ഏപ്രിൽ  14 - കേരളചരിത്രം Ⅰ (18-ാം നൂറ്റാണ്ട് വരെ)

Top score (First 20)

# Name Score
1 Shajia PP 23
2 Unnikrishnan 22
3 Arjun 21
4 Anjana Arjun 21
5 Arun KP 20
6 VISHNU PRASAD KB 20
7 Arundhathi Rajesh 19
8 ALEN V 19
9 Hisham 19
10 LINCY ANOOP 18
11 Ashwin mt 17
12 Nisha P 17
13 Biju A M 17
14 Shailesh 16
15 Rahul tp 16
16 രഞ്ജിത്ത് എം.പി 16
17 Bhagya 16
18 Hareesh 15
19 Aswin raj 15
20 Harsha bs 15

Answer keys

1. അറബികളുമായുള്ള ദീർഘകാല സമ്പർക്കത്തിലൂടെ അറബി- പേർഷ്യൻ ഭാഷയിൽ നിന്നും മലയാള ഭാഷയിലേക്ക് കടന്നു കൂടിയ പദങ്ങളിൽ പെടാത്തത്?

  • 1. വക്കീൽ

  • 2. തഹസീൽദാർ

  • 3. ജപ്തി

  • 4. അലമാര (Answer)

2. പനിക്കും തലവേദനയ്ക്കൂമുള്ള ഒരു ഭാരതീയ ഔഷധം എന്ന് കുരുമുളകിനെ വിശേഷിപ്പിച്ചത്?

  • 1. മെഗസ്തനീസ്

  • 2. ഹിപ്പോക്രാറ്റസ് (Answer)

  • 3. പ്ലിനി

  • 4. ടോളമി

3. ഇന്ത്യയിലെ യൂറോപ്യൻ ശക്തികളുടെ ആദ്യകോട്ട?

  • 1. ബേക്കൽ കോട്ട

  • 2. അഞ്ചുതെങ്ങ് കോട്ട

  • 3. എയ്ഞ്ജലോ കോട്ട

  • 4. കൊച്ചിയിലെ മാനുവൽ കോട്ട * (Answer)

4. സാമൂതിരിമാരുടെ കിരീടധാരണം എന്തു പേരിലാണറിയപ്പെടുന്നത് ?

  • 1. രേവതി പട്ടത്താനം

  • 2. അരിയിട്ടു വാഴ്ത്തൽ (Answer)

  • 3. വടക്കിരിക്കൽ

  • 4. മടലേറൽ

5. സാമൂതിരിയുടെ സദസ്സിനെ അലങ്കരിച്ചിരുന്ന പതിനെട്ടര കവികളിൽ സംസ്കൃത പണ്ഡിതനല്ലാത്തതിനാൽ അര കവി എന്ന് വിശേഷിപ്പിക്കപ്പെട്ടതാരെ?

  • 1. ഉദ്ദണ്ഢ ശാസ്ത്രികൾ

  • 2. കാക്കശ്ശേരി ദാമോദരഭട്ടതിരി

  • 3. പുനം നമ്പൂതിരി (Answer)

  • 4. ചേന്നാസ് നാരായണൻ

6. ആദ്യ മാമാങ്കം നടന്ന വർഷം?

  • 1. 1755

  • 2. 825

  • 3. 829 (Answer)

  • 4. 841

7. മാർഗദർശിയായ ഇംഗ്ലീഷുകാരൻ എന്ന് കേരളീയർ വിളിച്ചത്?

  • 1. ക്യാപ്റ്റൻ ഹോക്കിൻസ്

  • 2. വില്യം ഹോക്കിൻസ്

  • 3. കേണൽ കനോലി

  • 4. മാസ്റ്റർ റാൽഫ് ഫിച്ച് (Answer)

8. പോർക്ക / ബറാക്കെ എന്ന് പഴയ കാലത്ത് വിളിക്കപ്പെട്ടിരുന്ന പ്രദേശം?

  • 1. വർക്കല

  • 2. പോത്തൻ കോട്

  • 3. പുറക്കാട് (Answer)

  • 4. പാലക്കാട്

9. ഹോർത്തൂസ് മലബാറിക്കസ് അച്ചടിച്ചത് ?

  • 1. ലണ്ടനിൽ

  • 2. ആംസ്റ്റർഡാമിൽ (Answer)

  • 3. തലശ്ശേരിയിൽ

  • 4. കോട്ടയത്ത്

10. സാമൂതിരിയുടെ കഴുത്തിനു നേരെ ചൂണ്ടിയ തോക്കെന്ന് വിശേഷിപ്പിക്കപ്പെട്ട ചാലിയം കോട്ട പറങ്കികളിൽ നിന്ന് പിടിച്ചെടുത്ത കുഞ്ഞാലിമരയ്ക്കാർ?

  • 1. കുട്ടി അലി

  • 2. കുഞ്ഞാലി രണ്ടാമൻ

  • 3. പട്ടു മരയ്ക്കാർ (Answer)

  • 4. കുഞ്ഞാലി നാലാമൻ

11. വടക്ക് കാസർഗോഡ് മുതൽ തെക്ക് കോരപ്പുഴ വരെയും കിഴക്ക് കുടക് മുതൽ പടിഞ്ഞാറ് അറബിക്കടൽ വരെയും വ്യാപിച്ചു കിടന്നിരുന്ന നാട്?

  • 1. കുട്ടനാട്

  • 2. കുടനാട്

  • 3. കോലത്തുനാട് (Answer)

  • 4. വള്ളുവനാട്

12. അതുലൻ ഏത് മൂഷക രാജാവിന്റെ ആസ്ഥാന കവിയായിരുന്നു ?

  • 1. നന്നൻ

  • 2. ശ്രീകണ്ഠൻ (Answer)

  • 3. ആലി രാജ

  • 4. വീര വർമ്മ

13. കേരളത്തിലെ ഏറ്റവും നല്ല നഗരമെന്ന് ഇബിനു ബത്തൂത്ത വിശേഷിപ്പിച്ചത്?

  • 1. മുസിരിസ്

  • 2. നൗറ

  • 3. കൊല്ലം (Answer)

  • 4. അനന്തപുരം

14. എ ഡി 825 ൽ കൊല്ലവർഷം ആരംഭിച്ചത് ആരുടെ കാലത്താണ്?

  • 1. സ്ഥാണു രവിവർമ്മ

  • 2. രാമവർമ കുലശേഖരൻ

  • 3. രാജശേഖര വർമ്മ (Answer)

  • 4. കുലശേഖര വർമ്മ

15. സംസ്കൃത ഗ്രന്ഥമായ മുകുന്ദമാല രചിച്ചത് ?

  • 1. കാളിദാസൻ

  • 2. കുലശേഖര വർമ്മ (Answer)

  • 3. രാജശേഖര വർമ്മ

  • 4. ധർമ്മരാജ

16. ആയി രാജാക്കൻമാരുടെ പിൽക്കാല തലസ്ഥാനം?

  • 1. ആയികുടി

  • 2. പൊതിയിൽ മല

  • 3. നാഞ്ചിനാട്

  • 4. വിഴിഞ്ഞം (Answer)

17. അൽബറൂണി ഹിലി രാജ്യമെന്നും, മാർക്കോ പോളോ എലിനാട് എന്നും വിശേഷിപ്പിച്ച നാട്ടുരാജ്യം?

  • 1. വള്ളുവനാട്

  • 2. കോലത്തുനാട് (Answer)

  • 3. കുറുമ്പ്രനാട്

  • 4. വേണാട്

18. പെരും ചോറ്റുതിയൻ , വാനവരമ്പൻ എന്നീ പേരുകളിൽ അറിയപ്പെട്ട ചേര രാജാവ്?

  • 1. ഉദിയൻ ചേരൻ (Answer)

  • 2. നെടും ചേരലാദൻ

  • 3. ചേരൻ ചെങ്കുട്ടുവൻ

  • 4. ചേരമാൻ പെരുമാൾ

19. സംഘ കാലത്തെ ഭൂമിശാസ്ത്ര മേഖലകളായ തിണകളുമായി ബന്ധപ്പെട്ട് താഴെ കൊടുത്തവയിൽ തെറ്റായ ജോഡി ഏത്?

  • 1. കുറിഞ്ചി - ചേയോൻ

  • 2. പാലൈ - മേയോൻ (Answer)

  • 3. മരുതം - വേന്തൻ

  • 4. നെയ്തൽ - കടലോൻ

20. സംഘ കാലത്ത് ദക്ഷിണേന്ത്യ ഭരിച്ചത് "മൂവേന്തർ"മാരാണ്. മൂവേന്തർമാരിൽ ഉൾപ്പെടാത്തത് ?

