സാമ്പത്തിക ശാസ്ത്രം
ബാങ്കുകൾ
ഇന്ത്യയിൽ ആധുനിക രീതിയിലുള്ള ബാങ്കിംഗ് സമ്പ്രദായത്തിന് തുടക്കം കുറിച്ചത്?
ans : ബാങ്ക് ഓഫ് ഹിന്ദുസ്ഥാൻ (1770)
ഇന്ത്യയിലെ ഏറ്റവും പഴക്കമുള്ള തദ്ദേശീയമായ ആദ്യ ബാങ്ക്?
ans : അലഹബാദ് ബാങ്ക്
അലഹബാദ് ബാങ്ക് പ്രവർത്തനമാരംഭിച്ച വർഷം?
ans : 1865
ഇന്ത്യയിലെ ആദ്യ സ്വകാര്യ ബാങ്ക്?
ans : സിറ്റി യൂണിയൻ ബാങ്ക് (1904)
യു.ടി.ഐ. ബാങ്കിന്റെ ഇപ്പോഴത്തെ പേര്?
ans : ആക്സിസ് ബാങ്ക്
പൊതുമേഖലാ ബാങ്കുകളുടെ ഭരണം മെച്ചപ്പെടുത്തുന്നതിനായി 2016 ഏപ്രിൽ 1 ന് നിലവിൽ വന്ന സ്ഥാപനം?
ans : ബാങ്ക് ബോർഡ് ബ്യൂറോ
ബാങ്ക് ബോർഡ് ബ്യൂറോയുടെ ആദ്യ ചെയർമാൻ?
ans : വിനോദ് റായ്
ഇന്ത്യയിലെ ആദ്യ ബാങ്കിംഗ് റോബോട്ട്?
ans : ലക്ഷ്മി (ചെന്നൈ)(നിർമ്മിച്ചത് -സിറ്റി യൂണിയൻ ബാങ്ക്)
ബാങ്കിംഗ് ഓംബുഡ്‌സ്മാൻ
ഇന്ത്യയിലെ ബാങ്കുകളുടെ സേവനങ്ങളെ സംബന്ധിക്കുന്ന പരാതികൾക്ക് പരിഹാരം കാണുന്നതിനായി നിലവിൽ വന്ന സമ്പ്രദായമാണ് ബാങ്കിംഗ് ഓംബുഡ്‌സ്മാൻ.
റിസർവ് ബാങ്ക് ഓഫ് ഇന്ത്യ(R.B.I.)
ഇന്ത്യയിലെ കേന്ദ്ര ബാങ്ക്?
ans : റിസർവ്വ് ബാങ്ക് ഓഫ് ഇന്ത്യ
റിസർവ്വ് ബാങ്ക് ആക്ട് പാസാക്കിയ വർഷം?
ans : 1934
ഇന്ത്യയിലെ റിസർവ്വ് ബാങ്ക് പ്രവർത്തനം ആരംഭിച്ചത്?
ans : 1935 ഏപ്രിൽ 1
R.B.I രൂപം കൊണ്ടത് ഏത് കമ്മീഷന്റെ ശുപാർശ പ്രകാരമാണ് ?
ans : ഹിൽട്ടൺയങ് കമ്മീഷൻ (1926)
ഹിൽട്ടൺയങ് കമ്മീഷൻ ഇന്ത്യയിൽ വന്നപ്പോൾ അറിയപ്പെട്ട പേര്?
ans : റോയൽ കമ്മീഷൻ ഓഫ് ഇന്ത്യൻ കറൻസി ആന്റ് ഫിനാൻസ്
റിസർവ്വ് ബാങ്ക് ദേശസാത്ക്കരിച്ചത്?
ans : 1949 ജനുവരി 1
റിസർവ്വ് ബാങ്കിന്റെ ആസ്ഥാനം?
ans : മുംബൈ
കേരളത്തിൽ റിസർവ്വ് ബാങ്കിന്റെ ആസ്ഥാനം?
ans : തിരുവനന്തപുരം
ബാങ്കിംഗ് റഗുലേഷൻ ആക്ട് പാസ്സാക്കിയ വർഷം?
ans : 1949
ഇന്ത്യയിൽ ബാങ്കുകളുടെ പ്രവർത്തനം നടക്കുന്നത്?
ans : 1949-ലെ ബാങ്കിംഗ് റെഗുലേഷൻ ആക്ട് പ്രകാരം
അന്താരാഷ്ട്ര നാണയ നിധിയിൽ ഇന്ത്യയെ പ്രതിനിധീകരിക്കുന്നത്?
ans : റിസർവ്വ് ബാങ്ക്
ഇന്ത്യൻ കറൻസിയുടെ വിനിമയ മൂല്യം സ്ഥിരമായി സൂക്ഷിക്കുന്നത്?
