മുൻകാല ചോദ്യങ്ങൾ
1. താഴെ കൊടുത്തിട്ടുള്ള അക്ഷരശ്രേണിയിൽ വിട്ടു പോയ അക്ഷരങ്ങൾ പൂരിപ്പിക്കുക.
ACE, PRT, BDF, --
Ans: QSU
2. താഴെ കൊടുത്തിട്ടുള്ള സംഖ്യാശ്രേണിയിൽ വിട്ടുപോയ സംഖ്യ കണ്ടുപിടിക്കുക. 1, 3, 6, 8, 16, --
Ans: 18
3. താഴെ കൊടുത്തിട്ടുള്ള ശ്രേണിയിൽ 'X'ന്റെ മൂല്യം എത്രയാണ് ?
8/81,4/27,2/9,X
Ans: 1/3
4. HATE എന്ന പദം ETAH എന്നെഴുതിയാൽ LOVE എന്ന പദം എങ്ങനെയെഴുതാം?
Ans: EVOL
5. ഒന്നുമുതൽ പത്തു വരെയുള്ള സംഖ്യകളുടെ തുക എത്ര?
Ans: 55
6. ഒരു അമ്മയുടെ ഇപ്പോഴത്തെ വയസ്സ് അവരുടെ മകളുടെ ഇപ്പോഴത്തെ വയസ്സിന്റെ ഇരട്ടിയെക്കാൾ 6 വർഷം കൂടുതലാണ്. ആറുവർഷം കഴിയുമ്പോൾ അമ്മയുടെയും മകളുടെയും വയസ്സുകളുടെ തുക 84
ആണെങ്കിൽ അമ്മയുടെ ഇപ്പോഴത്തെ വയസ്സ് എത്ര?
Ans: 50
7. 53x8-7÷7 N ആണെങ്കിൽ Nൻറ വില എന്ത്?
Ans: 28
8. ക്രിയ ചെയ്ത് ഉത്തരം കാണുക:
43.2575.25-140.3525.55
Ans: 3.70
9. ഒരു സംഖ്യയുടെ 1/3 ആ സംഖ്യയുടെ 2/3 നേക്കാൾ 5 കുറവായാൽ സംഖ്യ എത്രയാണ്?
Ans: 15
10. 98നെ ഏറ്റവും ചെറിയ ഏതു സംഖ്യ കൊണ്ട് ഗുണിച്ചാൽ അതൊരു പൂർണവർഗമാകും?
Ans: 2
11. X:Y 1:3, Y:Z 3:5എങ്കിൽ X:Z എന്തായിരിക്കും?
Ans: 1:5
12. 120 ന്റെ 16 ⅔% എത്ര ?
Ans: 20
13. ജോൺ X% സാധാരണ പലിശയ്ക് P തുക ലാസറിന്റെ പക്കൽനിന്നു വാങ്ങുന്നു. 5 വർഷം കഴിയുമ്പോൾ, പലിശ
Ans: P/2 ആയാൽ ‘X’ എത്ര ശതമാനം?
14. ഒരു കിലോഗ്രാം മുന്തിരി 25 രൂപയ്ക്കു വാങ്ങി 30 രൂപയ്ക്കു വിറ്റാൽ ലാഭം എത്രശതമാനം?
Ans: 20
15. ഒരു വൃത്തസ്തുപികയുടെ ആരം 6 സെ.മീ.ഉം ഉന്നതി 8 സെ.മീ.ഉം ആയാൽ പാർശ്വോന്നതി എത്ര?
Ans: 10 സെ .മീ
16. രവി ആദ്യം വടക്കോട്ട് 5 മീറ്ററും പിന്നീട് കിഴക്കോട്ടു 12 മീറ്ററും സഞ്ചരിച്ചാൽ പുറപ്പെട്ട സ്ഥലത്തു നിന്നു ഇപ്പോൾ രവിയുടെ ദൂരം എത്രയായിരിക്കും?
