക ഏതൊക്കെ നദിയിലെ ജലത്തിനാണ് അവകാശമുള്ളത് ?ans:സത്ലജ്, ബിയാസ്,രവി
31.സിന്ധു നദീജല കരാർ പ്രകാരം പാകിസ്ഥാന് ഏതൊക്കെ നദിയിലെ ജലത്തിനാണ് അവകാശമുള്ളത് ?ans:സിന്ധു ,ഝലം,ചിനാബ്
പാകിസ്ഥാനിലെ ജീവരേഖ
പാകിസ്ഥാനിലെ ഏറ്റവും വലിയ നദി
ans: സിന്ധു
പാകിസ്ഥാനിലെ ജീവരേഖ
ans:സിന്ധു
പാകിസ്ഥാന്റെ ദേശീയ നദി
ans:സിന്ധു
Psc യുടെ ഇഷ്ടചോദ്യങ്ങൾ
ഇന്ത്യ ഉപഭൂഖണ്ഡത്തിലെ ഏറ്റവും പടിഞ്ഞാറുള്ള നദി
ans:സിന്ധു
പടിഞ്ഞാറോട്ടൊഴുകുന്ന ഏക ഹിമാലയൻ നദി
ans:സിന്ധു
അറബിക്കടലിൽ പതിക്കുന്ന ഏക ഹിമാലയൻ നദി
ans:സിന്ധു
സിന്ധു നദി ഒഴുകുന്ന ഏക ഇന്ത്യൻ സംസ്ഥാനം
ans:ജമ്മുകാശ്മീർ
വെള്ളച്ചാട്ടം
1.ഇന്ത്യയിലെ ഏറ്റവും വലിയ വെള്ളച്ചാട്ടം?
ans :ജോഗ് വെള്ളച്ചാട്ടം, 253 മീ (കർണ്ണാടകയിലെ ഷിമോഗ ജില്ലയിൽ)
2.ജോഗ് വെള്ളച്ചാട്ടം സ്ഥിതി ചെയ്യുന്ന നദി?
ans :ശരാവതി നദി
3.ജോഗ് വെള്ളച്ചാട്ടത്തിൽ ഉൾക്കൊള്ളുന്ന നാല് ജല പ്രവാഹങ്ങൾ?
ans :രാജാ,റാണി,റോറർ, റോക്കറ്റ്
4.തമിഴ്നാട്ടിലെ തിരുനെൽവേലിയിൽ സ്ഥിതി ചെയ്യുന്ന വെള്ളച്ചാട്ടം?
ans :അബ്ബി (കാവേരി നദി)
5.ജോൻഹ വെള്ളച്ചാട്ടം സ്ഥിതി ചെയ്യുന്ന സംസ്ഥാനം?
ans :ജാർഖണ്ഡ്
7.വെള്ളച്ചാട്ടങ്ങളുടെ നഗരം?
ans :റാഞ്ചി
വിളിപ്പേരുകൾ
8.ജെർസോപ്പ വെള്ളച്ചാട്ടം എന്നറിയപ്പെടുന്നത്?
ans :ജോഗ് വെള്ളച്ചാട്ടം
9.'ഇന്ത്യയിലെ നയാഗ്ര' എന്നറിയപ്പെടുന്ന വെള്ളച്ചാട്ടം?
ans :ഹൊഗ്നക്കൽ വെള്ളച്ചാട്ടം (കാവേരി നദി)
10.‘ദക്ഷിണേന്ത്യയിലെ സ്പാ' എന്നറിയപ്പെടുന്ന വെള്ളച്ചാട്ടം?
ans :കുറ്റാലം(തമിഴ്നാട്)
11.'മാർബിൾ ഫാൾസ്' എന്നറിയപ്പെടുന്ന വെള്ളച്ചാട്ടം ?
ans :ദുവാൻധർ(നർമ്മദ)
അഴി
കായൽ കടലുമായി ചേർന്നുകിടക്കുന്ന പ്രദേശം?
ans : നീണ്ടകര, അഴി (കൊല്ലം)അന്ധകാര നഴി(ആലപ്പുഴ)
പൊഴി
കായൽ കടലിനോടു ചേരുന്ന ഭാഗത്തെ താത്കാലിക മണൽതിട്ട.