  • 1. പാണ്ഡ്യൻമാർ

  • 2. പല്ലവൻമാർ (Answer)

  • 3. ചോളൻമാർ

  • 4. ചേരൻമാർ

21. കേരളത്തിന്റെ സാമൂഹികവും സാമ്പത്തികവും സാംസ്കാരികവും മതപരവുമായ ചരിത്ര വസ്തുതകളിലേക്ക് വെളിച്ചം വീശുന്ന റിഹ് ലത്ത് എന്ന ഗ്രന്ഥത്തിന്റെ കർത്താവ് ?

  • 1. സുലൈമാൻ

  • 2. മാർക്കോ പോളോ

  • 3. ഇബിനുബത്തൂത്ത (Answer)

  • 4. മെഗസ്തനീസ്

22. പരശുരാമൻ നടപ്പാക്കിയതെന്ന് വിശേഷിപ്പിക്കപ്പെടാറുള്ള സ്വർണ്ണ നാണയം ?

  • 1. അനന്തരായൻ പണം

  • 2. ഈയക്കാശ്

  • 3. സെക്വിൻ

  • 4. രാശി (Answer)

23. മുത്തുകൾ വിളയുന്ന നദികളിലൊന്നായി കേരളത്തിലെ പെരിയാറിനെ (ചൂർണി ) വിശേഷിപ്പിക്കുന്ന പ്രാചീന ഗ്രന്ഥം?

  • 1. ഐതരേയാരണ്യകം

  • 2. മഹാഭാരതം

  • 3. അർഥശാസ്ത്രം (Answer)

  • 4. രഘുവംശം

24. കേരളത്തിൽ മനുഷ്യവാസം ആരംഭിച്ചതെന്ന് അനുമാനിക്കപ്പെടുന്ന കാലഘട്ടം?

  • 1. BC 1000

  • 2. BC 600

  • 3. AD 800

  • 4. BC 4000 (Answer)

25. പ്രാചീനകേരളത്തിൽ ക്ഷേത്രസങ്കേതങ്ങളുടെ സ്വത്തുക്കൾ സംരക്ഷിക്കാൻ നിയോഗിക്കപ്പെട്ടിരുന്ന നായർ പടയാളികൾ അറിയപ്പെട്ടിരുന്നത്?

  • 1. നൂറ്റവർ സംഘങ്ങൾ

  • 2. ചങ്ങാതം (Answer)

  • 3. മുന്നൂറ്റവർ

  • 4. അറുന്നൂറ്റവർ

Answer Solution

കേരള ചരിത്രം 1


പ്രാചീന കേരളം

കേരളത്തെക്കുറിച്ച് പരാമർശമുള്ള പുരാണങ്ങൾ?
ans : വായുപുരാണം, മത്സ്യപുരാണം, പത്മ പുരാണം, സ്കന്ദപുരാണം, മാർക്കണ്ഡേയ പുരാണം 
പുരാതനകേരളത്തിലേയ്ക്ക് വെളിച്ചം വീശുന്ന പ്രധാന ഗ്രന്ഥങ്ങൾ?
ans : കേരളപ്പഴമ, കേരള മഹാത്മ്യം, കേരളോത്പത്തികൾ, കേരളദേശ ധർമ്മം, മൂഷക വംശം, ഉണ്ണുനീലിസന്ദേശം, ഉണ്ണിയാടിചരിത്രം, ഉണ്ണിച്ചിരുതേവി ചരിതം, മലബാർമാന്വൽ, ഹോർത്തുസ് മലബാറിക്കസ് എന്നിവ
കേരളപ്പഴമ എന്ന ഗ്രന്ഥത്തിന്റെ കർത്താവ്?
ans : ഹെർമൻ ഗുണ്ടർട്ട് (ബാസൽ ഇവാഞ്ചലിക്കൽ മിഷനറി സൊസൈറ്റിയുടെ പ്രവർത്തകനായിരുന്നു  ഹെർമൻ ഗുണ്ടർട്ട്)
കാളിദാസന്റെ ഏതു കൃതിയിലാണ് കേരളത്തെക്കുറിച്ചുള്ള മനോഹര വിവരണമുള്ളത്?
ans : രഘുവംശം 
കേരളത്തിലെ ഏറ്റവും പുരാതന നിവാസികൾ ഏത് വർഗ്ഗത്തിൽപ്പെട്ടവരാണ്?
ans : നെഗ്രീറ്റോവർഗ്ഗം 
കേരളത്തിൽ നിന്ന് ആയിരത്തോളം വർഷം പഴക്കമുള്ള കപ്പൽ കണ്ടെടുത്ത സ്ഥലം തൈക്കൽ (ചേർത്തല)



പുരാതന ഗ്രന്ഥങ്ങൾ

ചരിത്രപരമായി പ്രാധാന്യം അർഹിക്കുന്ന ആദ്യത്തെ കേരളീയ കൃതി?
ans : മൂഷകവംശം
കേരളത്തെപ്പറ്റി പരമാർശമുള്ളതും കാലം കൃത്യമായി നിർണ്ണയിക്കപ്പെട്ടതുമായ ഏറ്റവും പുരാതന ഗ്രന്ഥം?
ans : വാർത്തികം
കേരളത്തെ സംബന്ധിച്ചുള്ള ഏറ്റവും പുരാതനമായ പരാമർശമുള്ള  സംസ്കൃത ഗ്രന്ഥം?
ans : എെതരേയാരണ്യകം
കേരളത്തിന്റെ ചരിത്ര രേഖകളിൽ ശീമ എന്നറിയപ്പെടുന്ന പ്രദേശം?
ans : ഇംഗ്ലണ്ട്


മഹാശിലായുഗം


ബി.സി.500നും എ.ഡി.300നും ഇടയ്ക്കുള്ള കാലഘട്ടമാണ് മഹാശിലായുഗകാലഘട്ടം.
വയനാട് ജില്ലയിൽ സ്ഥിതി ചെയ്യുന്ന പ്രസിദ്ധമായ ശിലായുഗ ഗുഹകൾ?
ans : എടയ്ക്കൽ ഗുഹ
എടയ്ക്കൽ ഗുഹ സ്ഥിതി ചെയ്യുന്ന മലനിര?
ans : അമ്പുകുത്തി മല
എടയ്ക്കൽ ഗുഹയിലെ ശിലാലിഖിതങ്ങൾ എഴുതാൻ ഉപയോഗിച്ചിരുന്ന ഭാഷ?
ans : ദ്രാവിഡ ബ്രാഹ്മി
കേരളത്തിൽ മഹാശിലായുഗാവശിഷ്ടങ്ങൾ കണ്ടെത്തിയ പ്രധാന സ്ഥലങ്ങൾ?
ans : മറയൂർ (ഇടുക്കി), പോർക്കുളം (തൃശൂർ) കുപ്പകൊല്ലി (വയനാട്), മങ്ങാട് (കൊല്ലം), ആനക്കര(പാലക്കാട്)
മഹാശിലായുഗസ്മാരകത്തിന്റെ ഭാഗമായ മുനിയറകൾ കണ്ടെത്തിയത്?
ans : മറയൂർ താഴ്വരയിൽ നിന്ന് 
മഹാശിലായുഗകാലത്തെ ശവക്കല്ലറകൾ കണ്ടെത്തിയ സ്ഥലങ്ങൾ?
ans : ചേരമങ്ങാട് (തൃശ്ശൂർ), കടനാട് (കോട്ടയം) അഴീക്കോട് (മലപ്പുറം)
കുടക്കല്ലു പറമ്പ് എന്നു പ്രാദേശികമായി അറിയപ്പെടുന്ന മഹാശിലായുഗ പ്രദേശം?
ans : ചേരമങ്ങാട് 
കേരളത്തിൽ കണ്ടെത്തിയ ശാസനങ്ങൾ എഴുതുവാൻ ഉപയോഗിച്ചിരിക്കുന്ന ഭാഷ?
ans : വട്ടെഴുത്ത് ലിപിയിലുള്ള മലയാളം
മലയാളം ലിപി പ്രത്യക്ഷപ്പെട്ട ആദ്യ ശാസനമാണ് വാഴപ്പള്ളി ശാസനം. 7.റോമൻ നാണയമായ 'ദിനാറ'യെക്കുറിച്ച് പരാമർശിക്കുന്ന ഏറ്റവും പുരാതന ലിഖിതമാണ്?
ans : വാഴപ്പള്ളി ശാസനം

നടുക്കല്ല്


പ്രാചീനകാലത്ത് മൃതാവശിഷ്ടങ്ങൾ അടക്കം ചെയ്ത വലിയ മൺഭരണികൾ?
ans : നന്നങ്ങാടികൾ (burial urns)
നന്നങ്ങാടികൾ ധാരാളമായി കണ്ടെത്തിയത്?
ans : എങ്ങണ്ടിയൂർ (തൃശൂർ) 
മൃതാവശിഷ്ടങ്ങളുടെ മീതെ നാട്ടുന്ന വലിയ ഒറ്റക്കല്ലുകൾ 
ans : വീരക്കല്ല് (നടുക്കല്ല്)