Ans: 13 മീ
17. രാമൻ, ഹസ്സൻ, ജയൻ, ജോർജ് എന്നിവർ കൂർഗിലേക്ക് ഒരു യാത്ര പോവുകയാണ്. രാമന്റെ വയസ്സിന്റെ 2/3 വയസ്സാണ് ഹസ്സന്റെ വയസ്സ്. ഹസ്സ ന്റെ 3/4 വയസ്സാണ് ജോർജിന്. ജോർജിന്റെ പകുതി വയസ്സാണ് ജയന്. രാമന്റെ വയസ്സ് 48 ആയാൽ ജയന്റെ വയസ്സ് എത്ര ?
Ans: 12
18. ഒരു ക്ലോക്ക് 6.30 മണി എന്ന സമയം കാണിക്കുമ്പോൾ അതിലെ മണിക്കൂർ സൂചിയും മിനുട്ടു സൂചിയും തമ്മിലുള്ള കോൺ അളവ് എത്ര?
Ans: 15ഡിഗ്രി
19.
(
7
5
)(
7
-
5
)
ന്റെ വില എത്ര?
Ans: 2
20. ഇന്ത്യയെ ആക്രമിച്ച ആദ്യ പേർഷ്യൻ രാജാവ്?
Ans: ദാരിയൂസ്
21. ബുദ്ധൻ നിർവ്വാണം പ്രാപിച്ച സ്ഥലം?
Ans: കുശിനനഗരം
22. ഷാലിമാർ പൂന്തോട്ടം നിർമിച്ച ചക്രവർത്തി? G
Ans: ജഹാംഗീർ
23. ചന്ദ്രന്റെ ഉപരിതലത്തിൽ വ്യാപകമായി കാണുന്ന ലോഹം?
Ans: ടൈറ്റാനിയം
24. ഇന്ത്യ വികസിപ്പിച്ചെടുത്ത പൈലറ്റില്ലാത്ത നിരീക്ഷണവിമാനം- നിഷാന്ത്- ആദ്യമായി പരീക്ഷണം നടത്തിയ സ്ഥലം?
Ans: ബാലസോർ
25. കേരളത്തിന്റെ തീരദേശ നീളം:
Ans: 580 കിലോമീറ്റർ
26. സയ്യിദ് വംശം സ്ഥാപിച്ചതാര്?
Ans: കിസർഖാൻ
27. ചാലൂക്യ രാജാക്കന്മാരുടെ തലസ്ഥാനം?
Ans: വാതാപി
28. ശരീരത്തിലെ രാസപരീക്ഷണശാല ?
Ans: കരൾ
29. ഗോൾഡൻ ബ്രൗൺ ബ്രിട്ടീഷ് പ്രധാനമന്ത്രിയായ വർഷം?
Ans: 2007
30. ഷോളയാർ അണക്കെട്ട് ഏതു നദിയിലാണ്?
Ans: ചാലക്കുടിയാർ
31. നാലാമത്തെ മഹാബുദ്ധ സമ്മേളനം നടന്ന സ്ഥലം ?
Ans: കാശ്മീർ
32. ബ്രിട്ടീഷ് ഇന്ത്യയിലെ ആദ്യത്തെ ഗവർണ്ണർ ജനറൽ :
Ans: വാറൻഹേസ്റ്റിംഗ്സ്
33. സ്റ്റീൽ ഏതെല്ലാം ലോഹം ചേർന്നതാണ്?
Ans: ഇരുമ്പ്, കാർബൺ
34. യുണെറ്റഡ് നേഷൻസ് എൻവയോൺമെൻറ്
പ്രോഗ്രാമിന്റെ (UNEP) ആസ്ഥാനം?
Ans: നൈറോബി
35. ഏറ്റവും കൂടുതൽ പുകയില കൃഷി നടത്തുന്ന ജില്ല?
Ans: കാസർഗോഡ്
36. മഹാത്മാഗാന്ധി പങ്കെടുത്ത ഒരേ ഒരു വട്ടമേശ സമ്മേളനം?