ans : റിസർവ്വ് ബാങ്ക്
പണ സംബന്ധമായ എല്ലാ കാര്യങ്ങൾക്കും ഗവൺമെന്റിനെ ഉപദേശിക്കുന്നത്?
ans : റിസർവ്വ് ബാങ്ക്
ഇന്ത്യയിൽ കറൻസി നോട്ടുകൾ അച്ചടിച്ച് വിതരണം ചെയ്യാനുള്ള
അവകാശം കൈയ്യാളുന്നത്?
ans : റിസർവ്വ് ബാങ്ക്
ഇന്ത്യൻ രൂപയ്ക്ക് എസ്.ഡി.ആർ. (SDR) ലഭിച്ചത് ?
ans : 1990-91 ൽ
R.B.I ഗവർണ്ണറായശേഷം ഇന്ത്യയുടെ പ്രധാനമന്ത്രിയായ വ്യക്തി?
ans : മൻമോഹൻ സിങ്
റിസർവ്വ് ബാങ്കിന്റെ പുതിയ ഗവർണർ?
ans : ഊർജിത് പട്ടേൽ (24-മത്തെ )
റിസർവ്വ് ബാങ്കിന്റെ ആദ്യ ഗവർണ്ണർ?
ans : സർ ഓസ്ബോൺ സ്മിത്ത്
റിസർവ്വ് ബാങ്കിന്റെ ഇന്ത്യാക്കാരനായ ആദ്യ ഗവർണ്ണർ?
ans : സി.ഡി. ദേശ്നമുഖ്
റിസർവ്വ് ബാങ്കിൽ ഡെപ്യൂട്ടി ഗവർണറായ ആദ്യ വനിത?
ans : കെ.ജെ. ഉദ്ദേശി
വായ്പകളുടെ നിയന്ത്രകൻ
ബാങ്കുകളുടെ ബാങ്ക് എന്നറിയപ്പെടുന്നത്?
ans : റിസർവ്വ് ബാങ്ക്
‘വായ്പകളുടെ നിയന്ത്രകൻ’ എന്നറിയപ്പെടുന്ന ബാങ്ക്?
ans : റിസർവ്വ് ബാങ്ക്
റിസർവ് ബാങ്കിന്റെ ചിഹ്നത്തിലുള്ള മൃഗം?
ans : കടുവ
റിസർവ് ബാങ്കിന്റെ ചിഹ്നത്തിലുള്ള വൃക്ഷം?
ans : എണ്ണപ്പന
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്.ബി.ഐ)
എസ്.ബി.ഐയുടെ ആപ്തവാക്യം?
ans : pure Banking Nothing Else
പത്രപരസ്യത്തിൽ എസ്.ബി.ഐയുടെ കസ്റ്റമർ ആയി പ്രത്യക്ഷപ്പെടുന്ന ദേശീയ കവി?
ans : ടാഗോർ
ഇന്ത്യയിലെ ഏറ്റവും വലിയ വാണിജ്യ ബാങ്ക്?
ans : സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ പഴയ പേര്?
ans : ഇംപീരിയൽ ബാങ്ക്
ഇംപീരിയൽ ബാങ്ക് ഓഫ് ഇന്ത്യ നിലവിൽ വന്നത്?
ans : 1921 ജനുവരി 27
ഇംപീരിയൽ ബാങ്കിന് ആ പേര് നിർദ്ദേശിച്ചത്?
ans : ജോൺ കെയിൻസ്
ഇംപീരിയൽ ബാങ്ക് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ എന്നായത്?
ans : 1955-ൽ
എസ്.ബി.ഐ. ദേശസാൽക്കരിച്ചത്?
ans : 1955-ൽ
എസ്.ബി.ഐ.യുടെ അസോസിയേറ്റ് ബാങ്കുകളുടെ എണ്ണം?
ans : 5
ഇന്ത്യയിലെ ആദ്യത്തെ ഒഴുകുന്ന എ.ടി.എം. സ്ഥാപിച്ചത്?
ans : സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ(2004 ഫെബ്രുവരി കൊച്ചിക്കും വൈപ്പിനുമിടയിൽ)
ഇസ്രായേലിൽ ശാഖ തുടങ്ങിയ ഇന്ത്യയിലെ ആദ്യ ബാങ്ക്?
ans : സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ
ഇന്ത്യയ്ക്ക് പുറത്ത് ഏറ്റവും കൂടുതൽ രാജ്യങ്ങളിൽ ശാഖകളുള്ള ബാങ്ക്?
ans : സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ
എസ്. ബി. ഐ.യുടെ ആദ്യ വനിത ചെയർമാൻ?
ans : അരുന്ധതി ഭട്ടാചാര്യ
മുൻ ഇടപാടുകാരെ തിരിച്ചു കൊണ്ടുവരാൻ SBT ആരംഭിച്ച പുതിയ പദ്ധതി?