തരിസ്സാപ്പള്ളി 


കേരളത്തിലെ ക്രിസ്ത്യാനികളെപ്പറ്റി കൃത്യമായി രേഖപ്പെടുത്തിയിരിക്കുന്ന ആദ്യ ശാസനം?
ans : തരിസാപ്പള്ളി ശാസനം 
കേരളത്തിലെ നാടുവാഴികളെക്കുറിച്ചുള്ള ആദ്യ പരാമർശം കാണപ്പെടുന്ന ശാസനം?
ans : തരിസാപ്പള്ളി 
കൃത്യമായി  തീയതി നിശ്ചയിക്കാൻ കഴിഞ്ഞിട്ടുള്ള കേരളത്തിലെ ആദ്യ ശാസനം ?
ans : തരിസാപ്പള്ളി ശാസനം 
തരിസ്സാപ്പള്ളി ശാസനം പുറപ്പെടുവിച്ച കുലശേഖര രാജാവ്?
ans : സ്ഥാണു രവിവർമ്മ (എ.ഡി. 849)
തരിസ്സാപ്പള്ളി ശാസനം എഴുതിയത്?
ans : അയ്യനടികൾ തിരുവടികൾ (വേണാട് ഗവർണർ) 
കോട്ടയം ചേപ്പേട്, സ്ഥാണു രവിശാസനം എന്നീ പേരുകളിൽ അറിയപ്പെടുന്ന ശാസനം?
ans : തരിസ്സാപ്പള്ളി ശാസനം
തരിസ്സാപ്പള്ളി ശാസനവുമായി ബന്ധപ്പെട്ട സിറിയൻ ക്രിസ്ത്യാനി നേതാവ്?
ans : മാർ സാപിർ ഈസോ
തരിസ്സാപ്പള്ളി ശാസനം ഇപ്പോൾ സൂക്ഷിച്ചിരിക്കുന്നത് കോട്ടയത്തെ സിറിയൻ ക്രിസ്ത്യൻ പള്ളിയിൽ

വാഴപ്പള്ളി ശാസനം


കേരളത്തിൽ നിന്നും കണ്ടെത്തിയ ആദ്യത്തെ ചരിത്ര രേഖ?
ans : വാഴപ്പള്ളി ശാസനം
വാഴപ്പള്ളി ശാസനം പുറപ്പെടുവിച്ച രാജാവ്?
ans : രാജശേഖര വർമ്മൻ
കേരളത്തിന് റോമുമായുള്ള ബന്ധത്തെപ്പറ്റി പരാമർശിക്കുന്ന ശാസനം?
ans : വാഴപ്പള്ളി ശാസനം 
നമഃശിവായ എന്ന വന്ദന വാക്യത്തോടെ ആരംഭിക്കുന്ന ശാസനം?
ans : വാഴപ്പള്ളി ശാസനം
മറ്റുള്ള ശാസനങ്ങൾ ആരംഭിക്കുന്നത് ‘സ്വസ്ത്രിശ്രീ' എന്ന വന്ദന വാക്യത്തോടെയാണ്. 
വാഴപ്പള്ളി ശാസനത്തിൽ 'പരമേശ്വര ഭട്ടാരകൻ' എന്ന്  വിശേഷിപ്പിക്കുന്നത്.

പ്രധാന ശാസനങ്ങൾ  


വാഴപ്പള്ളി ശാസനം - രാജശേഖര വർമ്മൻ
തരിസാപ്പള്ളി ശാസനം - സ്ഥാണു രവിവർമ്മ
പാലിയം ശാസനം - വികമാദിത്യവരഗുണൻ
മാമ്പള്ളി ശാസനം - ശ്രീ വല്ലഭൻ കോത 
ജൂത ശാസനം - ഭാസ്കര രവിവർമ്മ
മണലിക്കര ശാസനം - രവി കേരള വർമ്മൻ
തിരുവതി ശാസനം - വീരരാമവർമ്മ
ചോക്കൂർ ശാസനം - ഗോദരവിവർമ്മ 
ഹജൂർ ശാസനം - കരുനന്തടക്കൻ
കൊല്ലവർഷം രേഖപ്പെടുത്തിയതായി കണ്ടെത്തിയിട്ടുള്ള ആദ്യത്തെ ശാസനം?
ans : മാമ്പള്ളി ശാസനം
കേരളത്തിനു പുറത്തു നിന്ന് ലഭിച്ചിട്ടുള്ള കേരളപരാമർശമുള്ള ആദ്യത്തെ പ്രാചീന രേഖ? 
ans : അശോകന്റെ രണ്ടാം ശിലാശാസനം 
കേരളത്തെ കീഴടക്കിയതായി ശാസനം പുറപ്പെടുവിച്ച ചാലൂക്യ രാജാവ്?
ans : പുലികേശി ഒന്നാമൻ 
ദേവദാസി സമ്പ്രദായത്തെക്കുറിച്ച് പ്രതിപാദിക്കുന്ന ശാസനം?
ans : ചോക്കൂർ ശാസനം
ശ്രീമൂലവാസത്തെ ബുദ്ധക്ഷേത്രത്തിനുവേണ്ടി ഭൂമിദാനം ചെയ്യുന്നതായി പരാമർശിക്കുന്ന ശാസനം?
ans : പാലിയം ശാസനം
ചോളന്മാരുടെ കേരള ആക്രമണത്തെക്കുറിച്ച് വിവരം നൽകുന്ന ശാസനം?
ans : തിരുവിലങ്ങാട് ശാസനം
എ.ഡി. 1000 മാണ്ട് ഭാസ്കരരവിവർമ്മൻ ഒന്നാമന്റെ കാലത്ത് തയ്യാറാക്കപ്പെട്ട ശാസനമാണ്?
ans : ജൂത ശാസനം
ജൂതശാസനത്തിൽ  ഏത് പേരിലാണ് മുസിരിസ് രേഖപ്പെടുത്തിയിരിക്കുന്നത്?
ans : മുയിരിക്കോട് 



മധ്യകാല കേരളം 


നാടുവഴികളുടെ രക്ഷാസംഘങ്ങളായ സേനാവിഭാഗങ്ങൾ അറിയപ്പെട്ടിരുന്നത്?
ans : നൂറ്റവർ സംഘങ്ങൾ
പ്രാചീനകേരളത്തിൽ ക്ഷേത്രസങ്കേതങ്ങളുടെ സ്വത്തുക്കൾ സംരക്ഷിക്കാൻ നിയോഗിക്കപ്പെട്ടിരുന്ന നായർ പടയാളികൾ അറിയപ്പെട്ടിരുന്നത്?
ans : ചങ്ങാതം
കേരളത്തിലെ നാടുവാഴികളെ നിയന്ത്രിക്കുന്നതിനുള്ള പ്രാദേശിക സമിതികൾ?
ans : മുന്നൂറ്റവർ, അറുന്നൂറ്റവർ


സത്യപരീക്ഷകൾ


ജലപരീക്ഷ, അഗ്നിപരീക്ഷ, വിഷപരീക്ഷ, തുക്കു പരീക്ഷ എന്നിവയായിരുന്നു മധ്യകാല കേരളത്തിലെ കുറ്റവിചാരണ രീതി
സത്യ പരീക്ഷയുടെ തരം നിശ്ചയിക്കുന്നത് കുറ്റക്കാരന്റെ ജാതി നോക്കിയായിരുന്നു. തൂക്കുപരീക്ഷ,ബ്രാഹ്മണർക്കും, അഗ്നിപരീക്ഷ ക്ഷത്രിയർക്കും. ജലപരീക്ഷ വൈശ്യർക്കും, വിഷപരീക്ഷ ശൂദ്രർക്കും ആയിരുന്നു. 
കുറ്റവാളി എന്നു സംശയിക്കുന്ന ആളുടെ തൂക്കം എടുത്തതിനുശേഷം അയാളുടെ പേരിൽ ചുമത്തപ്പെട്ട കുറ്റങ്ങൾ ഓലയിലെഴുതി ശരീരത്തിൽകെട്ടി വീണ്ടും തൂക്കിനോക്കുന്നു. തൂക്കം കൂടിയിട്ടില്ലെങ്കിൽ നിരപരാധിയായി സ്ഥിരീകരിക്കുന്നു. ഇതാണ് തൂക്കുപരീക്ഷ
പ്രാചീന കാലത്ത് നമ്പൂതിരി സ്ത്രീകളുടെ സദാചാര ലംഘനവുമായി ബന്ധപ്പെട്ട് നടത്തിയിരുന്ന ശിക്ഷ?
ans : സ്മാർത്തവിചാരം
നമ്പൂതിരി സമുദായത്തിന്റെ മറ്റൊരു സത്യ പരീക്ഷയായിരുന്നു  ശുചീന്ദ്രം കൈമുക്ക്. ഇത് നിർത്തലാക്കിയത് സ്വാതിതിരുനാളാണ്.