Ans: രണ്ടാം വട്ടമേശ സമ്മേളനം
37. സൈമൺ കമ്മീഷൻ വിരുദ്ധ സമരത്തെത്തുടർന്നു നടന്ന ലാത്തിച്ചാർജിൽ അന്തരിച്ച നേതാവ്?
Ans: ലാലാ ലജ്പത്‌റായി
38. ചെടികളുടെ വളർച്ച അളക്കാൻ ഉപയോഗിക്കുന്നത്?
Ans: ക്രെസ്ക്കോഗ്രാഫ്
39. മുഗൾ സാമ്രാജ്യം സ്ഥാപിച്ചത് ഏത് യുദ്ധമാണ്?
Ans: ഒന്നാം പാനിപ്പത്ത് യുദ്ധം
40. ബ്രിട്ടീഷ് ഇന്ത്യൻ പ്രോവിൻസുകളിൽ ദ്വിഭരണം ഏർപ്പെടുത്തിയത് ഏത് വർഷം മുതൽ?
Ans: 1919
41. മാർബിളിന്റെ രാസനാമം?
Ans: കാൽസ്യം കാർബണേറ്റ്
42. വിസ്തീർണം ഏറ്റവും കുറവുള്ള ജില്ല?
Ans: ആലപ്പുഴ
43. ‘ഇന്ത്യ ഇന്ത്യക്കാർക്ക്’ എന്ന ആഹ്വാനം ആദ്യം മുഴക്കിയതാര്?
Ans: ദയാനന്ദ സരസ്വതി
44. 1922- ൽ ഗാന്ധിജി നിയമ ലംഘന പ്രസ്ഥാനം പിൻവലിക്കുവാനുണ്ടായ കാരണം:
Ans: ചൗരി ചൗരിയിൽ നടന്ന അക്രമ പ്രവർത്തനം
45. വൈദ്യുതിയുടെ ചാലകബലം അളക്കുന്ന യൂണിറ്റ്
Ans: ജൂൾ
46. കയ്യൂർ സമരം നടന്നത് ഏത് ജില്ലയിലാണ്?
Ans: കാസർകോട്
47. 'ജിസിയ','ജാഗീർ' തുടങ്ങിയവ നടപ്പിലാക്കിയ ഡൽഹി സുൽത്താൻ:
Ans: ഫിറോസ്ഷാ തുഗ്ലക്ക്
48. 1906-ൽ മുസ്ലിം ലീഗ് രൂപീകരിക്കുന്നതിന് നേതൃത്വം കൊടുത്തതാര്?
Ans: ആഗാ ഖാൻ
49. കൃത്രിമ മഴ പെയ്യാൻ ഉപയോഗിക്കുന്ന ലവണം:
Ans: സിൽവർ അയഡൈഡ്
50. ഏറ്റവും വിശാലമായ സാമ്രാജ്യത്തിന്റെ അധിപനായിരുന്ന ഡൽഹി സുൽത്താൻ:
അലാവുദ്ദീൻ ഖിൽജി
51. ഇന്ത്യൻ നാഷണൽ കോൺഗ്രസ് എന്ന പേര് നിർദ്ദേശിച്ചതാര്?
Ans: ദാദാഭായ് നവറോജി
52. മനുഷ്യശരീരത്തിലെ അസ്ഥികളുടെ എണ്ണം:
Ans: 206
53. 1861-ൽ തുറന്ന കേരളത്തിലെ ആദ്യത്തെ തീവണ്ടിപ്പാത
Ans: ബേപ്പൂർ- തിരൂർ ലൈൻ
54. ഇന്ത്യയിൽ കോളനി സ്ഥാപിച്ച ആദ്യത്തെ പാശ്ചാത്യരാജ്യം:
Ans: പോർച്ചുഗൽ
55. അഖിലേന്ത്യാ സ്വഭാവമുള്ള ആദ്യത്തെ രാഷ്ട്രീയ സംഘടനയായ ഇന്ത്യൻ അസോസിയേഷൻ രുപീകരിച്ചതാര്?