ans : ബാങ്ക് വാപ്സി
ഇന്ത്യയുടെ ആദ്യ സാമ്പത്തിക സൂപ്പർമാർക്കറ്റ് നിലവിൽ വന്ന നഗരം?
ans : ജയ്പൂർ (സ്ഥാപിച്ചത് സ്റ്റേറ്റ് ബാങ്ക് ഓഫ് ബിക്കനിർ&ജയ്പൂർ)
S.B.I.യുടെ അസോസിയേറ്റഡ് ബാങ്കുകൾ
>സ്റ്റേറ്റ് ബാങ്ക് ഓഫ് ബിക്കനിർ ആന്റ് ജയ്പൂർ-ജയ്പൂർ
>സ്റ്റേറ്റ് ബാങ്ക് ഓഫ് ഹൈദരാബാദ് - ഹൈദരാബാദ്
>സ്റ്റേറ്റ് ബാങ്ക് ഓഫ് മൈസൂർ-ബംഗളൂരു
>സ്റ്റേറ്റ് ബാങ്ക് ഓഫ് പാട്യാല-പാട്യാല
>സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവൻകൂർ-തിരുവനന്തപുരം
കോർ ബാങ്കിംഗ്
ബാങ്കിന്റെ ശാഖകൾ തമ്മിൽ ബന്ധിപ്പിച്ചുകൊണ്ട് ഉപഭോക്താക്കൾക്ക് ഏത് ശാഖയിൽ നിന്നും മറ്റ് ശാഖകളിലേക്ക് സേവനം ലഭ്യമാക്കുന്ന സൗകര്യത്തിനായി വികസിപ്പിച്ചെടുത്ത സംവിധാനം?
ans : കോർ ബാങ്കിംഗ്
ഇന്ത്യയിലാദ്യമായി കോർബാങ്കിംഗ് നടപ്പാക്കിയ ബാങ്ക്?
ans : എസ്.ബി.ഐ. (മുംബൈ ബ്രാഞ്ച്, 2004)
ഐ.സി.ഐ.സി.ഐ. ബാങ്ക് (I.C.I.Cl)
ഇന്ത്യയിലെ ഏറ്റവും വലിയ സ്വകാര്യ വാണിജ്യ ബാങ്ക്?
ans : ഐ.സി.ഐ.സി.ഐ. ബാങ്ക്
ഐ.സി.ഐ.സി.ഐ. ബാങ്കിന്റെ പൂർണ്ണനാമം?
ans : ഇൻഡസ്ട്രിയൽ ക്രഡിറ്റ് ആന്റ് ഇൻവസ്റ്റ്മെന്റ് കോർപ്പറേഷൻ ഓഫ് ഇന്ത്യ ബാങ്ക്
ഇന്ത്യയിലെ ആദ്യത്തെ ‘യൂണിവേഴ്സൽ ബാങ്ക്' എന്നറിയപ്പെടുന്നത്?
ans : ഐ.സി.ഐ.സി.ഐ.ബാങ്ക്
ലോക ബാങ്കുമായി ചേർന്നുള്ള ഐ.സി.ഐ.സി.ഐ.യുടെ പാരന്റ് കമ്പനി രൂപീകൃതമായത്?
ans : 1955
ഐ.സി.ഐ.സി.ഐ ബാങ്ക് രൂപീകരിച്ച വർഷം?
ans : 1994
ന്യൂയോർക്ക് സ്റ്റോക്ക് എക്സ്ചേഞ്ചിൽ സ്ഥാനം പിടിച്ച ഇന്ത്യയിലെ ആദ്യ ബാങ്ക്?
ans : ഐ.സി.ഐ.സി.ഐ ബാങ്ക്
ഐ.സി.ഐ.സി.ഐ.ബാങ്കിന്റെ ഇപ്പോഴത്തെ എം.ഡി&സി.ഇ.ഒ ?
ans : ചന്ദ കൊച്ചാർ
എച്ച്.ഡി.എഫ്.സി. ബാങ്ക്(H.D.F.C.)
എച്ച്.ഡി.എഫ്.സി. ബാങ്ക് രൂപീകൃതമായത്?
ans : 1994
എച്ച്.ഡി.എഫ്.സി. ബാങ്കിന്റെ ആസ്ഥാനം?
ans : മുംബൈ (മഹാരാഷ്ട്ര)
ഇന്ത്യയിലെ ആദ്യ സ്വകാര്യ ബാങ്ക് ലയനം?
ans : ടൈംസ് ബാങ്കും എച്ച്.ഡി.എഫ്.സി ബാങ്കും തമ്മിൽ (2000)
എച്ച്.എസ്.ബി.സി. ബാങ്ക് (H.SB.C)
എച്ച്.എസ്.ബി.സി. ബാങ്ക് രൂപീകൃതമായത്?
ans : 1991
എച്ച്.എസ്.ബി.സി. ബാങ്കിന്റെ ആസ്ഥാനം?