വേണാട് 


കുലശേഖര കാലഘട്ടത്തിനുശേഷം നിലവിൽവന്ന ശതമായ രാജവംശം?
ans : വേണാട് രാജവംശം
പിൽക്കാലത്ത് തിരുവിതാംകൂർ എന്ന പേരിൽ  മാർത്താണ്ഡവർമ്മയുടെ കീഴിൽ ശക്തിപ്രാപിച്ച നാട്ടുരാജ്യം?
ans : വേണാട്
വേണാട് രാജ്യത്തിന്റെ ആസ്ഥാനം?
ans : കൊല്ലം
വേണാടിനെ ഒരു സ്വതന്ത രാജ്യമാക്കി മാറ്റിയ ഭരണാധികാരി?
ans : രാമവർമ്മ കുലശേഖരൻ
വേണാട്ടിലെ യുവരാജാവിന്റെ സ്ഥാനപ്പേര്?
ans : തൃപ്പാപ്പൂർ മൂപ്പൻ
വേണാടിന്റെ തലസ്ഥാനം തിരുവിതാംകോടുനിന്നും കൽക്കുളത്തേക്കു മാറ്റിയത്?
ans : രവിവർമ്മൻ (1611-1663)
മധുരയിലെ തിരുമലനായ്ക്കൻ നാഞ്ചിനാട് ആക്രമിച്ച സമയത്തെ വേണാട് ഭരണാധികാരി?
ans : രവിവർമ്മൻ
പ്രാചീനകാലത്ത് ‘തെൻവഞ്ചി' എന്നറിയപ്പെട്ടിരുന്നസ്ഥലം?
ans : കൊല്ലം
'ദേശങ്ങനാട്', 'ജയസിംഹനാട്' എന്നീ പേരുകളിലറിയപ്പെട്ടിരുന്ന സ്ഥലം? 
ans : കൊല്ലം
തിരുമല നായ്ക്കർക്കെതിരെ വേണാട് സൈന്യത്തെ നയിച്ചത്?
ans : ഇരവിക്കുട്ടിപ്പിള്ള 
പ്രദ്യുമ്നാഭ്യുദയം എന്ന സംസ്കൃത നാടകത്തിന്റെ രചയിതാവ്?
ans : രവിവർമ്മ കുലശേഖരൻ 
സ്വന്തം പേരിൽ നാണയമിറക്കിയ ആദ്യ കേരളീയ രാജാവ്?
ans : രവിവർമ്മ കുലശേഖരൻ
മക്കത്തായ സമ്പ്രദായത്തിൽ വേണാട് ഭരിച്ച അവസാന രാജാവ്?
ans : രവിവർമ്മ കുലശേഖരൻ
ബ്രിട്ടീഷുകാരുമായി ഉടമ്പടി വച്ച  വേണാട് രാജാവ്?
ans : രാമവർമ്മ
1644-ൽ ഇംഗ്ലീഷുകാർ വിഴിഞ്ഞത്ത് ഒരു വ്യാപാര ശാല നിർമ്മിച്ചത് ആരുടെ ഭരണകലാത്താണ്?
ans : രവിവർമ്മയുടെ 
മുഗൾ സർദാർ വേണാട് ആക്രമിച്ചത് ഉമയമ്മ റാണിയുടെ ഭരണകാലഘട്ടത്തിലാണ്.


ഭരണാധികാരികൾ


വേണാടിലെ ആദ്യ ഭരണാധികാരി?
ans : അയ്യനടികൾ തിരുവടികൾ
വേണാടിൽ മരുമക്കത്തായമനുസരിച്ച് അധികാരത്തിൽ വന്ന ആദ്യത്തെ രാജാവ്?
ans : വീര ഉദയമാർത്താണ്ഡവർമ്മ 
വേണാട്ടിൽ ഭരണം നടത്തിയ ആദ്യ വനിത?
ans : ഉമയമ്മ റാണി (1677-1684)
ഏറ്റവും കൂടുതൽ കാലം വേണാട് ഭരിച്ചത്?
ans : ചേര ഉദയ മർത്താണ്ഡൻ (61 വർഷം )
‘വീരകേരളൻ' എന്നറിയപ്പെട്ടിരുന്ന വേണാട് രാജാവ്?
ans : രവിവർമ്മ കുലശേഖരൻ 
സംഗ്രാമധീരൻ എന്ന ബഹുമതി സ്വീകരിച്ച വേണാട്  രാജാവ്?
ans : രവിവർമ്മ കുലശേഖരൻ 
‘ചതുഷ്ടികലാ വല്ലഭൻ’ എന്നറിയപ്പെടുന്ന വേണാട് രാജാവ്? 
ans : രവിവർമ്മ കുലശേഖരൻ 
ഭക്ഷണഭോജൻ എന്ന് വിശേഷിപ്പിക്കപ്പെടുന്നത്?
ans : രവിവർമ്മ കുലശേഖരൻ


സ്വരൂപങ്ങൾ


നെടിയിരുപ്പ് സ്വരൂപം എന്നറിയപ്പെട്ടിരുന്നത്?
ans : കോഴിക്കോട് 
പെരുമ്പടപ്പ് സ്വരൂപം എന്നറിയപ്പെട്ടിരുന്നത്?
ans : കൊച്ചി
ഇളയിടത്ത് സ്വരൂപം എന്നറിയപ്പെട്ടിരുന്നത്?
ans : കൊട്ടാരക്കര
തൃപ്പാപ്പൂർ സ്വരൂപം എന്നറിയപ്പെട്ടിരുന്നത്?
ans : തിരുവിതാംകൂർ
എളങ്ങല്ലൂർ സ്വരൂപം എന്നറിയപ്പെട്ടിരുന്നത്?
ans : ഇടപ്പള്ളി 
പിണ്ടിനവട്ടത്തു സ്വരൂപം എന്നറിയപ്പെട്ടിരുന്നത്?
ans : പറവൂർ
അരങ്ങോട്ട് സ്വരൂപം എന്നറിയപ്പെട്ടിരുന്നത്?
ans : വള്ളുവനാട്
താന്തർ സ്വരൂപം എന്നറിയപ്പെടുന്നത്?
ans : വെട്ടത്തുനാട്
തരൂർ സ്വരൂപം എന്നറിയപ്പെടുന്നത്?
ans : പാലക്കാട് 
ചിറവാ സ്വരൂപം എന്നറിയപ്പെടുന്നത്?
ans : വേണാട്