Ans: സുരേന്ദ്രനാഥ് ബാനർജി
56. പ്രായപൂർത്തിയായ ഒരു പുരുഷന്റെ ശരീരത്തിലെ രാസദ്രവ്യങ്ങളിൽ ജലാംശം എത്ര ?
Ans: 61.6%
57.പരുത്തിക്കരിമണ്ണ്(Black soil) കൊടുത്താൽ കാണപ്പെടുന്നത് ഏത് ജില്ലയിലാണ്?
Ans: പാലക്കാട്
58. തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങൾ നിലവിൽ വന്നത് ഏത് വൈസ്രോയിയുടെ കാലത്താണ് ?
Ans: റിപ്പൺ പ്രഭു
59. ഏറ്റവും വലിയ ദ്വീപ സമൂഹം(Archipelago) ഏതാണ് ?
Ans: ഓസ്ട്രേലിയ
60. കണിക്കൊന്ന ഏത് സംസ്ഥാനത്തിന്റെ ഔദ്യോദിക പുഷ്പം :
Ans: കേരളം
61. My grandfather…...for a walk every morning
Ans: goes
62. No letters......... by the postman this evening
Ans: have been delivered
63. The flood…….. the whole village
Ans: will destroy
64. When I arrived at his house he……..his lunch
Ans: was taking
65. This boy is afraid………... the dog
Ans: of
66. She was quite overcome……….emotion
Ans: with
67. In a democracy everyone... obey the laws of the country
Ans: ought to
68. Is there……...hospital in your village?
Ans: a
69. You are a nice girl,......... ?
Ans: aren’t you
70. ……….do you get up in the morning?
Ans: When
71. I……..go to the movies
Ans: seldom
72. …….beautiful she is!
Ans: How
73. The synonym of ‘vigilant’ is
Ans: watchful
74. The synonym of ‘frugal’ is
Ans: stingy
75. The antonym of ‘diligent’ is
lazy
76. what….. an apple fall?l.
Ans: makes
78. മഴ പെയ്തു:എങ്കിലും ചൂട് കുറഞ്ഞില്ല: അടിവരയിട്ട പദം ഏതു ശബ്ദവിഭാഗത്തിൽപ്പെടുന്നു?
Ans: ദ്യോതകം
താഴെ കൊടുക്കുന്നവയിൽ ശരിയായ തർജമ എഴുതുക
79. Hockey is the national game of India
Ans: ഇന്ത്യയുടെ ദേശീയവിനോദമാണ് ഹോക്കി
80. The Sword is not as mighty as the Pen
Ans: വാളിന് പേനയോളം ശക്തിയില്ല
81.As you sow so you reap
Ans: വിതയ്ക്കുന്നതേ കൊയ്യൂ
82. 'പൂമ്പൊടി' എന്ന പദം പിരിച്ചെഴുതുന്നത്
Ans: പൂപൊടി
83. ബസ്നേരം വൈകിയിരിക്കുന്നു; അതു പതിവാ ണ്- ഇത്:
Ans: സങ്കീർണകവാക്യം.
2009 എൽ.ഡി.സി
(സ്പെഷ്യൽ റിക്രൂട്ടമെന്റ്)
1. വിവരാവകാശ നിയമം നിലവിൽ വന്ന വർഷം:
Ans: 2005
2. ഇന്ത്യയിലെ ആദ്യത്തെ റബ്ബർ ഡാം സ്ഥിതി ചെയ്യുന്ന സംസ്ഥാനം :
Ans: മധ്യപ്രദേശ്
3. ‘പ്ലാൻഡ് ഇക്കോണമി ഓഫ് ഇന്ത്യ' ആരുടെ പുസ്തകമാണ്?