ans : ലണ്ടൻ
എച്ച്.എസ്.ബി.സി.യുടെ സ്ഥാപകൻ?
ans : തോമസ് സൂത്തർലാന്റ്
ഫെഡറൽ ബാങ്ക്
ഫെഡറൽ ബാങ്ക് രൂപീകൃതമായത്?
ans : 1945
ഫെഡറൽ ബാങ്കിന്റെ ആസ്ഥാനം?
ans : ആലുവ
അടുത്തിടെ വിദേശത്ത് ശാഖ തുടങ്ങാൻ ലൈസൻസ് ലഭിച്ച കേരളത്തിലെ ബാങ്ക്?
ans : ഫെഡറൽ ബാങ്ക് (ദുബായ് ഇന്റർനാഷണൽ ഫിനാൻഷ്യൽ സെന്ററിലാണ് ഫെഡറൽ ബാങ്കിന്റെ ആദ്യ വിദേശ ശാഖ തുറക്കാൻ RBI ( അനുമതി നല്കിയത്)
ഇന്ത്യയിൽ ആദ്യമായി ഇലക്ട്രോണിക്/മൊബൈൽ പാസ്ബുക്ക് പുറത്തിറക്കിയ ബാങ്ക്?
ans : ഫെഡറൽ ബാങ്ക്
പഞ്ചാബ് നാഷണൽ ബാങ്ക്
പൂർണ്ണമായും തദ്ദേശീയമായ ആദ്യ ബാങ്ക്?
ans : പഞ്ചാബ് നാഷണൽ ബാങ്ക് (1895)
പഞ്ചാബ് നാഷണൽ ബാങ്കിന്റെ സ്ഥാപകൻ?
ans : ലാലാലജ്പത് റായ്
പൂർണ്ണമായും ഇന്ത്യൻ മൂലധനം ഉപയോഗിച്ച് തുടങ്ങിയ ആദ്യത്തെ ഇന്ത്യൻ ബാങ്ക് ?
ans : പഞ്ചാബ് നാഷണൽ ബാങ്ക്
പഞ്ചാബ് നാഷണൽ ബാങ്കിന്റെ ആസ്ഥാനം?
ans : ന്യൂഡൽഹി
പഞ്ചാബ് നാഷണൽ ബാങ്ക് സ്ഥിര നിക്ഷേപങ്ങൾക്കായി ആരംഭിച്ച പുതിയ പദ്ധതി?
ans : മഹാ ബചത് സ്‌കീം (Maha Bachat Scheme)
പഞ്ചാബ് നാഷണൽ ബാങ്ക് 'മൈക്രോ ഫിനാൻസ് ബ്രാഞ്ച് ആരംഭിച്ചത്?
ans : ന്യൂഡൽഹിയിൽ
ഇന്ത്യയിലാദ്യമായി സ്വയം പിരിഞ്ഞുപോകൽ പദ്ധതി (V.R.S) നടപ്പിലാക്കിയ ബാങ്ക്?
ans : പഞ്ചാബ് നാഷണൽ ബാങ്ക്
ധനാനുപാതം (Cash Reserve Ratio)
വാണിജ്യബാങ്കുകൾ തങ്ങ ളുടെ ഡിമാന്റ് ഡെപ്പോസിറ്റിന്റെ ഒരു നിശ്ചിത ശതമാനം നിയമാനുസൃതമായി റിസർവ് ബാങ്കിൽ കരുതൽ ധനമായി നിക്ഷേപിക്കണം. ഇതിനെയാണ് കരുതൽ ധനാനുപാതം (C.R.R)എന്ന് പറയുന്നത്.
നെടുങ്ങാടി ബാങ്ക്
കേരളത്തിലെ ആദ്യത്തെ ഇന്ത്യൻ ബാങ്ക്?
ans : നെടുങ്ങാടി ബാങ്ക്(സ്ഥാപിച്ചത് -അപ്പു നെടുങ്ങാടി)
നെടുങ്ങാടി ബാങ്ക് രൂപം കൊണ്ടത്?
ans : 1899
2003 ൽ നെടുങ്ങാടി ബാങ്കിനെ പഞ്ചാബ് നാഷണൽ ബാങ്ക് ഏറ്റെടുത്തു.
ഗ്രാമീൺ ബാങ്കുകൾ(R.R.B)
ഗ്രാമങ്ങളുടെ സാമ്പത്തിക വികസനത്തിനായി ആരംഭിച്ച ബാങ്കുകൾ?
ans : ഗ്രാമീൺ ബാങ്കുകൾ
റീജിയണൽ ഗ്രാമീണ ബാങ്കുകൾ സ്ഥാപിതമായത്?
ans : 1975
ഇന്ത്യയിലെ ആദ്യത്തെ റീജിയണൽ ബാങ്ക് സ്ഥാപിക്കപ്പെട്ടത്?
ans : മൊറാദാബാദ് (ഉത്തർപ്രദേശ്)
R.R.B.യുടെ രൂപീകരണവുമായി ബന്ധപ്പെട്ട കമ്മിറ്റി?
ans : നരസിംഹം കമ്മിറ്റി
1992-93 ലെ നരസിംഹം കമ്മിറ്റിയുടെ നിർദ്ദേശ പ്രകാരമാണ് ഇന്ത്യയിൽ ബാംങ്കിംഗ് പരിഷ്കാരങ്ങൾക്ക് തുടക്കമിട്ടത്.