നെടിയിരുപ്പ് സ്വരൂപം


‘നെടിയിരുപ്പ് സ്വരൂപം എന്ന പേരിൽ അറിയപ്പെട്ടിരുന്നത്?
ans : കോഴിക്കോട് 
നെടിയിരുപ്പു സ്വരൂപത്തിന്റെ ആദ്യകേന്ദ്രം?
ans : ഏറനാട് 
കോഴിക്കോട് ഭരണാധികാരികൾ അറിയപ്പെട്ടിരുന്നത്?
ans : സാമൂതിരിമാർ 
സാമൂതിരി എന്ന വാക്കിന്റെ ഉത്ഭവം സമുദ്രങ്ങളുടെ രാജാവ് എന്നർത്ഥം വരുന്ന ‘സാമുദ്രി 'എന്ന വാക്കിൽ നിന്നാണ്. 
സാമൂതിരി എന്ന പദം ആദ്യമായി പരാമർശിക്കപ്പെട്ടത്?
ans : ഇബൻ ബത്തുത്തയുടെ വിവരണങ്ങളിൽ 
'കുന്നലക്കോനാതിരി', 'ശൈലാബ്ദദിശ്വരൻ' എന്നീ ബിരുദങ്ങൾ സ്വീകരിച്ചിരുന്നത്?
ans : സാമൂതിരിമാർ 
എർളാതിരി, നെടിയിരുപ്പു മൂപ്പൻ, കുന്നലമന്നവൻ എന്നീ പേരുകളിൽ അറിയപ്പെട്ടിരുന്നത്?
ans : സാമൂതിരിമാർ 
സാമൂതിരിയുടെ അടിയന്തിരം തിരുവന്തളി എന്നറിയപ്പെടുന്നു
കോഴിക്കോട് സാമൂതിരിയായിരുന്ന മാനവിക്രമന്റെ കവി സദസ്സ് അലങ്കരിച്ചിരുന്നത്?
ans : പതിനെട്ടരക്കവികൾ
പതിനെട്ടരക്കവികളിൽ ഏറ്റവും പ്രമുഖൻ?
ans : ഉദ്ദണ്ഡശാസ്ത്രികൾ
പതിനെട്ടരക്കവികളിൽ അരക്കവി എന്നറിയപ്പെട്ടിരുന്നത്?
ans : പുനം നമ്പൂതിരി
കൃഷ്ണഗീഥിയിൽ നിന്ന് ഉടലെടുത്ത കലാരൂപം?
ans : കൃഷ്ണനാട്ടം
വീരരായൻ പണം നിലവിലിരുന്ന കേരളത്തിലെ നാട്ടുരാജ്യം?
ans : കോഴിക്കോട്
നാടിന്റെ ഭരണകാര്യങ്ങൾ നോക്കി നടത്തിയിരുന്ന നാടുവാഴി മാറി അടുത്ത അനന്തരാവകാശി ഭരണം ഏറ്റെടുക്കുമ്പോൾ സാമൂതിരിയ്ക്ക് നൽകേണ്ട തുക?
ans : പുരുഷാനന്തരം
‘The Zamorins of Calicut’ എന്ന കൃതിയുടെ കർത്താവ്?
ans : കെ.വി. കൃഷ്ണയ്യർ
ഭാരതത്തിലെ മഹത്തായ വാണിജ്യകേന്ദ്രം എന്ന് കോഴിക്കോടിനെ വിശേഷിപ്പിച്ചത്?
ans : നിക്കോളോ കോണ്ടി 
സാമൂതിരിമാരുടെ പ്രധാനമന്ത്രി അറിയപ്പെട്ടിരുന്നത്?
ans : മങ്ങാട്ടച്ചൻ 
സാമൂതിരിയുമായി വ്യാപാര ഉടമ്പടി ഒപ്പുവെച്ച ഇംഗ്ലീഷുകാരൻ?
ans : ക്യാപ്റ്റൻ കീലിംഗ് 
പോർച്ചുഗീസുകാരും സാമൂതിരിയും തമ്മിൽ നടന്ന യുദ്ധം?
ans : കോഴിക്കോട് യുദ്ധം
ശേഖരിവർമ്മൻ എന്നറിയപ്പെട്ടിരുന്നത്?
ans : പാലക്കാട് ഭരണാധികാരികൾ
കൃഷ്ണഗീഥിയുടെ കർത്താവ്?
ans : മാനവേദൻ സാമൂതിരി 
കൃഷ്ണഗാഥയുടെ കർത്താവ്?
ans : ചെറുശ്ശേരി


കിരീട ധാരണം


തിരുവിതാംകൂർ രാജാക്കന്മാരുടെ കിരീട ധാരണവുമായി ബന്ധപ്പെട്ട് നടത്തിയിരുന്ന ചടങ്ങ്? 
ans : ഹിരണ്യഗർഭം
ഹിരണ്യഗർഭത്തിനു ഉപയോഗിച്ചിരുന്ന പാൽ ചേർത്ത 1 മിശ്രിതം അറിയപ്പെടുന്നത്?
ans : പഞ്ചഗവ്യം
സാമൂതിരിമാരുടെ കിരീടധാരണവുമായി ബന്ധപ്പെട്ടു നടത്തുന്ന ചടങ്ങ്?
ans : അരിയിട്ടു വാഴ്ച 


പെരുമ്പടപ്പ് സ്വരൂപം


കൊച്ചി രാജവംശം അറിയപ്പെട്ടിരുന്നത്?
ans : പെരുമ്പടപ്പ് സ്വരൂപം
പെരുമ്പടപ്പിന്റെ ആദ്യ തലസ്ഥാനം വെന്നേരിയിലെ
ചിത്രകൂടവും, പിൽക്കാല തലസ്ഥാനം മഹോദയപുരവുമായിരുന്നു.
കൊച്ചിരാജാവിന്റെ ഔദ്യോഗിക സ്ഥാനം അറിയപ്പെടുന്നത്?
ans : പെരുമ്പടപ്പ് മൂപ്പൻ 
കൊച്ചി രാജ്യത്തെ പ്രധാനമന്ത്രിമാർ അറിയപ്പെട്ടിരുന്നത്?
ans : പാലിയത്തച്ഛൻ 
കൊച്ചി രാജവംശത്തിലെ ഏക വനിതാഭരണാധികാരി?
ans : റാണി ഗംഗാധര ലക്ഷ്മി
കൊച്ചി രാജാവായ കേശ്വരാമവർമ്മയുടെ കൊട്ടാരസദസ്സിലെ പ്രമുഖ കവികൾ?
ans : ബാലകവി, മഴമംഗലത്തു നാരായണൻ 
രാമവർമ്മ വിലാസം എഴുതിയത്?
ans : ബാലകവി 
കൊച്ചി ഭരണം ആധുനിക രീതിയിൽ ഉടച്ചുവാർത്ത ബ്രിട്ടീഷ് റസിഡന്റ്?
ans : കേണൽ മൺറോ 
കൊച്ചിയിലെ ഡച്ചു കൊട്ടാരം നിർമ്മിച്ചത്?
ans : പോർച്ചുഗീസുകാർ (1555) 
കൊച്ചിയിൽ കുടിയാൻ നിയമം പാസ്സാക്കിയത്? 
ans : 1914
കൊച്ചി രാജ്യത്ത് പെൺകുട്ടികൾക്കുവേണ്ടിയുള്ള ആദ്യ സ്കൂൾ സ്ഥാപിച്ചത്?
ans : ദിവാൻ ഗോവിന്ദ്രമേനോൻ
പ്രാചീനകാലത്ത് 'ഗോശ്രീ' എന്നറിയപ്പെട്ടിരുന്ന പ്രദേശം?
ans : കൊച്ചി 
മാടരാജ്യം, കുറുസ്വരൂപം എന്നീ പേരുകളിൽ അറിയപ്പെട്ടിരുന്നത്?
ans : കൊച്ചി


കുഞ്ഞാലി മരയ്ക്കാർ 


സാമൂതിരിയുടെ കപ്പൽപ്പടയുടെ നേതാവ്?
ans : കുഞ്ഞാലി മരയ്ക്കാർ 
മരയ്ക്കാർ എന്ന സ്ഥാനപ്പേര് നൽകിയത്?
ans : സാമൂതിരി 
കുഞ്ഞാലി മരയ്ക്കാർ ഒന്നാമന്റെ യഥാർത്ഥ പേര്?
ans : കുട്ടി അഹമ്മദ് അലി (1520 - 1531) 
കുഞ്ഞാലി മരയ്ക്കാർ രണ്ടാമന്റെ യഥാർത്ഥ പേര്?
ans : കുട്ടി പോക്കർ അലി (1531 - 1571) 
പട്ടുമരയ്ക്കാർ, പടമരയ്ക്കാർ എന്നീ പേരുകളിൽ അറിയപ്പെട്ടിരുന്നത്?
ans : കുഞ്ഞാലി മരയ്ക്കാർ III (1571- 1595) 
ചാലിയം കോട്ട തകർത്തത്?
ans : കുഞ്ഞാലി മരയ്ക്കാർ III 
മരയ്ക്കാർ കോട്ട (പുതുപ്പണം കോട്ട) നിർമ്മിച്ചത്?
ans : കുഞ്ഞാലി മരയ്ക്കാർ III 
മരയ്ക്കാർ കോട്ട സ്ഥിതിചെയ്യുന്നത്?
ans : ഇരിങ്ങൽ


I.N.S. കുഞ്ഞാലി


ഇന്ത്യാ സമുദ്രത്തിലെ അധിപൻ, മൂറുകളുടെ രാജാവ് എന്നീ ബിരുദങ്ങൾ സ്വീകരിച്ചത്?
ans : കുഞ്ഞാലി മരയ്ക്കാർ IV
കുഞ്ഞാലി മരയ്ക്കാർ നാലാമന്റെ യഥാർത്ഥ പേര്?
ans : മുഹമ്മദ് അലി മരയ്ക്കാർ (1595-1600) 
കുഞ്ഞാലി മരയ്ക്കാർ നാലാമനെ പോർച്ചുഗീസുകാർ ഗോവയിൽ വച്ച് വധിച്ചു വർഷം?
ans : 1600 (കുഞ്ഞാലി നാലാമനെ സാമൂതിരിയുടെ സമ്മതത്തോടുകൂടി യുദ്ധത്തിൽ പിടികൂടി ഗോവയിൽ കൊണ്ടു പോയി വധിച്ച് മൃതദേഹം വെട്ടിനുറുക്കി പല സ്ഥലങ്ങളിലായി പ്രദർശിപ്പിച്ചു) 
കുഞ്ഞാലി നാലാമന്റെ സ്മരണയ്ക്കായി നാമകരണം ചെയ്യപ്പെട്ട ഇന്ത്യൻ നാവികസേനയുടെ പരിശീലനകേന്ദ്രം?
ans : I.N.S. കുഞ്ഞാലി (മുംബൈ) 
ഇന്ത്യൻ നാവികസേന കുഞ്ഞാലി മരയ്ക്കാരുടെ സ്മാരകം സ്ഥാപിച്ചത്?
ans : കോട്ടയ്ക്കൽ (വടകര) 
കുഞ്ഞാലിമരയ്ക്കാരുടെ സ്മരണാർത്ഥം സ്റ്റാമ്പ് പുറത്തിറക്കിയ വർഷം?
ans : 2000
Policy of Kunjali Marakkar was 'Hit and Run Policy'.
പന്തീരാണ്ടു കൂടുമ്പോൾ കുടിയാൻ ജൻമിമാരുമായുള്ള കരാർ പുതുക്കണം. ഇതാണ് ‘പൊളിച്ചെഴുത്ത്’കൂടുതൽ പാട്ടം നൽകാൻ തയ്യാനുള്ള കുടിയാന് പഴയ കുടിയാനെ ഒഴിവാക്കി ഭൂമി ചാർത്തിക്കൊടുക്കുന്ന ഏർപ്പാടാണ് ‘മേൽച്ചാർത്ത്’.