Ans: ഡോ. എം. വിശ്വേശ്വരയ്യ
4. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യാ ഗ്രൂപ്പിനെ ദേശസാത്കരിച്ച വർഷം:
Ans: 1955
5. റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ ആസ്ഥാനം:
Ans: ബോംബെ
6. 'മഞ്ഞവിപ്ലവം’ (Yellow Revolution) സൂചിപ്പിക്കുന്നത് അത്ഭുതകരമായ: Ans: എണ്ണക്കുരുക്കളുടെ ഉത്പാദനം
7. ഒന്നാം ധനകാര്യ കമ്മീഷൻ ചെയർമാൻ:
Ans: കെ.സി. നിയോഗി
8. കൊങ്കൺ റെയിലിന്റെ ആകെ ദൂരം:
Ans: 760 കി .മീ.
9. ഇന്ത്യൻ തപാൽ മേഖലയിൽ സ്പീഡ് പോസ്റ്റ് ഏർപ്പെടുത്തിയ വർഷം: Ans: 1986
10. ഒരു ഫാതം (Fathom) എത്ര അടിയാണ്?
Ans: 6 അടി
11. എന്താണ് ‘ബ്ലൂ മൂൺ' (Blue Moon)?
Ans: ഒരുമാസത്തിൽ തന്നെ രണ്ടാമതു വരുന്ന പൂർണ ചന്ദ്രൻ
12. ജിപ്സം സിമൻറിൽ ചേർക്കുന്നത് എന്തിന്?
Ans: സിമൻറ് കട്ടപിടിക്കാതിരിക്കാൻ
13. കൃത്രിമമായി പഴങ്ങൾ പഴുപ്പിക്കാൻ ഉപയോഗിക്കുന്ന രാസപദാർഥം?
Ans: കാർബൈഡ്
14. എല്ലാവർക്കും നൽകാവുന്ന രക്തഗ്രൂപ്പ് :
Ans: ഒ ഗ്രൂപ്പ്
15. ഊർജതന്ത്രത്തിൽ നോബൽ സമ്മാനം നേടിയ ഇന്ത്യൻ ശാസ്ത്രജ്ഞൻ:
Ans: ഡോ. സി.വി. രാമൻ
16. വിറ്റാമിൻ 'കെ' എന്തിന് സഹായിക്കുന്നു?
Ans: രക്തം കട്ടപിടിക്കാൻ(ക്ലോട്ട് ചെയ്യാൻ)
17. ലോക പരിസ്ഥിതി ദിനം:
Ans: ജൂൺ 5
18. കൃത്രിമ മഴ ഉണ്ടാക്കാൻ ഉപയോഗിക്കുന്ന രാസപദാർഥം:
Ans: സിൽവർ അയോഡൈഡ്
19. വിറ്റമിൻ 'ബി'യുടെ അഭാവം മൂലം ഉണ്ടാകുന്നരോഗം :
Ans: ബെറി ബെറി
20. മാർബിളിന്റെ രാസനാമം:
Ans: കാത്സ്യം കാർബണേറ്റ്
21. മനുഷ്യശരീരത്തിലുള്ള എല്ലുകളുടെ എണ്ണം:
Ans: 206
22. പാലിനെ തൈരാക്കി മാറ്റുന്ന സൂക്ഷ്മാണു:
Ans: ബാക്ടീരിയ
23. ജ്ഞാനപീഠം ലഭിച്ച ആദ്യത്തെ മലയാള കവി:
Ans: ജി. ശങ്കരക്കുറുപ്പ്
24. 'എന്റെ കഥ’ ആരുടെ ആത്മകഥയാണ്?
Ans: മാധവിക്കുട്ടി (കമലാ സുരയ്യ)
25. 'കേരള സിംഹം' എന്നറിയപ്പെട്ടിരുന്നത്:
Ans: പഴശ്ശിരാജ
26. 'വിലാസിനി' എന്ന പേരിൽ അറിയപ്പെട്ടിരുന്ന എഴുത്തുകാരൻ?