ദ്വീപുകൾ
കേരളത്തോട് ഏറ്റവും അടുത്ത് അറബിക്കടലിൽ സ്ഥിതിചെയ്യുന്ന ദ്വീപ സമൂഹം?
ans : ലക്ഷദ്വീപ്
കേരളത്തിലെ ഏറ്റവും വലിയ നദീ ദ്വീപ്?
ans : കുറുവാ ദ്വീപ് (കബനി നദി, വയനാട്)
ഏറ്റവും ജനസാന്ദ്രതയേറിയ ദ്വീപ്?
ans : വൈപ്പിൻ (എറണാകുളം)
കൊച്ചി തുറമുഖത്തിനടുത്തുള്ള മനുഷ്യനിർമ്മിത ദ്വീപ്?
ans : വെല്ലിങ്ടൺ ദ്വീപ്
കൊച്ചി തുറമുഖം നിർമ്മിയ്ക്കുന്നതിനുവേണ്ടി കൊച്ചി കായലിന് ആഴം കൂട്ടാനായി എടുത്ത മണ്ണും ചെളിയും നിക്ഷേപിച്ച നിർമ്മിച്ച ദ്വീപ്?
ans : വെല്ലിങ്ടൺ ദ്വീപ്
എറണാകുളത്തെ വൈപ്പിനുമായി ബന്ധിപ്പിക്കുന്ന പാലം?
ans : ഗോശ്രീ പാലം
കേരളത്തിലെ ഏക ലയൺ സഫാരി പാർക്ക് സ്ഥിതിചെയ്യുന്ന ദ്വീപ്?
ans : മരക്കുന്നം ദ്വീപ് (നെയ്യാർ ഡാം)
കല്ലട ആറും അഷ്ടമുടി കായലും തമ്മിൽ ചേരുന്നിടത്ത് സ്ഥിതിചെയ്യുന്ന ദ്വീപ്?
ans : മൺറേ തുരുത്ത്
മുഴപ്പിലങ്ങാട് കടൽത്തീരത്തു നിന്ന് കാണുവാൻ കഴിയുന്ന ദ്വീപ്?
ans : ധർമ്മടം തുരുത്ത്
‘ധർമ്മടം’ തുരുത്ത് സ്ഥിതി ചെയ്യുന്ന ജില്ല?
ans : കണ്ണൂർ
ധർമ്മടം ദ്വീപ് ഏത് പുഴയിലാണ്?
ans : അഞ്ചരക്കണ്ടിപ്പുഴ (കണ്ണൂർ)
പച്ചതുരുത്ത് എന്നറിയപ്പെടുന്ന ദ്വീപ്?
ans : ധർമ്മടം തുരുത്ത്
എഴുമാന്തുരുത്ത് സ്ഥിതിചെയ്യുന്ന ജില്ല?
ans : കോട്ടയം
കവ്വായി ദ്വീപ് സ്ഥിതിചെയ്യുന്ന ജില്ല?
ans : കണ്ണൂർ
കേരളത്തിന്റെ തീരത്തോട് ചേർന്ന് അറബിക്കടലിൽ സ്ഥിതിചെയ്യുന്ന പ്രസിദ്ധമായ വിനോദ സഞ്ചാര കേന്ദ്രം?
ans : വെള്ളിയാം കല്ല്
നാഷണൽ ജോഗ്രഫിക്കിന്റെ 'Around the World in 24 hours' എന്ന ലോക വിനോദ സഞ്ചാര പദ്ധതിയിൽ ഉൾപ്പെട്ട ഇന്ത്യയിലെ പ്രദേശം?
ans : കാക്കത്തുരുത്ത് (ആലപ്പുഴ)
കാലാവസ്ഥ
കേരളത്തിൽ നാലുതരം കാലാവസ്ഥകളാണ് അനുഭവപ്പെടുന്നത്?
ശൈത്യകാലം (ഡിസംബർ - ഫെബ്രുവരി)
വേനൽക്കാലം (മാർച്ച് - മെയ്)
വർഷകാലം (തെക്കുപടിഞ്ഞാറൻ മൺസൂൺ) (ജൂൺ/സെപ്റ്റംബർ) ans : തുലാവർഷം (വടക്കുകിഴക്കൻ മൺസൂൺ) (ഒക്ടോബർ-നവംബർ)
മൺസൂണിന്റെ കവാടം എന്നറിയപ്പെടുന്ന സംസ്ഥാനം?
ans : കേരളം
കേരളത്തിലെ ശരാശരി വാർഷിക വർഷപാതം?
ans : 300 സെ.മീ.
കേരളത്തിൽ ഇടവപ്പാതി കാലത്ത് ലഭിക്കുന്ന ശരാശരി മഴ?
ans : 200 സെ.മീ.
തുലാവർഷകാലത്ത് ലഭിക്കുന്ന ശരാശരി മഴ?
ans : 50 സെ.മീ.
കേരളത്തിൽ ഏറ്റവും കൂടുതൽ മഴ ലഭിക്കുന്നത്?
ans : കാലവർഷം/ഇടവപ്പാതി/തെക്കുപടിഞ്ഞാറൻ മൺസൂൺ
കേരളത്തിൽ ഏറ്റവും ചൂട് കൂടിയ ജില്ല?
ans : പാലക്കാട്
ഏറ്റവും ചൂട് കൂടിയ സ്ഥലം?
ans : പുനലൂർ (കൊല്ലം)
ദക്ഷിണേന്ത്യയിലെ കാലാവസ്ഥ നിർണയിക്കുന്നതിൽ പ്രധാന പങ്ക് വഹിക്കുന്ന ചുരം?
ans : പാലക്കാട് ചുരം
വേനൽക്കാലത്ത് തമിഴ്നാട്ടിൽ നിന്നുള്ള വരണ്ടകാറ്റ് പാലക്കാട്, ആര്യങ്കാവ് ചുരങ്ങളിലൂടെ കേരളത്തിലേക്ക് വീശുന്നു.