ഇന്ത്യയിലെ ഏറ്റവും വലിയ ഗ്രാമീൺ ബാങ്ക്?
ans : കേരള ഗ്രാമീൺ ബാങ്ക്
ഏറ്റവുമധികം റീജണൽ ഗ്രാമീണ ബാങ്കുകളുള്ള സംസ്ഥാനം?
ans : ഉത്തർപ്രദേശ്
ഗ്രാമീണ ബാങ്കുകൾ ഇല്ലാത്ത സംസ്ഥാനങ്ങൾ?
ans : സിക്കിം,ഗോവ
കേരളത്തിൽ നോർത്ത് മലബാർ ഗ്രാമീൺ ബാങ്കും സൗത്ത് മലബാർ ഗ്രാമീൺ ബാങ്കും ലയിച്ചുണ്ടായ പുതിയ ബാങ്ക്?
ans : കേരള ഗ്രാമീൺ ബാങ്ക് (2013 ജൂലൈ 8)
കേരള ഗ്രാമീൺ ബാങ്കിന്റെ ആസ്ഥാനം?
ans : മലപ്പുറം
സമൂഹത്തിൽ വളരെ പിന്നാക്കം നിൽക്കുന്നവർക്ക് കുറഞ്ഞ നിരക്കിൽ വായ്പ നൽകാൻ 1970 ൽ ആരംഭിച്ചതാണ് ബംഗ്ലാദേശ് ഗ്രാമീൺ ബാങ്ക്.
ബംഗ്ലാദേശ് ഗ്രാമീൺ ബാങ്കും പ്രൊഫസർ മുഹമ്മദ് യുനൂസും ചേർന്ന് ലെ സമാധാനത്തിലുള്ള നോബൽ സമ്മാനം നേടി.
പാവങ്ങളുടെ ബാങ്കർ - മുഹമ്മദ് യുനൂസ്
നബാർഡ്
കൃഷിയ്ക്കും ഗ്രാമവികാസത്തിനും വേണ്ടിയുള്ള ദേശീയ ബാങ്ക്?
ans : നബാർഡ്
നബാർഡിന്റെ ആസ്ഥാനം?
ans : മുംബൈ
നബാർഡ് രൂപീകൃതമായത്?
ans : 1982 ജൂലായ് 12
നബാർഡിന്റെ രൂപീകരണവുമായി ബന്ധപ്പെട്ട കമ്മീഷൻ?
ans : ശിവരാമൻ കമ്മീഷൻ
ചെറുകിട വായ്പകളുടെ നിയന്ത്രകൻ എന്നറിയപ്പെടുന്ന ബാങ്ക്?
ans : നബാർഡ്
എക്സിം ബാങ്ക് (Export and import Bank)
വിദേശ വ്യാപാരവുമായി ബന്ധപ്പെട്ട സ്ഥാപിതമായ ഇന്ത്യയിലെ ഉന്നത സാമ്പത്തിക സ്ഥാപനം?
ans : എക്സിം ബാങ്ക്(1982-ൽ സ്ഥാപിതം)
എക്സിം ബാങ്കിന്റെ ആസ്ഥാനം?
ans : മുംബൈ
സിഡ്ബി (Small Industries Development Bank of India)
ചെറുകിട വ്യവസായങ്ങളെ പ്രോത്സാഹിപ്പിക്കാൻ വായ്പ നൽകുന്ന ബാങ്ക്?
ans : സിഡ്ബി (SIDBI)
സിഡ്ബി പ്രവർത്തനമാരംഭിച്ചത്?
ans : 1990 ഏപ്രിൽ 2
ഇന്ത്യയിൽ ആഭ്യന്തര വാണിജ്യത്തിന് പണം നൽകി സഹായിക്കുന്ന ബാങ്കുകൾ?
ans : വാണിജ്യ ബാങ്കുകൾ
വ്യാവസായികാവശ്യങ്ങൾക്ക് ധനസഹായം നൽകുന്നതിന് വേണ്ടി സ്ഥാപിച്ച ബാങ്ക്?
ans : ഇൻഡസ്ട്രിയൽ ഡെവലപ്മെൻ്റ് ബാങ്ക് ഓഫ് ഇന്ത്യ(I.D.B.I)
ഐ.എഫ്.സി.ഐ (I.F.C.I.)