Ans: എം.കെ. മേനോൻ
27. ഇന്ത്യയിലെ ആദ്യത്തെ സമ്പൂർണ സാക്ഷരതാ നഗരം:
Ans: കോട്ടയം
28. കേരളത്തിലെ ആദ്യത്തെ ഗവർണർ:
Ans: ബി. രാമകൃഷ്ണറാവു
29. കേരളത്തിലെ ആദ്യത്തെ റെയിൽവെ ലൈൻ:
Ans: ബേപ്പൂർ-തിരൂർ
30. കേരളത്തിലെ ആദ്യത്തെ കോളേജ്
CMS കോളേജ്
31. ഏറ്റവും കൂടുതൽ കാലം ബഹിരാകാശത്തു ചിലവഴിച്ച വനിത:
Ans: സുനിതാ വില്യംസ്
32. മൗര്യസാമ്രാജ്യം നിലനിന്നിരുന്ന കാലഘട്ടം;
Ans: 300-200 ബി സി
33. ലോത്തൽ പട്ടണം സ്ഥിതി ചെയ്തിരുന്ന ഇന്നത്തെ സംസ്ഥാനം :
Ans: ഗുജറാത്ത്
34. ചാണക്യന്റെ (കൗടില്യ) സംഭാവനകൾകൊണ്ട് അനുഗ്രഹിക്കപ്പെട്ട സാമ്രാജ്യം:
Ans: മൗര്യസാമ്രാജ്യം
35. ഇന്ത്യയിൽ ആദ്യമായി മുസ്ലിം ആക്രമണം നടത്തിയ അറബ് ഗവർണർ:
Ans: മുഹമ്മദ് ബിൻ കാസിം
36. ജാലിയൻ വാലാബാഗ് കൂട്ടക്കൊല നടന്ന കാലത്തെ വൈസ്രോയി:
Ans: ലോർഡ് ചെംസ്ഫോർഡ്
37. ഒന്നാം പാനിപ്പട്ട് യുദ്ധത്തിൽ പരാജയപ്പെട്ട രാജ്യം :
Ans: ഇബ്രാഹിം ലോധി .
38. ഹിന്ദി ദേശീയ ഭാഷയായി അംഗീകരിച്ച രാജ്യം:
Ans: ഇന്ത്യ
39. രാജീവ്ഗാന്ധിയുടെ സമാധിസ്ഥലത്തിന്റെ പേര് :
Ans: വീർ ഭൂമി
40. ബംഗാൾ ഗസറ്റ് തുടങ്ങിയ വർഷം:
Ans: 1780
41. 'ബംഗദർശന' എന്ന ബംഗാളി മാസികയുടെ സ്ഥാപകൻ :
Ans: ബങ്കിം ചന്ദ്ര ചാറ്റർജി
42. അതിർത്തിഗാന്ധി എന്നറിയപ്പെടുന്ന ദേശീയ നേതാവ്:
Ans: അബ്ദുൾ ഗാഫർഖാൻ
43. ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിന്റെ ആദ്യത്തെ ഇന്ത്യൻ വനിതാ പ്രസിഡൻറ്:
Ans: ശ്രീമതി ആനിബസൻറ്
44. ഐ.സി.എസ്. പാസ്സായ ആദ്യത്തെ ഇന്ത്യക്കാരൻ:
Ans: സത്യേന്ദ്രനാഥ് ടാഗോർ
45. 'ലീലാവതി’ എന്നറിയപ്പെട്ടിരുന്ന ‘സിദ്ധാന്തശിരോമണി'യുടെ കർത്താവ്:
Ans: ഭാസ്കരാചാര്യ
46. നർമദാ ബചാവോ ആന്തോളന് നേതൃത്വം നൽകിയ വനിത:
Ans: മേധാപട്കർ
47. We won’t go out unless it…….....raining.
Ans: stops
48. The girls……….. he praised were delighted.
Ans: whom
49. Rashid was sorry when he……...of your illness.
Ans: heard .