മാമാങ്കം


പന്ത്രണ്ടു വർഷത്തിലൊരിക്കൽ ഭാരതപ്പുഴയുടെ തിരുനാവായയിൽ വച്ചു നടത്തിയിരുന്ന ഉൽസവം.
പന്ത്രണ്ടു വർഷത്തിലൊരിക്കൽ മകരമാസത്തിലെ കറുത്തവാവിനും കുംഭമാസത്തിലെ കറുത്ത വാവിനും ഇടയിലുള്ള മകം നാളിൽ നടത്തിയിരുന്ന ഉത്സവം.
28 ദിവസത്തെ ഉത്സവമാണിത്.
മാമാങ്കത്തിന്റെ നേതൃത്വസ്ഥാനത്തിനു പറയുന്നത് 
ans : രക്ഷാപുരുഷസ്ഥാനം
മാമാങ്കചടങ്ങിൽ രക്ഷാപുരുഷനിരിക്കുന്ന പ്രത്യേക സ്ഥാനം അറിയപ്പെടുന്നത്
ans : നിലപാടുതറ
രക്ഷാപുരുഷസ്ഥാനം ആദ്യം കുലശേഖര  രാജാക്കന്മാരും പിന്നീട് പെരുമ്പടപ്പ് രാജാക്കന്മാരും അതിനുശേഷം  വള്ളുവനാട് രാജാക്കന്മാരും അവസാനമായി സാമൂതിരിയുമായിരുന്നു വഹിച്ചിരുന്നത്.
സാമൂതിരി മാമാങ്കത്തിന്റെ രക്ഷാപുരുഷസ്ഥാനം കൈയ്യടക്കിയ വർഷം
ans : എ.ഡി.1300
സാമൂതിരി മാമാങ്കത്തിന്റെ രക്ഷാപുരുഷസ്ഥാനം കൈയ്യടക്കിയതിനെ തുടർന്നാണ് ചാവേർ പടയുടെ ഉത്ഭവം 
മാമാങ്കത്തിലേക്കുള്ള ചാവേറുകളെ അയയ്ക്കാറുള്ളത് 
ans : വള്ളുവക്കോനാതിരി
ഏറ്റുമുട്ടലിൽ മരണം വരിക്കുന്ന ചാവേറുകളുടെ മൃതദേഹം കൂട്ടത്തോടെ സംസ്കരിച്ചിരുന്നത് 
ans :  മണിക്കിണറിൽ 
മൃതദേഹങ്ങൾ കൂട്ടത്തോടെ മണിക്കിണറിലിട്ട് ആനകളെകൊണ്ട് ചവിട്ടി നിറയ്ക്കുകയായിരുന്നു എന്നാണ് ചരിത്രം.
വള്ളുവക്കോനാതിരിയിൽ  നിന്ന് മാമാങ്കത്തിന്റെ അധ്യക്ഷ പദവി പിടിച്ചെടുത്ത രാജാവ്
ans : കോഴിക്കോട് സാമൂതിരി
ആരുടെ ആക്രമണമാണ് സാമൂതിരിയുടെ പതനം സംഭവിക്കാനും മാമാങ്കം നിന്നുപോകാനും ഇടയാക്കിയത്
ans : ഹൈദരാലിയുടെ മലബാർ ആക്രമണം.
ആധുനിക മാമാങ്കം നടന്ന വർഷം 
ans :  1999
ആദ്യ മാമാങ്കം നടന്ന വർഷം 
ans :  എ.ഡി. 829 
അവസാന മാമാങ്കം നടന്ന വർഷം
ans : എ.ഡി.1755
ആദ്യ മാമാങ്കത്തിന്റെ രക്ഷാപുരുഷൻ
ans : രാജശേഖര വർമ്മൻ (എ.ഡി.829)
അവസാന മാമാങ്കത്തിന്റെ രക്ഷാപുരുഷൻ
ans : ഭരണിതിരുനാൾ മാനവിക്രമൻ സാമൂതിരി1755)


രേവതി പാട്ടത്താനം


കോഴിക്കോട് തളി ക്ഷേത്രത്തിൽ നടന്നിരുന്ന സാമൂതിരിമാരുടെ പണ്ഡിത സദസ്സ് അറിയപ്പെട്ടിരുന്നത്
ans : രേവതി പട്ടത്താനം
പട്ടത്താനങ്ങളിലെ മത്സരങ്ങളിൽ വിജയിച്ചിരുന്ന പണ്ഡിതന്മാർക്ക് സാമൂതിരി നൽകിയിരുന്ന പ്രത്യേക സ്ഥാനം
ans : ഭട്ടസ്ഥാനം
എല്ലാ വർഷവും തുലാ മാസത്തിലെ രേവതി മുതൽ ഏഴു ദിവസം വരെയായിരുന്നു രേവതി പട്ടത്താനം നടത്തിയിരുന്നത്.
രേവതി പട്ടത്താന സദസ്സിൽ ആറ് തവണ പരാജയപ്പെട്ട ആളാണ് മേൽപ്പത്തൂർ നാരായണ ഭട്ടതിരി.
വീരകേരള പ്രശസ്തി എഴുതിയത്
ans : മേൽപ്പത്തൂർ നാരായണഭട്ടതിരി
മഹാഭാരതം കഥ വ്യാഖ്യാനം ചെയ്ത് ക്ഷേത്രപരിസരങ്ങളിൽ ജനങ്ങളെ കേൾപ്പിച്ചിരുന്നതാണ്
ans : മഹാഭാരതപട്ടത്താനം


കടവല്ലൂർ അന്യോന്യം


കുന്നംകുളത്തിനടുത്തുള്ള കടവല്ലൂർ ക്ഷേത്രത്തിൽ വെച്ച് നടത്തിയിരുന്ന 
ഋഗ്വേദപഠനത്തിലെ മൂന്ന് വൈദഗ്ധ്യപരീക്ഷകളാണ് കടവല്ലൂർ അന്യോന്യം
കടവല്ലൂർ അന്യോന്യം സാമൂതിരിമാരുമായി ബന്ധപ്പെട്ടിരിക്കുന്നു.


ശക്തൻ തമ്പുരാൻ


കൊച്ചി ഭരിച്ച ശക്തനായ ഭരണാധികാരി?
ans : ശക്തൻ തമ്പുരാൻ(1790-1805)
ആധുനിക കൊച്ചിയുടെ പിതാവ്?
ans : ശക്തൻ തമ്പുരാൻ 
ശക്തൻ തമ്പുരാൻ എന്ന പേരിൽ കൊച്ചിയിൽ ഭരണം നടത്തിയത്?
ans : രാമവർമ്മ 9-മൻ 
കൊച്ചിയിൽ ജന്മിത്ത ഭരണം അവസാനിപ്പിച്ചത്?
ans : ശക്തൻ തമ്പുരാൻ(1790-1805 A.D)
ഭരണ സ്വാകാര്യത്തിനായി കോവിലത്തുംവാതുക്കൾ (താലൂക്ക്) എന്ന പേരിൽ കൊച്ചിയെ വിഭജിച്ച ഭരണാധികാരി?
ans : ശക്തൻ തമ്പുരാൻ
കൊച്ചിയിലെ മാർത്താണ്ഡ വർമ്മ എന്നറിയപ്പെട്ടിരുന്നത്?
ans : ശക്തൻ തമ്പുരാൻ
ശക്തൻ തമ്പുരാൻ കൊട്ടാരം  സ്ഥിതിചെയ്യുന്നത്?
ans : തൃശ്ശൂർ
തൃശ്ശൂർ പട്ടണം സ്ഥാപിച്ച ഭരണാധികാരി?
ans : ശക്തൻ തമ്പുരാൻ
തൃശ്ശൂർ പൂരത്തിന് തുടക്കം കുറിച്ച ഭരണാധികാരി?
ans : ശക്തൻ തമ്പുരാൻ 