ഇൻഡസ്ട്രിയൽ ഫിനാൻസ് കോപ്പറേഷൻ സ്ഥാപിതമായത്?
ans : 1948 (ന്യൂഡൽഹി)
സ്വകാര്യ പൊതുമേഖലാ കമ്പനികൾക്ക് സാമ്പത്തിക സഹായം നൽകുന്ന സ്ഥാപനമായി I.F.C.I പ്രവർത്തിക്കുന്നു
ഇന്റർനെറ്റ് സൗകര്യം ആരംഭിച്ച ആദ്യ ബാങ്ക്?
ans : I.C.I.C.I.
I.S.O. സർട്ടിഫിക്കറ്റ് നേടിയ ആദ്യ ബാങ്ക്?
ans : കാനറാ ബാങ്ക്
ക്രഡിറ്റ് കാർഡ് ആരംഭിച്ച ആദ്യ ബാങ്ക്?
ans : സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യ
ഇന്ത്യയിൽ ചെക്ക് സമ്പ്രദായം ഏർപ്പെടുത്തിയ ആദ്യ ബാങ്ക്?
ans : ബംഗാൾ ബാങ്ക്
A.T.M. സൗകര്യം നടപ്പിലാക്കിയ ആദ്യ ബാങ്ക്?
ans : H.S.B.C. (1987-മുംബൈ )
ഇന്ത്യയിലെ ആദ്യത്തെ മൊബൈൽ എ.റ്റി.എം ആരംഭിച്ച ബാങ്ക്?
ans : I.C.I.C.I.
സേവിംഗ്സ് ബാങ്ക് സംവിധാനം തുടങ്ങിയ ആദ്യ ബാങ്ക്?
ans : പ്രസിഡൻസി ബാങ്ക്
മുദ്ര ബാങ്ക്
സൂക്ഷ്മ വ്യവസായ യൂണിറ്റുകളുടെ ധന പോഷണത്തിനായി 2015 ഏപ്രിൽ 8ന് പ്രധാനമന്ത്രി പ്രഖ്യാപിച്ച പദ്ധതി?
ans : MUDRA (മൈക്രോ യൂണിറ്റസ് ഡവലപ്മെന്റ് ആൻഡ് റിഫിനാൻസ് ഏജൻസി)
ആദ്യമായി മുദ്രകാർഡ് പുറത്തിറക്കിയ ബാങ്ക്?
ans : കോർപറേഷൻ ബാങ്ക്
മുദ്രാലോൺ മേളകൾ വഴി നൽകുന്ന ലോണുകൾ?
ans : ശിശു (50000 ൽ താഴെ),കിശോർ (50,000 - 5 ലക്ഷം),തരുൺ (5 ലക്ഷം - 10 ലക്ഷം)
ബന്ധൻ ബാങ്ക്
ബന്ധൻ ഫിനാൻഷ്യൽ സർവ്വീസ് പ്രൈവറ്റ് ലിമിറ്റഡിന്റെ പുതിയ പേര്?
ans : ബന്ധൻ ബാങ്ക്
ബന്ധൻ ബാങ്ക് പ്രവർത്തനം ആരംഭിച്ചത്?
ans : 2015 ആഗസ്റ്റ് 23 (ഉദ്ഘാടകൻ-പ്രണബ് മുഖർജി )
ബന്ധൻ ബാങ്കിന്റെ ആദ്യ ചെയർമാൻ?
ans : അശോക് കുമാർ ലാഹിരി
I.D.F.C
.അടുത്തിടെ പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്ഘാടനം ചെയ്ത ബാങ്ക് ?
ans : I.D.F.C ബാങ്ക്
I.D.F.C ബാങ്ക് പ്രവർത്തനമാരംഭിച്ചത്?
ans : 2015 ഒക്ടോബർ 1
I.DF.C. ബാങ്കിന്റെ മുദ്രാവാക്യം?
ans : hatke bank
പെയ്മെന്റ് ബാങ്കുകൾ
ബാങ്കിങ് സൗകര്യമില്ലാത്ത സ്ഥലങ്ങളിൽ ബാങ്കിങ് സൗകര്യങ്ങൾ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ പുതുതായി നിലവിൽ വന്ന ബാങ്ക്?
ans : പെയ്മെന്റ് ബാങ്കുകൾ
പെയ്മെന്റ് ബാങ്കുകളുടെ രൂപീകരണത്തിന് ശുപാർശ ചെയ്ത കമ്മീഷൻ?
ans : നചികേത് മോർ കമ്മീഷൻ
പെയ്മെന്റ് ബാങ്കുകൾക്ക് സ്വീകരിക്കാൻ കഴിയുന്ന പരാമവാധി നിക്ഷേപം?
ans : ഒരു ലക്ഷം രൂപ
പെയ്മെന്റ് ബാങ്കുകളുടെ കുറഞ്ഞ മൂലധനം?