50. When they went home late they found that burglars…….into their house
Ans: had broken
51. The meaning of ‘weary’ is:
Ans: causing tiredness
52. ‘Demeanour’ means:
Ans: behaviour
53. I expressed the hope that he might….. recover
Ans: speedily
54. Please use my knife to cut it….
Ans: with
55. In the suitcase I found………….shirt.
Ans: an old white cotton
56. ……...tired, Raju went to bed early
Ans: being
57. As Shirly was walking too fast I could not…….with her.
Ans: keep up
58.An ‘architect’ is to ‘building’, as a ‘cobler’ is to:
Ans: Shoes
59. Opposite of the word ‘fragile’ is:
Ans: Unbreakable
60. Opposite of the word ‘perilous’ is:
Ans: safe
61. When I went in every seat in the auditorium….taken
Ans: was
62. Sita……. .to the radio when a lizard fell on her arm.
Ans: was listening
63. Opportunity seldom knocks…..
Ans: twice
64. Her mother works for……….insurance company in Delhi
Ans: an
65. You can have another cup,....... ?
Ans: can’t you
67. 4521418224 എന്ന സംഖ്യയുടെ നവശേഷം (modulo 9) എത്ര ?
Ans: 6
68. താഴെക്കൊടുത്ത സംഖ്യകളിൽ 8 കൊണ്ട് നിശ്ശേഷം ഹരിക്കാൻ കഴിയാത്ത സംഖ്യ ഏത്?
(a)953368 (b) 529418
(c) 848320 (d)743416
Ans: 529418
69. 896X896-204X204 ...
Ans: 761200
70. 45 20; 66 36; 67 ........
Ans: 42
71. രാഘവൻ ഒരു ക്യൂവിന്റെ മുന്നിൽ നിന്നും പിന്നിൽനിന്നും പതിനൊന്നാമതാണെങ്കിൽ ആ ക്യൂവിൽ ആകെ എത്രപേർ ഉണ്ടാകും?
Ans: 21
72. 12 മണിമുതൽ 5 മണി 10 മി. വരെ ഒരു ക്ലോക്കിന്റെ മണിക്കൂർ സൂചി എത്ര ഡിഗ്രി തിരിയും?
Ans: 155 ഡിഗ്രി
73.ഒരു ഷെയറിന്റെ വില 10 രൂപയാണ്. ഡിസ്‌കൗണ്ട് 75 പൈസയും ബ്രോക്കറേജ് 25 പൈസയും ആയാൽ 96 ഷെയറിന്റെ വിലയെത്ര?
Ans: 912
74. കൂട്ടത്തിൽ ചേരാത്ത സംഖ്യ ഏത്?
3, 5, 7, 12, 17, 19
Ans: 12
75. SNAKE ANSSEK; LENGTH NELHTG; NATIONAL ?
Ans: ITANLAN0
76. ദീർഘചതുരം വൃത്തവും , വൃത്തം ബിന്ദുവും, ബിന്ദു ത്രികോണവുമാണെങ്കിൽ ചക്രത്തിന്റെ രൂപമെന്ത്?
Ans: ത്രികോണം
77. തുടക്കത്തിൽ ഒരു ക്ലാസിന്റെ ശരാശരി പ്രായം 15. പുതിയതായി ചേർന്ന 5 കുട്ടികളുടെ ശരാശരി പ്രായം 12.5. ക്ലാസ്സിന്റെ ശരാശരി പ്രായം 6 മാസം കുറഞ്ഞു. തുടക്കത്തിൽ ക്ലാസ്സിൽ എത്ര കുട്ടികളുണ്ടായിരുന്നു ?
Ans: 20
78. താഴെ കൊടുത്തിരിക്കുന്ന സംഖ്യാശ്രേണിയിൽ 5-നെ തുടർന്നു വരുന്നതും എന്നാൽ 3-നു മുൻപിൽ അല്ലാത്തതുമായ എത്ര 8 ഉണ്ട്?