ദിവാൻ


എറണാകുളം മഹാരാജാസ് കോളേജ് സ്ഥാപിച്ചത്? 
ans : ദിവാൻ ശങ്കരവാര്യർ 
കൊച്ചിയിൽ ദിവാൻ ഭരണം അവസാനിപ്പിച്ചത്?
ans : 1947 
കൊച്ചിയിലെ ആദ്യത്തെ ദിവാൻ?
ans : കേണൽ മൺറോ
കൊച്ചിയിലെ അവസാനത്തെ ദിവാൻ?
ans : സി.പി.കരുണാകര മേനോൻ
കൊച്ചിയിൽ ക്ഷേത്രപ്രവേശനവിളംബരം നടത്തിയ വർഷം?
ans : 1947 ഡിസംബർ 20 
കൊച്ചി രാജ്യപ്രജാമണ്ഡലം രൂപീകൃതമായത്?
ans : 1941


സന്ധികൾ


കണ്ണൂർ സന്ധി (1513)
ans : കോഴിക്കോട് സാമൂതിരിയും പോർച്ചുഗീസുകാരും തമ്മിൽ
പൊന്നാനി സന്ധി (1540)
ans : കോഴിക്കോട് സാമൂതിരിയും പോർച്ചുഗീസുകാരും തമ്മിൽ
അഴിക്കോട് സന്ധി (1661)
ans : കോഴിക്കോട് സാമൂതിരിയും ഡച്ചുകാരും തമ്മിൽ 
കൊച്ചി തിരുവിതാംകൂർ സന്ധി(1757)
ans :  മാർത്താണ്ഡവർമ്മയും രാമവർമ്മ 7-ാമനും (കോഴിക്കോട് സാമൂതിരിക്കെതിരെ)


ആധുനിക തിരുവിതാംകൂർ


തിരുവിതാംകൂർ രാജവംശത്തിന്റെ പഴയ പേര്? 
ans :  തൃപ്പാപ്പൂർ സ്വരൂപം
വഞ്ചിഭൂപതി  എന്നറിയപ്പെട്ടിരുന്ന രാജാക്കന്മാർ? 
ans : തിരുവിതാംകൂർ രാജാക്കന്മാർ
തിരുവിതാംകൂർ രാജവംശ സ്ഥാപകൻ?
ans : അനിഴം തിരുനാൾ മാർത്താണ്ഡവർമ്മ
തിരുവിതാംകൂറിലെ മുഖ്യമന്ത്രിമാർ അറിയപ്പെട്ടിരുന്നത്?
ans : ദളവ/ദിവാൻ
തിരുവിതാംകൂർ രാജാക്കൻന്മാർ അറിയപ്പെട്ടിരുന്നത്?
ans : ശ്രീപത്മനാഭ ദാസൻമാർ
കേരളത്തിലെ ആദ്യ ലെജിസ്ലേറ്റീവ് കൗൺസിൽ നിലവിൽവന്നത്?
ans : തിരുവിതാംകൂറിൽ 
നായർ ബ്രിഗേഡ് എന്ന പട്ടാളം എവിടുത്തേതാണ്?
ans : തിരുവിതാംകൂർ
തിരുവിതാംകൂറിന്റെ ദേശീയ ഗാനം?
ans : വഞ്ചീശമംഗളം
തിരുവിതാംകൂർ രാജവംശത്തിന്റെ ഒൗദ്യോഗിക ചിഹ്നം?
ans : ശംഖ്  
തിരുവിതാംകൂറിലെ ആദ്യത്തെ എഴുതപ്പെട്ട നിയമസംഹിത?
ans : ചാട്ടവാരിയോലകൾ
ചാട്ടവാരിയോലകൾ എഴുതി തയ്യാറാക്കിയത്?
ans : ദിവാൻ മൺറോ
തിരുവിതാംകൂറിൽ ഓഡിറ്റ് ആന്റ് അക്കൗണ്ട സമ്പ്രദായം കൊണ്ടുവന്നത് കേണൽ മൺറോ ആണ്.
തിരുവിതാംകൂറിന്റെ നെല്ലറ?
ans : നാഞ്ചിനാട്
‘ശ്രീപത്മനാഭ വഞ്ചിപാല മാർത്താണ്ഡവർമ്മ കുലശേഖര പെരുമാൾ’ എന്ന സ്ഥാനപ്പേര് സ്വീകരിച്ച രാജാവ്? 
ans : മാർത്താണ്ഡവർമ്മ
ഹിരണ്യഗർഭം എന്ന ചടങ്ങ് ആരംഭിച്ചത്?
ans : മാർത്താണ്ഡവർമ്മ
തിരുവിതാംകൂറിനോട് ആറ്റിങ്ങൽ കൂട്ടിചേർത്ത വർഷം?
ans : 1730
1736-ൽ മാർത്താണ്ഡവർമ്മയുടെ തടവിൽ കിടന്നു മരിച്ചു കൊട്ടാരക്കര രാജാവ്?
ans : വീര കേരളവർമ്മ
ഉദയഗിരികോട്ട പുതുക്കി പണിത ഭരണാധികാരി?
ans : മാർത്താണ്ഡവർമ്മ 
ഉദയഗിരികോട്ട നിർമ്മിച്ച ഭരണാധികാരി?
ans : വീര രവിവർമ്മ (വേണാട് രാജാവ്) 
1742 ൽ മാർത്താണ്ഡവർമ്മ കായംകുളം രാജാവുമായി ഒപ്പുവെച്ച ഉടമ്പടി?
ans : മാന്നാർ  ഉടമ്പടി 
കൊട്ടാരക്കര തിരുവിതാംകൂറിലേക്ക് ലയിപ്പിച്ച ഭരണാധികാരി?
ans : മാർത്താണ്ഡവർമ്മ
മാർത്താണ്ഡവർമ്മ ഇളയിടത്തുസ്വരൂപ (കൊട്ടാരക്കര) ത്തെ തിരുവിതാംകൂറിനോട് ലയിപ്പിച്ച വർഷം?
ans : 1741
മാർത്താണ്ഡവർമ്മ കിളിമാനൂർ പിടിച്ചെടുത്ത വർഷം?
ans : 1742
തെക്കുംകൂർ വടക്കുംകൂർ എന്നിവ തിരുവിതാംകൂറിനോട്  ചേർത്ത ഭരണാധികാരി?
ans : മാർത്താണ്ഡവർമ്മ 
മാർത്താണ്ഡവർമ്മ കായംകുളം (ഓടനാട്) പിടിച്ചടക്കിയത് ഏതു യുദ്ധത്തിലാണ്?
ans : 1746-ലെ പുറക്കാട് യുദ്ധം
ബ്രിട്ടീഷ് ഈസ്റ്റിന്ത്യാകമ്പനി ഒരു ഇന്ത്യൻ സംസ്ഥാനവുമായി ഒപ്പുവയ്ക്കുന്ന ആദ്യത്തെ ഉടമ്പടിയായിരുന്നു?
ans : വേണാട് ഉടമ്പടി
‘ആധുനിക അശോകൻ എന്നറിയപ്പെട്ട തിരുവിതാംകൂർ രാജാവ്?
ans : മാർത്താണ്ഡവർമ്മ 
നെയ്യാറ്റിൻകരയിലെ രാജകുമാരൻ എന്ന് സ്വയം വിശേഷിപ്പിച്ചത്?
ans : മാർത്താണ്ഡവർമ്മ 
ഒരു പാശ്ചാത്യ ശക്തിയെ യുദ്ധത്തിൽ തോൽപ്പിച്ച ആദ്യ ഇന്ത്യൻ രാജാവ്?
ans : മാർത്താണ്ഡവർമ്മ
മാർത്താണ്ഡ വർമ്മയുടെ റവന്യൂ മന്ത്രി?
ans : പള്ളിയാടി മല്ലൻശങ്കരൻ
മാർത്താണ്ഡവർമ്മയുമായുള്ള യുദ്ധത്തിൽ കായംകുളം രാജാവിന്റെ സേനയ്ക്ക് നേതൃത്വം നൽകിയത്?
ans : എരുവയിൽ അച്യുതവാര്യർ 
കൃഷ്ണശർമ്മൻ ഏത് തിരുവിതാംകൂർ രാജാവിന്റെ ആസ്ഥാന കവി മാർത്താണ്ഡയായിരുന്നു?
ans : മാർത്താണ്ഡവർമ്മ
തിരുവിതാംകൂറിൽ പതിവു കണക്കു സമ്പ്രദായം (ബജറ്റ്) കൊണ്ടുവന്നത്?
ans : മാർത്താണ്ഡവർമ്മ