ans : 100 കോടി രൂപ
ഇന്ത്യയിലെ ആദ്യത്തെ പെയ്മെന്റ് ബാങ്ക് സ്ഥാപിച്ച ടെലികോം കമ്പനി?
ans : എയർടെൽ (രാജസ്ഥാൻ)
ഭാരതീയ മഹിളാ ബാങ്ക്
പൂർണ്ണമായും വനിതകൾ നിയന്ത്രിക്കുന്ന ഇന്ത്യയിലെ ആദ്യ ബാങ്ക്?
ans : ഭാരതീയ മഹിളാ ബാങ്ക്
ഭാരതീയ മഹിളാ ബാങ്ക് നിലവിൽ വന്നത്?
ans : 2013 നവംബർ 19
കേരളത്തിൽ മഹിളാ ബാങ്കിന്റെ ആദ്യ ശാഖ?
ans : മണക്കാട് (തിരുവനന്തപുരം)
മുൻപ്രധാനമന്തി ഇന്ദിരാഗാന്ധിയയുടെ 96-ാം ജന്മദിനത്തിൽ ഉദ്ഘാടനം ചെയ്ത ബാങ്ക്?
ans : ഭാരതീയ മഹിളാ ബാങ്ക്
ഭാരതീയ മഹിളാബാങ്ക് ആരംഭിച്ച മൂന്നാമത്തെ രാജ്യം?
ans : ഇന്ത്യ (പാകിസ്ഥാനും ടാൻസാനിയയുമാണ് ഒന്നും രണ്ടും രാജ്യങ്ങൾ)
ബാങ്കുകൾ -മുദ്രാവാക്യങ്ങൾ
>എസ്. ബി. ഐ. - പ്യൂർ ബാങ്കിംഗ് നത്തിംഗ് എൽസവിത്ത് യു ആൾ ദ വേ,ദ ബാങ്ക് ഓഫ് ദി കോമൺ മാൻ,ദ ബാങ്കർ ടു എവരി ഇന്ത്യൻ,ദ നേഷൻ ബാങ്ക്സ് ഓൺ അസ്
>എസ്. ബി. റ്റി. -എ ലോങ് ട്രെഡിഷൻ ഓഫ് ട്രസ്റ്റ്
> ഭാരതീയ മഹിളാ ബാങ്ക്-എംപവറിങ് വുമൻ
>കാനറാ ബാങ്ക്-ഇറ്റ് ഈസ് ഈസി റ്റു ചെയ്ഞ്ച് ഫോർ ദോസ് ഹു യു ലവ്, റ്റുഗെദർ വി കാൻ
>ഫെഡറൽ ബാങ്ക്-യുവർ പെർഫെക്ട് ബാങ്കിംഗ് പാർട്ണർ
>ബാങ്ക് ഓഫ് ഇന്ത്യ -റിലേഷൻഷിപ്പ് ബിയോണ്ട് ബാങ്കിംഗ്
>എച്ച്.ഡി.എഫ്. സി-വീ അണ്ടർസ്റ്റാൻഡ് യുവർ വേൾഡ്
>യൂക്കോ ബാങ്ക് -ഹോണേഴ്സ് യുവർ ട്രസ്റ്റ്
>ഐ.സി.ഐ.സി.ഐ -ഖായൽ ആപ്ക ഹം ഹേ നാ
ബാങ്ക് ദേശസാൽക്കരണം
ബാങ്ക് ദേശസാൽക്കരണം നടത്തിയ പ്രധാനമന്ത്രി?
ans : ഇന്ദിരാഗാന്ധി
ഒന്നാംഘട്ട ബാങ്ക് ദേശസാൽക്കരണം നടന്നത്?
ans : 1969 ജൂലൈ 19(14 ബാങ്കുകൾ)
രണ്ടാംഘട്ട ബാങ്ക് ദേശസാൽക്കരണം നടന്നത്?
ans : 1980 ഏപ്രിൽ 15 ( 6 ബാങ്കുകൾ)
ഇന്ത്യയിലെ ദേശസാൽകൃത ബാങ്കുകളുടെ എണ്ണം?
ans : 20 (2013-ൽ ഭാരതീയ മഹിളാബാങ്ക് പ്രവർത്തനം ആരംഭിച്ചപ്പോൾ
ദേശസാൽക്കരിക്കപ്പെട്ട ബാങ്കുകളുടെ എണ്ണം 20 ആയി )
1969 ൽ ഒന്നാംഘട്ട ബാങ്ക് ദേശസാൽക്കരണ സമയത്തെ ധനകാര്യമന്ത്രി?