5 8 3 7 5 8 6 3 8 5 4 5 8 4 7 6 5 5 8 3 5 8 7 5 8 2 8 5
Ans: 4
79. മഞ്ഞുകട്ടക്ക് ജലം എന്നതു പോലെ ജലത്തിന്
Ans: നീരാവി
80. രാമു അയാളുടെ വരുമാനത്തിന്റെ ശതമാനത്തേക്കാൾ 50 രൂപ കൂടുതൽ ചെലവാക്കുന്നു. രാമു ചെലവാക്കിയത് 563 രൂപയാണെങ്കിൽ
അയാളുടെ വരുമാനമെത്ര ?
Ans: രൂ 5,700
81. വിട്ടു പോയ ആക്കം ഏത്?
2,6,11,17,...
Ans: 24
82. കൂട്ടത്തിൽ ചേരാത്തതിനെ കണ്ടെത്തുക
(a)ചതുരം (b)ത്രികോണം
(c)ദീർഘചതുരം (c)വൃത്തം
Ans: വൃത്തം
83. 16cm നീളവും 9cm വീതിയുമുള്ള ഒരു ദീർഘചതുരത്തിൽ ഉൾകൊള്ളിക്കാവുന്ന ഏറ്റവും വലിയ
ചതുരത്തിന്റെ വിസ്തീർണമെത്ര?
Ans: 81 cm^2
84. വിട്ടുപോയ അക്കം പൂരിപ്പിക്കുക.
32, 34,48,..., 64. 68
Ans: 51
85. COLD എന്ന വാക്ക് XLOW എന്നെഴുതിയാൽ 'PROUD' എന്ന വാക്ക് എങ്ങനെയെഴുതാം?
Ans: KILFW
86. 11നും 90-നുമിടയിൽ 7 കൊണ്ട് നിശ്ലേഷം ഹരി ക്കാവുന്ന എത്ര സംഖ്യകൾ ഉണ്ട്?
Ans: 11
87. 12, 15, 20, 27 എന്നീ സംഖ്യകൾ കൊണ്ട് നിശ്ലേഷം ഹരിക്കാവുന്ന ഏറ്റവും ചെറിയ എണ്ണൽ സംഖ്യ ഏത്?
Ans: 540
88. A,B എന്ന രണ്ട് പൈപ്പുകൾ, പ്രത്യേകമായി ഉപയോഗിച്ചാൽ ഒരു പാത്രം നിറയ്ക്കാൻ യഥാക്രമം 20-ഉം 30-ഉം മിനുട്ടെടുക്കും രണ്ട് പൈപ്പുകൾ ഒന്നിച്ചുപയോഗിച്ചാൽ പാത്രം നിറയാൻ എത്ര സമയമെടുക്കും?
Ans: 12 മിനുട്ട്
89. 35 ആളുകളുള്ള ഒരു ഗ്രൂപ്പിൽ 16 പേർ കാപ്പിയും 25 പേർ ചായയും ഇഷ്ടപ്പെടുന്നവരാണ്. രണ്ടും ഇഷ്ടപ്പെടാത്തവർ 2 പേരാണെങ്കിൽ കാപ്പിയും ചായയും ഇഷ്ടപ്പെടുന്നവരെത്ര?
Ans: 6
90. ബന്ധം കണ്ടെത്തി പൂരിപ്പിക്കുക പുക: മലിനീകരണം:: യുദ്ധം: ...
Ans: മരണം
91. വിട്ടുപോയ അക്കം പൂരിപ്പിക്കുക
5, 9, 15, 23, 33,45
Ans: 59
92. ‘QUESTION’എന്ന വാക്ക് NXBVQLLQ എന്നെഴുതാമെങ്കിൽ ‘REPLY’എങ്ങനെയെഴുതും?
Ans: OHMOV
93. താഴെക്കൊടുത്ത ശ്രേണിയിലെ തെറ്റായ സംഖ്യ ഏത്?
11, 2, 21, 3, 32, 4, 41, 5, 51, 6
Ans: 32