കുളച്ചൽ യുദ്ധം


മാർത്താണ്ഡവർമ്മ ഡച്ചുകാരെ പരാജയപ്പെടുത്തി യുദ്ധം?
ans : കുളച്ചൽ യുദ്ധം 
കുളച്ചൽ യുദ്ധം നടന്നത്?
ans : 1741 ആഗസ്റ്റ് 10 
മാർത്താണ്ഡവർമ്മയ്ക്കു മുൻപിൽ കീഴടങ്ങിയ ഡച്ച് സൈന്യാധിപൻ?
ans : ഡിലനോയി
തിരുവിതാംകൂറിന്റെ സർവ്വസൈന്യാധിപനായ വിദേശി?
ans : ഡിലനോയി
‘വലിയ കപ്പിത്താൻ' എന്നറിയപ്പെട്ടിരുന്നത്?
ans : ഡിലനോയി
ഡിലനോയിയുടെ ശവകുടീരം സ്ഥിതി ചെയ്യുന്നത്?
ans : തമിഴ്നാട്ടിലെ തക്കലയ്ക്കടുത്ത് ഉദയഗിരികേട്ടയിൽ


മാർത്താണ്ഡവർമ്മ (1729-1758)


അനിഴം തിരുനാൾ മാർത്താണ്ഡ വർമ്മയുടെ  ഭരണകാലം?
ans : 1729 - 1758
ആധുനിക തിരുവിതാംകൂറിന്റെ ശില്പി?
ans : മാർത്താണ്ഡവർമ്മ
ആധുനിക തിരുവിതാംകൂറിന്റെ ഉരുക്കു മനുഷ്യൻ എന്നറിയപ്പെട്ടിരുന്നത്?
ans : മാർത്താണ്ഡവർമ്മ
മാർത്താണ്ഡവർമ്മയുടെ കാലത്ത് തിരുവിതാംകൂറിന്റെ ആസ്ഥാനം?
ans : കൽക്കുളം


ഹോർത്തൂസ് മലബാറിക്കസ്


മലബാറിലെ ഔഷധസസ്യങ്ങളെപ്പറ്റി പ്രതിപാദിക്കുന്ന ഡച്ചുകാർ തയ്യാറാക്കിയ പുസ്തകം?
ans : ഹോർത്തൂസ് മലബാറിക്കസ് 
ഡച്ചുകാരുടെ ഏറ്റവും വലിയ സംഭാവന?
ans : ഹോർത്തൂസ് മലബാറിക്കസ് 
ഹോർത്തൂസ് മലബാറിക്കസ് തയ്യാറാക്കിയത് ഏത് ഭാഷയിലാണ്?
ans : ലാറ്റിൻ 
കേരളാരാമം എന്നറിയപ്പെട്ടിരുന്ന ഗ്രന്ഥം?
ans : ഹോർത്തൂസ് മലബാറിക്കസ് 
ഹോർത്തൂസ് മലബാറിക്കസ് പ്രസിദ്ധീകരിച്ച സ്ഥലം?
ans : ആംസ്റ്റർഡാം 
ഹോർത്തൂസ് മലബാറിക്കസ് പ്രസിദ്ധീകരിച്ച വർഷം?
ans : 1678-1703
1678-നും 1703-നും ഇടയ്ക്ക് പന്തണ്ട വാല്യങ്ങളായാണ് ഹോർത്തൂസ് മലബാറിക്കസ് പ്രസിദ്ധീകരിച്ചത്. 
ഹോർത്തൂസ് മലബാറിക്കസിൽ പ്രതിപാദിച്ചിരിക്കുന്ന ആദ്യ വ്യക്ഷം?
ans : തെങ്ങ്
ഹോർത്തൂസ് മലബാറിക്കസിന്റെ മലയാളം പതിപ്പ് പ്രസിദ്ധീകരണത്തിന് നേതൃത്വം നല്കിയത്?
ans : കേരള സർവ്വകലാശാല
മലയാളം ഭാഷ അച്ചടിച്ച ആദ്യ ഗ്രന്ഥം?
ans : ഹോർത്തൂസ്  മലബാറിക്കസ് 
മലയാളത്തിൽ അച്ചടിച്ച ആദ്യ വാക്ക്?
ans : തെങ്ങ്
ഹോർത്തൂസ് മലബാറിക്കസ് എന്ന ഗ്രന്ഥം തയ്യാറാക്കാൻ നേതൃത്വം നൽകിയ ഡച്ച്  ഗവർണർ?
ans : അഡ്മിറൽ വാൻറീസ്
ഹോർത്തൂസ് മലബാറിക്കസ് മലയാളത്തിലേക്ക് വിവർത്തനം ചെയ്തത്?
ans : കെ.എസ്.മണിലാൽ
ഹോർത്തൂസ് മലബാറിക്കസിന്റെ രചനയിൽ സഹാ യിച്ച മലയാളി വൈദ്യൻ?
ans : ഇട്ടി അച്യുതൻ 
ഹോർത്തൂസ് മലബാറിക്കസിന്റെ രചനയെ സഹായിച്ച ഗൗഡസാരസ്വതബ്രാഹ്മണർ?
ans : രംഗഭട്ട്, അപ്പുഭട്ട്, വിനായകഭട്ട്
ഹോർത്തൂസ് മലബാറിക്കസിന്റെ രചനയെ സഹായിച്ച കാർമൽ പുരോഹിതൻ?
ans :  ജോൺ മാത്യൂസ്


പുലപ്പേടി, മണ്ണാപ്പേടി,പറപ്പേടി


ചില പ്രത്യേക മാസങ്ങളിൽ ഉയർന്ന ജാതിക്കാരായ സ്ത്രീകളെ ഉപദ്രവിക്കാൻ താണജാതിക്കാർക്ക് അവകാശമുണ്ടായിരുന്നു. സന്ധ്യകഴിഞ്ഞ് വീടിനു പുറത്ത് വെച്ച് പറയനോ, പുലയനോ, മണ്ണാനോ സ്ത്രീയെ തൊടുകയോ, എവിടെയെങ്കിലും നിന്ന് കണ്ടേ എന്നു വിളിച്ചു പറയുകയോ, ദേഹത്ത് കല്ലോ കമ്പോ കൊണ്ട് എറിഞ്ഞു കൊള്ളിച്ചാലോ അവൾ ജാതിഭ്രഷ്ടാകും. ഭ്രഷ്ടയാകുന്ന സ്ത്രീ അവർണ്ണന് അവകാശപ്പെട്ടതായിരിക്കും.
പുലപ്പേടി, മണ്ണാപ്പേടി എന്നീ ആചാരങ്ങളെക്കുറിച്ച് ആദ്യമായി എഴുതിയ വിദേശ സഞ്ചാരി?
ans : ബാർബോസ
വേണാട്ടിൽ പുലപ്പേടി, മണ്ണാപ്പേടി എന്നീ ആചാരങ്ങൾ നിരോധിച്ച ഭരണാധികാരി?
ans : കോട്ടയം ഉണ്ണി കേരളവർമ്മ(1696)
വേണാട്ടിൽ പുലപ്പേടി, മണ്ണാപ്പേടി എന്നീ ആചാരങ്ങൾ തിരുവിതാംകോട് ശാസനത്തിലൂടെയാണ് നിരോധിച്ചത്.




പഴയപേര്                    പുതിയപേര്
- മുസിരിസ്                 കൊടുങ്ങല്ലൂർ
- നെൽക്കിണ്ട             നീണ്ടകര 
- തിണ്ടിസ്                    പൊന്നാനി 
- പോർക്ക                     പുറക്കാട് 
- പെരുംചെല്ലൂർ          തളിപ്പറമ്പ്
- റിപ്പോളിൻ                ഇടപ്പള്ളി 
- ബലിത                       വർക്കല 
- മാർത്ത                       കരുനാഗപ്പള്ളി 
- വെങ്കിടകോട്ട           കോട്ടയ്ക്കൽ 
- ഗോശ്രീ                       കൊച്ചി



പ്രാചീന കാലത്ത് കേരളത്തിൽ പ്രചരിച്ചിരുന്ന സിലോൺ നാണയങ്ങളാണ് - ഈഴക്കാശ് 

കേരളത്തിൽ പ്രചാരമുണ്ടായിരുന്ന സ്പാനിഷ് നാണയങ്ങൾ - റിയർ

കേരളത്തിൽ നിന്നും കണ്ടെടുത്തിട്ടുള്ള പ്രാചീന റോമൻ  നാണയങ്ങൾ - ദീനാരീയസ്

കേരളത്തിൽ പ്രചരിച്ചിരുന്ന വെനീഷ്യൻ നാണയം - സെക്വിൻ