ans : ഇന്ദിരാഗാന്ധി
ദേശസാൽകൃത ബാങ്കുകൾ ആസ്ഥാനങ്ങൾ
സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യ മുംബൈ
ദേന ബാങ്ക് മുംബൈ
ബാങ്ക് ഓഫ് ഇന്ത്യ മുംബൈ
യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യ മുംബൈ
ഇന്ത്യൻ ഓവർസീസ് ബാങ്ക് ചെന്നൈ
ഇന്ത്യൻ ബാങ്ക് ചെന്നൈ
കോപ്പറേഷൻ ബാങ്ക് മംഗലാപുരം
പഞ്ചാബ് നാഷണൽ ബാങ്ക് ന്യൂഡൽഹി
പഞ്ചാബ് ആന്റ് സിന്ധ് ബാങ്ക് ന്യൂഡൽഹി
ഓറിയന്റൽ ബാങ്ക് ഓഫ് കൊമേഴ്സ് ന്യൂഡൽഹി
ബാങ്ക് ഓഫ് ബറോഡ വഡോദര
കാനറാ ബാങ്ക് ബാംഗ്ലൂർ
സിൻഡിക്കേറ്റ് ബാങ്ക് മണിപ്പാൽ (കർണ്ണാടകം)
അലഹബാദ് ബാങ്ക് കൊൽക്കത്ത
യുണൈറ്റഡ് ബാങ്ക് ഓഫ് ഇന്ത്യ കൊൽക്കത്ത
യൂക്കോ ബാങ്ക് കൊൽക്കത്ത
ബാങ്ക് ഓഫ് മഹാരാഷ്ട്ര ലോക്മംഗൾ(പൂനെ)
വിജയാ ബാങ്ക് ബാംഗ്ലൂർ
ആന്ധ്രാ ബാങ്ക് ഹൈദരാബാദ്
ഭാരതീയ മഹിളാ ബാങ്ക് ന്യൂഡൽഹി
ഇന്ത്യയിലെ ആദ്യത്തെ എ.ടി.എം 1987-ൽമുംബൈയിൽ തുറന്നത്?
ans : ദി. ഹോങ്കോങ്ങ് ആൻഡ് ഷാങ്ഹായി ബാങ്കിങ്ങ് കോർപ്പറേഷൻ (HSBC)
ലോകത്തിലെ ആദ്യത്തെ ഒഴുകുന്ന എ.ടി.എം. തുടങ്ങിയത്?
ans : സ്റ്റേറ്റ് ഓഫ് ഇന്ത്യ (2004) (കൊച്ചിക്കും വൈപ്പിനുമിടയിൽ സർവ്വീസ് നടത്തുന്ന ജങ്കാർ ബോട്ടിലായിരുന്നു ഇൗ എ.ടി.എം.)
ലോകത്തിലെ ഏറ്റവും ഉയരം കൂടിയ എ.ടി.എം. സ്ഥിതിചെയ്യുന്നത്?
ans : സിക്കിമിലെ തെഗു (ആക്സിസ് ബാങ്ക്)
ഏറ്റവും കൂടുതൽ എ.ടി.എമ്മുകൾ പ്രവർത്തിക്കുന്ന സംസ്ഥാനം?
ans : മഹാരാഷ്ട (രണ്ടാം സ്ഥാനത്ത് തമിഴ്നാടും മൂന്നാം സ്ഥാനം കർണ്ണാടകയും)
കേരളത്തിലാദ്യമായി ATM ആരംഭിച്ചത്?
ans : ബ്രിട്ടീഷ് ബാങ്ക് ഓഫ് മിഡിൽ ഈസ്റ്റ് (1992 -ൽ തിരുവനന്തപുരം )
എ.ടി.എം. എന്ന ആശയം ആദ്യമായി കൊണ്ടുവന്നത് ?
ans : ലൂദർ ജോർജ്ജ് സിംജിജയൻ ( (ന്യൂയോർക്ക് കെമിക്കൽ ബാങ്കിനു വേണ്ടി 1969-ൽ ഡോക്യുടെൽ എന്ന കമ്പനി സ്ഥാപിച്ച ഡോക്യുടെൽ മെഷീനാണ് ഇപ്പോൾ പ്രചാരത്തിലുള്ളലുള്ള എ.ടി.എമ്മുകളുടെ യഥാർത്ഥ മുൻഗാമി
ആധുനിക രീതിയിലുള്ള എ.ടി.എം കണ്ടുപിടിച്ചത്?
ans : ഡോണാർഡ് സി. വാറ്റ്സെൽ സംസ്ഥാനം
സമ്പൂർണ്ണ ബാങിംഗ്
ഇന്ത്യയിലെ ആദ്യ സമ്പൂർണ്ണ ബാങ്കിംഗ് സംസ്ഥാനം?
ans : കേരളം
എല്ലാ കുടുംബങ്ങളിലെയും ഒരംഗത്തിനെങ്കിലും ബാങ്ക് അക്കൗണ്ട് എന്ന നേട്ടം കൈവരിച്ച ഇന്ത്യയിലെ സമ്പൂർണ്ണ ബാങ്കിംഗ് ജില്ല?
ans : പാലക്കാട്