'99’ ലെ വെള്ളപ്പൊക്കം ഉണ്ടായ വർഷം?
ans : 1924 (കൊല്ലവർഷം 1099)
കേരളത്തിന്റെ ചിറാപുഞ്ചി?
ans : ലിക്കിടി (വയനാട്)
ഏറ്റവും കുറവ് മഴ ലഭിക്കുന്ന ജില്ല?
ans : തിരുവനന്തപുരം
ഏറ്റവും കൂടുതൽ മഴ ലഭിക്കുന്ന ജില്ല ?
ans : കോഴിക്കോട്
കേരളത്തിൽ ഏറ്റവും കൂടുതൽ മഴ ലഭിക്കുന്ന പ്രദേശം?
ans : നേര്യമംഗലം (എറണാകുളം)
കേരളത്തിലെ മഴ നിഴൽ പ്രദേശം?
ans : ചിന്നാർ
കുറവും കൂടുതലും
ഏറ്റവും കൂടുതൽ മഴ ലഭിക്കുന്ന മാസം?
ans : ജൂലായ്
ഏറ്റവും കുറവ് മഴ ലഭിക്കുന്ന മാസം?
ans : ജനുവരി
ഏറ്റവും കുറവ് മഴ ലഭിക്കുന്ന പ്രദേശം?
ans : ചിന്നാർ (ഇടുക്കി)
മണ്ണ്
കേരളത്തിലെ ഏറ്റവും പ്രധാന മണ്ണിനം?
ans : ലാറ്ററൈറ്റ് (ചെങ്കൽ മണ്ണ്)
കേരളത്തിൽ ലാറ്ററൈറ്റ് മണ്ണിൽ കൃഷി ചെയ്യുന്ന പ്രധാന വിളകൾ?
ans : റബ്ബർ, കശുവണ്ടി, കുരുമുളക്, കാപ്പി
കേരളത്തിൽ പരുത്തി, നിലക്കടല എന്നിവ സമൃദ്ധമായി വളരുന്ന മണ്ണ്?
ans : കറുത്ത മണ്ണ്
സമുദ്രങ്ങളിൽ നിക്ഷേപിക്കപ്പെട്ട അവസാദങ്ങളിൽ നിന്നുണ്ടാകുന്ന ചാരനിറമുള്ള മണ്ണ് കാണപ്പെടുന്ന ജില്ലകൾ?
ans : കൊല്ലം, ആലപ്പുഴ
കേരളത്തിൽ കറുത്ത മണ്ണ കാണപ്പെടുന്നത്?
ans : പാലക്കാട് ജില്ലയിലെ ചിറ്റൂർ താലൂക്ക്
മറ്റു പ്രദേശങ്ങളിൽ നിന്നും വഹിച്ചുകൊണ്ടു വരുന്ന പലതരം വസ്തുക്കൾ നിക്ഷേപിച്ചുണ്ടാകുന്ന മണ്ണ്?
ans : ഹൈഡ്രോമോർഫിക് മണ്ണ്
നദികളുടെ തീരങ്ങളിൽ നിക്ഷേപിക്കുന്ന എക്കലിൽ നിന്നും ഉണ്ടാകുന്ന മണ്ണ്?
ans : നദീതടമണ്ണ്
കേരളത്തിലെ പ്രധാന മണ്ണിനങ്ങൾ
ലാറ്ററൈറ്റ് മണ്ണ്
എക്കൽ മണ്ണ്
ചെമ്മണ്ണ്
വനമണ്ണ്
കറുത്ത മണ്ണ്
നദീതടമണ്ണ്
ചാരനിറമുള്ള മണ്ണ്
ഹൈഡ്രോമോർഫിക് മണ്ണ്
വനം
കേരളത്തിലെ വനവിസ്തൃതി?
ans : 11,309.5032 ച.കി.മീറ്റർ
ഇന്ത്യയിൽ വനവിസ്തൃതിയിൽ കേരളത്തിന്റെ സ്ഥാനം?
ans : 14
കേരളത്തിലെ ആകെ ഭൂവിസ്ത്യതിയുടെ എത്ര ശതമാനമാണ് വനങ്ങൾ?
ans : 29.10.1%
കേരളത്തിലെ സസ്യങ്ങളുടെ വന്യതയെയും സമൃദ്ധിയെയും കുറിച്ച് പറയുന്ന വിദേശ ഗ്രന്ഥങ്ങൾ?
ans : മലബാർ മാനുവൽ (വില്യം ലോഗൻ), മെമ്മോയേഴ്സ് ഓഫ് ട്രാവൻകൂർ (ബ്രിട്ടീഷ് സർവ്വേ ഉദ്യോഗസ്ഥരായ വാർഡും കോർണറും)